💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝 *Part* -2⃣0⃣📝
💘💘💘💘💘💘💘💘💘💘
ഷാനൂ വിളിച്ചപ്പോഴാണ് ഞാൻ സ്വപ്ന ലോകത് നിന്നും ഞെട്ടി ഉണർന്നത് .
നീ സ്നേഹിക്കുന്ന നിന്റെ ഷാനയിൽ നിന്നും ഞാൻ ആഗ്രഹിച്ചത് പോലെ നിന്നെ ഞാൻ സ്വന്തമാക്കാൻ ഓരോ കരുക്കൾ നീക്കാണ് എന്ന് ഇപ്പൊ തൽക്കാലം പറയാൻ പറ്റില്ലല്ലോ മോനെ ഷാനൂ .
എന്തായാലും അ പൊട്ടത്തിമാർ പറഞ്ഞത് പോലെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വന്ന് നിന്നോട് ഇഷ്ടം പറഞ്ഞാൽ നീ അംഗീകരിക്കില്ലന്ന് മാത്രമല്ല .
ഇവിടെ പലതും നടക്കും എന്ന് അ പൊട്ടത്തിമാർക്കറിയില്ലല്ലോ..
ഇഷ്ടം പറയാൻ ഇനിയും ഒരുപാട് സമയം കിടക്കുകയല്ലേ.
അതിന് നീ ആദ്യം ഷാനയെ എന്നെന്നേക്കുമായി വെറുക്കണം..
അതിന് എന്താ വേണ്ടത് എന്ന് എനിക്ക് നന്നായിട്ടറിയാം.
നീ കാത്തിരിക്ക് മോളേ ഷഹന…
*തുടർച്ച*
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഷാനുവിന്റെ പ്രോജക്ടിൽ ഷാനക്ക് പകരം ആദ്യം ഈ മിൻഹക്ക് തന്നെ കയറിപ്പറ്റണം.. പിന്നേ ബാക്കിയൊക്കെ ഈസിയല്ലേ.അതിനിപ്പോ എന്താ ഒരു വഴി…..
മിൻഹ… നിന്നോടാ ചോദിച്ചേ… നീ എന്താ മനുഷ്യനെ കളിയാക്കാ…. കൊറേ നേരായല്ലോ മിണ്ടാതെ നിൽക്കുന്നൂ..
അത് … അത് പിന്നെ ഷാനൂ …
ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് ആലോചിച്ചു നോക്ക്. എന്നിട്ട് നീ തീരുമാനിക്ക് .ഞാൻ പറയുന്നത് തന്നെയല്ലേ ശരിയെന്ന്.. അല്ലാതെ ഇങ്ങനെ വാശി പിടിക്കുംതോറും അവൾക്കു നിന്നോട് വെറുപ്പ് മാത്രമല്ലേ ഉണ്ടാകൂ .അതെന്താ നീ മനസ്സിലാക്കാത്തെ..
അവൾ എന്തായാലും ഈ പ്രോജെക്ടിൽ പങ്കെടുക്കില്ല .
അത് നിന്റെ കൂടെ മത്സരിക്കുന്നത് കൊണ്ടൊന്നും അല്ല . അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.
നീ വെറുതെ അവൾ പങ്കെടുക്കും എന്ന് കരുതി വരാൻ പോകുന്ന വലിയൊരു വിജയം ചുമ്മാ തട്ടിത്തെറിപ്പിക്കരുത്.
അ വിജയത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ഷഹന ഉൾപ്പെടെ ഞങ്ങളെല്ലാവരും .
അത് കൊണ്ട് അവളെ മറ്റുള്ളവരെ കൊണ്ട് ചീത്ത കേൾപ്പിച്ച് അവളുടെ വെറുപ്പ് മാത്രം സമ്പാദിച്ച് കൂട്ടാതിരിക്കാൻ ശ്രമിക്ക്..
അതല്ല നീ ഇനിയും വാശി പിടിച്ചു നിൽക്കാനാണ് പോകുന്നതെങ്കിൽ അവൾ പങ്കെടുക്കുന്നില്ലാ എന്ന് മാത്രമല്ല.
ഈ പ്രോജക്ട് നടക്കാതെ വന്നാൽ നിനക്ക് തന്നെ അറിയാലോ…
ക്ലാസ്സിൽ എല്ലാവരും ഇന്നവൾക്കെതിതിരാണ്. എല്ലാവരും അവളെ മാത്രമേ കുറ്റപ്പെടുത്തൂ
..അതിനൊക്കെ കാരണം നിന്റെ പിടിവാശിയും ആണ് .
പിന്നെ ഒരിക്കലെങ്കിലും അവൾ നിന്നെ മൈന്റ് ചെയ്യുംന്ന് നിനക്ക് തോന്നുന്നുണ്ടോ….
ദേയ് ഈ ഞങ്ങൾ പോലും നിനക്ക് ഒരു സപ്പോർട്ടും ചെയ്തെന്ന് വരില്ല. അത് നീ മറക്കണ്ട..
നിങ്ങളൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി. എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല . അവളില്ലാത്ത എനിക്ക് മാത്രമായിട്ടുള്ള ഒരു വിജയം അത് ഞാൻ ആഗ്രഹിക്കുന്നില്ല.
പടച്ചോനെ… ഈ പിശാചിനോട് എന്ത് പറഞ്ഞിട്ടും അങ്ങ് ഏൽക്കുന്നില്ലല്ലോ..
ഇവനും ഇവന്റാെരു ഷാനയും. നീ എന്തൊക്കെ പറഞ്ഞാലും ശരി… അ പ്രോജക്ട് അത് നീ ചെയ്യുകയും ചെയ്യും. നിന്റെ ഷാനക്ക് പകരം ഈ ഞാൻ മത്സരിക്കുകയും ചെയ്യും….
നിന്നെ അവളിൽ നിന്നും അകറ്റേണ്ടത് എന്റെ ആവശ്യം ആയിപ്പോയില്ലേ മോനേ ഷാനൂ..
എന്റെ ഷാനൂ… അപ്പോ നീ ഷാനയെ എനിയും ചീത്ത കേൾപ്പിച്ച് എല്ലാവരുടെയും മുന്നിൽ നാണം കെടുത്താൻ തന്നെയാണോ തീരുമാനം…
അവൾ ഈ സ്ക്കൂളിൽ വരുന്നത് കൂടി ഇല്ലാതാക്കിയാൽ നിനക്ക് സമാധാനം ആകൂ എന്ന് ഉണ്ടങ്കിൽ പിന്നേ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
നിനക്ക് പറ്റും എന്നുണ്ടെങ്കിൽ കേൾക്ക്.. ഇല്ലേ നിനക്ക് നിന്റെ ഇഷ്ടം പോലെ എന്ത് വേണമെങ്കിലും ചെയ്യാം…
അവൾക്ക് പകരം ഞാൻ പങ്കെടുക്കാം നിന്റെ കൂടെ ഈ പ്രോജക്ടിൽ.
നിന്റെ വിജയം അത് എല്ലാവരെപ്പോലേയും കാത്തിരിക്കുന്നവളാ അവളും .
ഒരു പക്ഷെ നമ്മുടെ വിജയത്തിൽ മറ്റാരേക്കാളും കൂടുതൽ സന്തോഷിക്കുന്നതും അവള് തന്നെയായിരിക്കും..
അവളുടെ സന്തോഷമല്ലേ നീ ആഗ്രഹിക്കുന്നത്.. അല്ലാതെ അവളുടെ വെറുപ്പ് സമ്പാദിച്ചിട്ട് നിനക്കൊന്നും നേടാൻ കഴിയില്ല.
ഈ ഒരു പ്രോജക്ടിന്റെ ആവശ്യത്തിന് പലയിടങ്ങളിൽ പോകേണ്ടി വരും നമുക്ക്..
അവിടെയൊക്കെ നിന്റെ ഷാനയും എന്റെ കൂടെ ഉണ്ടായാൽ പോരേ .. അവളുടെ Presence ഒരു നിഴൽ പോലെ നമ്മുടെ കൂടെ ഉണ്ടാകും..
അത് ഞാൻ നിനക്ക് വാക്ക് തരാം അവളെ എന്റെ കൂടെ കൂട്ടുന്ന കാര്യത്തിൽ .. എന്താ പോരേ…
അത് മാത്രമല്ല നിങ്ങളെ ഒന്നിപ്പിക്കാൻ എനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ഞാൻ ചെയ്തു തരികയും ചെയ്യും.
പടച്ചോനെ ചെക്കൻ ഒന്നും മിണ്ടുന്നില്ലല്ലോ.. ഏറ്റൂന്നാ തോന്നണേ… ഈ ചെക്കന്റെ മനസ്സൊന്ന് മാറ്റിത്തരണേ …. പ്ലീസ്.. 🙏🙏
മോനേ ഷാനൂ.. അ വാക്ക് ഞാൻ പാലിക്കും. ഷാനയേ കൊണ്ട് വരും . പറ്റുകയാണേൽ നമ്മൾ പോകുന്ന എല്ലായിടങ്ങളിലും..
പക്ഷെ അത് നിങ്ങളെ ഒന്നിപ്പിക്കാനായിരിക്കില്ല…
അവളെ ഞാൻ കൊണ്ട് വന്നാലല്ലേ എനിക്ക് നിങ്ങളെ തമ്മിൽ പെട്ടന്ന് തന്നെ അകറ്റാൻ പറ്റുകയുള്ളൂ..
നിന്റെ മനസ്സിൽ അവളോട് ശത്രുത ഉണ്ടാക്കണമെങ്കിൽ നിങ്ങൾ രണ്ടും രണ്ട് ദിക്കിൽ നിന്നാൽ എങ്ങനെ ശരിയാകും .
നിന്റെ മനസ്സ് മാത്രമേ മാറാനുള്ളൂ ഷാനൂ… ഷാന ഇപ്പോഴും നിന്നിൽ നിന്നും അകലാൻ ആണ് ശ്രമിക്കുന്നത് .
അത് കൊണ്ട് ഓളെ ഭാഗത്ത് നിന്ന് വലിയ പ്രശ്നങ്ങളൊന്നും എനിയിപ്പോ വരാനും പോണില്ല..
ഓളായിട്ട് തന്നെ ചെയ്തു തന്ന ഒരു ഉപകാരമല്ലേ എന്റെ ആഗ്രഹം പോലെ നിന്നെ സ്വന്തമാക്കാൻ..
അപ്പോ എനിക്കങ്ങനെ വേദനിപ്പിക്കാൻ പറ്റോ നിന്റെ ഷഹനയേ….
അല്ലേലും നമ്മുടെ സ്നേഹ പ്രകടനങ്ങൾ കണ്ട് സന്തോഷിക്കാനൊക്കെ ഷാനയല്ലാതെ വേറെയാരാ ഉണ്ടാകേണ്ടത്..
ഹ… ഹ… ഹ…😆😆😆
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഷാനയുടെ പ്രസൻസ് ഈ പ്രോജക്ടിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയതാണ്.
പക്ഷെ അവൾക്ക് വേണ്ടി പിടിവാശി കൂട്ടുന്ന ഓരോ നിമിഷവും എല്ലാവരുടേയും മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വരുന്നത് എന്റെ ഷാന മാത്രമാ.
അതിന് എന്നോട് വെറുപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ അവൾക്ക് .
ഞങ്ങളെ ക്ലാസ്സ് ടീച്ചർ പറഞ്ഞിട്ട് പോലും ഇതിൽ നിന്നും പിൻമാറുകയാണ് അവളെങ്കിൽ അതിന് ചിലപ്പോ മിൻഹ പറഞ്ഞത് പോലെ മറ്റെന്തെങ്കിലും കാരണമുണ്ടാകുമോ ഇനി…
അങ്ങനെയുണ്ടങ്കിൽ അത് കണ്ട് പിടിച്ചേ തീരൂ..
പ്രോജക്ടിന് മിൻഹയെ കൂടെ കൂട്ടുന്നത് തന്നെയാകും ബുദ്ധി .
അവളെ ഉപയോഗിച്ച് ഷാനയെ എനിക്ക് കൊണ്ട് വന്നേ പറ്റൂ… എന്റെ കൂടെ… ഞാൻ സഞ്ചരിക്കുന്ന വഴികളിൽ… എന്റെ നിഴലായി .എന്റെ വിജയങ്ങളിൽ പങ്കാളിയായി .എനിക്കെന്റെ ഷാനയെ കൊണ്ട് വന്നേ പറ്റൂ..
അതിന് മിൻഹ പറഞ്ഞത് തന്നെയാണ് ശരി… ഇന്ന് മുതൽ ലാബിലേക്ക് മിൻഹയെ കൂട്ടാം.. പതിയേ അവൾ വഴി ഷാനയിലേക്കെത്തണം എനിക്ക്…. അതിന് മിൻഹയുടെ സപ്പോർട്ട് എനിക്ക് കൂടിയേ തീരൂ…….
മിൻഹ….. ഞാൻ റെഡി.. നീ പറഞ്ഞത് പോലെ ഇന്ന് മുതൽ നിനക്ക് വരാം ലാബിലേക്ക്.
ഷാനു അങ്ങനെ പറഞ്ഞ അ ഒരു നിമിഷം എനിക്ക് എന്തോ ഈ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമായിരുന്നൂ..
ചെക്കനെ കെട്ടിപ്പിടിച്ച് ഒരു അഡാറ് കിസ്സ് കൊടുക്കാനൊക്കെയാ തോന്നിയെ..
പക്ഷെ ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലല്ലോ.
ആ സമയം ഉണ്ടല്ലോ… തൽക്കാലം അങ്ങനെ ആശ്വസിക്ക് മോളേ മിൻഹ……😢
ബട്ട് വൺ കണ്ടീഷൻ……… (ഷാനു)
😳😳 കണ്ടീഷനോ… പടച്ചോനെ.. എനിപ്പോ അതെന്ത് കുന്താണാവോ…..
ഫൈനലിൽ മത്സരം ആരംഭിക്കുമ്പോൾ എന്റെ കൂടെ എനിക്ക് വേണ്ടി പ്രോജക്ട് പ്രസന്റ് ചെയ്യുന്നത് ഷാനയായിരിക്കണം…
വാട്ട്……😳😳😳😡😡
നീ പറഞ്ഞത് പോലെ അവൾക്ക് മറ്റൊരാളിൽ നിന്നും ഞാൻ കാരണം എനി ചീത്ത കേൾക്കില്ല…
ഇതിന്റെ പേരിൽ നിന്റെ ചങ്കിനെ ഒരാളും കുറ്റപ്പെടുത്തില്ല.
ഒരാളെ മുന്നിലും അവൾക്ക് തല താഴ്ത്തണ്ടിയും വരില്ല .
അതിന് വേണ്ടി മാത്രമാണ് നിന്നോട് ഞാൻ ലാബിലോട്ട് വരാൻ പറയുന്നത്..
എല്ലാവരുടേയും മുന്നിൽ നീ ആയിരിക്കും എന്റെ കൂടെ മത്സരിക്കുന്നത്..
പിന്നേ മത്സരം … അതിന് എനിക്ക് നിന്റെ ആവശ്യം ഇല്ല മിൻഹാ.
😢😢 പടച്ചോനെ ഇവൻ എന്തൊക്കെയാ ഈ പറയുന്നത്.
അതായത്…എനിക്കെന്റെ ഷഹനയെ പ്രൊജക്ടിൽ അവൾ പ്രസന്റ് ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് മനസ്സിലാക്കി കൊടുക്കാൻ വെറും ഒരു മണിക്കൂർ മാത്രം സമയം കിട്ടിയാൽ മതി..
അതിനനുസരിച്ചാണ് ഞാൻ ഈ പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളതും .
അതിനാണേൽ മത്സരത്തിന്റെ തലേ ദിവസം വരെ എനിക്ക് സമയം കിടക്കുന്നുമുണ്ട്..
നീയല്ലെ പറഞ്ഞെ.. അവളെ എവിടെ വേണെങ്കിലും കൊണ്ട് വരാംന്ന്.. അത് മാത്രം ഇപ്പോ ചെയ്ത് തന്നാൽ മതി നിന്റെ ചങ്ക് ഇനി ഒരാളെ മുന്നിലും തല താഴ്ത്തരുത് എന്ന് ആഗ്രഹമുണ്ടങ്കിൽ….
ബാക്കിയൊക്കെ സാവകാശം അവളെ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയെടുത്തോളാം.
8 ദിവസം ബാക്കിയുണ്ട് പ്രോജക്ടിന് . അതിനുള്ളിൽ അവൾ ഞാൻ പറയുന്നത് കേൾക്കുന്ന എന്നെ അനുസരിക്കുന്ന ഒരാളാക്കി മാറ്റിയെടുത്തോളാം..
നീ ഞാൻ പറയുന്നത് പോലെ എല്ലാം അനുസരിക്കും എന്നുണ്ടെങ്കിൽ മാത്രം ഇന്ന്
മുതൽ ലാബിലേക്ക് എന്റെ കൂടെ വരാം..
ഇത് നല്ല കഥ. ഫൈനലിൽ മത്സരത്തിൽ ഞാൻ ഉണ്ടാകില്ല പോലും.. നിനക്കിത്ര നേരം ഞാൻ പറഞ്ഞിട്ടും ലാസ്റ്റ് അവൾ തന്നെ വേണം അല്ലേ ഫൈനലിൽ ..
നീ ആദ്യം ലാബിലേക്ക് വാ .ബാക്കിയൊക്കെ പിന്നെയല്ലേ. ഈ പ്രോജക്ടിൽ ഞാൻ തന്നെ മതി എന്ന് നിന്റെ നാവ് കൊണ്ട് ഞാൻ പറയിപ്പിക്കും ഷാനൂ..
അതിന് നീ നിന്റെ ഷാനയേ എന്നെന്നേക്കുമായി വെറുത്തേ പറ്റൂ..
ആ..സമയമുണ്ടല്ലോ.. ഈ മിൻഹയുടെ ഇഷ്ടം അത് മാത്രം മതി നിനക്ക്
.ഷാനയേ നീ അങ്ങ് മറന്നേക്ക് .കണ്ടോ ഈ മിൻഹയുടെ ഗെയിം എന്താണെന്ന്…
തൽക്കാലം ഓന്റെ കൂടെ എങ്ങനെയേലും ലാബിൽ കയറിപ്പറ്റുന്നത് തന്നെയാണ് ബുദ്ധി.🤔🤔
ഒ.ക്കെ സമ്മദിച്ചു… ഷാനൂ…
കെ. പിന്നെ മിൻഹ പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടെ….
ഫൈനൽ മത്സരം നടക്കുമ്പോൾ ഷാനയാണ് എന്റെ കൂടെ മത്സരത്തിന് ഉണ്ടാകാ എന്ന് തൽക്കാലം നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി ഇപ്പോ..
അവൾ പോലും അറിയരുത് ഞാൻ പറയുന്നത് വരെ..
നിന്റെ ചങ്ക് അവൾ ഇനി ഒരാളെ മുന്നിൽ തലകുനിച്ച് നിൽക്കണ്ട എന്നുണ്ടെങ്കിൽ മാത്രം നിനക്ക് അനുസരിക്കാം ..
പിന്നേ ഞാൻ പറയുന്നിടത്ത് അവളെ കൊണ്ട് വരാം എന്ന് പറഞ്ഞതും ഓർമ്മയിലിരിക്കട്ടേ ..
കെ. സമ്മദിച്ചു.
ഞാൻ അവനിൽ നിന്നും നടന്നകന്നു.
നിന്റെ ഷാന തലകുനിക്കേണ്ടി വരും എന്നോർത്ത് എനിക്ക് ഒരു പ്രശ്നവുമില്ലടോ…
അതിന്റെ പേരിലാണ് നീ എന്നെ ഉപയോഗിക്കുന്നതെങ്കിൽ നിനക്ക് തെറ്റീ ഷാനു.
ഇപ്പോ
അവളെ നിന്റെ മുമ്പിൽ കൊണ്ട് വരിക എന്നത് നിന്റെ ആവശ്യത്തേക്കാൾ കൂടുതൽ എന്റെ ആവശ്യമാ..
നീ അവളെ വെറുത്ത് കഴിഞ്ഞാലല്ലേ എനിക്ക് നിന്റെ മനസ്സിൽ പെട്ടന്ന് തന്നെ കയറിപ്പറ്റാൻ കഴിയൂ…
നമുക്ക് കാണാം ഫൈനലിൽ ആരാണ് നിന്റെ കൂടെ മത്സരിക്കാൻ പോകുന്നതെന്ന്.
അതിന് മുമ്പ് നീ എന്നെന്നേക്കുമായി വെറുത്തിരിക്കും നിന്റെ ഷാനയേ..
അതിനുള്ള കരുക്കൾ ഞാൻ ഇന്ന് മുതൽ ഒരുക്കിത്തുടങ്ങും..
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
എനിക്കെന്റെ ഷാന ഒരാളെ മുന്നിലും തല കുനിക്കേണ്ടി വരുന്നത് സഹിക്കാൻ കഴിയില്ല.
പിന്നേ മിൻഹയോട് പറഞ്ഞത് അത് അവളെ ചങ്കിന് വേദനിക്കുന്ന ഒരു കാര്യവും അവർക്ക് സഹിക്കാൻ കഴിയില്ലെന്ന് എനിക്കുറപ്പുണ്ട് .
അപ്പോ പിന്നേ ഞാൻ പറയുന്നത് പോലെ കേൾക്കണെങ്കിൽ അങ്ങനൊക്കെ പറഞ്ഞല്ലേ മതിയാകൂ…
മിൻഹയുടെ സപ്പോർട്ട് കൂടിയേ തീരൂ എന്റെ ഷാന എന്റെ കൂടെ മത്സരിക്കണം എന്നുണ്ടെങ്കിൽ ..
ആദ്യം മിൻഹ വഴി ഷാനയെ കയ്യിലെടുക്കണം.. അവളെ പ്രശ്നം എന്താണെന്നറിയണം..
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
എനിയിപ്പോ എന്റെ അവലവലാതി ചങ്ക്സ്സുകളോടെന്തു പറയും .. അവർ എന്നെ കാത്തിരിക്കുകയായിരിക്കും..
അവൻ ഇഷ്ടമാണെന്ന് പറഞ്ഞു എന്ന് തന്നെ പറയാം..
ന്നിട്ട് അ ഷാനയുടെ എക്സ്പ്രഷൻ ഒന്ന് കണ്ട് ശരിക്കും ആസ്വദിക്കണം ..ഹ ഹ ☹☹☹
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission