അത്രെയും പറഞ്ഞു പ്രണവ് ഏട്ടൻ വീടിന്റെ പുറത്ത പോയി… പിന്നാലെ ഞാൻ പോയി വിളിച്ചു എങ്കിലും ഒന്നും കേൾക്കാതെ പോയി…
ഒരു അച്ഛൻ ആവാൻ പോകുന്ന വാർത്ത പോലും കേൾക്കാതെ
ഗായത്രി…
രോഹിണി ചേച്ചി വന്നു എന്നെ ചേർത്ത് പിടിച്ചപ്പോഴും പിടിച്ചപ്പോഴും ഒന്നും പറയാൻ ആവാതെ ഞാൻ നിന്നു… നിസ്സഹായതയോടെ…
എല്ലാരും എന്നെ പലതും പറഞ്ഞു സമാധാനിപ്പിച്ചു എങ്കിലും എന്റെ മനസ്സ് ശാന്തമായിരുന്നില്ല….
പ്രണവ് ഏട്ടനെ ഫോൺ വിളിച്ചു എങ്കിലും കിട്ടിയില്ല..
അന്ന് പ്രണവ് ഏട്ടന്റെ തിരിച്ചു വരവും കാത്തു ഉറങ്ങാതെ ഞാൻ ഇരുന്നു എങ്കിലും ഏട്ടൻ വന്നില്ല….
ഇന്നലെ പോയത് ആണ്… ഇപ്പോൾ രാവിലെ എട്ട് മണിയായി. അവൻ എന്താ തിരികെ വരാത്തത്…
അമ്മ പരിഭവത്തോടെ പറഞ്ഞപ്പോൾ എന്റെ മനസിലും പല അനാവശ്യ ചിന്തകളും കടന്നു വന്നു…
അച്ഛനും പ്രവീൺ ഏട്ടനും മാറി മാറി വിളിച്ചപ്പോഴും ഫോൺ കിട്ടിയില്ല…
പിന്നെയും പിടിച്ചു നിക്കാൻ എനിക്ക് കഴിഞ്ഞില്ല… അവിടെ വീണു ഞാൻ എന്റെ സങ്കടം കരഞ്ഞു തീർത്തു..
ഏട്ടത്തി..
ഋഷിയും ഒപ്പം അമ്മയും എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
കരയാതെ മോളെ… അവൻ തിരിച്ചു വരും…
എന്റെ ഒപ്പം തന്നെ അമ്മയുടെ കണ്ണും നിറയുക ആയിരുന്നു…
അപ്പോഴും ആരോടും കുഞ്ഞിന്റെ കാര്യം ഞാൻ പറഞ്ഞില്ലായിരുന്നു…. കാരണം അത് ആദ്യം അറിയേണ്ടത് പ്രണവ് ഏട്ടൻ തന്നെ ആവണം എന്നത് എനിക്ക് നിർബന്ധം ആയിരുന്നു …
റിഷി എന്റെ അടുത്ത തന്നെ ഇരുന്നു…. അവൻ ഒന്നും പറഞ്ഞില്ല എങ്കിലും എന്റെ അവസ്ഥ കണ്ടു ഏറ്റവും വേദനിക്കുന്നത് അവന്റെ മനസ്സ് ആണ് എന്ന് എനിക്ക് അറിയാമായിരുന്നു…
അത് വരെ എന്റെ കരച്ചിൽ മുഴങ്ങി കേട്ടു കൊണ്ട് ഇരുന്ന് ഹാളിൽ ഋഷിയുടെ ഫോൺ ശബ്ദിച്ചു….
റിഷി ഫോൺ അറ്റൻഡ് ചെയ്യുമ്പോഴും എന്റെ ശ്രദ്ധ അവനിൽ ആയിരുന്നു… മറുവശത്തു ആഗ്രഹിക്കുന്ന ആൾ ആകണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്. .. പക്ഷെ…..
അവന്റെ സംസാരത്തിൽ നിന്നും പ്രണവ് ഏട്ടൻ അല്ല എന്ന് മനസിലായി….. എന്നാൽ അവന്റെ ശബ്ദത്തിലെയും മുഖത്തെയും പതർച്ച എന്റെ ഉള്ളിലെ ഭയം ഇരട്ടിച്ചു…
ഏത്… ഏത് ഹോസ്പിറ്റലിൽ…
ആ ചോദ്യം അവന്റെ നാവിൽ നിന്നും ഉയർന്നപ്പോൾ ദേഹം മൊത്തം ചുട്ടു പൊള്ളുന്നത് പോലെ എനിക്ക് തോന്നി….. ഉയർന്ന നെഞ്ചിടിപ്പിൽ വയറ്റിൽ അമർത്തി പിടിച്ചു ഞാൻ ഇരുന്നു….
ഞങ്ങൾ പെട്ടന്നു വരാം…
എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി…
എന്തൊകെയോ അവനോട് ചോദിക്കണം എന്നുണ്ട് പക്ഷെ നിറഞ്ഞു വന്ന അവന്റെ കണ്ണ് എന്ത് കൊണ്ടോ എന്നെ അതിൽ നിന്ന് പിൻ തിരിപ്പിക്കുന്നു….
