Skip to content

ഗൗരി – 6

ഗൗരി തുടർക്കഥകൾ

കടവിൽ നിന്നും പുഴയിലേക്ക്
ഇറങ്ങുന്ന പടവിൽ നിന്ന് പുഴയിലേക്ക്
കല്ലു വീശിയെറിഞ്ഞ് ആലോചനയോടെ
വിവേക് നിന്നു.
എന്ത് ചെയ്യണം എന്നവന് ഒരു രൂപവും
കിട്ടിയില്ല….
താൻ ഏറ്റവുമധികം ആഗ്രഹിച്ച കാര്യമാണ്
ഇന്ന് നടന്നത്… ഏറ്റവും സന്തോഷം
തോന്നേണ്ട സമയം….. പക്ഷേ എന്ത്
കൊണ്ടാണ് തനിക്ക് സന്തോഷിക്കാൻ കഴി
യാത്തത്….? ശ്രേയ തന്നെ കെട്ടിപ്പിടിച്ചപ്പോ
മനസിൽ തോന്നിയ അപരിചിതത്വം അവ-
നെ അമ്പരപ്പിച്ചു…. ആ സമയത്തെ ഗൗരി
യുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു..

” കുഞ്ഞൂട്ടാ…..”

ആ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി
തന്റെ അരികിലേക്ക് നടന്നു വരുന്ന പൊതു
വാളിനെ കണ്ടവൻ കടവിൽ നിന്നും കയറി
ചെന്നു.

” നീയെന്താ ഇവിടെ നിൽക്കുന്നത്…?”

” അച്ഛാ….”
വിവേക് പെട്ടെന്ന് പൊതുവാളിനെ കെട്ടിപ്പിടിച്ചു.

” മോനേ…..കുഞ്ഞൂട്ടാ…”
പൊതുവാൾ അമ്പരപ്പോടെ വിളിച്ചു.

” എനിക്കറിയില്ലച്ഛാ…. എന്ത് ചെയ്യണം
എന്നെനിക്കറിയില്ല….”
അവന്റെ സ്വരം ആർദ്രമായി…

” കുഞ്ഞൂട്ടാ…..നീയിവിടിരിക്ക്….”
പൊതുവാൾ അവനെ ഒരു കല്ലിൽ പിടിച്ചി
രുത്തി…
വിവേക് മുഖം കൈക്കുടന്നയിൽ താങ്ങി
ഇരുന്നു.
കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല

” നീയെന്ത് തീരുമാനിച്ചു…?”
അവസാനം പൊതുവാൾ ചോദിച്ചു.

” എനിക്കൊരു തീരുമാനം എടുക്കാൻ പറ്റു
ന്നില്ല അച്ഛാ….. ഈയൊരു ദിവസത്തിനായി
കഴിഞ്ഞ നാലു വർഷമായി കാത്തിരുന്നതാ
ഞാൻ…. പക്ഷേ ഇന്നിപ്പോ എനിക്ക് ആകെ ഒരു കൺഫ്യൂഷൻ….”

” ഊം….. എനിക്ക് മനസിലാകും…. ഞാൻ നിന്നോട് ഒന്നേ ആവശ്യപ്പെടുന്നുള്ളൂ….
നിന്റെ ജീവിതമാണ്…. ഒരു തീരുമാനം
എടുക്കുമ്പോൾ എല്ലാം ആലോചിക്കണം…
കഴിഞ്ഞ നാലു വർഷങ്ങളിൽ നീ അനുഭ
വിച്ചതൊന്നും ഇനി നിന്റെ ജീവിതത്തിൽ
ഉണ്ടാകരുത്….”
അദ്ദേഹം എഴുന്നേറ്റു പോയിട്ടും വിവേക്
അവിടെ തന്നെയിരുന്നു.

*************

ഗൗരിയുടെ റൂമിന് പുറത്ത് ബാൽക്കണി
യിൽ ഇരിക്കുകയായിരുന്നു ഗൗരിയും
വീണയും വിദ്യയും.

