Skip to content

എയ്ഞ്ചൽ – പാർട്ട് – 23

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -2⃣3⃣📝

💘💘💘💘💘💘💘💘💘💘

പടച്ചോനെ പെട്ട്.. കാക്കു ഷാനു ഉള്ള അതേ കടയിലേക്കല്ലേ പോയത്.

ഓൻക്കാണേൽ മ്മളെ കാക്കൂനേം കണ്ടാൽ നന്നായിട്ടറിയാം..

ഞാനാണേൽ ന്റെ ഹിജാബും ഇട്ടിട്ടില്ലല്ലോ.

അള്ളാ ഓൻ എന്റെ കാക്കൂനെ കണ്ടാൽ എന്തായാലും കാക്കുനെ ശ്രദ്ധിക്കാതിരിക്കില്ല.

അങ്ങനെയെങ്കിൽ അവൻ എന്നേയും കാണും.

അതുറപ്പാ.. എന്താ ഇപ്പോ ഒരു വഴി… എന്റെ ഈ മുഖം അതൊരിക്കലും അവൻക് മുമ്പിൽ കാണേണ്ടി വരുന്ന ഒരവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കയ്യണില്ലല്ലോ…

എനിക്കാണേൽ എന്താ ചെയ്യേണ്ടത് എന്നോർത്ത് ഒരു പിടിയും കിട്ടണില്ലല്ലോ..

പടച്ചോനെ മ്മള് പെട്ട്.

. …തുടർച്ച
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

പതുക്കെ ഗ്ലാസ്സിലൂടെ കാക്കു കടയിലേക്ക് കയറി പോകുന്നതും നോക്കിയങ്ങനെ നിന്നു.

അള്ളാ നേരെ ഷാനൂന്റെ മുന്നിലാണല്ലോ കാക്കു പ്രത്യക്ഷപ്പെടാ ..

എന്താ ഇപ്പോ ഒരു വഴി. മ്മളെ ജാക്കറ്റിന് തൊപ്പിയുള്ളത് കൊണ്ട് ഒരു ഷാൾ പോലും എടുക്കാതെയാണല്ലോ എനിക്ക് വരാൻ തോന്നിയത്..

കാക്കു എനിയങ്ങാനും ഓനോട് എന്തെങ്കിലും ചോദിക്കോ.

ചോദിക്കുന്നത് പോട്ടേ.. കാക്കൂനെ കണ്ടാൽ തന്നെ പണിയാണല്ലോ…

പടച്ചോനെ ഷാനു അങ്ങോട്ട് തന്നെ തിരിഞ്ഞ് നിൽക്കണേ. കാക്കു അവ്ട്ന്ന് ഇറങ്ങിയിട്ട് മാത്രം കാക്കൂന് നേരെ തിരിഞ്ഞാൽ മതിയായിരുന്നു .

എവടെ .അല്ലേലും ആരോട് പറയാൻ.. തിരിഞ്ഞ് നോക്കാത്തവരെക്കൂടി വിളിച്ച് നോക്കിപ്പിക്കല്ലോ മ്മളെ കാക്കൂ.

എന്തായാലും അക്കാര്യത്തിൽ തീരുമാനമായ്ക്ക്ണ്.

ഈ കാക്കു എന്തിനാപ്പോ ഓനെ വിളിച്ചെ.

എന്തോ സംസാരിക്കുന്നുണ്ടല്ലോ രണ്ടും കൂടെ.

കാക്കൂനെ കണ്ടപ്പോ തന്നെ ഷാനൂന്റെ മുഖത്താണേൽ ഒരു ഞെട്ടൽ ഞമ്മള് കണ്ടതും ആണ്..

അള്ളാ എന്റെ കാര്യം തീരുമാനമായിക്കിണ്ന്നാ തോന്നണേ.

ഇവിടുന്ന് ഓടി എങ്ങോട്ടേലും മാറിയാലോ..

അല്ലേലും ഓടിയാൽ തന്നെ എവിടെ വരെ ഓടാനാ.

എന്നെയങ്ങാനും കണ്ടാൽ ഇന്നത്തോടെ ഒരു തീരുമാനവുമാകും.

ഒന്ന് തിരിഞ്ഞു നോക്കിയാലോ.. ഏയ് അത് വേണ്ട.. അടി ചോദിച്ച് വാങ്ങിക്കാത്തത് തന്നെയാ ഇപ്പോ എന്ത് കൊണ്ടും ഈ ഷാനക്ക് നല്ലത്.

കാക്കു ഇങ്ങോട്ട് വരുന്നുണ്ടല്ലോ. ഉം.. ഇങ്ങോട്ട് വരട്ടേ കാണിച്ചു കൊടുക്കാം ഞാൻ .

അ പഹയനാണേൽ കാക്കൂനെ തന്നെ നോക്കി നിൽക്കുന്നുമുണ്ട്.

ഞാൻ തിരിഞ്ഞാൽ ഓൻ കാണും. അപ്പോ നമ്മളെങ്ങനെ ബുള്ളറ്റിൽ കയറും..

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഉറക്കവും വരണില്ല… സമയവും പോകാതെയായപ്പോ ആണ് നിച്ചുവിന്റെ വീട്ടിൽ പോയി അവനെയും പൊക്കി ഷറ്റിൽ കളിക്കാൻ വേണ്ടി അടുത്തുള്ള മൈതാനത്തിലേക്ക് പോയത്.

എന്തോ കളിക്കാൻ പോയിട്ടും മനസ്സില് മുഴുവൻ ഷാനയുടെ ചിന്തകളായിരുന്നു.

അവളെ എങ്ങനെ പ്രോജക്ടിൽ പങ്കെടുപ്പിക്കും. അതായിരുന്നു മനസ്സ് മുഴുവനും.

ഉറക്കമില്ലാഞ്ഞിട്ടാണ് ഓനേയും പൊക്കി കളിക്കാൻ വന്നത്.

അവസാനം കളിക്കാനൊന്നും കോൺസ്ട്രന്റേഷൻ കിട്ടാതെ വന്നപ്പോ കളിയങ്ങ് ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു.

അ തീരുമാനം എന്റേതല്ലാട്ടോ. മ്മളെ നിച്ചുവിന്റെതായിരുന്നു.

ഉറക്കത്തിൽ വിളിച്ച് കൊണ്ട് വന്ന് ചുമ്മാ ഇവിടെ പോസ്റ്റ് ആക്കിയതിന് വയറ് നിറച്ച് കേൾക്കാനുള്ളതൊക്കെ സന്തോഷപൂർവ്വം കേൾക്കുകയും ചെയ്തു..

അപ്പോഴാണ് മ്മളെ മൈതാനത്തിന്റെ ഫ്രണ്ടിൽ തന്നെയുള്ള ചായക്കടയിൽ നിന്നും ഞങ്ങളെ ഫേവറിറ്റ് അസ്സല് പരിപ്പ് വടയുടെ മണം മൂക്കിലേക്ക് തുളച്ച് കയറിയത്..

നിച്ചു വിന്റെ പിണക്കം മാറ്റാൻ അതിലും നല്ല മരുന്നില്ലെന്ന് എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് പിന്നേ ഒന്നും ചിന്തിക്കാൻ നിന്നില്ല… ഞങ്ങള് രണ്ടും കൂടെ വെച്ചങ്ങ് പിടിച്ചു…

അമ്മദ്ക്ക….. വെള്ളം കുറച്ച് പാല് കൂട്ടി രണ്ട് ചായയും പരിപ്പ് വടയും പോരട്ടെ…

ഓ.. ഇന്ന് രാവിലെത്തന്നെ ഇറങ്ങിയോ ദാസനും വിജയനും ….

ആഹാബെസ്റ്റ് ..മ്മള് രാവിലെ ഇറങ്ങിയാൽ ഇങ്ങനെ..

ഇറങ്ങിയില്ലാ എങ്കിലോ കണ്ടില്ലാന്നും പറഞ്ഞ് പരാതി.ഇങ്ങളൊരു കാര്യം.

അല്ലാ ഈ കൊലക്ക് ഇങ്ങളെ പ്രായം ഉണ്ടോ അമ്മദ്ക്കാ ….

അന്റെ ബാപ്പ വരുമ്പോ ചോദിച്ച് നോക്ക് കള്ള ഹിമാറെ.. അന്നെയൊക്കെ ഇണ്ടാക്കിയ നേരം ഇങ്ങനത്തെ കൊല കുറച്ച് ഉണ്ടാക്കിക്കൂടായിരുന്നോന്ന്..