എന്റെ കണ്ണും നിറഞ്ഞു ഒഴുകി എന്ത് കൊണ്ടോ
റിഷി….
വിറയലോടെ ഞാൻ ചോദിച്ചപോൾ അവൻ ഒന്നും പറഞ്ഞില്ല…
റിഷി.. എന്താ…
എങ്ങനെയോ ശബ്ദം വീണ്ടും വീണ്ട എടുത്തു ഞാൻ ചോദിച്ചപ്പോൾ ആദ്യം അവൻ ഒന്ന് മടിച്ചു എങ്കിലും പറഞ്ഞു തുടങ്ങി….
എ..ഏട്ടത്തി അത് …..
പിനീട് അവന്റെ നാവിൽ നിന്നു വന്ന ഓരോ വാക്കുകൾക്കും എന്നെ കീറി മുറിക്കാൻ സാധിച്ചു…. അപ്പോഴും ദൈവത്തിനോട് ഇങ്ങനെ ഇട്ടു പരീക്ഷിക്കാതെ ജീവൻ എടുകാത്ത്ത് എന്ത് കൊണ്ട് എന്ന് സ്വയം പറഞ്ഞു…..
വീട്ടിൽ വേറെ ആരോടും ഒന്നും പറയാതെ ഞാനും ഋഷിയും ഹോസ്പിറ്റലിൽ ചെന്നു…
നേരെ പോയത് icu യിൽ ആയിരുന്നു…..
മുമ്പിൽ തന്നെ പ്രധീക്ഷിച്ച ആൾ ഉണ്ടായിരുന്നു…
ഞാൻ ആ ഡോറിലൂടെ അകത്തേക്ക് ഒരു പ്രാവശ്യം മാത്രമേ നോക്കാൻ എനിക്ക് കഴിഞ്ഞൊള്ളു….. എന്നും എനിക്ക് താങ്ങായി… കൂട്ടായി ഇരുന്ന എന്റെ സ്വാതി…….
മോളെ….
അവളുടെ ഹോസ്റ്റൽ വാർഡൻ എന്നെ താങ്ങി നിർത്തി അവിടെ കിടന്ന ചെയറിൽ ഇരുത്തി….
അപ്പോഴും റിഷി അവളെ നോക്കില്ല… എന്ത് കൊണ്ടോ അവൻ അതിൽ ഭയക്കുന്നു…
ആദ്യം പ്രണവ് ഏട്ടനൻ… ഇപ്പോൾ സ്വാതിയും നിർത്താതെ ഉള്ള സങ്കടങ്ങൾ ഒരു പരിധി വരെ കരഞ്ഞു തീർത്തതിനു ശേഷം ചേച്ചിയോട് ചോദിച്ചു…
അവൾക്ക് എന്താ പറ്റിയത്…
എന്റെ ചോദ്യം ഒരു സങ്കടം ആ മുഖത്തു ഉളവാക്കി…
അത്… Suicide attempt ആയിരുന്നു…..
ആ വാക്കുകൾ എന്നെ പോലെ തന്നെ ഋഷിയെയും ഞെട്ടിപ്പിച്ചു…
പക്ഷെ… എന്തിനാ… ഇങ്ങനെഒക്കെ ചെയ്യാൻ മാത്രം എന്ത് സങ്കടം ആണ് അവൾക്ക് ഉള്ളത്…
അപ്പോൾ അകത്തു നിന്നു ഡോക്ടർ ഇറങ്ങി വന്നു…
Now she is alright… കുറച്ച് കഴിഞ്ഞു റൂമിലേക്ക് മാറ്റും അപ്പോൾ കാണാം…
ഡോക്ടരുടെ വാക്കുകൾ മനസ്സിൽ ഒരു അല്പം ആശ്വാസം സൃഷ്ടിച്ചു എങ്കിലും ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു കൊണ്ട് ഇരുന്നു….റിഷിയുടെ മനസ്സും കലങ്ങി മറിയുകയാണ് എന്ന് എനിക്ക് മനസിലായി…
കുറച്ച് കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക് മാറ്റി…
ഞാൻ ഇറങ്ങുവാ ഗായത്രി…. നീ തന്നെ എല്ലാം സ്വതിയോട് ചോദിച്ചു മനസ്സിലാക്കു…
ഇറങ്ങാൻ തുടങ്ങിയ ചേച്ചിയുടെ കൈയിൽ ഞാൻ പിടിച്ചു…
ചേച്ചി… ഇവൾ എന്തിനാ ഇത് ചെയ്തത് എന്ന് എനിക്ക് അറിയില്ല….
സ്വാതിയെ നോക്കി ഞാൻ പറഞ്ഞപ്പോൾ നിറഞ്ഞു വന്ന മിഴികളോടെ അവൾ മുഖം തിരിച്ചു…. അവളെ തന്നെ നോക്കി ഋഷിയും സൈഡിൽ ഉണ്ടായിരുന്നു….
പക്ഷെ… ഇത് ഒന്നും ആരോടും….
