Skip to content

എയ്ഞ്ചൽ – പാർട്ട് – 16

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part -16📝

💘💘💘💘💘💘💘💘💘💘

ഇന്നലെ മുതൽ ഇന്നത്തെ ദിവസത്തിന് വേണ്ടിയുള്ള കട്ടക്കാത്തിരിപ്പ് ആയത് കൊണ്ടാകും.. ഒരു പോള ഞാൻ കണ്ണടച്ചിട്ടില്ല.

എന്റെ മനസ്സ് മുഴുവൻ ക്ലാസ്സിലായിരുന്നു.

ഇന്ന് എന്ത് സംഭവിക്കും എന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടന്നില്ല..

ഷാനു ഉച്ചക്ക് ലാബിലേക്ക് പോകുമ്പോഴേക്കും എങ്ങനെയെങ്കിലും മിൻഹയെ പറഞ്ഞ് സമ്മദിപ്പിക്കണം .

സുബ്ഹ് നിസ്ക്കരിച്ച് പെട്ടന്ന് തന്നെ കുളിച്ച് അടുക്കള ലക്ഷ്യമാക്കി നടന്നു.

ഉമ്മച്ചീ……

ഹ.. എഴുന്നേറ്റോ… എന്ത് പറ്റി ഇന്ന് നേരത്തേയാണല്ലോ…

ആഹാ കുളിയൊക്കെ കഴിഞ്ഞ് സുന്ദരിയായിക്കല്ലോ… അല്ലെങ്കിൽ ഇക്കാക്ക വന്ന് വിളിച്ച് വിളിച്ച് കൊറേ കഷ്ടപ്പെടേണ്ടതാണല്ലോ..

ഹ.. ഒരു ചേഞ്ച് ഒക്കെ വേണ്ടേ ന്റെ ഉമ്മച്ചിയേ ? ഇപ്പോ നേരത്തേ എണീറ്റാലും പ്രശ്നാലേ ? എവിടെ ന്റെ പുന്നാരക്കാക്ക….

ഓൻ എഴുന്നേൽക്കാൻ ആകുന്നല്ലേ ഉള്ളൂ… നീ ഇന്ന് നേരത്തേ എഴുന്നേറ്റ് എന്ന് വിചാരിച്ച് ഓൻ എണീക്കണം എന്നുണ്ടോ…

അങ്ങനെ ഇപ്പോ ഞാൻ എഴുന്നേറ്റിട്ട് ന്റെ ഇക്കാ മാത്രം സുഖായിട്ട് ഉറങ്ങണ്ടാ.. ഇപ്പോ ശരിയാക്കിത്തരാ….☺☺

എനിപ്പോ രണ്ടും കൂടെ പോയി അടി കൂട് ട്ടോ…🤜🤛

ഹീ… ഉമ്മച്ചിന്റെ ഒരു പൂതി.. ന്നാലും മ്മള് മാക്സിമം ശ്രമിക്കാട്ടോ ഒരടിണ്ടാക്കാൻ. ഇങ്ങളെ സന്തോഷല്ലേ മ്മളെo സന്തോഷം … അല്ലുമ്മച്ചിയേ🥰

🚶‍♀ആഹാ … എന്താ സുഖം. .. കിടക്കിണ കിടപ്പ് കണ്ടോ..ഇപ്പോ ശരിയാക്കിത്തരാ.. ..
ഇതെന്താപ്പോ ഇങ്ങനെ .. ഇതിൽ തല ഏതാ , കാല് ഏതാ… അങ്ങനെ ഈ കാന്താരി ഇവിടെ ഇങ്ങനെ നിൽക്കുമ്പോ ന്റെ ഇക്കാക്ക മാത്രം ഉറങ്ങേ. അതെങ്ങനെ ശരിയാകും …

മിസ്റ്റർ ഷാനിബ് ,,,,ടാ പൊട്ടാ

ഹ.. അപ്പോ ഇതന്നേ തല….. കാലിന്റെ അടുത്ത്ന്ന് കുറച്ച് വിട്ട് നിൽക്കുന്നത് നന്നാകും… എന്നും രാവിലെ ഞാൻ കൊടുക്കുന്നതൊക്കെ ചിലപ്പോ തിരിച്ച് തരാൻ തോന്നിയാലോ എനിയങ്ങാനും…??

