Skip to content

ഹൃദയസഖി – Part 11

ആദി ആരുഷി - ഹൃദയസഖി

“എന്താ ആദിയുടെ അഭിപ്രായം ?” എസ് ഐ ഗോപിനാഥ് ആദിയുടെ മറുപടിക്കായി കാത്തു,.

അവൻ ആരുഷിയെ നോക്കി,.. അവളുടെ മനസ്സിൽ വേറെന്തൊക്കെയോ ആണെന്ന് അവന് ഉറപ്പായിരുന്നു,..

“അത്,. അച്ഛനും അങ്കിളും ആന്റിയും ഒക്കെ ഇരിക്കുമ്പോൾ !”

“നിനക്ക് പറ്റുമോ എന്ന് ഞാൻ ചോദിച്ചില്ല ആദി,.. ഞാൻ നിന്റെ കൂടെയേ വരൂ എന്നാ പറഞ്ഞത് !” ആരുഷി തീർത്തു പറഞ്ഞു,…

താനെന്ത് മറുപടി പറയും ആരുഷിയെ കൂടെ കൊണ്ട് പോകുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടല്ല,. മൂത്തവരെ അവഗണിച്ചുകൊണ്ട് അങ്ങനൊരു തീരുമാനം എടുക്കുന്നത് തെറ്റല്ലേ ?

“കുട്ടിയ്ക്ക് അയാളെ ഫോഴ്സ് ചെയ്യാൻ അവകാശം ഇല്ല,… ” ഗോപിനാഥ് ഓർമപ്പെടുത്തി,

“എന്ത് കൊണ്ടില്ല സാർ ? ആദിയാണ് അതും ഇവരുടെയെല്ലാം മുൻപിൽ വെച്ചാണ് എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞത്,.. അതുകൊണ്ടാ ഇപ്പോ ഞാൻ ആരുമില്ലാത്തവളെപ്പോലെ !” ആരുഷിയുടെ മിഴികൾ നിറഞ്ഞു,…

“ആരുഷിയ എന്റെ മോൻ സ്വീകരിക്കും സാർ !”
ദേവനാരായണന്റെ മറുപടി എല്ലാവരെയും അത്ഭുതപ്പെടുത്തി,..

“അച്ഛാ !”

“അവന് അവൾക്ക് മേൽ ഉത്തരവാദിത്തം ഉണ്ട് സാർ,. അതുപോലെ തന്നെ എനിക്കും,… ” ആരുഷി മറുപടി പറഞ്ഞില്ല,….

ആദിക്ക് അഭിമാനക്ഷതമേറ്റപോലെ തോന്നി,.. തനിക്ക് നട്ടെല്ല് ഇല്ലാഞ്ഞിട്ടാ വിളിക്കാഞ്ഞതെന്ന് അവൾ ചിന്തിച്ചു കാണില്ലേ ???

എഗ്രിമെന്റിൽ സൈൻ ചെയ്തു കൊടുക്കുമ്പോൾ,. മാധവന്റെ കണ്ണുനീർ തുള്ളികൾ അതിലേക്ക് ഇറ്റ് വീണു,.. ആരുഷിയുടെ ഉള്ളൊന്ന് പിടഞ്ഞു,.. എങ്കിലും തന്നെ കൈ വിട്ട് പോകാതിരിക്കാൻ അവൾ ശ്രമിച്ചു,…

“ഏത് മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ വിവാഹം,.. എന്നാൽ,.. അത് കാണാൻ എല്ലാർക്കും ഭാഗ്യം കിട്ടിയെന്ന് വരില്ല !” മാധവൻ അവളുടെ മുടിയിഴകളിൽ തലോടി,.. ആരുഷി അകന്ന് മാറി,..

ആദിക്ക് കുറ്റബോധം തോന്നി,.. എങ്കിലും അവൾക്കെങ്ങനെയാണ് ഇതുപോലെയൊക്കെ പെരുമാറാൻ കഴിയുന്നത് എന്നോർത്ത് അവന് അത്ഭുതം തോന്നി…..

“ആരുഷി അങ്ങനെ പെരുമാറിയതിന് ഞാൻ ക്ഷമ ചോദിക്കുവാ അങ്കിൾ !”

