💘💘💘💘💘💘💘💘💘💘
✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -18📝
💘💘💘💘💘💘💘💘💘💘
ഷാന … സോറി.. എന്നോട് ക്ഷമിക്കണം .ഞാൻ കാരണം…🙏🙏😰😰
അത് പറഞ്ഞ് പൂർത്തിയാകുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.😰😰😰
എന്താ.. എന്താ നിനക്കിന് വേണ്ടേ.. സമാധാനമായില്ലേ. എല്ലാത്തിനും നന്ദി.. പ്ലീസ് എനി എന്റെ മുന്നിൽ വന്ന് പോകരുത്.. എന്റെ അപേക്ഷയാണ്.. എനിക്ക് നിന്നെ ഇഷ്ടമല്ല ….ഇഷ്ടമല്ല …..ഇഷ്ടമല്ല. 😡😡😡😡
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നിന്ന് ഒരുപാട് കരഞ്ഞു കൊണ്ട് അവനിൽ നിന്നും നടന്നകന്നൂ… 😢😢😢
To be continued……
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
സ്ക്കൂളിന് പുറത്ത് തന്നെ ഇക്കാക്ക എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ കണ്ണാക്കെ തുടച്ച് വേഗം ബുള്ളറ്റ് ലക്ഷ്യം വെച്ച് നടന്നു.
ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ഇക്കാക്കാനേം കെട്ടിപ്പിടിച്ച് ഇക്കാക്കാന്റെ ബാക്കിൽ അങ്ങനെ ഇരിന്നു..
ന്നിട്ട് ബുള്ളറ്റിന്റെ മിററിലൂടെ കടന്നു വന്ന വഴികളിലൂടെ ഒന്ന് മിഴികളോടിച്ചപ്പോൾ ഖാദർക്കയുടെ കടയുടെ ഫ്രണ്ടിൽ ഞാൻ അകലുന്നതും നോക്കി നിൽക്കായിരുന്നു അ പാവം… 👨💼
അല്ലെങ്കിലും അവൻ എന്ത് തെറ്റ് ചെയ്തിട്ടാ ഞാൻ അവനോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്.
എന്നെ ഇഷ്ടപ്പെട്ടു പോയി എന്നത് ഇപ്പോ അവന് വലിയ തെറ്റായി തോന്നുന്നുണ്ടാകാം ..
പാവം അവന് ഒരുപാട് വിഷമം ആയിട്ടുണ്ടാകും അങ്ങനെയൊക്കെ പറഞ്ഞത്..
അല്ലാതെ ഞാൻ എന്താ പറയണ്ടേ .. ഒരു പക്ഷെ ഞാൻ പറഞ്ഞത് തന്നെയാകും ശരി .. പിന്നീട് അതോർത്ത് സമാധാനിക്കാവുന്ന ഒരവസരം വരുവായിരിക്കും.
അള്ളാ എനിയെങ്കിലും അവൻ എന്നെ പ്രോജക്ടിന് പ്രതീക്ഷിക്കാതെ വർക്കുകളൊക്കെ പെട്ടന്ന് തീർത്ത് ഞങ്ങളുടെ സ്ക്കൂളിന്റെ അ പ്രതീക്ഷ നിലനിർത്തിയാൽ മതിയായിരുന്നു.
അവനെ കാത്തിരിക്കുന്നത് വലിയൊരു വിജയം ആക്കി മാറ്റണേ..
പ്രിൻസിപ്പൾ അസംബ്ലിയിൽ പറഞ്ഞത് പോലെ ഈ ലോകം മുഴുവൻ അറിയപ്പെടാൻ പോകുന്ന ഒരു വലിയ കണ്ടുപിടിത്തത്തിന്റെ കരങ്ങൾ അവന്റെ താകണേ…
എനിക്ക് ഈ പ്രാർത്ഥന അല്ലാതെ അവന് വേണ്ടി മറ്റൊന്നും ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്… പ്ലീസ് പ്ലീസ്🙇♀🙇♀ 🙏🙏
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഷാന അവളെ ടീച്ചർ ചീത്ത പറഞ്ഞതിനൊക്കെ മാപ്പ് പറയാം എന്ന് വിചാരിച്ചാ ഞാൻ അവളുടെ അടുത്തേക്ക് പോയത്..
