പ്രപഞ്ചത്തിൽ അമ്മെക്കാൾ വലിയ പോരാളി മറ്റാരുമില്ല ഏട്ടത്തി…
അവന്റെ അമ്മ ചട്ടുകം കൊണ്ട് അടിച്ച ഭാഗം തടവി കൊണ്ട് പറഞ്ഞു…
അപ്പോൾ ക്ലാസ്സിൽ കയറാൻ അല്ല എങ്കിൽ ഇവൻ എന്നും ഇവിടെ നിന്ന് സമയത്തിന് ഒരുങ്ങി പോകുന്നത് ആരെ കാണാൻ ആണ്….
അമ്മ ആയിരുന്നു…
എന്റെ മോൻ ആയോണ്ട് പറയുക അല്ല… ഉച്ചയ്ക്ക രാവിലത്തെ കാപ്പിയും ചോദിച്ചു കൊണ്ട് വരുന്ന ഇവൻ എന്നും രാവിലെ എഴുനേറ്റു ഇവിടെ നിന്ന് പോകുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ എന്തോ ഉദ്ദേശം ഉണ്ട്…
അപ്പോഴും ഋഷി കഴിയുന്നതും നിഷ്കളങ്കത അവന്റെ മുഖത്തു പ്രകടിപ്പിക്കാൻ നോക്കി….
അവനെ നോക്കി ദഹിപ്പിക്കുന്നതിന്റെ ഇടയിൽ ആണ് അവന്റെ അമ്മ എന്നെ ശ്രദ്ധിച്ചത്….
എന്റെ അടുത്തേക്ക് വന്നു…
കല്യാണത്തിന് വരാൻ പറ്റില്ല…. എന്തായാലും സെലെക്ഷൻ തെറ്റില്ല… നമ്മുടെ പ്രണവിന് നല്ല ചേർച്ചയുള്ള കുട്ടി…
അഹ്… പ്രണവിന് ഇപ്പോൾ എങ്ങനെയാണ് കുറവുണ്ടോ….
അവർ എന്നോട് ചോദിച്ചപ്പോൾ ഒന്നും മനസിലാവാതെ ഞാൻ തിരിച്ചു ചോദിച്ചു
അതിനു… അതിനു പ്രണവ് ഏട്ടന് പനി ഒന്നുമില്ല…
അയ്യോ പനിയുടെ കാര്യം ഒന്നുമല്ല മോളെ…അവന്റെ ദേഷ്യത്തിന് വല്ല കുറവും ഉണ്ടോ എന്ന്…
ആർക്ക് എന്ത് കുറവുണ്ടോ എന്നാ അപ്പച്ചി ചോദിച്ചത്….
ആ ചോദ്യവും ആയി എന്റെ ഭർത്താവ് രംഗ പ്രവേശനം ചെയ്‌തു…
ചേട്ടനെ കുറിച്ച് ആണ്…
ഋഷി പറഞ്ഞപ്പോൾ അവന്റെ അമ്മ അവനെ നോക്കി കണ്ണുരുട്ടി..
അയ്യോ.. മോനെ ഞാൻ നിന്റെ കാര്യം അല്ല…. ഇപ്പോഴത്തെ കാലാവസ്ഥയെ കുറിച്ച് പറഞ്ഞതാ… ചൂടിന് വല്ല കുറവും ഉണ്ടോ എന്ന് …. അല്ലേ മോളെ…
അഹ്…
ഞാനും ചിരിച്ചു കൊണ്ട് തലയാട്ടി…
പ്രണവ് ഏട്ടൻ പോകാൻ തുടങ്ങിയതും അപ്പച്ചി വീണ്ടും വിളിച്ചു .
പ്രണവ്.. ഇത് മൂകാംബികയിലെ പ്രസാദം ആണ് കഴിച്ചിട്ട് പോകു. …
വേണ്ടാ…
ഞാൻ പ്രധീക്ഷിച്ചത് പോലെ ഉള്ള ഉത്തരം ഏട്ടന്റെ നാവിൽ നിന്നും വന്നു…
പ്രണവ്… ദൈവങ്ങളെ നിന്ദിക്കരുത്…
ഞാൻ ആരെയും നിന്ദിക്കാനോ വന്ദിക്കാനോ പോകുന്നില്ല…
ഞാൻ കമ്പനിയിലേക്ക് പോകുവാ…
ഏട്ടൻ വീണ്ടും പോകാൻ തുടങ്ങിയതും അച്ഛൻ പിന്നിൽ നിന്നും വിളിച്ചു..