” ഗൗരിയേച്ചീ…..സങ്കടായോ….?”
വിദ്യ അവളുടെ മുഖത്തേക്ക് നോക്കി

” ഊഹും….”
ഗൗരി ഇല്ലെന്ന അർഥത്തിൽ തലയാട്ടി.

” ചേച്ചി വിഷമിക്കണ്ട…..ഏട്ടനിനി ആ
ഹിഡുംബിയെ അക്സപ്റ്റ് ചെയ്യില്ല….എനി
ക്കുറപ്പാ..”

വീണ പറഞ്ഞപ്പോൾ ഗൗരി ആലോചന
യോടെ ഇരുന്നു.
അവളുടെ മനസിൽ ശ്രേയ ഓടി വന്നു വിവേ
കിനെ കെട്ടിപ്പിടിക്കുന്നത് വീണ്ടും വീണ്ടും
തെളിഞ്ഞു വന്നു.

” ഇത് തന്നെയാണ് സംഭവിക്കേണ്ടിയിരു
ന്നത്….. വിവേകിന്റെ സ്നേഹം…. അവന്റെ
കാത്തിരിപ്പ്….അതിനെല്ലാമുള്ള ഫലം…. പക്ഷേ അത് അംഗീകരിക്കാൻ കഴിയാത്ത
പോലെ…..”അവൾ പുറത്തേക്ക് നോക്കി ഇരുന്നു.
താൻ ആഗ്രഹിച്ചു എന്നത് സത്യമാണ്….
പക്ഷേ…. വിവേക് കഴിഞ്ഞ കുറെ വർഷങ്ങളായി ആഗ്രഹിച്ചതും സ്നേഹി
ച്ചതും ശ്രേയയേയാണ്.
ഗൗരി കണ്ണുകളടച്ചിരുന്നു……

*************

” വിക്കീ…..”
വിവേകിന്റെ റൂമിലേക്ക് കയറി ചെന്നിട്ട്
ശ്രേയ വിളിച്ചു.
വിവേക് അവളെ നോക്കി.
നാലു വർഷങ്ങൾ അവളിൽ വലിയ മാറ്റങ്ങ
ളൊന്നുമുണ്ടാക്കിയിട്ടില്ല എന്നവനോർത്തു.

” എനിക്ക് അകത്തേക്ക് വരാമോ….?”
ശ്രേയ ചോദിച്ചു.

” ഊം….വാ….”

അവൾ അവന്റെ അടുത്ത് വന്നിരുന്നു.
വിവേക് പുറത്തേക്ക് നോക്കി.ശ്രേയ
അവന്റെ മുഖത്തേയ്ക്ക് നോക്കി…. അവൻ
ബന്ധപ്പെട്ട് പുഞ്ചിരിച്ചു.

” വിക്കീ….. നിനക്ക് എന്നോട് ദേഷ്യമാണെ
ന്നെനിക്കറിയാം…..”

അവളത് പറഞ്ഞപ്പോൾ വിവേക് അവളെ നോക്കി

” ദേഷ്യപ്പെട്ടോളൂ….. എത്ര വേണമെങ്കിലും….
വെറുക്കേം ചെയ്തോളൂ….. പക്ഷേ
അവസാനം ….എല്ലാത്തിൻറേം ഒടുവിൽ
നീയെന്നോട് ക്ഷമിക്കണം…..”

വിവേക് ഒന്നും പറഞ്ഞില്ല…
അവളവന്റെ കൈയിൽ പിടിച്ചു കൊണ്ട്
ഉറ്റു നോക്കി

” പറ ….പറ വിക്കീ…എന്നോട് ക്ഷമിക്കില്ലേ.?

അവനവളുടെ കൈ വിടുവിച്ചു….
എഴുന്നേറ്റ് ജനലിനടുത്തേക്ക് നടന്നിട്ടവൻ
അവളെ നോക്കി….

