Skip to content

എയ്ഞ്ചൽ – പാർട്ട് – 10

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -1⃣0⃣📝

💘💘💘💘💘💘💘💘💘💘

രണ്ട് വർഷങ്ങൾക്ക് മുമ്പ് .. ഒരു സ്ക്കൂൾ വെക്കേഷൻ ടൈം ….. എന്റെ ജീവിതത്തിൽ എത്രയൊക്കെ ഞാൻ മറക്കാൻ ശ്രമിച്ചിട്ടും പിന്നേയും പിന്നേയും മനസ്സിനെ വല്ലാതെ വേട്ടയാടുന്ന അ ദിവസം ….

കുട്ടിക്കാലം തൊട്ടേ കളിയും ചിരിയും സ്നേഹവും വാത്സ്യവും കൊണ്ട് ഓർത്തെടുക്കാൻ എന്നും നല്ല നല്ല നിമിഷങ്ങൾ മാത്രം കൂട്ടിന് തന്ന എന്റെ ഉപ്പച്ചിയും ഉമ്മച്ചിയും.

ഷഹബാസ് എന്ന എന്റെ പൊന്നുപ്പയുടെയും ഷാഹിന എന്ന ന്റെ ഉമ്മച്ചിയുടേയും ഷാനിബ് എന്ന പൊന്നിക്കാന്റെയും പിന്നേ എന്റേയും സന്തോഷങ്ങൾക്ക് അതിരില്ലാത്ത ഒരു ദിവസമാണ് ഇന്ന് .

ഞങ്ങളുടെ ഫ്രണ്ട്സിനേയും റിലേറ്റിവ്സിനേയും അയൽവാസികളെയും ഒക്കെ ക്ഷണിച്ചിട്ടുണ്ട് .

ഒരു മാസം മുമ്പേ ഈ ഒരു ദിവസത്തിന് വേണ്ടിയുള്ള കട്ടക്കാത്തിരിപ്പായിരുന്നു ഞങ്ങൾ.

കാരണം ഇന്ന് എന്റെ ഉപ്പച്ചിയും ഉമ്മച്ചിയും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 16 വർഷം പൂർത്തിയാകുന്നു

.ഇതേ ദിവസം തന്നെയായിരുന്നു എന്റെ ജീവിതത്തിന് 13 വയസ്സ് പൂർത്തിയാകുന്നതും.

ഈ ഒരു ദിവസം എല്ലാ വർഷവും ഞങ്ങൾക്ക് ആഘോഷം തന്നെയായിരുന്നു.

പതിവ് പോലെ എന്നും ഉദിച്ചുയരുന്ന സൂര്യൻ കൃത്യസമയത്ത് തന്നെ ഒട്ടും കണ്ണിച്ചോരയില്ലാതെ ജനാലയുടെ ചില്ലുകളിലൂടെ എന്റെ മിഴികളെ തൊട്ടുണർത്തി.

പതിയെപ്പതിയേ ഞാൻ കണ്ണൊക്കെ തിരുമ്മി എഴുന്നേൽക്കാൻ ശ്രമിച്ചതും പെട്ടന്നായിരുന്നു അ ശബ്ദം ..

ട്ടോ..
….. ന്റെ അള്ളോ ഉമ്മാ……… ആ ………

വിഷുവിന് വെടിക്കെട്ടിന് പ്പോലുമുണ്ടാകില്ല ഇത്രക്ക് ശബ്ദം.

നമ്മളാകെ പേടിച്ച് വിറച്ച് പോയി .

കണ്ണൊക്കെ തുറന്ന് ശരിക്ക് നോക്കിയപ്പോൾ എല്ലാവരും ഉണ്ട് നമ്മളെ ചുറ്റിലും നിന്ന് ചിരിക്കുന്നു..

എന്നാ ഞാനോ എന്താ സംഭവിച്ചേ അറിയാതെ ആകെ ഷോക്കായി നിൽക്കാ…

കണ്ണിൽന്ന് പൊന്നീച്ച പാറിയില്ലെന്നേ ഉള്ളൂ.

Happy Birthday My dear കാന്താരിക്കുട്ടി..

എന്നും പറഞ്ഞ് എന്റെ അത്രക്കും തോന്നിക്കുന്ന ഒരു ഡോളിന്റെ അടുത്ത് തന്നെ നിൽക്കുന്നു മ്മളെ പുന്നാര ബ്രോയും കസിൻസും.

ഹ അപ്പോയല്ലേ മ്മക്കും കാര്യം അങ്ങ് ഓടിയത്.

മ്മള് ഓനെ കൊന്നില്ലെന്നേ ഉള്ളൂ….

കള്ളപഹയന്മാർ ഇവരൊക്കെ ചേർന്ന് എന്റെ Birthday അങ്ങ് കളർഫുൾ ആക്കാൻ നോക്കിയതാണ് പോലും.

കുറച്ച് കൂടെ കഴിഞ്ഞാൽ എന്റെ കാറ്റ് പോയേനേ ……. ശരിക്കും കളർഫുൾ ആകും ന്നാൽ….

ശൊ ….. മ്മള് ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോ കുറേ പ്ലാൻ ഒക്കെ ഉണ്ടായിരുന്നു ട്ടോ..

രാവിലെത്തന്നെ എഴുന്നേറ്റ് ന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും വെഡിംഗ് ആനിവേയ്സറി ഫസ്റ്റ് സർപ്രൈസ് എനിക്ക് ത്തന്നെ കൊടുക്കണംന്നൊക്കെ…

എല്ലാം സെറ്റാക്കി വെച്ചിട്ടാ ഇന്നലെ കിടന്നത്.

എന്ത് ചെയ്യാനാ ഉറക്കം എന്റെ കൂടെപ്പിറപ്പായി പോയില്ലേ.

അതൊക്കെപ്പോട്ടെ എന്നും ന്റെ പുന്നാര ഉപ്പച്ചിയെയാണല്ലോ അള്ളാ കണി കാണാറ് .

ഇല്ലെങ്കിൽ മൂപ്പർക്കും മ്മക്കും അന്നത്തെ ദിവസം പോക്കാ .

ഹും ഇന്ന് ഈ ഉപ്പച്ചിന്റെ കാന്താരീനെ മറന്ന് പോയി വിരുന്നുകാരെയൊക്കെ കണ്ടപ്പോ എന്നാ തോന്നുന്നേ..

ദുഷ്ഠൻ .. ഇങ്ങോട്ട് വരട്ടെ കാന്താരീ ന്നും വിളിച്ചോണ്ട്.. കാണിച്ച് കൊടുക്കാ ഞാൻ..

എന്നൊക്കെ നമ്മള് നമ്മളോടെന്നേ പറഞ്ഞു കൊണ്ടേയിരുന്നു.

കാന്താരീ……….

ഓ … ഇത്ര പെട്ടന്ന് വന്നോ

തൽക്കാലം തിരിഞ്ഞ് നോക്കണ്ട.. അല്ല പിന്നേ ..പിണക്കമാണ് എന്ന് തന്നെ വെച്ചോട്ടെ..

അതും എന്റെ Birthday ആയിട്ട് പോലും ഇന്ന് തന്നെ എന്റെ ഉപ്പച്ചി നല്ലൊരു കണി നഷിപ്പിച്ചില്ലേ. എന്നിട്ട് വന്നിരിക്കുന്നു കാന്താരീ ന്നും വിളിച്ചോണ്ട്.. ഇല്ല ഉപ്പച്ചിന്റെ കാന്താരീ ഉപ്പച്ചിനോട് മിണ്ടൂല….

ന്റെ നേരെ മുമ്പിലുള്ള കണ്ണാടിയിൽ നോക്കിയപ്പോ ഉപ്പച്ചിനെ ബാക്കിൽ ഒന്നും കാണുന്നും ഇല്ല.

അപ്പോ .. കാന്താരീന്ന് വിളിച്ചത്… ഉപ്പച്ചി വന്നില്ലേ അപ്പോ…. എനിക്ക് തോന്നിയതാണോ….

ഏയ്… ഇവിടെ എവിടെയും കാണുന്നും ഇല്ലല്ലോ..

അങ്ങനെയെന്തൊക്കെയോ ഞാൻ എന്നോട് തന്നെ പറഞ്ഞ് കൊണ്ടേയിരുന്നു.

ന്നാലും ന്റെ ഉപ്പച്ചീ………

കാന്താരീ……

ദേയ് പിന്നേം…
നമ്മള് ചുറ്റും നോക്കി … തോന്നിയതല്ല എന്തായാലും..