ഹീ…………..😀😀😀😀😀

ന്തോന്നടീ രാവിലെത്തന്നെ ക്ലോസ്സപ്പിന്റെ പരസ്യം 🤦‍♂കാണിച്ചോണ്ട്…

നന്നായിപ്പോയി.. മോനെണിക്കുന്നില്ലേ.

ഇല്ലല്ലോ.. അല്ല. ഇതെന്ത് പറ്റി.. കാക്ക മലർന്നു പറക്കല്ലോ മോളേ.. എന്ത് പറ്റീ കാന്താരിക്ക് ..അതും ഇത്ര നേരത്തേ..

എനിക്കെന്താ നേരത്തേ എണീക്കാനും പറ്റില്ലേ.. ഇത് നല്ല കഥ…

ഇക്കാക്ക എന്റെ നെറ്റിയിൽ കൈ വെച്ച് കൊണ്ട്.. എങ്ങനെയുണ്ട് തലവേദന..?😇

കുറവുണ്ട്… ന്നും പറഞ്ഞ് ഞാൻ ചിരിച്ചങ്ങ് കൊടുത്ത്..

ഞാനതെപ്പോഴേ മറന്നു പോയിരുന്നു.. ഇക്കാക്ക ഇപ്പോഴും ഓർത്തിരിക്കാ പാവം.. ചെറിയ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്ന പോലെയാ എന്നെ കൊണ്ട് നടക്കുന്നേ.. എന്തിനാ ഈ കാന്താരീനെ ഇങ്ങനെ എന്റെ ഇക്കാക്ക സനേഹിക്കുന്നേ… എല്ലാം നഷ്ടപ്പെടുത്താൻ കാരണമായിട്ടും ഒരിക്കൽ പോലും എന്നെ കുറ്റപ്പെടുത്തണില്ലല്ലോ.. ഞാൻ ഇക്കാക്കാന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്ത്.. ഇക്കാക്കാനേം കെട്ടിപ്പിടിച്ച് കൊറേ നേരം അങ്ങനെ കിടന്നു…

ആഹാ ഇക്കാക്കാനെ വിളിച്ച് വരാന്നും പറഞ്ഞിട്ട് രണ്ടാളും കൂടെ ഇവിടെക്കിടക്കാ… ഇത് നല്ല കഥ.. അതെ ക്ലാസ്സിൽ പോണ്ടേ.. സമയം കൊറേയായി… മോനേ എണീറ്റ് ഓളെ കൊണ്ട് വിടാൻ നോക്ക്…..

ഉമ്മച്ചി അതും പറഞ്ഞ് വന്നപ്പോഴാ നമ്മള് ക്ലാസ്സിൽ പോണ്ടത് ഓർത്തത്… സമയം പോയതറിഞ്ഞതേയില്ല.

ഇക്കാക്ക ഈ ഉമ്മച്ചി നമ്മളടി കൂടുന്നത് കാണാൻ വന്നതാ.. പാവം ചമ്മി പോയി.. സാരല്യാട്ടോ ഉമ്മച്ചിയേ… ആരും അറിഞ്ഞിക്കില്ല. ഹീ…😀😀

പോടി പെണ്ണേ…… എഴുന്നേറ്റ് ക്ലാസ്സിൽ പോകാൻ നോക്ക്… ഒരിക്കാക്കയും അനിയത്തിയും വന്ന്ക്ക്……👫

അ..ഉമ്മച്ചിയേ… ന്റെ ഇക്കാക്കാനെ പറഞ്ഞാലുണ്ടല്ലോ…😡

ഞമ്മളൊന്നും പറയണില്ലേ.☺

ഇക്കാക്ക.. വാ വേഗം എണീക്ക്.. ൻക് നേരം വൈകും ..

ഞാൻ കുറച്ച് കൂടെ കിടക്കട്ടെ.. ഇക്കാക്കാന്റെ കാന്താരി പോയി വേഗം റെഡിയാക്…. അപ്പോഴേക്കും ഞാൻ എണീക്കാം ..

അയ്യടാ.. മോനേ.. ഇന്നിപ്പോതെന്താ ഇങ്ങനെ…
മോന് എണീക്കാൻ നോക്ക് .. ന്നിട്ട് ഈ കാന്താരീനെ മാറ്റിച്ച് സുന്ദരിയാക്കിത്താ ..

ഇന്നൊരു ദിവസം… പ്ലീസ്…🙏

No excuse mr ഷാനിബ്… വാ വേഗം…. നടക്ക്…… അല്ല പിന്നേ .. ഈ കാന്താരീനോടാ കളി….🚶🚶‍♀

അങ്ങനെ നല്ല സുന്ദരിയൊക്കെയാക്കി ഹിജാബ് ഒക്കെ ഇട്ട് തന്ന് കണ്ണിൽ സുറുമയൊക്കെ വരച്ച് തന്ന് ഉമ്മച്ചിക്ക് ഒരു ചക്കര ഉമ്മയൊക്കെ😘 കൊടുത്ത് മ്മളെ ഇക്കാക്ക ബുള്ളറ്റിൽ സ്കൂളിന്റെ ഫ്രണ്ടിൽത്തന്നെ കൊണ്ട് വിട്ടു തന്നു..

ഒരു ഉമ്മയും😘 റ്റാറ്റയും👋 ഒക്കെ കൊടുത്ത്
നമ്മള് തിരിഞ്ഞതും ഖാദർക്കാന്റെ കടക്ക് മുമ്പിൽ തന്നെ ഷാനുവും നിച്ചുവും ഒക്കെ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ അവരെ കാണാത്തത് പോലെ വേഗം ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു.

എന്റെ ഓരോ കാൽച്ചുവട് മുന്നോട്ട് വെക്കുമ്പോഴും അവരറിയാതെ അവരെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഹിജാബിന്റെ ഉപകാരം ശരിക്കും അപ്പോഴാ മനസ്സിലായത്.. ഞാൻ നോക്കിയാലും അവരറിയില്ലല്ലോ അവരെ നോക്കുന്നത് ന്ന് ..

പാവം ഷാനുവിന്റെ മുഖത്ത് നിരാശ മാത്രം..

അവന്റെ പഴയ സന്തോഷമൊന്നും അ മുഖത്ത് കാണുന്നേ ഇല്ലാ.

എനിക്കതൊക്കെ കാണുമ്പോ സത്യത്തിൽ നല്ല സങ്കടം തോന്നുന്നുണ്ട്..😔

നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് നന്നായിട്ടറിയാം ഷാനു❤..

പക്ഷെ എനിക്ക് നിന്നോടുള്ള ഇഷ്ടം അതൊരിക്കലും നമ്മളെ ഒന്നിപ്പിക്കില്ല..

ഒരു പക്ഷെ ഞാൻ എന്റെ ഇക്കയും ഉമ്മിയും കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാവാം..

നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞാലും അതിന്റെ ആയുസ്സ് നീ എന്നെ കൂടുതൽ അടുത്തറിയുന്നത് വരെ മാത്രമേ ഉണ്ടാകൂ.

അവസാനം നഷ്ടം എനിക്ക് മാത്രമായി തീരും.. 🙇‍♀എന്റെ നഷ്ടങ്ങളുടെ ഏടുകളിൽ ഒരാൾക്കൂടി വരാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ..

അതൊരുപക്ഷെ ഒരിക്കൽക്കൂടി എനിക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല..

എനിക്കെന്നും എന്റെ ഇക്കയുടെയും ഉമ്മിയുടേയും മാത്രം കാന്താരിയായിട്ട് തന്നെ ഇരിന്നാൽ മതി..

അതിന് നീ എന്നെ മറക്കണം.. ഞാൻ നിന്നിൽ നിന്നും അകന്നേ പറ്റൂ…. 😔😔

ഷാന….. (നാജി)

അ….

ഏത് ലോകത്താടീ.. നടന്ന് നടന്ന് ക്ലാസ്സ് എത്തിയതൊന്നും അറിഞ്ഞില്ലേ.

ഹീ… 😜😜
ന്നും പറഞ്ഞ് ഒരു കള്ളച്ചിരിയങ്ങ് ചിരിച്ച് കൊടുത്ത്…..

പിന്നേ ഞാൻ ഒരു കാര്യം പറയട്ടേ ഷാന (പാത്തു)

എന്താണാവോ….

നിന്റെ ഇക്കാക്ക പൊളിയാട്ടോ…. എന്ത് ലുക്കാടി… അ ഗ്ലാസ്സും ജാക്കറ്റും ഒക്കെ ഇട്ട് നിന്നേം പുറകിൽ ഇരുത്തി.. …. ആഹാ… അതേയ്..ഈ പാത്തൂന്റെ ഒരന്നേഷണം പറയണേ… 🥰🥰(പാത്തു)

😡ദേയ്… ആ.. ഒരണ്ണം അങ്ങ് വെച്ച് തന്നാൽ ഇണ്ടല്ലോ.. അത് എന്റെ മാത്രം പ്രോപ്പർട്ടിയാ മോളേ ..ന്റെ ഇക്കാക്കാനെ ഞാൻ മാത്രം സ്നേഹിച്ചാൽ മതി… വേറാരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല.. വെറുതെയല്ല രാവിലെത്തന്നെ മതിലും ചാരി നിൽക്കുന്നത്. ഞാൻ വിചാരിച്ച് എന്നെ നോക്കി നിൽക്കാന്ന് ശവങ്ങൾ.. ഞാൻ കണ്ടില്ലെന്നാ വിചാരിച്ചെ നിങ്ങൾ..

ഹ.. നിന്റെയൊക്കെ ഒരു ഭാഗ്യം.. അത് പോലത്തേ ഒരു ഇക്കാക്ക ഞങ്ങൾക്കും ഉണ്ടങ്കിൽ.. കണ്ടിട്ട് ശരിക്കും അസൂയ തോന്നാ… അല്ല ടീ .😔😔😔. (നാജി)

ഉം.. ശരിയാ.. 😊 (മിൻഹ)

ഹ ഹ … അത് ലയർ പീസ് ആണ് മോളേ.. അങ്ങനെത്തെ ഈ ലോകത്ത് ഒന്നേ കാണു.. അത് ഈ ഷഹന ഷാഹിൽന് മാത്രം സ്വന്തം…😀

അതേയ് ഷാനൂട്ടി .. നിന്റെ ഇക്കാക്ക എന്ന് പറയുമ്പോ ഞങ്ങൾതും കൂടെ ഇക്കാക്കയല്ലേ.. 😜😜(മിൻഹ)

സോറി മക്കളെ.. അ പ്രോപ്പർട്ടി എന്റേത് മാത്രമാ.. അതിൽ കൈ കടത്താൻ ഞാൻ ആരെയും സമ്മദിക്കില്ല…. നഹീ…. നഹീ.. നഹീ🤫🤫

ഉം.. ഇക്കാക്കാന്റെ കല്യാണം കഴിയുമ്പോ കാണാ…. അപ്പോഴും ഇതൊക്കെത്തന്നെ പറയണേ…. 😀(നാജി)

അതെന്തോ.. അ പറഞ്ഞത് എനിക്ക് നന്നായി അങ്ങ് ഏറ്റു.. ഞാൻ ആകെ മൂഡ് ഓഫായി.. ഇല്ല എന്റെ ഇക്കാക്കാക്ക് ഈ കാന്താരീനിം കാന്താരീക്ക് ഇക്കാക്കാനേം കാണാതിരിക്കാൻ കഴിയില്ല..

അള്ളാ ഞങ്ങളെ പിരിക്കരുതേ.. അടുത്ത ഒരു ജന്മം ഉണ്ടങ്കിൽ എനിക്കെന്റെ ഇക്കാക്കയും ഉപ്പച്ചിയും ഉമ്മിയും ന്റെ കൂടെത്തന്നെയുണ്ടാകണേ..

ന്തിനാ ജീവിച്ച് പൂതിമാറുന്നതിന് മുമ്പ് ന്റെ ഉപ്പച്ചിനെ അങ്ങട് വിളിച്ചത്..😢😢😢🙇‍♀

ഷാന.. നീ എന്താ കരയാണോ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ. സോറിടാ… (നാജി )

ഞാൻ കൊറേ നേരം പാത്തൂനേം കെട്ടിപ്പിടിച്ച് അങ്ങനെ കരഞ്ഞു തീർത്തു എന്റെ സങ്കടം…😭😭

ഷാന… നിന്റെ ഷാനു വരുന്നു.. ആള് ആകെ ഒരു അണ്ടി പോയ അണ്ണാനെ പ്പോലെയുണ്ടല്ലോ…. 😜😜😀😀( പാത്തു)

നാജിയും മിൻഹയും നിൽക്കാതെ ചിരിക്കായിരുന്നു. 😀😀😀 നമ്മക്കതെന്തോ വല്ലാത്ത സങ്കടം തോന്നി..

അള്ളാ.. അപ്പോഴാ ഞാൻ അത് ഓർത്തത്..എങ്ങനെയേലും മിൻഹയെ പറഞ്ഞ് മനസ്സിലാക്കണല്ലോ.. ഞാൻ കാരണം അ പ്രോജക്ട് ഷാനു ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ല.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഷാനു വാ ഇരിക്ക്…. എന്താ നിൻക് പറ്റിയത്.. എന്തേലും പ്രശ്നമുണ്ടോ… (ആഷിയാണ്)..

ഇല്ലടാ.. എന്ത് പ്രശ്നം….😰

എന്തൊക്കെയായി നിങ്ങളുടെ പ്രോജക്ട്..

അജുവിന്റെ ചോദ്യം കേട്ടപ്പോ സത്യത്തിൽ എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു..

ഞാൻ ഇന്നലെ ഒരുപാട് ചിന്തിച്ച് കിടന്നു രാത്രി .

എനിക്കവൾ ഇല്ലാതെ പ്രോജക്ട് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന് തോന്നുന്നില്ല ..

ക്ലാസ്സുകൾ ഓരോ ടീച്ചേഴ്സ് വന്ന് എടുത്ത് കൊണ്ടേയിരുന്നു.

പക്ഷെങ്കിൽ എനിക്കെന്തോ ഇന്ന് ഒന്നും തലേൽ കയറണില്ല.

ഷാന അവൾക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടാകോ ? .🤔
ഇന്ന് ലാബിലേക്ക് അവൾ വരോ ???🤔

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഊൺ ഒക്കെ കഴിച്ച് വേഗം മ്മളെ
ചങ്ക്സ്കളെയും വിളിച്ച് ഞാൻ സ്റ്റെയർകേസ്സിന് താഴേക്ക് പോയി…

ഷാന നിനക്കെന്താ ഭ്രാന്തായോ… ഞങ്ങളെ എങ്ങോട്ടാ മുഴുവനായിട്ട് ഉ3ൺ വരെ കഴിപ്പിക്കാതെ കൊണ്ട് പോകുന്നേ..

നിങ്ങള് വാ അതൊക്കെ പറയാം….

വാ ഇവിടെയിരിക്ക്

ഇവിടെയിരുത്താനാണോ നീ ഞങ്ങളെ ഇങ്ങനെ ഓടിച്ചത്…..

അല്ല ടീ… നിങ്ങൾ ഇരിക്ക്.. ന്നിട്ട് എനിക്ക് പറയാനുള്ള സമയം താ..

ഹ… ഇരുന്ന്… ഇനി പറ.. (നാജി)

അല്ല ..നിങ്ങള് ആദ്യായ്ട്ടാണോ എന്നെ കാണുന്നത്.. ഇങ്ങനെ നോക്കാൻ മാത്രം ഇതെന്താ… എന്റെ മുഖത്ത്… (ഷാന)

പിന്നേ .. പറച്ചിൽ കേട്ടാൽ നീ നിന്റെ മുഖവും പ്രദർശിപ്പിച്ച് വെച്ച് നിൽക്കാണല്ലോ ഞങ്ങളെ മുന്നിൽ.. 😜😜 (നാജിയാ)

നിന്റെ അ ഹിജാബിനുള്ളിൽ നോക്കിയാൽ ആകെ കാണാനുള്ളത് ന്റെ ഷാനിബാക്ക വരച്ച അ സുറുമകളെഴുതിയ സുന്ദരക്കണ്ണാ.. അതിൽ നോക്കിയിട്ട് ഇപ്പോ പ്രത്യേകിച്ചൊന്നും തോന്നണില്ല. 😜😜 (പാത്തൂസ്)

ആരെ ഷാനിബാക്കാ… അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.. ന്റെ കാക്കൂ ഈ കാന്താരീന്റെ മാത്രാ.. അതങ്ങനെ ആർക്കും വിട്ട് തരൂലാ മോളേ….🤫🤫

മതി …..മതി …അടിയുണ്ടാക്കണ്ടാ എനി രണ്ടാളും കൂടെ… നീ ആദ്യം വന്ന കാര്യം പറ… (മിൻഹ)

അ.. ശരിയ.. അത് ഞാനങ്ങ് മറന്നൂ.. മിൻഹ എനിക്കൊരു ഹെൽപ്പ് വേണം നിന്റേ…പ്ലീസ് പറ്റില്ലന്ന് പറയരുത്..🙏

എന്റേ ഹെൽപ്പോ… അതെന്താടീ… നമ്മൾ തമ്മിൽ ഇത്രക്കൊക്കെ ഫോർമാൽറ്റീസ് വേണോ അതിന് .. നീ പറയ് ചക്കരേ.. നിനക്കല്ലേ വേറെ ആർക്കാ ഞാൻ ചെയ്യാ…

ആഹാ.. ബെസ്റ്റ് എന്താ സ്നേഹം .. നിന്നോട് അ പൊട്ടക്കിണറ്റിൽ പോയിച്ചാടാൻ.അല്ലേടി ഷാന. നിനക്ക് വേണ്ടി എന്തും ചെയ്യും എന്നല്ലേ പറഞ്ഞേ..😜😜 (നാജി)

ഛീ.. പോടീ..അതൊന്നുമല്ലാ😡

പിന്നെന്താണാവോ മിസിസ് ഷഹന ഷാഹിൽ (നാജി)

അത്… അത് പിന്നേ….. ഷാനൂനെ കുറിച്ച് എന്താ നിന്റെ അഭിപ്രായം…..

😀😀😀ഇതെന്താ എല്ലാരും കൂടെ ചിരിക്കുന്നേ.. ഞാൻ കോമഡിയൊന്നും പറഞ്ഞില്ലല്ലോ..🤔

എന്തോ…… എങ്ങനെ….. ഷാനൂനെ.. കേട്ടില്ല.. മോളേ… ഷഹന….. ഒന്ന് കൂടി പറഞ്ഞേ … 😜😜(നാജി)

ടീ കളിയാക്കണ്ട… ഞാൻ കാര്യമായിട്ട് ചോദിച്ചതാ….

ഹ ഹ ഹ … മോളേ പാത്തൂസെ

എന്തോയ് നാജി

ഒരു പ്രണയം പൂത്ത് പൊഴിയുന്നോണ്ടോ ന്നൊരു സംശയം.. നല്ല റോസാപ്പൂവിന്റെയൊക്കെ 🌹മണം. നിനക്കിണ്ടോടീ .. 😀

പോടീ … അതൊന്നുമല്ല… 😡

പിന്നെ എന്താണാവോ.. അപ്പോ പിന്നേ മിൻഹാ.. നിന്റെ പഴയ ക്ലാസ്സ്മേറ്റ് അല്ലേ നിച്ചു.. അവനോട് പോയിട്ട് ഷാനക്ക് ഷാനുവിനെ ഇഷ്ടം ആണെന്ന് പറയണം.. അതിന് നിന്റെ ഹെൽപ്പ് ഇവൾക്ക് വേണം.. അല്ലേടി..😜 (നാജി)

നീയിങ്ങനെ കാട് കയറാതെ ..നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ആദ്യം… പ്ലീസ്🙏

മ്… ന്നാ പറയ്…

ഷാനു ഞാൻ ഇല്ലാ എങ്കിൽ അ പ്രോജക്ട് പാതി വഴിയിൽ ഉപേക്ഷിക്കും… നമ്മളെ സ്ക്കൂളിന്റേയും അവന്റേയും ഒക്കെ വലിയൊരു പ്രതീക്ഷയാണ് അ പ്രോജക്ട്..

ഞാൻ പങ്കെടുത്തിട്ടില്ലാ എങ്കിലും അ പ്രോജക്ട് പൂർത്തിയാക്കി അതിൽ അവൻ വിജയിക്കണം. നമ്മളുടെ സ്കൂളിന്റെ പ്രതീക്ഷ എന്റെ പേരും പറഞ്ഞ് അവൻ ഇല്ലാതെയാക്കരുത്..😔😔

അവൻ വിജയിക്കണം എന്നുണ്ടെങ്കിൽ നീ പങ്കെടുക്കാതെ എനിക്കെന്ത് ചെയ്യാൻ കഴിയും ഷാന…..?? (മിൻഹ )

മ്.. എനിക്കറിയാം , ഇന്നലെ ലാബിൽ വെച്ച് നിച്ചു പറഞ്ഞു എന്നോട് ഞാൻ ഉണ്ടേൽ ഷാനു എനിക്ക് വേണ്ടി വിജയിച്ചേ തിരിച്ചു വരൂ എന്ന് .

പക്ഷെ നിങ്ങൾക്കറിയാലോ.. ഞാൻ അപ്രോജക്ടിൽ പങ്കെടുത്താൽ അത് അവനിലേക്ക് ഞാൻ കൂടുതൽ അടുക്കാൻ കാരണമാകും.

പിന്നീട് അവൻ എന്നെ കുറിച്ച് എല്ലാം അറിഞ്ഞു കഴിഞ്ഞാൽ…. വേണ്ട…. അത് പാടില്ല…. ഞാൻ കാരണം ഒരു സങ്കടം കൂടി കാണാൻ എനിക്ക് വയ്യ.😔😔

അതൊക്കെ ശരിയാണ്..But ഷാനാ.. എനിക്കതിന് എന്ത് ചെയ്യാൻ കഴിയും എന്നാണ് നീ പറഞ്ഞു വരുന്നത്.

എനിക്ക് പകരം നീ പങ്കെടുക്കണം അ പ്രോജക്ടിൽ….😳😳😳

വാട്ട്…….
അതെങ്ങനെ ശരിയാകും… (മിൻഹ )

അതിന് നിനക്ക് പകരം വേറാര് വന്നാലും അവന് നിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ല ഷഹന . നീ പങ്കെടുക്കാത്തതിന് തുല്യം തന്നെയായിരിക്കും ഇവൾ പങ്കെടുത്താലും.. അവൾക്ക് നിന്നേയാണ് ഇഷ്ടം .ഇവളെയല്ലാ..(നാജി)

അതൊക്കെ എനിക്കറിയാം. But ഒരു ശ്രമം.. പ്ലീസ് ..പറ്റില്ലെന്ന് പറയരുത്.. മിൻഹ നീ ഷാനുവിനെ ഇഷ്ടമാണെന്ന് പറയണം… തൽക്കാലം എനിക്ക് വേണ്ടി നീ അവന്റെ മുന്നിൽ ഈ പ്രോജക്ട് കഴിയുന്നത് വരെയെങ്കിലും അവനെ ഇഷ്ടമാണെന്ന് അഭിനയിക്കണം.

അവസാനം ഈ പ്രോജക്ടിൽ നീ ഇല്ലാതെ പറ്റില്ല എന്ന് അവന് തോന്നുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കണം.. പ്ലീസ് .ഞാൻ കാല് പിടിക്കാം..🙏🙏

നീയൊന്തൊക്കെയാ ഷാന പറയുന്നത്.. ഇതൊക്കെ നടക്കോ…. അവനോടുള്ള നിന്റെ ഇഷ്ടം എത്രത്തോളമുണ്ടെന്ന് എനിക്കറിയാം മറ്റാരെക്കാളും.. അത് നീ മനസ്സിൽ വെച്ച് കൊണ്ട് എങ്ങനെ നിനക്ക് കഴിയുന്നു ഇങ്ങനൊക്കെ പറയാൻ.. (നാജി)

ഹും… എന്റെ ഇഷ്ടം…. എന്റെ ഇഷ്ടങ്ങൾക്കൊന്നും ആയുസ്സില്ലാടോ..

ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ന്റെ ഉപ്പച്ചി ഉണ്ടായിരുന്ന അ ലൈഫ് ആയിരുന്നു .. ന്നിട്ട് എവിടെ എന്റെ ഉപ്പച്ചി..

ഞാൻ ഇഷ്ടപ്പെട്ട് നെയ്ത് കൂട്ടിയ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. എവിടെ അതൊക്കെ??

ഷഹനക്ക് ഇനി സ്വപ്നങ്ങളും ഇഷ്ടങ്ങളൊന്നും ഇല്ല. ഞാൻ കാരണമാണ് ഇങ്ങനൊക്കെ സംഭവിച്ചത് എന്നറിഞ്ഞിട്ടും ഒരിക്കൽ പോലും എന്നെ കുറ്റപ്പെടുത്താത്ത എന്നെ നന്നായി സ്നേഹിക്കുക മാത്രം ചെയ്യുന്ന ന്റെ ഇക്കാക്കയും ഉമ്മിയും അവർക്ക് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി ജീവിക്കണം ..

അതിൽ കൂടുതൽ ആഗ്രഹങ്ങളൊന്നും ഇല്ല.

പിന്നെ ലക്ഷ്യങ്ങളുണ്ട്. നല്ലൊരു ജോലി… എനിക്ക് വേണ്ടി നഷ്ടപ്പെട്ട എന്റെ ഉപ്പച്ചിയുടെ വിയർപ്പിന്റെ സുഗന്ധമുള്ള ഉപ്പച്ചിന്റെ ഓർമ്മകളുറങ്ങിക്കിടക്കുന്ന അ വീട് തിരിച്ചു പിടിക്കണം,,

ഞങ്ങളെ ലൈഫ് ഇങ്ങനെയൊക്കെ നഷിപ്പിക്കാൻ കാരണക്കാരനായ അ ചെകുത്താന് തൂക്കുകയർ..

ഇതിനൊക്കെ വേണ്ടിയിട്ടാടോ ഈ ഷഹന ഇന്ന് ജീവിച്ചിരിക്കുന്നേ..

ഞാൻ കാരണം ഇനി ഒരാളും സങ്കടപ്പെടുന്നത് താങ്ങാൻ എനിക്ക് കഴിയില്ല.. എനിക്ക് വേണ്ടി പ്ലീസ്…… നമ്മുടെ വിദ്യാലയത്തിന്റെ സ്വപ്നമാണ് ഞാൻ ഇല്ലാ എങ്കിൽ അവൻ തകർക്കാൻ പോകുന്നത്….🙏

ഉം… അവൾ പറയും ഷാനുവിനോട് അവൾക്ക് ഇഷ്ടമാണെന്ന് .. നിനക്ക് ഞാൻ വാക്ക് തരുന്നു..

പക്ഷെ എന്നിട്ട് എന്ത് കാര്യം.. അവൻ NO എന്നേ പറയൂ… അത് മാത്രമല്ല ഈ പ്രോജക്ടിലേക്ക് നിനക്ക് പകരം ഇവളെങ്ങനെ കയറിപ്പറ്റും…. (പാത്തു)

എനിക്കറിയില്ല. But എന്തെങ്കിലും ചെയ്തേ പറ്റൂ…. 🤔🤔

തുടരും….

Click Here to read full parts of the novel

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!