ഗായത്രി… നിനെയും സ്വാതിയെയും എനിക്ക് അറിയാം…. കുറച്ച് ദിവസങ്ങൾ ആയി ഇവൾ ആരോടും മിണ്ടാതെ നേരെ ആഹാരം പോലും കഴിക്കാതെ ഒഴിഞ്ഞു മാറി നടക്കുക ആയിരുന്നു…. കാരണം എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല… നീ ചോദിച്ചാൽ ഇവൾ എല്ലാം പറയും…
ഞാൻ ഇപ്പോൾ ചെല്ലട്ടെ… രാത്രി ഞാൻ വരാം…സ്വാതിക്ക് കൂട്ടായി ഞാൻ ഇരുന്നോളാം…
ആ മുഖത്തേക്ക് നന്ദി പൂർവ്വം ഞാൻ നോക്കി…
പിന്നെ അധികം വയ്ക്കാതെ ചേച്ചി പോയി….
ഞാനും ഋഷിയും കട്ടിലിൽ ആരുടേയും മുഖത്തു നോക്കാതെ കുഞ്ഞിനു ഇരിക്കുന്ന സ്വാതിയും മാത്രമായി അവിടെ…. പതിയെ ഞാൻ അവളുടെ അടുത്തേക്ക് പോയി…
അവളുടെ വാടി തളർന്നു ഇരിക്കുന്ന മുഖം കണ്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു….. അവളുടെ മുടിയെ തലോടി കൊണ്ട് ഞാൻ ചോദിച്ചു…
എന്തിനാ മോളെ നീ ഇങ്ങനെ ഒക്കെ ചെയ്തത്..
എന്റെ ചോദ്യം കേട്ടു വിതുമ്പി കൊണ്ട് ഇരുന്ന അവൾ പെട്ടന്ന് തന്നെ ഒരു പൊട്ടി കരച്ചിലൂടെ എന്റെ നെഞ്ചിൽ വീണു….
കാരണം അറിയില്ല എങ്കിലും അവളുടെ മനസിനെ കുത്തി നോവിപ്പിക്കുന്ന എന്തോ ഒന്ന് നടന്നതായി എനിക്ക് മനസിലായി…. ഞാൻ അവളെ കുറച്ചും കൂടെ ചേർത്തു പിടിച്ചു…. അവളുടെ കണ്ണീർ ഋഷിയുടെ മുഖത്തും വിഷാദം സൃഷ്ടിക്കുന്നത് ഞാൻ അറിഞ്ഞു… .
അവളെ ഒരു വിധം ആശ്വസിപ്പിച്ചതിന് ശേഷം നേരെ ഇരുത്തി… എന്നാലും അവളുടെ കണ്ണീർ തോർന്നിട്ട് ഇല്ലായിരുന്നു….
എന്താ സ്വാതി… എന്താ സംഭവിച്ചത്…
അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി… പിനീട് ആ കണ്ണുകൾ റിഷിയിലേക്ക് തിരിഞ്ഞു…. അവനെ കണ്ടപ്പോൾ വീണ്ടും വിതുമ്പി പൊട്ടാൻ പോയ അവളുടെ കണ്ണീരിനെ അവൾ സ്വയം നിയന്ത്രിച്ചു..
വാക്കുകൾക്കായി അവൾ തേടുന്നത് പോലെ എനിക്ക് തോന്നി…
മോളെ…
ഞാൻ ചീത്തയായി ചേച്ചി.. ചീത്തയായി…
എന്ന് പറഞ്ഞു വീണ്ടും അവൾ മുഖം പൊത്തി കരഞ്ഞു…
പക്ഷെ ഇത്തവണ അവളോട് വീണ്ടും ചോദ്യം ചോദിച്ചത് ഞാൻ അല്ലായിരുന്നു…
മാറി നിന്ന റിഷി അവളുടെ അടുത്ത വന്നു… അവൻ എന്റെ മുഖത്തേക്ക് നോക്കി….ഞാൻ അനുകൂലമായി തലയാട്ടി…
അവൻ അവളുടെ കൈകളെ മുഖത്തും നിന്നും മോചിപ്പിച്ചു…
എന്താ സംഭവിച്ചത്…
തമാശയും കളി ചിരിയും മാത്രം നിറഞ്ഞു നിന്ന അവന്റെ സ്വരം ഗൗരവം ആയി മാറി…
അവന്റെ മുഖത്തു നോക്കാൻ എന്ത് കൊണ്ടോ അവൾ മടിക്കുന്നു…
പതിയെ സ്വയം നിയന്ത്രിച്ചതിന് ശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി….
കഴിഞ്ഞ വെള്ളിയാഴ്ച സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നു എനിക്ക്…. ക്ലാസ്സ് കഴിഞ്ഞപ്പോൾ വൈകി…. എന്റെ കൂട്ടുകാരിയും അന്ന് ഇല്ലായിരുന്നു…. അത് കൊണ്ട് പെട്ടന്ന് ഹോസ്റ്റലിൽ എത്താൻ main റോഡിനു പകരം മറ്റൊരു എളുപ്പ വഴി കൂടെ പോയി… സമയം താമസിച്ചത് കൊണ്ട് അധികം ആരും ഇല്ലായിരുന്നു അവിടെ….
പെട്ടന്ന് അവളുടെ മുഖത്തു ഭീതി പടർന്നു…
എപ്പോഴോ… എപ്പോഴോ…. ആരോ എന്റെ പിന്നിൽ ഉള്ളത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ സംശയം തെറ്റിയില്ല…. എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു… എപ്പോഴോ പേടി ആയപ്പോൾ ഞാൻ ഓടി…
പക്ഷെ… എപ്പോഴോ വീഴുന്നു പോയി ചേച്ചി…..
അയാൾ എന്നെ…….
വീണ്ടും കുഞ്ഞിനു ഇരുന്നു അവൾ കരഞ്ഞു
ഓരോ വാക്കും അവളുടെ നാവിൽ നിന്നു വന്നപ്പോൾ എന്റെ മനസ്സ് നിറുക ആയിരുന്നു
അവളോട് ഒപ്പം ഞാനും കരയുക ആയിരുന്നു….
അച്ഛന്റെ കൂടെ കള്ളു കുടിക്കാനും ചീട്ടു കളിക്കാനൊക്കെ ആയി അയാൾ പലപ്പോഴും നമ്മുടെ വീട്ടിൽ വന്നിട്ടുണ്ട്…അച്ഛൻ ചോദിക്കാൻ ഒന്നും പോവില്ല എന്ന് അറിയാവുന്നത് കൊണ്ട് ആയിരിക്കും അല്ലേ ചേച്ചി അയാൾ എന്നെ…
അവൾ വീണ്ടും എന്നെ കെട്ടി പിടിച്ചു….. എന്റെ അനിയത്തിയെ എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞില്ലാലോ എന്ന് കുറ്റബോധം എന്റെ മനസ്സിൽ വന്നു…
പക്ഷെ പെട്ടന്നു എന്റെ മിഴികൾ സഞ്ചരിച്ചത് റിഷിയിൽ ആയിരുന്നു….. വെറും ശൂന്യത ആയിരുന്നു അവന്റെ മുഖത്തു…
റിഷി…
ഞാൻ വിളിച്ചപ്പോൾ പതിയെ എന്നിൽ നിന്നും മാറി സ്വാതിയും അവനെ നോക്കി….
പക്ഷെ ഒരു അക്ഷരം പോലും പറയാതെ അവൻ മുറിക്ക് പുറത്തു പോയി….. അത് സ്വാതിയെ പൂർണമായും തകർത്തു…
മോളെ..
സാരമില്ല ചേച്ചി…. സ്നേഹിക്കുന്ന പെണ്ണ് പരിശുദ്ധ ആയിരിക്കണം എന്ന് ഏതൊരു ആണും ആഗ്രഹിക്കില്ലേ….
എന്ന് അവൾ പറയുമ്പോൾ അവളുടെ കണ്ണിലെ അവസാന പ്രദീക്ഷയും പോയിരുന്നു…. ഞാൻ സ്വാതിയുടെ അടുത്തായി തന്നെ ഇരുന്നു….
അപ്പോൾ ഒന്നും റിഷി അകത്തേക്ക് വന്നില്ല…
ഇൻജെക്ഷൻ എടുത്ത ഷീണത്തിൽ സ്വാതി ഒന്ന് മഴങ്ങിയപ്പോൾ ഞാൻ ഒരിക്കൽ കൂടി അവളുടെ നെറ്റിയിൽ മുത്തം നൽകി പുറത്ത ഇറങ്ങി…
കുറച്ച് മാറി തന്നെ റിഷി ഉണ്ടായിരുന്നു… എന്തോ ഫോണിൽ നോക്കി കൊണ്ട് നിക്കുവായിരുന്നു…
ഞാൻ അവന്റെ അടുത്തേക്ക് പോയി…
അവൾ ഒന്ന് മയങ്ങി….
ഞാൻ പറഞ്ഞപ്പോൾ റിഷി ഒന്ന് തലയാട്ടി…
റിഷി … നീ പൊയ്ക്കോ… വീണ്ടും നിന്നെ കണ്ടാൽ ചിലപ്പോൾ അവൾക്ക് സങ്കടം കൂടും…
റിഷി എന്റെ മുഖത്തേക്ക് നോക്കി…
ഞാൻ നിന്നെ കുറ്റം പറയുന്നില്ല…. അവളെ ഇനി നിനക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന്..
വന്ന നാൾ മുതൽ ഞാൻ ഏട്ടത്തിയുടെ കൂടെ തന്നെയാ മിക്കപ്പോഴും.. എന്നിട്ടും സ്വാതിയെ പോലെ തന്നെ ഏട്ടത്തിക്കും എന്നെ മനസിലാക്കാൻ പറ്റില്ലേ…
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..
അവളെ മറന്നിട്ടോ ഇനി സ്നേഹിക്കാൻ കഴിയാത്തത് കൊണ്ടോ ഒന്നുമല്ല ഞാൻ ഒന്നും പറയാതെ മുറിക്ക് പുറത്ത പോയത്….