നിന്നോട് ഒരു കാര്യം പറയാൻ ഇരിക്കുക ആയിരുന്നു…. ആര്യ ഇവിടെ നിന്ന് പോയപ്പോൾ നിന്റെ കമ്പനിയിലെ ഒരു post ഒഴിഞ്ഞു കിടക്കുക അല്ലേ… നിന്റെ അസിസ്റ്റന്റ് post…..
അതിലേക്കു ഇനി പുറത്ത നിന്ന് ആരെയും നിയമിക്കണ്ടാ…. ഇവിടെ തന്നെ ആളുണ്ടല്ലോ….
ഏഹ്… ഞാൻ പോവൂല്ല… എനിക്ക് ഡിഗ്രി പഠിക്കണം…
ഋഷി അച്ഛനോട് പറഞ്ഞു…
അതിനു നിന്നെ അല്ലടാ ഞാൻ ഉദ്ദേശിച്ചത്… ഗായത്രിയെയാണ്…
അച്ഛൻ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രദീക്ഷിച്ചില്ല…. അമ്പരന്നു നിന്നപ്പോൾ അച്ഛന് സപ്പോർട്ട് ആയി അമ്മയും വന്നു..
അഹ്.. അതൊരു നല്ല തീരുമാനം ആണ്…. ചുമ്മാ നീ കമ്പനിയിൽ പോയി തിരിച്ചു വരുന്നത് വരെ അവൾ ഇവിടെ തനിച്ച ആവില്ലേ… കമ്പനിയിൽ ആകുമ്പോൾ നിനക്ക് തന്നെ കാര്യങ്ങൾ ഗായത്രിയെ പറഞ്ഞു മനസിലാക്കിപ്പിക്കാലോ…
അതൊന്നും വേണ്ടാ…
എടുത്ത അടിച്ചത് പോലെ ആയിരുന്നു പ്രണവ് ഏട്ടന്റെ ഉത്തരം…. എന്തോ അങ്ങനെ പെട്ടന്നു പറഞ്ഞപ്പോൾ എന്തോ ഒരു നോവ് പോലെ മനസ്സിൽ തോന്നി…
വീണ്ടും അമ്മയും അച്ഛനും എന്തൊക്കെ പറയാൻ തുടങ്ങിയപ്പോഴും അത് ഒന്നും കേൾക്കാതെ ഏട്ടൻ പോയി…
അവനു ഇപ്പോഴും ഒരു മാറ്റവും ഇല്ലലോ സതി…
അപ്പച്ചി പറഞ്ഞപ്പോൾ അമ്മ എന്നെ നിസ്സഹായതയോടെ നോക്കി
.. അതിലും വലിയ നിസ്സാഹയതയോടെ ഞാൻ നിന്നു…
എനിക്ക് സങ്കടം ആകും എന്ന് കരുതി ആവും പിന്നെ ആരും പ്രണവ് ഏട്ടനെ കുറിച്ച് പറഞ്ഞില്ല..
ഏട്ടത്തി എന്താ ഇവിടെ ഇരിക്കുന്നെ….
ഓരോ ആലോചനയിൽ മുഴുകി ഇരുന്നപ്പോൾ ആണ് ഋഷി വന്നത്..
ഞാൻ ഒന്ന് പുഞ്ചിരിച്ചു..
ചേട്ടനെ കുറിച്ച് ആലോചിക്കുവായിരുന്നോ…
അല്ലാതെ വേറെ ഒന്നും ഇല്ലലോ എനിക്ക് ആലോചിക്കാൻ…
അതിനു ഏട്ടത്തി എന്തിനാ സങ്കടപെടുന്നെ…. ചേട്ടൻ ഇപ്പോൾ സ്നേഹത്തിൽ തന്നെ അല്ലേ…
എന്നോടുള്ള പെരുമാറ്റത്തിൽ മാത്രമേ മാറ്റം വന്നോളു… ബാക്കി എല്ലാരോടും ആ പഴയ സ്വഭാവം തന്നെ ഒരു മാറ്റവും ഇല്ലാ…
നിന്റെ ചേട്ടനെ എന്താ വല്ല ചൂട് സമയത്ത് ആണ് പിറന്നു വീണത്… ഇങ്ങനെ ചൂട് ആവാൻ..
ആഹാ…എന്റെ കൂടെ നടന്ന ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലലോ… കൌണ്ടർ ഒക്കെ അടിക്കുന്നു…
എന്ന് പറഞ്ഞു ഋഷി ചിരിച്ചു..
നിനക്ക് ചിരി… ഇത് എന്റെ ജീവിതം ആണ്….
