Skip to content

ഹൃദയസഖി – Part 6

ആദി ആരുഷി - ഹൃദയസഖി

“അനൂപ് പ്ലീസ്,.. ” ആരുഷി അവന്റെ കൈ പിടിച്ചു,…

“നീ അങ്ങോട്ടേക്ക് ചെല്ല് ആരുഷി !”

“ഇല്ല, ഞാൻ പോവില്ല,.. ” അവൾ ആദിയുടെയും അനൂപിന്റെയും ഇടയ്ക്ക് കയറി നിന്നു,.. ആരുഷിയുടെ സാന്നിധ്യം ആദിയുടെ സർവ്വ നാഡീഞെരമ്പുകളെയും ഉത്തേജിപ്പിച്ചു,.. ആദി തന്നിൽ ഉണർന്നു വന്ന വികാരങ്ങളെ സ്വയം അടക്കി വെച്ചു,…

ആരുഷിയുടെ കണ്ണുകളിൽ ഭയത്തേക്കാളേറെ ആദിയോടുള്ള പ്രണയവും വിദേയത്വവുമാണ് അനൂപ് കണ്ടത്,.. അവൻ ശാന്തനായി പറഞ്ഞു,..

“ഞാൻ പ്രശ്നമൊന്നും ഉണ്ടാക്കില്ല ആരുഷി നീ ധൈര്യമായി പൊക്കോ,. ആന്റിയും അങ്കിളും ഒക്കെ നിന്നെ അന്വേഷിക്കുന്നുണ്ട്,.. ചെല്ല്,. ” അവളെന്തോ വിശ്വാസമാവാത്തത് പോലെ നിന്നു,..

“നിനക്ക്‌ എന്നെ വിശ്വാസമില്ലേ ആരുഷി ?” അവൻ വീണ്ടും ചോദിച്ചു…

ഉണ്ടെന്ന് അവൾ തലയാട്ടി,. പിന്നെ ആദിയുടെ നേർക്ക് തിരിഞ്ഞു,.. ആരുഷിയുടെ കണ്ണുകൾക്ക് എത്ര മാത്രം കാന്തശക്തിയും മന്ത്രീകതയുമുണ്ടെന്ന് അവന് ഒരിക്കൽ കൂടെ ബോധ്യമായി,.. ഒന്നും മിണ്ടാതെ അവൾ റൂമിൽ നിന്നിറങ്ങി,…

******—-*******

“നീയിത് എവിടെ ആയിരുന്നു?” ആരുഷിയെ കണ്ടതും ആരതി ആകാംഷ അടക്കാനാവാതെ ചോദിച്ചു…

“നീയെന്തിനാ അതൊക്കെ അന്വേഷിക്കുന്നത് ? നിന്റെ കാര്യം ഞാൻ അന്വേഷിക്കേണ്ടങ്കിൽ എന്റെ കാര്യം നീ അന്വേഷിക്കേണ്ട ആവശ്യവും ഇല്ല,… ”
ആരതിക്ക് ഉത്തരം നഷ്ടപ്പെട്ടു,. ആരുഷിയുടെ മുഖത്ത് ടെൻഷൻ ഉള്ള കാര്യം ആരതി ശ്രദ്ധിച്ചു,..

“രണ്ടാളും ഇവിടെ നിൽക്കുവാണോ,. ഗസ്റ്റിനെ പരിചയപ്പെടണ്ടേ ? ” രാധിക ആരതിയുടെ കൈ പിടിച്ചു,.. ആരുഷിയും അവർക്ക് പുറകെ നടന്നു,..

ഇതിലും ബെറ്റർ ആദിയുടെ അടുത്ത് നിൽക്കുന്നതായിരുന്നു,. ഇനിയിപ്പോൾ ചിരിച്ചു ചിരിച്ചു ഒരാവസ്ഥയാകും,. അല്ലെങ്കിലും അവർ എവിടെ പോയി,..

“മോളെ ഇത് അച്ഛന്റെ കൊള്ളീഗ് ദേവനാരായണൻ,. ഇത് വൈഫ്‌ പ്രമീള,… ” ആരതി അവർക്ക് നേരെ പുഞ്ചിരിച്ചു,…

“ഇതെന്റെ മൂത്ത മോളാണ്,.. പേര് ആരതി,.. ഒരാൾ കൂടെയുണ്ട്,.. ആരുഷി ഇങ്ങ് വാ !” ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു ആരുഷിയും മുന്നിലേക്ക് വന്നു,..