സ്വന്തം ജീവൻ അവസാനിപ്പിക്കുന്നതിന് മുമ്പ് സംഭവിച്ചത് എല്ലാം അവൾക് എന്നോട് പറഞ്ഞു കൂടെ ആയിരുന്നോ….
വെറും പതിനാറുക്കാരിയോട് ഒരു പത്തൊമ്പത് കാരന് തോന്നിയ ഒരു കുട്ടി കളി അല്ല ഏട്ടത്തി എനിക്ക് അവൾ…. എന്തോ… ഇഷ്ടപ്പെട്ടു പോയി…. അത് ഇനി അവൾക്ക് എന്തൊക്കെ പറ്റിയാലും മാറാനും പോവുന്നില്ല ..
അപ്പോൾ ആദ്യമായി ആ ദിവസം ഞാൻ ഒന്ന് പുഞ്ചിരിച്ചു….
പിന്നെ കുറച്ചു സമയം ഞാൻ കളഞ്ഞിട്ടു പോയി എന്ന് കരുതി കിടക്കട്ടെ അവിടെ…. എന്നെയും ഒറ്റയ്ക് ആക്കി പോകാൻ നോക്കിയത് അല്ലേ….
അവൻ അത് പറഞ്ഞപ്പോൾ വീണ്ടും എന്റെ പഴയ റിഷി ആയി….
കുറച്ച് സമയം കഴിഞ്ഞു ഞാനും കൂടെ ഋഷിയും അകത്തു കയറി…
അപ്പോഴും അവൾ ഉറങ്ങുക ആയിരുന്നു…
ഏട്ടത്തി.
മ്മ..
അനുഗ്രഹിക്കണം…
ഞാൻ അവന്റെ മുഖത്തു എന്തിനു എന്ന് അർത്ഥത്തിൽ നോക്കിയപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് അവൻ സ്വാതിയുടെ അടുത്തേക്ക് പോയി…
ഞാൻ അവിടെ തന്നെ നിന്നു…
അവൻ നേരെ ചെന്നു അവളുടെ കട്ടിലിൽ ചെന്ന് ഇരുന്നു… ഒരിക്കൽ കൂടി എന്റെ മുഖത്തു നോക്കിയതിന് ശേഷം അവൻ സ്വാതിയിലേക്ക് ശ്രദ്ധ തിരിച്ചു..
ഡി…
അവന്റെ ആ വിളിയിൽ ഞാൻ തന്നെ ഒന്ന് ഞെട്ടി… ഒരു സങ്കടത്തിൽ ഉള്ള വിളി അല്ലായിരുന്നോ ഞാൻ പ്രധീക്ഷിച്ചത്…
ഡി… മതി ഉറങ്ങിയത്… എണിക്കടി…
അവന്റെ ആ വിളിയിൽ അവൾ കണ്ണ് തുറന്നു…. ആദ്യം അവൾ കണ്ടത് മുമ്പിൽ ഇരിക്കുന്ന ഋഷിയെ ആയിരുന്നു അവൾ പതിയെ എഴുനേറ്റു ഇരുന്നു… അവന്റെ മുഖത്തു നോക്കിയില്ല…. പക്ഷെ മാറി നിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി…
അവിടെ അല്ല ഇവിടെ..
അവളുടെ മുഖം അവന്റെ നേർക്ക് തിരിച്ചു…
അവന്റെ പതിവ് ഇല്ലാത്ത ദേഷ്യം എല്ലാം കണ്ടത് കൊണ്ട് ആവാം അവൾ ഭയന്നിരുന്നു…
vein മുറിച്ച അവളുടെ കൈയിലെ മുറിവിൽ നോക്കി കൊണ്ട് അവൻ ചോദിച്ചു..
ഏത് ബ്ലേഡ് ആണ് ഉപയോഗിച്ചത്…
ആ ചോദ്യം മനസ്സിലാവാതെ അവൾ അവനെ നോക്കി..
ഇങ്ങനെ ഒക്കെ ചാവാൻ നോക്കുമ്പോൾ നല്ല മൂർച്ചയുള്ള ബ്ലേഡ് എടുക്കണ്ടേ… അല്ലെങ്കിലും ദാ ഇത് പോലെ ശ്രമം പരാജയപെട്ടു ഇരിക്കേണ്ടി വരും…
എന്ന് പറഞ്ഞു അവൾ പോക്കറ്റിൽ നിന്നും ഒരു ബ്ലേഡിന്റെ കവർ എടുത്തു അതിൽ നിന്നും പുതിയ ഒരു ബ്ലേഡ് എടുത്തു..
ദാ…
അവൻ അവൾക് നേരെ ബ്ലേഡ് നീട്ടിയപ്പോൾ ഒന്നും മനസ്സിലാവാതെ അവൾ ഇരുന്നു…
ഒരു അവസരം കൂടി തരുവാ നിനക്ക്….. ചാവുന്നെങ്കിൽ ദാ ഇപ്പോൾ ചാവണം….