ഇത്രെയും വലുതായിട്ടും അമ്മയുടെ കൈയിൽ നിന്നും അറഞ്ചം പുറഞ്ചം തല്ലു വാങ്ങിട്ടു ഞാൻ കൂൾ ആയി ഇരിക്കുക അല്ലേ…. Be cool ഏട്ടത്തി.
അപ്പച്ചി ചുമ്മാ അലല്ലോ തല്ലിയത്….. സ്വാതിയെ കാണാൻ വേണ്ടി മാത്രം ആണോ നീ എന്നും പോവുന്നെ… ക്ലാസ്സിൽ കയറാൻ ഒരു ഉദ്ദേശവും ഇല്ലേ നിനക്ക്…
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഏട്ടത്തി… ക്ലാസ്സ് എവിടെയാണ് എന്ന് എനിക്ക് പോലും അറിഞ്ഞൂടാ… അത് കൊണ്ട് അല്ലേ…
അവൻ ഓരോന്നും പറയുമ്പോഴും എന്റെ മനസ്സ് നിറയെ പ്രണവ് ഏട്ടനെ കുറിച്ചുള്ള ചിന്ത ആയിരുന്നു…
വീണ്ടും എന്ത് ആലോചിച്ച ആണ് വിഷമിക്കുന്നെ.. ..
എടുത്തഅടിച്ചത് പോലെ എന്നോട് കമ്പനിയിൽ വരണ്ടാ എന്ന് പറഞ്ഞില്ലേ…
അത് നല്ല കാര്യം അല്ല. ..
റിഷി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി. ..
നീയും നിന്റെ ചേട്ടനും കണക്കാ…
ഞാൻ അങ്ങനെ പറഞ്ഞതിൽ കാര്യം ഉണ്ട് ഏട്ടത്തി…
എന്ത് കാര്യം….
അവൻ പറയാൻ തുടങ്ങിയതും അവന്റെ അമ്മ അവിടെ വന്നു.. ഋഷിയെ കണ്ടിട്ടും വലിയ മൈൻഡ് ഒന്നും ചെയ്യാതെ മാറി ഇരുന്നു..
ഏട്ടത്തി …. അമ്മയുടെ പിണക്കം മാറ്റാൻ ഏട്ടത്തി എന്നെ ഒന്ന് സഹായിക്കണം….
ഞാൻ എങ്ങനെ സഹായിക്കാൻ ആണ്…
ഞാൻ പറഞ്ഞപ്പോൾ അവൻ അവന്റെ ഫോൺ എടുത്തു എന്തോ ചെയ്‌തതിന് ശേഷം എന്നോടായി തിരിഞ്ഞു …
കൂടുതൽ ഒന്നും വേണ്ടാ. . ദാ.. ഇവിടെത്തെ ഫോണിൽ നിന്നും എന്റെ നമ്പറിലേക്ക് ഞാൻ പറയുമ്പോൾ വിളിച്ചാൽ മാത്രം മതി…
അത് എന്തിനു…
കാര്യം ഉണ്ട്… ഞാൻ അമ്മയുടെ അടുത്ത പോയി ഇരിക്കുമ്പോൾ തന്നെ കറക്റ്റ് ആയിട്ട് വിളിക്കണം..
എന്ന് പറഞ്ഞു അവൻ ചാടി എഴുനേറ്റു അവന്റെ അമ്മയുടെ അടുത്ത പോയി.
. അമ്മേ…
അവന്റെ വിളി കേട്ടിട്ടും അപ്പച്ചി മുമ്പത്തെ പോലെ മൈൻഡ് ചെയ്യാതെ ഇരുന്നു….
എന്നോട് വിളിക്കാൻ ആംഗ്യം കാണിച്ചു…
ഞാൻ അവൻ പറഞ്ഞത് പോലെ അപ്പച്ചി കാണാതെ അവിടത്തെ ഫോണിൽ നിന്നും അവന്റെ മൊബൈലിൽ വിളിച്ചു …
അപ്പോഴും എനിക്ക് മനസിലായില്ല എന്താ അവന്റെ ഉദ്ദേശം എന്ന്…
പക്ഷെ അവന്റെ മൊബൈലിലെ ട്യൂൺ കേട്ടപ്പോൾ മനസിലായി എന്താണ് അവന്റെ ഉദ്ദേശം എന്ന്…
കൺമണിപോൽ എൻ ഉമ്മാ….
എൻ കാവൽ മാലാഖ ഉമ്മാ….
ആ പാട്ട് ആ ഹാൾ മൊത്തം മുഴങ്ങി കൊണ്ട് നിന്നപ്പോൾ അവന്റെ അമ്മ അവനെ നോക്കി
ആരാണോ എന്തോ വിളിക്കുന്നെ…
എന്ന് പറഞ്ഞു അവൻ ഫോൺ എടുത്തു
ഓഹ്. കസ്റ്റമർ കെയർ ആണ് അമ്മേ ….