“ഞങ്ങൾക്കതിൽ പരാതിയില്ല മോനെ,. അവളെന്റെ കാലു പിടിച്ചു കരഞ്ഞപ്പോൾ ഞാനൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞിങ്ങനെ തളർന്നു പോവില്ലായിരുന്നു !” അയാളുടെ മിഴികൾ നിറഞ്ഞൊഴുകി,. ആദിക്ക് എങ്ങനെ അവരെ ആശ്വസിപ്പിക്കണം എന്നറിയുമായിരുന്നില്ല,..

“ആദി പോവാം !” ആരുഷി ഗൗരവം വിടാതെ പറഞ്ഞു,….

“എന്നാൽ പൊയ്ക്കോ മോനെ,.. എന്തായാലും നിങ്ങളോട് ഞങ്ങക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്,.. ഞങ്ങടെ മോളെ കൈവിടാഞ്ഞതിന് !”

“അങ്കിളും ആന്റിയും വരണം,… ”
,മാധവൻ ഒന്നും മിണ്ടിയില്ല,….

ദേവനാരായണൻ ഹോൺ അടിച്ചു,..

“എന്നാൽ ശരി,.. ” അവൻ ഒരിക്കൽ കൂടെ യാത്ര പറഞ്ഞു കാറിനരികിലേക്ക് നടന്നു,…

“അച്ഛാ അപ്പൊ എന്റെ ബൈക്ക് ?”

“അത് നാളെ അവരെ ആരെയെങ്കിലും വിട്ട് എടുപ്പിച്ചാൽ മതി,.. ”

“ഓക്കേ ” ആദി ഫ്രണ്ടിൽ കേറാൻ തുനിഞ്ഞതും ദേവനാരായണൻ അവനോട് ആരുഷിക്കൊപ്പം കയറാൻ അനുവാദം നൽകി,…

ആദിക്ക് അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയുമായിരുന്നില്ല,..

“എടാ നീ നിന്റെ ഫ്രണ്ട്സിനെ ഒക്കെ ഇന്ന് തന്നെ വിളിച്ചു പറഞ്ഞേക്കണം,. നാളെ വിവാഹം നടത്തണം !”

ആദിയുടെയുടെ ഉള്ളൊന്ന് കത്തി,.. എങ്കിലും അവൾ മിണ്ടിയില്ല,.. ആരുഷി അത് കേട്ടി പുറത്തേക്ക് നോക്കിയിരുന്നു,.. ആദി അവളുടെ കൈകൾക്ക് മേൽ കൈ വെച്ചതും ആരുഷി പെട്ടന്ന് കൈ വലിച്ചു,…

ആരുഷിയുടെ ആ പ്രവർത്തി ആദിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു,. അവളുടെ മനസ്സിൽ എന്തെന്ന് വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൻ ആത്മാർഥമായി ആഗ്രഹിച്ചു,.. അവർക്കിടയിൽ എന്തൊക്കെയോ നീറി പുകയുന്നുണ്ടെന്ന് ദേവനാരായണനും ബോധ്യമായി,…

കാര്യം വിളിച്ചു പറഞ്ഞെങ്കിലും പ്രമീള അവരെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ അയാൾക്കും വല്ല്യ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല,..

********

“പപ്പാ ആരുഷി എവിടേ ? അവൾ വന്നില്ലേ ?”മാധവനും രാധികയും എത്തിയതും അക്ഷമയോടെ ആരതി ചോദിച്ചു,…

“ഇല്ല,… ” മാധവൻ പറഞ്ഞു,…

“ഞാൻ പറഞ്ഞതല്ലേ പപ്പാ ഞാൻ കൂടെ വരാമെന്ന്,.. ഞാൻ വിളിച്ചാൽ അവൾ വന്നേനെ,…. ” ആരതി മിഴികൾ തുടച്ചു,…

“എന്നിട്ട് അവളെവിടെ പപ്പാ ?” മാധവൻ നിശബ്ദനായി,…

“ആദിയുടെ കൂടെ പോയി ”

രാധിക പറഞ്ഞു,…
ആരതി ഞെട്ടിപ്പോയി,.. അങ്ങനൊരു കാര്യം അവൾ ആരുഷിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല,.. ആരതിയുടെ മിഴികൾ നിറഞ്ഞൊഴുകി,…

*******

“ആരുഷി വീടെത്തി ഇറങ്ങ് ?”

ആരുഷി മറ്റേതോ ലോകത്തായിരുന്നു,… എന്താണെന്ന അർത്ഥത്തിൽ അവനെ നോക്കി,..

“വീടെത്തി മോളേ ഇറങ്ങ്,… ” ആരുഷി

ആരുഷി ഡോർ തുറന്നിറങ്ങി,.. ആദിക്ക് ഉള്ളിൽ ഒരു പേടി തോന്നി,…

“അച്ഛാ അമ്മ,… ”

“ഞാൻ വിളിച്ചു പറഞ്ഞു,.. പക്ഷേ നിന്റെ അമ്മയുടെ കാര്യമല്ലേ ഒന്നും പറയാൻ പറ്റില്ല !”

ആരുഷി പടികൾ കയറി,.. ആദിയും ദേവനാരായണനും അവളെ നോക്കി നിന്നതേ ഉള്ളൂ,.

ആരുഷി കോളിംഗ് ബെൽ അമർത്തി,.. പ്രമീള വാതിൽ തുറന്നു,.. അവളെ കണ്ടതും അവരുടെ മുഖം മങ്ങി,… അവരുടെ അനുവാദം കാത്തുനിൽക്കാതെ ആരുഷി അകത്തു കയറി,…

അതോടെ എല്ലാം കയ്യിൽ നിന്ന് പോയി എന്നവന് തോന്നി.. പ്രമീള അമർഷത്തിൽ ദേവനാരായണനെ നോക്കി,…

“അല്ലച്ഛാ,.. ഈ വിളക്കൊക്കെ പിടിച്ചു വലതുകാലൊക്കെ വെച്ചല്ലേ കേറുക ?”

“ന്യൂ ജനറേഷൻ പെൺകുട്ടിയാടാ,. അതൊക്കെ കാലപ്പഴക്കം ചെന്ന ഓരോരോ ആചാരങ്ങൾ അല്ലേ. ” ദേവനാരായണൻ ചിരിക്കാൻ ശ്രമിച്ചു,…

“അച്ഛനും വിഷമം ഒന്നും ഇല്ലല്ലോ അല്ലേ ?”

“ഹേയ് എവിടുന്ന്,.. നീ എന്തായാലും വാ,.. വിഷമവും പ്രശ്നവുമൊക്കെ,.. വാതിൽക്കൽ നിപ്പുണ്ട്,.. എല്ലാത്തിനും നീയാ ഉത്തരവാദി,… ”

“ഞാനോ അച്ഛനല്ലേ അവളെ വീട്ടിലേക്ക് വിളിച്ചോണ്ട് വന്നത് ?”

“ഒന്നും നിന്റെ കയ്യിലിരുപ്പിന്റെ അല്ലാലെ ?? ഇന്നലെ എന്തൊക്കെ ഡയലോഗ് ആയിരുന്നു,.. ഇപ്പൊ എന്തേ നിന്റെ പരിശുദ്ധ പ്രേമം ആവിയായി പോയോ ?”

“അതല്ല അച്ഛാ,.. ഒരു ജോലി പോലും ഇല്ലാതെ ഞാൻ,… ”

“എനിക്ക് വിഷമമൊന്നും ഇല്ലടാ,.. നിന്നെപ്പോലെ വേറൊരെണ്ണത്തെക്കൂടെ തീറ്റിപോറ്റണമെന്നല്ലേ ഉള്ളൂ,… ഞാൻ സഹിച്ചു,… ”

“നിങ്ങളവിടെ എന്തും പറഞ്ഞു നിക്കുവാ ? അച്ഛനും മോനും ഇങ്ങ് വന്നേ,… ”

“അച്ഛാ അമ്മ വിളിക്കുന്നു ചെല്ല്,… ”

“നമ്മളെ ഒരുമിച്ചല്ലേ വിളിച്ചേ,. അതോണ്ട് നീ കൂടെ വാ,… ”

ദേവനാരായണൻ അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു,…

“എന്താ ഇത് അവളുടെ അഹങ്കാരം കണ്ടില്ലേ ?”

“ഇത് അഹങ്കാരമാണോ പ്രമീ,.. ഇതവളുടെ സ്വന്തം വീടല്ലേ ഇപ്പോ,… ” ആദി അച്ഛനെ തട്ടി,…

“സ്വന്തം വീട് എന്നെക്കൊണ്ടൊന്നും പറയിക്കണ്ട,.. താലി പോലും കെട്ടിയിട്ടില്ല,. അവൾ ഇറങ്ങിപ്പോന്നതും കൂട്ടിക്കൊണ്ടിങ്ങു പോന്നു അല്ലേ ?”

