Skip to content

എയ്ഞ്ചൽ- പാർട്ട് – 24

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -2⃣4⃣📝

💘💘💘💘💘💘💘💘💘💘

നിച്ചു.. ഈ ഒരു ചാൻസ് എനി കിട്ടിയെന്ന് വരില്ല. എങ്ങനേലും എനിക്ക് അവളെ കണ്ടെ പറ്റൂ.. ഒന്ന് സ്പീഡ് കൂട്ടി നടക്ക് നീ…
🚶🚶

എടാ അതവളായിരിക്കില്ല ഷാനു.. അവള് എപ്പോഴേലും ഹിജാബ് ഒന്നും ഇല്ലാതെ വരുന്നത് നീ കണ്ടിട്ടുണ്ടോ…

കാക്കൂ ..വേഗം വാ.. ഞാൻ നടക്കാം മുന്നിലോട്ട് അവരെന്റെ പുറകിൽ തന്നെയുണ്ട്.. അവരെത്തുന്നതിന് മുമ്പേ കാക്കു എത്തണേ…🚶‍♀🚶‍♀🚶‍♀

ഉം.. കെ. നീ നടന്നോ ഞാൻ ഇതാ വരുന്നൂ…

അവളെന്താ മുന്നോട്ട് നടക്കുന്നു.. ഷാനു അത് ഷാനയല്ലാന്നാ തോന്നണേ..

ദേയ് ഓളെ കാക്കു ബുള്ളറ്റ് സ്റ്റാർട്ട് ആക്കി.. ഷാനയാണ് അതെങ്കിൽ ഓളും കയറണ്ടതല്ലേ…

അ പെൺകുട്ടിയാണേൽ അതാ അങ്ങോട്ടും നടന്ന് പോകണ്..

ഇത് മിക്കവാറും അ കാക്കൂന്റെ കാമുകി അങ്ങാനും ആകാനേ വഴിയുള്ളൂ..

നീ നിക്ക് ഷാനു ചുമ്മാ ഓളെ ബാക്കിൽ പോയിട്ട് ഒരു കാര്യവുമില്ല. ഹ . നിക്കടാ..

നിച്ചു പ്ലീസ് പ്ലീസ് നീ വാ.. എനി അത് വേറെ ആരെങ്കിലും ആണെങ്കിൽ തന്നെ നമ്മളെ വീടിന്റെ പരിസരത്തുള്ളവരായിരിക്കില്ലേ അവള്..

ദേയ് അങ്ങടാ അവളും നടക്കണേ..

അപ്പോ നമ്മളറിയുന്നവർ ആരേലും ആണേൽ എന്നേലും ഒരുപകാരം അവളെക്കൊണ്ട് കിട്ടിയാലോ. പ്ലീസ് വാ..

നീ പറഞ്ഞതൊക്കെ ശരി തന്നെ .. പക്ഷെ ഇവിടെയാരാപ്പോ ഇങ്ങനെയൊരുത്തി

ഉം. അതാപ്പോ എനിക്കും മനസ്സിലാകാത്തേ.. നീ എന്തായാലും വാ നമുക്ക് നോക്കാം…

പടച്ചോനെ ഓൻ എന്റെ പുറകേ തന്നെ ഉണ്ടല്ലോ.. ഈ കാക്കു ഇതെവിടെ പോയി.. ഇതിപ്പോ തിരിഞ്ഞ് നോക്കാനും കഴിയണില്ലല്ലോ..

ടാ ഷാനു .. ദേയ് അ കാക്കു ബുള്ളറ്റ് തിരിച്ച് അവളെട്ത്ത്ക്കെന്നെ പോണ്..

ഉം.ശരിയാണല്ലോ.. അവളോടെന്തോ സംസാരിക്കുന്നണ്ടല്ലാ..

നീ അതും നോക്കി നിന്നോ.. പോയിട്ട് വിളിക്കാം എന്നങ്ങാനും പറയായിരിക്കും ഓന്റെ കാമുകിയോട്. നീ വരുന്നുണ്ടേൽ വാ.. ഞാൻ വീട്ടിൽ പോകാ..

ടാ.. ദേയ് അ ബുള്ളറ്റിൽ കയറി അ പെണ്ണ്.. നീ വേഗം വാ.. ഓടടാ …. അതാരാന്ന് എനിക്കറിഞ്ഞേ പറ്റൂ… വാ…വേഗം..

കാക്കൂ ഞാൻ കയറി …വേഗം വിട്ടോ….

ടാ.. ദേയ് പോണ് അവര് … ഓടടാ…..

മോളേ … ഷാന.. ദേയ് അവൻ ബാക്കിൽ ഓടി വരുന്നൊക്കെ ഉണ്ടല്ലോ.. ദേയ് നീ ഒന്ന് ഈ മിററിലേക്ക് നോക്കിയേ.. ഇത് കാര്യമായിട്ടുള്ള എന്തോ പ്രശ്നം ആണല്ലോ ന്റെ കാന്താരീ… എന്താണ് സംഭവം…

അതൊന്നും ഇല്ല.. ന്റെ കാക്കൂ ഒന്ന് വണ്ടി വിടുന്നുണ്ടോ..

ഓ. എങ്ങനേ .. ന്നാ നീ പറയണ്ടാ ..ഞാൻ ബ്രേക്ക് ചവിട്ടാൻ പോകാ.. അവന്റെ പ്രശ്നം ഞാൻ തന്നെ ഇപ്പോ തീർത്തു കൊടുക്കാ..

കാക്കു ..പ്ലീസ്…അതൊക്കെ പിന്നേ പറയാ .. ന്റെ കാക്കൂ അല്ലേ… വണ്ടി വിട് ഇപ്പോ….

നമ്മള് ചുമ്മാ അ ഗ്ലാസ്സിലേക്ക് നോക്കിയപ്പോ രണ്ടാളും ഓട്ടം നിർത്താനുള്ള പരിപാടി ഒന്നും ഉണ്ടെന്ന് തോന്നണില്ല.

പാവം ഓടി ഓടി കിതക്കും ന്നാ തോന്നണേ..

അള്ളാ ഓനെന്തിനാ ഇപ്പോ ന്റെ പുറകേ ഓടുന്നത്.

അപ്പോ മിൻഹ പറഞ്ഞതൊക്കെ ചുമ്മാതാണോ.

ഏയ് അങ്ങനെ വരാൻ വഴിയില്ല. അങ്ങനെയാണേൽ ഇന്നലെ അവര് ലാബിൽ പോകൂലല്ലോ..

ന്നാലും എന്താണിപ്പോ നടക്കുന്നേ.

സത്യത്തിൽ ഓൻക് എനി എന്നെ ഇഷ്ടം തന്നെയാകോ .

നമ്മക്കൊരു പിടിയും കിട്ടണില്ലല്ലോ..

ഒന്ന് തിരിഞ്ഞു നോക്കിയാലോ.

അപ്പോ ഓന്റെ മുഖത്ത് നിന്നും മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ ഇഷ്ടം ആണോ അല്ലേന്ന്. 🤔🤔

ഞാനിതെന്തൊക്കെയാ അള്ളാ ഈ ചിന്തിച്ച് കൂട്ടുന്നത്.

എനിപ്പോ ഓൻക് എന്നെ ഇഷ്ടാണെങ്കിൽ തന്നെ എനിക്കെന്താ..

ഞാൻ എന്തിനാ കിട്ടൂലാന്നറിഞ്ഞിട്ടും അവനെ ഇങ്ങനെ ആഗ്രഹിക്കുന്നേ.

വേണ്ട ഷാന ഇപ്പോ ഒരു വിധം പ്രശ്നങ്ങൾ ഒതുങ്ങിയതാ.

നീയായിട്ട് പിന്നേയും അവന് ആഗ്രഹങ്ങൾ കുന്നോളം കൂട്ടിവെക്കാനുള്ള ഓരോ സാഹചര്യങ്ങൾ ഉണ്ടാക്കരുത്.

നിനക്ക് കിട്ടില്ലാ അവനെ.. പിന്നേ നീ തന്നെ ഓരോന്ന് ആലോചിച്ച് കരയണ്ടി വരും എന്ന് അ മിററിൽക്കൂടെ ഓനേയും നോക്കി എന്നോട് ഞാൻ തന്നെ പറഞ്ഞു കൊണ്ടേയിരുന്നു..

അയ്യോ.. ഇവൻമാർ ഓട്ടം നിർത്തിയില്ലേ.

ഈ ചെക്കനാണേൽ ഓടുന്നത് കാണാനും എന്ത് രസാ..

വേറാർക്കും വിട്ട് കൊടുക്കാനും തോന്നണില്ലല്ലോ ഈ മൊതലിനെ..

ഇപ്പോ ഓടി ഓടിത്തളരും എന്നാ തോന്നണേ..പാവങ്ങൾ..

ഇവൻമാരെ ഓട്ടം ഒന്ന് നിർത്തിക്കണല്ലോ.

ഇല്ലേ ഓടി ഓടി വീടും കണ്ട് പിടിച്ചാൽ പിന്നേ അവിടേയും ഹിജാബിട്ട് നടക്കേണ്ടി വരും..

ഓട്ടം നിർത്തിക്കാൻ എന്താ ഇപ്പോ ഒരു വഴി…🤔🤔

നമ്മളെ രണ്ട് കൈ കൊണ്ടും മുഖം അങ്ങട് പൊത്തിയങ്ങ് പിടിച്ചിട്ട് ഒന്ന് തിരിഞ്ഞു നോക്കിയാലോ.

എന്തായിരിക്കും ഓന്റെ എക്സ്പ്രഷൻ എന്നറിയാലോ.🤔🤔. അത് വേണോ.🤔. ഉം വേണം..

അ എക്സ്പ്രഷൻ എന്തായിരിക്കുംന്ന് അറിഞ്ഞേ പറ്റൂ..

മിൻഹ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ഒന്നറിയണല്ലോ..

പിന്നേ നമ്മളൊന്നും ചിന്തിക്കാൻ നിന്നില്ല.. രണ്ട് കൈ കൊണ്ടും മുഖം അങ്ങട് പൊത്തിയങ്ങ് പിടിച്ചു.. ന്നിട്ട് ഒറ്റത്തിരിയിലായിരുന്നു..

അള്ളാ …നിച്ചൂ… ദേയ് അങ്ങട് നോക്കിയേ .ഞാൻ കാണാൻ കൊതിച്ച അ മുഖം .

എന്നെ എപ്പോ കണ്ടാലും മുഖം തിരിഞ്ഞ് നടക്കുന്ന പെണ്ണ്. ദേയ് ഇപ്പോ എന്നേ തിരിഞ്ഞു നോക്കുന്നു. ..

അവള് തന്നെയാടാ അപ്പോ അത്. എന്റെ ഷാന. എന്ത് മൊഞ്ചാ അള്ളാ ന്റെ പെണ്ണിന്.. ❤❤

പോടാ പൊട്ടാ.. ഓളൊരു മൊഞ്ച് പോലും.. ഇതിപ്പോ ഓളെ എപ്പോഴും അ ഹിജാബിന്റെ ഉള്ളിൽ കാണുന്ന പോലെ കണ്ണല്ലാതെ വേറെന്തേലും എനിയങ്ങാനും നിനക്ക് മാത്രം ആയിട്ട് കാണാൻ കഴിയുന്നുണ്ടോ .

നല്ല മുഴുത്ത വട്ടാ നിനക്ക്.. അ കണ്ണും നോക്കി പ്രേമം ആണെന്നും പറഞ്ഞ് ഒരുത്തിന്റെ പുറകേ നടക്കാൻ.നല്ല അസ്സല് വട്ട് .ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല മോനേ..

ആര് പറഞ്ഞ് മോനെ മരുന്നില്ലാന്ന്. ദേയ് എന്റെ മരുന്നതാ അ ബുള്ളറ്റിൽ പോണ്..

മ്മക്ക് ഓളെ കണ്ണിൽക്കാണുന്ന അ തിളക്കം തന്നെ ധാരാളം .

അല്ലാതെ ഓളെ മുഖം അതെനി കണ്ടില്ലേലും ഈ മനസ്സിൽന്ന് ഓളോടുള്ള മുഹബ്ബത്ത് പോകില്ല മോനേ ..

ന്നാലും അതല്ലാപ്പോ.ഓളെന്തിനാ അ കൈ എടുത്ത് മുഖം മറച്ചത് .

ഒന്ന് മര്യാദക്ക് കാണാനും പറ്റിയില്ലല്ലോ.

എന്നായാലും കാണേണ്ടത് തന്നെയല്ലേ മോളേ ഷഹന. ഒന്ന് കാണിച്ചു തന്നൂടേ നിനക്ക്. പ്ലീസ്

ടാ അപ്പോ അവള് നമ്മളെ കണ്ടിട്ട് നമ്മക്ക് മുഖം തരാതിരിക്കാനുള്ള പണിയായിരുന്നല്ലേ ഇത്രേം നേരം കാട്ടി കൂട്ടിയത്..

ഛെ അ മുഖം കാണാൻ എന്താ ഇപ്പോ ഒരു വഴി.. നല്ലൊരു ചാൻസും മിസ്സായി. കഷ്ടം.

നിനക്ക് അതിന് അവളെ മുഖം കണ്ടില്ലേലും എന്താടാ.. അവളെ കണ്ണിനോടല്ലേ നിന്റെ കോപ്പിലെ മുഹബ്ബത്ത്..

ദേയ് അതവള് നിന്റെ നേർക്ക് തന്നെ നന്നായിട്ട് കാണിച്ചു തരുന്നുണ്ട്.. നീ അത് കണ്ട് വെള്ളം ഇറക്കിക്കോട്ടോ…

ഒന്ന് പോടാ.. അവളെ അ കണ്ണുകൾക്കിത്ര തിളക്കം ഉണ്ടങ്കിൽ അ മുഖത്തിന്റെ കാര്യം പറയണോ..

ഉം.. അതെ അവളെ മുഖത്ത് ഫുൾ LED ബൾബല്ലേ ഫിറ്റ് ചെയ്തിരിക്കുന്നേ.. വെട്ടിത്തിളങ്ങാൻ ഒന്ന് പോടാ..

നമ്മള് മുഖവും മറച്ച് ചെക്കനെ നോക്കിയതും ചെക്കൻ ആകെ ഷോക്ക് ആയിക്ക്ണ്ന്നാ തോന്നണേ.

ഇവൻ എന്തിനാ അള്ളാ എന്നെ ഇങ്ങനെ നോക്കണേ..

ഇവൻമാര് എന്നെത്തന്നെ നോക്കി നോക്കി ഇനിയും ഓടിയാൽ ഇപ്പോ അവിടെ എവിടേലും തട്ടി തടഞ്ഞ് വീഴും എന്ന കാര്യം ഉറപ്പാ…

ഒരു ചിരി കൂടി അങ്ങ് പാസ്സാക്കിയാലോ… ഏയ് അത് വേണ്ട അല്ലെങ്കിൽ.

ഷാന.. ഒന്ന് അ കൈ മാറ്റോ എന്ന് നമ്മള് നമ്മളെ കൈ കൊണ്ടും കണ്ണ് കൊണ്ടും ഒക്കെയായി ഓൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ചോദിച്ച് നോക്കി..

ചോദിക്കണ്ട താമസം.. അ കണ്ണുകളിൽ കുറച്ചു കൂടെ തിളക്കം കൂടി.. പെണ്ണ് കണ്ണും ഉരുട്ടി നോക്കി പേടിപ്പിക്ക്ണ്..

മ്മളാ കണ്ണും നോക്കി ഓടിയതേ ഓർമ്മയുള്ളൂ.. പിന്നേ സംഭവിച്ചതൊക്കെ വളരെ പെട്ടന്നായിരുന്നു…

നമ്മള് രണ്ടും കൽപ്പിച്ച് ഒരു ചിരി അങ്ങ് പാസ്സാക്കാൻ ഉള്ള പരിപാടിയായിരുന്നു..

അതിന് വേണ്ടി എന്റെ ചുണ്ടിൽ നിന്നും പതുക്കേ എങ്ങനേ കൈമാറ്റും എന്ന് ആലോചിക്കുമ്പോഴാ ചെക്കന്റ ഒരു ചോദ്യം..

ഓൻകെന്റെ മുഖം കാണണം പോലും. അത് ചോദിക്കേണ്ട താമസം എന്റെ ചിരിയൊക്കെക്കൂടി ഏതിലേയോ പോയി.

പിന്നേ ഒന്നും നോക്കിയില്ല . മ്മളെ സ്ഥിരം പരിപാടി തന്നെ കണ്ണുരുട്ടി പേടിപ്പിക്കൽ.

അങ്ങനെ പിന്നെ അധിക നേരം നിൽക്കണ്ടി വന്നില്ല..

അതിന് മുമ്പേ മ്മള് ആകേ പേടിച്ച് വിറച്ച് പണ്ടാരടങ്ങി..

രണ്ടെണ്ണം കൂടെ ഓടി ഓടി കണ്ണും മൂക്കും നോക്കാതെ വന്നിട്ട് പോക്കറ്റ് റോഡിൽ നിന്നും കയറി വന്ന ഒരു ബൈക്കുകാരനേ മറിച്ചിട്ടു..

എനിക്ക് ടെൻഷൻ ആവാൻ പിന്നേ അത് പോരേ..

കാക്കൂ .. കാക്കൂ… നിർത്ത്.. നിർത്ത്..

എന്തടീ കാന്താരീ…

കാക്കൂ നിർത്ത്….. പ്ലീസ് ..
ദേയ് അവൻമാർ അ ബൈക്ക് തട്ടി വീണു..

അതിന് നിനക്കെന്തിനാ ഇത്രക്ക് ടെൻഷൻ … എന്താ നിന്റെ മുഖം എല്ലാം കൂടെ വല്ലാണ്ടിരിക്കിണേ…

കാക്കൂ.. പ്ലീസ് ഒന്നവരെടുത്ത് പോ… എന്തെങ്കിലും ചെയ്യ്… പ്ലീസ്

ആഹാ.. ന്നിട്ട്.. ഇങ്ങനെത്ത ആളാണോ ഇത്രേം നേരം അവൻമാരെ ഇട്ട് ഓടിപ്പിച്ചത്.. ഇപ്പോ എന്താ നിനക്ക് നിന്റെ മുഖം അവൻമാർ കണ്ടാൽ ഒന്നും പ്രശ്നമില്ലേ..

അപ്പോഴാണ് സത്യത്തിൽ എന്റെ കൈ മുഖത്ത് നിന്നും മാറിപ്പോയത് തന്നെ എനിക്ക് ഓർമ്മ വന്നത്.

അ ഷോക്കിൽ മുഖത്ത് നിന്നും കൈ ഞാൻ എപ്പോഴേ മാറ്റി പോയിരുന്നു..

അള്ളാ ..എന്താ ഇപ്പോ ഞാൻ ചെയ്യാ..

എന്തേലും പറ്റിക്കാണോ എനിയങ്ങാനും..

അവൻമാരെട്ത്ത്ക്ക് പോയാൽ തന്നെ കൈ എത്ര നേരം എന്ന് വെച്ചാ എന്റെ മുഖത്ത് തന്നെ വെക്കാ.

ഒരു കണക്കിന് ചിന്തിച്ചാൽ എന്റെ ഈ മുഖം അവൻക് മുമ്പിൽ ഒരിക്കൽ പോലും കാണിക്കാതെ അവനേയും ഈ മനസ്സിൽ കയറ്റി കൊണ്ട് നടക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

എന്നായാലും അവൻ കാണേണ്ടത് തന്നേയല്ലേ.

ബട്ട് എന്റെ മുഖം കാണുന്നതോട് കൂടി എന്നോടുള്ള ഇഷ്ടം വേണ്ടെന്ന് വെച്ചാൽ….

അത് ഒരു പക്ഷെ ഈ ഷാനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.

എന്താ അള്ളാ ഞാൻ ചെയ്യേണ്ടത്..

അവനെ എനിക്ക് കിട്ടില്ലെന്നറിഞ്ഞിട്ടും അവനില്ലാത്തൊരു ജീവിതം അതെനിക്ക് ആഗ്രഹിക്കാൻ പോലും കയ്യണില്ലല്ലോ..

എന്തായാലും ഞാൻ കാരണമാണ് അവർക്ക് ഇത് പറ്റിയത്..

അവൻ എനി എന്നെ കാണുകയാണെങ്കിൽ കാണട്ടേ…

അതോട് കൂടി അവന് എന്നോടുള്ള ഇഷ്ടം ഇല്ലാതാവുമായിരിക്കും.

അല്ലേലും ഈ ഷാന ക്ക് അവനെ ഇഷ്ടപ്പെടാൻ എന്നല്ലാതെ നേടിയെടുക്കാൻ എത്ര കാലം കഴിഞ്ഞാലും സാധിക്കില്ലല്ലോ.

അവനെ എന്നല്ലാ ഒരാളെയും ആഗ്രഹിക്കാൻ പോലും എനിക്ക് ഇന്ന് അവകാശമില്ല.

എന്നായാലും എല്ലാം അവൻ അറിയേണ്ടതല്ലേ.

അത് കുറച്ച് നേരത്തേയാകും എന്ന് ആലോച്ചിച്ച് സ്വയം ആശ്വസിക്കാലോ .

ഈ ഷാനക്ക് ഷാനുവിനോടുള്ള ഇഷ്ടം അതെന്നും എന്റെ മനസ്സിൽ തന്നെ സൂക്ഷിക്കാനല്ലേ കഴിയുകയുള്ളൂ.

അവൻ എന്റെ മനസ്സിലെങ്കിലും ഉണ്ടാകുമല്ലോ എന്റെ മരണം വരെ. അത് മതി ഈ ഷാനക്ക് .

കാക്കൂനേം കൂട്ടി ഓന്റെ അടുത്തേക്ക് പോയേ മതിയാകൂ..

ബാക്കിയൊക്കെ വരുന്നോട്ത്ത് വെച്ച് കാണാം.

ഷാന.. മോളേ.. അതേയ് കാക്കൂന്റെ കാന്താരി ഒരു കാര്യം ചെയ്തോ .

രണ്ട് കൈപൊത്തിപ്പിടിച്ച് കൊണ്ട് തിരിഞ്ഞു നോക്കാതെ വേഗം വന്ന് ബുള്ളറ്റിൽ കയറിക്കോ..

ദേയ് അവൻ മാർക്ക് ഒരു കുഴപ്പവും ഇല്ല. രണ്ടെണ്ണം അവിടെ എഴുന്നേറ്റ് നിൽക്കുന്നുണ്ട്..

വാട്ട്..

നീയെന്താ ഇങ്ങനെ നോക്കി നിൽക്കണേ.. പറഞ്ഞത് കേട്ടില്ലേ ..വന്ന് കയറാൻ നോക്കടീ…

അത് കേട്ടപ്പോ ആണ് മ്മക്ക് ശരിക്കും സമാധാനമായത്. കാക്കു പറഞ്ഞത് പോലെ വേഗം ബുള്ളറ്റിൽ കയറി..

ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ചെക്കൻ ചമ്മിയ ഒരു ചിരിയും അങ്ങ് പാസ്സാക്കി..

മ്മള് പിന്നേ അവനെ മൈന്റ് ആക്കാതെ വേഗം വീട് ലക്ഷ്യം വെച്ച് പോയി..

ഇല്ലേ അ പഹയൻ എനിയും ബാക്കിലങ്ങാനും ഓടിയാലോ..

വീട്ടിലെത്തുന്നവരെ മ്മളെ കാക്കു ഞമ്മളെ വെറുതേ വിട്ടിട്ടില്ല..

ചുമ്മാ കളിയാക്കി കൊണ്ടേയിരുന്നു..

എനിപ്പോ ഓനോട് എന്ത് പറയും മ്മള്….

വീട്ടിലെത്താൻ കാത്തു നിൽക്കല്ലേ ഞാൻ കാക്കൂന്റെ അടുത്ത്ന്ന് മുങ്ങാൻ..

വേഗം ബുള്ളറ്റിൽന്ന് ചാടിയിറങ്ങി മ്മളെ റൂം ലക്ഷ്യമാക്കി ഒരൊറ്റ ഓട്ടം ആയിരുന്നു..

സമയം ഒരുപാടായി .ഇനി കുളിച്ച് മാറ്റി സ്ക്കൂളിൽ പോകാൻ നോക്കട്ടേ..

ഇന്ന് ഇപ്പോ എനി സ്ക്കൂളിൽ പോയാൽ എന്തൊക്കെ നടക്കും എന്ന് കണ്ടറിയെന്നെ വേണ്ടി വരും..

എന്തൊക്കെ നടക്കാൻ കിടക്കുന്ന് ഇന്ന് ..

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!