“ഓ ഇവരാണല്ലേ തന്റെ ട്വിൻ ഡോട്ടേഴ്സ് !”
ദേവനാരായണൻ ചോദിച്ചു,..

അതേ,. മാധവൻ മക്കളെ ചേർത്ത് പിടിച്ചു,.

“അല്ല,. ട്വിൻസ് ആയിട്ടും രണ്ടാളും രണ്ടു ഛായയാണല്ലോ !” പ്രമീള ഇരുവരെയും വീക്ഷിച്ചുകൊണ്ട് പറഞ്ഞു,..

“ആവോ രണ്ടും എന്തോ ഇങ്ങനായിപ്പോയി, രൂപം കൊണ്ടും സ്വഭാവം കൊണ്ടും ഒക്കെ രണ്ടുപേരും രണ്ടു തലത്തിലാ !” മാധവൻ മക്കളെ നോക്കി പറഞ്ഞു.

“മോൻ വന്നില്ലേ ?” രാധിക ചോദിച്ചു,.

“ഇവിടുണ്ടായിരുന്നു,.. പുറത്തേക്ക് എന്തിനോ പോയി ! ദാ വന്നല്ലോ ! മോനെ ആദി !”

ആരുഷിയുടെ നല്ല ജീവൻ പോയി,.. ആദിയെ കണ്ടതും ആരതിയുടെ മിഴികൾ വിടർന്നു ! ആദി ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ കൂൾ ആയി അവരുടെ അരികിലേക്ക് വന്നു !”

“ഇതാണ് മോൻ,.. ആദി ദേവ് !”

“അറിയാം,. ഞങ്ങടെ കോളേജിലാ പഠിക്കണത് !” ആരതിയുടെ ശബ്ദത്തിലെ ആവേശം ആരുഷിയെ സംശയത്തിലാഴ്ത്തി !

ആദി പുഞ്ചിരിച്ചു,.. “ഇതാണോ ആരതിയുടെ ഫാമിലി ?”

“ഇത് പപ്പ,.. അമ്മ പിന്നെ,. ” ആരതി സൈലന്റ് ആയി !

“ആരുഷി അല്ലേ അറിയാം !” ആദി എത്ര അസാരണമായാണ് പെരുമാറുന്നത് ! ജസ്റ്റ്‌ പരിചയം മാത്രം ഉള്ളത് പോലെ,. അനൂപ് എവിടെ പോയി,.. കാണുന്നുമില്ലല്ലോ,..

“ഫോട്ടോ എടുക്കാൻ വിളിക്കുന്നു,… ”

“എന്നാ പിന്നെ ഒരുമിച്ച് എടുക്കാലെ മാധവ്,.. !”

“അതിനെന്താ നടക്ക്,.. വാ മോളെ,.. മാധവൻ ആരതിയുടെ കൈ പിടിച്ചു മുൻപേ നടന്നത് ആദിക്ക് സൗകര്യമായി,.. അവൻ ആരുഷിയുടെ കൈ പിടിച്ചു,…

“എന്താ ആദി ഇത് ?”

“വാ നമ്മുടെ ഫസ്റ്റ് ഫോട്ടോ അല്ലേ ?”

“കൈ വിട് ആരെങ്കിലും കാണും,.. ”

“ആര് കണ്ടാലും എനിക്ക് ഒന്നൂല്ല്യ !”

“എന്നാൽ എനിക്ക് പ്രശ്നം ഉണ്ട്‌,. കൈ വിട് !” ആരുഷി കൈ വിടീച്ചു,..

“എന്താ അവിടെ നിൽക്കുന്നേ കേറി വാ മോനെ,.. ”

സ്റ്റെപ് കയറിയതും ലെഹംഗയിൽ തട്ടി ആരുഷി വീഴാനായി പോയി,.. ആദി അവളെ വീഴാതെ പിടിച്ചു,…

“നോക്കി നടക്കണ്ടേ ആരുഷി ?”

“ആരുഷി അവനെ കടുപ്പിച്ചൊന്ന് നോക്കി ! ” അവൻ കൈ വിട്ടു,.