പക്ഷെ ഇതെവ്ട് ന്നാ… ഉപ്പച്ചീ ഒളിച്ചിരിക്കാതെ വരാൻ നോക്ക്…

എവിടെ ആരോട് പറയാൻ… ആര് കേൾക്കാൻ…

ഉപ്പച്ചി വരുന്നതൊന്നും കാണാഞ്ഞപ്പോ മ്മള് വേഗം ബാത്ത് റൂമിൽ കയറി ഫ്രഷായി മ്മളെ റൂമിൽന്ന് ഇറങ്ങി താഴേക്ക് പോയി..

വിരുന്നുകാരൊക്കെ വന്നതല്ലേ.. അവരെന്ത് വിചാരിക്കും . കുറച്ച് നേരം അവരെയൊക്കെപ്പോയി വെറുപ്പിക്കാ…

പക്ഷെ മ്മളെ പുന്നാര ഉപ്പച്ചിനോട് മാത്രം മിണ്ടൂലാന്ന് തീരുമാനിച്ച്…..

എല്ലാവരും ചേർന്ന് ഹാളൊക്കെ മനോഹരമായി ഡെക്കറേഷൻ ചെയ്തിട്ടുണ്ട് ..

ഇന്നെന്തായാലും ഒരു കലക്ക് കലക്കും…

ആഹാ ….കിച്ചണിൽ നിന്നും നല്ല ബിരിയാണിന്റെ ഒക്കെ മണം വരുന്ന്ണ്ടല്ലോ..

എന്തായാലും കിച്ചൺ ലക്ഷ്യമാക്കി നടക്കാൻ തന്നെ മ്മള് തീരുമാനിച്ചു .

ഇപ്പോത്തന്നെ പോയി ബിരിയാണിച്ചെമ്പില് തലയിടാനൊന്നും അല്ലാട്ടോ.

അ മണം കൊണ്ടറിയാ മ്മളെ ഉമ്മച്ചിയാണ് ബിരിയാണി സ്പെഷ്യലിസ്റ്റ് എന്ന്..

ഉപ്പച്ചിനോട് പിണങ്ങിയാലും ഉമ്മച്ചിക്ക് ഒരു ചക്കര ഉമ്മയൊക്കെ കൊടുത്തിട്ട് വിഷ് ചെയ്യണ്ടേ.

അപ്പോഴാണ് ഹാളിലെ ജനലിലൂടെ ആ കാഴ്ച്ച കണ്ടത് .

വീടിന്റെ മുറ്റമൊക്കെ മനോഹരമായി വെച്ചിരിക്കുന്നു.

മ്മക്ക് എനി വീടങ്ങാനും മാറിപ്പോഴോ അള്ളാ..

ഇന്നലെ രാത്രി കിടക്കുമ്പോ വരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ.

ഇതൊക്കെ എപ്പോ സംഭവിച്ചൂ..

അല്ല. ഇതിപ്പോ ഇതൊക്കെ ഇങ്ങനെ ആക്കി വെച്ചിട്ട് ഇവരൊക്കെ ഇതെവിടെ പോയി..

ഒറ്റരണ്ണത്തിനേയും കാണുന്നുമില്ലല്ലോ..

ഉം.. ഒരപകടം എന്തായാലും മണക്കുന്നുണ്ടല്ലോ മോളേ ഷഹന. നീ കരുതിയിരുന്നോ. എല്ലാവരും കൂടെ അടുത്ത സർപ്രൈസ് തരാനുള്ള പണിയാകും മിക്കവാറും. എല്ലാ പൂച്ചകളും ഇവിടെ എവിടൊക്കെയോ പമ്മി ഇരിപ്പുണ്ടാകും.

എന്നൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞു സ്വയം ഒന്ന് കരുതിയിരിക്കാൻ തന്നെ തീരുമാനിച്ചൂ….

എപ്പൊഴാ എവിട്ന്നാ അടുത്ത പടക്കം പൊട്ടാന്ന് പറയാൻ പറ്റില്ലല്ലോ….

ഉള്ള ധൈര്യമൊക്കെ സംഭരിച്ച് നമ്മള് കിച്ചൺ ലക്ഷ്യം വെച്ച് നടന്നു.

ഹ… മ്മളെ ബിരിയാണി സ്പെഷ്യലിസ്റ്റ് ഇവിടെത്തന്നെയുണ്ട് .

ന്നാലും ബാക്കിയുള്ളവരൊക്കെ ഇതെവിടെ പോയി.

അ എവിടേലൊക്കെ പോട്ടെ.. മ്മള് ഉമ്മച്ചിക്ക് ഒരു ചക്കര ഉമ്മ കൊടുക്കട്ടെ ആദ്യം.. ന്നിട്ട് മതി അനേഷണമൊക്കെ….

അങ്ങനെ പൂച്ചയെ പോലെ പമ്മി പമ്മി ഉമ്മച്ചിന്റെ പുറകിലൂടെ പോയി എന്റെ രണ്ട് കയ്യും ചേർത്ത് പിടിച്ച് ഉമ്മച്ചിന്റെ കണ്ണ് ഞമ്മളങ്ങട് അടച്ച്..

ന്നിട്ട് നല്ല ചക്കര ഉമ്മയും അങ്ങ് പാസ്സാക്കി..

പക്ഷെങ്കിൽ പണി പാളി.. ഞമ്മളാന്ന് ഉമ്മച്ചിക്ക് അപ്പോത്തന്നെ മനസ്സിലായി..

അ അല്ലേലും ഉമ്മച്ചിക്ക് മനസ്സിലായില്ലേൽ വേറെയാർക്ക മനസ്സിലാകാ… ഞാൻ ചുമ്മാ ശശിയായി എന്നല്ലാതെ ….

അപ്പോത്തന്നെ തിരിച്ചും കിട്ടി ഉമ്മച്ചിന്റെ വക നല്ലൊരു ഗിഫ്റ്റ്…

അത് പിന്നേ അടുപ്പത്ത് കിടന്ന് അഭ്യാസം കാട്ടുമ്പോ പെട്ടന്ന് കണ്ണ് പൊത്തിയാൽ ഒരു നിമിഷം ആരായാലും പേടിച്ച് പോകില്ലേ..

കിട്ടിയത് ഇരുകൈയും നീട്ടി സ്വീകരിച്ചു. നമ്മളോടാ കളി …..

ഹ.. ,, ബർത്ത്ഡേക്കാരിക്ക് നേരം വെളുത്തോ

ഹീ…. ന്നും പറഞ്ഞ് ഒരു ഇളി അങ്ങ് പാസ്സാക്കി കൊടുത്ത്..

അപ്പച്ചട്ടിയിൽ കയ്യിട്ട് കിട്ടിയതും അകത്താക്കിക്കൊണ്ട് ഉമ്മച്ചിന്റെ വാലും തൂങ്ങി അവിടെ അങ്ങനെ നിന്നൂ.

അല്ല.. ഉമ്മച്ചീ ഇങ്ങക്കും ഇങ്ങളെ കെട്ടിയോൻ കും ന്നോട് ഒരു സ്നേഹവും ഇല്ലാ….

അതെന്താണാവോ….

അത് പിന്നേ… ഇന്ന് പുന്നാര മോളേ ബർത്ത്ടേ യാ .. അത് ന്റെ ഇക്കാക്ക് മാത്രേ ഇവിടെ ഓർമ്മയുള്ളൂ…

ബാക്കിയുള്ളവരൊക്കെ അറ്റ്ലിസ്റ്റ് ഒന്നു വിഷ് എങ്കിലും ചെയ്യ… എവടെ .ആരോട് പറയാൻ .

അതേയ്…ഇങ്ങളെ അ ദുഷ്ഠൻ കെട്ടിയോൻ ഇല്ലേ… പുള്ളി ഇതെവിടെപ്പോയി…അല്ലെങ്കിൽ എന്നും രാവിലെ തിരുമോന്തയും കാണിച്ചോണ്ട് എന്റെ ഫ്രണ്ടിൽത്തന്നെ കാണല്ലോ..

സ്ക്കൂൾ ഒക്കെ ഉണ്ടേൽ പ്രതേകിച്ച് ഒരു സ്നേഹ.. എഴുന്നേൽപ്പിക്കാൻ ഉള്ള അടവാന്ന് ഇന്നല്ലേ ൻക് മനസ്സിലായത്….

ഫുള്ള് അഭിനയാ ഇങ്ങളെ കെട്ടിയോൻ..

ന്റെ മുന്നിലൊന്നും വന്ന് പെടാൻ നിൽക്കണ്ടാ പറഞ്ഞേക്ക് അങ്ങേരോട് ഇങ്ങക്ക് ഇങ്ങളെ കെട്ടിയോനെ വേണംന്നുണ്ടേൽ…

പോടി കാന്താരീ…… പോയിട്ട് കുളിച്ച് പുതിയ ട്രെസ്സ് ഒക്കെ ഇട്ട് വാ.

ന്നിട്ട് അന്റെ ഉപ്പച്ചിന്റെ അടുത്ത് പോയിട്ട് മോള് തന്നെ നേരിട്ട് ചോദിച്ചോ. എന്താണ് വിഷ് ചെയ്യാഞ്ഞേന്ന്.

ഉപ്പ മോളെ വിഷ് ചെയ്തില്ലേലും അ മോൾക്ക് ഉപ്പയേ വിഷ് ചെയ്യാനുള്ള കടമയും ഉണ്ടല്ലോ….

നിന്റെ ബർത്ത് ഡേ പോലെത്തന്നെ ഞങ്ങൾക്കും ഇന്ന് പ്രധാനപ്പെട്ട ദിവസം ഒക്കെ തന്നെയാണ്.

അതോണ്ടല്ലേ ന്റെ ഉമ്മച്ചിക്ക് ചക്കര ഉമ്മയൊക്കെ തന്നത്.

ഉമ്മച്ചിക്ക് ചക്കര ഉമ്മയൊക്കെ കിട്ടി ബോധിച്ചു..

ഉപ്പച്ചിക്ക് ഉപ്പച്ചിന്റെ ചക്കരക്കുട്ടി ഒരുമ്മയിലൊന്നും ഒതുക്കൂലല്ലോ മോളേ .എന്താണാവോ ഉമ്മച്ചിയറിയാതെ ഉപ്പച്ചിക്ക് മാത്രം മാറ്റി വെച്ചത്.

അ ദുഷ്oന് ഗിഫ്റ്റും ഇല്ല. ഒന്നും ഇല്ല. ഇങ്ങോട്ട് വരട്ടേ കാന്താരീന്നും വിളിച്ചോണ്ട്.

അങ്ങനെ ഇപ്പോ ഇങ്ങളെ കെട്ടിയോനോട് ഞാൻ മിണ്ടാൻ പോകണില്ലങ്കിലോ?

ഉപ്പച്ചി നിനക്ക് സർപ്രൈസ് ഒക്കെ തന്ന് കയ്യുമ്പോ നിന്റെ മുന്നിൽ വന്നോളും . അ ഉപ്പച്ചിന്റെ വാശി തന്നെയല്ലേ നിനക്കും .

അല്ലെങ്കിലും ഒരു മാസം മുമ്പേ തുടങ്ങിക്കല്ലോ രണ്ടാളും സർപ്രൈസ് ന്നും പറഞ്ഞ് അടിയുണ്ടാക്കാൻ .

ഓഹോ… അപ്പോ ഇങ്ങളെ കെട്ടിയോൻ എനിക്ക് പണി തരാൻ ഇവിടെയെവിടൊക്കെയോ ചുറ്റിക്കറങ്ങുന്നുണ്ടല്ലേ.

ന്നാലേയ് ഇങ്ങളെ കെട്ടിയോൻ സർപ്രൈസ് തരുന്നതിന് മുമ്പേ ഞാൻ കൊടുത്തിരിക്കും അങ്ങേർക്കിട്ടൊരു സർപ്രൈസ്..

എനി എന്ത് സർപ്രൈസ് കാന്താരീക്കുട്ടി . തരാനുള്ളനുള്ള സർപ്രൈസ് ഒക്കെ ഉപ്പച്ചീ രാവിലെത്തന്നെ തന്നല്ലോ..

ഇജ്….പോടാ.. ആർക്കു കൊടുത്തൂന്ന്

.ഓൻ വെറുതേ പറയാ ഉമ്മച്ചീ.. അ തിരുമോന്ത ഞാൻ ഇന്ന് കണ്ടിട്ട് വരെ ഇല്ല.

അ ചട്ടീന്നെടുക്കടാ പട്ടീ… എന്റെ അപ്പം..തട്ടിപ്പറിക്കാതെ?

ആർക്കു വേണം നിന്റെയൊരു അപ്പം.. അതേ .. ഇതല്ലേ നിനക്ക് ഞാൻ തന്ന ഡോൾ…

ആ.അതെ… ഉമ്മച്ചീ ന്റെ ഡോള്… പൊളിച്ച് നാശാക്കി ദുഷ്ഠൻ… ന്നും പറഞ്ഞ് ഞാൻ ചിണുങ്ങാൻ തുടങ്ങി…

ഞാൻ തന്ന ഡോള് എനിക്ക് ഇഷ്ടമുള്ളത് ചെയ്യും…

ഓഹോ…. ന്നാ പിന്നേ തരാൻ നിക്കണായിരുന്നോ പറിച്ച് നശിപ്പിക്കാനാണേൽ.. നീയും നിന്റെയൊരു ഡോളും. കൊണ്ട് പോയി പുഴുങ്ങി തിന്നോ..

ൻക് ഇവിടെ എല്ലാരും കണക്കാ.. ആർക്കും ന്നോട് ഒരു സ്നേഹവും ഇല്ല.
എവിടെടാ ഇതിന്റെ ഉള്ളിലുള്ളതൊക്കെ. എല്ലാം കൂടെ എന്റെ റൂമിൽ വലിച്ചു പറിച്ച് ഇട്ടിട്ടാണ് ഈ വരവെങ്കിൽ മോനെ ഇക്കാക്ക ഇജ് വിവരറിയും… പറഞ്ഞേക്കാം..

ഒന്ന് പോടീ കാന്താരീ…

എനിയിപ്പോ രണ്ടുംകൂടെ ഇവിടെ കിടന്ന് അടിയുണ്ടാക്കാതെ പോയി കുളിച്ച് ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വരാൻ നോക്ക്.

ഉപ്പച്ചി അത്രക്ക് ഇഷ്ടപ്പെട്ട് വാങ്ങിച്ചതാ. അതിട്ട് ഉപ്പച്ചിന്റെട്ത്ത്ക്ക് പോകാൻ നോക്ക്.അതാകും ഉപ്പാക്ക് മോള് കൊടുക്കുന്ന ഏറ്റവും വലിയ ഗിഫ്റ്റ്..

പിന്നേ .കുളിക്കാൻ,,,അതും ഈ തണുപ്പത്ത് ഇത്ര രാവിലെ. നടന്നതെന്നേ

ഉമ്മച്ചിയേ… അല്ലേലും പുതിയ ട്രസ്സ് ഒക്കെ ഇട്ടിട്ട് ആരെക്കാണിക്കാനാണാവോ…

എന്നെ എന്നും കാണുന്നോരൊക്കെത്തന്നെയല്ലേ ഇവിടെയുള്ളൂ.. അല്ലാതെ എന്നെ പെണ്ണ് കാണലൊന്നും അല്ലല്ലോ… ഇങ്ങളെ കെട്ടിയോന്  പ്രത്യേകിച്ച്  അങ്ങനെ എന്നെ കാണണ്ട…

ടീ ടീ.. വേണ്ട … ചെറിയ വായേല് ഓളൊരു വലിയ വർത്തമാനം.. നല്ല ദിവസമായിട്ട് വെറുതേ അടി വാങ്ങിക്കാൻ നിൽക്കണ്ട.. പറഞ്ഞേക്കാം.. പോയി കുളിച്ച് മാറ്റിയിട്ട് വാ പെണ്ണേ …

അ … പോകാന്റുമ്മച്ചിയേ ….അതല്ലാ …ഇവിടെയുള്ളവരൊക്കെതെവിടെപ്പോയി …..

അമ്മായിയും കുട്ടികളൊക്കെ പുഴേല് കുളിക്കാൻ പോയിക്ക്ണ്.. അവരൊക്കെ വരുമ്പോത്തേക്ക് നീ വേഗം റെഡിയാകാൻ നോക്ക്.. ഇന്ന് കൊറേ ആളുകൾ വരുന്നതാ വീട്ടിൽ. ഉള്ള സമയം കളയാതെ വേഗം ചെല്ല് ..

ന്നാ ഞാനും പോക പൊഴേക്ക്….

വേണ്ട…നീ ഇവിട്ന്ന് കുളിക്കാൻ നോക്ക് .അവരൊക്കെ പോയിട്ട് കൊറേ നേരായി . എല്ലാവരും കുളി ഒക്കെ കഴിഞ്ഞ് തിരിച്ചുവരാനായിട്ടുണ്ടാകും..

അത് സാരല്ല.. ഞാൻ പോയി.. റ്റാ റ്റാ…..

ഈ പെണ്ണിന്റൊരു കാര്യം…

മ്മള് അങ്ങനെ വേഗം മുകളിൽ പോയി കുളിച്ചിട്ട് മാറ്റാനുള്ള പുതിയ ഡ്രസ്സ് ഒക്കെ എടുത്ത് പുഴ ലക്ഷ്യമാക്കി ഓടിപ്പോയി..
…………………………………………………………….

ഉമ്മച്ചി ചുമ്മാ പറഞ്ഞതാണോ എനി..

ഇവിടെ ഇവരാരും ഇല്ലല്ലോ.. ഇതെവിടെ പോയി എല്ലാരും.. എനി അക്കരെക്കൂടങ്ങാനും വീട്ടിൽക്ക് പോയോ… ആ… എന്തേലും ആകട്ടെ .ഏതായാലും വന്നതല്ലേ.. വെള്ളത്തിൽ ഒരൊറ്റ മുങ്ങലും മുങ്ങി വീട്ടിലേക്ക് പോക

അതാകുമ്പോ കുളി കഴിഞ്ഞീന്നും പറഞ്ഞ് ഉമ്മച്ചീനെ പറ്റിക്കാലോ…ന്നോടാ ഉമ്മച്ചിന്റെ കളി. അല്ലേ പിന്നേ വേണ്ട നല്ലൊരു ദിവസല്ലെ.കുളിച്ചിട്ടെന്നെ കയറാ…..

സാധാരണ ഒരു മരത്തിന്റെ ചുവട്ടിലായിട്ടാ ഡ്രസ്സ് ഒക്കെ അഴിച്ച് വെക്കാറ്…

ഇതിപ്പോ പുതിയ ഡ്രസ്സ് ഉള്ളതോണ്ട് അവിടെയൊന്നും വെക്കാനും തോന്നണില്ലല്ലോ..

പഴയ ഡ്രസ്സ് എടുത്ത് വന്നാൽ മതിയായിരുന്നു. എനിപ്പോ എന്താ ഒരു വഴി…. വീട്ടിൽ പോയി കുളിച്ചാലോ….

ഉം. അല്ലെങ്കിൽ പിന്നെ അങ്ങോട്ട് പോയി അ തോണിയിൽ വെക്കാം..

അതാകുമ്പോ അവിട്ന്നെന്നെ കുളിച്ച് മാറ്റാലോ….

ഇവിടെയാകുമ്പോ അ പാലത്തിലൂടെ ആളുകളും വാഹനങ്ങളും ഒക്കെ പോകുന്നതല്ലേ.

തോണിക്കടുത്തെത്തി ഞാൻ ഡ്രസ്സൊക്കെ അഴിച്ചു .

അഴിച്ചു വെച്ചത് ആദ്യം തോണിയിൽ നിവർത്തി വിരിച്ച് .

അതിന്റെ മുകളിൽ പുതിയ ഡ്രസ്സും പൊടിയൊന്നും പറ്റാത്ത രീതിയിൽ സൂക്ഷിച്ച് വെച്ചു.

എനിയൊന്ന് നന്നായി മുങ്ങി കുളിച്ചങ്ങ് കയറാം.

വേഗം കുളിച്ചങ്ങ് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ വീട്ടിലെത്തുമ്പോ ഉമ്മച്ചിന്റെ വക അടുത്ത ഗിഫ്റ്റും ഉറപ്പാ.

അതും അല്ല. ലേറ്റാകുംതോറും വീട്ടിൽ വരുന്ന ആളുകളുടെ എണ്ണവും കൂടും.പിന്നെ അവരെ മുന്നിലൂടെ കയറിപ്പോകേണ്ടി വരും..

…………………………………………………………….

ഷാന എവിടെ………

ഇങ്ങള് എന്താ അമ്മായി ഈ ചോദിക്ക്ന്നെ.. അവളിവിടെ അല്ലെ ഉള്ളത്.

ഇവിടെയോ.. അവള് പുഴേന്ന് കുളിച്ചോളാം എന്ന് പറഞ്ഞ് നിങ്ങളെ പുറകേത്തന്നെ വന്നിരുന്നല്ലോ…

ഞങ്ങളെ പുറകെയോ

പടച്ചോനെ … ന്റെ കുഞ്ഞ് ഇതെവിടെപ്പോയി… അള്ളാ….

 

തുടരും….

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!