Skip to content

എയ്ഞ്ചൽ – പാർട്ട് – 13

  • by
angel story

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part -13📝

ഇടക്കെപ്പെഴോ ഞാൻ ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ പൂർണ്ണ നഗ്നയായി കിടക്കുകയായിരുന്നു.

എന്റെ ശരീരം ആസകലം വേദന കൊണ്ട് കരയുകയായിരുന്നു ഞാൻ…

കുറേ കരഞ്ഞത് കൊണ്ടാകാം… എത്രയൊക്കെ അലറിയിട്ടും ആരുമുണ്ടായിരുന്നില്ല എന്നെ ഒന്ന് രക്ഷിക്കാൻ….

എന്റെ തൊണ്ടയിലെ ഉമിനീര് പോലും വറ്റിയിരുന്നു.

വെള്ളം……. വെള്ളം….. വെള്ളം …💧💧💧💧💧💧💧💧💧💧

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ ഒരു ജീവശവമായി അങ്ങനെ കിടന്നു..

മുന്നിലുള്ളതെല്ലാം കലങ്ങിയ കണ്ണുകളിൽ മങ്ങിയ വെളിച്ചത്തിൽ മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ..

എന്തോ ഒരു ഭാരം എന്റെ ശരീരത്തിന് മീതെ ഉണ്ടെന്ന് തോന്നുന്നുണ്ട്..

കയ്യും കാലുമൊക്കെ ആരോ പിടിച്ച് മുറുക്കുന്നത് പോലെ …

എന്റെ അധരങ്ങൾ എത്ര ചലിപ്പിക്കാൻ നോക്കിയിട്ടും ചലിക്കുന്നില്ല.

എന്റെ ബലമെല്ലാം തീർത്തും നിശ്ചലമായിരിക്കുന്നു.

അപ്പോഴാണ് എന്റെ കാതുകളിൽ നല്ല പരിചിതമായ ഒരു ശബ്ദം തുളഞ്ഞു കയറിയത്..

മങ്ങിയ വെളിച്ചത്തിൽ രണ്ട് കൈകൾ ചേർന്ന് എന്റെ നിശ്ചലമായ ശരീരത്തെ വാരിപ്പുണർന്ന് കൊണ്ട് പൊട്ടിക്കരയുകയായിരുന്നു.
😭😭😭😭😭😭😭😭😭😭

എന്റെ പുതിയ ഉടുപ്പ് അതെന്റെ ശരീരത്തോട് ചേർത്തു പിടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

……………………………………………………………

മണിക്കൂറുകൾക്ക് ശേഷം ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ അടുത്ത് വെള്ളവസ്ത്രവുമൊക്കെ അണിങ്ങി ഒരുപാട് മാലാഖമാർ എനിക്ക് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നുണ്ടായിരുന്നു.

എന്തൊക്കെയോ ശബ്ദങ്ങൾ . തലക്കു മീതെ ലൈറ്റ് പ്രകാശിക്കുന്നുണ്ട്… 🏥

മോള് പേടിക്കണ്ടട്ടോ … ഒന്നുല്യ മോൾക്ക്… എന്ന് പറഞ്ഞു കൊണ്ട് എന്റെ നെറ്റിയിൽ തടവിക്കൊണ്ട് ആശ്വാസവാക്കുകളൊക്കെ ആരൊക്കെയോ പറയുന്നുണ്ട്…

ഉമ്മാ… ഉപ്പാ……..😢

കരയണ്ട ട്ടോ മോള്… ഇപ്പോ വിളിക്കാ.. എല്ലാവരെയും

…………………………………………………………….
നിങ്ങൾ കുട്ടിയുടെ ആരാണ്…?

എന്റെ അനിയത്തിയാ അവൾ…😰😰

നിങ്ങൾ….?

ഞാൻ ഇവരുടെ അടുത്ത വീട്ടിലാ…..

കുറച്ച് പേടിച്ച് പോയിട്ടുണ്ട് കുഞ്ഞ്…

അതിന്റേതായിട്ടുള്ള കുറച്ച് പ്രോബ്ലംസ് കാണുന്നുണ്ട്… പിന്നേ ബോർഡിയിൽ അറിയാലോ നിങ്ങൾക്ക് സംഭവിച്ചത്…. അതിന്റേതായിട്ടുള്ള കുറച്ച് പ്രോബ്ലംസ് നന്നായിട്ട് തന്നെയുണ്ട്…

ട്രീറ്റ്മെന്റ് അത്യാവശ്യമാണ് അവൾക്ക്. നമ്മുടെ നാടിനെ ഒന്നടങ്കം സങ്കടത്തിലാക്കിയ ഒരു കേസ്സ് ആയത് കൊണ്ടാണ് ഞാൻ ഇന്ന് വീട്ടിലേക്കയക്കുന്നത് .

മാത്രമല്ല അവൾക്കുള്ള ട്രീറ്റ്മെന്റ് ഇവിടെ ലഭ്യമല്ല. ഞാൻ നിങ്ങളുടെ കേസ്സ് കോഴിക്കോട് കിംസ് ഹോസ്പിറ്റലിക്കേക്ക് ഫോർവേഡ് ചെയ്യുന്നുണ്ട്.

ഇന്നത്തെ വീട്ടിലെ പ്രോഗ്രാംസ് ഒക്കെ കഴിഞ്ഞാൽ സമയം കളയാതെ തന്നെ അവളെ അവിടെ എത്തിച്ചിരിക്കണം …

അവളെ ഓവർ ടെൻഷൻ ആക്കാതെ നോക്കാൻ പ്രത്രേകം ശ്രദ്ധിക്കണം….

ഓക്കെ …. ഡോക്ടർ….
ശരി…. എന്നാൽ ഞങ്ങൾ വരട്ടെ….

…………………………………………………………….

ഇക്കാക്ക…………😭😭😭

ഒന്നുല്ല മോളേ…. കരയല്ലേ. ഒന്നുല്ല ഇക്കാന്റെ കാന്താരിക്ക് …. വാ നമുക്ക് വീട്ടിൽക്ക് പോകാലോ…

ഇക്കാന്റെ കാന്താരിനെ ഒറ്റക്കിട്ട് പോയല്ലേ എല്ലാരും… ഞാൻ എത്ര വിളിച്ചൂന്നറിയോ… ആരും കേട്ടില്ലാ ഈ കാന്താരീന്റെ കരച്ചിൽ….😢😢

ഇക്ക ഇങ്ങെത്തിയില്ലേ ന്റെ കാന്താരീ ന്റെ അടുത്ത്… പിന്നെന്താ.. എനി എവിടേക്കും ന്റെ കാന്താരീനെ ഒറ്റക്കാക്കൂലാട്ടോ.. ഈ ഇക്ക ഉണ്ടാകും എന്നും…. മോള് കരയണ്ട… മോൾക്ക് ഒന്നും ഇല്ല.

എവിടെ ഇക്ക ഉപ്പച്ചീം ഉമ്മച്ചീം..അവരൊക്കെ ഈ കാന്താരിനോട് പിണക്കത്തിലാണോ…. ഉപ്പച്ചിക്ക് സർപ്രൈസ് കൊടുക്കാങ്ങിട്ട്….

ഏയ് ഇല്ലടാ… അവർക്കെന്തിനാ മോളോട് പിണക്കം… നമുക്ക് പോകാലോ അവരെ അടുത്തേക്ക് .. എല്ലാരും കാത്തിരിക്കാ നമ്മളേ വീട്ടില്…..

എന്നും പറഞ്ഞ് ഇക്കാക്ക എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടേയിരുന്ന്..😰😰😰

ഉം.. ശരിയാ …വേഗം പോകാ… ദാ ഇക്കാക്കാന്റെ കാന്താരി ഉപ്പച്ചി തന്ന ബർത്ത് ഡേ ഗിഫ്റ്റാ ഇട്ടത്…

ഇതിട്ടിട്ട് വേണം ൻക് ന്റെ ഉപ്പച്ചിന്റെ അടുത്തേക്ക് പോകാൻ… വാ ഇക്കാക്ക നമുക്ക് പോകാ … വാ വീട്ടിലേക്ക്…

മോനേ കരയല്ലേ.വാ പുറത്ത് വണ്ടി വന്നിട്ടുണ്ട്… വീട്ടിലേക്ക് പോകാം… മോളേ വാ… നടക്ക് പതുക്കെ….

ഉം……👫🚖🏡
……………………………………………………………

ഇക്കാക്ക… കൊറേ ആളുകളുണ്ടല്ലോ നന്മളെ വീട്ടില്.. ബർത്ത് ഡേക്ക് ക്ഷണിച്ചിട്ട് വന്നവരാണല്ലേ എല്ലാരും…

ഈ കാന്താരിനെ കാണാക്കിട്ട് രാത്രിക്ക് ആക്കിയല്ലേ പരിപാടി…
വാ ഇക്കാക്ക് ഇറങ്ങ് വേഗം… നമുക്ക് അകത്തേക്ക് പോകാലോ….

മക്കളേ… വാ പതുക്കെ ഇറങ്ങ്….

ഉം.. വരാ.. ഇക്കാക്കാ വാ ഇറങ്ങ്.. പിന്നേ അകത്ത് കയറിയാൽ ഞാൻ ഉപ്പച്ചിനോടും ഉമ്മച്ചിനോടും മിണ്ടൂലാട്ടോ…

എന്നെക്കാണാൻ രണ്ടാളും ഇത് വരെ വന്നില്ലല്ലോ… ഇക്കാക്കയും മിണ്ടരുത് ട്ടോ അവരോട്.. ഞമ്മക്ക് കൊറേ കഴിഞ്ഞിട്ട് മിണ്ടാ…….. ന്റെ ഉപ്പച്ചീ ഇന്ന് ഒന്ന് വിഷ് ചെയാൻ വരെ വന്നിട്ടില്ല. എല്ലാം കൂടെ ചേർത്ത് ഞാൻ കൊടുക്കുന്നുണ്ട് ഉപ്പച്ചിക്ക്.. കുറച്ച് കഴിയട്ടേ..

മോനേ.. ഇങ്ങനെ ഇരിക്കാതെ വാ… മോളേം കൂട്ടി ഇറങ്ങ്…

അങ്ങനെ നമ്മളെ ഉപ്പച്ചി രാവിലെ തിരുമോന്തയും കാണിച്ചോണ്ട് മുന്നിൽ വരാതിരുന്നപ്പോഴേ ഉറപ്പിച്ചതാ ഞങ്ങളെ ഇന്നത്തെ ദിവസം പോക്കായിരിക്കുംന്ന്…

എന്നാലും കുഴപ്പല്ല… തിരിച്ച് വീട്ടിലെത്തിയല്ലോ… എന്നൊക്കെ പറഞ്ഞ് കൊണ്ട് പതുക്കെ വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങി.

ന്റെ ഇക്കാക്ക അ ഷോക്കിൽ നിന്നും ഇപ്പോഴും വിട്ടിട്ടില്ല എന്നാ തോന്നുന്നേ…

വീടെത്തും തോറും കൂടുതൽ വിഷമം ഉണ്ട്ന്നാ തോന്നുന്നേ.. പാവം എന്റെ ഇക്കാക്ക… മ്മക്കാണേൽ ഒന്ന് കിടക്കാനൊക്കെ തോന്നുന്നുണ്ട്.. മേലാസകലം വേദനിക്കുന്നുണ്ട്.. ആകെ എന്തോ ഒരു അവസ്ഥ.

മുഖമൊക്കെ വല്ലാതെ നീറുന്നുണ്ട്. പക്ഷെങ്കിൽ എന്നെക്കാണാങ്ങിട്ട് ഇത്രയും നേരം വിഷമിച്ചിട്ടുണ്ടാകും എല്ലാരും.. അത് കൊണ്ട് എത്ര എനിക്ക് വേദനിച്ചാലും ഇന്ന് ഞാൻ എനി ആരെയും സങ്കടപ്പെടുത്തില്ല..

വീട്ടിലേക്ക് കയറിയിട്ട് എല്ലാവരേയും സന്തോഷിപ്പിക്കണം എനിക്ക്… സന്തോഷിച്ച് സന്തോഷിച്ച് ഇന്ന് ഇത് വരെയുള്ള സമയം ഉണ്ടായിട്ടേ ഇല്ലാ എന്ന് എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം..

ഇതെന്താ വീട്ടിലോട്ട് കയറുംതോറും ആരുടെ മുഖത്തും ഞാൻ വന്നതിന്റെ ഒരു സന്തോഷമൊന്നും കാണാത്തത്.. എല്ലാരും എന്താ എന്നെ ഇങ്ങനെ നോക്കുന്നത്…

മോളേ………..😭😭😭😭😭😭

ഉമ്മാ ഞാൻ വന്നില്ലേ.. പിന്നേ എന്തിനാ ഇങ്ങനെ കരയുന്നത്…. കരയല്ലേ… ഉമ്മച്ചിന്റെ കാന്താരിക്കുട്ടിക്കൊന്നും പറ്റിയില്ല. കരയല്ലേ… വാ നമുക്ക് ഉമ്മച്ചിന്റെ സ്പെഷ്യൽ ബിരിയാണി ഒക്കെ കഴിക്കണ്ടേ.. എനിക്ക് വിഷക്കുന്നുണ്ട്.. ഉമ്മാ വാ.. ന്നിട്ട് കേക്കൊക്കെ മുറിക്കണം.. . കരയാതെ വാ ഉമ്മച്ചീ … എല്ലാരും എത്തിയില്ലേ.

എവിടെ ഇങ്ങളെ കെട്ടിയോൻ.. മൂപ്പരോട് പറയ് ഉമ്മച്ചീ .ഈ കാന്താരിക്കുട്ടി ബെറ്റിൽ തോൽവി സമ്മതിച്ചു.ഉപ്പച്ചിന്റെ സർപ്രൈസ് ഗിഫ്റ്റ് വേഗം തരാൻ ??

അള്ളാ.. എന്നെ കുറച്ച് നേരം കാണാതായപ്പോ ത്തേക്ക് ഇത്ര സങ്കടമോ ഇവർക്ക്…. എല്ലാരും കരയുകയാണല്ലോ…

ഇക്കാക്ക എന്താ എല്ലാരും ഇങ്ങനെ നോക്കുന്നത്.. ഞാൻ വന്നില്ലേ.. കരയല്ലേ പറ ഇക്കാക്ക എല്ലാരോടും… എന്താ ഇക്കാക്ക ഒന്നും മിണ്ടാത്തെ….. കരയല്ലേ പറ…….. ഇക്കാക്കയും കരയാണോ….

എന്താ അകത്ത് ഖുർആൻ ഒക്കെ ഓതുന്നു എല്ലാരും…

വാ ഇക്കാക്കാ,,,🚶‍♀🚶🙆🏼

ആ,,,,,😭😭😭,,,,,,,,, ഉപ്പച്ചീ…😭😭.. ആ….😭😭…..
ഇക്കാക്ക.. നമ്മളെ ഉപ്പച്ചീ…. എന്താ ….എന്താ… ഉപ്പച്ചീ …എണീക്ക്… കണ്ണ് തുറക്ക് ഉപ്പച്ചീ.. നോക്ക് ഉപ്പച്ചിന്റെ കാന്താരീ….. ദേയ് ഉപ്പച്ചി വാങ്ങിയ പുതിയ ഡ്രസ്സ്. ഉപ്പച്ചിന്റെ കാന്താരിക്ക് ഉപ്പച്ചി ബർത്ത് ഡേ ഗിഫ്റ്റ് തന്നത്. എങ്ങനെയുണ്ട്ന്ന് പറ ..ഉപ്പച്ചിന്റെ കാന്താരി സുന്ദരിയായിക്കില്ലേ ..ഉപ്പച്ചീ… കണ്ണ് തുറക്ക്…. ഉമ്മച്ചി ഉപ്പച്ചിനോട് കണ്ണ് തുറക്കാൻ പറയ് ഉമ്മച്ചി …. കാന്താരി എത്തീന്ന് പറ.. ഉമ്മച്ചി പറഞ്ഞ ഉപ്പച്ചിക്കുള്ള സർപ്രൈസും ഇട്ട് കൊണ്ടാ വന്നേന്ന് പറ ഉമ്മച്ചീ….😭.

…………………………………………………………….

നമസ്ക്കാരം…. പ്രധാന വാർത്തകൾ📺

വീടിന്റെ സമീപത്തെ പുഴക്കരയിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനിയെ പുഴക്കരയിലേ ആൾത്താമസമില്ലാത്ത ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തി.. കുളിക്കാൻ പുഴക്കരയിലേക്ക് പോയ കുട്ടിയേ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച 40 വയസ്സ് തോന്നിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പുഴക്കരയിൽ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾ അ വീടിനുള്ളിൽ വെച്ച് കുറച്ച് മുമ്പേ കരച്ചിൽ കേട്ടു എന്നും അത് കുട്ടികൾ ഷഹനയുടെ പിതാവിനെ അറിയിച്ചിരുന്നുവെന്നുമാണ് പോലീസ്സിന് മൊഴി നൽകിയിരുന്നത് . അതിനെത്തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് സംഭവസ്ഥലത്ത് എത്തിയപ്പോൾ ഷഹനയുടെ പിതാവ് കൊല്ലപ്പെട്ട് കിടക്കുന്ന നിലയിലാണ് കാണാൻ കഴിഞ്ഞത്.. അബോധാവസ്ഥയിൽ കിടന്ന ഷഹനയെ അടുത്തുള്ള ഹോസ്പിറ്റലിൽ നാട്ടുകാരും പോലീസ്സും ചേർന്ന് എത്തിച്ചു. ശരീരമാസകലം ആസിഡ് ഒഴിച്ചതായിരുന്നു മരണ കാരണം. . ഷഹനയുടെ ശരീരത്തിലും ആസിഡ് ഒഴിച്ചിരുന്നുവെന്നാണ് ഡോക്ടറുടെ പരിശോധനയിൽ മനസ്സിലായത്… പിതാവിന്റെ കർമ്മങ്ങളെല്ലാം പൂർത്തിയായ ശേഷം തുടർചികിത്സക്കായി കുട്ടിയെ കോഴിക്കോട് കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുമെന്നാണ് അവസാനമായി അറിയാൻ കഴിഞ്ഞത്… സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ നോക്കുന്നതിനിടയിലായിരുന്നു പ്രതിയെ സംശയം തോന്നി നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റടിയിലെടുക്കുകയും ചെയ്തു.. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പീഡനശ്രമവും,തട്ടികൊണ്ട് പോകൽ,, കൊലപാതകം , കൊലപാതക ശ്രമം എന്നിവയാണ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്സ …

തുടരും….

Click Here to read full parts of the novel

💘💘💘💘💘💘💘💘💘💘

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!