“അമ്മേ അത് പോലീസ് സ്റ്റേഷനിൽ നിന്ന്!” ആദി എക്സ്പ്ലൈൻ ചെയ്യാൻ ഒരു ചെറിയ ശ്രമം നടത്തി,..

“നിനക്ക് ഇതൊക്കെ സിമ്പിൾ ആണല്ലേ ? ആദി,.. കല്ല്യാണം കഴിക്കാനുള്ള പ്രായം നിനക്കായോ,… ”

“ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല പ്രമീ,.. ” ദേവനാരായണൻ കാര്യം പറഞ്ഞൊഴിവാക്കാൻ നോക്കി,..

“എന്ത് പറഞ്ഞിട്ട് കാര്യമില്ലെന്നാ ? ഇങ്ങനാണോ ആദ്യായിട്ട് ഒരു വീട്ടിൽ കേറി വരുമ്പോൾ ചെയ്യുന്നത്,.. അതും,… അവൾ ഇടത്തെ കാൽ വെച്ചാ കേറീത്,.. കുടുംബം നശിപ്പിക്കാനാ ഉദ്ദേശം !”

“എന്റമ്മേ ഒന്നു നിർത്തുവോ,.. അങ്ങനെ നശിക്കാനാണേൽ അങ്ങ് നശിച്ചു പോട്ടെ,.. ” ആദിയും അകത്തേക്ക് കയറി,…

“ഞാൻ പറഞ്ഞില്ലേ,. വശീകരിച്ചു വെച്ചേക്കുവാ എന്റെ മോനെ !” എന്തായാലും ആരുഷിയും പ്രമീളയും തമ്മിലുള്ള പ്രശ്നം ഒരു നടക്ക് പോവില്ല എന്നയാൾക്ക് തോന്നി,…

ആരുഷി ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു,. അവൾ എല്ലാം കേട്ടുകാണുമെന്ന് അവന് തോന്നി,….

“ആദിയുടെ റൂം ഏതാ ?” അവൾ ചോദിച്ചു,..

“മേലത്തെ ഫസ്റ്റ് വൺ,.. ” ആരുഷി സ്റ്റെപ് കേറി ആദി പുറകെയും,…

“ആക്ച്വലി ആരുഷി,.. പെട്ടന്നായതോണ്ട് തനിക്ക് പറ്റിയ ഡ്രസ്സ്‌ ഒന്നും ഇല്ല ഇവിടെ,… അമ്മയോട് ചോദിക്കണം “.

റൂമിൽ കയറിയതും ആരുഷി ഡോർ ലോക്ക് ചെയ്തു,.. ആദിക്ക് പറയാൻ പോലും അവൾ അവസരം കൊടുത്തില്ല,… അവൻ അൽപനേരം കാത്തു നിന്നു,. പിന്നെ പ്രതീക്ഷ കൈ വിടാതെ ഒരിക്കൽ കൂടെ മുട്ടി,…..

“എന്താ ?” ആരുഷി അവന്റെ ഡ്രസ്സ്‌ ആയിരുന്നു ധരിച്ചിരുന്നത്,..

“അല്ല എനിക്ക് കുറച്ചു സാധനങ്ങൾ,.. ” പുതപ്പും തലയിണയും അവൾ അവന് നേരെ നീട്ടി,…

തന്റെ മുറിയുടെ വാതിലുകൾ തനിക്ക് മുൻപിൽ തന്നെ കൊട്ടിയടക്കപ്പെട്ടപ്പോൾ ആദിക്ക് തെല്ലൊന്ന് നിരാശ തോന്നി,…

*******-*

ആരെതോൽപ്പിക്കാനാണ് താൻ ആദിയുടെ കൂടെ ഇറങ്ങി പോരുവാൻ തീരുമാനം എടുത്തതെന്ന് അവൾക്കപ്പോഴും രൂപം കിട്ടിയില്ല,.. ഇത്രയും കാലം സ്വന്തമെന്നു കരുതിയവർ തനിക്കാരുമല്ലാതായി തീരാൻ കാരണം ആദിയായത് കൊണ്ടോ ??.

ഒരുപക്ഷേ ആദിയെ ജീവിതത്തിൽ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ ആരുഷി ഇന്ന് സന്തോഷത്തോടെ പപ്പയുടെയും അമ്മയുടെയും മോളായി ജീവിച്ചേനേ,.. ആരതിക്ക് ചെറിയ പണികളൊക്കെ കൊടുത്ത്,.. അതൊക്കെ ആലോചിച്ചപ്പോൾ ആരുഷിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു,..

ആദിയാണ് തന്റെ ജീവിതത്തിലെ സന്തോഷം നശിപ്പിച്ചത്,.. ആരുഷിയുടെ മിഴികൾ നിറഞ്ഞൊഴുകി,…

അല്ലെങ്കിലും എത്ര കാലത്തേക്ക് സത്യം മൂടി വെക്കാനാകും,.. തന്റെയോ ആരതിയുടെയോ ലൈഫിലേക്ക് ആദിയല്ല മറ്റാരു കടന്നു വന്നാലും ആ സത്യം തുറക്കപ്പെടുമായിരുന്നില്ലേ…. ആരുഷി പൊട്ടിക്കരഞ്ഞു,…

******

“ആദി നീയെന്താ ഇവിടെ കിടക്കുന്നത്,… ” സോഫയിൽ കിടക്കുന്ന ആദിയെ കണ്ട് ദേവനാരായണൻ ചോദിച്ചു,…

ആദി പതിയെ എഴുന്നേറ്റിരുന്നു,.. അടഞ്ഞു കിടക്കുന്ന വാതിലുകളിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു,.
ദേവനാരായണൻ അരികിലിരുന്നു,..

ആദിയുടെ മടിയിൽ അവൾ കൊടുത്ത ബ്ലാങ്കറ്റും പില്ലോയും ഉണ്ട്,…

“നിനക്ക് ഗസ്റ്റ് റൂമിൽ പോയി കിടന്നൂടെ ?”

“എനിക്ക് പേടിയാ അച്ഛാ,.. അവളെ ഒറ്റയ്ക്കിങ്ങനെ ഇവിടെ വിട്ടിട്ട് പോവാൻ,… ”

അയാൾ മകനെ നോക്കി,…

“സൂയിസൈഡ് പോയിന്റിൽ ഞാൻ ചെന്നപ്പോഴുള്ള അവളുടെ അവസ്ഥ എന്തായിരുന്നു എന്ന് അച്ഛനറിയുമോ ?? മദ്യപിച്ച് ഒരു ഭ്രാന്തിയെപ്പോലെ,… ” ആദിയുടെ ശബ്ദമിടറി,…

“അതുകൊണ്ടെനിക്ക് പേടിയുണ്ട് അച്ഛാ!”

” മാധവൻ വിളിച്ചിരുന്നു,.. അവൾക്കെങ്ങനെ ഉണ്ടെന്ന് ചോദിച്ചു,… ഇതുവരെ അവളെ പിരിഞ്ഞിരുന്നിട്ടില്ലത്രേ,… ”

“മ്മ്,.. ” ആദി മൂളി,..

“ആരതിയെ കുറിച്ച് അങ്ങനൊന്നും ഞാൻ കരുതിയില്ല,.. അവൾക്കും എന്നെ ഇഷ്ടമായിരുന്നു,.. അതുകൊണ്ടാ എല്ലാമറിഞ്ഞിട്ടും മിണ്ടാതിരുന്നതെന്നും,.. ആരുഷിയെയും എന്നെയും തമ്മിൽ തെറ്റിക്കാൻ വേണ്ടിയാ ജിൻസണെ കൂട്ടുപിടിച്ച് ഗിറ്റാർ നശിപ്പിച്ചതുമെന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ,.. എന്തോ ഞാനാണ് അവരുടെ ജീവിതത്തിൽ വില്ലൻ ആയതെന്ന് തോന്നിപ്പോയി അച്ഛാ,… ” ആദിയുടെ വാക്കുകളിൽ കുറ്റബോധം ഉണ്ടായിരുന്നു,…

“സാരമില്ല ആദി,.. എല്ലാം ശരിയാകുമെന്ന് കരുതാം,.. എല്ലാം പഴയത് പോലെ തന്നെ ആകണമെന്നാണ് എന്റെയും ആഗ്രഹം,.. ആരുഷി നിന്റെ കൂടെ ഇറങ്ങി പോന്നെങ്കിലും,. അവൾക്ക് തൽക്കാലം നിന്നെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ സമയമെടുത്തേക്കും,.. അത് വരെ നീ വെയിറ്റ് ചെയ്യുക,.. ”

“എനിക്കറിയാം അച്ഛാ,…”
ഇന്നലെ മദ്യപിച്ച ശേഷമുള്ള ഒരു കാര്യങ്ങളും അവൾക്ക് ഓർമയില്ല എന്ന് അവന് ബോധ്യമായിരുന്നു,…

” അത് വരെ നിനക്ക് ധാരാളം സമയം ഉണ്ട്,.. സ്റ്റഡീസ് കംപ്ലീറ്റ് ചെയ്യ്,.. എന്നിട്ട് ഒരു ജോലിക്ക് ശ്രമിക്ക്,.. എന്നിട്ട് മതി നിങ്ങൾ തമ്മിൽ ഒരു ഫാമിലി ലൈഫ് ഒക്കെ,… ഞാൻ പറഞ്ഞത് മനസിലായില്ലേ ?”

“മനസിലായി,.. അച്ഛാ ! ”

“നാളെ അപ്പോൾ നേരത്തെ എണീക്കണം,.. നിന്റെ ഫ്രണ്ട്സ് ഒക്കെ എത്തിക്കോളും,… ആരുഷിയോടും റെഡി ആകാൻ പറയണം,.. അമ്പലത്തിൽ വെച്ച് ചെറിയൊരു താലികെട്ട്,. പിന്നെ വൈകുന്നേരം ചെറിയൊരു പാർട്ടി പോലെ അടുത്ത ചില ആളുകളെ ഒക്കെ വിളിച്ചിട്ട്,… ”

“ഓക്കേ,.. അച്ഛാ,… ബട്ട്‌ അമ്മ,… ”

“അമ്മ ഒക്കെ സമ്മതിച്ചോളും,.. ശരിക്കും പറഞ്ഞാൽ അവളും ഒരു പാവമാടാ,… എല്ലാ മാതാപിതാക്കൾക്കും മക്കളെക്കുറിച്ച് പ്രതീക്ഷകൾ ഉണ്ടാവും,

അതൊക്കെ തകരുമ്പോൾ ഉള്ള വിഷമങ്ങൾ ദേഷ്യമായി കാണിക്കുന്നു എന്നേ ഉള്ളൂ,.. എല്ലാത്തിനും ഒരു സമയം ഉണ്ട്‌ അപ്പോൾ എല്ലാം ശരിയാകും “ആദി പുഞ്ചിരിക്കാൻ ശ്രമിച്ചു,..

നാളെ ആരുഷി തന്റെ ഭാര്യ ആകും,.. എങ്കിലും തനിക്കവളിലേക്ക് എത്തിച്ചേരാൻ ഒരുപാട് ദൂരമുണ്ട്,.. ആദി അടഞ്ഞു കിടക്കുന്ന വാതിലിൽ നോക്കി കിടന്നു,.. പതിയെ അവന്റെ മിഴികൾ അടഞ്ഞു,

*******

രാവിലെ ആദിയുടെ റൂമിന് മുന്നിലെ ബഹളം കേട്ടാണ് പ്രമീള മുകളിലേക്ക് കയറി ചെന്നത്,.. ആദി കതകിൽ മുട്ടുന്നുണ്ട്,. വല്ലാത്തൊരു ഭയം അവരുടെ ഉള്ളിൽ തോന്നി,…

“ദേവേട്ടാ !” അവർ ഭർത്താവിനെ വിളിച്ചു,…

“എന്താ ?”

“അറിയില്ല” അവർ ആദിയുടെ റൂമിന് നേരെ കൈ ചൂണ്ടി,…

“എന്താ ആദി പ്രശ്നം ?”

“ആരുഷി വാതിൽ തുറക്കുന്നില്ല അച്ഛാ !”

“എങ്ങനെയെങ്കിലും ഒന്ന് തുറക്ക് ആദി,.. ചവിട്ടി പൊളിച്ചിട്ടാണേലും വേണ്ടില്ല !”

പ്രമീള പറഞ്ഞു,..

ഭാര്യയിലുണ്ടായ മാറ്റം ദേവനാരായണന്‌ വിശ്വസിക്കാനായില്ല,..

ആദി വാതിലിൽ ആഞ്ഞിടിച്ചു,… വാതിൽ തുറന്നതും ആദി ഒന്ന് വേച്ചു പോയി, ..

കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന ആരുഷി,.. ആദി ആ കാഴ്ച കണ്ട് ഒരു നിമിഷത്തേക്ക് പകച്ചു നിന്നു

(തുടരും )

 

Full Parts Here

3.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!