Skip to content

എയ്ഞ്ചൽ – പാർട്ട് – 21

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -2⃣1⃣📝

💘💘💘💘💘💘💘💘💘💘

എനിയിപ്പോ എന്റെ അവലവലാതി ചങ്ക്സ്സുകളോടെന്തു പറയും ..

അവർ എന്നെ കാത്തിരിക്കുകയായിരിക്കും..

അവൻ ഇഷ്ടമാണെന്ന് പറഞ്ഞു എന്ന് തന്നെ പറയാം..

ന്നിട്ട് അ ഷാനയുടെ എക്സ്പ്രഷൻ ഒന്ന് കണ്ട് ശരിക്കും ആസ്വദിക്കണം ..ഹ ഹ ഹ
*തുടർച്ച*

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഡസ്കിൽ തല വെച്ച് ചെരിഞ്ഞ് കിടന്നു കൊണ്ട് ബുക്കിൽ തോന്നിയതൊകെ കുത്തി വരച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ..🙇‍♀

എന്തോ ഒന്നിനും ഒരു മൂഡില്ല..

എന്തൊക്കെയോ മനസ്സിൽ കിടന്ന് കറങ്ങിക്കളിക്കാ..

മിൻഹ പോയിട്ട് ഒരുപാട് നേരായല്ലോ..

ഷാനുവിനെ കൂറിച്ചോർക്കുമ്പോൾ വിധി ഞങ്ങളെ ഒരുമിപ്പിക്കില്ലെങ്കിലും കൈവിട്ടുകൊടുക്കാനും തോന്നണില്ലല്ലോ….. 😢😢

ഷാന ദേയ് മിൻഹ വരുന്നുണ്ടല്ലോ… 🚶‍♀🚶‍♀ (നാജി)

അത് കേട്ടപ്പോ തന്നെ കലങ്ങിയ കണ്ണുകളൊക്കെ തുടച്ച് മിൻഹ വരുന്നതും നോക്കി അങ്ങനെ നിന്നു.

എന്തായിരിക്കും അവള് പറയാൻ പോകുന്നത് എന്നോട്. …🤔

അതിനിടക്കാണ് അവളുടെ ബാക്കിൽ ഷാനു നടന്നു വരുന്നത് ശ്രദ്ധയിൽ പെട്ടത് ..🚶🚶

ചെക്കനാണേൽ ഓരോ ദിവസം കഴിയുംതോറും മൊഞ്ച് കൂടിക്കൂടി വരാണല്ലോ.. ❤

ഇന്നെന്തായാലും അവന്റെ മുഖത്ത് ചെറിയ സന്തോഷമൊക്കെ കാണുന്നുണ്ട്.

അവന്റെ മാത്രം അല്ല.. മിൻഹയുടെ മുഖത്തും ഒരു സന്തോഷമൊക്കെയുണ്ട്.

അതിനർത്ഥം അപ്പോ അവർ സെറ്റ് ആയി എന്നായിരിക്കോ…

ഒരുത്തി പോയി ഇഷ്ടം ആണെന്ന് പറയുമ്പോഴേക്കും തീരാവുന്നതേ ഉള്ളൂ അപ്പോ അവൻക് എന്നോടുള്ള ഇഷ്ടം ..

ഓനാണേൽ ഇന്ന് ഒന്ന് എന്നെ നോക്ക വരേ ചെയ്യാതെയാണല്ലോ നിച്ചുവിന്റെ അടുത്തേക്ക് പോയത്.

അല്ലെങ്കിൽ എപ്പോ നോക്കിയാലും എന്റെട്ത്ത്ന്ന് കണ്ണെടുക്കാത്തവനാ.😢😢

പെട്ടന്നായിരുന്നു മിൻഹ എന്റെ പുറകിലൂടെ വന്ന് തോളിലൂടെ കൈ ഇട്ട് കൊണ്ട് കെട്ടി പിടിച്ചത്.

ഞാൻ പിന്നേ ഷാനുവിന്റെ പ്രകടനങ്ങൾ കണ്ട് കൊണ്ടിരിക്കുകയായത് കൊണ്ട് ഈ പെണ്ണ് എന്റെ ബാക്കിലേക്ക് പോയതൊന്നും ശ്രദ്ധിച്ചതേയില്ല.

അപ്പോ പിന്നേ ഞെട്ടുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്തത് കൊണ്ട് അത് അതിന്റെ മുറപോലെയൊക്കെത്തന്നെ നടന്നിട്ടുണ്ട്..

ഇടം കണ്ണിട്ട് ബാക്കിലോട്ട് നോക്കിയപ്പോ മിൻഹയാണന്നറിഞ്ഞ നിമിഷം വലിയ ഉൽസാഹമൊന്നും കാണിക്കാൻ ഞാൻ പോയില്ല.

അത് പിന്നേ അവൾ പറയാൻ വരുന്നത് എന്ത് കാര്യമായാലും അത് എന്നെ വേദനിപ്പിക്കുന്നത് തന്നെയാകൂ..

ഷാനു ഞാൻ ഇല്ലാതെ പ്രോജക്ട് ചെയ്യില്ല എന്ന് പറഞ്ഞാലും മിൻഹയെ അവൻ സ്വീകരിക്കാം എന്ന് പറഞ്ഞാലും രണ്ടും എനിക്ക് വേദനകൾ മാത്രമേ നൽകുകയുള്ളൂ. 😢😢

മിൻഹ എന്തായി പോയിട്ട്….. (പാത്തൂസ്)

ഞമ്മക്ക് കേൾക്കാൻ ആഗ്രഹമൊന്നുമില്ലെങ്കിലും മ്മളെ ചങ്ക്സ് കട്ട വെയ്റ്റിംഗ് ആയിരുന്നു.

പാത്തൂസിന്റെ ചോദ്യം കേട്ടതും ഒരു പൊട്ടിച്ചിരിയിലൂടെ അവൾ എന്നോട് എന്തോ പറഞ്ഞു തുടങ്ങി..

അത് പിന്നേ ഈ മിൻഹ വിചാരിച്ചാൽ നടക്കാത്ത എന്തെങ്കിലും ഉണ്ടോ അല്ലേ മോളേ ഷഹനക്കുട്ടീ…..😆😆

😳😳 അള്ളാ ഇവളിതെന്താ പറഞ്ഞ് വരുന്നത്..

എനി മ്മളെ ഷഹനമോള് എന്റെ ഷാനു കാരണം ആരുടെ മുന്നിലും തല കുനിക്കേണ്ട അവസ്ഥ വരില്ലാട്ടോ…

നമ്മളെ പ്ലാൻ സക്സസ്😆.. ഇന്ന് മുതൽ ഷാനുവിന്റെ കൂടെ പ്രോജക്ടിൽ ഈ മിൻഹ പോകും.

നിന്നേ അവൻ എന്നെന്നേക്കുമായി മറന്നോളും. അപ്പോ എങ്ങനെ ഹാപ്പി ആയില്ലേ…😆

നിന്റെ ഷാനുവോ.. അതേത് വകയിലാണാവോ ….🤔🤔

നിന്നെ അവൻ ഇഷ്ടമാണെന്ന് പറഞ്ഞോ…. (നാജി)

അവനേയല്ല അവന്റെ ഉപ്പാനെ വരെ വളച്ചൊടിച്ച് കയ്യിലെടുക്കും ഈ മിൻഹ… ഞാനാരാ മോള്….😆

ടീ ഷാന നീ ഏത് ലോകത്താ … അതേ ഇനി ഒന്ന് ചിരിച്ചേ… ഞാൻ നിനക്ക് വേണ്ടി ഇത്രേം ചെയ്തിട്ട് ഒരു താങ്സ് എങ്കിലും പറയടോ…😆

അല്ലേലും താങ്സ് ഞാൻ നിന്നോടല്ലേ പറയണ്ടേ മോളേ ഷഹന… നീ എനി എന്തൊക്കെ കാണാൻ കിടക്കുന്നു.. ഇപ്പോ തന്നെ ഇങ്ങനെ തളർന്നാലോ…. നീയെന്താ എന്നെക്കുറിച്ച് വിചാരിച്ചേ.🙄🙄 ഹ ഹ ഹ😀😀

അല്ല മോളേ മിൻഹാ.. നീ ഇപ്പോ നല്ല ഹാപ്പിയാണല്ലോ.. അവൻ OK പറഞ്ഞപ്പോഴേക്കും നീയങ്ങ് മയങ്ങിപ്പോയോ..

അതേയ് ഈ പ്രോജക്ട് കയ്യണ വരെ മാത്രം നിന്നോട് ഇഷ്ടം അഭിനയിക്കാനായിരുന്നു നമ്മളെ പ്ലാനിംഗ്.

ഇതിപ്പോ നിന്റെ മുഖം കണ്ടാൽ അവൻ നിന്നെയങ്ങ് ഏറ്റെടുത്ത പോലെയുണ്ടല്ലോ.. (നാജി)

മിൻഹ ഇവിടന്ന് പോയ ആളെ അല്ല..അവൾ ഓരോന്ന് പറയുമ്പോഴും അത് ഷാനയെ നന്നായി വേദനിപ്പിക്കുന്നുണ്ട് എന്ന് ഷാനയുടെ കണ്ണുകളിൽ വ്യക്തമായിരുന്നു.😢😢

അത് കണ്ട് നിൽക്കാൻ എനിക്ക് കയ്യാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചോദിച്ചത്..

പക്ഷെ അവളുടെ വിഷമം ഒന്നും മിൻഹയെ ബാധിക്കുന്നേ ഇല്ല..

അവൾ ഷാനുവിനേ കുറിച്ച് വാതോരാതെ സംസാരിച്ച് കൊണ്ടേയിരുന്നു.

പാവം ഷാന അവൾ എല്ലാം കേട്ട് കൊണ്ട് മ3നത്തെ കൂട്ടുപിടിച്ചു..

എന്റെ ചോദ്യത്തിനുള്ള മിൻഹയുടെ മറുപടി അത് ഞങ്ങളെ ആകെ തളർത്തി..

എനിയിപ്പോ ഷാനക്ക് വേണ്ട പറഞ്ഞ സ്ഥിതിക്ക് നിങ്ങൾക്കൊക്കെ സമ്മദമാണെങ്കിൽ അവനെ ഏറ്റെടുക്കാൻ എനിക്ക് കുഴപ്പൊന്നും ഇല്ലട്ടോ..

അല്ലേലും അവനെന്തിന്റെ കുറവാ ഉള്ളത്. കാണാനും നല്ല മൊഞ്ചുണ്ട്. നല്ല സ്വഭാവം , അവന്റെ ഉപ്പയാണേൽ ആർമിയിൽ.. വലിയ വീടിന് വീട്. കാശിന് കാശ്. കുറവുകളൊക്കെ ദേയ് ഇവൾക്കല്ലേ ഉള്ളത്…☹☹

ടീ… മിൻഹാ.. എന്തൊക്കെയാടീ നീ ഈ വിളിച്ചു കൂവുന്നത്… യൂ……😡😡😡🤫🤫
എന്നും പറഞ്ഞ് പാത്തൂ… മിൻഹയുടെ കഴുത്തിൽ പിടിച്ച് തള്ളി..

ഹേയ്… പാത്തൂ വിട്.. വെറുതേ ഒരു സീൻ ആക്കാൻ നിൽക്കണ്ട..ഹ. വിടടോ. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതേയല്ല..

ഉള്ളത് പറഞ്ഞെന്നേ ഉള്ളൂ. അതിനെനിപ്പോ എന്റെ മെക്കട്ട് കയറണ്ടാ എല്ലാരും കൂടെ.. ഷാന അയാം റിയലി സോറി.. അറിയാതെ പറഞ്ഞു പോയതാ…

എന്നും പറഞ്ഞു ഷാനയുടെ തോളത്ത് തട്ടി. അറിയാതെ പറഞ്ഞ് പോവേ.. ഹ ഇത് എന്റെ ഒരു സാമ്പിൾ മാത്രമല്ലേ മോളേ ഷഹന… ഹ ഹ ഹ…😆😆

നിറകണ്ണുകളോടെ ഷാന ഡസ്കിൽ തല ചാഴ്ച്ചു..

പാവം അതിനെ ഇങ്ങനെയൊന്നും വേദനിപ്പിക്കണ്ടായിരുന്നു..

ഇതിപ്പോ ഇതോടെ അവസാനിച്ചു എന്ന് വിചാരിക്കുന്ന പ്രശ്നങ്ങളൊക്കെ പിന്നെയും വലുതായി വലുതായി അവളെ വേട്ടയാടി കൊണ്ടിരിക്കുകയാണല്ലോ..

അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കാനാ അള്ളാ.. ഞാനും പാത്തുവും കൂടെ അവളെ ഇരുഭാഗത്തും ആയി ഇരുന്നു..😢😢

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

മിൻഹ പറഞ്ഞത് എന്തോ എന്നേ വല്ലാതെ വേദനിപ്പിച്ചു . 😢😢

അല്ലേലും അവൾ പറഞ്ഞതിലും എന്താ തെറ്റ്..

കുറവുകൾ ഒക്കെ ഈ എനിക്ക് തന്നെയല്ലേ ഉള്ളത്.

അവളെ പറഞ്ഞിട്ടും കാര്യമൊന്നുമില്ല. തെറ്റ് എനിക്കാ പറ്റിയത് .

എന്റെ ലൈഫിൽ സംഭവിച്ചതൊന്നും ആരോടും ഞാൻ പറയാൻ പാടില്ലായിരുന്നു.

എനിക്കെന്തോ എന്റെ നെഞ്ച് വല്ലാതെ പൊട്ടിക്കീറുന്ന പോലെയൊക്കെ തോന്നാണ്.

എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ അള്ളാ….😭😭

ഷാന ….. എഴുന്നേൽക്ക് ..

നാജി പെട്ടന്ന് വിളിച്ചപ്പോ ഞാൻ കണ്ണുകളൊക്കെ തുടച്ച് ഡെസ്ക്കിൽ നിന്നും തലപൊക്കി അവളെ നോക്കി.. 😞😞

അയ്യേ ഇതെന്താ കരയാണോ…..😊😊

അവളെന്തെങ്കിലും പൊട്ടത്തരം വിളിച്ച് പറഞ്ഞെന്ന് കരുതീ…പോട്ട ടീ.. കഴിഞ്ഞത് എല്ലാം മറക്ക്. നമ്മള് ഇവിടെ പഠിക്കാനല്ലേ വന്നത്.. അത് മാത്രം ചിന്തിക്കാ… അല്ലേലും അവന് നിന്നെ കെട്ടാനുള്ള ഭാഗ്യം ഒന്നും ഇല്ലാ ടീ.. അവന്റെ ഇഷ്ടമൊക്കെ ചുമ്മാതെയാ .അല്ലെങ്കിൽ തന്നെ ഒരുത്തി പോയി ഇഷ്ടാ എന്ന് പറയുമ്പോഴേക്കും അവൻ മാറിയിട്ടുണ്ടേൽ നീ തന്നെ ചിന്തിച്ച് നോക്ക്.. നിനക്ക് വേണ്ടി കാത്തിരിക്കുന്നവന്റെ ഭാഗ്യമാ അത്.. ഇപ്പോഴേലും അവന്റെ ഇഷ്ടം എത്രത്തോളം ഉണ്ടായിരുന്നെന്ന് നമുക്ക് മനസ്സിലായല്ലോ.കുറച്ചു കൂടെ കഴിഞ്ഞിട്ടായിരുന്നേലോ. (നാജി)🙂

ദേയ് അപ്പോ അ കണ്ണുകളൊക്കെ തുടച്ചേ.. മതി കരഞ്ഞത്…. (പാത്തൂസ്)😊😊

അതേ.. നാജി പറഞ്ഞത് തന്നെയാ ശരി.. വേണ്ട ഒന്നും.. എല്ലാം മറക്കാം.. അല്ലേലും ഞാൻ അവനെ ഓർത്ത് എന്തിന് ദു:ഖിക്കണം.. അവൻ എന്റെ ആരുമല്ല.. ഒരിക്കലും എന്റെ മുഖം പോലും കണ്ടിട്ടില്ല..

എന്നിട്ട് ഒരു സുപ്രഭാതത്തിൽ വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞ്.

ഇപ്പോ ദേ ഒരുത്തി ഇഷ്ടമാണെന്ന് അവനോട് പറഞ്ഞപ്പോഴേക്കും അവൻ അത് അംഗീകരിച്ചിരിക്കുന്നു.

അങ്ങനെയുള്ള അവനെ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നതിൽ അർത്ഥമില്ല.

പക്ഷെ എന്റെ മനസ്സിനോട് എത്ര പറഞ്ഞിട്ടും അവനില്ലാത്ത ഒരു നിമിഷം ചിന്തിക്കാനേ കഴിയുന്നും ഇല്ലല്ലോ.😢😢😢

ഉച്ചയൂണിന് ശേഷം മിൻഹയും ഷാനുവും നിച്ചുവും കൂടെ ലാബിലേക്ക് പോയി.

എനിക്കാണേൽ അതിന് ശേഷം ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് തല വണ്ണം വെക്കാൻ തുടങ്ങി.

അവർ തിരിച്ച് വരുന്നത് വരെ ഒരു മനസ്സമാധാനാവും ഉണ്ടായിരുന്നില്ല.

എങ്ങനെ യേലും ഒന്ന് സ്ക്കൂൾ വിട്ടിരുന്നെങ്കിൽ എന്ന് മാത്രമായിരുന്നു മനസ്സിൽ…..

ഇന്നാണ് ഞാൻ ശരിക്കും ഷാനു എന്നെ ഇടക്ക് നോക്കുമ്പോൾ ഞാൻ മൈന്റ് ചെയ്യാതെ ഇരിക്കുന്നതിന് അവൻ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകുമെന്ന് മനസ്സിലാക്കിയത്.

ഒരുപക്ഷെ ഇന്ന് ഒരിക്കലെങ്കിലും എന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എനിക്ക് ഇത്രത്തോളം സങ്കടം ആവില്ലായിരുന്നു.

മിൻഹ പറഞ്ഞത് തന്നെയാകും ശരി. അവളെ ഷാനു അംഗീകരിച്ചിട്ടുണ്ടാകും.ഇല്ലാ എങ്കിൽ ഞാൻ ഇല്ലാതെ പ്രോജക്ട് ചെയ്യില്ല എന്ന് വാശി പിടിച്ചിരുന്ന ഷാനു ലാബിലേക്ക് ഉച്ചക്ക് പോവുകയില്ലായിരുന്നു… അപ്പോ അവന്റെ ഇഷ്ടമൊക്കെ വെറുതേയായിരുന്നോ… ??🤔🤔

തുടരും….

Click Here to read full parts of the novel

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!