പക്ഷെ അവൾ മുഖത്തടിച്ച് ഇങ്ങനെയൊക്കെ പറയുമെന്ന് ഞാൻ വിചാരിച്ചതേയില്ല.
അവളെ നാവ് കൊണ്ട് തന്നെ ഇഷ്ടമല്ല എന്ന് എനിക്ക് കേൾക്കേണ്ടി വന്നല്ലോ എന്നോർക്കുമ്പോഴാ …
എന്നോട് നല്ല ദേഷ്യം ഉണ്ട് അവൾക്ക്.ഒരു തരത്തിൽ പറഞ്ഞാൽ എല്ലാത്തിനും കാരണം ഞാൻ തന്നെയാണല്ലോ..
ഞാൻ അ പ്രോജക്ടിന് അവൾ വേണമെന്ന് വാശി കാണിച്ചില്ല എങ്കിൽ ഇന്ന് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.
അവളില്ലാത്തൊരു പ്രോജക്ട് അതെനിക്ക് ചിന്തിക്കാൻ പോലും കയ്യണില്ല.
ഈ ഷാനു വിജയിക്കുകയാണെങ്കിൽ അതിൽ എന്റെ ഷാനയുടെയും പങ്ക് ഉണ്ടാകണം..
അങ്ങനെ അവളില്ലാതെ എനിക്ക് മാത്രം ഒരു വിജയം അത് വേണ്ട.. അത് ഞാൻ ആഗ്രഹിക്കുന്നില്ല
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഇക്കാക്ക ഇതെന്താ ഇവിടെ നിർത്തിയേ…
ഹ അപ്പോ ബാക്കിൽ ഉണ്ടായിരുന്നല്ലേ. ഞാൻ വിചാരിച്ച് വന്ന വഴിക്ക് ചാടിപ്പോഴെന്ന് ..
ഏത് ലോകത്താ ഇക്കാന്റെ കാന്താരീ.. ഞാൻ എന്തൊക്കെ ചോദിച്ച് എന്നറിയോ ..
ഇക്കാക്ക എന്താ ചോദിച്ചേ.. ഞാൻ ഒന്നും കേട്ടില്ലല്ലോ..
അത് തന്നെയാണ് ഞാനും ചോദിച്ചത്…
ഇക്കാക്ക വണ്ടി വിട്.. ൻക് വിശക്കുന്നു. ഞാൻ ഒന്നും കേട്ടില്ല..
ഞാനിപ്പോഴും ക്ലാസ്സിൽ തന്നെയാ.. ഇന്ന് നടന്നതൊക്കെ ആലോചിച്ച് അങ്ങനെ കാട് കയറിപ്പോയി ..
അതിന്റെയിടക്ക് കാക്കു ചോദിച്ചതൊന്നും ഞാൻ അറിഞ്ഞതേയില്ല.
പെട്ടന്ന് ബ്രേക്ക് ചവിട്ടി വണ്ടി നിന്നപ്പോഴാണ് ഞാൻ ഈ ലോകത്തേക്ക് തിരിച്ചു വന്നത് തന്നെ…
പതിവ് പോലെ വീട്ടിലെത്തി ബാഗും ഡ്രെസ്സുമൊക്കെ ചറപറാന്ന് പല സ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് പഠാ …ന്നും പറഞ്ഞ് ഒറ്റപ്പോക്കായിരുന്നു ബാത്ത്റൂമിലേക്ക്..
കാരണം ഇക്കാക്ക കൂടെയുള്ളത് കൊണ്ട് എങ്ങനെയൊക്കെയോ പിടിച്ച് വെച്ച് ഉള്ളിലൊതുക്കിയ ഒരുപാട് സങ്കടങ്ങൾ ഒഴുക്കിക്കളയാനുണ്ടായിരുന്നു.
ഷവറും ടാപ്പും തുറന്നിട്ട് ഒരുപാട് നേരം തനിച്ചിരുന്ന് പൊട്ടിക്കരഞ്ഞു ഞാൻ.. 😭😭😭
എന്നെക്കൊണ്ട് അതൊക്കെയല്ലേ പറ്റൂ..
എല്ലാവരും എന്നെ വെറുത്തു തുടങ്ങുകയാണ് .