കസ്റ്റമർ കെയറിന് എന്ന് മുതൽ ആണ് മോനെ ഇവിടത്തെ നമ്പർ…
അപ്പച്ചി പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് ഫോൺ വച്ചു.
ഇ… കണ്ടു പിടിച്ചു കളഞ്ഞു അല്ലേ ഗൊച്ചു ഗള്ളി….
അപ്പച്ചിയുടെ മുഖത്തു നുള്ളി കൊണ്ട് അവൻ പറഞ്ഞു.. .
നീ എന്നോട് മിണ്ടണ്ടാ…
.
അത് എന്താ അമ്മേ അങ്ങനെ പറഞ്ഞു കളഞ്ഞത്…. ഈ അമ്മ ഇല്ലെങ്കിൽ ഈ റിഷി ഉണ്ടോ…
മ്മ്മ്…
അവന്റെ അമ്മ ഒന്ന് ഇരുത്തി മൂളി…
അമ്മ നോക്കിക്കോ…. ഇന്ന് മുതൽ… അതായത് ഈ നിമിഷം മുതൽ റിഷി നന്നായി…. ഇനി തൊട്ടു എന്നെ കുറിച്ച് ഒരു പരാതിയും അമ്മ കേൾക്കില്ല…
എന്ന് അവൻ പറഞ്ഞു നാവ് എടുത്തത്തും ഉണ്ണി മോള് അവിടേക്ക് ഓടി വന്നു കൊണ്ട് പറഞ്ഞു..
മാമാ… അന്ന് മാമന്റെ ഫോണിൽ കണ്ട ആ സിനിമ നടി ഇല്ലേ…. ആ ചേച്ചി ദേ വരുന്നു….
അവൾ പറഞ്ഞതും ഇരുന്ന് റിഷി ഞെട്ടി കൊണ്ട് എഴുനേറ്റു. . ഒപ്പം ഞാനും….
സ്വാതി..
സിനിമ നടിയോ…
അപ്പച്ചി ഒന്നും മനസ്സിലാവാതെ ചോദിച്ചു..
അഹ്… അന്ന് മാമന്റെ ഫോണിൽ കണ്ട…
എന്റെ ഉണ്ണി മോളെ… പോയി ആ ഉണ്ണി അപ്പം എടുത്തു കഴിക്ക്……
അവളെ പറഞ്ഞു വിടാൻ റിഷി ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു…
അപ്പോൾ സ്വാതി അവിടേക്ക് വന്നു……
ചേച്ചി…
എന്നെ അവൾ വിളിച്ചപ്പോൾ അവിടെ ഇരുന്ന് ഋഷിയുടെ അമ്മ അവളെ ഒന്ന് ശരിക്കും നോക്കി…
ദേ സിനിമാ നടി…
ഉണ്ണി മോള് അവളെ നോക്കി വീണ്ടും പറഞ്ഞപ്പോൾ റിഷി എന്നെ നോക്കി എന്തേലും ചെയ്യ് എന്ന് രീതിയിൽ നിന്നു..
മോളുടെ പേര് എന്താ…
അപ്പച്ചി ചോദിച്ചു…
സ്വാതി…
അഹ്… നിങ്ങൾ സംസാരിക്ക് മക്കളെ…
എന്ന് ഞങ്ങളോടും
നിന്നോട് എനിക്ക് വിശദമായി സംസാരിക്കാൻ ഉണ്ട്..
എന്ന് ഋഷിയോടും പറഞ്ഞു അപ്പച്ചി പോയി…
നോട്ടവും ഭാവം എല്ലാം കണ്ടിട്ടു സ്വാതിയെ അപ്പച്ചിക് ഇഷ്ടമായ ഒരു ലക്ഷണം ഉണ്ട്…
അത് ആരാ ചേച്ചി…
എന്റെ അമ്മ… ഭാവിയിൽ നിന്റെ അമ്മായിഅമ്മ ആയിട്ടൊക്കെ വരും..
റിഷി പറഞ്ഞപ്പോൾ ഒന്നും പറയാതെ അവൾ എന്റെ നേർക്ക് മുഖം തിരിച്ചു എങ്കിലും.. ആ മുഖത്തെ നാണം ഞാൻ കാണാതെ പോയില്ല…
അല്ല നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ വന്നത്…
ചായ കൊടുത്തപ്പോൾ ഞാൻ ചോദിച്ചു…
ചായ വാങ്ങി താഴെ വച്ചതിന് ശേഷം ഒരു കവറിൽ നിന്നും ഒരു വലിയ പേപ്പർ എനിക്ക് നേരെ നീട്ടി…
നോക്കിയപ്പോൾ അത് എന്റെ പ്ലസ് ടു സർട്ടിഫിക്കറ്റ് ആയിരുന്നു…
ഇത് എങ്ങനെ നിന്റെ കൈയിൽ… ഞാൻ… ഞാൻ കരുതിയത് ചെറിയമ്മ അന്നേ ഇത് കത്തിച്ചു കാണും എന്നായിരുന്നു…
കത്തിക്കാൻ എപ്പോഴോ എടുത്തു വച്ചത് ആയിരുന്നു… പക്ഷെ ആരും കാണാതെ ഞാനാ ഇത് എടുത്തത്.. ചേച്ചിയുടെ സ്വപ്നം എല്ലാം എന്നെങ്കിലും നടക്കും എന്ന് വിശ്വാസം എന്നിക്ക് ഉള്ളത് കൊണ്ട് സൂക്ഷിച്ചു വച്ചു….. ഇപ്പോൾ ആണ് ആ സമയം എന്ന് എനിക്ക് തോന്നുന്നു…
ചേച്ചി തുടർന്നു പഠിക്കണം…
കല്യാണം കഴിന്നതിന് ശേഷം ഒരിക്കൽ പോലും ചിന്തയിൽ വന്നിലായിരുന്നു എന്റെ മുടങ്ങി പോയ പഠിപ്പ്…
ചേച്ചി പഠിക്കണം… പുച്ഛിച്ച എന്റെ വീട്ടുകാരുടെ മുമ്പിൽ തന്നെ തല ഉയർത്തി നിക്കണം…
അവളുടെ വാക്കുകൾ എന്റെ ചുണ്ടിൽ ഒരു ചിരി സമ്മാനിച്ചു…
എന്നാൽ ഞാൻ ഇറങ്ങട്ടെ ചേച്ചി…
ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് സ്വാതിയെ താഴെ നിന്ന് ഒരാൾ വിളിച്ചത്… നോക്കിയപ്പോൾ ഉണ്ണി മോള് ആയിരുന്നു …
അവൾ ഓരോന്നും ഉണ്ണിമോളോട് ചോദിച്ചു കൊണ്ട് നിന്നപ്പോൾ റിഷി വന്നു.. .
ഇറങ്ങുവാണോ… ഞാൻ കൊണ്ട് ആക്കാം..
വേണ്ടാ ഞാൻ പോയിക്കോളാം…
വീണ്ടും എനിക്കും ഉണ്ണിമോൾക്കും ഒരു മുത്തം നൽകി അവൾ ഇറങ്ങി…
അവിടെയും പക്ഷപാതം കണ്ടോ… ഏട്ടത്തിക്കും ഉണ്ണിമോക്കും ഉമ്മ തന്നു…. കൊടി മരം പോലെ നിക്കുന്ന എന്നെ മൈൻഡ് ചെയ്തോ..
അയ്യടാ.. ഉമ്മ ഒകെ കല്യാണം കഴിഞ്ഞു എന്റെ അനിയൻ ആശിച്ചാൽ മതി….
അല്ല ഇതുവരെ അവൾ നിന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞില്ലലോ…
പറയുന്നത് എന്തിനാ ഏട്ടത്തി…. ആ നോട്ടം കണ്ടാൽ പോരെ…
എന്ത് കൊണ്ടോ അവർ ഒന്നാകണം എന്ന് തന്നെ എന്റെ മനസ്സും ആഗ്രഹിച്ചു…
മണിക്കൂർ നീങ്ങുംതോറും മനസ്സിൽ പ്രണവ് ഏട്ടനെ കുറിച്ചുള്ള ചിന്ത വന്നു…
വൈകിട്ടു കഴിഞ്ഞപ്പോൾ ഏട്ടൻ വന്നു….. പക്ഷെ ഞാൻ അങ്ങനെ മൈൻഡ് ചെയ്യാൻ പോയില്ല… ഒരാൾക്ക് മാത്രം പോരല്ലോ ദേഷ്യവും വാശിയും…
ഞാൻ ഏട്ടനിൽ നിന്നും അന്ന് രാത്രി ആവുന്നത് വരെ മാറി നടന്നു…. അത് ഏറെ കുറെ പ്രണവ് ഏട്ടനും മനസിലായി ഞാൻ ഒഴിഞ്ഞു മാറി നടക്കുക ആണ് എന്ന്…
രാത്രി ആഹാരം കഴിഞിട്ടും ഞാൻ മുറിയിൽ പോകാതെ ഉണ്ണി മോളുടെയും അമ്മുമ്മയുടെയും കൂടെ തന്നെ ഇരുന്നു…
മോള് എന്താ ഉറങ്ങാൻ പോവുന്നില്ലേ…
സമയം ഏറെ വൈകിയപ്പോൾ അമ്മുമ്മ ചോദിച്ചു…
അഹ്… പോകാൻ തുടങ്ങുവായിരുന്നു…
ഞാൻ പറഞ്ഞു പതിയെ അവിടെ നിന്നും എഴുനേറ്റു.