അത്…. അപ്പോൾ എല്ലാം കൂടെ ചിന്തിച്ചപ്പോൾ… അങ്ങനെ ചെയ്യാനാ തോന്നിയത്…
അവൾ ഇടറിയ സ്വരത്തിൽ അവനു മറുപടി നൽകി…
അപ്പോൾ ഇപ്പോഴോ… ?.
അവൾ മറുപടി ഒന്നും പറയാതെ അവന്റെ മുഖത്തു നോക്കി കരഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് അവളുടെ കണീർ തുടച്ചു…
അപ്പോൾ മരിക്കാൻ ഉള്ള ശ്രമം ഉപേക്ഷിച്ചല്ലോ….. ഇനി ജീവിക്കാലോ എന്റെ കൂടെ….
അവൾ അത് കേട്ടു ആദ്യം എന്റെ മുഖത്തു നോക്കി… പിന്നെ ഋഷിയുടെയും…
നോക്കണ്ടാ ഇപ്പോൾ അല്ല എന്റെ മൂന്ന് വർഷത്തെ ഡിഗ്രിയുടെ എല്ലാ പേപ്പറും എഴുതി എടുക്കാൻ എന്തായാലും ഒരു അഞ്ചു വർഷം എങ്കിലും എടുക്കും….
അപ്പോൾ നമ്മുക്ക് കല്യാണ പ്രായവും ആവും… എന്ത് പറയുന്നു…
അവളെ ചിരിപ്പിക്കാൻ ഉള്ള അവന്റെ ശ്രമം പാഴായില്ല.. അത് വരെ കരഞ്ഞു തളർന്നിരുന്ന എന്റെ അനിയത്തിയുടെ മുഖം തെളിഞ്ഞു…
നീ പറഞ്ഞത് പോലെ നീ ചീത്ത ഒന്നും ആയിട്ട് ഇല്ലാ…. അഥവാ അങ്ങനെ വല്ല ചിന്തയും നിനക്ക് ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യാം.. ഞാനും ഏതെങ്കിലും ഒരു പെണ്ണിനെ പീഡിപ്പിക്കാം അപ്പോൾ ഞാനും ചീത്ത ആവുമല്ലോ…. അപ്പോൾ നമ്മുക്ക് കേട്ടാലോ…
ഇപ്പോൾ സ്വാതി പൂർണമായും എല്ലാം മറന്നു ചിരിച്ചു…. ഋഷിയും… ഞാനും ചിരിച്ചു എങ്കിലും പതിയെ ആ പുഞ്ചിരി മാഞ്ഞു…
ഏട്ടത്തി സങ്കടപെടണ്ടാ പ്രണവ് ഏട്ടൻ വീട്ടിൽ എത്തി..
എന്റെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു… ആ വാക്കിൽ ഞാനും ആശ്വാസം കണ്ട എത്തി.. .
കുറച്ച് നേരത്തേക്ക് സ്വാതിയുടെ കൂടെ ഋഷിയെ കൂട്ട ഇരുത്തി ഞാൻ പുറത്ത് പോയി…
സ്വാതിയുടെ വിവരങ്ങൾ അറിയാൻ ഡോക്ടറെ കാണാൻ ആണ് പോകുന്നത് എങ്കിലും മറ്റൊരാളുടെ വിവരവും എനിക്ക് അറിയണം ആയിരുന്നു…
വലിയ കോംപ്ലിക്കേഷൻസ് ഒന്നില്ല….. നല്ല പോലെ rest എടുക്കണം…
സ്കാനിങ് റിപ്പോർട്ട് കണ്ടു ഡോക്ടർ എന്നോട് പറഞ്ഞു…
കൂടെ ആരും വന്നില്ലേ… husband എവിടെ..
അത്..വരാൻ പറ്റില്ല..
എല്ലാം കേട്ടു ഞാൻ പുറത്ത ഇറങ്ങിയപ്പോൾ എന്റെ കൈയിൽ സ്കാനിംഗ് റിപ്പോർട്ടും ഉണ്ടായിരുന്നു…
കൈയിൽ ഇരിക്കുന്ന കവർ കണ്ടു എന്താ എന്ന് റിഷി ചോദിച്ചപ്പോഴും സ്വാതിയുടെ റിപ്പോർട്ട് ആണ് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു…
വൈകിട്ട് ആയപ്പോൾ തന്നെ രമ ചേച്ചി വന്നു… പോയപ്പോൾ കണ്ട സ്വാതിയുടെ കരഞ്ഞ മുഖം ആണെങ്കിലും തിരിച്ചു വന്നപ്പോൾ അവളുടെ ചിരിച്ച മുഖം കണ്ട ചേച്ചിയുടെ മുഖവും തെളിഞ്ഞു….
സ്വാതിക്ക് കൂട്ടായി ഇരിക്കണം എന്ന് ആഗ്രഹമുണ്ട് എങ്കിലും പ്രണവ് ഏട്ടന്റെ മനസ്സിൽ ഉള്ള പിണക്കം മാറ്റാൻ വേണ്ടി ഞാനും ഋഷിയും കുറച്ച് കഴിഞ്ഞു അവളോട് യാത്ര പറഞ്ഞു ഇറങ്ങി…..
അവളുടെ തെളിഞ്ഞ മുഖത്തിനു കാരണമായ ഋഷിയോട് മനസ്സിൽ ഒരായിരം വട്ടം നന്ദി പറഞ്ഞു…
റിഷി… വീട്ടിലേക്കു പോകുന്നതിനു മുമ്പ് മറ്റൊരു സ്ഥലത്തേക്ക് പോകണം നമ്മുക്ക്…
എവിടേക്ക്….
ഒരിക്കലും ഒരു തിരിച്ചു വരവ് ആഗ്രഹിക്കാത്ത ആ വീട്ടിൽ കാർ നിന്നു…
നീ ഇറങ്ങണ്ടാ.. ഞാൻ പോയി സംസാരിച്ചിട്ട് വരാം..
എന്ന് പറഞ്ഞു ഞാൻ കാറിന്റെ പുറത്ത ഇറങ്ങി…
എന്നാൽ ഞാൻ വന്നത് കൃത്യ സമയത്ത് ആണ് എന്ന് തോന്നി കാരണം ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനോട് ഒപ്പം ഒളിച്ച ഓടാൻ പെട്ടിയും എടുത്തു നിക്കുവായിരുന്നു ആ സ്ത്രീ…
എന്നെ പ്രധീക്ഷിക്കാതെ കണ്ടു എങ്കിലും വലിയ ഞെട്ടൽ ഒന്നും അവർക്ക് ഇല്ലാ..
നിനക്ക് എന്താടി ഇവിടെ കാര്യം…
ഞാൻ നിങ്ങളെ കാണാൻ അല്ല… നിങ്ങളുടെ ഭർത്താവിനെ കാണാൻ ആണ്…
അങ്ങേരു എവിടെ ആണ് എന്ന് എനിക്ക് എങ്ങനെ അറിയാൻ ആണ്..
നിങ്ങളുടെ മോള് ഇപ്പോൾ എവിടെ ആണ് എന്ന് നിങ്ങൾക്ക് അറിയാമോ..
അവർ എന്റെ മുഖത്തു നെറ്റി ചുളിച്ചു കൊണ്ട് നോക്കി…
ഹോസ്പിറ്റലിൽ… കള്ളു കുടിക്കാനും എല്ലാത്തിനും നിങ്ങളുടെ ഭർത്താവ് തന്നെ വീട്ടിൽ മുമ്പ് വിളിച്ചു വരുത്തുന്ന കൂട്ടുകാർ ഉണ്ടല്ലോ .. അതിൽ ഒരു വൃത്തികെട്ടവൻ എന്റെ സ്വാതിയെ. .
ബാക്കി ഞാൻ പറഞ്ഞില്ല..
കേട്ടപ്പോൾ ഒരു നിമിഷം അവരുടെ മുഖത്തു സങ്കടം നിഴലിച്ചു എങ്കിലും ഔട്ടോയിൽ നിന്നും ഇറങ്ങി വരുന്ന ആ സുധിയെ കണ്ടപ്പോൾ വീണ്ടും അവരുടെ മുഖം പഴയത് പോലെ ആയി
..
എന്നെ വേണ്ടാ എന്ന് വച്ചു നിന്റെ കൂടെ ഇറങ്ങി പോയവൾ അല്ലേ.. അവൾക്ക് എന്ത് പറ്റിയാലും എനിക്ക് ഒരു പ്രശ്നവും ഇല്ലാ….
ആ വാക്കുകൾ ശരിക്കും എന്നെ ഞെട്ടിച്ചു..
നിങ്ങൾ ഒരു അമ്മയാണോ…
അതിന്റെ മറുപടി ആയി അവർ പുച്ഛിച്ചു ചിരിച്ചു…
സുധി ഞങ്ങളുടെ അടുത്തേക്കായി വന്നപ്പോൾ അയാളോട് ഒപ്പം ഇറങ്ങി പോകാൻ തയ്യാർ ആയി അവർ ഇറങ്ങി…
ഞാൻ ഒന്നും പറയുന്നില്ല…. പക്ഷെ കാലം നിങ്ങളെ കൊണ്ട് കണക്കു പറയിപ്പിച്ചിരിക്കും…..
അവസാനമായി അത്രെയും പറഞ്ഞു ഞാൻ നടന്നു നീങ്ങി….
കാറിൽ കയറിയപ്പോൾ റിഷി എന്തോ ഫോണിൽ നോക്കുക ആയിരുന്നു…… പിനീട് യാത്രയിലും പലപ്പോഴും അത് ആവർത്തിച്ചു…. ഞാൻ ഒന്നും പറഞ്ഞില്ല..
രാത്രി ആയപ്പോൾ വീട് എത്തി…
ഏട്ടത്തി സ്വാതിക്ക് ഒരു ചെറിയ ആക്സിഡന്റ് പറ്റി എന്ന് മാത്രമേ ഞാൻ ഇവിടെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്..
അവൻ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി…
ഞാൻ അകത്തേക്ക് പോകാൻ തുടങ്ങിയതും വീണ്ടും ഫോണിൽ ആരെയോ വിളിക്കാൻ തുടങ്ങിയ ഋഷിയോട് ഞാൻ പറഞ്ഞു…
അയാളെ കൊല്ലരുത്…. പക്ഷെ ഇനി ഒരു പെണ്ണിനോടും ഇങ്ങനെ പെരുമാറാനും പാടില്ല….
ഞാൻ പറഞ്ഞപ്പോൾ റിഷി എന്നെ അത്ഭുതത്തോടെ നോക്കി…പിന്നെ പതിയെ പുഞ്ചിരിചൂ….. സ്വതിയോട് ഈ ക്രൂരത ചെയ്തവനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ ആണ് റിഷി എന്ന് എനിക്ക് തുടക്കം തന്നെ മനസിലായി…
എല്ലാരും സ്വാതിയുടെ വിവരങ്ങൾ അനേഷിച്ചു…. എല്ലാർക്കും ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം ഉത്തരം ഒതുക്കി ഞാൻ റൂമിലേക്ക് നടന്നു…
കൈയിൽ ഇരുന്ന റിപ്പോർട്ട് ടേബിളിന്റെ അടിയിൽ വച്ചു തിരിഞ്ഞതും…. രാവിലെ തൊട്ടുള്ള ഓട്ടം കൊണ്ടാണോ എന്ന് അറിയില്ല ദേഹം തളരുന്നത് പോലെ തോന്നി….
താഴെ വീഴും എന്ന് ഉറപാഴ്പ്പോൾ ഞാൻ വയറ്റിൽ അമർത്തി പിടിച്ചു…
പക്ഷെ താഴെ വിഴുന്നതിന് മുമ്പ് തന്നെ രണ്ട കരങ്ങൾ എന്നെ സുരക്ഷിതമാക്കി…
നോക്കിയപ്പോൾ സംശയം തെറ്റിയില്ല പ്രണവ് ഏട്ടൻ…
ആ കണ്ണുകൾ എന്നിലേക്ക് പതിഞ്ഞു നിന്നു….
ഇന്നലത്തെ ദേഷ്യം കണ്ടില്ല എങ്കിലും പിണക്കം ആ കണ്ണിൽ വ്യക്തമായിരുന്നു..
പക്ഷെ അധികം സമയം ആ കണ്ണിൽ നോക്കാൻ എനിക്ക് കഴിഞ്ഞില്ല… പതിയെ എന്റെ കണ്ണിൽ ഇരുട്ടു സ്ഥാനം പിടിച്ചു… ബോധം പോകുന്ന സമയത്തും എന്നെ താങ്ങി നിർത്തിയ ആ നെഞ്ചിന്റെ ചൂട് ഞാൻ അറിഞ്ഞു…..
മുഖത്തു വെള്ളം വീണപ്പോൾ പതിയെ മിഴികൾ തുറന്നു…
കഴിക്കാൻ എന്തെങ്കിലും എടുക്കട്ടേ മോളെ
..അമ്മ ആയിരുന്നു മുമ്പിൽ…
ഞാൻ വേണ്ടാ എന്ന് തലയാട്ടിയതിന് ശേഷം പതിയെ എഴുനേറ്റു ഇരുന്നു..
മുറിയിൽ അമ്മ മാത്രമേ ഉണ്ടായിരുന്നോളു…
നീ മഴങ്ങി വീണപ്പോൾ പ്രണവ് പെട്ടന്ന് എന്നെ വിളിച്ചു… എന്തോ ഫോൺ വന്നപ്പോൾ അവൻ പുറത്ത പോയതാ… ഇപ്പോൾ വരും…
ഞാൻ ഒന്നും പറയാതെ ഇരുന്നു..
അമ്മ ഒരിക്കൽ കൂടി എന്റെ കവിളിൽ തലോടിയതിന് ശേഷം ചോദിച്ചു…
പ്രണവിന് അറിയാമോ…
അമ്മ ചോദിച്ചപ്പോൾ ഞാൻ ആ മുഖത്തു നോക്കി..
എന്താ…
ഗായത്രി… മൂന്ന് മക്കളെ പ്രസവിച്ച എനിക്ക് നിന്റെ ഈ ഷീണത്തിന്റെ കാരണം അറിയാൻ വലിയ ഡോക്ടർ ഒന്നും ആവണ്ടാ..
അമ്മ ചെറു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു..
ആദ്യം പ്രണവ് ഏട്ടൻ തന്നെ അറിയണം എന്ന് തന്നെ ആയിരുന്നു ആഗ്രഹിച്ചത്… പക്ഷെ ഇന്നലെ….
സാരമില്ല മോളെ….
അമ്മ എന്നെ ആശ്വസിപ്പിച്ചപ്പോൾ തന്നെ പ്രണവ് ഏട്ടൻ മുറിയിലേക്ക് വന്നു….
ഏട്ടനെ കണ്ടപ്പോൾ വീണ്ടും എനിക്ക് ഒരു പുഞ്ചിരി നൽകി അമ്മ പോയി….
ഞാൻ പ്രണവ് ഏട്ടനെ നോക്കി
…എന്നെ തന്നെ നോക്കി ഏട്ടനും..
.
*************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission