Skip to content

ജീവാംശമായി – Part 25

ജീവാംശമായി - തുടർകഥകൾ

ഞാൻ പ്രണവ് ഏട്ടനെ നോക്കി..
എന്നെ തന്നെ നോക്കി ഏട്ടനും…

ഒരു നിമിഷം കണ്ണുകളുടക്കിയത് അല്ലാതെ കട്ടിലിൽ ഇരിക്കുന്ന എന്നോട് വേറെ ഒന്നും പറയാതെ ഏട്ടൻ ഷെൽഫ് തുറന്നു എന്തോ നോക്കി കൊണ്ട് നിന്നു..

പതിയെ കട്ടിലിൽ നിന്നും എഴുനേറ്റു ഞാൻ ഏട്ടന്റെ അടുത്തേക്ക് പോയി…
പിന്നിൽ എന്റെ സാമിപ്യം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ നിന്നു…
ഇനിയും ആ മനസിലെ അവഗണന സഹിക്കാൻ കഴിയത്തത് കൊണ്ട് പിന്നിൽ നിന്നും ഞാൻ മുറുകെ പ്രണവ് ഏട്ടനെ കെട്ടി പിടിച്ചു…

ഒന്നും പ്രതികരിക്കാതെ കുറച്ച് സമയം ഞങ്ങൾ അങ്ങനെ തന്നെ നിന്നു…
പ്രണവ് ഏട്ടൻ തിരിഞ്ഞപ്പോൾ അല്പം കുറ്റബോധത്തോടെ ഞാൻ ആ മുഖത്തു നോക്കി…

എന്നോട് ഇപ്പോഴും ദേഷ്യമാണോ…
ആ ചോദ്യം കേട്ട് ഒന്നും പറയാതെ പ്രണവ് ഏട്ടൻ നിന്നു..

തെറ്റ് തന്നെയാ ചെയ്തത് സമ്മതിച്ചു… പക്ഷെ എല്ലാം ഞാൻ ഇന്നലെ തുറന്നു പറയാൻ തീരുമാനിച്ചത് ആയിരുന്നു..
ഒന്നും നേരത്തെ പറയാതെ ഇരുന്നത് പേടിച്ചിട്ടാണ്…. വീണ്ടും…..

വീണ്ടും ഞാൻ പഴയത് പോലെ നിന്നോട് പെരുമാറും എന്ന് വിചാരിച്ചിട്ട്…
മൗനത്തിനു വിരാമം ഇട്ടുകൊണ്ട് പ്രണവ് ഏട്ടൻ സംസാരിച്ചു തുടങ്ങി…

ഇവിടെ എനിക്ക് മാത്രം അല്ല എല്ലാർക്കും പ്രിയയെ ജീവൻ ആയിരുന്നു… അവളുടെ മരണത്തിൽ മനംനൊന്ത് കഴിയുന്നവർ തന്നെയാ ഇവിടെ ഉള്ള എല്ലാരും…

വീണ്ടും എന്നെ ചേർത്തു നിർത്തി ഏട്ടൻ തുടർന്നു…

നിന്റെ അച്ഛന്റെ ഒരു കൈഅബത്തം മൂലമാണ് പ്രിയ മരിച്ചത് എന്ന് അറിഞ്ഞിട്ടും പ്രവീൺ ഏട്ടൻ രോഹിണി ചേച്ചിയെ വെറുത്തോ… ഇല്ലലോ…
അത് പോലെ തന്നെയാ എനിക്ക്‌ നീയും … ഒന്നിന്റെ പേരിലും നിന്നെ വെറുക്കാനോ മറക്കാനോ എനിക്ക് പറ്റില്ലാ… പക്ഷെ നീ..

ആ കണ്ണിൽ എവിടേയോ നനവ് പറ്റുന്നത് ഞാൻ കണ്ടു..

പക്ഷെ നീ എന്നെ മനസിലാക്കിട്ടില്ല… മനസിലാക്കി എങ്കിൽ എല്ലാം എന്നോട് നീ തന്നെ തുറന്നു പറയുമായിരുന്നു…. മകളുടെ ജീവിതം കൈവിട്ടു കളയരുത് എന്ന് പറഞ്ഞു നിന്റെ അച്ഛന് എന്റെ മുമ്പിൽ തല കുനിച്ചു നിക്കേണ്ടിയും വരില്ലായിരുന്നു..

അച്ഛൻ ആണോ അപ്പോൾ എല്ലാം ഏട്ടനോട് പറഞ്ഞത്…

എല്ലാം ഒരുനാൾ ഞാൻ അറിയും എന്ന് ഉറപ്പുള്ളത് കൊണ്ടാവാം നിന്റെ അച്ഛൻ കമ്പനിയിൽ വന്ന എല്ലാം എന്നോട് പറഞ്ഞത്….
പക്ഷെ അപ്പോഴും എനിക്ക് അറിയേണ്ടിയിരുന്നത് എല്ലാം നിനക്ക് നേരത്തെ അറിയാമായിരുന്നോ എന്ന് മാത്രം ആയിരുന്നു….

അത്… പ്രിയയെ ഏട്ടന് എത്രത്തോളം ഇഷ്ടം ആണ് എന്ന് അറിയാവുന്നത് കൊണ്ട്…

അവളെ പോലെ അല്ലെങ്കിൽ മറ്റാരേക്കാളും ഞാൻ സ്നേഹിക്കുന്നത് നിനെയാ…
വേദനയോടെ ഉറച്ചു എന്നെ ചേർത്തു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു… ഒപ്പം മനസ്സും…

സോറി…
അത്രെയും മാത്രം പറയാനേ എനിക്ക് കഴിഞ്ഞൊള്ളു….

വീണ്ടും ഒന്നും പറയാതെ തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ മുമ്പിൽ തടസ്സമായി ഞാൻ നിന്നു… വീണ്ടും മാറി പോകാൻ തുടങ്ങിയപ്പോൾ അതെ പോലെ വീണ്ടും നിന്നു…

ഗായത്രി..

അറിഞ്ഞപ്പോൾ ഒന്നും തുറന്നു പറഞ്ഞില്ല തെറ്റ് ആണ്… പക്ഷെ ഇങ്ങനെ പിണങ്ങി നടക്കാൻ മാത്രം വലിയ തെറ്റ് ആണോ..

വലിയ തെറ്റ് തന്നെയാ… അല്ലെങ്കിൽ മറ്റൊരു പേരും പറയാം ചതി..

എന്നാൽ അതിലും വലിയ ചതി പ്രണവ് ഏട്ടൻ തന്നെയാ എന്നോട് ചെയ്തത്..

ഞാൻ എന്ത് ചതി നിന്നോട് ചെയ്‌തു എന്നാ…

എന്റെ പഠിത്തം തുടരാൻ വേണ്ടി ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ടാ എന്ന് പറഞ്ഞ അതെ ആൾ തന്നെ വയറ്റിൽ ഒരു കുഞ്ഞിനെ തന്നത് ഒരു ചതി തന്നെയാ…

വീണ്ടും എന്തോ മറുത്തുപറയാൻ തുടങ്ങിയ ഏട്ടൻ ഒന്ന് അമ്പരന്നു… വാ തുറന്നു വാക്കുകൾക്ക് വേണ്ടി തിരയുന്ന പ്രണവ് ഏട്ടന് മുമ്പിൽ ഞാൻ ടേബിളിൽ നിന്നും എന്റെ സ്കാനിംഗ് റിപ്പോർട്ട്‌ എടുത്തു നീട്ടി…

അപ്പോഴും മൊത്തത്തിൽ ഞെട്ടി നിക്കുന്ന പ്രണവ് ഏട്ടൻ ഒരിക്കൽ കൂടി എന്റെ മുഖത്തു നോക്കിയതിന് ശേഷം റിപ്പോർട്ടിൽ നോക്കി…

അപ്പോൾ ആ കണ്ണുകളിൽ പല ഭാവങ്ങളും വിരിഞ്ഞു… പതിയെ ആ മുഖത്തു നേരത്തെ സ്ഥാനം പിടിച്ചിരുന്ന ദേഷ്യവും സങ്കടവും എവിടേക്കോ മാഞ്ഞു പോയിരുന്നു…
റിപ്പോർട്ടിൽ നിന്നും കണ്ണ് എടുത്തു എന്റെ മുഖത്തേക്ക് നോക്കി…

അച്ഛനാവാൻ പോവുകയാ…
ആ വാക്കുകൾ കേട്ട് ഇപ്പോൾ ശരിക്കും ആ കണ്ണ് നിറഞ്ഞു…

ഇന്നലെ…എല്ലാം തുറന്നു പറയുന്നതിന് ഒപ്പം കുഞ്ഞിന്റെ കാര്യവും പറയാൻ ഇരിക്കുവായിരുന്നു…. ആദ്യം പ്രണവ് ഏട്ടൻ തന്നെ അറിയണം എന്ന് തോന്നി അത് കൊണ്ട് വേറെ ആരോടും പറഞ്ഞതുമില്ല … പക്ഷെ… ഇന്നലെ…..
പിന്നെ ഒന്നും പറയാതെ തല കുഞ്ഞിച്ചു ഞാൻ നിന്നു…
പ്രണവ് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു…. പതിയെ ആ കൈകൾ കൊണ്ട് എന്റെ മുഖം ഉയർത്തി…
ആദ്യം നെറ്റിയിൽ ഒരു ചുംബനം ആയിരുന്നു കിട്ടിയത്…

നീയും കൂടെ സമ്മതിച്ചത് കൊണ്ട് അല്ലേ ഞാൻ ചതിച്ചു പോയത്….
മങ്ങി പോയ പുഞ്ചിരി വീണ്ടും ആ മുഖത്തു വരുത്തി പറഞ്ഞപ്പോൾ എന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു…

ഇപ്പോൾ പിണക്കം മാറിയോ…..

മറുപടിയായി എന്നെ ആ നെഞ്ചിൽ ചേർത്ത് നിർത്തി… ഒരു കൈ കൊണ്ട് എന്നെ ചേർത്ത് നിർത്തുമ്പോൾ മറു കൈ കൊണ്ട് സാരിയുടെ ഇടയിലൂടെ എന്റെ വയറ്റിൽ പതിയെ തഴുകി……

അടുത്ത ദിവസം രാവിലെ മുറിക്ക് പുറത്ത ഞങ്ങൾ ഇറങ്ങുമ്പോൾ എല്ലാം പഴയത് പോലെ ശാന്തം ആയിക്കഴിഞ്ഞിരുന്നു….
പ്രണവ് ഏട്ടന്റെ ഓരോ നോട്ടവും തലോടലും എനിക്ക് കിട്ടികൊണ്ടേ ഇരുന്നു…

എന്താ അപ്പച്ചി ഇന്ന് പതിവ് ഇല്ലാത്ത ഒരു സന്തോഷം….
ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ റിഷി അമ്മയോട് ചോദിച്ചു..

കാരണം ഉണ്ടല്ലോ… ഈ വീട്ടിൽ ഒരാളും കൂടെ വരാൻ പോവുകയല്ലേ…
അമ്മ എന്നെയും അടുത്ത ഇരിക്കുന്ന പ്രണവ് ഏട്ടനേയും നോക്കി പറഞ്ഞു…

അഹ് .. രോഹിണി ചേച്ചിയുടെ മാസം അടുത്തല്ലോ അതാണല്ലേ ഈ സന്തോഷം

ഒപ്പം ഒരാളുടെ മാസം തുടങ്ങിട്ടും ഉണ്ടല്ലോ…
അമ്മ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഒന്നും മനസിലാവാതെ റിഷി ഇരുന്നു ചായ കുടിച്ചു…

ടാ… ഗായത്രിയും അമ്മയാവാൻ പോവുകയാണ് എന്ന്…
അത് കേട്ടതും അവൻ കുടിച്ചു കൊണ്ട് ഇരുന്ന ചായ അറിയാതെ അവന്റെ മുമ്പിൽ ഇരുന്നു പത്രം വായിച്ചു കൊണ്ട് ഇരുന്ന പ്രവീൺ ഏട്ടന്റെ മുഖത്തു തുപ്പി…

