Skip to content

ഹൃദയസഖി – Part 1

ആദി ആരുഷി - ഹൃദയസഖി

“ആരുഷി മോളൊന്ന് നിന്നേ,.. ” രാധിക അവൾക്കരികിലേക്ക് ചെന്നു,..

ചങ്കിടിപ്പിന്റെ ആഴം വല്ലാതെ കൂടി വരുന്നത് അവൾ അറിഞ്ഞു,.. എന്ത് പറയും താൻ ?. അല്ലെങ്കിൽ തന്നെ അമ്മയ്ക്ക് തന്നെ കണ്ണെടുത്താൽ കണ്ടൂടാ,. അപ്പോൾ ഒരന്യപുരുഷന്റെ തല്ലും വാങ്ങിയാണ് മകൾ കയറി വന്നതെന്നറിഞ്ഞാൽ,..

“എന്താ നിന്റെ കവിളത്ത് ?”

“അത്,… പിന്നെ ”

“എന്താ അവിടെ ?”

പപ്പ .. അമ്മയ്ക്ക് മുന്നിൽ ഇതുപോലെ പെട്ടുനിൽക്കാറുള്ള അവസരങ്ങളിൽ രക്ഷകനായെത്താറുള്ളത് പപ്പയാണ്,..

“കണ്ടില്ലേ നിങ്ങടെ മോൾ കണ്ട ചെക്കന്മാരുടെ കയ്യിൽ നിന്നും കണക്കിന് വാങ്ങിക്കൂട്ടിയേച്ചു വന്നേക്കണത് ! ”

അപ്പോൾ ആരതി കൃത്യമായി അമ്മയെ വിളിച്ചു കാര്യമറിയിച്ചുട്ടുണ്ട്,… ആരുഷി അപമാനഭാരത്താൽ മുഖം താഴ്ത്തി നിന്നു,… മാധവമേനോൻ മകളെ സൂക്ഷിച്ചു നോക്കി,.. പതിയെ അവളുടെ മുഖമുയർത്തി,.. കവിളിൽ തൊട്ടതും വേദന കൊണ്ട് അവളൊന്ന് പുളഞ്ഞു,..

“എന്താ ഇത് ?”

“അത് പപ്പാ,… ” അവൾ വിശദീകരിക്കാൻ തുടങ്ങിയതും ഒരു കൊടുങ്കാറ്റ് പോലെ ആരതി കയറി വന്നു,…

“അവളെന്നെ ആദി ഏട്ടന്റെയും ഫ്രണ്ട്സിന്റെയും മുൻപിൽ നാണം കെടുത്തി പപ്പ,… ”

ആദിയെന്ന പേര് കേട്ടതും ആരുഷിയുടെ മുഖം വലിഞ്ഞു മുറുകിയത് മാധവൻ ശ്രദ്ധിച്ചു,…

“എന്താ സംഭവിച്ചത് ? ” അയാൾ മക്കളിരുവരോടുമായി ചോദിച്ചു,…

“അത് പപ്പ,.. ആ ജിൻസണും ഫ്രണ്ട്സും ഇവളെ കമന്റ്‌ അടിച്ചു,.. ഞാനത് ചോദിക്കാൻ ചെന്നു ,… അപ്പോൾ അവൻ എന്നോടും മോശമായി സംസാരിച്ചു,.. ഒന്നും നോക്കീല്ല അവന്റെ കരണക്കുറ്റി നോക്കിയൊന്ന് പൊട്ടിച്ചു,.. അതിനിടക്കാ ആ ആദി വന്നു ഇടയിൽ കയറിയത്,.. കാര്യമെന്തെന്ന് പോലും ചോദിക്കാതെയാ പപ്പാ അയാളെന്നെ തല്ലിയത് !”

“അവർ എന്നെയല്ലേ കമന്റ്‌ അടിച്ചത് ? ആൺപിള്ളേരായാൽ പെൺകുട്ടികളെ കാണുമ്പോൾ കമെന്റ് ഒക്കെ അടിക്കും,.. അതിനിടയിൽ ഇവൾക്ക് ഹീറോയിസം കാണിക്കേണ്ട ആവശ്യമെന്താ ?” ആരതി ദേഷ്യമടക്കാൻ പാട് പെട്ടു,…

“ഓ,.. നിനക്ക് അതൊക്കെ ഇഷ്ടാണെന്ന് ഞാൻ അറിഞ്ഞില്ല,.. സോറി ക്ഷമിക്കണം ഇനി ഇടപെടില്ല !” ആരുഷി പരിഹാസപൂർവം അവൾക്ക് നേരെ കൈ കൂപ്പി,….

“അല്ലേലും നിനക്കിത്തിരി എടുത്തു ചാട്ടം കൂടുതലാ,. പെൺപിള്ളേരായാൽ അടങ്ങി ഒതുങ്ങി ജീവിക്കണം,… ” രാധിക ശ്വാസിച്ചു,…

“പെൺപിള്ളേരായാൽ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം,… ” അല്ലേലും പപ്പ അമ്മയെപ്പോലെ അല്ല വേറെ ലെവൽ ആണ് …

“ഓ എന്തിനും അവളുടെ പപ്പ സപ്പോർട്ട് ഉണ്ടല്ലോ,.. വളർത്തി വഷളാക്കി വെച്ചേക്കുവല്ലേ ? അല്ലെങ്കിലും പെൺകുട്ടികളെ പോലെ ആണോ ഇവൾ ??? പെൺകുട്ടികൾ ഇടുന്നപോലത്തെ ഡ്രസ്സ്‌ വല്ലതും ഇവൾ ഇടാറുണ്ടോ ??? ബുള്ളറ്റ് വേണമത്രേ കോളേജിൽ പോവാൻ,… എന്തിനും വളം വെച്ചുകൊടുത്തോ,.. അന്യനൊരുത്തന്റെ വീട്ടിൽ പോയി പെണ്ണായി ജീവിക്കേണ്ടതാണെന്നുള്ള വല്ല ബോധവും അച്ഛനും മോൾക്കും ഉണ്ടോ ?”

“അവളെന്റെ ആൺകുട്ടി അല്ലേടി,… ” മാധവൻ ചിരിച്ചു,…

“ദേ പപ്പാ എന്നെ അങ്ങനെ വിളിക്കണ്ട,.. പെൺകുട്ടി തന്നെയാ,.. ഞാൻ,… പെൺകുട്ടികൾക്കും ഇല്ലേ ആഗ്രഹങ്ങൾ,.. ഇതൊക്കെ ആൺപിള്ളേരുടെ കുത്തകയാണോ ? വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ ? ”

“ആരുഷി നീ ഫെമിനിസ്റ്റ് ആണോ ???”
അച്ഛന്റെയും മകളുടെയും തമാശയൊന്നും അമ്മയ്ക്കും മോൾക്കും ദഹിച്ചില്ലെന്നത്,.. അവരുടെ മുഖത്ത് നിന്ന് വ്യക്തം,….

“നീ വാ മോളേ … ” ആരതി അവളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അമ്മയ്‌ക്കൊപ്പം അകത്തേക്ക് പോയി,…

“നീയെന്തിനാ അവളുടെ സ്കൂട്ടിയുടെ കാറ്റഴിച്ചു വിട്ടത്? !” പപ്പ തന്റെ എറ്റവും വലിയ കള്ളത്തരം കണ്ടുപിടിച്ചിരിക്കുന്നു,.. അതാണല്ലോ എല്ലാ പ്രശ്നങ്ങൾക്കും കാരണമായതും .

“അത് പിന്നെ, അവൾക്ക് എന്റെ ബുള്ളെറ്റിനോടും ഡ്രൈവിങ്ങിനോടും വല്ലാത്ത പുച്ഛം,.. അതോണ്ട് ഒരു പണി കൊടുത്തതാ !” മാധവൻ ആരുഷിയുടെ ചെവിക്ക് പിടിച്ചു,…

“നിന്റെ കുസൃതി ഇത്തിരി കൂടുന്നുണ്ട്… ”

“ഔ,.. പപ്പാ വേദനിക്കുന്നു,.. ”

” നീ വിചാരിച്ചപോലെ തന്നെ ആരതി നിന്റെ കൂടെ വന്നെങ്കിലും ,..
കൊടുത്ത പണി ബൂമറാങ് ആയി തിരിച്ചു വന്നില്ലേ,. ?”

“അതെന്താ പപ്പ ??””

“നിന്റെ കവിളത്ത് പതിഞ്ഞു കിടക്കുന്ന ആ വിരൽപ്പാടുകൾ,… ”

ആരുഷി കവിളിൽ കൈ വെച്ചു,..

“അവനെന്നെ അറിയില്ല,.. ആദിദേവ് ഇനി കളി കാണാൻ പോകുന്നതേ ഉള്ളൂ…. ”

“എന്റമ്മോ ! അത്രക്കൊക്കെ വേണോ ?”

“വേണം,.. ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ പപ്പ !”

******
ആദിയുടെ ചവിട്ടേറ്റ് ജിൻസൺ നിലത്ത് വീണു,…

“ഞാനൊന്ന് പറയട്ടെടാ !” ജിൻസൺ യാചിച്ചു,..

“നീയൊന്നും പറയണ്ടടാ !” ആദി അവന്റെ കോളറിൽ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു,…

“നീയവനെ വിട് ആദി,.. ” കൂട്ടുകാർ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു, ..

“നിന്റെ ഭാഗത്തും തെറ്റുണ്ട് ആദി,.. കാര്യമെന്തെന്ന് ചോദിക്കാതെയല്ലേ നീയാ പെങ്കൊച്ചിനെ കേറി തല്ലിയത് ? അല്ലേലും നിനക്കിത്തിരി എടുത്തു ചാട്ടം കൂടുതലാ !” മനു പറഞ്ഞു !

ആദി ജിൻസന്റെ കോളറിൽ ഉള്ള പിടി വിട്ടു,..

“ഫ്രണ്ട്സ് ആണല്ലോ എന്ന് കരുതിയാ,.. അപ്പോൾ നീയൊക്കെ ഇങ്ങനത്തെ പണി കാട്ടിക്കൂട്ടിയിട്ടാണെന്ന് ആരെങ്കിലും അറിഞ്ഞോ ?”

“അതാ പറഞ്ഞേ കാര്യമന്വേഷിക്കണമായിരുന്നെന്ന്, പ്രിൻസിപ്പലിന് കംപ്ലയിന്റ് പോയിട്ടുണ്ട്,.. മിനിമം സസ്പെൻഷൻ ഉറപ്പാ,.. നിയമം എന്നും പെണ്ണിന്റെ കൂടെയാ മച്ചാ !” രാഹുൽ ദീർഘനിശ്വാസമയച്ചു,…

“ഇതിപ്പോ തെറ്റ് നിങ്ങടെ ഭാഗത്താ,.. അവിടെ നിയമത്തിന്റെ പ്രശ്നമൊന്നും ഇല്ല,.. ” മനു തീർത്തുപറഞ്ഞു !
ആദി ജിൻസണെ രൂക്ഷമായി നോക്കി,.. അവൻ തല താഴ്ത്തി,…
**********
കോളേജിൽ എത്തിയതും ആദി ഗേറ്റിന്റെ മുൻപിൽ തന്നെ ഉണ്ടായിരുന്നു,.. അവനെ കണ്ടതും ആരതിയുടെ മുഖത്തെ തിളക്കം,.. അവൾ ശ്രദ്ധിച്ചു,…

“ഹായ് ആദിയേട്ടാ,.. ” ആരതി കൈ ഉയർത്തി കാണിച്ചു,..

“ഹലോ !” എത്ര വിനയാന്വിതനായാണ് അവൻ മറുപടി പറഞ്ഞത്,… ആരതി അവളെ വിജയഭാവത്തിൽ നോക്കി !
ഒരു ആദിയേട്ടൻ,.. ഇവൾക്കിത് എന്തിന്റെ ഇളക്കവാ !
ആരുഷി മിററിൽ നോക്കി… കവിളിൽ പാട് അതുപോലെ തന്നെയുണ്ട്,.. ഇതിനുള്ള പണി ഞാൻ വൈകാതെ തരുന്നുണ്ട്,.. ആരുഷി അവരെ മറികടന്ന് മുന്നോട്ടേക്ക് പോയി,..

“ആരതി ഒരു മിനുട്ട് !” ആദി അവളെ വിട്ട് ആരുഷിക്ക് പുറകെ പോയത് അവളിൽ നീരസമുണ്ടാക്കി,..

“ഹെലോ,.. മാഡം എസ്ക്യൂസ്‌ മി,… ”
ആരുഷി അവനെ മൈൻഡ് ചെയ്യാതെ മുൻപോട്ട് നടന്നു,…

“ഒന്ന് നിന്നേ പ്ലീസ്,… ” അവൻ അവളുടെ മുൻപിൽ തടസമായി നിന്നു,..

“എന്ത് വേണം ?” ആരുഷി ഗൗരവം വിടാതെ ചോദിച്ചു,..

“ആക്ച്വലി ഐ ആം വെരി സോറി ഫോർ ദി യെസ്റ്റർഡേയ്‌സ് ഇൻസിഡന്റ് ,.. ഞാൻ അറിഞ്ഞില്ല എന്താ അവിടെ സംഭവിച്ചതെന്ന് ” അവൻ പരുങ്ങി,…

“കഴിഞ്ഞോ ? എനിക്ക് ക്ലാസ്സിൽ പോകണമായിരുന്നു,.. ”
അവൻ അവൾക്ക് മുൻപിൽ നിർവികാരനായി നിന്നു,..

“ഓക്കേ,… ”
അവൾ മുന്നോട്ട് നടന്നതും പ്യൂൺ വന്നു,…

“നിങ്ങളെ രണ്ടാളെയും പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട്,.. ”

ആരുഷി അവന് നേരെ വിജയ പുഞ്ചിരിച്ചു,.. അവൾക്ക് പിന്നാലെ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് നടക്കുമ്പോൾ എല്ലാം കയ്യിൽ നിന്ന് പോയെന്ന് അവനുറപ്പായിരുന്നു,.

(തുടരും )

Full Parts Here

3.8/5 - (16 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!