സമയം ഒരുപ്പാട് ആയി…പ്രണവ് ഏട്ടൻ ഉറങ്ങി കാണും എന്ന് കരുതി വാതിൽ തുറന്നു…..
കട്ടിലിൽ ഇല്ലാ…
.നോക്കിയപ്പോൾ സൈഡിൽ ഇട്ടിരിക്കുന്ന കുഷ്യനിൽ ഇരിക്കുന്നു….
അപ്പോഴും ഒന്നും പറയാതെ ഞാൻ വാതിൽ അടച്ചു കിടക്കാൻ തുടങ്ങിയതും എഴുനേറ്റു വന്നു കൈയിൽ പിടിച്ചു എന്നെ തിരിച്ചു നിർത്തി…
എന്റെ കണ്ണിൽ നോക്കി ചോദിച്ചു
എന്തിനാ ഈ പിണക്കം…
എന്തിനാ ഈ ദേഷ്യം….
ഞാനും മറുപടി പോലെ തിരിച്ചു ചോദിച്ചു..
നിന്നോട് ഞാൻ എപ്പോഴാ ദേഷ്യം കാണിച്ചത്…
എന്നോട് അല്ല.. മറ്റുള്ളവരോട് എന്തിനാ ഈ ദേഷ്യം… വീട്ടിലും ഓഫീസിലും എല്ലാരോടും…പ്രസാദം കഴിക്കാൻ പറഞ്ഞതിൽ അമ്മയോട് ദേഷ്യം.. എന്നെയും കൂടെ ഓഫീസിൽ കൊണ്ട് പോകാൻ പറഞ്ഞതിൽ അച്ഛനോട്… ഇങ്ങനെ…
എന്നെ പൂർത്തിആക്കാൻ അനുവദിക്കാതെ പെട്ടന്നു പിടിച്ചു ചേർത്തു നിർത്തി…
അഹ്… ദേഷ്യം ആണ്….ഇങ്ങനെ ഒന്നും മനഃപൂർവം ചെയുന്നതും അല്ല പറയുന്നതും അല്ല….
പിന്നെ നിന്നെ കമ്പനിയിൽ കൂടെ കൊണ്ട് പോകാതെ ഇരുന്നത്….
നിന്നെ എന്റെ കൂടെ നിർത്താൻ മറ്റുള്ളരെക്കാളും എനിക്ക് താല്പര്യമുണ്ട്… എന്നിട്ടും വേണ്ടാ എന്ന് പറഞ്ഞത് നിന്റെ ആഗ്രഹത്തിന് വേണ്ടിയാ….
ഞാൻ പറഞ്ഞിട്ട് ആണ് സ്വാതി ഇന്ന് നിന്റെ സർട്ടിഫിക്കറ്റ് ഇവിടെ കൊണ്ട് വന്നത്… മുടങ്ങി പോയ നിന്റെ പഠിപ്പും സ്വപ്നവും പൂർത്തീകരിക്കാൻ വേണ്ടി…
ഞാൻ ആ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി ഇരുന്നു…
ഈ വർഷം ഇപ്പോൾ പകുതി ആയി…അടുത്ത എൻട്രൻസ് എക്സാം എഴുതാൻ എന്റെ ഭാര്യയും കാണും…
ഞാൻ പറയാതെ തന്നെ എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞത് കൊണ്ട് ആണോ എന്ന് അറിയില്ല കണ്ണിൽ നനവ് പടർന്നിരുന്നു ..
പിന്നെ രാവിലത്തെ കാര്യം…
എന്നിൽ നിന്നും അല്പം മാറി നിന്ന് എന്തോ ചിന്തിച്ചു പ്രണവ് ഏട്ടൻ ഒരു നിമിഷം നിന്നു…. പതിയെ സംസാരിച്ചു തുടങ്ങി. .
ഈ വീട്ടിൽ അമ്മയെയും അച്ഛനെയും കാൾ ദൈവത്തെ വിളിച്ചിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു…
പ്രിയ….