എന്താടാ കോപ്പേ ഇത്…
പ്രവീൺ ഏട്ടൻ അവനെ നിർത്താതെ തെറി പറഞ്ഞു കൊണ്ട് ഇരുന്നത് ഒന്നും ശ്രദ്ധിക്കാതെ അവൻ ആദ്യം എന്റെ മുഖത്തു നോക്കി
സത്യമാണോ എന്ന് രീതിയിൽ മുഖം കൊണ്ട് ചോദിച്ചപ്പോൾ അതെ എന്ന് രീതിയിൽ ഞാൻ തലയാട്ടി…
അടുത്തത് പണി പറ്റിച്ചല്ലോ എന്ന് രീതിയിൽ പ്രണവ് ഏട്ടനെ നോക്കിയപ്പോൾ തിരികെ ഏട്ടൻ ഒരു പുഞ്ചിരി സമ്മാനിച്ചു…

അപ്പോൾ ആണ് അവൻ അവിടെ പ്രവീൺ ഏട്ടനെ ശ്രദ്ധിച്ചത്…

അയ്യോ എന്ത് പറ്റി ചേട്ടാ… ഇവിടെ വെള്ളം ഇല്ലാത്തത് കൊണ്ട് ആണോ ചായയിൽ കുളിച്ചു നിക്കുന്നത്…

പോടാ
എന്ന് പറഞ്ഞു കൊണ്ട് പ്രവീൺ ഏട്ടൻ പോയി….

എന്റെ ഒരു അവസ്ഥയെ…
റിഷി പറഞ്ഞപ്പോൾ അമ്മ അവനെ നോക്കി…

അല്ല… ഇപ്പോൾ കുടുംബത്തിൽ മുതുറന്നവരെ കാൾ കൂടുതൽ കുട്ടികൾ ആവാൻ പോവുകയല്ലേ…..
അച്ഛൻ എന്ന് പോസ്റ്റ്‌ ഒഴിച്ച് ബാക്കി എല്ലാം ആയി എനിക്ക്….
അവൻ അവനോട് തന്നെ ഇരുന്നു പറഞ്ഞപ്പോൾ അവിടെ ഒരു ചിരി മുഴങ്ങി…

ദിവസങ്ങളും ആഴ്ചകളും കടന്നു പോകുന്നതിനൊപ്പം പ്രണവ് ഏട്ടന്റെ ഉൾപ്പടെ എല്ലാരുടെയും സ്നേഹവും കരുതലും ഞാൻ അറിഞ്ഞു….. എല്ലാരുടെയും പ്രദീക്ഷയുടെയും പ്രാർത്ഥനയുടെയും ഒടുവിൽ ആ ദിനം എത്തി…

Be cool man…രോഹിണി ഏട്ടത്തി പ്രസവിച്ചിട്ട് ഇപ്പോൾ ഇങ്ങു കുഞ്ഞിനേയും കൊണ്ട് വരില്ലേ…

ലേബർ റൂമിന്റെ മുമ്പിൽ ടെൻഷൻ അടിച്ച ഇരിക്കുന്ന പ്രവീൺ ഏട്ടനോട് റിഷി തോളിൽ തട്ടി പറഞ്ഞപ്പോൾ ചേട്ടൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി…

അഹ്… ഓരോന്നും ചെയ്‌തു വച്ചിട്ട് ഇപ്പോൾ എന്നെ നോക്കി പേടിപ്പിക്കുന്ന…

ടാ ഒന്ന് മിണ്ടാതെ ഇരിക്ക്…
അമ്മയും അച്ഛനും പറഞ്ഞപ്പോൾ അവൻ വാ അടച്ചു എങ്കിലും ഇടയ്ക് ഇടയ്ക് ഓരോ കമന്റ്‌ ഇട്ടു കൊണ്ടേ ഇരുന്നു…

പ്രവീൺ ഏട്ടന്റെ ഭാവങ്ങൾ എല്ലാം നോക്കി പഠിച്ചോ… കുറച്ച് മാസം കൂടെ കഴിയുമ്പോൾ ഇങ്ങനെ ഫ്രണ്ടിൽ ഇരിക്കേണ്ടത് അല്ലേ…
അവൻ പ്രണവ് ഏട്ടന്റെ ചെവിയിൽ മുറുമുറുത്തപ്പോൾ ഏട്ടൻ അവൻ ഒരു കൊട്ട് കൊടുത്തു എങ്കിലും ആ മുഖത്തു വിരിഞ്ഞ പരിഭവം ഞാൻ അറിഞ്ഞു…
എന്റെ കൈയിൽ മുറുകെ പിടിച്ചു പ്രണവ് ഏട്ടൻ ഇരുന്നു… മൊത്തത്തിൽ വെപ്രാളത്തിൽ ഒരു അറ്റത്തു പ്രവീൺ ഏട്ടൻ എല്ലാരോടും നിർത്താതെ എന്തൊകെയോ പറഞ്ഞു കൊണ്ട് ഋഷിയും…

കാത്തിരിപ്പിന് ഒടുവിൽ അകത്തു നിന്നു ഭൂമിയിലെ മാലാഖ കൈയിൽ ഒരു കുഞ്ഞ് മാലാഖ കുട്ടിയുമായി വന്നു….

പെണ്ണ് കുഞ്ഞാണ്… രോഹിണിയെ കുറച്ച് കഴിഞ്ഞു റൂമിലേക്ക്‌ മാറ്റും..
എന്ന് പറഞ്ഞു അമ്മയുടെ കൈയിൽ കുഞ്ഞിനെ കൊടുത്തു…. അമ്മയും അച്ഛനും കുഞ്ഞിനെ നോക്കി കൊഞ്ചിക്കുമ്പോൾ പ്രവീൺ ഏട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു…..അപ്പോൾ പ്രണവ് ഏട്ടന്റെ പിടി എന്നിൽ മുറുകിയിരുന്നു…

അയ്യോടാ .. കുഞ്ഞിനെ കാണാൻ ഏട്ടത്തിയെ പോലെ തന്നെ.. മൂക്ക് പ്രവീൺ ഏട്ടന്റെ… ചുണ്ട്…..
അങ്ങനെ ഓരോന്നും അവൻ പറഞ്ഞു കൊണ്ട് ഇരുന്നു…

കുഞ്ഞിനെ തിരികെ നഴ്സിന്റെ കൈയിൽ കൊടുത്തു…. അവളെ കണ്ടപ്പോൾ എന്റെ മനസ്സും നിറഞ്ഞു… എന്റെ ചേച്ചി ആഗ്രഹിച്ചത് പോലെ തങ്കം പോലൊരു പെണ്ണ് കുഞ്ഞ്…
അവൾക്ക് വേണ്ടി ഇടാനുള്ള പേരും ചേച്ചി മുമ്പേ കണ്ടു എത്തിയിരുന്നു….

പ്രിയ കുട്ടി… നോക്കിയേ…. പാവാ…
വീട്ടിൽ വന്നതിന് ശേഷം കുഞ്ഞിന്റെ കൂടെ തന്നെ ആയിരുന്നു എപ്പോഴും റിഷി….
ചേച്ചിയെ വീട്ടിൽ നിന്നുംഎല്ലാ ചടങ്ങും കഴിഞ്ഞു ഇന്നലെ വന്നു…

കുഞ്ഞിന്റെ കളി ചിരിയിൽ ആ വീട് മുഴങ്ങി കൊണ്ട് ഇരുന്നു….

നീ എപ്പോഴും കുഞ്ഞിനെ കളിപ്പിച്ചാൽ ചിലപ്പോൾ അവൾക്ക് നിന്റെ സ്വഭാവം കൂടി ആയിപ്പോകും….
അച്ഛൻ പറഞ്ഞപ്പോൾ കുഞ്ഞിനേ പതിയെ കൈയിൽ എടുത്തു റിഷി അച്ഛന്റെ അടുത്തേക്ക് ചെന്നു
..

അതെ… ഇവൾക്ക് ഇവിടെ ഏറ്റവും ഇഷ്ടം എന്നെയാണ്.. കണ്ടില്ലേ എന്റെ കൈയിൽ ഇരിക്കുമ്പോൾ ഒരു കുസൃതിയും കാട്ടാതെ അടങ്ങി ഇരിക്കുന്നത്…
അവൻ അവളെ നോക്കി കൊഞ്ചി കൊണ്ട് പറഞ്ഞതും അവൾക്ക് ചെയ്യാൻ പറ്റുന്നത് അവളും ചെയ്തു… ഒന്നും രണ്ടും ഒരുമിച്ചാണ് എന്ന് മാത്രം..

അയ്യോ… ഏട്ടത്തി… അപ്പച്ചി ഒന്ന് വന്നേ…
റിഷി വിളിച്ചപ്പോൾ രോഹിണി ചേച്ചി വന്നു…

ആഹാ.. കൊച്ചിച്ചന്റെ കൈയിൽ ഇരുന്ന് പണി പറ്റിച്ച അല്ലേ…

ഓഹ്… കുഞ്ഞിനോട് പിന്നെ കിന്നാരം ചോദിക്കാം ഏട്ടത്തി ആദ്യം ഇവളെ പിടിക്ക്..

രോഹിണി ചേച്ചി അവളെ വാങ്ങിച്ചതും അവൻ നേരെ കഴുകാൻ ഓടി..

സാധാരണ ഞാൻ ഗർഭിണി ആണ് എന്ന് അറിഞ്ഞതിന് ശേഷം താമസിച്ചു പോകുന്ന പ്രണവ് ഏട്ടൻ ഇന്ന് നേരത്തെ കമ്പനിയിൽ പോയി….
അന്ന് പ്രണവ് ഏട്ടന് മാത്രം അല്ല എല്ലാർക്കും തിരക്ക് ഉള്ളത് പോലെ തോന്നി……

ഓരോ ചിന്തയിൽ മുഴുകി ഹാളിൽ ഇരുന്നപ്പോൾ ആണ് പ്രധീക്ഷിക്കാതെ എന്റെ അച്ഛനും അമ്മയും മുമ്പിൽ വന്നത്…
അവർ രണ്ടു പേരും മാത്രമല്ല പിന്നിൽ നേരത്തെ കമ്പനിയിൽ പോയ പ്രണവ് ഏട്ടൻ ഉൾപ്പടെ എല്ലാരും എന്റെ മുമ്പിൽ ആയി വന്നു…

ഞാൻ എല്ലാരുടെയും മുഖത്തേക്ക് ഒന്നും മനസ്സിലാവാതെ നോക്കിയപ്പോൾ പ്രണവ് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു ഒരു കവർ നീട്ടി….

ഞാൻ പ്രണവ് ഏട്ടന്റെയും ഒപ്പം എല്ലാരുടെയും മുഖത്തേക്ക് നോക്കി…. പക്ഷെ മറുപടി കിട്ടിയില്ല…

ഞാൻ നീട്ടിയ കവർ വാങ്ങി… അത് തുറന്നപ്പോൾ മനസ്സിൽ എവിടേയോ മൂടി കിടന്ന സ്വപ്‌നങ്ങൾ ഉണർന്നു…

മുമ്പ് ഒരിക്കൽ നീ ഇത് ഒന്ന് തോട്ടത്തിന്റെ പേരിൽ ഞാൻ ഒരുപാട് ദേഷ്യപ്പെട്ടിട്ടുണ്ട്… പക്ഷെ ഇനി ജീവിതകാലം മുഴുവൻ ഇത് ഉപയോഗിക്കേണ്ടത് നീ തന്നെയാ…
ഒന്ന് നിർത്തിയതിന് ശേഷം ഏട്ടൻ പറഞ്ഞു..
ഹാപ്പി birthday…

ഇന്ന് എന്റെ പിറന്നാൾ…. ??…..പ്രണവ് ഏട്ടന്റെ മുഖത്തു നോക്കിയതിന് ശേഷം ഒരിക്കൽ കൂടി എന്റെ കണ്ണ് പാഞ്ഞത് കൈയിൽ ഇരുന്ന സ്റ്റെതെസ്കോപ്പിൽ ആയിരുന്നു..

പക്ഷെ…. ഇനി…. ഞാൻ…
പറയുന്നതിന് ഒപ്പം കൈ വയറ്റിൽ പിടിച്ചു…

അമ്മ എന്റെ അടുത്തേക്ക് വന്നു…

മോളെ…. ഗർഭിണി ആകുന്ന സമയത്ത് റസ്റ്റ്‌ എടുക്കണം ഭാരമുള്ള ജോലികൾ ഒന്നും പാടില്ല എന്ന് പറയുന്നത് മാത്രമേ നമ്മൾ കേട്ടിട്ടൊള്ളു…. പക്ഷെ അതെ പോലെ തന്നെ ഒരു സ്ത്രീ ഏറ്റവും കൂടുതൽ ശക്തയാവുന്നതും ഈ സമയത്താണ് കാരണം രണ്ടു ജീവനുകൾ ആണ് ഒരു ശരീരത്തിൽ തുടിക്കുന്നത്….

പ്രണവ് ഏട്ടന്റെ അമ്മയും എന്റെ അടുത്തേക്ക് വന്നു..
കല്യാണം കഴിഞ്ഞാൽ ജീവിതത്തിൽ അല്പം മാറ്റം ഒക്കെ വരുത്താം…. സ്വപ്നങ്ങളിൽ അല്ല….

അതാണ്‌… Go for it ഏട്ടത്തി…
എല്ലാരും എനിക്ക് പ്രോചോദനമായി ചുറ്റും നിന്നപ്പോഴും ആദ്യം എന്റെ കണ്ണ് തിരഞ്ഞത് പ്രണവ് ഏട്ടനിൽ ആയിരുന്നു…..

ഏട്ടൻ എനിക്ക് തന്ന പ്രിയക്ക് വേണ്ടി വാങ്ങിച്ച സ്റ്റെതെസ്കോപ്പിൽ നോക്കി കൊണ്ട് മുറിയിൽ ഇരുന്നപ്പോൾ പ്രണവ് ഏട്ടൻ മുറിയിലേക്ക് വന്നു…

എന്റെ മുഖം കണ്ടത് കൊണ്ടാവാം എന്റെ അടുത്തേക്ക് വന്നിരുന്നു. .

എനിക്ക് അറിയില്ലായിരുന്നു… എന്റെ പിറന്നാൾ ആണ് ഇന്ന് എന്നുള്ള കാര്യം…. ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള ഈ സമ്മാനവും…

പ്രണവ് ഏട്ടൻ രണ്ടു കൈ കൊണ്ട് എന്റെ മുഖം ചേർത്തു പിടിച്ചു…

ഒരിക്കൽ ഇത് പോലെ എന്റെ ഒരു പിറന്നാളിനും നീ എനിക്ക് തന്നത് ഇതിലും വലിയ സമ്മാനം ആണ്… നിന്നെ തന്നെ……
അപ്പോൾ ഞാനും എന്തെങ്കിലും തിരിച്ചു തരണ്ടേ…. മുടങ്ങി പോയ പഠിപ്പ് വീണ്ടും തുടങ്ങിക്കോ… സപ്പോർട്ട് ആയിട്ട് എല്ലാരും ഉണ്ട്… ഒപ്പം നമ്മുടെ കുഞ്ഞും…
പിന്നെ ഒന്നും പറയാതെ ആ മുഖത്തു മുത്തം ഇടുമ്പോൾ ഞാൻ ദൈവത്തിനോട് നന്ദി പറയുക ആയിരുന്നു എല്ലാത്തിനും…..

രാത്രി ഉറക്കം വരാതെ ഇരിക്കുമ്പോൾ എന്റെ കൂടെ ഉറക്കം ഒഴിഞ്ഞും…. ഷീണം കൊണ്ട് കിടക്കുമ്പോൾ പുറം തടവി തരാനും….. നീര് വന്ന കാലുകൾ തടവി എന്റെ കൂടെ ചേർന്ന് ഇരുന്നും എന്നും എന്റെ പ്രണവ് ഏട്ടൻ എന്റെ കൂടെ കുഞ്ഞിന്റെ ഓരോ വളർച്ചയിലും കൂടെ ഉണ്ടായിരുന്നു….
അവസാനം ജീവൻ പോകുന്ന വേദനയിൽ എന്നെ ലേബർ റൂമിലേക്ക്‌ കയറ്റുന്നത് വരെ എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്ന ആ കൈകൾ എനിക്ക് കുറച്ച് നേരത്തേക്ക് നഷ്ടമായി….

അസ്ഥികൾ ഒടിഞ്ഞു മുറങ്ങുന്ന പോലത്തെ അവസാനത്തെ അമ്മേ എന്ന് വിളി എന്റെ നാവിൽ നിന്നും വന്നതും ഞാൻ കേട്ടു എന്റെ കുഞ്ഞിന്റെ ആദ്യ കരച്ചിൽ….
വേദനയിൽ മുറുകെ പിടിച്ചു ഞാൻ കരഞ്ഞ നഴ്സിന്റെ കൈയിൽ ഇപ്പോൾ എന്റെ കണ്ണിൽ നിന്നും വന്ന ആനന്ദ കണ്ണീർ വീണു….

പ്രിയ മോളോട് ഒപ്പം എന്റെ കണ്ണനും കൂടി ആയപ്പോൾ ശരിക്കും ആ വീട് ഞങ്ങളുടെ സ്വർഗം ആയി….

എന്നാൽ എക്സാം എഴുതിയപ്പോഴോ…. റിസൾട്ട്‌ വന്നപ്പോഴോ പതറാതെ ഇരുന്ന ഞാൻ ഇപ്പോൾ നിസ്സഹായതയോടെ നിക്കുന്നു…..
മുലപ്പാലിന്റെ മണം പോലും പോവാത്ത എന്റെ കുഞ്ഞിനെ പിരിഞ്ഞ ഇരിക്കേണ്ടി വരുന്ന കുറച്ച് നിമിഷങ്ങൾ എന്റെ മനസിനെ വല്ലാതെ ആധി പിടിപ്പിച്ചു….

കുഞ്ഞിനേയും മടിയിൽ കിടത്തി ആ ചിന്തകൾ മനസിലൂടെ പാഞ്ഞപ്പോൾ പ്രണവ് ഏട്ടൻ അരികിൽ വന്നു….
കുഞ്ഞിനെ എടുത്തു ഏട്ടന്റെ നെഞ്ചിൽ കിടത്തിയതിന് ശേഷം എന്റെ മടിയിൽ കിടന്നു…
ആ മുടിയിൽ എന്റെ വിരലുകൾ പാഞ്ഞു കൊണ്ടേ ഇരുന്നു… ഒപ്പം എന്റെ മനസ്സും…

ചുമ്മാ ഓരോന്നും ആലോചിച്ചു ഇരിക്കണ്ടാ…. നാളെ തൊട്ടു നീ കോളേജിൽ പോകുന്നു അത്ര തന്നെ…
എന്റെ മനസിലെ പിരിമുറക്കം അറിഞ്ഞത് കൊണ്ടാവാം ഏട്ടൻ പറഞ്ഞു…..

എന്നാൽ നമ്മൾ മനസ്സ് കൊണ്ട് എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടി എടുക്കാൻ വേണ്ടി ലോകം തന്നെ നമ്മുക്ക് കൂട്ടായി ഇരിക്കും എന്ന് അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിനീട് എന്റെ ജീവിതത്തിൽ….

ഞാൻ കോളേജിൽ പോകുന്ന നേരത്തു എന്റെ അമ്മയും പ്രണവ് ഏട്ടന്റെ അമ്മയും എന്റെ കണ്ണന് വാത്സല്യം നൽകി നോക്കി….
അമ്മയുടെ സ്നേഹവും കരുതലോടെ എന്റെ അഭാവത്തിൽ രോഹിണി ചേച്ചി ഉണ്ടായിരുന്നു….
ഇടയ്ക് വീട്ടിൽ കളി കൊഞ്ചലുമായി വരുന്ന ഉണ്ണി മോളും കൂടെ ഋഷിയും പ്രിയ മോൾക്കും ഒപ്പം കണ്ണനും സഹോദരങ്ങളുടെ കരുതൽ നൽകി….
തീരെ അവനെ പിരിഞ്ഞിരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സ്‌ മുറിയിൽ എന്റെ കൈയിൽ അവനേ കണ്ടപ്പോൾ ഞാനും കണ്ടു… എന്റെ സഹപാഠികളുടെയും അധ്യാപകരുടെയും കണ്ണിൽ എനിക്ക് വേണ്ടി തെളിഞ്ഞ അഭിമാനം…..
എല്ലാത്തിനും ഉപരി എന്നെയും കണ്ണനെയും ജീവനോട് ചേർത്ത് നിർത്തി എന്റെ പ്രണവ് ഏട്ടനും…

മാസങ്ങളും വർഷങ്ങളും നീണ്ടു നിന്ന പരിശ്രമത്തിന് ശേഷം ഞാൻ എന്റെ വിജയത്തിൽ എത്തിയപ്പോൾ എനിക്ക് നേരെ ഉണ്ടായ ഓരോ വിജയാശംസകളും ഞാൻ എന്റെ പ്രണവ് ഏട്ടനും എന്റെ കുടുംബത്തിനും നീട്ടി…..

ഒരു സമയത്ത് ചെറിയമ്മയുടെ കുത്തു വാക്കുകളും കേട്ടു സ്വയം വിധിയെ പഴിച്ചു നിന്നിരുന്ന ഞാൻ ഇപ്പോൾ ഇവിടെ എത്തി…..
നരകത്തിൽ അറിയപ്പെടുന്ന ഒരു ഡോക്ടർ എന്ന് മേൽവിലാസത്തിൽ…..
ഒപ്പം എല്ലാത്തിനും കൂട്ടായി എന്റെ കുടുംബവും പ്രണവ് ഏട്ടനും ഒപ്പം ഞങ്ങളുടെ ജീവിതത്തിന് കൂടുതൽ മധുരം നൽകി ഞങ്ങളുടെ കണ്ണനും…

ആന്റി
..
ആറേഴു വർഷങ്ങൾ പിന്നിലോട്ട് സഞ്ചരിച്ച എന്റെ ചിന്തകൾ ഉണർന്നത് ആ വിളി കേട്ടായിരുന്നു…. നോക്കിയപ്പോൾ ഒരു കുട്ടി..

ആന്റി…
അവൻ വീണ്ടും കരഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു…

എന്താ മോനെ… എന്തിനാ കരയുന്നെ…

ആന്റി.. പ്രത്യുഷ് എന്നെ നുള്ളി…
അവൻ വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ എന്റെ കണ്ണ് പാഞ്ഞത് അവനെ തേടി ആയിരുന്നു… നോക്കിയപ്പോൾ ഡോറിന്റെ സൈഡിൽ തന്നെ ഒളിഞ്ഞു നോക്കികൊണ്ട്‌ നിപ്പുണ്ട് ആൾ..

കണ്ണാ ഇവിടെ വാ…
എന്റെ ഗൗരവത്തിലെ വിളി കേട്ടു അവൻ അടുത്തേക്ക് വന്നു.. അപ്പോഴും എന്റെ അടുത്ത കരഞ്ഞു കൊണ്ട് നിക്കുന്ന അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്…

നീ ഇവനെ തല്ലിയോ…

തല്ലില്ലാ അമ്മേ… നുള്ളി…

എന്തിനാ നുള്ളിയത്…

അത് പ്രിയ ചേച്ചിയെ കളിക്കുമ്പോൾ ഇവൻ തള്ളി ഇട്ടു..

ഞാൻ അറിഞ്ഞു കൊണ്ട് തള്ളി ഇട്ടത് അല്ല ആന്റി…

അഹ്… സാരമില്ല… കണ്ണാ സോറി പറഞ്ഞെ…
അപ്പോൾ ഇല്ലാ എന്ന് പറഞ്ഞു തലയാട്ടി… അച്ഛന്റെ അതെ വാശി അതു പോലെ കിട്ടിട്ടുണ്ട്…
അവനെ വഴക്ക് പറഞ്ഞു കൊണ്ട് നിന്നപ്പോൾ ആണ് പ്രിയ മോള് അവിടേക്ക് വന്നത്…

അവളെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചാഞ്ഞു…. മാസങ്ങളുടെ മാത്രം വ്യത്യാസം ആണ് അവർ തമ്മിൽ ഉള്ളത് എങ്കിലും കണ്ണന് പ്രിയ ചേച്ചിയാണ്…

ചെറിയമ്മേ… അമ്മ വിളിക്കുന്നു..

മോളെ നീ തന്നെ ഇവനോട് പറഞ്ഞെ സോറി പറയാൻ…
ഞാൻ പറഞ്ഞത് കേട്ടു പ്രിയ മോള് കണ്ണനോട് തിരിഞ്ഞു…

കണ്ണാ സോറി പറ…
അവൾ പറഞ്ഞപ്പോൾ മനസ്സില്ലാ മനസോടെ കണ്ണൻ പറഞ്ഞു..

sorry…

മ്മ… എല്ലാരും ചെല്ല്… ഇനി വഴക്ക് കൂട്ടരുത്..
എന്ന് പറഞ്ഞപ്പോൾ കുട്ടികൾ പോയി…
പ്രവീൺ ഏട്ടന്റെ ശാന്തത ആണ് പ്രിയ മോൾക്ക്‌ കിട്ടിയത് എങ്കിൽ പ്രണവ് ഏട്ടന്റെ ദേഷ്യം ആണ് കണ്ണന് കിട്ടിയത്…. പക്ഷെ കുഞ്ഞുങ്ങൾ ആണെകിലും അവർ തമ്മിൽ ഉള്ള ആത്മബന്ധം വലുതായിരുന്നു…

ഞാൻ പൂക്കളുമായി രോഹിണി ചേച്ചിയുടെ അടുത്തേക്ക് പോയി… ഓഡിറ്റോറിയം ഏതാണ്ട് നിറഞ്ഞിരുന്നു….

അല്ല നീ ആരുടെ ഒപ്പം ആണ് നിക്കുന്നത്… പെണ്ണിന്റെ കൂടെ ആണോ പയ്യന്റെ കൂടെ ആണോ…
രോഹിണി ചേച്ചി ആയിരുന്നു
.
ശരി ആണല്ലോ… ഗായത്രിക്ക്‌ രണ്ടു കൂട്ടരുടെ ഭാഗത്തു നിക്കാം…
പ്രവീൺ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു….

അപ്പോൾ പ്രണവ് ഏട്ടൻ എന്റെ പിന്നിൽ ആയി വന്നു ആരും കാണാത്ത ചെവിയിൽ പറഞ്ഞു….

സുന്ദരി ആയിട്ടുണ്ട്…

അയ്യടാ..

ഓഹ്… നീ വലിയ ഡോക്ടർ ആയപ്പോൾ നമ്മളെ ഒന്നും വേണ്ടല്ലോ…
ഇത് ഇപ്പോൾ ഞാൻ ഒന്ന് പിണങ്ങിയാൽ പ്രണവ് ഏട്ടൻ മുമ്പിൽ ഇടുന്ന സ്ഥിരം ഡയലോഗ് ആണ്…
ഞാൻ വയറ്റിൽ ഒരു കുത്തു കൊടുത്തു…

അല്ല കല്യാണ പയ്യൻ എവിടെ…
പ്രണവ് ഏട്ടൻ ചോദിച്ചപ്പോൾ കുറച്ച് മാറി അവനെ കണ്ടു… അവന്റെ ചുറ്റും കുട്ടി പട്ടാളത്തെയും…
കണ്ണനെയും പ്രിയേയും ഒപ്പം ഗംഗ ചേച്ചിയുടെ രണ്ടാമത്തെ കുട്ടി അപ്പുവിനെയും ഇവരുടെ എല്ലാരുടെയും ലീഡർ ആയ ഉണ്ണി മോളെയും…

എന്റെ പിള്ളേരെ എനിക്ക് ഒരു മുപ്പതു സെക്കന്റ്‌ താ.. ഞാൻ ഒന്ന് കല്യാണം കഴിച്ചോട്ടെ…
പിളേരുടെ ബഹളം കാരണം അവൻ പറയുന്നുണ്ടായിരുന്നു…

ഞാൻ റൂമിലേക്ക്‌ പോയി…. ചുവന്ന പട്ടിൽ മുല്ലപ്പൂ ചൂടി നിക്കുന്ന എന്റെ സ്വാതി….
അന്ന് അവളുടെ ജീവിതത്തിൽ നടന്ന ആ ദുരന്തം ഒഴിച്ചാൽ പിന്നെ അവളുടെ കണ്ണുകൾ അങ്ങനെ നിറഞ്ഞിട്ടില്ല… അല്ല നിറയാൻ ഉള്ള ഒരു അവസരം ഉണ്ടാക്കിട്ടില്ല റിഷി…

എന്റെ കാലിൽ വീണു പുതിയ ജീവിതം തുടങ്ങാൻ വേണ്ടി അനുഗ്രഹം വാങ്ങിയപ്പോൾ അവളെ എണ്ണിപ്പിച്ചു നെറ്റിയിൽ ഒരു മുത്തം നൽകി..

അഹ്… ഇവിടെ നിക്കയാണോ.. വന്നേ മുഹൂർത്തം ആയി…

രോഹിണി ചേച്ചിക്ക്‌ ഒപ്പം ഞങ്ങൾ മനടപത്തിലേക്ക് പോയി… അച്ഛനും അമ്മയും എല്ലാരും അവിടെ ഉണ്ടായിരുന്നു…. അവരുടെ അനുഗ്രഹത്തോടെ സ്വാതി ഋഷിക്ക് സ്വന്തമായി…
വർഷങ്ങൾ നീണ്ടു നിന്ന അവരുടെ പ്രണയം പൂവണിഞ്ഞു….

ഒക്കെ.. ഫാമിലി ഫോട്ടോ…
എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും കൂടി നിന്നു…

ടാ ഋഷി സ്വാതിയുടെ മുഖത്തു നോക്കാതെ ഫ്രെമിലേക്ക് നോക്കടാ…
പ്രവീൺ ഏട്ടന്റെ പ്രധീക്ഷിക്കാതെ ഉള്ള കൌണ്ടർ ഞങ്ങൾ എല്ലാരും ചിരിച്ചു പോയി… കറക്റ്റ് ആയിട്ട് അപ്പോൾ തന്നെ ഫോട്ടോയും ക്ലിക്ക് ആയി…

എന്താ ആലോചിക്കുന്നേ…

നമ്മുടെ മോന്റെ കാര്യം തന്നെ…

അപ്പോൾ എന്റെ നേർക്ക് തിരിഞ്ഞു കിടന്നു ചോദിച്ചു…

കണ്ണനെ കുറിച്ചോ…

മ്മ.. ഈ ചെറു പ്രായത്തിലെ അച്ഛന്റെ അതെ ദേഷ്യവും വാശിയും അവനുണ്ട്..

അപ്പോൾ പ്രണവ് ഏട്ടൻ ഒന്ന് ചിരിച്ചു…

നീ സങ്കടപെടണ്ടാ.. നമ്മുടെ അടുത്ത കൊച്ചിന് നിന്റെ സ്വഭാവം ആയിരിക്കും…

അയ്യടാ.. മനസിൽ ഇരിപ്പ് കൊള്ളാലോ..

അപ്പോൾ പ്രണവ് ഏട്ടൻ എന്നെ ചേർത്ത് കിടത്തി…. കുറച്ച് സമയം ഞങ്ങൾ അങ്ങനെ തന്നെ കിടന്നു…
..
ഇപ്പോൾ പോകാം…

ഞാൻ റെഡി…

പിന്നെ സമയം കളയാതെ ഞങ്ങൾ ഇറങ്ങി… പോകുന്നതിനു മുമ്പ് ഒരിക്കൽ കൂടി അമ്മയുടെയും അച്ഛന്റെയും മുറിയുടെ വാതിൽ തുറന്നു നോക്കി.. അവരുടെ നടുക്ക് സുഖമായി കണ്ണൻ കിടന്ന ഉറങ്ങുന്നു..

അവൻ അവരുടെ കൂടെ കിടക്കുമ്പോൾ ഞാനും പ്രണവ് ഏട്ടനും രാത്രി ഇങ്ങനെ അവിടേക്ക് പോകും….

വീണ്ടും കമ്പനി കെട്ടിടത്തിന്റെ മുകളിൽ നിന്നു ദീപത്തിൽ മുങ്ങി കിടക്കുന്ന നഗരത്തെ കണ്ട് ഒരു നിമിഷം കണ്ണ് അടച്ചു…

അപ്പോൾ എന്തോ എപ്പോഴോ വിട്ടു പോയ ചിലരുടെ മുഖം മനസ്സിൽ വന്നു…

കള്ളും കുടിച്ചു നടന്നിരുന്ന സ്വാതിയുടെ അച്ഛനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല… പക്ഷെ കാമുകനൊപ്പം ഒളിച്ചോടി പോയ വീട്ടമ്മയുടെ ജഡം റയിൽവേ ട്രാക്കിൽ കണ്ടു എന്ന് വാർത്ത ഒരു അല്പം പോലും എന്റെ മനസിനെ വേദനിപ്പിച്ചില്ല കാരണം ആ ജഡത്തിന് ചെറിയമ്മയുടെ മുഖം ആയിരുന്നു….
അതിന്റെ ഒപ്പം പെണ്ണ് എന്ന് വാക്കിനു കാമത്തിന്റെ കണ്ണ് മാത്രം കണ്ട സ്വതിയോട് പെരുമാറിയവൻ ഇന്നും ജീവിക്കുന്നു .. ജീവച്ഛവമായി…. ഒന്ന് നേരെ ബാത്‌റൂമിൽ പോകും പോവാൻ കഴിയാതെ….

പിന്നിൽ നിന്നും കവിളിൽ ഒരു ചുംബനം കിട്ടിയപ്പോൾ കണ്ണ് തുറന്നു…

വീണ്ടും എന്താ ഒരു ആലോജന…

ഞാൻ പ്രണവ് ഏട്ടന്റെ നേർക്ക് തിരിഞ്ഞു..

ചുമ്മാ നാളത്തെ കാര്യങ്ങൾ ഒക്കെ ഓർത്ത്..

നാളത്തെ കാര്യം നാളെ… ഇന്നത്തെ സന്തോഷം ഇന്ന്..
എന്ന് പറഞ്ഞു ആ ചുണ്ടുകൾ എന്നോട് ചേർന്നു…. എല്ലാം മറന്നു ഞങ്ങൾ നിന്നപ്പോൾ ഞങ്ങളെ നോക്കി കണ്ണ് ചിമ്മി കൊണ്ട് മേലെ താരകങ്ങളും…..

ചെറിയ പിണക്കങ്ങളും അതിലേറെ വലിയ ഇണകങ്ങളുമായി ഞങ്ങളുടെ ജീവിതം തുടർന്നു കൊണ്ടേ ഇരുന്നു….

എന്റെ ജീവിതാനുഭവം കൊണ്ട് ഒന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു…..
ജീവിതം നിർത്താതെ നമ്മുക്ക് എത്ര എത്ര ദുഃഖങ്ങളും ദുരന്തങ്ങളും തന്നാലും തളരരുത്… പൊരുതി നിക്കുന്നവർക്ക് അതെ ജീവിതം തന്നെ എവിടേയോ കാത്തു വച്ചിരിക്കുന്ന ഒരു നല്ല കാലം ഉണ്ട്……. 🙂

(അവസാനിച്ചു )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.7/5 - (44 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ജീവാംശമായി – Part 25”

Leave a Reply

Don`t copy text!