സ്റ്റെപ്പ് കയറാൻ നോക്കിയതും അവൾ പരാജയപ്പെട്ടു,.. ആദി അവൾക്ക് നേരെ കൈകൾ നീട്ടി,. ഒന്ന് മടിച്ചിട്ടാണെങ്കിലും അവൾ അവന്റെ കൈ പിടിച്ചു കയറി,.. ആരതി ദേഷ്യം കടിച്ചമർത്തി,. ആരുഷി മാറി നിൽക്കാൻ പോയതും ആദി അവളെ പിടിച്ചു തനിക്കരികിൽ നിർത്തി,..

“പ്ലീസ്,.. ” ആരുഷിയുടെ കണ്ണുകൾ അനൂപിനെ തിരഞ്ഞു,…

“നീ ആരെയാ നോക്കണേ ? അനൂപിനെയാണോ ? ദോ അങ്ങോട്ടേക്ക് നോക്ക്,.. ” ആദി അവനെ കാണിച്ചു കൊടുത്തു,. അവന്റെ കണ്ണിൽ നേരത്തെ കണ്ട ഭയം ഇപ്പോഴില്ല,. പകരം അവൻ അവളെ നോക്കി പുഞ്ചിരിച്ചു,… ആദി അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു,.. ഫ്ലാഷ് മിന്നി,.. ആരതി മറ്റു വഴിയില്ലാതെ എല്ലാം സഹിച്ചു നിന്നു,..

**********

ആരുഷി കോളേജിലെത്തിയപ്പോൾ ആദി അവളെ കാത്ത്നിൽക്കുന്നുണ്ടായിരുന്നു .. ആരുഷി അവനെ മറികടന്നു പോകാൻ തുടങ്ങിയതും അവൻ മുന്നിൽ കേറി നിന്നു,.

“നിനക്ക് വേറൊരു പണിയുമില്ലേ ആദി ?”

“ഇല്ല മോളെ,.. എനിക്കിങ്ങനെ നിന്റെ ഒപ്പം നടക്കാനാ ഇഷ്ടം !”

“നീ ഇങ്ങനെ പൈങ്കിളി ആവല്ലേ ആദി ! എനിക്കിങ്ങനെത്തെ കാമുകന്മാരെ തീരെ ഇഷ്ടമല്ല,.. ”

“അപ്പോൾ… ഞാൻ കുറച്ചൂടെ സീരിയസ് ആയാൽ നീയെന്നെ പ്രേമിക്കും അല്ലേ ? ?”

“ഞാനങ്ങനെ അല്ല പറഞ്ഞത് !”

“പിന്നെ എങ്ങനെയാ പറഞ്ഞത് !”

“ഒന്നൂല്ല !” അവൾ ക്ലാസ്സിലേക്ക് നടന്നു !

“ക്ലാസ്സിൽ പോവാ ?”

“അതേ !”

“ഈ അവർ കട്ട്‌ ചെയ്‌തൂടെ ?”

“അയ്യടാ,.. വേറെ ആരെയെങ്കിലും പോയി വിളിക്ക് കട്ട്‌ ആക്കാൻ !”

“ആരുഷി,.. നീയിങ്ങനെ ദേഷ്യപ്പെടുമ്പോഴാ നിനക്ക് കൂടുതൽ ഭംഗി !” ആരുഷി ഒന്നും മിണ്ടിയില്ല ! അവനെ കടുപ്പിച്ചൊന്ന് നോക്കിയ ശേഷം ക്ലാസ്സിലേക്ക് കേറി പോയി,. അവന് നിരാശ തോന്നി,. ഇനിയിപ്പോ ആരെകാണാനാ പുറത്ത് നിൽക്കുന്നേ ക്ലാസ്സിൽ കേറാം,. നിരാശയോടെ അവൻ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു,.

*****

അവർ പാതിയായപ്പോൾ പുറത്ത് ആരുഷി, അവൻ ഞെട്ടിപ്പോയി,.

“അളിയാ ആരുഷി !” മിഥുൻ അവനെ തട്ടി…

ക്ലാസ്സിൽ ആണെങ്കിൽ കരടി സാറും,. അയാളുടെ അവർ ആണെന്നറിഞ്ഞിരുന്നെങ്കിൽ കേറില്ലാരുന്നു ഇനി ഇറങ്ങി പോയാൽ,. ഓർക്കാൻ കൂടെ വയ്യ, നല്ല വെറുപ്പിക്കലാണ്,. അയാളുടെ വായിലിരിക്കുന്നത് മൊത്തം കേൾക്കേണ്ടി വരും !

“എക്സ്ക്യൂസ്‌മി സാർ !”

“എന്താ ?”

