Skip to content

ഗൗരി – 7

ഗൗരി തുടർക്കഥകൾ

ഇന്ന് തിരുവോണം…… മലയാള
കരയാകെ മാവേലി മന്നന്റെ വരവും
കാത്തിരിക്കുന്ന സുദിനം…..
ഗൗരി പുലർച്ചെ തന്നെ എഴുന്നേറ്റു.
പുഴയിലെ തണുത്ത വെള്ളത്തിൽ മുങ്ങി
കുളിച്ച് അവൾ ക്ഷേത്രത്തിലേക്ക് പോകാ
നായി ഇറങ്ങി…..അവൾ താഴെ ചെന്നപ്പോൾ
വിദ്യയും വീണയും തയ്യാറായി നിൽക്കു-
ന്നുണ്ട്.

” ഞങ്ങള് ഗൗരിയേച്ചിയെ നോക്കി നിൽക്കാ
രുന്നു….”
വിദ്യ പറഞ്ഞപ്പോൾ ഗൗരി പുഞ്ചിരിച്ചു.
അവർ പടിപ്പുരയുടെ നേർക്ക് നടന്നു പോകുന്നത് നോക്കി ഉമ്മറത്ത് അംബികാ-
മ്മയും ശാരദ ടീച്ചറും നിന്നിരുന്നു.

“ഗൗരി അംബികേടത്തീടെ കുട്ട്യാന്ന് നേര-
ത്തേയറിഞ്ഞിരുന്നെങ്കിൽ …..”

ടീച്ചർ വിഷമത്തോടെ പറഞ്ഞപ്പോൾ
അംബികാമ്മ അവരുടെ തോളിൽ തട്ടി.

” സാരല്യ ശാരദേ…. എല്ലാം നന്നായി വരാൻ
പ്രാർത്ഥിക്കാം….ൻറെ കുട്ടിക്ക് നിങ്ങളുടെ
സ്നേഹം കിട്ടാൻ ഭാഗ്യല്ലാന്ന് വിചാരിക്കാം..”

അംബികാമ്മ പറഞ്ഞത് കേട്ട് ശാരദ ടീച്ചർ
കണ്ണ് തുടച്ചു.

“നല്ലൊരു ദിവസായിട്ട് നിങ്ങളിങ്ങനെ സങ്കട
പ്പെട്ട് നിൽക്ക്വാ….?”

മുത്തശ്ശി അവിടേക്ക് വന്നപ്പോൾ ടീച്ചർ വേഗം മുഖം അമർത്തി തുടച്ചു കൊണ്ട്
അകത്തേക്ക് കയറി പോയി.

” വിഷമിക്കാണ്ടിരിക്ക്…..ന്റെ കുഞ്ഞൂട്ടൻ
ഗൗരി മോളെ തന്നെ തിരഞ്ഞെടുക്കൂന്ന്
എന്റെ മനസ് പറയുന്നു…”

മുത്തശ്ശിയുടെ വാക്കുകൾ കേട്ട് അംബി-
കാമ്മ പുഞ്ചിരിച്ചു.

************

ശ്രീകോവിലിനു മുന്നിൽ തൊഴുതു നിൽക്കു
മ്പോൾ ഗൗരിയുടെ മിഴികൾ ഈറനണി-
ഞ്ഞിരുന്നു.

” കൃഷ്ണാ….. ഇന്നത്തെ ദിവസം എന്നെ
സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതാണെന്ന്
നിനക്കറിയാല്ലോ…. ഒരിക്കലും വിവേകിനെ
തട്ടിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…
പക്ഷേ വിവേകിന്റെ ജീവിതത്തിൽ സംഭവി
ച്ചതൊന്നും ഇനിയൊരിക്കൽ കൂടി സംഭവി
ക്കാൻ ഞാൻ അനുവദിക്കില്ല…. ശ്രേയ അവന്റെ വർഷങ്ങളായുള്ള പ്രണയമാണ്….
അവൾ തിരിച്ചു വന്നത് നിന്റെ നിശ്ചയമാ-
ണെങ്കിൽ അത് തടയാൻ ഞാൻ ആരുമല്ല…
പക്ഷേ…..ൻറെ സന്തോഷമെല്ലാം നീയെടു
ത്തോളൂ കൃഷ്ണാ…. പക്ഷേ വിവേകിന്
ഇനി ഒരിക്കലും ഒരു സങ്കടവും കൊടുക്കല്ലേ……..!!”

അവൾ തൊഴുതിറങ്ങിയപ്പോൾ വിദ്യ
കാണിക്കവഞ്ചിയിലേക്ക് ഒരു പത്തു രൂപ
കൂടിയിട്ടു.

” ഇനി ആ ഹിഡുംബീടെ ശല്യം ഉണ്ടാവില്ലാ….
കൃഷ്ണന് മൊത്തം നൂറു രൂപയാ നേർച്ച
ഇട്ടേക്കണത്….”

വിദ്യ പറഞ്ഞു കൊണ്ട് നടന്നപ്പോൾ ഗൗരി
അവളുടെ ചെവിയിൽ പിടിച്ചു…

” നീയെന്താ കൃഷ്ണന് കൈക്കൂലി കൊടു-
ക്കുവാണോ….?”

” ഇതൊരു കൈക്കൂലി ആയ്ട്ട് ഇരുന്നോട്ടെ
ഗൗരിയേച്ചീ…”

വീണയും വിദ്യയെ പിന്താങ്ങി.

” അങ്ങനെ പറയരുത് …. ഭഗവാൻ നിശ്ചയി
ച്ചത് ഇതാണെങ്കിൽ തടയാൻ നമ്മളാരാ….”

” വേണ്ടല്ലോ…. അങ്ങനെ ഇക്കാര്യത്തിൽ
നിശ്ചയിക്കണ്ടാ…. ഞങ്ങൾക്ക് ഗൗരിയേച്ചി
തന്നെ വേണം…”

വിദ്യ ശുണ്ഠിയെടുത്തു പറഞ്ഞപ്പോൾ
ഗൗരി അവളുടെ കൈയിൽ പിടിച്ചു.

” വിവേകിനെ വിവാഹം കഴിച്ചാലും
ഇല്ലെങ്കിലും ഞാൻ നിന്റെ ചേച്ചി തന്നെയാ
അത് പോരേ…?”

ഗൗരി പറഞ്ഞപ്പോൾ വിദ്യ അവളുടെ മുഖത്തേക്ക് നോക്കി നിന്നു….. വിദ്യയുടെ
മിഴികൾ നിറഞ്ഞിരുന്നു.
ഗൗരി അവളുടെ കൈയിൽ പിടിച്ചു
വീട്ടിലേക്ക് നടന്നു.
പടിപ്പുര കടന്നു വന്നപ്പോഴാണ് കണ്ടത്…
മുറ്റത്ത് നിന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന
വിവേക്….!!
ഗൗരി അവനെ നോക്കി പുഞ്ചിരിച്ചു.

” എവിടേക്കാ കാലത്തേ…?”

” ക്ഷേത്രത്തിലേക്ക്… നല്ലൊരു ദിവസം
അല്ലേ…? ഭഗവാന്റെ അനുഗ്രഹം വാങ്ങി
വരാം…”

” ഊം…ആയ്ക്കോട്ടേ…”

ഗൗരി അകത്തേക്ക് കയറിയപ്പോഴാണ്
ശ്രേയ പുറത്തേക്ക് ഓടി വന്നത്.

” വിക്കീ….”
അവൾ വിളിക്കുന്നത് കേട്ട് ഗൗരി നിന്നു

” വിക്കീ….ഞാനൂണ്ട് ക്ഷേത്രത്തിലേക്ക്…”

” ഓക്കേ….”
അവൾ അവന്റെ ബൈക്കിന്റെ പിന്നിൽ
കയറി ഇരുന്നു.
മുന്നോട്ട് ബൈക്കെടുക്കുമ്പോൾ ഗൗരി
തിരിഞ്ഞു നോക്കി നിൽക്കുന്നത്
മിററിലൂടെ വിവേക് കണ്ടു.
ബൈക്ക് പോയി കഴിഞ്ഞപ്പോൾ ഗൗരി
മുകളിലേക്ക് കയറിപ്പോയി.
ബെഡ്ഡിൽ കണ്ണടച്ച് കിടക്കുമ്പോഴാണ്
വീണ ഓടിക്കയറി വന്നത്…

” ഗൗരിയേച്ചീ… ഒന്ന് വേഗം താഴേക്ക് വാ….
മുത്തശ്ശിക്ക് വയ്യാന്ന്….”

ഗൗരി വേഗം ചാടിയെണീറ്റ് താഴേക്ക് ഓടി ചെന്നു.
അവൾ ചെല്ലുമ്പോൾ മുത്തശ്ശി ശ്വാസമെടു
ക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

” മുത്തശ്ശീ….”
ഗൗരി വേഗം അവരെ രണ്ടു തലയിണയെ
ടുത്ത് ചാരിയിരുത്തി.
സ്റ്റെതസ്കോപ്പ് വെച്ചവൾ പരിശോധിച്ചു.

” മുത്തശ്ശീടെ ഇൻഹേലർ എവിടേ ആന്റീ…”
അവൾ ചോദിച്ചപ്പോൾ ശാരദ ടീച്ചർ
ഇൻഹേലർ നീട്ടി.
അതിൽ നിന്നും രണ്ടു പഫ് എടുത്തിട്ട്
മുത്തശ്ശി ശ്വാസം വലിച്ചെടുത്തു.
ഗൗരി വേഗം അവരുടെ മെഡിസിൻ ബോക്-
സ് തുറന്ന് ഒരു ടാബ്‌ലറ്റ് എടുത്ത് മുത്തശ്ശി
യുടെ വായിലിട്ടു കൊടുത്തു.
അൽപസമയത്തിന് ശേഷം മുത്തശ്ശി
സാധാരണ ഗതിയിൽ ശ്വാസമെടുക്കാൻ
തുടങ്ങി…
ഗൗരി അവരുടെ അടുത്തിരുന്നു.

” മുത്തശ്ശീ…. ഇപ്പോ എങ്ങനുണ്ട്…?”

“ഇപ്പോ ഭേദണ്ട് കുട്ട്യേ…”

” പേടിക്കേണ്ട…. മുത്തശ്ശിക്ക് കുഴപ്പമൊന്നു
മില്ല…”
ഗൗരി എല്ലാവരോടുമായി പറഞ്ഞു.

” കുട്ടി എൻറടുത്ത് ഉണ്ടായാൽ മതി…നിക്ക്
ഒരു പ്രശ്നോം ഉണ്ടാകില്ല…”
മുത്തശ്ശി അവളുടെ കൈയിൽ മുറുകെ പിടിച്ചു.
പൊതുവാൾ പെട്ടെന്ന് പുറത്തേക്ക് പോയി.
അദ്ദേഹം ഉമ്മറത്ത് ചെന്നപ്പോഴാണ്
വിവേകിന്റെ ബൈക്ക് വന്നു നിന്നത്.
അതിൽ നിന്നും വിവേകും ശ്രേയയും ഇറങ്ങി . പൊതുവാൾ അവരെ തന്നെ നോക്കി ഇരുന്നു. ശ്രേയ അകത്തേക്ക് കയറി പോകാൻ തുടങ്ങിയപ്പോൾ അദ്ദേഹം
തെല്ലു ഗൗരവത്തിൽ പറഞ്ഞു

” ശ്രേയ അവിടെ നിന്നേ….”

ശ്രേയ നിന്നു.കൂടെ വിവേകും…
” എന്താ അച്ഛാ”

” എനിക്ക് ശ്രേയയോട് കുറച്ചു സംസാരി
ക്കാനുണ്ട്…”
അദ്ദേഹം പറഞ്ഞപ്പോൾ ശ്രേയ അടുത്തേ
ക്കു ചെന്നു.

” എന്താ അങ്കിൾ…?”

” എനിക്ക് പറയാനുള്ളത് മറ്റൊന്നുമല്ല….
ശ്രേയ എന്റെ മകനെ വെറുതെ വിടണം…”

” അച്ഛാ…”
വിവേക് അവിടേക്ക് ചെന്നു.

” നീ ഒന്നും പറയണ്ട…. നാലു വർഷം മുൻപ്
നിന്നെ ഏതവസ്ഥയിൽ വിട്ടിട്ടാ ഈ കുട്ടി
പോയതെന്ന് എനിക്കറിയാം… അതിന്
കാരണം എന്തായിരുന്നു…? നിന്നേ ക്കാൾ
പണമുള്ളൊരാളെ കണ്ടപ്പോൾ നിന്റെ
സ്നേഹം വെറുമൊരു പാഴ്‌വസ്തു ആയി..”

” അച്ഛാ…. അതെല്ലാം എന്റെ തെറ്റായിരുന്നു
പക്ഷേ ഇനിയൊരിക്കലും അതൊന്നും
ഉണ്ടാവില്ല….”

” എന്താ ഉറപ്പ്…? നാളെ ഇവനേക്കാൾ നല്ല
ഒരാളെ കാണുമ്പോൾ കുട്ടി പോകില്ല എന്ന്
ഉറപ്പുണ്ടോ….? നല്ലൊരു ഭാര്യ ആകാൻ
കഴിയുമോ കുട്ടിക്ക്…?”

” അങ്കിൾ….”
ശ്രേയ എന്തോ പറയാൻ തുടങ്ങിയതും
വിവേക് അവളെ തടഞ്ഞു.

” അച്ഛാ… ഇന്നത്തെ ദിവസം അനാവശ്യ
ചിന്തകൾ ഒന്നും വേണ്ട…. ഞാൻ എല്ലാം
തീരുമാനിച്ചു കഴിഞ്ഞു….”

വിവേക് പറഞ്ഞത് കേട്ട് പൊതുവാൾ
മനസിലാകാതെ നിന്നു.

” ശ്രേയ പൊയ്ക്കോളൂ…”
വിവേക് അവളെ അകത്തേക്ക് പറഞ്ഞു
വിട്ടു.

**********

വിപുലമായിട്ടല്ലെങ്കിലും ചെറിയൊരു സദ്യ
ശാരദ ടീച്ചറും , അംബികാമ്മയും, ഗൗരിയും
ചേർത്ത് തയ്യാറാക്കിയിരുന്നു.
വിവേക് തന്റെ മുറിയിൽ തന്നെ ആയിരുന്നു
ശ്രേയയും അവന്റെ കൂടെ അവിടെ തന്നെ
ഇരുന്നു..
ഒരു മണിയായപ്പോൾ ഗൗരി എല്ലാവർക്കും
ഇലയിട്ടു.
പൊതുവാളും ടീച്ചറും അംബികാമ്മയും
വീണയും വിദ്യയും ഇരുന്നു.
ഗൗരി വിവേകിന്റെ റൂമിന് നേർക്ക് നോക്കി.
അപ്പോഴേക്കും അവനും ഇറങ്ങിവന്നു.

” ശ്രേയയെവിടെ….?”
അവൻ ചുറ്റും നോക്കി.

” ഞങ്ങൾക്കെങ്ങനറിയാം….”
വിദ്യ ദേഷ്യത്തിൽ പറഞ്ഞു

” കുഞ്ഞൂട്ടൻ ഇരിക്കൂ…. ഞാൻ പോയി
വിളിക്കാം…”

ഗൗരി എഴുന്നേറ്റ് ശ്രേയയുടെ റൂമിലേക്ക് നടന്നു.

” ഏട്ടന് വല്ല കാര്യോണ്ടോ…. ഗൗരിയേച്ചിയെ
പറഞ്ഞു വിടാൻ…?
വിദ്യ ദേഷ്യത്തിൽ ചോദിച്ചു.
വിവേക് ചിരിച്ചതേയുള്ളു.
അപ്പോഴേക്കും ശ്രേയ അവിടേക്ക് വന്നു.
പിന്നാലെ ഗൗരിയും.
ശ്രേയ വന്നപാടെ വിവേകിന്റെ അടുത്ത്
കയറിയിരുന്നു.
വിദ്യയും വീണയും തമ്മിൽ തമ്മിൽ നോക്കി

” അവിടെ ഗൗരിയേച്ചി അല്ലേയിരുന്നത്…?
വിദ്യ പതിയെ പറഞ്ഞു.

” ഒന്ന് മിണ്ടാതിരിക്ക് നീ…”
വീണ അവളെ ശാസിച്ചു.

വിദ്യ ഇടം കണ്ണിട്ടു ശ്രേയയെ നോക്കി
അവൾ വിവേകിനോട് എന്തോ പറഞ്ഞു
ചിരിക്കുകയാണ്.

ഗൗരിയും ടീച്ചറും ചേർന്ന് എല്ലാവർക്കും വിളമ്പി…
വിവേകിന് വിളമ്പി കൊടുക്കുമ്പോൾ
ഗൗരി അറിയാതെ അവന്റെ മുഖത്തേയ്ക്ക് നോക്കി.. അവനും അവളെ നോക്കുക
ആയിരുന്നു…. ഒരു നിമിഷം അവരുടെ
മിഴികൾ തമ്മിൽ കോർത്തു… മനസിൽ
ഒരു മിന്നൽ പിണർ കടന്നു പോകും പോലെയാണ് ഗൗരിക്ക് തോന്നിയത്…
ഗൗരി പെട്ടെന്ന് നോട്ടം മാറ്റി….
അവൾ വേഗം അവിടെ നിന്ന് എഴുന്നേറ്റു പോയി.

****************

പൊതുവാൾ ചാരു കസേരയിൽ പുറത്തേക്ക് നോക്കി ആലോചനയോടെ
ഇരിക്കുകയായിരുന്നു… വിവേക് എന്താണ്
തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്
മനസിലായില്ല…
അപ്പോഴാണ് ഗൗരിയും അംബികാമ്മയും
അവിടേക്ക് വന്നത്.
പിന്നാലെ ശാരദ ടീച്ചറും, വിദ്യയും വീണയും.

” അങ്കിൾ…. ഞാൻ വീട്ടിലേക്ക് പോകുവാ…”

ഗൗരി പറഞ്ഞപ്പോൾ അദ്ദേഹം അമ്പരപ്പോ-
ടെ നോക്കി.

” അതെന്താ… പെട്ടെന്ന്…?”

” ഒന്നൂല്ലങ്കിൾ…. വീട്ടിൽ പോയി ഒരാഴ്ച
നിൽക്കണം…. മനസ് ഒന്ന് ഓക്കേ ആകട്ടെ”

” ഊം… അതും ശരിയാ….”
അദ്ദേഹം തലകുലുക്കി.

” വരുമ്പോ…. ഇവ്ട്ന്ന് മാറണംന്നാ ഗൗരി
പറയുന്നത്….”

അംബികാമ്മ പറഞ്ഞപ്പോൾ എല്ലാ മുഖങ്ങ
ളിലും വിഷമം നിറഞ്ഞു.

” അത് വേണോ മോളേ…”

പൊതുവാൾ ഗൗരിയെ നോക്കി.

” വേണം അങ്കിൾ….. ഇവിടുന്ന് ഞാൻ
പോണത് തന്നെയാണ് നല്ലത്… ഞാൻ
ഇവിടുള്ളപ്പോൾ ശ്രേയയെ നിങ്ങളാരും
അംഗീകരിക്കില്ല…അതേറ്റവും
അഫക്റ്റ് ചെയ്യുന്നത് വിവേകിനെയാ…. അത് ഞാൻ സമ്മതിക്കില്ല…”

” മോളേ..ഞങ്ങൾക്ക് ഭാഗ്യല്ലാണ്ടായിപ്പോയി

ടീച്ചർ വിഷമത്തോടെ പറഞ്ഞു.
അകത്ത് നിന്നും ഇറങ്ങി വന്ന വിവേക്
ഒരു നിമിഷം എല്ലാവരേയും നോക്കി നിന്നു.
അവന് പിന്നാലെ ശ്രേയയും വന്നു.

” ഗൗരി പോകാൻ തീരുമാനിച്ചോ…?”

വിവേക് അവളെ നോക്കി.
അവന്റെ മുഖത്ത് സങ്കടം നിറഞ്ഞിരുന്നു.

” പോണം…. പോയാലും വരും… നമ്മൾ
തമ്മിലൊരു കടം ബാക്കിയില്ലേ….”

ഗൗരി ചിരിയോടെ ചോദിച്ചു.

” ഊം… അത് ഉണ്ട്…”
വിവേക് അവളുടെ അടുത്തേക്ക് ചെന്നു

” എനിക്കിന്ന് ഒരുപാട് സന്തോഷം ഉള്ളൊരു
ദിവസമാ….. കാരണം വർഷങ്ങളായുള്ള
എന്റെ കാത്തിരിപ്പ്…. എന്റെ സ്നേഹം
അതെല്ലാം സത്യമാണെന്ന് തെളിയിച്ചു…. അത് പോലെ എനിക്കെന്റെ പ്രണയം തിരി-
ച്ചു കിട്ടി…. എന്റെ അച്ഛനും അമ്മയും എല്ലാ
വരും ഞാൻ തിരിച്ചു വന്നതിൽ സന്തോഷി
ക്കുന്നു…..”

അവൻ ഗൗരിയുടെ തൊട്ടടുത്തെത്തി

” അതിനെല്ലാം കാരണം ഗൗരിയാണ്…..”

ഗൗരി പതർച്ചയോടെ അവന്റെ കണ്ണുകളി
ലേക്ക് നോക്കി.
വിദ്യയും വീണയും ഗൗരിയുടെ രണ്ടു കൈ
യിലും പിടിച്ചു കൊണ്ട് നിന്നു.
ഗൗരി സങ്കടത്തോടെ വിവേകിനെ നോക്കി

” എനിക്ക് ഗൗരിയോട് ഒരുപാട് നന്ദിയുണ്ട്…
എന്റെ അനുജത്തിമാരെ ഇത്രയും സ്നേ-
ഹിക്കുന്നതിന്…. എന്റെ മുത്തശ്ശിയെ
രക്ഷിച്ചതിന്….അങ്ങനെ ഒരുപാട്
കാര്യങ്ങൾക്ക്….”

വിവേക് രണ്ടടി നടന്നു.
എല്ലാവരും അവനെ നോക്കി നിൽക്കുക
യാണ്.അവൻ ചെറു പുഞ്ചിരിയോടെ
ഗൗരിയെ നോക്കി.

” ജീവിതത്തിൽ ഏറ്റവും സ്നേഹിച്ച ആൾ
തന്നെ നമ്മളെ ചതിക്കുമ്പോൾ അത്
മറക്കാനും ക്ഷമിക്കാനും കുറച്ചു
പ്രയാസമാണ്….. പക്ഷേ ഗൗരി കാരണം
എനിക്കതിനും സാധിച്ചു….
അത് കൊണ്ടാണ് ഞാൻ ശ്രേയയ്ക്ക് മാപ്പ്
കൊടുത്തത്..”

വിവേക് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ട
ലോടെ അവനെ നോക്കി…
വിവേക് ശ്രേയയ്ക്ക് മാപ്പ് കൊടുത്തെങ്കിൽ
അത് ഗൗരിയെ വേണ്ടാന്നു വെച്ചതല്ലേ…..?
ശ്രേയ ഓടിച്ചെന്ന് വിവേകിന്റെ കൈയിൽ പിടിച്ചു…

” എനിക്കറിയാമായിരുന്നു വിക്കീ…..നീയെ
നിക്ക് മാപ്പ് തരുമെന്ന്…. ഐം സോറി വിക്കീ
ഞാൻ പണത്തിന് വേണ്ടി നിന്നെ വേണ്ടാന്ന്
പറഞ്ഞു…. പക്ഷേ ഇപ്പോ….ഐ ലവ് യൂ
റിയലീ…..”

അവൾ വിവേകിന്റെ നെഞ്ചിലേക്ക് വീണു
അവനെ കെട്ടിപ്പിടിച്ചു.

തന്റെ ഹൃദയം നുറുങ്ങും പോലെ തോന്നി
ഗൗരിക്ക്….. എങ്കിലും അവൾ പുഞ്ചിരിച്ചു കൊണ്ട് വിവേകിനെ നോക്കി.അവനും
അവളെ നോക്കുകയായിരുന്നു…
വിവേക് പതിയെ ശ്രേയയെ ദേഹത്ത് നിന്നും അടർത്തി മാറ്റി…

” ശ്രേയാ…. ജീവിതത്തിൽ ഏറ്റവും വലുത്
പണമല്ല…. ഞാൻ നിനക്ക് വേണ്ടി എന്റെ
ജീവൻ തരുമായിരുന്നു…. എന്നിട്ടും നീ
മറ്റൊരാളുടെ. പണത്തിന് വേണ്ടി എന്റെ
സ്നേഹം വിട്ടു കളഞ്ഞു….എന്നെ തനിച്ചാക്കി പോയി…..”

അവൻ ചുറ്റും നിന്നവരെ ഒന്ന് നോക്കി

” കഴിഞ്ഞ നാലു വർഷങ്ങൾ ഞാൻ അനുഭ
വിച്ചതൊന്നും പറഞ്ഞാൽ തീരുന്നതല്ല….
എന്റെ അച്ഛനും അമ്മയും അനുഭവിച്ച
അപമാനം പറഞ്ഞാൽ തീരുന്നതല്ല.. പക്ഷേ
എന്നിട്ടും നീ വന്നപ്പോൾ ഞാൻ നിനക്ക്
മാപ്പ് തന്നു…. എല്ലാം മറന്നു…..പോരേ…”

വിവേക് പറഞ്ഞത് കേട്ട് ഗൗരി ഒന്നുകൂടി
അവനെ നോക്കി…. എന്നിട്ട് പതിയെ
പോകാനായി തിരിഞ്ഞു.

” പക്ഷേ നിനക്ക് ഇനിയൊരു ചാന്സ്
കൂടി തരാൻ എനിക്ക് പറ്റില്ല….”

വിവേകിന്റെ വാക്കുകൾ ഗൗരിയുടെ
കാതിൽ പതിച്ചു.അവൾ അമ്പരപ്പോടെ
തിരിഞ്ഞു നോക്കി….. തന്നെത്തന്നെ
നോക്കി നിൽക്കുന്ന വിവേക്….

” വിക്കീ….. നീയെന്താ പറയുന്നത്…?”
ശ്രേയ അവന്റെ അടുത്തേക്ക് ചെന്നു.

” സത്യമാണ് ശ്രേയാ…. നിന്നോട് ക്ഷമിക്കാം
നീ ചെയ്തതെല്ലാം മറക്കാം…. പക്ഷേ…
ഇനിയൊരു സെക്കന്റ് ചാൻസ്….. അത്
വയ്യ….”

” വിക്കീ….. നീയില്ലാതെ എനിക്ക് പറ്റില്ല… ഞാൻ മരിച്ചു പോകും…”
ശ്രേയ പറഞ്ഞപ്പോൾ അവൻ ചിരിച്ചു

” അങ്ങനെയാണെങ്കിൽ കഴിഞ്ഞ നാലു വർഷത്തിനിടെ നീ ഒരായിരം തവണ മരിച്ചു
കാണണമല്ലോ…..”

ശ്രേയ ഒന്നും മിണ്ടിയില്ല….
വിവേക് ഗൗരിയുടെ അടുത്തേക്ക് ചെന്നു
അവളുടെ കൈയിൽ പിടിച്ചു കൊണ്ട്
ശ്രേയയുടെ അടുത്തേക്ക് ചെന്നു.

” നീയിവളെ കണ്ടോ…. ഒന്നും പ്രതീക്ഷിച്ചല്ല
ഇവളെൻറെ കുടുംബത്തെ സ്നേഹിച്ചത്,
ഒന്നും പ്രതീക്ഷിച്ചല്ല അവർക്ക് വേണ്ടി
എന്തും ചെയ്യുന്നത്… ഇപ്പോ എന്നെ
ഇത്രയും സ്നേഹിച്ചിട്ടും പോകാൻ ഒരുങ്ങു
ന്നതും എനിക്ക് വേണ്ടിയാണ്….. ഇതാണ്
സ്നേഹം….. പ്രതിഫലം പ്രതീക്ഷിച്ചു ചെയ്യു
ന്നതൊന്നും ആത്മാർത്ഥമല്ല ശ്രേയാ….”

വിവേക് ഗൗരിയുടെ മുഖത്തേക്ക് നോക്കി
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി
അവൻ വിരൽത്തുമ്പു കൊണ്ട് ആ
കണ്ണുനീർ തുടച്ചു നീക്കി.

“ഇനിയൊരിക്കലും ഈ മിഴികൾ നിറയരുത്

ഗൗരി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടവനെ
കെട്ടിപ്പിടിച്ചു…. വിവേക് അവളുടെ മുടിയിൽ തലോടി….

അവൻ തിരിഞ്ഞ് എല്ലാവരേയും നോക്കി
എല്ലാവരും സന്തോഷത്തോടെ നിൽക്കു
കയാണ്.

“നീയിവരുടെ മുഖത്തെ സന്തോഷം കണ്ടോ

വിവേക് ശ്രേയയോട് ചോദിച്ചു

” അത് വേറൊന്നിനും വേണ്ടിയല്ല…ഇവൾ
ഇവർക്ക് കൊടുത്ത സ്നേഹം ഒന്നിന്
വേണ്ടി മാത്രമാ….”

ശ്രേയ ഒന്നും പറഞ്ഞില്ല…
വിവേക് അവളെ നോക്കി.

” എന്റെ സ്നേഹം സത്യമാണെന്ന് നീ തെളി
യിച്ചു…… അത് കൊണ്ടാണ്
എനിക്കിവളെ കിട്ടിയത്… താങ്ക്സ്…..!!”

ശ്രേയ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു
അത് നോക്കി നിന്നിട്ട് വിവേക് ഗൗരിയെ
ഒന്നുകൂടി ചേർത്ത് പിടിച്ച് നെറ്റിയിൽ
അമർത്തി ചുംബിച്ചു.

*************

” ഗൗരീ….”

വിവേക് ഉറക്കെ വിളിച്ചു കൊണ്ട് ഉമ്മറത്തേ
യ്ക്ക് വന്നു…

” വരുന്നു കുട്ടേട്ടാ….”
അകത്ത് നിന്നും ഗൗരിയും വിദ്യയും വീണയും പുറത്തേക്ക് ഇറങ്ങി വന്നു.
വിദ്യയുടെയും വീണയുടെയും കൈകളിൽ
രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു…
വിവേകിന്റെയും ഗൗരിയുടെയും ഇരട്ട
കുട്ടികൾ…….!!

” അമ്മാ….. വേഗം വാ…”
ഗൗരി വിളിക്കുന്നത് കേട്ട് അകത്ത് നിന്നും
അംബികാമ്മയും ശാരദ ടീച്ചറുംപുറത്തേക്ക്
വന്നു.കൂടെ മുത്തശ്ശിയും….

” അച്ഛൻ എവിടേമ്മേ…?
ഗൗരി ടീച്ചറിനെ നോക്കി.

” ഇപ്പോ ഇവിടുണ്ടായിരുന്നല്ലോ…..”
ടീച്ചർ ചുറ്റും നോക്കി.
അപ്പോഴാണ് പൊതുവാൾ ഓടി വന്നത്

” ഞാൻ തൊടീല് രണ്ടു വാഴക്കുല പറിച്ചു
വെച്ചിരുന്നു…അതിങ്ങ് എടുപ്പിക്കാൻ പോയതാ….ഏടത്തിക്ക് കൊണ്ട് പൊകാൻ”

” ഈയച്ഛൻറെയൊരു കാര്യം…”
ഗൗരി ചിരിയോടെ പറഞ്ഞു.

“കുറച്ചു ദിവസം കൂടി കഴിഞ്ഞ് പോയാൽ
പോരാരുന്നോ ആന്റിക്ക്…?”

വിദ്യ ചോദിച്ചു.

” ഞാൻ പോയിട്ട് വരാം മോളേ…. അല്ലെങ്കി
അവിടെ വീടെല്ലാം കാടു കയറും…..”
അംബികാമ്മ പറഞ്ഞു.

” ഊം… എങ്കിൽ ഇറങ്ങാം…”

വിവേക് കാർ സ്റ്റാർട്ട് ചെയ്തു.
എല്ലാവരും കയറിയപ്പോൾ വിദ്യയും വീണയും കുട്ടികൾക്ക് മാറി മാറി ഉമ്മ കൊടുത്തു.

” ദ്ദേ….പെട്ടന്നിങ്ങ് വന്നേക്കണം കേട്ടോ…
കഴിഞ്ഞ തവണ രണ്ടീടംന്നു പറഞ്ഞു
പോയിട്ട് ഒരാഴ്ച കഴിഞ്ഞാ വന്നത് ”

വിദ്യ പറഞ്ഞപ്പോൾ ഗൗരി ചിരിയോടെ
തലയാട്ടിയിട്ട് കുട്ടികളെ വാങ്ങി.
അവൾ എല്ലാവർക്കും കൈ വീശി കാണിച്ചു.
കാർ ഗേറ്റ് കടന്നു പോകും വരെ എല്ലാവരും
അവിടെ നിന്നു……

ഇനിയൊരു കാത്തിരിപ്പാണ്…..അവർ
മടങ്ങി വരും വരെ…….
സ്നേഹത്തിന്റെ മധുരമുള്ള കാത്തിരിപ്പ്…….!

– അവസാനിച്ചു-

ഗൗരി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.2/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ഗൗരി – 7”

Leave a Reply

Don`t copy text!