Skip to content

എയ്ഞ്ചൽ – പാർട്ട് – 31

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -3⃣1⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

നീയെന്തൊക്കെയാ ഈ പറയുന്നേ മിൻഹാ .

എന്റെ ഷാനയില്ലേൽ മത്സരിക്കാം എന്ന് ഞാൻ നിന്നോട് പറഞ്ഞോ. അതെപ്പോ .

നീ നിച്ചുവിനോട് പറഞ്ഞതാണ് ഷാന പങ്കെടുക്കാത്തതിന്റെ കാരണമെങ്കിൽ എനിക്ക് പ്രശ്നമില്ല. ഷാനയേ അത് ഞാൻ പറഞ്ഞ് റെഡിയാക്കി എടുത്തോളാം .

നാളെ എന്റെ വീട്ടിലേക്ക് നീ വരുമ്പോൾ നിന്റെ കൂടെ നീ ഷാനയേയും കൊണ്ട് വരണം. എന്ന് പറയാനാണ് ഞാൻ നിന്നോട് എന്നെ കാണാൻ പറഞ്ഞത്.

വാട്ട് . അത് നടക്കില്ല.

എന്ത് നടക്കില്ലെന്ന് . ഷാനയേ ഞാൻ പറയുന്ന പോലെ എവിടെ വേണേലും നിന്റെ കൂടെ കൂട്ടി നീ കൊണ്ട് വരാം എന്ന വാക്കിന്റെ പുറത്താണ് ഞാൻ നിന്നോട് ഇത്രേം ദിവസം ലാബിലേക്ക് വരാൻ പറഞ്ഞത്. അത് നീ മറന്നു പോയോ .

നാളെ ഷാന നിന്റെ കൂടെയില്ലാതെ നീ വീട്ടിലേക്ക് വരാൻ നിൽക്കണ്ട .

അള്ളാ …….

. *തുടർച്ച* .
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

അള്ളാ …….

എൻറെ എല്ലാ പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് ഇല്ലാതാവുകയാണല്ലോ.

ഈ മിൻഹാ ഇതുവരെ നെയ്ത് കൂട്ടിയ ഷാനുവുമൊത്തുള്ള എന്റെ എല്ലാ സ്വപ്നങ്ങൾക്കും അവസാനമായി എന്നാണോ ഓൻ ഇപ്പോൾ എന്നോട് പറഞ്ഞു പോയതിനർത്ഥം.

എനിക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ലല്ലോ.

ഷാന എന്റെ കൂടെയില്ലാതെ നാളെ അവൻറെ വീട്ടിലേക്ക് പോകണ്ട എന്നല്ലേ അവൻ ഇപ്പോൾ പറഞ്ഞിട്ട് പോയത്.

ഇനി ഞാൻ എന്ത് ചെയ്യും. ഇങ്ങനെയൊരു സാഹചര്യം ആദ്യമേ മുൻകൂട്ടി കണ്ടിരുന്നെങ്കിൽ ഷാനയോട് ഞാൻ അതിനനുസരിച്ച് നിൽക്കുമായിരുന്നു.

ഇതിപ്പോ ഇത്രയുമായ സ്ഥിതിക്ക് അവൾക്ക്
എന്നെ കൊല്ലാനുള്ള ദേഷ്യമായിരിക്കും.

അത്രയും ഞാൻ അവളെ വേദനിപ്പിച്ചിട്ടുണ്ട്. എന്തു പറഞ്ഞാണ് നാളെ അവളെ ഷാനുവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക.

ഞാൻ അമ്മാതിരി ഷോ അല്ലേ ഇതുവരെ അവളുമാരുടെ മുന്നിൽ ഒക്കെ കാട്ടി കൂട്ടിയത് .

ഇപ്പോഴാണേൽ സ്കൂളും വിടും. അതിനു മുമ്പ് ഒരു തീരുമാനം ഉണ്ടാക്കിയേ മതിയാകൂ.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഷാന നീ എന്താ ഈ ആലോചിക്കുന്നത്. ഒരുപാട് നേരമായല്ലോ. (നാജി )

ഏയ് ഒന്നുല്ലടി പാത്തൂസേ. ഒന്ന് ബെൽ അടിച്ചിരുന്നെങ്കിൽ എനിക്ക് വീട്ടിൽ പോകാമായിരുന്നു.

ഇവിടെ ഇരുന്നാൽ ഇതു പോലെ ഓരോന്ന് കണ്ടിട്ട് തലക്ക് ഭ്രാന്ത് പിടിക്കും. ഇതൊന്നും കണ്ടിരിക്കാൻ എനിക്ക് കഴിയുന്നില്ലടീ .

ഷാന നീ ചുമ്മാ നിന്നെ വേണ്ടാത്തവരെ ഓർത്തു ഇങ്ങനെ ഒരു ആവശ്യവുമില്ലാതെ ഉരുകി തീരല്ലേ .

നഷ്ടം അവസാനം നിനക്ക് മാത്രമേ ഉണ്ടാവൂ. അതെന്താ നീ ഓർക്കാത്തത് . (പാത്തൂസ് )

ഇന്ന് രാവിലെ മുതൽ നീ എങ്ങനെ ആയിരുന്നു ഞങ്ങളുടെ ഒക്കെ അടുത്ത് . നമ്മൾ ഇതുവരെ സമയം പോയത് വരെ അറിഞ്ഞിട്ടില്ലല്ലോ . അത്രയ്ക്ക് ഹാപ്പി അല്ലായിരുന്നോ . നിന്നെ അതുപോലെ കണ്ടാൽ മതി ഞങ്ങൾക്ക് ഇനി എന്നും . (നാജി )

എടീ ഷാന . ഞാൻ അതല്ല ആലോചിക്കുന്നത്. നേരത്തേ ഷാനുവിന്റേ അടുത്ത് പോയി വന്നതിന് ശേഷം മിൻഹയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും കാണുന്നില്ലല്ലോ. അല്ലെങ്കിൽ അതിനെക്കുറിച്ച് ഓരോന്ന് പറഞ്ഞു നിന്നെ വേദനിപ്പിക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞല്ലോ . (പാത്തൂസ് )

അത് ശരിയാണല്ലോ.അവളെ മൂഞ്ചി ഒക്കെ കണ്ടിട്ട് എന്തോ അണ്ടി പോയ അണ്ണാനെ പോലെ ഉണ്ട് . എന്തായാലും ആളിപ്പോൾ ഈ ലോകത്ത് ഒന്നും അല്ല എന്ന തോന്നണെ…(നാജി )

അതൊന്നും ആയിരിക്കില്ലടീ . അവള് നാളെ ഷാനുവിന്റെ വീട്ടിൽ പോയിട്ടുള്ള ഓരോ കാര്യങ്ങൾ ചിന്തിച്ച് ചിന്തിച്ച് കാടു കയറുകയായിരിക്കും.അത് എന്തേലുമൊക്കെ ആകട്ടെ നിങ്ങൾ ആ വിഷയം വിട് (ഷാന)

അല്ല പിന്നേ .

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

എന്തുകൊണ്ടായിരിക്കും ഷാനയുടെ മുഖം മറ്റാരുടെയും മുമ്പിലും പ്രദർശിപ്പിക്കില്ല എന്ന് നിച്ചുവും മിൻഹയും ഒക്കെ വന്നു എന്നോട് പറയാനുള്ള കാരണം.

അവൾ അത്രക്ക് ദീനീയായ ഒരു പെൺകുട്ടി ആയിരിക്കുമോ . ഇത്രയും വലിയ ഒരു മത്സരത്തിന് അവസരം കിട്ടിയിട്ട് അ ഒരു കാരണം കൊണ്ട് മാത്രമായിരിക്കുമോ അവൾ പങ്കെടുക്കാത്തത് .

എന്തായാലും അതിൻറെ കാരണം കണ്ടുപിടിച്ചേ തീരൂ.

എങ്ങനെയെങ്കിലും എനിക്ക് അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.

എന്നിട്ട് ഈ മത്സരത്തിലേക്ക് എന്റെ ഷാനയേ കൊണ്ടുവന്നേ പറ്റൂ.

അതിന് ഷാന നാളെ എൻറെ വീട്ടിലേക്ക് വരുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത് .

അതിനു വേണ്ടി മാത്രമാണ് ഞാൻ അവളെയും കൊണ്ട് നാളെ വീട്ടിലോട്ടു വരാൻ വേണ്ടി മിൻഹയോട് പറഞ്ഞ യച്ചതും .

എനി എന്റെ വീട്ടിലോട്ട് ആയതുകൊണ്ട് അവൾ വരാതിരിക്കുമോ .?

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

എന്താ ഇപ്പോ ഞാൻ ചെയ്യാ .എത്ര ആലോചിച്ചിട്ടും എനിക്കാണേൽ ഒരു പിടിയും കിട്ടുന്നില്ലല്ലോ .

ഷാനയേ എങ്ങനെയേലും നാളെ കൂടെ കൂട്ടിയേ മതിയാകൂ. ഇല്ല എങ്കിൽ എനിക്കും ഓന്റെ വീട്ടിലേക്ക് പ്രവേശനമുണ്ടാവില്ല.

പക്ഷെങ്കിൽ അപ്പോഴും ഒരുപാട് ചോദ്യങ്ങൾ ബാക്കി നിൽക്കുകയല്ലേ .

ഷാന അവിടെ വന്നാൽ എങ്ങനെ ശരിയാകും. ?

ഞാനും ഷാനുവും പരസ്പരം ഇഷ്ടത്തിലാണ് എന്നല്ലേ എല്ലാവരോടും പറഞ്ഞിട്ടുള്ളത്.

ഞങ്ങൾ രണ്ടുപേരും ആണ് മത്സരത്തിൽ പങ്കെടുക്കുന്നത് എന്നും പറഞ്ഞു. അവസാന നിമിഷത്തിൽ ഷാനയാണ് മത്സരത്തിൽ ഷാനുവിന്റെ കൂടെ ഉണ്ടാവുക എന്നവളറിഞ്ഞ് കഴിഞ്ഞാൽ ?

എന്റെ എല്ലാ പ്ലാനിങും നാളെ ഒരു ദിവസം കൊണ്ട് ഇല്ലാതെ ആയാൽ ?

എൻറെ എല്ലാ പ്രതീക്ഷകളും നാളത്തോടുകൂടി അസ്തമിച്ചാൽ ?

ഞാനവളോട് പറഞ്ഞ നുണകളെല്ലാം തന്നെ പൊളിഞ്ഞ് എല്ലാ സത്യങ്ങളും അവൾക്കു മനസ്സിലായാൽ ?

ഷാന വീണ്ടും അവനെ സ്നേഹിക്കാൻ തുടങ്ങിയാൽ ?

അപ്പോപിന്നേ ഞാൻ ഇത്രയും കാലം നെയ്തുകൂട്ടിയ എന്റെ സ്വപ്നങ്ങൾ . എനിക്ക് എന്നെന്നേക്കുമായി എന്റെ ഷാനുവിനെ നഷ്ടപ്പട്ടാൽ ?

ഇല്ല അങ്ങനെയൊന്നും സംഭവിക്കരുത് . പക്ഷേ ഈ ഒരു അവസാന നിമിഷത്തിൽ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും. തോറ്റ് കൊടുക്കില്ല ഈ മിൻഹ എന്തായാലും മോളേ ഷാന നിന്റെ മുന്നിൽ. അതിന് ഞാൻ വേറെ ജനിക്കണം .

എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന ഒരു സിറ്റുവേഷൻ ആണ് അവസാനം എനിക്കായ് കാത്തിരിക്കുന്നതെങ്കിൽ ഞാൻ നിനക്ക് തന്ന താക്കീത് പോലെ തന്നെ എന്റെ അവസാന പിടി വള്ളിയായ നിന്റെ പൂർവ്വ കാല ചരിത്രങ്ങൾ അത് ഞാൻ ഷാനുവിന്റെ മുമ്പിൽ വിളമ്പിയിരിക്കും മോളേ.

അതോടെ ഷാനു തന്നെ നിന്നെ വേണ്ട എന്ന് പറയുന്ന ഒരു അവസ്ഥയുണ്ടാക്കിയെടുക്കും ഞാൻ.

അതിന് മുമ്പേ നിങ്ങളെ തമ്മിൽ പരസ്പരം തെറ്റിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ .

അതൊക്കെ ഞാൻ ചെയ്തിരിക്കും. ഇന്ന് ഞാൻ അതിനു വേണ്ട കരുക്കൾ നീക്കിയേ മതിയാകൂ അതെൻറെ നിലനിൽപ്പിനുവേണ്ടി . എനിക്ക് എൻറെ ഷാനുവിനെ നഷ്ടപ്പെടാതിരിക്കാൻ .

ആദ്യം ഷാനയേ എങ്ങനെയെങ്കിലും നാളെ ഷാനുവിന്റെ വീട്ടിൽ എത്തിക്കണം അതിന് എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കാം.

ഒന്നും അങ്ങട് തലേല് ഉദിക്കുന്നും ഇല്ലല്ലോ. എന്തായാലും ഇന്ന് അവളെ പറഞ്ഞ് സമ്മദിപ്പിക്കാൻ എത്ര അവളുടെ മുന്നിൽ താഴ്ന്നു കൊടുക്കേണ്ടി വന്നാലും കുഴപ്പല്ല.

നാളെ അതിനേക്കാൾ ഇരട്ടിയോടെ ഈ മിൻഹ നിന്റെ മുമ്പിൽ പൂർവ്വാധികം ശക്തിയോടെ വന്നിരിക്കും. നീ കണ്ടോ ഇല്ലെങ്കിൽ .

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ടീ ബെല്ലടിച്ച് പോകാം നമുക്ക് . (പാത്തൂസ് )

എനിക്ക് ബസ്സ് വരാൻ ഇനിയും ടൈം ഉണ്ട്.
നിങ്ങൾ നടന്നോ ഞാൻ കുറച്ച് കഴിഞ്ഞ് ഇറങ്ങിക്കോളാം. (നാജി)

ഹ . അവിടെ പോയി നിന്നാൽ നിന്റെ നിച്ചുവുണ്ടാകും കൊറേ കോഴിക്കളെ കൂടെ . അല്ലടി ? (ഷാന)

ഹീ. എന്റെ മോളേ അവിടെ ഓന്റ തിരുമോന്തയും നോക്കി.നിൽക്കുന്നതിലും നല്ലത് ഇവിടെ ഇരിക്കുന്നതാ. കൊച്ചു ഗള്ളി മനസ്സിലാക്കി കളഞ്ഞല്ലോ. (നാജി )

അതിന് നിന്നോട് ആരെങ്കിലും പറഞ്ഞോ അവിടെ പോയിട്ട് ഓന്റെ തിരുമോന്തയും നോക്കി നിൽക്കാൻ . നിനക്ക് വേറെ എവിടേക്കും നോക്കാൻ ഇല്ലാഞ്ഞിട്ടാണോ . (ഷാന )

ഹ .. നീയെന്താ ഈ പറയുന്നത് ഷാന. ഇവള് പിന്നെ ഓൻറെ തിരുമോന്തയിലേക്ക് അല്ലാതെ ഷാനുവിന്റേ തിരുമോന്തയിലേക്ക് നോക്കി നിൽക്കണോ . ഇത് നല്ല കഥ .(പാത്തൂസ് )

ആ … പാത്തൂസേ വേണ്ടാ. ഓന്റെ പേര് എനി മിണ്ടിപ്പോകരുത് . പറഞ്ഞേക്കാം. (ഷാന )

സോറി ടീ . ഞാൻ വെറുതെ നിന്നെ ചൂടാക്കാൻ വേണ്ടി പറഞ്ഞതല്ലേ . (പാത്തൂസ്)

അപ്പോ ശരി നാജി . എല്ലാം പറഞ്ഞ പോലെ . തിങ്കളാഴ്ച കാണാം . എന്റെ കാക്കു അവിടെ എന്നെ കാത്തു നിൽക്കുന്നുണ്ടാവും.

ഷാന ……

അതാരാപ്പോ എന്നേ വിളിച്ചത് എന്നറിയാൻ വേണ്ടി ഞാനൊന്ന് തിരിഞ്ഞു നോക്കിയതാണ്.

വിളിച്ച ആളെ കണ്ട് ഞങ്ങൾ മൂന്നു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു പോയി.

ഇവളെന്തിനാണാവോ ഇപ്പോ എന്നെ വിളിച്ചത് എന്നാലോചിച്ചു നിൽക്കുന്നതിനിടയിലായിരുന്നു പ്രതീക്ഷിക്കാതെയുള്ള പാത്തുവിന്റെ ചോദ്യം .

എന്താ മിൻഹ ? നിനക്ക് മതിയായില്ലേ ? ഇനി എന്താണാവോ നിനക്ക് വേണ്ടത് ? ഇത്രയും കൊണ്ടെത്തിച്ചത് തന്നെ പോരെ ?

നമ്മൾ പതുക്കെ നാജിയുടെ ചെവിയിൽ മൊഴിഞ്ഞു. ഇവൾക്ക് ഇത് എന്തോ പറ്റിയിട്ടുണ്ടല്ലോ മോളെ കാര്യമായിട്ട്. എവിടെപ്പോയി ഇവളെ ശബ്ദമൊക്കെ

മിണ്ടല്ലേടീ പിശാചേ , ആദ്യം ഇവളിതെന്ത് കുന്താ പറഞ്ഞു വരുന്നതെന്ന് നോക്കാം നമുക്ക് .

ഷാനാ ..നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണം.

ഓഹോ അപ്പോ കുമ്പസാരമാണ് മോളേ . സ്റ്റാർട്ടിംഗ് ഓ കെ . ഇനി ഒരു Background Music കൂടെ ഉണ്ടേൽ പൊളിച്ച് .

ഹ. നിന്നോടല്ലേ മിണ്ടല്ലേ പറഞ്ഞേ പോത്തേ . അവള് പറയുന്നത് കേൾക്ക് ആദ്യം .

എന്നോട് ക്ഷമിക്കടീ . എനിക്ക് നിങ്ങൾ എൻറെ കൂടെ ഉണ്ടായപ്പോൾ ഉള്ള ഒരു എഞ്ചോയ്മെന്റും സന്തോഷമൊന്നും ഇപ്പോ കിട്ടണില്ല.

ശരിക്കും ഞാൻ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഞാൻ നിന്നോട് ചെയ്തതൊക്കെ തെറ്റാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.

നിങ്ങളെ എല്ലാവരെയും പിരിഞ്ഞു കൊണ്ടുള്ള സന്തോഷം ഒന്നും എനിക്ക് വേണ്ടടീ.

അയ്യോ അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോളേ . അപ്പോ അത് നിൻറെ ഷാനുവിന് ഒരുപാട് സങ്കടമാവില്ലേ. (നാജി)

നാജി പ്ലീസ് . എന്നോട് ക്ഷമിക്കടീ . പറ്റിപ്പോയി .

ഷാന നീയെങ്കിലും ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക് . ഷാനുവിനേ നീ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് നന്നായിട്ടറിയാം. ഇനിയും ഞാൻ അത് കണ്ടില്ലെന്ന് നടിച്ചാൽ അത് നിന്നോട് ചെയ്യുന്ന വലിയ ചതിയാകും എന്നെനിക്ക് നല്ല ബോധ്യവുമുണ്ട്.

അപ്പോ പിന്നെ നിന്റേ ഷാനു എന്ത് ചെയ്യും. നിങ്ങൾക്ക് 2 പേർക്കും പരസ്പരം പിരിയാൻ പറ്റില്ല എന്നല്ലേ നീ പറഞ്ഞത്.നിങ്ങൾ അത്രത്തോളം അടുത്ത് പോയില്ലേ.

ഷാന അതൊക്കെ നിന്നോട് നാളെ ഞാൻ ഡീറ്റെയിൽ ആയിട്ട് പറയാം.വേറൊന്നും ഇന്നു എന്നോട് ചോദിക്കരുത് . നീ നാളെ എൻറെ കൂടെ ഷാനുവിന്റെ വീട്ടിലേക്ക് വാ. ബാക്കിയെല്ലാം നിനക്ക് നാളെ മനസ്സിലാകും അവൻറെ വീട്ടിൽ വെച്ച്.

ഷാനു പറഞ്ഞത് പോലെ നാളെ ഷാനുവിന്റെ വീട്ടിൽ എത്തിക്കുക എന്ന ഒരു ദൗത്യം മാത്രമേ എനിക്കുള്ളൂ.

അല്ലാതെ നിന്നെ അങ്ങോട്ടു കൊണ്ടു പോകാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല മോളേ .

നിന്നെ കൊണ്ടു പോയാൽ മാത്രമേ എനിക്ക് അങ്ങോട്ടു പ്രവേശനമുള്ളൂ എന്നാണ് ഓന്റെ ഓർഡർ. അതിനു വേണ്ടി മാത്രമാണ് ഞാൻ നിന്നെ അങ്ങോട്ട് കൊണ്ടു പോകുന്നത്.

ബാക്കിയെല്ലാം ഈ മിൻഹയുടെ കളി എന്താണെന്ന് നീ കണ്ടോ .

നീ അവിടെ എത്തിക്കഴിഞ്ഞാൽ ബാക്കിയെല്ലാം ഈ മിൻഹ നിനക്ക് വ്യക്തമാക്കി തന്നെ മനസ്സിലാക്കി തരുന്നുണ്ട്. അതിന് വേണ്ടി മാത്രമാടീ നിങ്ങളുടേയൊക്കെ പരിഹാസമൊക്കെ കേട്ട് ഇവിടെ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്.

അതിന് അവൾ ഷാനുവിന്റെ വീട്ടിലേക്ക് വരുന്നില്ലല്ലോ മോളെ .(പാത്തൂസ് )

യെസ്. ഞാൻ വരുന്നില്ല. അല്ലെങ്കിലും എനിക്ക് വരണ്ട ഒരാവശ്യവും ഇല്ലതാനും. അത് കൊണ്ട് മോള് നിന്ന് സമയം കളയാതെ സ്ഥലം കാലിയാക്കാൻ നോക്ക്.

ഷാന… അവള് നിന്നെ ഷാനുവിന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഒന്ന് പോയാൽ കൊള്ളാമെന്ന് തോന്നുന്നുണ്ടോ . അല്ലാ . നിൻറെ മുഖത്ത് അവളത് പറഞ്ഞപ്പോൾ ചെറിയൊരു സന്തോഷം കണ്ടു അതുകൊണ്ട് ചോദിച്ചതാ . (പാത്തൂസ് )

ഒന്ന് പോടീ .ന്നാലും ഓള് പറഞ്ഞപ്പോൾ സത്യത്തിൽ ഒരു നിമിഷം ഞാൻ ആഗ്രഹിച്ചുപോയി എന്ന് പറയുന്നതിലും തെറ്റില്ല .

പക്ഷേ നമ്മളോട് പറഞ്ഞ ആള് മിൻഹയാണ്. അപ്പോ ഇതിൽ എന്തായാലും ഒരു ചതി മുന്നിൽ കാണണം. SO ഞാൻ പോകുന്നില്ല.

ഷാനാ … നീ ഒന്നും പറഞ്ഞില്ല (മിൻഹ )

എനിക്ക് മാത്രമായിട്ട് ഒരു തീരുമാനം ഇല്ല . അതുകൊണ്ട് പാത്തൂസ് പറഞ്ഞത് തന്നെയാണ് എൻറെയും തീരുമാനം.

നാളിതുവരെ ആയിട്ടും കൂടെ വിശ്വസിച്ച് കൈകോർത്ത് നടക്കുന്ന ചങ്കുകളെ തീരുമാനത്തിന് അപ്പുറം ഈ ഷാനക്ക് മറ്റൊരു തീരുമാനം ഉണ്ടായിട്ടില്ല .

എന്നെ വിശ്വസിക്കുന്നവരെ ചതിക്കാൻ എനിക്ക് ഒട്ടും താല്പര്യവുമില്ല. നീ പോകാൻ നോക്ക് മോളേ …

അതേടീ പോകാൻ തന്നെയാ വന്നത് . പക്ഷേ എന്തു ചെയ്യാനാ മോളെ ഷഹന ഞാൻ നിന്നെയും കൊണ്ടേ പോകൂ.

നീ ഈ പറഞ്ഞത് എനിക്കിട്ട് വെച്ചതാണെന്ന് ശരിക്ക് മനസ്സിലായി.

ഷാനുവിനെ കണ്ടപ്പോൾ നീയൊന്നും എനിക്ക് ഒരു പ്രശ്നമായിരുന്നില്ല.

എനിക്കവനായിരുന്നു നിങ്ങളെക്കാളേറെ വലുത് .

പക്ഷെ എന്ത് ചെയ്യാനാ ഇപ്പോ ഞാൻ നിങ്ങൾക്ക് മുമ്പിൽ പത്തി മടക്കേണ്ടത് എന്റെ ആവശ്യം ആയിപ്പോയില്ലേ.

അത് കൊണ്ട് മാത്രമാ ഇത്രയും സമയം താഴ്ന്നു തന്നത്. താവാൻ പറ്റുന്നോട്ത്തോളം താഴ്ന്ന് തന്നിട്ടും നീ വരാൻ തീരുമാനം ഇല്ലെങ്കിൽ എനിക്ക് നിന്നെ കൊണ്ട് പോയല്ലേ പറ്റൂ.

നാളെ രാവിലെ കൃത്യം 9 മണിക്ക് ഞാൻ നിന്റെ വീടിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ കാണും .

എന്റെ കൂടെ വന്നില്ല എങ്കിൽ നാളത്തോട് കൂടി നിന്റേ ഈ ഹിജാബിന്റെ രഹസ്യം ഞാൻ ഷാനുവിനെ അറിയിക്കും.

അത് മാത്രമല്ല പ്രോജക്ടിന്റെ അവസാന നിമിഷത്തിലാണ് ഇപ്പോ ഉള്ളത്. ഞാൻ നീ കാരണം പങ്കെടുക്കുന്നില്ല എന്ന് മത്സരത്തിന് വേണ്ടി പോകുന്ന അന്നായിരിക്കും ടീച്ചറോട് പറയുക.

അ ഒരൊറ്റ ദിവസം കൊണ്ട് പിന്നെ പ്രോജക്ടിന് വേണ്ടി ആരെ പുതിയതായി പ്രസന്റ് ചെയ്യാൻ തിരഞ്ഞെടുത്താലും അവർക്ക് അതിന് എത്ര തല കുത്തിമറിഞ്ഞാലും Prepare ചെയ്യാൻ കഴിയില്ല.

ടഠ പിന്നേ മത്സരം നടക്കില്ലാന്ന്. എല്ലാവരും കുറ്റപ്പെടുത്തുന്നത് അപ്പോ നിന്നെയായിരിക്കും.

ബാക്കിയെല്ലാം നിന്റെ ഇഷ്ടം പോലെ . അപ്പോ മറക്കണ്ട നാളെ രാവിലെ 9 മണിക്ക് ബസ്റ്റോപ്പിൽ . വന്നാൽ നിനക്ക് കൊള്ളാം.

ടീ മിൻഹാ വേണ്ട.. മതി നിന്റെ ഭീക്ഷണിയൊക്കെ . കുറേയായി എല്ലാം കണ്ടും കേട്ടും കൊണ്ട് സഹിക്കുന്നു. അവള് വരാൻ പോണില്ല (നാജി )

ഒന്നു പോടീ . എനിക്ക് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു. ബാക്കി ദേ ഇവളുടെ ഇഷ്ടം ( മിൻഹ)

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

2.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!