“സാർ,.. ആദിദേവ് !”

“എന്റെ ക്ലാസ്സിന്റെ ഇടയ്ക്ക് ആരും ഇടയ്ക്ക് കേറിവരുന്നത് ഇഷ്ടമല്ലെന്നറിഞ്ഞൂടെ.?”

“എനിക്ക് അറിയില്ല സാർ,.. ഞാൻ വേറെ ഡിപ്പാർട്മെന്റ് ആണ് !” എല്ലാ കുട്ടികളും ചിരിച്ചു,. അയാൾക്ക്‌ ദേഷ്യം വരുന്നുണ്ടെന്ന് അവന് തോന്നി,.. ആദി പതിയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു…

ആരുഷിയുടെ മുഖത്തെ നിഷ്കളങ്ക ഭാവം അയാളുടെ ദേഷ്യത്തെ തണുപ്പിച്ചിരിക്കാം !”

“എന്താ കാര്യം ”

“സംതിങ് വെരി പേഴ്‌സണൽ ആൻഡ് സീരിയസ് !”

“ആദി,. ചെല്ല് മോനെ !”

അവൻ ഞെട്ടി പോയി,. ആദ്യമായാണ് കരടി ഇങ്ങനെ പറയുന്നത്,..

“താങ്ക് യൂ സാർ !” ആരുഷി പുള്ളിക്ക് നേരെ കണ്ണിറുക്കി,..

*********

ആദി അവളുടെ തലക്കിട്ട് ഒന്ന് കൊട്ടി,..
“നിന്നോടല്ലേ പോത്തേ ഞാൻ ആദ്യമേ പറഞ്ഞത് ക്ലാസ്സിൽ കേറണ്ടന്ന്, ഇപ്പോ എന്തിനാ വന്നു വിളിച്ചേ ? ”

“പുലിയായ ആദി കരടിക്ക് മുൻപിൽ വെറും എലിയാലേ ?”

“ആ,. എന്നാലും നിന്നെ സമ്മതിക്കണം നിന്റെ ഒരു ഗട്ട്സെ !”

“അതിന് ഇത് ആദിയല്ല ആരുഷിയാ !”

“ഓ സമ്മതിച്ചു.. എന്തിനാണാവോ വിളിച്ചത്,… ”
“വാ പറയാം !”

രണ്ടു ഫലൂദ തീർന്നിട്ടും ആരുഷി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ആദി ചോദിച്ചു…

“നീയെന്തിനാ വിളിച്ചതെന്ന് പറ !”

“പറയാം,.. ” ആദി ക്ഷമയോടെ കാത്തിരുന്നു,. കാരണം അവളെ നോക്കിയിരിക്കുന്നതിലും ഒരു പ്രേത്യേക സുഖം ഉണ്ടായിരുന്നു !

“മതി നോക്കിയത്,.. നമുക്ക് പുറത്തെവിടെയെങ്കിലും പോവാം ”

“നിന്റെ ബുള്ളറ്റിൽ പോവാം,.., ” ആരുഷി എതിർത്തില്ല,..

“ആരാ ഓടിക്കുവാ ?”

“ഞാൻ തന്നെ ഓടിച്ചോളാം,.. “ആരുഷി പറഞ്ഞു

“ആയിക്കോട്ടെ,.. ”

“പിന്നൊരു കാര്യം,.. വെറുതെ തൊട്ടുരുമ്മി ഇരിക്കാൻ നോക്കണ്ട, ഡോണ്ട് ടച്ച്‌ മീ & കീപ് ഡിസ്റ്റൻസ് !”

“ഓ സമ്മതിച്ചു !” ആദി അകന്നാണിരുന്നത്,.

അവൾ ലവേഴ്സ് പാർക്കിനു മുൻപിൽ വണ്ടി നിർത്തി,..

“കൊള്ളാലോ,. ഞാൻ ഫസ്റ്റ് ടൈം ആണ് വരുന്നത് ?” ആദി ആവേശത്തോടെ പറഞ്ഞു

“അതെന്ത് പറ്റി ?”

“ലവർ ഉണ്ടെങ്കിലല്ലേ വന്നിട്ട് കാര്യമുള്ളൂ,… ”

“കള്ളം !”

“അല്ലടോ സത്യം !”

അവൻ ആരുഷിക്ക് പുറകെ നടന്നു,… അവൾ ഒരു സിമെന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു,. ആദി അവൾക്കരികിൽ ഇരുന്നു,.. കമിതാക്കൾ പ്രണയിച്ചു തകർക്കുകയാണ്,. ആരുഷിയാണെങ്കിൽ ഒരു മൈന്റും ഇല്ല,. സഹികെട്ടു ആദി ചോദിച്ചു….

“ഞാൻ നിന്റെ കയ്യിൽ പിടിച്ചോട്ടെ ?” ആരുഷിക്ക് അത്ഭുതം തോന്നി. ഇന്നലെ വരെ തന്റെ എതിർപ്പിന് പോലും വിലകൊടുക്കാതെ തന്നെ സ്പർശിച്ചവനാണ് ഇന്ന് കയ്യിൽ പിടിക്കാൻ അനുവാദം ചോദിക്കുന്നത്,..

ആരുഷി അവന്റെ കൈകളിൽ വിരൽ കോർത്തു,.. ആദിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു,. അവൻ അൽപ്പം കൂടെ ചേർന്നിരുന്നപ്പോൾ ആരുഷി വിലക്കി,.

“കൈ പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ചത്,. അത് നിന്റെ അഭിമാനത്തിന്റെ പ്രശ്നം ആയത് കൊണ്ടാ,. അല്ലാതെ കൂടുതൽ അടുക്കാനുള്ള ലൈസൻസ് ആയി കരുതണ്ട,.., ” ആദി അവളുടെ കൈ അയച്ചു,…

“സോറി,… ” ആരുഷി ഒന്നും മിണ്ടിയില്ല,..

“എന്റെ സ്നേഹത്തിൽ നിനക്കിപ്പോഴും സംശയം ഉണ്ടല്ലേ ആരുഷി ?”

അവൾ നിശബ്ദത തുടർന്നു,.

“നിന്റെ അനുവാദം കൂടാതെയാ ഞാൻ നിന്നെ കിസ്സ് ചെയ്തത്,.. അത് എനിക്കെന്നെ അത്ര മാത്രം കൈ വിട്ട് പോയിട്ടാ,… ”

“ഞാൻ അതിനെക്കുറിച്ചല്ല സംസാരിക്കാൻ വന്നത് ?”

“പിന്നെ എന്തിനെക്കുറിച്ചാ ?? ഞാൻ ചോദിച്ചതിന്റെ മറുപടി തരാനാണോ ?”

“അല്ല,… ” അവൾ എവിടെയും തൊടാതെ പറഞ്ഞു,…

ആദിയുടെ ക്ഷമ നശിച്ചു,..

” പിന്നെന്താ,.. ?”

“നീയെന്നെ മറക്കണം ആദി ഞാൻ നിന്നെ ഒരിക്കലും സ്നേഹിക്കില്ല,. ” ആദിയിൽ അവൾ പ്രതീക്ഷിച്ച ഞെട്ടൽ ഒന്നും തന്നെ ഉണ്ടായില്ല,. പകരം അവൻ കൂൾ ആയിട്ടെഴുന്നേറ്റു,…

“നീ ഇത് പറയുമെന്നെനിക്കറിയാം,.. ”

“ആദി നീയെന്താ മനസ്സിലാക്കാത്തത് ?”

“എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് ആരുഷി,. നിനക്കാ ഒന്നും മനസിലാവാത്തത്,. മനസിലാവാത്ത കൊണ്ടല്ല,. അങ്ങനെ നടിക്കുന്നതാണ്,. ” ആദി അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,…

“ഇപ്പോൾ നിന്റെ കണ്ണിൽ എന്നോടുള്ള പ്രണയമുണ്ട് ആരുഷി,.. നീ നിന്നോട് തന്നെ ചോദിച്ചു നോക്ക് നിന്റെ മനസ്സിൽ ഞാനില്ലേ എന്ന്?,… ” ആരുഷിയുടെ മിഴികൾ നിറഞ്ഞു,..

ആദി അവളുടെ മിഴിനീർ തുടച്ചു,.. ആരുഷി അവനെത്തന്നെ നോക്കി നിന്നു,. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും മനസ്സ് കൈ വിട്ട് പോകുന്നത് അവൾ അറിഞ്ഞു,. ആദി പതിയെ അവൾക്ക് നേരെ മുഖമടുപ്പിച്ചു,. അടുത്ത നിമിഷം ആദി അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു,. ആരുഷി അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു,…

(തുടരും )

 

Full Parts Here

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!