” എനിക്ക് കുറച്ചു സമയം വേണം ശ്രേയാ…”

” എത്ര സമയം വേണമെങ്കിലും എടുത്തോ..
പക്ഷേ…..ന്നോട് ക്ഷമിക്കണേ….ഇല്യാച്ചാ
പിന്നെ ഞാനുണ്ടാവില്ല്യാ….”

ശ്രേയ പൊട്ടിക്കരഞ്ഞു….
വിവേക് അവളുടെ അടുത്തേക്ക് വന്ന്
തോളിൽ തട്ടി.
ശ്രേയ അവന്റെ കൈയിലേക്ക് മുഖം
ചേർത്ത് കരഞ്ഞു.
വിവേകിന്റെ റൂമിലേക്ക് കയറി വന്ന ഗൗരി
അറിയാതെ നിന്നു പോയി.
അവൾ വേഗം താഴേക്ക് ഇറങ്ങി ഓടി

” ഗൗരീ….മോളേ….”

അത് കണ്ട് കൊണ്ട് വന്ന ശാരദ ടീച്ചർ
വിളിച്ചു….

************

ഗൗരിക്ക് സങ്കടം വന്നു…. അവളുടെ മിഴികൾ നിറഞ്ഞൊഴുകി…..
വിവേകിന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിൽ
ക്കുന്ന ശ്രേയയും…. അവന്റെ കൈത്തണ്ട യിലേക്ക് മുഖം ചേർത്തു കരയുന്ന ശ്രേയ-
യും അവളുടെ മനസിലെത്തി..
വിവേകിന്റെ തീരുമാനം അവൾക്ക്
ഏറെക്കുറെ മനസിലായി……
ഗൗരി കാൽമുട്ടുകളിൽ മുഖം അമർത്തി
കരഞ്ഞു. ഇപ്പോഴാണ് വിവേകിനെ താൻ
അറിയാതെ ആണെങ്കിലും ഇത്രയും
സ്നേഹിച്ചിരുന്നു എന്നവൾക്ക് മനസിലാ
യത്……
മുൻവശത്ത് ഡോറിൽ ആരോ മുട്ടിയപ്പോൾ
ഗൗരി എഴുന്നേറ്റ് മുഖം അമർത്തി തുടച്ചു.

” ശാരദ ടീച്ചർ ആയിരിക്കും….. താൻ ഓടി
പോരുന്നത് അവർ കണ്ടിരുന്നു.”

അവൾ ചെന്നു വാതിൽ തുറന്നു.
ഗൗരി സ്തബ്ധയായി നിന്നു.
പുറത്ത് നിൽക്കുന്ന അംബികാമ്മ അവളെ നോക്കി ചിരിച്ചു.

” നീയെന്താ ഇങ്ങനെ നോക്കുന്നത്…?”.

അവരവളുടെ തോളിൽ അരുമയായി
അടിച്ചു.

” അമ്മേ……”
ഗൗരി പെട്ടെന്ന് സ്വയം മറന്നവരെ കെട്ടിപ്പി
ടിച്ച് കരഞ്ഞു.

“ഗൗരീ….മോളേ…..”
അംബികാമ്മ അവളുടെ മുടിയിൽ തലോടി.

” ന്താ അമ്മേടെ കുട്ടിക്ക് പറ്റ്യത്….? ഊം…?”
അവരവളുടെ താടി പിടിച്ചുയർത്തി.

ഗൗരി ഒന്നും മിണ്ടാതെ ഏങ്ങലടിച്ചു കരഞ്ഞു. അംബികാമ്മ പിന്നെ ഒന്നും
ചോദിച്ചില്ല…. സങ്കടം മാറുമ്പോൾ ഗൗരി
തന്നെ എല്ലാം പറയും എന്നിവർക്ക് അറിയാം.
ഗൗരി അംബികാമ്മയുടെ മടിയിൽ കണ്ണടച്ചു കിടന്നു….
അങ്ങനെ കിടക്കുമ്പോൾ താൻ വീണ്ടും ഒരു
കുട്ടിയായത് പോലെ അവൾക് തോന്നി.

*************

” എന്താ ശാരദേ ചെയ്ക….. മനസ്സിനൊരു
സമാധാനവുമില്ല…..”

മുത്തശ്ശി പറഞ്ഞു കൊണ്ടിരുന്നു
പൊതുവാളും ടീച്ചറും അവരെ നോക്കി ഇരുന്നു.

” എന്ത് ചെയ്യാനാ അമ്മേ…. അവൻ തന്നെ
തീരുമാനിക്കട്ടെ…..”
പൊതുവാൾ പറഞ്ഞു.

“ന്നാലും….ആ ഡോക്ടറൂട്ടിയെ വിഷമിപ്പിക്ക
ണ്ടി വരല്ലേന്നാ എന്റെ പ്രാർത്ഥന…”

മുത്തശ്ശി നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

” ഞങ്ങളും അതന്ന്യാ പ്രാർത്ഥിക്കണത്….”
ടീച്ചർ വിഷമത്തോടെ പറഞ്ഞു.

” ആ പെണ്ണിപ്പഴും കുഞ്ഞൂട്ടൻറെ മുറീലാ…?
മുത്തശ്ശി ചോദിച്ചു.

” ഊം…. എന്തൊക്കെയോ പറയുന്നുണ്ട് അവനോട്…..”
ടീച്ചർ പറഞ്ഞു.

” അമ്മേ….. ഗൗരിയേച്ചീടെ അമ്മ വന്നിട്ട്ണ്ട്……”
വീണ അവിടേക്ക് ഓടി വന്നു പറഞ്ഞു.

” വാ….ശാരദേ…. നമുക്കൊന്ന് പോയി കാണാം….”
പൊതുവാൾ എഴുന്നേറ്റ് പുറത്തേക്ക് പോയി
പിന്നാലെ ടീച്ചറും.
ഗൗരിയുടെ റൂമിലെത്തിയപ്പോ അവരറി
യാതെ നിന്നു പോയി….
അംബികാമ്മയുടെ മടിയിൽ തല വെച്ച്
കിടക്കുന്ന ഗൗരി…..

” ഗൗരീ…..”
ടീച്ചർ അകത്തേക്ക് കയറി ചെന്നു
അംബികാമ്മ മുഖമുയർത്തി നോക്കി
പൊതുവാളിനെയും ശാരദ ടീച്ചറിനെയും
കണ്ട് അവർ ഗൗരിയെ തട്ടി വിളിച്ചു

” ഗൗരീ….എഴുന്നേൽക്ക്…..”

ഗൗരി എഴുന്നേറ്റ് മുഖം തുടച്ചു.
പൊതുവാളും ടീച്ചറും അംബികാമ്മയെ നോക്കി പുഞ്ചിരിച്ചു.

” എന്റെ അമ്മയാ…..”
ഗൗരി പറഞ്ഞു.

” മനസിലായി…..”
ടീച്ചർ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

ഗൗരി ,ടീച്ചറേയും പൊതുവാളിനെയും അംബികാമ്മയ്ക്ക് പരിചയപ്പെടുത്തി.
അംബികാമ്മ അവരെ നോക്കി കൈ കൂപ്പി.
പൊതുവാൾ അംബികാമ്മയെ സൂക്ഷിച്ചു നോക്കി…. എവിടെയോ കണ്ട് മറന്നൊരു
മുഖമാണതെന്ന് അയാൾക്ക് തോന്നി.

” ഗൗരിയുടെ അമ്മയെ ഞാനെവിടെയോ
കണ്ടിട്ടുണ്ടല്ലോ…..”
അദ്ദേഹം പറഞ്ഞപ്പോൾ ടീച്ചറും അംബികാ
മ്മയെ നോക്കി.

” ഉവ്വ്…. എനിക്കും തോന്നിയിരുന്നു…..
എവിടെയാണെന്ന് മാത്രം ഓർമ കിട്ടുന്നില്ല..”

അംബികാമ്മയും ആലോചനയോടെ
നിന്നു.

” മദ്രാസിൽ…. മദ്രാസിൽ വെച്ച്…”
പൊതുവാൾ പറഞ്ഞപ്പോൾ ഗൗരി അമ്പരന്നു.

” മദ്രാസിൽ വെച്ച്…..?”
അംബികാമ്മ ആലോചിച്ചു

” വിശ്വേട്ടൻറെ കുടുംബം….”
ശാരദ ടീച്ചർ പെട്ടെന്ന് പറഞ്ഞു.

” അച്ഛനെ അറിയുവോ അങ്കിൾ….?”
ഗൗരി ചോദിച്ചു.

” അറിയുവോന്നോ….ഒരു കാലത്ത് കുഞ്ഞൂ
ട്ടൻറച്ഛൻറെ ഏറ്റോം വലിയ സുഹൃത്ത്
ആയിരുന്നു വിശ്വേട്ടൻ….”

ശാരദ ടീച്ചർ പറഞ്ഞപ്പോൾ അംബികാമ്മ
തലയാട്ടി.

” ശാരദ….”
അവർ ഓർത്തെടുത്തത് പോലെ പറഞ്ഞു.

” ഊം….അംബികേടത്തി മറന്നിട്ടില്ലാല്ലേ….”

അംബികാമ്മ എന്ത് പറയണം എന്നറിയാത
നിന്നു.എത്രയോ വർഷങ്ങൾക്ക് ശേഷമുള്ള
കണ്ടുമുട്ടൽ ആണിത്….ഒരേ ബാങ്കിൽ
ആയിരുന്നു പൊതുവാളും വിശ്വനാഥനും
അതിനും മുമ്പ് ഒരേ കോളേജിൽ തുടങ്ങിയ
സൗഹൃദം…..
വിശ്വനാഥന്റെയും പൊതുവാളിൻറെയും
സൗഹൃദം പോലെ തന്നെ ആയിരുന്നു
ശാരദ ടീച്ചറും അംബികാമ്മയും തമ്മിലും.
പഴയ മദ്രാസിൽ ഒരേ ബ്രാഞ്ചിൽ ജോലി.
രണ്ടു വീട്ടിലും ആർക്കും ഇഷ്ടം
തോന്നുന്ന രണ്ടു കുഞ്ഞുങ്ങളും…..
ആറ് വയസുകാരൻ വിവേകും മൂന്ന്
വയസുകാരി ഗൗരിയും……
ആ കാലം ഓർത്തു നിന്ന അംബികാമ്മ-
യുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

“നിങ്ങളുടെ അടുത്താണ് ഗൗരിയെന്ന്
എനിക്കറിയില്ലായിരുന്നു…..”
അംബികാമ്മ പറഞ്ഞു.

ടീച്ചർ അവരെ താഴേക്ക് കൂട്ടിക്കൊണ്ട് പോയി.മുത്തശ്ശിയെ പരിചയപ്പെടുത്തി.

” ഞാൻ ഓർക്കണണ്ട്…..കൃഷ്ണന്റെ പഴയ
ചങ്ങാതീനെ…..”
മുത്തശ്ശി ഓർത്തെടുത്ത് പറഞ്ഞു.
ഗൗരി അതെല്ലാം അത്ഭുതത്തോടെ നോക്കി
നിന്നു.തൻറെ അച്ഛന്റെ ഏറ്റവും അടുത്ത
സ്നേഹിതൻ ആയിരുന്നു പൊതുവാൾ
എന്നതവളെ ഒരുപാട് സന്തോഷിപ്പിച്ചു.

” ഏടത്തിയോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്….”

പൊതുവാൾ പറഞ്ഞു തുടങ്ങിയപ്പോൾ
ഗൗരി അകത്തേക്ക് കയറി പോയി.
പൊതുവാളും ടീച്ചറും എല്ലാ കാര്യങ്ങളും
അംബികാമ്മയോട് പറഞ്ഞു.
ഗൗരി പറഞ്ഞു കുറേയൊക്കെ അറിയാമാ
യിരുന്നു എങ്കിലും അൽപം മുമ്പ് നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ അംബികാമ്മ
മിണ്ടാനാകാതെയിരുന്നു.

“ഞങ്ങളുടെ തെറ്റാണ്…വെറുതെ ഗൗരിക്ക്
ഞങ്ങള് ആശ കൊടുത്തു….”
ടീച്ചർ സങ്കടത്തോടെ പറഞ്ഞു.

” ശാരദ ഓർക്കണ് ണ്ടോ മദ്രാസിൽ വെച്ച്
ഒരു ജന്മാഷ്ടമി ആഘോഷം…?”
അംബികാമ്മ ഒരോർമ്മയിൽ ചോദിച്ചു.

പൊതുവാളും ശാരദ ടീച്ചറും അവരെ നോക്കി.

” എന്തൊരു കൂട്ടായിരുന്നു വിവേകവും
ഗൗരിയും തമ്മിൽ….. ഒരുമിച്ച് ആയിരുന്നു
അവരെപ്പോഴും….തമാശയായിട്ടാണെങ്കിലും
ശാരദ എപ്പോഴും പറഞ്ഞിരുന്നു വലുതാകു
മ്പോൾ ഗൗരിയെ വിവേകിന് കൊടുക്കണ
മെന്ന്….. ജന്മാഷ്ടമിക്ക് അവര് രണ്ടു പേരും
കൃഷ്ണനും രാധയും ആയത് ഓർക്കുന്നോ?
ഇപ്പോ ഇരുപത്തി രണ്ട് വർഷങ്ങൾക്ക് ശേഷം അവരിങ്ങനെ കണ്ടുമുട്ടിയെങ്കിൽ
അവരുടെ കാര്യത്തിൽ ഭഗവാൻ എന്തോ
നിശ്ചയിച്ചിട്ടുണ്ട്….. അത് കൊണ്ട് നമുക്ക്
വിവേക് ഒരു തീരുമാനം എടുക്കും വരെ
കാത്തിരിക്കാം….!!

അംബികാമ്മ അത് പറഞ്ഞപ്പോൾ പൊതു
വാളിനും ടീച്ചർക്കും തോന്നി അതാണ് ശരിയെന്ന്..

വാതിലിന്റെ മറവിൽ നിന്ന ഗൗരി ഭിത്തിയി
ലേക്ക് ചാരി നിന്നു.
അവൾ പുറം കൈ കൊണ്ട് കണ്ണ് തുടച്ചു.
ഇടനാഴിക്കപ്പുറം നിന്ന് വിവേക് എല്ലാം
കേൾക്കുന്നുണ്ടായിരുന്നു….

” അവന്റെ മനസ്സിൽ അവ്യക്തമായ ഒരു
ഓർമ്മ പോലൊരു മുഖം തെളിഞ്ഞു….
ഒരു മൂന്ന് വയസുകാരി…. മദ്രാസിൽ നിന്നും
അച്ഛൻ ട്രാൻസ്ഫറായി പോരുമ്പോൾ
തന്നെ നോക്കി നിന്ന് കരയുന്ന ഒരു
കൊച്ചു കുട്ടി….. അന്നത്തെ അതേ മൂന്ന്
വയസുകാരിയാണിത്….അന്നവൾ താൻ
പോകുകയാണെന്നറിഞ്ഞ് കരഞ്ഞു…
ഇന്നവൾ താൻ ശ്രേയയുടെയാണെന്ന്
വിചാരിച്ച് കരയുന്നു…..”
അവൻ ഗൗരിയെ വീണ്ടും നോക്കി.
ഒരിക്കലും താനോ അവളോ തമ്മിലൊരു
ഇഷ്ടം ഉണ്ടായിട്ടില്ല…. പക്ഷേ ശ്രേയ ഓടി
വന്നപ്പോൾ തന്റെ മനസിലും അവളുടെ
മുഖത്തും കണ്ടത് ഒരേ സങ്കടമാണ്…..

” കുട്ടേട്ടൻ എന്നേം കൊണ്ടോകോ….?”
കുഞ്ഞു ഗൗരിയുടെ ചോദ്യം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു….

” ഞാമ്പോയിട്ട് വേഗം വരാട്ടോ…..”
വിവേക് അവൾക്ക് വാക്ക് കൊടുത്തു

” കുട്ടേട്ടാ…… ഗൗരി അവന്റെ കൈ പിടിച്ച്
കാറിനടുത്ത് വരെ പോയി.വിവേക് കാറിൽ
കയറിയിട്ടും അവളവന്റെ വിരൽത്തുമ്പിൽ
പിടിച്ചിരുന്നു… കാർ സ്റ്റാർട്ട് ചെയ്തപ്പോൾ
വിവേക് തന്റെ വിരലവളുടെ കൈയിൽ നിന്നും പതിയെ അടർത്തി മാറ്റി…..

” കുട്ടേട്ടാ….”
ഗൗരി തന്റെ കൈയിലിരുന്ന പാവക്കുട്ടിയെ
വിവേകിന് നീട്ടി…
അവനത് വാങ്ങി പിടിച്ചിട്ട് കൈ വീശി…..

**********

” കുട്ടി ഇരിക്കൂ….”
മുത്തശ്ശി ശ്രേയയെ നോക്കി പറഞ്ഞു

ശ്രേയ കട്ടിലിന്റെ അറ്റത്തായി ഇരുന്നു.
മുത്തശ്ശി അവളെ അടിമുടി നോക്കി.

” കുട്ടി ഇത് പോലെ അവസാനം ഈ വീട്ടിൽ
വന്നതെന്നാണെന്ന് ഓർമ്മയുണ്ടോ…?”

ശ്രേയ ഒന്നും മിണ്ടിയില്ല.നിലത്തേക്ക് നോക്കി ഇരുന്നു.

” ഞാൻ തന്നെ പറയാം…. അഞ്ച് വർഷങ്ങ
ൾക്ക് മുന്പ്….. അന്നൊക്കെ കുഞ്ഞൂട്ടൻറെ
കൂടെ കുട്ടിയിവിടെ ഒരുപാട് തവണ
വന്നിട്ടുണ്ട്…… ഞങ്ങളാരും ഒരു വാക്കോ നോട്ടമോ കൊണ്ട് പോലും നിങ്ങളുടെ ബന്ധത്തെ എതിർത്തിട്ടില്ല….. എന്നിട്ടും എന്തിനാ നീ അവനോട് ഇത്രേം വല്യൊരു ദ്രോഹം ചെയ്തത്….?”

” എന്നോട് ക്ഷമിക്കണം മുത്തശ്ശീ…. സ്നേ
ഹത്തേക്കാൾ പണത്തിന് ഞാൻ പ്രാധാന്യം നൽകി…. പക്ഷേ വിക്കീടെ സ്നേഹമാണ്
മറ്റെന്തിനെക്കാളും വലുതെന്ന് മനസിലാ-
കാൻ നാലു വർഷമെടുത്തു….. ഇനി ഒരിക്കലും ഞാൻ പഴയ പോലാകില്ല…..
ഉറപ്പ്…”

ശ്രേയ മുത്തശ്ശിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
മുത്തശ്ശി ഒന്നും പറഞ്ഞില്ലെങ്കിലും അവർ
ശ്രേയയെ ഒട്ടും തന്നെ അംഗീകരിക്കാൻ
തയ്യാറല്ലെന്ന് മുഖം വ്യക്തമാക്കി.

***********

മച്ചിൻമുകളിലെ പഴയ പെട്ടി പൊടി
തട്ടിയിട്ട് വിവേക് തുറന്നു നോക്കി. കുട്ടി
കാലത്തെ കുറേ കളിപ്പാട്ടങ്ങൾ ഒക്കെ
അതിനടിയിൽ കിടക്കുന്നുണ്ട്….അവനതി
നുള്ളിൽ എന്തോ പരതി നോക്കി.
അവസാനം എന്തിലോ കൈ തടഞ്ഞപ്പോൾ
അവനത് പുറത്തെടുത്തു…..
നിറം മങ്ങിയ ആ പാവക്കുട്ടിയെ അവൻ
നോക്കിയിരുന്നു….
കുറേ കാലം താനിത് സൂക്ഷിച്ചു വെച്ചു…
പിന്നീട് ഗൗരിയും അവളുടെ പാവയും
മറവിയുടെ തിരശ്ശീലയ്ക്കു പിന്നിൽ
മറഞ്ഞു….. പുതിയ കൂട്ടുകാർക്കിടയിൽ
ഗൗരി ഒരു മങ്ങിയ ഓർമ്മ മാത്രമായി മാറി.
വിവേക് പാവക്കുട്ടിയെ തുടച്ചെടുത്ത് താഴേക്കിറങ്ങി…..
സ്വന്തം മുറിയിലെ കബോർഡിൽ ആ പാവ
വെച്ചിട്ടവൻ തിരിഞ്ഞു….
അപ്പോഴാണ് ഗൗരി അവന്റെ മുറിയിലേക്ക് വന്നത്…..

” കുഞ്ഞൂട്ടാ….”
അവനവളെ നോക്കി…. ഗൗരി പുഞ്ചിരിച്ചു.

” ഹാപ്പിയായില്ലേ….?”

” എന്തിന്….?”

” ആഗ്രഹിച്ചത് പോലെ ശ്രേയ തിരിച്ചു
വന്നില്ലേ….?”

” ഊം….. പക്ഷേ ഞാൻ കൺഫ്യൂസ്ഡ് ആണ് ഗൗരീ….”

” എന്ത് പറ്റി…?”

“കഴിഞ്ഞ കുറെ വർഷങ്ങൾ ഞാൻ
അനുഭവിച്ച സങ്കടങ്ങൾ…. എന്റെ കുടുംബം
അനുഭവിച്ച അപമാനം…. അതൊക്കെ
പെട്ടെന്ന് മറക്കാൻ പറ്റാത്ത അവസ്ഥ…”

” സാരമില്ല…. ഒരുപാട് ആലോചിച്ചാൽ
ഒന്നും തീരുമാനിക്കാൻ പറ്റില്ലാന്ന് ഞാൻ
പറയാറില്ലേ…
ഇപ്പോ സമാധാനായിട്ടിരിക്ക്…. എന്ത്
തീരുമാനം എടുക്കും മുമ്പ് ഈ വീട്ടിലു
ള്ളവർ ഇത്രയും നാൾ തന്ന സപ്പോർട്ട്
ഓർക്കണം…… എന്നിട്ട് തീരുമാനിച്ചാൽ മതീട്ടോ….”

അവൾ ഒന്നുകൂടി അവനെ നോക്കി പുഞ്ചിരിച്ചു എന്നിട്ട് പുറത്തേക്ക് പോയി.
വിവേക് ചെറു ചിരിയോടെ നിന്നു.
അവൻ പൊതുവാളിൻറെ മുറിയിലേക്ക്
ചെന്നു.

” അച്ഛാ….”

” എന്താ മോനേ….”
പൊതുവാൾ അവനെ നോക്കി

” അച്ഛൻ വിഷമിക്കണ്ട…. ഞാൻ ആലോ-
ചിച്ചിട്ട് ഒരു മറുപടി കിട്ടുന്നില്ല…. അത് കൊണ്ട് ഇന്നൊരു ദിവസം എനിക്ക് വേണം.
നാളെ ഞാൻ എന്റെ തീരുമാനം അറിയി-
ക്കാം…. അത് വരെ…. ശ്രേയ ഇവിടെ ഉണ്ടാകും….”

വിവേക് പറഞ്ഞത് കേട്ട് പൊതുവാൾ
തലകുലുക്കി…..!!

(തുടരും)

ഗൗരി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!