ഇതാ ഇക്കാ ഗ്ലാസ്സ് … എത്രയായി

ഇജ് അ പയ്യന്റെടുത്ത്ന്ന് ഗ്ലാസ്സ് വാങ്ങി വെച്ചാ ഷാനൂ. ന്റെ കൈ ഫുൾ വടക്ക് കുഴച്ച മാവാ.

ഉം… എന്നും പറഞ്ഞ് മ്മള് തിരിഞ്ഞ് കൊണ്ട് ഗ്ലാസ്സ് വാങ്ങിച്ച് അ തിരുമുഖത്തേക്ക് നോക്കിയതും . ..

മ്മളെ അമ്മദ്ക്കാന്റെ ഭാഗ്യത്തിന് ഗ്ലാസ്സ് വീണ് പൊട്ടിയില്ലെന്ന് പറയുന്നതാകും ശരി…

രണ്ടും ഗ്ലാസ്സും കൂടെ കിടന്ന് കിടുകിടാന്ന് കൂട്ടി അടിക്കാ…

എത്രയാ ഇക്കാ…

ഇജ് ഗ്ലാസ്സ് കൊണ്ട് താളമടിക്കാതെ ഒരു 20 രൂപ വാങ്ങി അ മേശേല് ഇടടാ ബട്ക്കൂസ്സെ..

മോനേ ഒരു 20 രൂപ കൊടുത്തേക്ക് ഓന്റെ കൈയ്യിൽ…

മ്മള് വേഗം 20 രൂപയും വാങ്ങി മേശമ്മൽ വെച്ച് അവിടെത്തന്നെ ഇരുന്ന് പോയി..

പ്രതീക്ഷിക്കാത്ത ഒരു ഷോക്കായത് കൊണ്ട് ആകെക്കൂടി ചടച്ചു അൽകുൽത്തായി….

മൂപ്പര് കടേന്ന് പുറത്തേക്കിറങ്ങി നടന്നകലുന്നതും നോക്കി അങ്ങനെ നിന്നു.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഇവനെന്താ ഇങ്ങോട്ടെന്നെ നോക്കി നിൽക്ക്ന്നു ന്റെ റബ്ബേ….

എനിയങ്ങാനും എന്നെ കണ്ടിട്ടാണോ ഇങ്ങനെ നോക്കണേ…

ഏയ് അങ്ങനെയാവാൻ ചാൻസില്ല.. കണ്ടിട്ടുണ്ടേൽ ഓൻ എപ്പോ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്ന് ചോദിച്ചാൽ മതി.

അല്ലാ എനിപ്പോ എന്നെ കണ്ടാലും ഓനെങ്ങനാ എന്റെ മുന്നിൽ വരാ..

അതിന്റെ ആവശ്യമൊന്നും ഓൻക്കുണ്ടാവില്ല ഇപ്പോ..

ഓനിപ്പോ മിൻഹയുടേതല്ലേ.. അത് ഞാനങ്ങ് മറന്നൂ..

പക്ഷെ അങ്ങനെയെങ്കിൽ ന്റെ കാക്കൂനെ എന്തിനാ ഇങ്ങനെ നോക്കി നിൽക്കണേ ..

എനി എന്നെത്തന്നെയാണോ നോക്കണേ.അതിപ്പോ അറിയാൻ എന്താ വഴി.

ഷാന പോകാം..

പെട്ടന്നുള്ള ഇക്കാന്റെ വിളിയിൽ നമ്മള് അറിയാതെ ഇക്കാനെ തിരിഞ്ഞ് നോക്കി പോയി…

അപ്പോഴാ മ്മള് ഷാനൂന്റെ തിരുമോന്ത നേരെ ഫ്രണ്ടിൽ തന്നെ കണ്ടത്..

അത് കണ്ടതും ഒറ്റത്തിരിയലായിരുന്നു ഞാൻ പഴയത് പോലെ ബൈക്കിന്റെ ഗ്ലാസ്സിലേക്ക് ..

പടച്ചോനെ പണി പാളിയോ.. ഓൻ കണ്ടിട്ടുണ്ടാകോ എനിയങ്ങാനും…..

അള്ളാ ഓൻ കണ്ടൂന്നാ തോന്നണേ..

നിച്ചൂനേം കൂട്ടി പഹയൻ വരുന്നുണ്ടല്ലോ.. ഇങ്ങോട്ടങ്ങാനും ആണോ എനി..

എന്താ ഇപ്പോ ചെയ്യാ… എന്റെ കയ്യും കാലും നിലത്ത് ഉറക്കണില്ലല്ലോ.

ഓന്റെ മുഖത്ത് കണ്ട തെളിച്ചം, അതിൽ കൂടുതൽ എനിയെന്ത് വേണം എന്നെ കണ്ടു എന്ന് ഉറപ്പിക്കാൻ

കാക്കൂ.കാക്കൂ. പ്ലീസ് എന്റെ മുഖം ഓൻ കണ്ടാൽ ഇന്ന് ക്ലാസ്സ് മുഴുവനും അറിയും..

എന്നെ എങ്ങനേലും രക്ഷിക്ക്.. ഓൻ ഇങ്ങോട്ടാ തോന്നണ് വരുന്നത്.. ഞാൻ ഹിജാബ് ഇടാത്തെ എട്ടിന്റെ പണിയായി..

ഉം.. രാവിലെ സെർക്യൂട്ട് പോകുമ്പോ ആണല്ലോ ഹിജാബും ഇട്ട് ഇറങ്ങുന്നത്. ഒന്ന് പോടീ കാന്താരീ.. ഞാൻ അപ്പോഴേ പറഞ്ഞൂ വരണ്ടാന്ന്.. അവിടെ മൂടിപ്പുതച്ചു കിടന്നാൽ ഇങ്ങനെയെന്തെങ്കിലും ഉണ്ടാകായിരുന്നോ.

അതിന് ഞാൻ അറിഞ്ഞോ ഇതിന്റെയൊക്കെ മുന്നിൽ പോയി പെടുംന്ന്.. എവിടെ പോയാലും ഒരു സമാധാനം തരാത്ത സാധനം..

ഹ.. ന്നിട്ട് നേരത്തേ കണ്ടപ്പോ തുള്ളിച്ചാടായിരുന്നല്ലോ… ഇവനാണപ്പോ അന്റെ ഉറക്കം കെടുത്ത്ന്നതല്ലേ..

നേരത്തേ ഓന്റെ കയ്യിലെ ഗ്ലാസ്സിന്റെ താളമടീ കേട്ടപ്പോയേ എന്തോ ഒരു പന്തികേട് തോന്നിയിരുന്നൂ..

ഹീ..
അതേയ്. അതൊക്കെ പിന്നേ പറയാ … എങ്ങനേലും എന്തെങ്കിലും ചെയ് ഇക്ക… പ്ലീസ്..

വല്ലാത്തൊരു അവസ്ഥ ആയിപ്പോയല്ലോ ഇത്. മനുഷ്യന് മര്യാദക്ക് കാറ്റും വെളിച്ചവും കൊണ്ട് പുറത്തേക്കിറങ്ങാനും പറ്റാതായല്ലോ..

അത് പറഞ്ഞപ്പോ എന്തോ കാക്കൂന്റെ മുഖത്തും ഒരു വിഷമം പോലെ ഒക്കെ തോന്നി..

എന്റെ ഈ ഒരു മുഖത്തിന്റെ പേരിൽ ഒരാളുടെ ചോദ്യത്തിനു മുമ്പിലും ഞാൻ തല കുനിക്കരുത് എന്ന് കരുതിയിട്ടാ എന്നേ ഇത്രയും കാലം ഹിജാബൊക്കെ ഇട്ട് സുന്ദരിയാക്കി സ്ക്കൂളിലേക്കയച്ചത്.

അത് ഈ ഒരു നിമിഷം കൊണ്ട് തകരും എന്നായപ്പോ കാക്കുവും അവരിൽ നിന്നും എന്നെ മറക്കാൻ എന്ത് ചെയ്യും എന്ന ടെൻഷ്യനിലായി..

ബുള്ളറ്റിലേക്ക് കയറാൻ നിന്നാൽ അവരെന്തായാലും എന്നെ കാണും അതുറപ്പാ..

എന്താ മോളേ ചെയ്യാ.. അവരിവിടെ എത്താറായി …

എനി ഒരൊറ്റ വഴിയേ ഉള്ളു. നീ ഫ്രണ്ടിലോട്ട് നടന്നോ. ഒരു കാരണവശാലും തിരിഞ്ഞുനോക്കരുത് .

ഞാൻ ബുള്ളറ്റ് തിരിച്ച് നിന്റെ ഫ്രണ്ടിൽ നിർത്തും .അപ്പോ ഓടി വന്ന് കയറിക്കോണം.. ഓ .ക്കെ

ഉം.കെ.. വേഗം തിരിച്ച് വാ… ഞാൻ മുന്നോട്ട് നടക്കാം…

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

മ്മളെ കയ്യിൽ ഗ്ലാസ്സും തന്ന് മൂപ്പര് കടയിൽ നിന്നും ഇറങ്ങിപ്പോയപ്പോയാണ് നമ്മക്കൊരു കാര്യം ഓർമ്മ വന്നത്..

മ്മളെ കയ്യിൽ രണ്ട് ഗ്ലാസ്സ് തരണം എന്നുണ്ടെങ്കിൽ അപ്പോ ഒരാൾക്കൂടി കാണണല്ലോ..

അതാരായിരിക്കും എന്നറിയാനാണ് മൂപ്പര് പോയ വഴികളിലൂടെ കണ്ണോടിച്ചത്..

ഇനി എന്റെ ഷാനയങ്ങാനും ആണോ ആ കാക്കൂന്റെ കൂടെ.

ഓളാണെങ്കിൽ തന്നെ കാണാൻ കിട്ടുന്ന ഒരു ചാൻസും മ്മള് ചുമ്മാ കളയില്ലന്ന് ഇങ്ങൾക്കറിയാല്ലോ.

ഓളെ അ ഹിജാബിനുള്ളിലെ സുറുമകളെഴുതിയ സുന്ദരമായ കണ്ണുകളുടെ മൊഞ്ച് അതിനെ ഞാൻ എത്ര വർണ്ണിച്ചാലും മതിയാകില്ല.

അങ്ങനെ ഞമ്മള് ഹിജാബൊക്കെ അണിഞ്ഞ് മ്മളെ മൊഞ്ചത്തി അവിടെയെങ്ങാനും ഉണ്ടോ എന്നറിയാൻ ഒന്ന് കണ്ണോടിച്ചപ്പോയായിരുന്നു പ്രതീക്ഷിക്കാതെ ഒരൽഭുതം കണ്ടത്.

മൂപ്പരെ കൂടെ വന്നത് എന്തായാലും ഒരു പെൺകുട്ടിയാണെന്നുറപ്പായി.

ഹിജാ ബൊന്നും കാണാനും ഇല്ല. അതാരായിരിക്കും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് പെട്ടന്ന് എനിക്കു നേരെ അവൾ തിരിഞ്ഞു നിന്നത്.

ഞങ്ങൾ രണ്ട് പേരും കുറച്ച് ദൂരത്തായത് കൊണ്ട് അ മുഖം കറക്ട് അങ്ങട് വ്യക്തമായി കാണാൻ എനിക്ക് പറ്റിയില്ല..

പക്ഷെ എന്നെ കണ്ട് പെട്ടന്ന് തിരിഞ്ഞത് പോലെയാ എനിക്ക് തോന്നിയത്..

അ കണ്ണുകൾ അത് എത്ര ദൂരെയായാലും എനിക്ക് മുമ്പിൽ പരിചിതമായ ആരുടേയോ കണ്ണുകളാണെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു.

അങ്ങനെയെങ്കിൽ തീർച്ചയായിട്ടും അത് എന്റെ ഷഹനയായിരിക്കാനെ വഴിയുള്ളൂ..

ഹിജാബാെന്നുമില്ലാതെ ഞാൻ കാണാൻ ഏറെ ആഗ്രഹിച്ച അ സുന്ദരമായ മുഖം ആയിരിക്കുമോ അത്..

ഒരു പക്ഷെ ഇനി ഇങ്ങനൊരു ചാൻസ് കിട്ടില്ലാ എന്നുറപ്പായിരുന്നു.

എങ്ങനെയെങ്കിലും അ മുഖം അത് വ്യക്തമായി എനിക്ക് കണ്ടേ പറ്റൂ..

പിന്നേ ഒന്നും ഞാൻ ചിന്തിക്കാൻ നിന്നില്ല..

അവരെ ലക്ഷ്യമാക്കി ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടികൊണ്ട് നിച്ചുവിനേയും പിടിച്ച് വലിച്ച് അവരിലേക്കടുത്ത് കൊണ്ടേയിരുന്നു..

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

4/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!