Skip to content

എയ്ഞ്ചൽ – പാർട്ട് – 33

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -3⃣3⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

കാദർക്കയുടെ കടയുടെ മുമ്പിൽ ഷാന ഓളെ കാക്കുൻറെ അടുത്തേക്ക് വരുന്നതും നോക്കി അങ്ങനെ നിന്നു മ്മള് .

ഓളെ കാണാൻ കിട്ടുന്ന ഒരു ചാൻസും ഒഴിവാക്കില്ലെന്ന് ങ്ങൾക്ക് അറിയാലോ .

നേരം ഒരുപാട് ആയിട്ടും ഓളെ കാണാതെ കാക്കു ചുറ്റിലും വീക്ഷിക്കുന്നുണ്ട് എന്തായാലും.

അല്ലേലും അ കാക്കുവും ഞാനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. കാക്കൂനേപ്പോലെ തന്നെ മ്മളെ കാത്തിരിപ്പും ഓൾക്ക് വേണ്ടി തന്നെയാണല്ലോ.

പക്ഷെ മൂപ്പരെ വീക്ഷണം ഞങ്ങളെക്കൂടിയാണെന്നത് അറിയാൻ കുറച്ച് വൈകി പോയി എന്നതാണ് യാഥാർത്ഥ്യം.

അതിനിടയിലാണ് എന്നത്തതിൽ നിന്നും വിപരീതമായി ഷാനയും അവളെ ചങ്ക്സും കാക്കുവിനോട് വാ തോരാതേ സംസാരിക്കുന്നത് ഒരു കൗതുകം പോലെ അങ്ങനെ നോക്കി നിൽക്കേണ്ടി വന്നത്.

പിന്നെ അവളെ കൂടെ നാജി ഉണ്ടെങ്കിൽ നിച്ചു അ പരിസരത്ത് എപ്പോ എത്തി എന്ന് ചോദിച്ചാൽ മതിയല്ലോ.

പെട്ടെന്നായിരുന്നു എല്ലാ പ്രതീക്ഷകളെയും ഊതിക്കെടുത്തി കൊണ്ട് അവരെല്ലാവരും ഞങ്ങളെയും നോക്കി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടത്.

അതുപോരേ മ്മടെ മുട്ടുകാൽ വിറക്കാൻ .

അള്ളാ എനിയിപ്പോ എന്തായിരിക്കും അവൾമാർ എന്നെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത്.

മിൻഹ നാളെ എന്റെ വീട്ടിലേക്ക് ഷാനയോട് വരാൻ വേണ്ടി പറഞ്ഞിട്ടുണ്ടാവുമോ ഇനിയങ്ങാനും. ഞാൻ അവളെ ഓരോന്ന് പറഞ്ഞ് ശല്യം ചെയ്യുന്നു എന്നായിരിക്കുമോ .

അങ്ങനെ എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്നതിനിടയ്ക്കായിരുന്നു പെട്ടന്ന് മ്മളാകെ ഷോക്കായത്.

ഹ. പൊളിച്ച് മോനേ . ഷാനു നീ പെട്ടടാ . ദേയ് നിന്നേ വിളിക്കുന്നു ഓളെ കാക്കൂ .

ഹ എന്നെ വിടടാ . പിടിച്ചു വലിക്കാതെ .

നിച്ചു ചതിക്കല്ലടാ പട്ടി . ഓടാൻ നോക്കാതെ വാടാ തെണ്ടീ കൂടെ .

അങ്ങനെ ഒരു വിധം എങ്ങനെയൊക്കെയോ ഞങ്ങൾ രണ്ടാളും അവരുടെ അടുത്തെത്തി.

ഓളെ കാക്കുവിൻറെ ചോദ്യത്തിൽ ശരിക്കും മ്മളെ ഉത്തരംമുട്ടി .

ഷാനക്കു മുമ്പിൽ ആദ്യമായിട്ട് തലതാഴ്ത്തി നിൽക്കേണ്ട ഒരവസ്ഥയായി എന്ന് തന്നെ പറയാലോ.

അങ്ങനെ ഒരു പിടുത്തവും കിട്ടാതെ എന്തുപറയും എന്നറിയാതെ നിൽക്കുമ്പോഴായിരുന്നു നിച്ചുവിൻറെ ഒടുക്കത്തെ മറുപടി.

അതോടുകൂടി പകുതി ആശ്വാസമായി എന്ന് തന്നെ പറയാലോ . അതുവരെ ഞാൻ വിചാരിച്ചത് ഇവളുമാര് എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടാണ് വിളിപ്പിച്ചത് എന്നായിരുന്നു .

പക്ഷെ അപ്പോഴത്തെ പേടിയും വിയർക്കലും അവരുടെ മറുപടിയും ഒക്കെ കണ്ടപ്പോൾ ആണ് എനിക്ക് ശരിക്കും ശ്വാസം നേരെ വീണത്.

അവരും എന്നെ പോലെ പെട്ടിരിക്കുകയാണ്.

പിന്നെയങ്ങോട്ട് പറയണ്ടല്ലോ . അതുവരെ എൻറെ മുന്നിൽ നിന്ന അ ഭീകരജീവി എനിക്ക് കൂടുതൽ പ്രതീക്ഷകളേകാൻ തുടങ്ങി .

അതുതന്നെയാണ് കിട്ടിയ അവസരം എന്ന് മനസ്സിലാക്കിയ ഞാൻ പിന്നീട് ഒന്നും ചിന്തിക്കാതെ മൂപ്പരെ നമ്പറും കൈക്കലാക്കി.

അത് ഷാനക്ക് ഇഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല ഒരുപാട് ചോദ്യങ്ങൾ അവരിലുണർത്തി എന്നുള്ളതും എനിക്ക് അവളുടെ മുഖത്തുനിന്നും വ്യക്തമായിരുന്നു.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ന്നാലും ആ പൊട്ടൻ എന്തിനായിരിക്കും എൻറെ കാക്കുവിന്റെ നമ്പർ വാങ്ങിച്ചത്. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ അള്ളാ .

എന്തായാലും പ്രോജക്ടിന്റെ കാര്യമൊന്നുമല്ല. നിച്ചു കാക്കൂനോട് തൽക്കാലം അവിടെ നിന്നും രക്ഷപ്പെടാൻ വേണ്ടിയിട്ട് പ്രോജക്റ്റിന്റെ കാര്യം എടുത്തിട്ടതാണെന്ന് ഉറപ്പാണ്.

അല്ലെങ്കിൽ കാക്കുവിന്റെ നമ്പർ വാങ്ങുന്നതിന് പകരം ഷാനു എന്നെ പ്രോജക്ട്ലോട്ട് ക്ഷണിക്കുകയായിരുന്നു അവിടെ ചെയ്യേണ്ടത്.

അവൻ നമ്പർ വാങ്ങിക്കുക എന്നല്ലാതെ അതെ പറ്റി ഒരു കാര്യവും സംസാരിച്ചിട്ടുമില്ല. അത് മാത്രമല്ല അവനും അവൻറെ ഒരു മിൻഹയും ഉള്ളോട്ത്തോളം കാലം പ്രോജക്ടിലോട്ട് എന്നെ ആവശ്യവുമില്ല. അപ്പൊ പിന്നെ എന്തിനായിരിക്കും അവന് കാക്കുവിന്റെ നമ്പർ.

ഇനിയിപ്പോ മിൻഹാ നാളെ ഷാനുവിന്റെ വീട്ടിലോട്ട് ചെല്ലാൻ എന്നോട് പറഞ്ഞത് അവനും കൂടെ അറിഞ്ഞു കൊണ്ടായിരിക്കുമോ .

ഏയ് . അതെന്തായാലും ആകാൻ വഴിയില്ല അങ്ങനെയെങ്കിൽ ഇപ്പൊ അതിനെക്കുറിച്ച് എന്നോടോ കാക്കുവിനോടോ പറയണ്ടതായിരുന്നു . അപ്പോ അതുമല്ല . പിന്നെന്തിനായിരിക്കും .

എന്ന് നമ്മൾ തലപുകഞ്ഞ് ആലോചിക്കുമ്പോഴാണ് കാക്കൂ പെട്ടെന്ന് ബുള്ളറ്റ് കൊണ്ട് നിർത്തിയത്.

ആഹാ . നല്ല പരിചയമുള്ള സ്ഥലം. അള്ളാ ഇതെന്താ ഇവിടെ. അതും ഇപ്പോ .

കാക്കൂ . ഇതെന്താ ഇവിടെ നിർത്തിയേ .

എന്തേയ് നീ ആദ്യായിട്ടങ്ങാനും ആണോ ഇവിടേക്ക് വരുന്നത്.

ആദ്യായ്ട്ടൊന്നും അല്ലാ കോപ്പേ . പക്ഷേ ഇപ്പോ ഇത് എന്തിനാ ഇവിടെ എന്നാണ് ചോദിച്ചത്.

അതെന്താ ഇപ്പോ ഇവിടേക്ക് വരരുത് എന്ന് വല്ല വിലക്കും ഉണ്ടോ . നല്ല ടെൻഷൻ. കുറച്ച് ഇരുന്നിട്ട് പോകാം കാന്താരി .

ആർക്ക് . എനിക്ക് ടെൻഷ്യനൊന്നും ഇല്ല.

ഹ. നിനക്ക് ടെൻഷൻ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങോട്ട് വരാൻ പറ്റൂ എന്നുണ്ടോ. അതിന് നിനക്ക് മാത്രം എഴുതിത്തന്നതാണോ ഈ പാർക്ക് . അങ്ങനെയെങ്കിൽ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി .

ഹ. ചൂടാവല്ലടോ കാക്കൂ . അതിന് മാത്രം എന്താണാവോ ഇത്രക്ക് ടെൻഷൻ ന്റെ കാക്കൂന്. ദേയ് ഈ കാന്താരീനെ നോക്കിയേ . എന്തെങ്കിലും പ്രശ്നമുണ്ടോ . പറയ്ന്നേയ് .

വാ അങ്ങോട്ട് പോയി ഇരിക്കാം.

അതൊക്കെ പോയി ഇരിക്കാം മോനേ . ഏതായാലും ഇവിടെം വരെ കൊണ്ടുവന്നതല്ലേ . ഇരിക്കുന്നതിനുമുമ്പ് കാക്കു വിൻറെ ടെൻഷൻ കൂട്ടുന്ന ഒരു കാര്യം കൂടി ഈ കാന്താരി ചെയ്യാൻ പോകാ .

എനിക്ക് നേരെ കാക്കു നോക്കിയതും.

ഹ ഇങ്ങനെ നോക്കല്ലേ മാഷേ. അതേയ് . അ പോക്കറ്റിൽന്ന് പേഴ്സ് എടുത്തേ. ഈ കാന്താരിക്ക് നല്ലോണം വിശക്കുന്നുണ്ട്. ആദ്യം അതിൽ ഒരു തീരുമാനം ആക്കിത്താ. പിന്നെ ഒരു ഐസ്ക്രീമും . ഹീ . ന്നിട്ട് കാക്കൂന്റെ ടെൻഷ്യനിൽ മ്മളും പങ്കാളിയാകാംട്ടോ .

പിന്നേ മ്മളെ കാക്കുവിനെ പഞ്ഞിക്കിടാൻ മ്മള് തന്നെ ധാരാളം ആയതുകൊണ്ട് അതൊക്കെ അങ്ങനെ എപ്പോ അകത്താക്കി എന്ന് ചോദിച്ചാൽ മതി. അങ്ങനെ അവസാനം ഐസ്ക്രീമും തിന്ന് കൊണ്ട് മ്മളെ സ്വന്തം പാർക്കിലൂടെ കാക്കൂന്റെ കയ്യും പിടിച്ച് എല്ലാ കോപ്രായങ്ങളും കാണിച്ച് ദൂരേക്ക് നടന്നകന്നൂ.

ഈ പൊട്ടൻ കാക്കുവാണേൽ ഇങ്ങനെ നടക്കുക എന്നല്ലാതെ ഒരക്ഷരവും മിണ്ടുന്നുമില്ലല്ലോ. എന്ത് പറ്റീ ആശാന്. ഇനി നാജി പറഞ്ഞ പോലെ ഇത്ര പെട്ടന്ന് പാത്തുവങ്ങാനും ഇതിന്റെ തലേക്കേറിക്കൂടിയോ .

ഏയ് അതായിരിക്കില്ല. ന്നാലും എന്തായിരിക്കും. ഇരുന്ന് ഇരുന്ന് മ്മക്കും ഇപ്പോ ബോറടിക്കാൻ തുടങ്ങിയല്ലോ. ഈ പൊട്ടനാണേൽ ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. അ അതെങ്കിലുമാവട്ടേ. കുറച്ച് കഴിയുമ്പോൾ ആള് ശാന്തനായിക്കോളും .

അത് പിന്നെ മ്മളെ ഈ പാർക്കിന്റെ മാത്രം പ്രത്യേകതയാണ് ട്ടോ .

എത്ര വലിയ ടെൻഷൻ ഉണ്ടെങ്കിലും ഇവിടെ ഇങ്ങനെ വന്ന് അങ്ങ് ദൂരെ ഏകാന്തതയിലേക്ക് കണ്ണും നട്ടു ഇരുന്നാൽ മതി.

ടെൻഷനൊക്കെ എപ്പോ പമ്പകടന്നു എന്ന് ചോദിച്ചാൽ മതി. ഏതായാലും മ്മള് ഇവിടെ ഇരുന്ന് ബോറടിക്കുന്ന സ്ഥിതിക്ക് ചുമ്മാ ഒന്ന് ക്ലാസിലേക്ക് മ്മളെ ഓർമ്മകളെ കൊണ്ട് പോയിട്ട് വരാം.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

ഷാന ഇനി നാജിയങ്ങാനും പറഞ്ഞതുപോലെ ഷാനുവിന്റെ വീട്ടിലേക്ക് വരാതിരിക്കുമോ . എൻറെ ഭീഷണി ഒന്നും അവൾക്ക് ഒരു പ്രശ്നവും അല്ലാതെ ആയോ .

നാളെ അവളെങ്ങാനും വന്നിട്ടില്ല എങ്കിൽ ഞാൻ എങ്ങനെ ഷാനുവിന്റെ വീട്ടിലേക്ക് പോകും.

അവളില്ലാതെ അവൻറെ വീട്ടിൽ പോകണ്ടാ എന്നല്ലേ ഓന്റെ ഓർഡർ . മ്മക്കാണേൽ ഒരു സമാധാനവും കിട്ടുന്നുമില്ലല്ലോ.

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

എനിക്ക് എന്റെ ഷാനുവിനെ നഷ്ടപ്പെട്ടത് ഓർക്കുമ്പോൾ മ്മളെ ക്ലാസ്സിലേ പഴയ ഓർമ്മകളിലേക്ക് പോകാത്തത് തന്നെയാണ് എന്തുകൊണ്ടും നല്ലത് എന്ന് തോന്നും.

ഇല്ലെങ്കിൽ ചിലപ്പോ വീണ്ടും പല ആഗ്രഹങ്ങളും എന്നിൽ ഉടലെടുത്തെന്ന് വരും. അത് പാടില്ല. അല്ലെങ്കിലും നഷ്ടങ്ങൾ എന്നും ഈ ഷാനക്ക് മാത്രമാണ് സ്വന്തം.

അപ്പോ പിന്നേ ഇവിടെ കിടന്ന് ബോറടിക്കുന്നതിലും നല്ലത് കാക്കുവിനെ പിടിച്ച് എണീപ്പിച്ച് വീട്ടിൽ പോകുന്നതാ.

കാരണം ഒരു കണക്കിന് പറഞ്ഞാൽ ഈ പാർക്ക് തന്നെ മ്മക്ക് സങ്കടം തരാനും മതിയല്ലോ ഓരോന്ന് ആലോചിച്ചു കഴിഞ്ഞാൽ.

കാക്കൂ വാ എണീക്ക് വീട്ടിൽ പോകാം. ടാ പൊട്ടാ . എണീക്കാൻ .

നിക്ക് പെണ്ണേ ഒരാള് വരാനുണ്ട് ഇവിടെ . എന്നിട്ട് പോകാം .

ഇവിടെയോ . അതാരാ

അതൊക്കെ വരുമ്പോ കാണില്ലേ പിന്നെന്താ .

ഹോ . മതി . വരുമ്പോൾ കണ്ടാൽ മതി. അതിന് ഇങ്ങനെ ചൂടാകണോ ചൂടാ. പറഞ്ഞാൽ പോരേ. മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ .

ഓന്റെടത്ത് കൂടുതൽ നേരം നിന്നാൽ ശരിയാകൂല തോന്നിയ മ്മള് വേഗം ഓന്റെ പോക്കറ്റ്ന്ന് അടുത്ത 20 രൂപ എടുത്ത് ഐസ്ക്രീം ലക്ഷ്യമാക്കി ഓന്റെടുത്ത്ന്ന് നടന്നു നീങ്ങി.

ചേട്ടാ ഒരു ചോക്കോബാർ .

ഇതിന്റെ മുകളിൽ ഫുൾ ആവിയാണല്ലോ ചേട്ടാ അടുപ്പത്തങ്ങാനും നിന്നുമാണോ എടുത്ത് തരുന്നത്.

അങ്ങനെ മ്മള് ആ ഐസ്ക്രീമും വാങ്ങി ഐസ്ക്രീംചേട്ടന് ഒരു വളിഞ്ഞ ഇളിയും പാസാക്കി നാനാ ഭാഗത്തേക്കും നോക്കി കൊണ്ട് അതും വാഴിലിട്ട് വന്ന വഴി ലക്ഷ്യമാക്കി തുള്ളിച്ചാടി പാട്ടും പാടി അങ്ങനേ നടന്നു നീങ്ങി.

പെട്ടെന്നായിരുന്നു മ്മള് വന്നോട്ത്ത് തന്നെ അങ്ങനെ നിന്നു പോയത്.

എന്താ കാരണം എന്നാണോ . ഹ
അത് സിമ്പിളല്ലേ . ഇങ്ങൾക്കൊക്കെ ആലോചിച്ച് പിടി കിട്ടിയില്ലേൽ പിന്നെയാർക്കാ മക്കളേ കിട്ടാ . അതന്നെയാണ്ന്നേയ് .

മ്മളെ കാക്കൂനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന അ 2 ആളുകൾ തന്നെ . ഇപ്പോ എങ്ങനെ ഓടിയില്ലേ ഇങ്ങൾക്ക് അതാരായിരിക്കുമെന്ന് . .

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!