Skip to content

നന്ദ്യാർവട്ടം – ഭാഗം 9

നന്ദ്യാർവട്ടം

അവൻ പെട്ടന്ന് മുഖത്ത് ചിരി വരുത്തി …

” സർപ്രൈസാണ് കേട്ടോ …… ഞാനൊട്ടും പ്രതീക്ഷിച്ചില്ല … ”

അവൻ ചിരിച്ചു ….

” കയറി വാ …..” അവളവനെ അകത്തേക്ക് ക്ഷണിച്ചു ….

വിശാലമായ ലിവിംഗ് റൂമിലേക്കാണ് അവളവനെ കൂട്ടിക്കൊണ്ട് പോയത് ….

” കുടിക്കാൻ കൂൾ ഓർ ഹോട്ട് ….” ലിപ്സ്റ്റിക് ഇട്ട് ചുവപ്പിച്ച , അഴകൊത്ത ചുണ്ട് വിടർത്തി അവൾ ചോദിച്ചു …

” കൂൾ മതി ……….”

” ഒക്കെ ……… പ്ലീസ് സിറ്റ് … ഞാനിപ്പോ വരാം ….” സോഫ ചൂണ്ടി പറഞ്ഞിട്ട് അവൾ അകത്തേക്ക് നടന്നു ….

പണ്ട് കണ്ടതിലും ഒരുപാട് സുന്ദരിയായിരിക്കുന്നു അവളെന്ന് അവൻ മനസിലോർത്തു …. കടഞ്ഞെടുത്തത് പോലുള്ള ഉടൽ … ഒന്ന് പ്രസവിച്ച പെണ്ണാണെന്ന് പറയില്ല ..

മൂന്നാല് മിനിട്ടിന് ശേഷം അവൾ ഭംഗിയുള്ള ചില്ല് ഗ്ലാസിൽ ജ്യൂസ് ഒഴിച്ച് ട്രേയിൽ വച്ച് കൊണ്ട് വന്നു ..

കുനിഞ്ഞ് അവന്റെ മുന്നിൽ കിടന്ന ടീപ്പോയിലേക്ക് വയ്ക്കവെ , അവളുടെ ഇറുകിയ സ്ലീവ്ലെസ് ടോപ്പിനിടയിലൂടെ , ഉരുണ്ട മാറിടത്തിന്റെ ഒരൽപം അനാവൃതമായി ….

അവന് കണ്ണുകൾ പിൻവലിക്കാനായില്ല ….

ഗ്ലാസെടുത്ത് അവന് നേരെ നീട്ടുമ്പോൾ അവളത് ശ്രദ്ധിച്ചു എങ്കിലും കാര്യമാക്കിയില്ല …

ജ്യൂസ് അവന് കൊടുത്തിട്ട് , അവൾ അവനെതിർവശത്തായി സോഫയിൽ കാലിൻമേൽ കാൽ കയറ്റി വച്ചിരുന്നു ..

അവന് നോട്ടം നിയന്ത്രിക്കാനായില്ല എങ്കിലും മനസില്ലാ മനസോടെ കണ്ണുകൾ പറിച്ചെടുത്ത് അവളുടെ മുഖത്ത് നോട്ടം പതിപ്പിച്ചു ….

” നിങ്ങളുടെ ഹൗസ് സർജൻസി കഴിഞ്ഞ് പോയതിൽ പിന്നെ കണ്ടതേയില്ലല്ലോ ……. ” അവൾ തുടങ്ങി വച്ചു …

” ബാംഗ്ലൂരായിരുന്നു പിജിയും സൂപ്പർ സ്പെഷ്യാലിറ്റിയും …. ”

” ഓ .. നൈസ് . ..? വിശേഷങ്ങളൊക്കെ പറയ് …. ഫാമിലി …? ആഗമനോദ്ദേശം ഒക്കെ പറയ് … കേൾക്കട്ടെ …” അവൾ ഉത്സാഹത്തോടെ പറഞ്ഞു ….

” ഫാമിലി … സ്റ്റിൽ ബാച്ച്ലറാണ് ………”

” ആഹാ …. ക്രോണിക് ബാച്ച്ലർ ആകാനാണോ പ്ലാൻ … ” അവൾ കളിയാക്കി

” അങ്ങനെ പിടിവാശിയൊന്നുമില്ല …….” അവൻ ചിരിച്ചു ..

” പഴയ ചുറ്റിക്കളിയൊക്കെ ഇപ്പോഴുമുണ്ടോ … അതാണോ ഈ ബാച്ച്ലർ ലൈഫിന്റെ സീക്രട്ട് …. ” അവൾ അവന്റെ കണ്ണിലേക്ക് ആഴത്തിൽ നോക്കി ചോദിച്ചു …

” പഴയ ചുറ്റിക്കളികളൊന്നും ഇപ്പോഴില്ല .. അവരൊക്കെയിപ്പോ ആരുടെയൊക്കെയോ ഉത്തമ ഭാര്യമാരായി ജീവിക്കുന്നു ….”

” ഹ …. ഹ ….. ഹ ………..” അവൾ പൊട്ടിച്ചിരിച്ചു …..

” എന്താടോ …….?”

” ഏയ് ….. ഞാനാ പഴയ കാര്യം ഓർത്തതാ … ഒരേ സമയം എന്റെ ബാച്ചിലെ തന്നെ പൂർണിമയും , സയനോരയും ….. അങ്ങനെ എത്ര ബാച്ചുകളിൽ എത്ര പേർ … ” അവൾ ചിരിച്ചു കൊണ്ട് പഴയ കാലം ഓർത്തെടുത്തു …

” നിന്നെയും നോട്ടമിട്ടതല്ലെ ഞാൻ ….. അപ്പഴാ പ്രപ്പോസ് ചെയ്ത എന്റെ മുന്നിലേക്ക് നീ നിന്റെ പ്രപ്പോസൽ വച്ചത് … വിനയ് യോടുള്ള …. ” അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു …

അവളുടെ മുഖം കറുത്തു … ചുണ്ട് ഒന്ന് കൂട്ടിപിടിച്ച് , തല കുനിച്ച് അവളുടെ മനോഹരമായ നീണ്ട വിരലുകളിലേക്ക് നോക്കിക്കൊണ്ട് അവളിരുന്നു …

” അത് പറഞ്ഞപ്പോൾ എന്താ നിന്റെ മുഖം വാടിയത് ….. ? ” അവൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു ..

” ഓ … വെറുതെ … പിന്നെ ഇപ്പോ എവിടെയാ വർക്ക് ചെയ്യുന്നേ …. ” അവൾ വിഷയം മാറ്റി …

” ഗവൺമെന്റ് സർവീസിൽ കയറി .. ലാസ്റ്റ് മലപ്പുറത്തായിരുന്നു … ഇപ്പോ ഇവിടെ … നമ്മൾ പഠിച്ച നമ്മുടെ സ്വന്തം ക്യാമ്പസിൽ … ന്യൂറോളജി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് സർജൻ … ”

അവളുടെ മുഖഭാവം മാറി …..

” ഓ … അപ്പോ വിനയ് യെ കണ്ടു ല്ലേ … ” അവൾ ഗൗരവത്തിലായി ….

” യെസ്…… കണ്ടു …..”

” അപ്പോ അതിന്റെ റിസൾട്ടാണോ എന്നെ കാണാനുള്ള വരവ് ……”

” അങ്ങനെ ചോദിച്ചാൽ ആണെന്നും പറയാം .. അല്ല എന്നും പറയാം …… ” ശബരിയൊന്ന് അമർത്തി ചിരിച്ചു …

” എന്ത് പറഞ്ഞു … കൂട്ടുകാരൻ …? ” അവൾ അൽപം പുച്ഛം കലർത്തി ചോദിച്ചു ….

” എന്ത് പറയാൻ … നിങ്ങളുടെ മാരേജ് കഴിഞ്ഞതും കുഞ്ഞുണ്ടായതും പിരിഞ്ഞതും ഒക്കെ പറഞ്ഞു …..”

” അത്രേ പറഞ്ഞുള്ളോ … വേറൊന്നും പറഞ്ഞില്ലെ ….?” അവൾ പരിഹാസത്തോടെ ചോദിച്ചു ….

” ഓ .. അതും പറഞ്ഞു …. റീ മാരേജ് ചെയ്യുന്നതും … ആക്ച്വലി ആ മാരേജിന്റെ ഒരു ദിവസം മുൻപേയാ ഞാൻ ലാന്റ് ചെയ്തത് ….. മാരേജ്ന് ഞാൻ പങ്കെടുത്തിരുന്നു ….”

അവൾ അൽപസമയം മിണ്ടാതിരുന്നു …

” എങ്ങനെയുണ്ട് പുതിയ ഭാര്യ …….” അവൾ താത്പര്യമില്ലാത്ത പോലെയാണ് ചോദിച്ചതെങ്കിലും ഉള്ളിന്റെയുള്ളിൽ അറിയാൻ ജിജ്ഞാസയുണ്ടായിരുന്നു ..

” സത്യം പറയല്ലോ …. നിന്റെ പത്തടിയകലത്തിൽ പോലും നിർത്താൻ കൊള്ളില്ല ….. ” അവളുടെ പൂമേനിയിലൂടെ കണ്ണ് പായിച്ചു കൊണ്ട് അവൻ പറഞ്ഞു …

അവൾക്ക് ഉള്ള് കുളിർത്തു … അവളുടെ മുഖം തുടുക്കുന്നത് ആനന്ദത്തോടെ ശബരി കണ്ടു ….

” ഞാൻ ആ മാരേജിന്റെ തലേ ദിവസവും അവനോട് പറഞ്ഞതാ … അത് വേണ്ട എന്ന് ..നിന്നോട് വേണമെങ്കിൽ ഞാൻ സംസാരിക്കാമെന്ന് പറഞ്ഞു … ”

” എന്തിനാ ശബരി …. എനിക്കയാളെ വേണ്ട …. ” അവൾ വെറുപ്പോടെ പറഞ്ഞു ….

” ഇതിനും മാത്രം എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത് … മുടിഞ്ഞ പ്രേമമല്ലായിരുന്നോ നിനക്കവനോട് …” ശബരി ചോദിച്ചു …

” എനിക്കല്ലേ ഉണ്ടായിരുന്നത് … അയാൾക്കില്ലായിരുന്നല്ലോ … പിന്നെ പിജി കഴിഞ്ഞ സമയത്ത് നമ്മുടെ പഴയ ചില ഫ്രണ്ട്സ് മുൻകൈയെടുത്ത് നടന്നതാ ഈ മാരേജ് … വിവാഹം കഴിഞ്ഞല്ലേ അയാളെ ഞാൻ അടുത്തറിഞ്ഞത് …..” അവൾ പല്ല് ഞെരിച്ചു ..

” അവനെന്താ കുഴപ്പം … ബ്രില്ല്യൻഡ് ആൻഡ് എലിജിബിൾ ആണല്ലോ ….”

” ബ്രില്യൻഡ് ആൻഡ് എലിജിബിൾ ….” അവൾ പുച്ഛത്തോടെ ചുണ്ടു കോട്ടി …

” അയാൾക്ക് ഈഗോയാണ് ശബരി … ചീപ്പ് ഈഗോ…… ” അവൾ അരിശത്തോടെ പറഞ്ഞു …

” എനിക്കങ്ങനെ തോന്നിയില്ല …. എനിവേ
ഇപ്പോഴത്തെ ഭാര്യ തീരെ മോശം എന്നല്ല ഞാൻ പറഞ്ഞത് .. നിന്റെയത്രേം സൗന്ദര്യമില്ല.. എന്നാൽ സുന്ദരിയല്ല എന്നും പറയാൻ പറ്റില്ല .. അവൻ നല്ല ഹാപ്പിയാണ് … അവന്റെ കുഞ്ഞും … ”

അത് കേട്ടപ്പോൾ അവളുടെ മുഖം മങ്ങി …..

” നിന്റെ കുഞ്ഞിനെ പോലും അവൻ വിട്ടു താരാത്തത് മോശമായിപ്പോയി … പ്രത്യേകിച്ച് അവനിപ്പോ മാരീഡ് ആയ സ്ഥിതിക്ക് ….” അവൻ ആദ്യത്തെ അമ്പ് തൊടുത്തു നോക്കി ..

” ആദിയെ എനിക്ക് വേണമെന്നൊന്നുമില്ല ശബരി … അല്ലെങ്കിലും കുഞ്ഞിനെ അയാൾക്കായിരുന്നു അത്യാവശ്യം.. എനിക്കല്ല .. ഞാൻ വയറ്റിൽ വച്ചേ കളയാൻ നോക്കിയതാ … ” അവൾ ഇഷ്ടക്കേടോടെ പറഞ്ഞു ….

അവൻ അവളെയൊന്ന് പാളി നോക്കി …

അപ്പോ കുഞ്ഞിന്റെ കാര്യം പറഞ്ഞ് ഇവളെ ഇളക്കാൻ പറ്റില്ല … ശബരി മനസിലോർത്തു ..

” നിന്റെ കാര്യം കേൾക്കുന്നത് തന്നെ അവന് വെറുപ്പാണെന്ന് തോന്നുന്നു ….. അല്ലെങ്കിലും അഭിരാമിയെപ്പോലെ നല്ലൊരു പെണ്ണിനെ കിട്ടിയാൽ അങ്ങനെയൊക്കെ പറയാതിരിക്കുമോ …….” അവൻ കൗശലത്തോടെ പറഞ്ഞു ..

” എങ്ങനെ പറയാതിരിക്കുമോന്ന് ….” അവളുടെ മുഖം ചുവന്നു …

” ഏയ് … ഒന്നുമില്ല ..ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കുന്നില്ല ….. ”

” പറയ് ശബരി …. അയാളെന്താ ഇപ്പോ പറഞ്ഞു നടക്കുന്നേ …” അവളുടെ ഒച്ച ഉയർന്നു ….

” അവനിപ്പോഴാ ജീവിച്ചു തുടങ്ങിയതെന്ന് … ”

” ബാസ്റ്റഡ് …….” അവൾ പല്ല് ഞെരിച്ചു ….

” ഞാനവനെ വെറുതെ വിടില്ല … ഐ വിൽ ഷോ ഹിം …. അവനെ ഞാനെന്റെ കാൽച്ചുവട്ടിൽ വരുത്തും ….”

അവളിരുന്നു വിറച്ചു ….

ശബരി കുറുക്കൻ കണ്ണുകളോടെ അവളിലെ ഭാവമാറ്റം ശ്രദ്ധിച്ചു ….

” നീ കാര്യമായിട്ടാണോ ……?”

” നിരഞ്ജനയൊന്നും വെറുതെ പറയാറില്ല ശബരി … ഒരിടത്തും തോറ്റിട്ടുമില്ല … തോറ്റത് അവന്റെ മുന്നിലാ …… അവന്റെ നാശം …അതെനിക്ക് കാണണം …… ”

” എങ്കിൽ ഞാൻ നിന്നെ സഹായിക്കാം …. ” ശബരി മെല്ലെ എഴുന്നേറ്റു …

നിരഞ്ജനയും …..

” ശബരീ …..” പതിഞ്ഞ ശബ്ദത്തിൽ നിരഞ്ജന വിളിച്ചു ….

അവൻ അവളെ നോക്കി …

” എന്താ അതിൽ നിന്റെ നേട്ടം ….. എന്തായാലും വെറുതെയല്ല …. ”

” എനിക്ക് എന്തെങ്കിലും വേണമെങ്കിൽ ഞാൻ ചോദിച്ചോളാം …. ” അവൻ മീശയൊന്ന് തടവി …. അവന്റെ കണ്ണുകൾ അവളുടെ ഉരുണ്ട മാറിടത്തിൽ വീണു ..

” ശബരീ …. നിന്നെയെനിക്കറിയാം .. ഒന്നും കാണാതെ നീ ഇങ്ങനെ പറയില്ല … നിനക്കത് പറയാൻ ഉദ്ദേശമില്ലെങ്കിൽ നീയുമായിട്ട് ഒരു ഏർപ്പാടും എനിക്കുണ്ടാകില്ല ….. ഞാൻ എന്റെതായ വഴി നോക്കിക്കോളാം … ”

” നിനക്ക് ഒറ്റക്ക് അവനെ ഒന്നും ചെയ്യാൻ കഴിയില്ല നിരഞ്ജന ….. എപ്പോഴായാലും നിനക്കെന്റെ ഹെൽപ്പ് വേണ്ടി വരും … കാരണം ഞാൻ അവന്റെ കൂടെ വർക്ക് ചെയ്യുന്നത് മാത്രമല്ല … താമസവും അവന്റെ കൂടെയാ …. അവന്റെ വീട്ടിൽ ….” ശബരിയുടെ ചുണ്ടിൽ ക്രൗര്യം നിറഞ്ഞു …

നിരഞ്ജന അമ്പരന്നു ….

” റിയലീ …….”

” യെസ്… ഡിയർ ………. ” അവൻ ഊറി ചിരിച്ചു കൊണ്ട് പുരികമുയർത്തി അവളെ നോക്കി ….

” സോ … ആം ഷുവർ … നീ കരുതിക്കൂട്ടിയാണ് ….. ”

ശബരി പൊട്ടിച്ചിരിച്ചു ….

” പറ ശബരി …. എന്താ നിന്റെ ലക്ഷ്യം …… ”

” അതവിടെ നിൽക്കട്ടെ … നീയെന്ത് പറയുന്നു … എന്റെ ഹെൽപ്പ് വേണോ വേണ്ടയോ ….?” അവൻ ചോദിച്ചു ..

അവനെ പിണക്കി വിടുന്നത് ബുദ്ധിയല്ല …

” ങും ………..” അവൾ മൂളി …

അവൻ അവളുടെ നേരെ കൈ നീട്ടി ….

അവൾ അവന്റെ കൈയിൽ അവളുടെ മൃദുലമായ കൈ വച്ചു ….

” ഡീൽ ….”

എങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല …

” നിന്റെ മുഖത്തെ തെളിച്ചക്കുറവ് എന്താണെന്ന് എനിക്കറിയാം … നീ മുഖം കറുപ്പിക്കണ്ട … ഞാൻ പറയാം ….. നിന്റെ ലക്ഷ്യം വിനയ് ആണെങ്കിൽ എന്റെ ലക്ഷ്യം അവളാണ് ….. അഭിരാമി ….! ” വിനയ് പല്ല് ഞെരിച്ചു …

” അഭിരാമി ….! ഹു ഈസ് ദാറ്റ് …? ” നിരഞ്ജനക്ക് മനസിലായില്ല …..

” അവന്റെ പട്ടമഹിഷി …….. അഭിരാമി രാജസേനൻ എന്ന അഭിരാമി വിനയ്.. ! ”

നിരഞ്ജനയുടെ കണ്ണുകൾ വിടർന്നു ….

” അവളുമായി നിനക്കെന്താ കണക്ഷൻ … ”

” അതൊരു ബാംഗ്ലൂർ കണക്ഷനാണ് ….. ”

” ബാംഗ്ലൂർ ….. എന്താടാ നീ ചവച്ചു തുപ്പിയ എച്ചിലാണോ അവൾ …..?” അവൾ ഉത്സാഹത്തോടെ ചോദിച്ചു ..

” നോ ….. ”

നിരഞ്ജനയുടെ മുഖം വാടി …

” പിന്നെ ……” അവൾ നിരാശയോടെ ചോദിച്ചു ….

ശബരിയുടെ നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞു ……

അവന്റെ മനസിലേക്ക് വനാന്തരങ്ങളെ കീറി മുറിച്ച് ചൂളം വിളിയോടെ ബാംഗ്ലൂർ നഗരത്തിലേക്ക് ചീറിയടുക്കുന്ന ട്രെയിനും … തിരക്ക് നിറഞ്ഞ ബാംഗ്ലൂർ നഗരവും , ബംഗ്ലൂർ മെഡിക്കൽ കോളേജും കടന്നു വന്നു ..

( തുടരും)

Click Here to read full parts of the novel

4.2/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!