Skip to content

എയ്ഞ്ചൽ – പാർട്ട് – 29

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -2⃣9⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മ്മക്ക് ഇന്ന് ക്ലാസ്സിലേക്ക് വരാനൊന്നും ഒരു മൂഡും ഇല്ലായിരുന്നു. വന്നാ പിന്നേ ഷാനൂന്റേം മിൻഹന്റേം കാര്യങ്ങൾ ഓർത്ത് എനിക്ക് സങ്കടപ്പെടാനേ നേരമുണ്ടാകൂ.

വീട്ടിൽ ഇരുന്ന് സമയം കളയുന്നത് ഓർക്കുമ്പോ അതിനും തോന്നണില്ല.

സമാധാനം എന്ന് പറയുന്ന ഒന്ന് നഷ്ടപ്പെട്ടാൽ പിന്നേ എവിടെ ഇരുന്നിട്ടും ഒരു കാര്യവും ഇല്ലല്ലോ.

അപ്പോപിന്നേ മ്മളെ രണ്ട് കട്ട ചങ്കുകളെ ഓർത്തപ്പോ ക്ലാസ്സിലേക്ക് വരാം എന്ന് തന്നെ തീരുമാനിച്ചു.

എന്തായാലും ഇപ്പോ മ്മള് മ്മളെ ക്ലാസ്സിൽ ആണുള്ളത് ട്ടോ. ഇന്ന് എന്തായാലും ഡബിൾ ഹാപ്പിയാണ് എന്ന് തന്നെ പറയാലോ.

മ്മളെ കട്ട ചങ്കുകളെ സന്തോഷിപ്പിക്കണം എന്ന ഒറ്റ ചിന്തയിലാ ഇങ്ങോട്ട് വന്നതന്നേ.

ഞാൻ കാരണം ഇത്രയും ദിവസം അവര് സങ്കടപ്പെട്ടതല്ലേ. ഇനി എല്ലാം മറന്ന് എല്ലാരേയും സന്തോഷിപ്പിക്കണം ൻക്.

കഴിഞ്ഞതെല്ലാം മറന്നേ പറ്റൂ. അങ്ങനങ്ങനേ ലോക കാര്യങ്ങളും തമാശയും കളിയും ചിരിയും കമന്റടിയും ഒക്കെയായി നേരം പോയത് അറിഞ്ഞതേയില്ല.

ഷാനുവും മിൻഹയും ഉച്ചയ്ക്ക് ലാബിലേക്ക് പോയതാണ്.

മ്മക്ക് പിന്നേ ഉള്ളിൽ സങ്കടമൊക്കെ തോന്നുന്നുണ്ടെങ്കിലും പുറത്ത് ചിരിച്ച് കൊണ്ട് തന്നെ എല്ലാം നേരിടാനാ ഇന്ന് മുതൽ എന്റെ തീരുമാനം. 🥰🥰🥰

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഷാന ഇന്ന് നല്ല സന്തോഷത്തിലാണ്. എത്ര ദിവസമായി എന്നറിയോ അവളെ ഇങ്ങനെ ഒരുപാട് സമയം സന്തോഷത്തോടെ കിട്ടിയിട്ട്.

ഷാനു അവളിൽ നിന്നും അകലുന്നത് ആലോചിക്കുമ്പോ ഞങ്ങൾക്ക് നല്ല സങ്കടമുണ്ട്.

അവർ ഒന്നിക്കണമെന്ന് തന്നെയാണ് ഞങ്ങളുടേയും ആഗ്രഹം.

പക്ഷെ അവന്റെ ഇഷ്ടം കപടമാണെന്ന് അറിയാൻ കുറച്ച് വൈകിപ്പോയി.

അവളുടെ ഉള്ളിലെ സങ്കടം ഞങ്ങളോട് കാണിക്കുന്നില്ലാ എന്നേ ഉള്ളൂ.

ഉള്ളു കൊണ്ട് നന്നായിട്ട് വേദനിക്കുന്നുണ്ട് ആ പാവം .

അവളെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും അവസാനം മിൻഹയുടെ ഭാഗത്തു നിന്നും വന്ന മാറ്റമാണ് ഞങ്ങളെ എല്ലാവരെയും ശരിക്കും അത്ഭുതപ്പെടുത്തിയത്. 😡😡😡

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

3 ടേബിളുകൾ ചേർത്ത് വെച്ച് അതിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക്സ് സെർക്യൂട്ട് ബോർഡുകൾ . 6 യു. എസ്. ബി പോർട്ടുകൾ , വിവിധയിനം ഡയോഡുകൾ, ട്രാൻസിസ്റ്റേഴ്സ്, എന്നിങ്ങനെ ഒരുപാട് ഐറ്റംസ് സോൾഡറിംഗ് ചെയ്ത് വെച്ചിട്ടുണ്ട് . യു.എസ്.ബി പോർട്ട് വഴി കമ്പ്യൂട്ടർ ലേക്ക് കണക്ട് ചെയ്യുന്നതോടൊപ്പം ഷാനുവിന്റെ ഫാമിലി റിലേറ്റിവ്ന്റെ സഹായത്തോടെ സ്വന്തമായി ക്രിയേറ്റ് ചെയ്ത സോഫ്റ്റ് വെയർ ഉപയോഗിച്ച് മനുഷ്യ ശരീരത്തിലെ എല്ലാ വിധ രോഗങ്ങളെയും വളരെ കുറഞ്ഞ സെക്കന്റിൽ കുറഞ്ഞ ചിലവിൽ തന്നെ സ്കാൻ ചെയത് കണ്ട് പിടിക്കാൻ കഴിയുന്ന ഒരു തരം സ്കാനിംഗ് ഡിവൈസസ് ആണ് ഞങ്ങളുടെ പ്രോജക്ട് .

ഈ ലോകത്തിന്റെ ചരിത്രത്തിൽ തന്നെ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാവുന്ന , ചരിത്ര റെക്കോർഡുകൾക്ക് സാധ്യതയേറെയുള്ളതാണ് ഈ പ്രോജക്ട് .

നിച്ചുവും മിൻഹയും ആണങ്കിൽ ഇന്ന് ഒരുപാട് പ്ലാനിംങ്ങിൽ ആയിരുന്നു ലാബിലേക്ക് വന്നത് മുതൽ .

എനിക്കവനെ ഒരു സഹായത്തിനും കിട്ടിയതേ ഇല്ല.

എല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിച്ചു ദൃഷ്ഠൻ . എന്നിട്ടവര് അവിടെ കഥയും പറഞ്ഞിരിക്കാ .

അവനെ അങ്ങനെ അങ്ങ് വിട്ടാൽ എങ്ങനെ ശരിയാകും.

അവരവിടെ ചുമ്മാ ഇരിക്ക്ണ കണ്ടിട്ട് എനിക്ക് സഹിക്കോ.

മിൻഹയോടാണേൽ പിന്നേ ഇന്ന് വന്നത് മുതൽ മ്മള് മൈന്റ് ചെയ്യാൻ തന്നെ പോയിട്ടില്ല.

കട്ട കലിപ്പിൽ തന്നെയായിരുന്നു ഞാൻ. അതിന് എന്താ കാരണം എന്ന് വഴിയേ മനസ്സിലായിക്കോളും ഇങ്ങൾക്ക് .

ടാ … നിച്ചു ഒന്ന് വാടോ . അതേയ് കഥ പറഞ്ഞിരിക്കാനാണോ നിങ്ങളിങ്ങോട്ട് വന്നത്.

എന്തോ … എങ്ങനേ … കേട്ടില്ല. അതേയ് ഷാനു … ഇത്രേം ദിവസം നീ മാറി ഇരിക്കല്ലായ്രുന്നോ ഞങ്ങളെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചിട്ട് .

ഇപ്പോ എന്തേയ് ഇന്നൊരു ദിവസം ഞങ്ങള് മാറിയിരുന്നപ്പോ നിനക്ക് സഹിക്കണില്ലാലേ .

നീയങ്ങ് ഒറ്റക്ക് തന്നെ ചെയ്താൽ മതി. തമാശ രൂപത്തിൽ അവൻക് പറയാനുള്ളത് അവൻ അങ്ങ് ഒറ്റയടിക്ക് പറഞ്ഞു തീർത്തു

ഹീ… പോടാ ദുഷ്ടാ .. നോക്ക് ഇന്ന് ഇത് വർക്ക് ചെയ്യിപ്പിച്ച് കൊടുക്കാം എന്ന് ഞാൻ ഏറ്റതാ ടീച്ചറോട് . ഒന്ന് വാടാ … പ്പീസ്🙏🙏🙏

അതിപ്പോഴാണോ നിനക്ക് ഓർമ്മ വന്നത്. ഇത്രേം ദിവസം എന്തേയ് ഇതൊന്നും ഓർമ്മയില്ലായിരുന്നോ . നീ തന്നെത്താനങ്ങ് ചെയ്താൽ മതി.

നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ… തെണ്ടീ

😀😀ഹീ… സന്തോഷം . ചുണ്ടും കോട്ടി ഒരു ഇളിക്കലായിരുന്നു തെണ്ടി. അവരെ രണ്ടുപേരുടെയും ഇരുത്തം കണ്ടാൽ പ്രധാനപ്പെട്ട എന്തോ ലോക കാര്യം ചർച്ച ചെയ്യുന്നത് പോലെയുണ്ട് .

ഷാനു ഞാൻ വരാം. നീ പറ എന്താ ഞാൻ ചെയ്യണ്ടേന്ന് . എന്നും പറഞ്ഞ് മിൻഹ ഷാനുവിന്റേ അടുത്തേക്ക് പോയി💃💃💃💃

അയ്യോ … വേണംന്നില്ല. ഞാൻ ഈ പ്രോജക്ട് ചെയ്യുന്നവരെയാ വിളിച്ചത്. അല്ലാതെ നിന്നെയല്ല. എന്നും പറഞ്ഞ് മ്മള് മ്മളെ മുഴുവൻ ദേഷ്യവും ഓളോട് അങ്ങ് പ്രകടിപ്പിച്ചു😡😡😡

നീ എന്താ ഷാനൂ ഇന്ന് ഇങ്ങനെയൊക്കെ എന്നെ അവോയ്ഡ് ചെയ്യുന്നു. 😢😢😢ഞാൻ എന്താ നിന്നോട് ചെയ്തത്. വന്നത് മുതൽ എന്ത് ചോദിച്ചാലും റിപ്ലേയും ഇല്ല.. പിന്നെന്തിനാ ഞാൻ ഇങ്ങോട്ട് വരുന്നത്.

അതിന് നിന്നോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞോ . ഇല്ലല്ലോ

ഓഹോ … ഇപ്പോ അങ്ങനെയായല്ലേ ഷാനു .😢

ഇപ്പോ എന്നല്ല. എപ്പോഴും എനിക്ക് അതുതന്നെ പറയാനുള്ളൂ.

ഷാനക്ക് ഞാൻ കാരണം പ്രോജക്റ്റിന്റെ പേരിൽ ഒരാളുടെയും മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ട ഒരു അവസ്ഥ വരാതിരിക്കാൻ വേണ്ടി മാത്രമാണ് നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്.

അന്ന് ഞാൻ നിന്നോട് പറഞ്ഞത് മറന്നിട്ടുണ്ടാവില്ലല്ലോ . മത്സരത്തിൽ അവൾ ആയിരിക്കും എന്റെ കൂടെ പങ്കെടുക്കുക എന്നത് .

അതിനുള്ളിൽ ഷാനയെ എല്ലാം പറഞ്ഞു സമ്മദിപ്പിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കാം എന്ന ഒരു വാക്കും നീ എനിക്ക് തന്നിരുന്നു.

എന്നിട്ടെവിടെ എന്റെ ഷാന . ഓരോ ദിവസം കഴിയും തോറും അവൾ എന്നിൽ നിന്നും അകന്നു കൊണ്ടേയിരിക്കുകയാണ്.

അത് കൊണ്ട് നീ എന്റെടുത്ത്ന്ന് ഇനി അങ്ങാട്ട് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയാകും. 😡😡

ഷാനു . നീ എന്നെ ഒന്ന് മനസ്സിലാക്ക് . ഞാൻ എനിക്ക് കഴിയും വിധം ശ്രമിക്കുന്നുണ്ട് . ബട്ട് നടക്കുന്നില്ല.

എനിക്കൊന്നും കേൾക്കണ്ട മിൻഹാ . എനിക്ക് എന്റെ ഷാനയേ വേണം ഈ പ്രോജക്ടിലേക്ക് . തരാൻ പറ്റോ നിനക്ക് . പറ്റോന്ന് …😡😡

ഷാനു ശബ്ദം താഴ്ത്ത് . നീ ഇങ്ങനെ ഇവളോട് വൈലന്റ് ആയിട്ടെന്താ. ഇത്രയും കാലം നീ വിചാരിച്ചിട്ട് അവള് വന്നോ പ്രോജക്ടിലേക്ക് . ഇല്ലല്ലോ.

നിന്റെ ശ്രമം ഒക്കെ പാളി പോയില്ലേ . അത് പോലെ ഇവളും ശ്രമിക്കുന്നുണ്ട്. നടക്കാത്തതിന് ഇവളെ പറഞ്ഞിട്ടെന്താ.

എനിക്കറിയില്ല. മത്സരത്തിന് സമയം അടുക്കും തോറും എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല നിച്ചൂ . but ഒന്നറിയാം . അത് എല്ലാവരോടും കൂടി ആയിട്ട് പറയുകയാണ് ഞാൻ . അവസാന നിമിഷത്തിൽ ഷാന മത്സരത്തിൽ എൻറെ കൂടെ പങ്കെടുത്തിട്ടില്ല എങ്കിൽ ഈ മത്സരം നടന്നെന്ന് വരില്ല. അതു മറക്കണ്ട ആരും . 😡😡

നീ അവള് വരണം എന്ന് വാശിയും പിടിച്ച് അവിടെ ഇരുന്നോ . ഈ മത്സരം നീ ഉപേക്ഷിക്കുന്നതിന് ഷാനക്ക് ഒരു നഷ്ടവും വരാൻ പോണില്ല . നഷ്ടങ്ങൾ മുഴുവനും നിനക്ക് മാത്രമാണ് . അത് നീ മറക്കരുത് (നിച്ചു )

ഷാനൂ അവൾ മത്സരത്തിൽ പങ്കെടുത്തില്ലാ എന്ന് വെച്ച് നീ എന്തിനാ നിന്റെ നല്ലൊരു കഴിവിനെ ഇല്ലാതാക്കുന്നത്.

അവൾ ഈ മത്സരം കഴിഞ്ഞാലും ഇവിടെയൊക്കെത്തന്നെ കാണും . പിന്നേ നിനക്കെന്താ പ്രശ്നം. നോക്ക് ഈ മത്സരത്തിന്റെ വിജയം അത് ഈ സ്കൂളിന്റെ വലിയ പ്രതീക്ഷയാണ്.

അവൾക്ക് പകരം ഞാൻ പങ്കെടുക്കാം അവസാന നിമിഷം വരെ അവൾ പങ്കെടുക്കില്ല എന്നാണ് പറയുന്നതെങ്കിൽ . അത് വരെ അവളെ കൊണ്ട് വരാൻ ഞാൻ മാക്സിമം ശ്രമിക്കാം. എന്നെ കൊണ്ട് കഴിയും വിധം ഒക്കെ.

പക്ഷെ ശ്രമം പരാജയമാണെങ്കിൽ നീ മത്സരം ഉപേക്ഷിക്കില്ല എന്ന ഒരു വാക്ക് കൂടി എനിക്ക് തരണം.

നോ . എനിക്കെന്റെ ഷാന പങ്കെടുത്തേ മതിയാകൂ നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും .മിൻഹാ പ്ലീസ് എന്നേ സഹായിക്കണം . എന്നും പറഞ്ഞ് ഞാൻ മിൻഹയുടെ കൈകൾ എന്റെ കൈകൾക്കുള്ളിലാക്കി കേണപക്ഷിച്ചു.

ഷാനുവിന്റേ അ സ്പർശനം എനിക്ക് വല്ലാത്തൊരു അനുഭൂതിയായിരുന്നു.

എന്നും ഈ കൈകൾ ഇതുപോലെ എന്നെ ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് അ ഒരു നിമിഷം ഞാൻ വല്ലാതെ ആഗ്രഹിച്ചു പോയി.

എനിക്ക് അ കൈകളിൽ നിന്നും എന്റെ കൈകൾ വേർപ്പെടുത്താനേ തോന്നിയില്ല.

കുറച്ച് മുമ്പ് വരെ ഞാൻ വന്നത് മുതൽ ഒരു മൈന്റും ഇല്ലായിരുന്നു ഷാനു .

ഞാൻ എന്ത് ചോദിച്ചാ ലും ഒരു മറുപടിയും ഇല്ലായിരുന്നു. അതെന്നെ ഒരുപാട് സങ്കടത്തിലാഴ്ത്തി .

ഇപ്പോ എന്തായാലും ഏകദേശം തണുത്ത് വരുന്നുണ്ട് . സാവകാശം നിന്നെ ഞാൻ എന്റെ വരുതിയിൽ എത്തിക്കും ഷാനു .

ഷാനയില്ലാതെ തന്നെ നീ ഈ മിൻഹയുടെ കൂടെ മത്സരത്തിൽ പങ്കെടുത്തിരിക്കും. അതിന് വേണ്ടിയാണ് എന്റെ അടുത്ത ശ്രമം.

അതിന് എനിക്ക് നിച്ചുവിന്റെ സഹായം കൂടിയേ തീരൂ… തൽക്കാലം നാജിയെ സെറ്റ് ആക്കി കൊടുക്കാം എന്ന് പറഞ്ഞ് അ പൊട്ടൻ നിച്ചുവിനെ വിശ്വസിപ്പിച്ച് എന്റെ കാര്യം എന്തായാലും നേടിയെടുക്കാം.

ബാക്കിയാക്കെ നാജി നിച്ചുവിന് വളയോ വളയാതിരിക്കോ എന്ത് വേണേലും ആയിക്കോട്ടേ. അതൊന്നും പിന്നേ എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല.

മിൻഹാ .. അതേയ് .. ടി…എന്റെ കൈ വിടാൻ .. ഏത് ലോകത്താ..

അ.. ഓ..സോറി ..സോറി ഷാനു ..എനിക്ക് നിന്റെ വിശമം മനസ്സിലാകും ഷാനു . ഞാൻ അത് കണ്ടപ്പോ ഷാനയേ പങ്കെടുപ്പിക്കാൻ എന്തു ചെയ്യും എന്ന് ആലോചിച്ചു പോയതാ . സോറി . എന്ന് എങ്ങനെയോക്കെയോ പറഞ്ഞ ങ്ങൊപ്പിച്ചു. അല്ലാതെ നിന്നെ ഈ മിൻഹ സ്വന്തമാക്കാൻ എന്ത് ചെയ്യുമെന്ന് ചിന്തിച്ചു പോയതാണെന്ന് പറയാൻ പറ്റുമോ ഇപ്പോ നിന്നോട് .

നിച്ചൂ.. ഞാൻ ഇതെല്ലാം ഈ ക്യാബിനെറ്റിൽ സെറ്റ് ചെയ്യട്ടേ .അതോടെ ഈ വർക്ക് കഴിയും .

പിന്നേ നാളെ സോഫ്റ്റ് വെയറും ആയിട്ട് കണക്ട് ചെയ്താൽ ഇത് പ്രവർത്തിക്കാൻ തുടങ്ങും. നീ പോയിട്ട് നമ്മുടെ ക്ലാസ്സ് ടീച്ചറെ വിളിച്ചിട്ട് വാ. ഇത് കാണിച്ചു കൊടുക്കാമല്ലോ നമുക്ക് .

ഉം.കെ ടാ …. മിൻഹ അവനെ ഒന്ന് ഹെൽപ്പ് ചെയ്യ് ഞാൻ ഇപ്പോൾ വരാം.

കെ. നിച്ചു നീ പോയിട്ട് വാ.

എന്താടാ ഇപ്പോ അവളോട് ഹെൽപ്പ് ചെയ്യാൻ ഞാൻ പറഞ്ഞപ്പോ നിനക്കെന്താ ഒന്നും പ്രതികരിക്കാനില്ലേ ഷാനു .

ഒന്ന് പോടാ …

അതേയ് ഞാൻ പോകാം . പക്ഷെ പോയിട്ട് തിരിച്ച് വരുമ്പോ ഈ മിൻഹ ഇവിടെ ഇങ്ങനെത്തന്നെ ഉണ്ടാകണേ . നേരത്തത്തേ പോലെ നിന്റേ ദേശ്യം മുഴുവനും അങ്ങ് ഓളോട് തീർത്തേക്കരുത്. പറഞ്ഞേക്കാം

നീ പോയിട്ട് വാ നിച്ചു. ഷാനു അത് നേരത്തേ ഓന്റെ വിശമം കൊണ്ട് എന്നോട് പറഞ്ഞു പോയതാ . അല്ലേ ഷാനു . ഓന്റെ വിശമം ഒക്കെ ഞാൻ തീർത്തു കൊടുത്തോളമെടാ. അതിപ്പോ ഷാനു എന്നല്ല ഞാനായാലും ദേശ്യം പിടിച്ചാൽ അങ്ങനൊക്കെ തന്നെയാ . പിന്നേ നന്നായാലോ അതാരോടായാലും ശരി ചിലപ്പോ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്തെന്ന് വരും. അല്ലേ ഷാനു .

വാട്ട്

സോറി. ഞാൻ അത് ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞപ്പോ പറഞ്ഞു പോയതാ . സോറി ഷാനു .. ഹ ക്ഷമിക്കടോ.. ഇങ്ങനെ നോക്കി പേടിപ്പിക്കാതെ . പറയുമ്പോ ഒരബദ്ധം ഒക്കെ ആർക്കും പറ്റൂലേ . ഹ നിച്ചു നിന്ന് കിണിക്കാതെ പോയിട്ട് വാടാ .

ഓ.. നമ്മളങ്ങ് പൊക്കോളാമേ… അതേയ് ഷാനു പെണ്ണിന്റെ പൂതി ഒന്ന് സാധിപ്പിച്ച് കൊടുത്തേര്‌ട്ടോ.. ഞാൻ കട്ടുറുമ്പാകണില്ലാ .

നീ ഒന്ന് പോടാ നിച്ചു. എന്നെ കൊണ്ട് പറയിപ്പിക്കണ്ടാ ..

നമ്മള് പോയേ..

ലാ ലാ ലാ ല ലാ ലാ ലെ

ഷാനു .. സോറി … സോറി

ഹ . കൈയെടുക്കടി..എന്റെ ഷോൾഡർന്ന് ..

ഹോ.സോറി ..

മോനേ ഷാനു നിനക്ക് ഞാൻ പറയുന്നതും പിടിക്കുന്നതൊന്നും ഇഷ്ടപ്പെടുന്നില്ലാലേ . കാണിച്ച് തരാമെടാ … ഈ മിൻഹയേ നീ തന്നെ വാരിപ്പുണരുന്ന ഒരു ദിവസം വൈകാതെ തന്നെ വരും. കാത്തിരുന്നോ നീ .. ഞാൻ ഇപ്പോ അത്രയും ആഗ്രഹിക്കുന്നുണ്ട് നിന്റെ സ്പർശനം. വൈകാതെ തന്നെ അത് ഞാൻ നേടിയെടുത്തിരിക്കും .

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ടീച്ചർ … എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞു.

Good … Good ..wow നല്ല ചിട്ടയോടെയാണല്ലോ എല്ലാം സെറ്റ് ചെയ്തിരിക്കുന്നത്. അടിപൊളിയായിട്ടുണ്ട്‌ട്ടോ.
ഇതിന്റെ വർക്കിംഗ് ഒക്കെ എങ്ങനെയാ ഇനി ?

സോഫ്റ്റ്‌വെയറുമായി ഈ ക്യാബിനറ്റ്നെ കണക്ട് ചെയ്യിക്കേണ്ടതുണ്ട് ടീച്ചർ. അതോടുകൂടി ഇത് വർക്ക് ചെയ്യാൻ തുടങ്ങും.

അതിനി എപ്പോഴാ ? സോഫ്റ്റ്‌വെയർ വർക്ക് ഒക്കെ കഴിഞ്ഞതല്ലേ ?

കഴിഞ്ഞു ടീച്ചർ. ഇനി ഇത് തമ്മിൽ പരസ്പരം കണക്ട് ചെയ്യുകയേ വേണ്ടൂ. നാളെ എന്തായാലും കണക്ട് ചെയ്യാൻ പറ്റും.
അതുകഴിഞ്ഞാൽ പിന്നെ പ്രസന്റേഷൻ വർക്ക് കൂടിയേ ബാക്കിയുള്ളൂ.

നാളെ എങ്ങനെ ശനിയാഴ്ച അല്ലേ. അവധിയല്ലേ സ്കൂളിന് . സ്കൂളിലേക്ക് വരാൻ കഴിയുമോ നിങ്ങൾക്ക് .ഗഫൂർ മാഷ് എന്തുപറഞ്ഞു . സംസാരിച്ചിരുന്നോ നിങ്ങൾ നാളെ എന്തു ചെയ്യാൻ പറ്റും എന്ന് .

ടീച്ചർ ഞാനത് ടീച്ചറോട് പറയാൻ നിൽക്കുകയായിരുന്നു . എനിക്ക് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചു തന്നത് എൻറെ ഒരു ഫാമിലി റിലേറ്റീവ് ആണ് . എനിക്കിത് ഫസ്റ്റ് ടൈം കണക്ട് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിൻറെ സഹായം ആവശ്യമുണ്ട്. നാളെ അപ്പോൾ എൻറെ വീട്ടിൽ വച്ച് ചെയ്താലോ എന്ന ഒരു ആലോചനയുണ്ട്.

ഓക്കേ അതിനെന്താ എന്നാൽ അങ്ങനെത്തന്നെ ചെയ്തോളൂ. പിന്നെ ഒരു കാര്യം അറിയാലോ . ഞായറാഴ്ചയും ലീവാണ്. അതുകഴിഞ്ഞ് തിങ്കളാഴ്ച ഒരു ദിവസം മാത്രമേ നമുക്ക് സമയമുള്ളൂ. അതു മറക്കരുത്

ഒക്കെ ടീച്ചർ. നാളെയും മറ്റന്നാളും ആയിട്ട് വർക്കിംഗും പ്രസന്റേഷനും ഞങ്ങൾ കബ്ലീറ്റ് ചെയ്തോളാം.

അതല്ല ഷാനൂ . അപ്പോ അതിന് മിൻഹയും ആവശ്യമില്ലേ .
മിൻഹാ നിനക്ക് ഇവൻറെ വീട്ടിലോട്ട് അടുത്താണോ . അവിടേക്ക് നിനക്ക് പോകുന്നതിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.

എനിക്ക് കുഴപ്പമൊന്നുമില്ല ടീച്ചർ. അതങ്ങ് ഞമ്മള് പെട്ടന്നെന്നെ പറഞ്ഞവസാനിപ്പിച്ചു. അ ഒരു നിമിഷം എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഞാൻ പ്രതീക്ഷിക്കാത്തതല്ലേ സംഭവിക്കുന്നത് ഒക്കെ . അവിടെ നിന്ന് തുള്ളിച്ചാടാൻ ഒക്കെ ആണ് തോന്നിയത് . ഞാൻ എന്നെ തന്നെ സ്വയം കൺട്രോൾ ചെയ്ത് അങ്ങനെ നിന്നു .മോനെ ഷാനു ഈ രണ്ടു ദിവസം മതി ഈ മിൻഹക്ക് നിന്നെ എന്റെ കൈകളിൽ സുരക്ഷിതമാക്കാൻ . ഹ ഹ ഹ

അപ്പൊ ഓക്കേ എല്ലാം പറഞ്ഞപോലെ നിങ്ങൾക്ക് മൂന്നുപേർക്കും ഓൾ ദ ബെസ്റ്റ് . എൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും.

ഒക്കെ ടീച്ചർ.

ടീച്ചർ പോയതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തന്നെയായിരുന്നു.

വേഗം എങ്ങനെയെങ്കിലും ക്ലാസ്സിൽ എത്താൻ ആണ് തോന്നിയത് .

അതെന്തിനാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത് .

ഈ സന്തോഷവാർത്ത എത്രയും പെട്ടെന്ന് ഷാനയുടെ കാതുകളിൽ എത്തിച്ചില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവോ ഇന്നത്തേ ദിവസം .

രണ്ടു ദിവസത്തെ ലോട്ടറി അല്ലേ ഒന്നിച്ചടിച്ചത്… *ഹ ഹ ഹ* .

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!