ക്ലാസ്സ് ടീച്ചർ പോലും ഇന്ന് അങ്ങനെയൊക്കെ പറഞ്ഞു. എ
ന്റെ ചങ്ക്സ് അല്ലാതെ മറ്റാരും എനിക്ക് സപ്പോർട്ട് തരാൻ ഇല്ല.
എല്ലാവരും എന്നെ കുറ്റപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ..
ടീച്ചർ പറഞ്ഞത് പോലെ സ്ക്കൂളിനും നാടിനും വീടിനും ഒന്നും ഒരുപകാരമില്ലാത്ത ഒരു പാഴ്ജന്മം..
അല്ലെങ്കിലും ടീച്ചർ പറഞ്ഞതിൽ എന്താ തെറ്റ്.. സ്വന്തം ഉപ്പയെ കൊലക്ക് കൊടുത്തവൾ,, സ്വന്തം കുടുംബത്തിന്റെ സ്വപ്നങ്ങൾ തകർത്തവൾ , ഇപ്പോ ഇതാ സ്ക്കൂളിന്റെ വലിയൊരു സ്വപ്നം തകർക്കാനൊരുങ്ങുന്നു.
എന്റെ ഉള്ളിന്റെ ഉള്ളിന്റെ നീറ്റൽ അത് മനസ്സിലാക്കാൻ ആരുമില്ലല്ലോ അള്ളാ…🤲🤲😭😭
ഷാന….ഷാന മോളേ എത്ര നേരായി ബാത്ത് റൂമിൽ കയറിയിട്ട്… കഴിഞ്ഞില്ലേ..
ഉം.. കഴിഞ്ഞ് ഇക്കാക്ക .. ദാ വരുന്നു…
ഞാൻ വേഗം കണ്ണൊക്കെ തുടച്ച് പേരിന് ഒന്ന് തലയിലൂടെ വെള്ളമൊക്കെ ഒഴിച്ച് വേഗം പുറത്തേക്കിറങ്ങി..
നീയല്ലെ… വിശന്നിട്ട് വയ്യാന്നൊക്കെ പറഞ്ഞെ .. ന്നിട്ട് എത്ര നേരായി ബാത്ത്റൂമിൽ കയറിയിട്ട്…
ഹീ….😊😊
ഒരു പുഞ്ചിരിയിൽ ഇക്കാക്ക ഫ്ലാറ്റ്’..
വാ.. നടക്ക് ഉമ്മച്ചി ഫുഡ് എടുത്ത് വെക്കുന്നുണ്ട് .കഴിക്കാലോ പോയിട്ട്…
എനിക്കിപ്പോ വേണ്ട ഇക്കാക്ക…
ആഹാ…ഇതെന്താപ്പോ ഇങ്ങനെ .. കുളിച്ചപ്പോഴേക്കും നിന്റെ വിശപ്പൊക്കെ എവിടെ പോയി.. നടക്കടി കാന്താരീ.. കഴിച്ചിട്ട് മതി.. ബാക്കി…
അ… ഇക്കാക്ക എന്നെ നിലത്തിറക്ക്.. വിട്… എനിക്ക് വേണ്ടാഞ്ഞിട്ടാ ..
No Excuse … എനി ലാന്റിംഗ് കിച്ചണിൽ മാത്രം.. നോക്ക് എനിക്ക് നല്ലോണം വിശക്കുന്നുണ്ട് .ഇക്കാന്റെ കാന്താരി കഴിക്കുന്നില്ലേൽ ഇക്കാക്കും വേണ്ട ….
അത് പിന്നേ ഞാൻ കഴിക്കാനുള്ള ഇക്കാന്റെ നമ്പറാ. ഇടക്കിടക്കുള്ളതാ.. ഇക്ക അങ്ങനെ പറഞ്ഞാൽ ഞാൻ കഴിക്കുംന്ന് കാക്കുന് നന്നായിട്ട് അറിയാം…
എന്തായാലും നമ്മള് കിച്ചണിൽ അങ്ങനെ ലാന്റായിക്ക്ണ്… എനിയിപ്പോ കഴിച്ചല്ലേ പറ്റൂ… നമ്മക്കിണ്ടോ കഴിച്ചിട്ട് ഇറങ്ങ്ണ്… ഞാൻ ഇപ്പോഴും മ്മളെ ക്ലാസ്സിലാ ..
പെട്ടന്ന് ഇക്കാന്റെ ഒരു ചവിട്ട് കിട്ടിയപ്പോഴാ ഞെട്ടിയുണർന്നതെന്നേ
ഷാന .എന്ത് പറ്റീ… കൊറേ നേരായല്ലോ ചോറ് ഉരുട്ടിയിരിക്കുന്നു .. എന്താ നിന്റെ പ്രശ്നം.. നീ ഇവിടെയൊന്നും അല്ല.
നിന്റെ കണ്ണാക്കെ നിറയാൻ മാത്രം എന്താ ഇക്കാന്റെ കാന്താരിക്ക് പറ്റിയത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ.
ഒന്നുല്ല .. ഇക്കാക്കാന്റെ കാന്താരീ നോട് ദേയ് എന്റെ കയ്യിലുള്ള ഈ കാന്താരിമുളകിന് ഒരു മുഹബ്ബത്ത്.. മൂപ്പര് അതൊന്ന് പ്രകടിപ്പിച്ചിതാ..
അപ്പോ ഇക്കാക്കനോട് അങ്ങനെ പറയാനാണ് തോന്നിയത് .
അല്ലേലും ഈ നടക്കുന്നതൊക്കെ ഞാൻ ഇക്കാക്കനോട് പറഞ്ഞു എന്തിനാ ഓനെ ക്കൂടി ടെൻഷൻ ആക്കുന്നെ ..
വേഗം ഒരു ക്ലാസ് വെള്ളവും കുടിച് കയ്യും കഴുകി റൂമിലേക്കൊരു പോക്കായിരുന്നു ഞാൻ ..
മനസ്സിനാണേൽ ഒരു സമാധാനവും ഇല്ല .എന്തൊക്കെയാ നടക്കുന്നതെന്ന് ആലോചിച്ചു തല പെരുത് കയറാ .
അപ്പോഴാണ് ന്റെ പുന്നാര ഉപ്പച്ചി എന്നേം നോക്കി മേശന്റെ മുകളിലിരുന്ന് ചിരിക്കുന്നത് കണ്ടത് ..
അവിടെ വെച്ച ആ ഫോട്ടോക്കരികിൽ ചെന്ന് ഒരുപാട് നേരം അങ്ങനെ നോക്കി നിന്നു .
ന്റെ ഉപ്പച്ചി ഉണ്ടായിരുന്നെങ്കിൽ . എന്തിനാ ഉപ്പച്ചി ഞങ്ങളെ ഒറ്റക്കാക്കി പോയത് .
എന്തിനാ എന്നെ രക്ഷിക്കാൻ വേണ്ടി അന്ന് വന്നത് .
ഉപ്പച്ചി വന്നില്ല എങ്കിൽ ഈ പൊന്നു മോളല്ലേ പൊകുള്ളായിരുന്നു .
ഞാൻ പോയാലും എന്റെ ഉപ്പച്ചി ഇവിടെ ഉണ്ടാകില്ലായിരുന്നോ ….
ഇതിപ്പോ എല്ലാം സഹിച്ചും കേട്ടും എന്നും സങ്കടങ്ങൾ മാത്രമേ ഉള്ളൂ ഈ ഉപ്പച്ചീന്റെ കാന്തരീടെ കൂടെ ..
എല്ലാ നഷ്ട്ടങ്ങളും എന്നെ മാത്രം പിന്തുടർന്ന് കൊണ്ടേയിരിക്കുകയാ .
ഇന്നിപ്പോ എന്റെ ടീച്ചറും ക്ലാസ്സിലെ കുട്ടികളും ഒക്കെ എനിക്കെതിരെയാണ് .
ഞാൻ ഒരുപാട് കരഞ്ഞു .
എന്റെ ഉള്ളിൽ കിടന്നു പിടയുന്ന പ്രശ്നങ്ങൾ അവർക്കറിയില്ലല്ലോ .
എനിക്കതൊന്നും അവരെ അറിയിക്കാനും പറ്റില്ലാന്ന് ഉപ്പച്ചിക്കറിയാല്ലോ .
നമ്മളെ ആ അടിച്ചു പൊളിച്ചു നടന്ന കാലവും ഉപ്പച്ചിനെ ഞങ്ങൾക്ക് നഷ്ടപ്പെടാനും ഇക്കാന്റെ എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ആക്കാനും , നമ്മളെ ആ വീട് പോകാനും ഒക്കെ കാരണം ഈ ഞാനാ എന്നറിഞ്ഞിട്ടും ഒരിക്കൽ പോലും എന്നെ കുറ്റപ്പെടുത്താൻ വന്നിട്ടില്ല നമ്മളെ ഉമ്മച്ചിയും ഇക്കാക്കയും .
എന്തിനാ അവർ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ഉപ്പച്ചി .
അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതി മാത്രമാ ഈ മോള് ഇവിടെ ജീവിച്ചിരിക്കുന്നെ ..
ഇല്ലെങ്കിൽ ഞാനും വരും എന്റെ ഉപ്പച്ചീന്റെ അടുത്തേക്ക് …
എന്നും ഈ മോൾക്ക് സങ്കടങ്ങൾ മാത്രമേ കൂട്ടിനുള്ളൂ .. എന്താ ഞാൻ ചെയ്യണ്ടേ.. എന്നെനിക്കറിയുന്നില്ല ..
ഇന്നെന്റെ പ്രശ്നം ഷാനുവാണ് . എനിക്കവനെ ഒരുപാട് ഇഷ്ട്ടമാ . പക്ഷെ അതെല്ലാം എന്നെ കുറിച്ച് എല്ലാം അറിയുന്നത് വരെ ഉണ്ടാകൂ .
അത് കൊണ്ട് മാത്രമാ ഞാൻ അവനിൽ നിന്നും അകലാൻ ശ്രമിക്കുന്നെ .
എന്നൊക്കേ എന്തൊക്കെയോ ഞാൻ എന്റെ ഉപ്പച്ചിയോട് പറഞ്ഞു കൊണ്ടേയിരുന്നു .
നാളെ നേരം പെട്ടന്ന് വെളുക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന . ഞാൻ എങ്ങനെ എന്റെ ക്ലാസ് ടീച്ചർന്റെ മുഖത്ത് നോക്കും . എല്ലാവര്ക്കും എന്നോട് ദേഷ്യം മാത്രം ആയിരിക്കും .
ഷാനൂ,,,, നീ എന്നെ ഒന്ന് മനസ്സിലാക്ക്.നീ ഉദ്ദേശിച്ച ആളല്ലാ ഞാൻ . എനിക്ക് നിന്നോടുള്ള ഇഷ്ട്ടം ഒരിക്കലും തുറന്നു പറയാൻ കഴിയില്ല .
എന്റെ പേരും പറഞ്ഞു നീ നിന്റെ ലൈഫ് നശിപ്പിക്കരുത്.ആ പ്രൊജക്റ്റ് അത് നീ വിജയിച്ചു തന്നെ വരണം .
ഈ ഷാന നിനക്ക് വേണ്ടി പ്രാർത്ഥിക്കും. നിന്റെ വിജയത്തിനായി ..
എനിക്കതേ ഇപ്പൊ ചെയ്യാൻ കയ്യുകയുള്ളൂ.
അങ്ങനെന്തൊക്കെയോ ഞാൻ ചിന്തിച്ചു ചിന്തിച്ചു ഉറങ്ങി പോയി .
പതിവ് പോലെ രാവിലെ തന്നെ ഇക്കാക്ക എന്നെ എഴുന്നേൽപ്പിച്ചു ഹിജാബൊക്കെ ഇട്ട് സുറുമ ഒക്കെ എഴുതി സുന്ദരിയാക്കി സ്കൂളിന്റെ മുന്നിൽ തന്നെ ഇറക്കി തന്നു .
എന്തോ എനിക്കാണേൽ ഇന്ന് സ്കൂളിലേക്ക് വരാൻ തോന്നുന്നേ ഇല്ല .
എങ്ങനെ എല്ലാവരെയും ഫേസ് ചെയ്യും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല .
ഷാന …….
ഞാൻ തിരിഞ്ഞു നോക്കിയതും
അതേയ് ..എന്ത് പോക്കാ ഇത് , ഇന്ന് ഇക്കാക്കാക്ക് ഉമ്മയും റ്റാറ്റയും ഒന്നും ഇല്ലേ , മിണ്ടാതെ പോകാണോ ..
ഞാൻ ഇന്നതൊക്കെ മറന്നു പോയി . വേഗം ഇക്കാക്കാക്ക് നല്ല ചക്കര ഉമ്മയും റ്റാറ്റയും ഒക്കെ കൊടുത്തു തിരിഞ്ഞു ക്ലാസ് ലക്ഷ്യമാക്കി നടന്നു .
ഖാദർക്കയുടെ കടയുടെ അവിടെ എത്തിയപ്പോ ഒന്ന് ഇടംകണ്ണിട്ട് നോക്കിയെങ്കിലും ഷാനുവിനെ എന്നത്തതും പോലെ അവിടെ എവിടെയും കാണാൻ കഴിഞ്ഞില്ല .
ഗേറ്റിൽ തന്നെ നമ്മളെ പാത്തു നോക്കി നിൽപ്പുണ്ടായിരുന്നു .
പിന്നേ ഞങ്ങൾ ക്ലാസ് ലക്ഷ്യമാക്കി നടന്നു . ക്ലാസ്സിലെ മറ്റുള്ളർവർക്കൊന്നും വല്യ മൈൻഡ് ഒന്നും കാണണില്ല . ഞാനായിട്ട് അങ്ങോട്ട് മൈൻഡ് ചെയ്യാനും പോയില്ല .
ഞാൻ അവിടെ തിരഞ്ഞത് ഒരേ ഒരു മുഖം ആയിരുന്നു .അവനെയാണേൽ അവിടെയൊന്നും കാണാനുമില്ല .
ഇനിയെങ്ങാനും ഇന്ന് ക്ലാസ്സിലേക്ക് വരില്ലേ .
പാത്തൂ ….. മിൻഹയും നാജിയും എവിടെ . അവരെ ബാഗ് ഇവിടെയുണ്ടല്ലോ .
അതൊക്കെ പറയാം . അവര് രാവിലെ ഷാനുവിനെ കണ്ടിരുന്നു . അവൻ ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്നത് കണ്ടപ്പോ ഞാൻ അവരോട് അവന്റെ അടുത്തേക്ക് പോകാൻ പറഞ്ഞു .
നമ്മൾ ഇന്നലെ പറഞ്ഞത് പോലെ ഒരു കൈ നോക്കാൻ . മിൻഹ പറയും ഇന്ന് അവനോട് അവൾക്ക് ഷാനുവിനെ ഇഷ്ടമാണെന്ന്..
അവനെ എങ്ങനേലും പറഞ്ഞ് റെഡിയാക്കിയില്ലേൽ ഇന്നും നിന്നേ ഓരോരുത്തര് കുറ്റപ്പെടുത്തുന്നത് കണ്ടിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.
അവൾ അങ്ങനെയൊക്കെ പറഞ്ഞ ആ ഒരു നിമിഷം എനിക്കെന്തോ അവനെ നഷ്ട്ടമാകുന്നത് ഓർത്ത് വല്ലാത്തൊരു വിഷമം തോന്നിയെങ്കിലും അതാണ് ശരി എന്ന് ഞാൻ സ്വയം ആശ്യാസം കണ്ടെത്തി .
അല്ലെങ്കിലും ഞാൻ അവനെ ആഗ്രഹിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് … ഇല്ല ,, ഒരിക്കലും ഞാൻ ആഗ്രഹിക്കാൻ പാടില്ല അവനെ. എന്നെ കൂടുതൽ മനസ്സിലാക്കി കഴിയുമ്പോൾ ഒരിക്കലും സ്വീകരിക്കില്ല.. അവനേ ഞാൻ മറന്നേ പറ്റൂ…..
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഹലോ ഞാൻ നാജിയാണ്….
രാവിലെ ഷാനൂ ഡെസ്കിൽ തല വെച്ച് കിടക്കുന്നതായിരുന്നു ഞാനും മിൻഹയും പാത്തുവും കൂടെ ക്ലാസ്സിലേക്ക് കയറിയപ്പോൾ കണ്ട ആദ്യകാഴ്ച .
അത് കണ്ടപ്പോ എനിക്ക് കുറച്ചു ദേഷ്യം ഒക്കെ തോന്നി . അവൻ കാരണം ആണല്ലോ ഞങ്ങളെ ഷാനക്ക് ഇന്നലെ അങ്ങനെ ഒരു അനുഭവം ഉണ്ടായതെന്നോർത്ത് .
പക്ഷെ ഒരാൾക്ക് ഒരാളോട് ഇഷ്ട്ടം തോന്നുന്നത് സ്വാഭാവികം ആണല്ലോ എന്ന് ചിന്തിച്ചപ്പോ അവന്റെ ഭാഗത്തും ന്യായം ഉണ്ടെന്നു തോന്നി . (നാജി)
പാത്തൂ .. ദേയ് ഓന്റെ കിടത്തം കണ്ടിട്ട് ഇന്നും ഷാനക്ക് പണിയാകും ന്നാ തോന്നുന്നേ .(നാജി)
ഉം ശരിയാ .. മിൻഹാ നമ്മള് പറഞ്ഞത് പോലെ ഒന്ന് ശ്രമിച്ചു നോക്കിയാലോ .
ഇപ്പൊ ആകുമ്പോ നിച്ചു ഇല്ല ഷാനുവിന്റെ കൂടെ . നീ പോയിട്ട് അവനെ ഇഷ്ടമാണെന്ന് പറയ് .
എങ്ങനേലും ഷാന വരുമ്പോഴേക്കും ഈ കാര്യത്തിൽ ഒരു തീരുമാനം ആയാൽ അവൾക്കും സന്തോഷം ആകില്ലേ .
നമുക്കറിയാവുന്നതല്ലേ ഷാനയുടെ പ്രശ്നങ്ങൾ . അവളെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അവൾ ചെയ്യുന്നത് തന്നെയാ ശെരി . ഇപ്പൊ തന്നെ ആ പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട് . ഇതെങ്കിലും ചെയ്തില്ലേൽ അവളെ ചങ്ക്‌സ് ആണെന്നും പറഞ്ഞു നടക്കുന്നതിൽ പിന്നെ എന്ത് കാര്യമാ ഉള്ളത് . (പാത്തൂസ് )
പക്ഷെ എനിക്കവനെ ഇഷ്ട്ടം ആണെന്ന് ഒക്കെ പോയി പറയുന്നതിൽ ഒരർത്ഥവും ഇല്ല പാത്തൂ . ഓൻ അത്രയും ഷാനയെ സ്നേഹിക്കുന്നുണ്ട് .അതെന്താ നിങ്ങൾ ചിന്തിക്കാത്തെ. (മിൻഹ)
ഞങ്ങൾ ചിന്തിക്കാഞ്ഞിട്ടല്ല . ഇതെത്ര മാത്രം ശരിയാകും എന്ന് യാതൊരു ഉറപ്പും ഇല്ല . ബട്ട് ഒരു ശ്രമം . അത്രേം മതി .. നീ പോയി പറയ് …ബാക്കിയൊക്കെ പിന്നെയല്ലേ (നാജി)
ഉം ..ഓ കെ .. നാജി നീയും വാ എന്റെ കൂടെ (മിൻഹ)
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
എനിക്ക് ഇന്ന് ക്ലാസ്സിലേക്ക് വരാൻ ഒരാഗ്രഹവും ഇല്ലായിരുന്നു . എങ്ങനെ ഇന്ന് ഷഹനയെയും ടീച്ചറെയും ഫേസ് ചെയ്യും എന്നുള്ളതാണെന്റെ പ്രശ്നം .
വരുന്നോടുത്തു വെച്ച് കാണാം എന്ന് കരുതി ആയിരുന്നു ഞാൻ ക്ലാസ്സിൽ വന്നത് .
എന്നത്തതും പോലെ ഖാദർക്കയുടെ കടയുടെ മുന്നിൽ പോയി ഷാന വരുന്നത് നോക്കി നിൽക്കാനൊന്നും ഇന്നൊരു മൂടും ഇല്ല .
വേഗം ക്ലാസ്സിൽ വന്ന് ഡെസ്കിൽ തല വെച്ച് കിടന്നപ്പോഴാണ് മിൻഹയും നാജിയും കൂടെ എന്റെ അടുത്ത് വന്നു കൊണ്ട് എന്തൊക്കെയോ സംസാരിക്കാനുണ്ടെന്നു പറഞ്ഞത് .
ഞാൻ അവരെ കൂടെ ലാബിന്റെ അടുത്തുള്ള തണൽ മരത്തിന്റെ സൈഡിലേക്ക് പോയി .
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission