Skip to content

എയ്ഞ്ചൽ – പാർട്ട് – 07

angel story

💘💘💘💘💘💘💘💘💘💘

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part -0⃣7⃣📝

💘💘💘💘💘💘💘💘💘💘

പടച്ചോനെ മിന്നിച്ചേക്കണേ . അ ഇരിക്ക്ണ ഭൂതത്തിനെ പെട്ടന്ന് തന്നെ എന്റെ തലേലാക്കണേ .

അ ജാഡ കണ്ടാൽ സത്യം പറഞ്ഞാൽ ഞമ്മക്ക് ഓളെ തലമണ്ടക്കിട്ട് ഒരു മേട്ടം കൊടുക്കാൻ തോന്നിന്നിണ്ട്ട്ടാ.

ഓളെ ഇരിത്തം കണ്ടാൽ തന്നെ അറിയാ എന്നെ അങ്ങ് കടിച്ചു കീറാനുള്ള ദേശ്യം ഉണ്ട്ന്ന് .

അല്ലേലും ഈ പെണ്ണന്തിനാണാവോ ന്നോട് ഇങ്ങനെ ദേശ്യം കാണിക്കിണേ.

ഒരിഷ്ടം തോന്നിയത് ഇത്ര വലിയ തെറ്റായോ എന്നൊക്കെ ചിന്തിച്ച് ഓളേം നോക്കി അവളെ അടുത്തേക്കങ്ങ് നടന്നു.

ആരോട് പറയാൻ എന്റെ സങ്കടം . കണ്ട മൈൻറ് പോലും കാണിക്കുന്നില്ല.

ഷാനു വാ ഇവിടെ ഇരിക്ക്.. ടാ ഇങ്ങനെത്തന്നെയല്ലേ ഇതൊക്കെ സെറ്റ് ചെയ്യേണ്ടത്.. (നിച്ചു)

തൽക്കാലം കുറച്ച് ജാഡയിടുന്നതാ നല്ലത്. ഓളെ ഞമ്മള് കണ്ടില്ലാ എന്നങ്ങ് വെക്കാം.

ഓൾക്ക് ഇമ്മാതിരി ജാഡയൊക്കെ ഇടാൻ പറ്റുമെങ്കിൽ ഞമ്മക്കെന്താ പുളിക്കോ.. അല്ല പിന്നെ

അത് അങ്ങനെത്തന്നെ സെറ്റ് ചെയ്താൽ മതി ടാ . മാറ്റൊന്നും വരുത്തണ്ട. നീ ഒരു കാര്യം ചെയ്യ് ..

ദാ ഈ ടേബിളിലോട്ട് പ്രൊജക്ടർ കൂടെ വെച്ച് ON ചെയ്യ്.

അല്ലെങ്കിൽ വേണ്ട അത് ഞാൻ ചെയ്യാം. ന്നിട്ട് സോഫ്റ്റ് വെയർ കൂടി ഞാൻ INSTALL ചെയ്യുമ്പോഴേക്കും നീ ഇന്നലെ പറഞ്ഞ പോലെ പ്രൊജക്ട് എഴുതി മുഴുവനാക്ക് .(ഷാനു )

എനിക്ക് നീ ഇന്നലെ പറഞ്ഞതൊന്നും മുഴുവനായും മനസ്സിലായിട്ടൊന്നുമില്ല.

അത് പോലെ ദാ ഷഹനക്ക് ഒന്ന് പറഞ്ഞു കൊടുത്താൽ മതി.

അവളിപ്പോ എഴുതിത്തരും നല്ല ഹാൻഡ് റൈറ്റിംഗ് ആണ്. (നിച്ചു)

അതിന്റെ ആവശ്യം ഉണ്ടന്ന് തോന്നണില്ല.. നിനക്ക് പറ്റുമെങ്കിൽ നീ ചെയ്യ്.

ഹാൻഡ് റൈറ്റിംഗ് കൊറേ നന്നായി എന്ന് വെച്ച് വല്യ കാര്യം ഒന്നുമില്ലാ. അത് വേണം എന്ന് വെച്ചാൽ ആർക്കും പറ്റും നന്നാക്കാൻ. (ഷാനു )

എന്നും പറഞ്ഞ് നമ്മളെ ഷഹനയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി പുച്ഛിച്ചു.

ങേ….പടച്ചോനെ ഇവനിതെന്താ പറ്റിയേ. (നിച്ചൂ )

എന്തായാലും നമ്മള് അ പറഞ്ഞത് നല്ലോണം ഏറ്റിട്ടുണ്ട് .. പക്ഷെങ്കിൽ മ്മളെ ഷഹനക്കല്ലാട്ടോ.. നിച്ചുവിനാന്ന് മാത്രം. ഓന്റെ കിളിപോയെന്നാ തോന്നണേ.. പൊട്ടന് ഒന്നും മനസ്സിലായിട്ടില്ല..

ന്നാലും മ്മളെ അതല്ല കൂടുതൽ സങ്കടപ്പെടുത്തുന്നത്. ഈ പെണ്ണിന് ആണേൽ യാതൊരു കൂസലും കാണുന്നില്ല. ഒരു പ്രതിമ പോലെ കീബോർഡിൽ ചുമ്മാ കുത്തിക്കളിക്കാണ് കാന്താരി..

എന്താ ഇപ്പോ ഇതിന് മാത്രം ഈ കീ ബോർഡിൽ കുത്തിക്കുറിക്കാൻ , എന്തായാലും അതൊന്നറിയണല്ലോ.

എനിപ്പോ എന്നോടുള്ള ദേശ്യം മുഴുവനും വല്ല നോവലും ആക്കുകയാണോ പെണ്ണ്

.എങ്കിൽ പിന്നേ ഇങ്ങനെ പോകാണേൽ അ നോവലിന് ഒരു അവസാനം ഉണ്ടാവുംന്ന് തോന്നണില്ല.

എന്തായാലും അതെന്താന്നറിഞ്ഞിട്ടെന്നെ ബാക്കി കാര്യം.

ചുമ്മാ ഒന്ന് എത്തി നോക്കാം. അവളെ അടുത്തേക്ക് പോകുന്നത് ഒരു പക്ഷെ അത്ര നല്ലതായിരിക്കില്ല. കടിച്ചങ്ങ് തിന്ന് കളഞ്ഞാലോ.

ആഹാ ബെസ്റ്റ് .കമ്പ്യൂട്ടറിന്റെ മോണിറ്റർ ഓഫാണല്ലോ. അപ്പോ പിന്നേ പ്രേത്യകിച്ച് പണിയൊന്നുമില്ലാ എന്ന് സാരം .

എന്നാ പിന്നേ ചുമ്മാ കുത്തിക്കുറിക്കുന്നത് ഈ ബുക്കിലാണേൽ പ്രോജക്ട് അങ്ങ് മുഴുവനാകുമായിരുന്നു. വല്ലാത്ത ജാതി

.എനിപ്പോ ഞാൻത്തന്നെ അവളോട് പറഞ്ഞാലോ എഴുതാൻ..

ഏയ് ..അല്ലേൽ അത് വേണ്ട . ഓളെ കാണാത്ത പോലെത്തന്നെ നിൽക്കുന്നതാ നല്ലത്.. ജാഡ അത് തന്നെയാ ഇപ്പോ മ്മക്കും ബെസ്റ്റ് .

ടാ… നിച്ചു.. നീയൊക്കെ ചുമ്മാതിരിക്കാനാണോ ഇങ്ങോട്ട് വന്നത്. ചുമ്മാ ഇവിടെ ഇരുന്ന് ബുദ്ധിമുട്ടണം എന്നില്ല ആരും. (ഷാനു )

അപ്പോ പിന്നേ ഈ ചെയ്യുന്നത് നീയാണോ.. വെറുതെയിരിക്കുന്നത് നിന്റെ മറ്റവളാ … എന്നെ വെറുതേ ദേശ്യം പിടിപ്പിക്കണ്ട ഷാനു .

നിനക്കെന്താടാ കണ്ണില്ലേ ഈ ചെയ്യുന്നത് കാണാൻ.. (നിച്ചു)

ഛെ… വേണ്ടായിരുന്നു.വെറുതേ ആവശ്യം ഇല്ലാതെ ചെറുതായിട്ട് ഒന്ന് ചമ്മി.

ഈ പൊട്ടനാണേൽ ഒന്ന് ചിന്തിച്ചൂടെ . വക്രബുദ്ധി നല്ലോണം ഉണ്ടായിട്ടെന്താ . ഒരാവശ്യത്തിന് ഉപകരിക്കില്ല .ശവം (ഷാനു)

നിച്ചു …..നീ ഇവിടെ വന്ന് ഇതെങ്ങനെയുണ്ടെന്ന് ഒന്ന് നോക്കിക്കേ .

ഏത്…

ടാ തെണ്ടീ.. ഒരാവശ്യത്തിന് നിന്നെ കൊണ്ട് പറ്റില്ലല്ലോ ടാ. അതേയ് അവള് ഇങ്ങനെ ഇരിക്കാനാണോ ഇങ്ങോട്ട് കെട്ടിയെടുത്തേ…. (ഷാനു)

നിനക്ക് ചോദിക്കാൻ പാടില്ലേ. അതിന് ഇനി അവളെ പൊക്കിയെടുത്ത് ഇവിടെ കൊണ്ട് നിന്റെയടുത്ത് ഇരുത്തണോ.. ന്നാ സന്തോഷാകോ നിനക്ക്….
(നിച്ചു)

ഒന്ന് പോടാ….. അവളെ പൊക്കാൻ ഇവിടെ ഞാനുണ്ട്.. നീ ബുദ്ധിമുട്ടണം എന്നില്ല.

ഉം.. അങ്ങട് ചെല്ല് പൊക്കാൻ….

ടാ.. ഇതിപ്പോ അവള് പറഞ്ഞ 2 ദിവസം ഇത് പോലെ അങ്ങ് പോകല്ലോ.. അവള് ഈ പ്രോജക്ടിൽ പങ്കെടുക്കാൻ എന്താടാ നമ്മൾ ഇനി ചെയ്യാ.. (ഷാനു )

ഉം.. ഇങ്ങനെ പോയാൽ മോനേ ഷാനൂ അവള് പ്രോജക്ടിൽ ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല. നോക്ക് എന്തെങ്കിലും ഭാവമുണ്ടോന്ന്.. ( നിച്ചു. )

ഉം.. ഇങ്ങനെ ഓളെ നോക്കി നിൽക്കാന്നല്ലാതെ വേറെ എന്ത് ചെയ്യാൻ.. വല്ലാത്തൊരു വിധി..

ഇത്രയും അടുത്ത് തനിച്ച് കിട്ടിയിട്ട് പോലും ഒന്ന് തുറന്ന് സംസാരിക്കാൻ പോലും കഴിയണില്ലല്ലോ.

ഇങ്ങനൊരു സാഹചര്യം ഇനി കിട്ടിയെന്നും വരില്ല. എന്താപ്പോ ഒരു വഴി.

ടീ ഷാന അതേയ് ഈ പ്രോജക്ട് ഒന്ന് എഴുതിയാലോ ഈ ബുക്കിലേക്ക്.. (നിച്ചു)

സോറി. ഒരു കയ്യും പേനയും ഇല്ലേ നിനക്ക്. തന്നെത്താനെ അങ്ങ് എഴുതിയാൽ മതി. (ഷഹന )

ഓഹോ നേരത്തെ പറഞ്ഞതിനുള്ള തിരിച്ചടി ആണല്ലേ.അതേയ് . തന്റെ ഹാൻഡ് റൈറ്റിംഗ് സൂപ്പറാ.. അത് കൊണ്ടാ ചോദിച്ചേ.. (നിച്ചു)

ഹാൻഡ് റൈറ്റിംഗ് നന്നായി എന്ന് വെച്ച് വല്യ കാര്യമൊന്നുമല്ല മോനേ. അത് വേണം എന്ന് വെച്ചാൽ ആർക്കും പറ്റും നന്നാക്കാൻ.

ദേയ് നിന്റെ അ കോന്തനോട് ഒന്ന് വേണം എന്ന് വെച്ച് എഴുതി പഠിക്കാൻ പറ.. ന്നിട്ട് ഓനെഴുതിക്കോള്ളും. (ഷഹന)

ഡേയ് എനിക്കിട്ടും ഓള് താങ്ങുന്നു……..ടാ നിച്ചൂ.. അ പ്രോജക്ട് കണ്ടു പിടിക്കാൻ പറ്റിയെങ്കിൽ എനിക്കറിയാം അത് എഴുതാനും. അതിന് ഇവിടെ ആരും ബുദ്ധിമുട്ടണംന്നില്ല .( ഷാനു )

അതേയ് നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങള് തമ്മിൽ പറഞ്ഞ് തീർത്തോ.. കൊറേ നേരായി നിച്ചൂ നിച്ചൂന്ന് കേൾക്കാൻ തുടങ്ങിയിട്ട്.

എന്നും പറഞ്ഞ് അവൻ എന്നെയും പിടിച്ച് വലിച്ച് അവളെ മുന്നിലങ്ങ് ഇട്ട് കൊടുത്ത്….

ന്റള്ളോ.. അപ്പോ ഓളെ തുറിച്ച് നോട്ടം ഒന്ന് കാണണായിരുന്നു. മ്മളെ കണ്ണെടുക്കാൻ തോന്നൂല.

എന്താ മൊഞ്ച് ന്റെ പെണ്ണിന്റെ .. മ്മള് കുറച്ച് നേരം അങ്ങനെത്തന്നെ നിന്ന് പോയി.. ആദ്യമായിട്ടാ ഇത്ര അടുത്ത് വെച്ച് ഓളെ ആ മൊഞ്ച് മ്മള് കാണുന്നത്.

എനിക്ക് അവളെ അ കണ്ണുകളോട് ഇത്രയും മുഹബ്ബത്ത് തോന്നണങ്കിൽ ഹിജാബിനുള്ളിലെ അ മൊഞ്ച് അത് എത്രത്തോളമായിരിക്കും ന്റെ അള്ളാ……

ഇനി എത്ര കാലം ഞാൻ കാത്തിരിക്കണം അ മൊഞ്ചൊന്നു കാണാൻ.. അ ഒരു നിമിഷം മ്മള് എന്തൊക്കെയോ അങ്ങ് ചിന്തിച്ച് കൂട്ടി..

മുന്നിൽ വന്ന് നിൽക്കാതെ മാറടോ..
ടോ.. തന്നോടാ പറഞ്ഞേ … ( ഷഹന )

ഇല്ലെങ്കിലോ (ഷാനു )

എന്താ നീ പറഞ്ഞേ.. മാറിപ്പോടാ എന്റെ മുന്നിൽ നിന്ന് ( ഷഹന )

ഇല്ലെങ്കിലോ… (ഷാനു )

നോക്ക് എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഒന്ന് പോയിത്തരോ… ശല്യം..( ഷഹന )

ശല്യമായിരുന്നോ.. ഇതൊക്കെ ആദ്യമേ പറയണ്ടേ.. I am Sorry..

എന്ന് എങ്ങനൊക്കെയോ പറഞ്ഞങ്ങ് ഒപ്പിച്ചു.

അവളാപ്പറഞ്ഞത് എനിക്കെന്തോ നല്ലോണം അങ്ങ് ഏറ്റു..

എന്താണെന്നറിയില്ല.. ആകെ ഒരു മൂഡ് ഓഫ് .. മ്മളെ നെഞ്ചിലേക്ക് സൂചി കുത്തിയിറക്കിയപ്പോലെയൊരു ഭാരം…

അ അല്ലേലും പണ്ടേ കാരണോർ പറയണതെന്നയാ ശരി..

കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന്..

പക്ഷെങ്കിൽ ഞമ്മക്ക് കൊക്കിലൊതുങ്ങാത്തത് കൊത്തിയാശീലം..

എന്ത് ചെയ്യാനാ ശീലങ്ങളൊക്കെ അങ്ങനെയങ്ങ് മാറ്റാൻ പറ്റോ.. നിന്നെ ഞാൻ അങ്ങനെ വെറുതെ വിടാനൊന്നും പോണില്ല മോളേ..

 

തുടരും….

Click Here to read full parts of the novel

…………………………………………………………….
ഹായ് ഫ്രണ്ട്സ് .. അ കോന്തൻ പറഞ്ഞു എന്നല്ലാതെ നമ്മള് പരിചയപ്പെട്ടില്ലല്ലോ.. അല്ലേ. അടുത്ത ദിവസം എന്തായാലും ഞാൻ വരുന്നുണ്ട്.. ഞാൻ തന്നെ എന്നെപ്പറ്റി പറഞ്ഞാലല്ലേ എന്നെ കൂടുതലായി നിങ്ങൾ അടുത്തറിയൂ … അപ്പോ നാളെ കാണാം
.. by
. എന്ന് നിങ്ങളുടെ സ്വന്തം ഷഹന

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എയ്ഞ്ചൽ – പാർട്ട് – 07”

Leave a Reply

Don`t copy text!