Skip to content

എയ്ഞ്ചൽ – പാർട്ട് – 08

  • by
angel story

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part -0⃣8⃣📝

💘💘💘💘💘💘💘💘💘💘

ടാ ഷാനു.. നീ എന്താ ഇവിടെ വന്നിരിക്കുന്നു. വാ നമുക്ക് അ പ്രോജക്ട് കൂടി എഴുതി കഴിഞ്ഞാൽ അതിനനുസരിച്ച് കാര്യങ്ങൾ ചെയ്തു തുടങ്ങാലോ .

നോക്ക് ഇവിടെ ചുമ്മാ വന്നിരുന്നാലൊന്നും വർക്ക് നടക്കൂല .. മാഷങ്ങാനും വന്നാൽ എന്തെങ്കിലുമൊക്കെ വേണ്ടേ കാണിച്ചുകൊടുക്കാൻ.. ഇത്രേം നേരം എന്താക്കായിരുന്നു എന്ന് ചോദിച്ചാൽ എന്ത് പറയും… (നിച്ചൂ )

ഇന്നെനിക്കൊരു മൂഡില്ലടാ .നമുക്ക് നാളെ ചെയ്യാം ബാക്കി . (ഷാനു )

നിനക്കെന്താ ഭ്രാന്താണോ.. ടോ പ്രേമിച്ച് നടക്കാനൊക്കെ ഇനിയും സമയം ഒരുപാടുണ്ട്. അവളിവിടെ ഒക്കെത്തന്നെ കാണും. നോക്ക് നീ ഇപ്പോ ഈ ചെയ്യുന്നത് നിന്നോട് മാത്രമല്ല.ഈ വിദ്യാലയത്തോട് കൂടി ചെയ്യുന്ന ചതിയാണ്. എല്ലാവരും വലിയ പ്രതീക്ഷയിലാ നമ്മുടെ ഈ പ്രോജക്ട്. അത് നീ ആയിട്ട് തകർക്കാൻ നിൽക്കരുത്. എന്താ നീ അതൊന്നും ചിന്തിക്കാത്തത്. എടാ നീ ഈ പ്രോജക്ടിലോട്ട് കോൺസൺട്രേറ്റ് ചെയ്യ് ആദ്യം.( നിച്ചൂ )

ഞാൻ അവൾക്ക് ശല്യമാണ് പോലും. അവളാ പറഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നടാ. അവൾക്ക് എന്നെ ഇഷ്ടം ആയിരിക്കില്ല. അല്ലാതെ അവൾ ഇങ്ങനെയൊന്നും എന്നോട് പറയില്ല. നീ പറഞ്ഞതു തന്നെയാ ശരി. പ്രോജക്ട് അത് തന്നെയാ നമുക്ക് മുന്നിൽ ഇപ്പോ വേണ്ടത്. ( ഷാനു )

ഞാൻ ഇപ്പോ നിച്ചു പറഞ്ഞതിനോട് തന്നെയാ യോജിക്കുന്നത്.. കാരണം അതാണ് ശരി എന്നെനിക്കും തോന്നുന്നു. അവൾക്ക് ഒരു പക്ഷെ എന്നെ ഇഷ്ടം ആയിരിക്കില്ല. ഓൾക്ക് വേണ്ടി സങ്കടപ്പെടുന്നതിൽ യാതൊരു അർത്ഥവുമില്ല.

പക്ഷെ ഈ വിദ്യാലയം ഇന്ന് എന്നിൽ ഒരുപാട് പ്രതീക്ഷകളെ തൊട്ടുണർത്തുന്നുണ്ട്. അവർ എല്ലാവരും ഈ പ്രോജക്ടിന്റെ വിജയത്തിനായി കാത്തിരിക്കുന്നവരാണ് .

ഞാൻ അവരുടെ പ്രതീക്ഷകളെ തല്ലികെടുത്താൻ പാടില്ല. എനിക്ക് വിജയിക്കണം .എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി . ഇപ്പോ എനിക്ക് മുന്നിൽ ഒന്ന് മാത്രം. പ്രോജക്ടിന്റെ വിജയം .

ഷാന അവളെവിടെ .. (ഷാനു)

ദേയ് അവിടെ ഇരിക്കുന്നുണ്ട്… (നിച്ചു)

മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഞാൻ അവളോട് പറയാൻ തന്നെ തീരുമാനിച്ചു കൊണ്ട് അവളെ അടുത്തെത്തി ഷാന എന്ന് വിളിച്ചതും അവൾ തിരിഞ്ഞുനോക്കി.

എന്തൊക്കെയോ ആലോചിച്ച് കൊണ്ട് ഞാൻ അവളെ അടുത്തേക്ക് തന്നെ നീങ്ങി നിന്നു.

കാരണം ഇനി ഒരു പക്ഷെ ഇത്ര അടുത്തൊന്നും നിൽക്കാൻ പറ്റിയെന്ന് വരില്ല. അവളുടെ അ കണ്ണുകളിൽ എന്നോടുള്ള ദേശ്യം മാത്രമേ എനിക്ക് കാണാനുള്ളു.

പക്ഷെ എന്നിട്ടും അ കണ്ണുകളോട് എനിക്ക് എന്തെന്നില്ലാത്ത മുഹബ്ബത്ത് മാത്രമായിരുന്നു തോന്നിയത്.

ഒരു പാട് നേരം അ കണ്ണുകളിലേക്ക് നോക്കി നിൽക്കാൻ തോന്നുന്നുണ്ട്..

എന്താടോ.. പേര് വിളിച്ച് കളിയാക്കാണോ താൻ. എന്തേലും പറയാൻ ഉണ്ടേൽ പറഞ്ഞു തുലക്ക്… (ഷാന)

പറയട്ടെ ഞാൻ … ഷാനു

എന്തോന്ന് …. ഷാന

ഒരു മാസ്സ് ഡയലോഗ് പറയാൻ വരുമ്പോ ചുമ്മാ പറഞ്ഞിട്ട് കാര്യല്ലല്ലോ . അറ്റ്ലിസ്റ്റ് ഒരു ചിരിയെങ്കിലും ചുണ്ടിൽ വരുത്തണ്ടേ എന്റേ ..

അതേയ് . അല്ല നീ ആരാന്നാ നിന്റെ വിചാരം. ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയതാണോ നീ എന്നോട് ഇങ്ങനെ പെരുമാറാൻ മാത്രം കാരണം. അതോ.. ഞാൻ നിന്നെ വേറെ എന്തേലും ചെയ്തോ.. അതേയ് എന്തേലും നിനക്ക് പറയാൻ ഉണ്ടേൽ അത് പോരട്ടേ എന്ന് വെച്ച് ഒരുപാട് ഞാൻ കാത്തിരുന്നു.

പക്ഷെ ഞാൻ നിന്നോട് അടുക്കും തോറും നിനക്ക് അത് കൂടുതൽ ശല്യമായി മാറുകയാണ് എന്നത് നീ പറഞ്ഞപ്പോഴാ ഞാൻ കൂടുതൽ ചിന്തിച്ചത്..

i am Sorry .നീ ഇവിടെ നിന്നാൽ ഞാൻ കൂടുതൽ ശല്യമാവുകയേ ഉള്ളൂ.. അത് കൊണ്ട് നിനക്ക് വേണേൽ ക്ലാസ്സിലേക്ക് പോകാം..

അല്ലേലും പണ്ടേ ഞാൻ ഇങ്ങനെയാ . എന്തേലും ആഗ്രഹിക്കാൻ തോന്നുമ്പോഴേക്കും അത് നിറവേറ്റിത്തരുന്നവരാ എന്റേ കൂടപ്പിറപ്പുകൾ. ‌

അതുകൊണ്ട് ആഗ്രഹിച്ചത് കിട്ടാതെ ആകുമ്പോൾ ഉള്ള ഒരു വേദന അറിയാൻ ഞാൻ ഒരുപാട് വൈകിപ്പോയി . ഒരുപാട് സ്നേഹിച്ചു . അതൊരു തെറ്റായി പോയെങ്കിൽ എന്നോട് നീ ക്ഷമിക്കണം.ഇനി നിനക്ക് എന്റെ ശല്യം ഉണ്ടാവുകയില്ല .

ഇങ്ങനെയൊക്കെ ഞാൻ അവളോട് പറയുന്നുണ്ടെങ്കിലും എന്റെ മനസ്സ് വല്ലാതെ പതറുന്നുണ്ടായിരുന്നു. എങ്കിലും ഞാൻ പറഞ്ഞതു തന്നെയാണ് ശരി എന്നെനിക്കു തോന്നി.

നിനക്കെന്താ അറിയണ്ടേ? എനിക്കെന്തിനാ നിന്നോട് ദേഷ്യം എന്നോ? നീ പറഞ്ഞത് തന്നെയാണ് ശരി. നിനക്ക് എന്നോട് തോന്നിയ ഇഷ്ടം അത് തന്നെയാണ് എനിക്ക് നിന്നോടുള്ള ദേഷ്യവും . അല്ലേലും എനിക്ക് നിന്നോട് എങ്ങനെ ദേഷ്യം തോന്നാതിരിക്കും . നമ്മൾ തമ്മിൽ കൂടുതൽ ഇടപഴകി സംസാരിച്ചിട്ടില്ല . എന്നെ നീ ഇതുവരെ കണ്ടിട്ടുമില്ല . അങ്ങനെയിരിക്കെ നീ എന്നോട് ഇഷ്ടം വന്നു പറഞ്ഞാൽ അത് കേൾക്കാൻ ഞാൻ അത്രയ്ക്ക് മണ്ടി ഒന്നുമല്ല . (ഷാന)

ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ അയാളുമായി കൂടുതൽ അടുത്ത് ഇടപഴകണം എന്നും നീ നിന്റെ ഹിജാബിനുള്ളിലെ ഒളിപ്പിച്ചു വെച്ച നിന്റെ ആ മൊഞ്ച് ആസ്വദിക്കണം എന്നൊന്നുമില്ല . അല്ലെങ്കിലും ഒരാൾക്ക് ഒരാളോട് എപ്പോ എങ്ങനെ ഇഷ്ടം തോന്നും എന്നൊന്നും ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല . ( ഷാനു )

കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു . നീയും നിന്റെ ഒരു ഇഷ്ടവും ഞാൻ ക്ലാസിലേക്ക് പോവാ…

എന്നും പറഞ്ഞു അവൾ അവളുടെ ഉണ്ടക്കണ്ണും ഉരുട്ടി ക്ലാസിലേക്ക് നടന്നു നീങ്ങി .

അത് എന്നെ കൂടുതൽ സങ്കടത്തിൽ ആക്കിയെങ്കിലും സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു എനിക്ക് വിധിച്ച പെണ്ണ് അല്ല അവൾ എന്ന് .

അവിടെ തകർന്നു വീണത് എന്റെ ഒരായിരം സ്വപ്നങ്ങളായിരുന്നു.

കുറഞ്ഞ നിമിഷം ആണെങ്കിലും ഞാനും ഒരുപാട് ആഗ്രഹിച്ചതാണ് അവളുമൊത്തുള്ള ആ ഒരു പ്രൊജക്റ്റ് .

പിന്നെ എനിക്കും ലാബിൽ ഒന്നും ഇരിക്കാൻ തോന്നിയില്ല . നിച്ചുവിനേയും വിളിച്ചു ഞാനും ക്ലാസിലേക്ക് പോയി .

ക്ലാസ് വിട്ട ഉടനെത്തന്നെ തടി തപ്പാൻ നോക്കിയ ആഷിയുടെ പിറകെ വച്ചുപിടിച്ചു നിച്ചുവും ഓടി കാദർക്കയുടെ കടയിലേക്ക് ബെറ്റ് വെച്ച് നേടിയത് അകത്താക്കാൻ .

അതിനെച്ചൊല്ലി രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു തർക്കിക്കുന്നതിനിടക്കാണ് ആഷി തടി തപ്പാൻ നോക്കിയത് .

നമ്മള് പിന്നെ ഈ ലോകത്ത് ഒന്നും അല്ലാത്തതുകൊണ്ട് നടന്നതൊന്നും അറിഞ്ഞതേയില്ല .

എല്ലായിടത്തും ഒരു പ്രതിമ കണക്ക് ആയിരുന്നു ഞാൻ .

ഈ ലോകം തന്നെ ശരിയല്ല എന്ന് തോന്നിയ നിമിഷം.എല്ലാം നഷ്ടപ്പെട്ടു പോയി എന്ന് തോന്നിയ നിമിഷം.

 

തുടരും….

Click Here to read full parts of the novel

…………………………………………………………….

ഹായ് ഫ്രണ്ട്സ് . ഞാൻ ഇന്നലെ നിങ്ങളോട് പറഞ്ഞിരുന്നു എന്നെക്കുറിച്ച് ഞാൻ തന്നെ കൂടുതൽ പറയാമെന്ന് . ആ കോന്തൻ പറഞ്ഞതിനേക്കാൾ നല്ലത് എന്നെ കുറിച്ച ഞാൻ തന്നെ പറയുന്നതല്ലേ . പക്ഷേ എങ്കിൽ ഇന്ന് നമുക്ക് എന്തോ ഒരു മൂഡില്ല . നാളെ ഞാൻ എന്തായാലും എന്നെ കുറിച്ച് തന്നെ പറയാം .
എന്ന്
നിങ്ങളുടെ സ്വന്തം ഷഹന

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!