ആ പേര് പറയുമ്പോൾ തന്നെ ഉള്ളിലെ വേദന ആ സ്വരത്തിൽ നിന്നും ഞാൻ അറിഞ്ഞു…
നിനക്ക് അറിയോ…. സ്കൂളിൽ പഠിച്ചു കൊണ്ട് നിന്നപ്പോഴും എന്തെങ്കിലും അവൾക്ക് സമ്മാനം കിട്ടിയാൽ മറ്റുള്ളവരെ കാണിക്കുന്നതിന് മുമ്പ് ആദ്യം എന്നെയാണ് കാണിക്കുന്നേ….
ഒരു പനി വന്നാൽ അമ്മയുടെ അടുത്ത അല്ല… എന്റെയോ പ്രവീൺ ഏട്ടന്റെയോ കൂടെ ആയിരുന്നു അവൾ…
ആ കണ്ണ് നിറഞ്ഞു വരുന്നത് ആദ്യമായി ഞാൻ കണ്ടു…
എല്ലാർക്കും ദേഷ്യവും വാശിയും ഉള്ള പ്രണവിനെ മാത്രേ അറിയൂ…. ഒരു പക്ഷെ നിനക്കും…
ഒരു നോവുള്ള ചിരിയോടെ എന്നെ നോക്കി പറഞ്ഞു…
വർഷം മൂന്ന് കഴിഞ്ഞിട്ടും…. എല്ലാരും അവളുടെ മരണവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടും…. എന്തോ….. എന്തോ എനിക്ക് മാത്രം പറ്റുന്നില്ല…
പറഞ്ഞു അവസാനം ഏട്ടൻ കട്ടിലിൽ ഇരുന്നു…
ഞാൻ പ്രണവ് ഏട്ടന്റെ അടുത്ത പോയി… ആ തോളിൽ കൈ വച്ചപ്പോൾ എന്റെ മുഖത്തേക്ക് നോക്കി…
എൻട്രൻസ് കിട്ടിയ സന്തോഷത്തിൽ ദൈവത്തിനോട് നദി പറയാൻ ഞങ്ങളെ ആരെയും കൂടാതെ ഒറ്റയ്ക് പോയത് ആയിരുന്നു….
അവസാനം…
ഞങ്ങളെ എല്ലാരേയും ഒറ്റയ്ക്ക് ആക്കി അവൾ പോയി…. ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ….പൊട്ടി ചിതറി കിടക്കുന്ന സ്കൂട്ടിയുംഅവളുടെ രക്തം ചിതറി കിടക്കുന്ന റോഡും ഒക്കെ കണ്ടപ്പോൾ മറന്നത് ആണ് ചിരിക്കാൻ….
ഉള്ളിലെ സങ്കടം ആയിരിക്കും അല്ലേ ഇങ്ങനെ ദേഷ്യം ആയിട്ടൊക്കെ….
ഏട്ടന്റെ ഒപ്പം ഞാനും കരയുക ആയിരുന്നു…. എല്ലാരുടെയും മുമ്പിൽ ദേഷ്യവും വാശിയും കാട്ടി നടക്കുന്ന ഈ മനസ്സ് സ്വന്തം കൂടപ്പിറപ്പിന്റെ വേർപാടിൽ വിതുമ്പുന്നത് ആരും കണ്ടില്ല… ഒരുപക്ഷെ ഞാനും കാണാൻ ശ്രമിച്ചിട്ടില്ല…
പ്രണവ് ഏട്ടൻ ഒരു നിമിഷം സ്വയം നിയന്ത്രിച്ച കണ്ണ് അടച്ച ഇരുന്നു…
കണ്ണ് തുറന്നതിന് ശേഷം എന്റെ നേർക്ക് തിരിഞ്ഞു…. പതിയെ എന്റെ കവിളിൽ തലോടി…
ഈ ദേഷ്യം ഒക്കെ മാറുമോ എന്ന് അറിയില്ല…. എന്നാൽ നിന്നോട് ഒരിക്കലും അങ്ങനെ ആവില്ല….
എന്ന് പറഞ്ഞു എന്നെ കെട്ടി പിടിച്ചു…. തോളിൽ നനവ് തട്ടിപ്പോൾ മനസിലായി പ്രണവ് ഏട്ടൻ കരയുക ആണ് എന്ന്…. ഞാൻ തടഞ്ഞതുമില്ല….. എല്ലാം സങ്കടവും കരഞ്ഞു തീർക്കുന്നത് തന്നെ ആണ് നല്ലത് എന്ന് തോന്നി…..
രാവിലെ എഴുനേറ്റു പതിവ് പോലെ എല്ലാം ചെയ്തു അടുക്കളയിൽ പോകാൻ തുടങ്ങിയതും പ്രണവ് ഏട്ടൻ എന്നെ ചുറ്റി പിടിച്ചു….
ആരോടും പറയല്ലേ…
എന്ത്…
ഇന്നലെ…
ഇന്നലെ…
ഇന്നലെ ഞാൻ കരഞ്ഞ കാര്യം…
കൊച്ചു കുട്ടികളെ പോലെ എന്നോട് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്…
അതെ ചിരി ആ മുഖത്തും ഉണ്ടായിരുന്നു…
.
ദിവസങ്ങൾ ഓരോന്നായി കടന്നു പോയി… ഒപ്പം ഞങ്ങളുടെ ജീവിതവും….. രോഹിണി ചേച്ചിയുടെ മാസം അടുത്ത വന്നു… എല്ലാം കൊണ്ടും സന്തോഷം… .
ഈ സന്തോഷം എന്നും എന്റെ കുടുംബത്തിൽ ഉണ്ടാകണേ എന്ന് മനമുരുകി ശ്രീ കോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചു.. ..
തിരികെ വീട്ടിൽ വന്നപ്പോൾ റിഷി കോളേജിലേക്ക് പോകാൻ വേണ്ടി പുറത്തേക്കു വന്നു..
ഞാൻ അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു..
ഏട്ടത്തിയുടെ അച്ഛൻ വന്നിട്ടുണ്ട്…
അവൻ വണ്ടി സ്റ്റാർട്ട് ആകുന്നതിന് ഒപ്പം എന്നോടായി പറഞ്ഞു ടാറ്റയും തന്നു പോയി.. ..
അച്ഛനെ കാണാൻ ആയി ഞാൻ അകത്തേക്ക് കയറി… ഹാളിൽ കണ്ടില്ല…. നോക്കിയപ്പോൾ കുറച്ച് അപ്പുറത്ത് മാറി പ്രണവ് ഏട്ടന്റെ അച്ഛനോടായി എന്തോ കാര്യമായി സംസാരിക്കുന്നു ഒപ്പം പ്രവീൺ ഏട്ടനും ഉണ്ടായിരുന്നു….
ഞാൻ അവരുടെ അടുത്തേക്കായി പോയി….
പക്ഷെ എന്റെ ചുവടുകൾ നിന്നത് ആ വാക്കുകൾ കേട്ട് ആണ്…
സംഭവിച്ചത് ഒന്നും നമ്മുക്ക് മാറ്റാൻ കഴിയില്ലലോ….ആരുടെ ഭാഗത്തു ആണ് തെറ്റ് ശരി എന്ന് പറഞ്ഞാലും നഷ്ടപെട്ടത് നമ്മുക്ക് തിരികെ കിട്ടില്ലലോ…
പ്രണവ് ഏട്ടന്റെ അച്ഛൻ എന്റെ അച്ഛനോടായി പറഞ്ഞു..
എല്ലാം അറിഞ്ഞിട്ടും പ്രവീൺ രോഹിണിയെ സ്നേഹിക്കുന്നു…. പക്ഷെ…
പക്ഷെ… പ്രണവ്…. അവൻ എന്റെ ഗായത്രിയെ ഉപേക്ഷിച്ചാലോ…
എന്റെ നെഞ്ചിടിപ്പ് കൂടി വന്നു
ഒന്നും ആരും അറിഞ്ഞു കൊണ്ട് അല്ലലോ…
അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഞാൻ കാരണം അല്ലേ ഒരിക്കലും മാറാത്ത മുറിവ് ഈ കുടുംബത്തിൽ ഉണ്ടായത്…. പ്രിയ മോളെ ഇടിച്ചത് ഞാൻ ഓടിച്ചിരുന്ന കാർ ആയിരുന്നല്ലോ….
അച്ഛൻ വിതുമ്പി കൊണ്ട് പറഞ്ഞപ്പോൾ… എന്റെ കൈയിൽ ഇരുന്ന പ്രസാദം താഴെ വീണു….
ശബ്ദം കേട്ടു മൂന്ന് പേരും എന്നെ നോക്കി…
എല്ലാം ഞാൻ കേട്ടു എന്ന് എന്റെ നിറഞ്ഞു വന്ന കണ്ണുകൾ കണ്ടപ്പോൾ അവർക്ക് മനസിലായി…..
അപ്പോഴും എന്റെ മനസ്സിൽ വന്ന മുഖം പ്രണവ് ഏട്ടന്റെത് ആയിരുന്നു…. എല്ലാം അറിയുമ്പോൾ വീണ്ടും….. വീണ്ടും പ്രണവ് ഏട്ടൻ അച്ഛൻ പറഞ്ഞത് പോലെ എന്നെ വെറുക്കുമോ……
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission