💘💘💘💘💘💘💘💘💘💘
✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -15📝
💘💘💘💘💘💘💘💘💘💘
ആ….😭😭…. ഉമ്മാ……. ഉമ്മാ…..ആ…….😭😭
എന്താ മോളേ… മോളേ കതക് തുറക്ക് ബാത്ത് റൂമിന്റെ………….
എങ്ങനൊക്കെയോ ഞാൻ കതക് തുറന്നതും….
മോളേ………………………😭 (ഉമ്മയാണ്)
ഷഹന.. മോളേ കണ്ണ് തുറക്ക്…. മോളേ… തുറക്കടാ……… 😰(ഇക്കാക്ക)
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ആ
എനിക്ക് വേദനിക്കുന്നു….. ഉമ്മച്ചീ…😓
മോള് കരയണ്ട.. കുഴപ്പൊന്നുല്ലാ .ഇപ്പോ കഴിയും..
എന്റെ മിഴികൾ പതിയെ ഞാൻ തുറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു വേദന കാരണം സഹിക്കാൻ കഴിയുന്നില്ല…
എന്താണ് എനിക്ക് സംഭവിക്കുന്നത്..? ഇവർ എന്താണ് എന്നെ ചെയ്യുന്നത്.. ?ആരാണിവരൊക്കെ …?
കണ്ടിട്ട് അതെ ഇതൊരു ഹോസ്പിറ്റൽ 🏥ആണല്ലോ.. ആരൊക്കെയോ എന്റെ ശരീരത്തിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടല്ലോ .അള്ളാ എന്തിനാ എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ കൊല്ലുന്നേ..
ഞാൻ എല്ലാ വേദനയും കടിച്ചമർത്തി കണ്ണടച്ച് അങ്ങനെ കിടന്നു.
മണിക്കൂറുകൾക്ക് ശേഷം …..
പിന്നീട് റൂമിലേക്ക് എന്നെ മാറ്റാൻ നേരം ശരീരമാസകലം പഞ്ഞിയിൽ പൊതിഞ്ഞ് വെച്ചിരിക്കുകയായിരുന്നു…
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഷഹനയുടെ ഉമ്മയും ജേഷ്ട്ടനും അല്ലേ.?
അതെ ഡോക്ടർ
നിങ്ങൾ ഇരിക്ക്…..
മോളേ സർജറി കഴിഞ്ഞിട്ടുണ്ട്… ഇപ്പോ റൂമിലേക്ക് മാറ്റും…
എന്റെ മോള്… അവൾക്ക് ഇപ്പോ കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടർ…
ഇപ്പോ ഷീ ഈസ് ഓൾ റൈറ്റ്.. പേടിക്കാനൊന്നും ഇല്ല. ഒരു മാസം ഇവിടെ കിടക്കേണ്ടി വരും.. സർജറിക്ക് മുമ്പ് പറഞ്ഞിരുന്നല്ലോ ഞാൻ..
yes doctor … എനിക്ക് എന്റെ മോളേ പഴയ പോലെ കണ്ടാൽ മാത്രം മതി.
ഉം.. അതൊക്കെ ശരി ആകും.. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്ക്…
എന്തായാലും അ പാവത്തിന് നന്നായിട്ട് വേദന സഹിക്കാൻ അറിയാം.
ശരീരത്തിലേറ്റ ആസിഡ് ന്റെ അളവിലെ വർദ്ധനവ് കാരണം വളരെ ആഴത്തിൽ തന്നെ മുറിവുകൾ ഉണ്ടായിട്ടുണ്ട്..
അതുകൊണ്ടാണ് അവൾ വെള്ളം ശരീരത്തിലേക്ക് ഒഴിച്ചപ്പോൾ അവൾക്ക് തന്നെ സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നത്..
എല്ലാം ഉണങ്ങി വരാൻ കുറച്ച് സമയം എടുക്കും..
ഒരു പക്ഷെ പൊള്ളിയ പാടുകൾ അവൾടെ ശരീരത്തിൽ നിന്നും ഇല്ലാതാക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറി ഒക്കെ ആവശ്യമായി വന്നേക്കാം..
ബാക്കിയൊക്കെ ദൈവത്തിന്റെ കൈയ്യിലല്ലേ.
എല്ലാം ശരിയാകും…. നിങ്ങൾ സമാധാനിക്ക് ..
ശരി ഡോക്ടർ ….
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
അങ്ങനെ ഒരു മാസം എന്നത് മൂന്ന് മാസം കഴിഞ്ഞു .
അത് വരെ എങ്ങനെയൊക്കെയോ അവിടം കഴിച്ചുകൂട്ടി..
പാവം എന്റെ ഇക്കാക്കയും ഉമ്മിയും…
എനിക്ക് വേണ്ടി ഒരുപാട് സഹിക്കേണ്ടി വന്നു..
ഇന്ന് ഞാൻ ഹോസ്പിറ്റൽ ജീവിതം ഒഴിവാക്കി വീട്ടിലേക്ക് പോവുകയാണ്…
വേദനയൊക്കെ കുറഞ്ഞു. പക്ഷെ എന്റെ ശരീരത്തിൽ പലയിടങ്ങളിലെയും മുറിപ്പാടുകൾ മനസ്സിന്റെ താളം തെറ്റിച്ചു കൊണ്ടേയിരുന്നു….
എന്റെ ഉപ്പച്ചിയെ ഓർത്ത് കരയാത്ത ദിവസങ്ങളില്ല…
പലപ്പോഴും ഉപ്പച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ.
എന്റെ ശരീരത്തിൽ കണ്ട പല പാടുകളും ന്റെ ഉപ്പച്ചിയെ അവസാനമായി കണ്ട നിമിഷം അ മുഖത്ത് കണ്ടതായി ഞാൻ ഓർക്കുന്നു.
അന്നെന്താണ് എന്റെ ഉപ്പച്ചിക്ക് ശരിക്കും പറ്റിയത്.
എങ്ങനെയാണ് എന്റെ ഉപ്പച്ചി മരിച്ചത്…
എന്റെ പൊന്നുപ്പച്ചിയുടെയും ഉമ്മച്ചിയുടെയും വെഡിംഗ് ആനിവേയ്സറി ദിവസം, എന്റെ ബർത്ത് ഡേ ദിവസം അന്ന് തന്നെ ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം തകർത്ത അ വേട്ടാളൻ ഇപ്പോ എവിടെയാണ്…
അയാള് തന്നെയാണോ എന്റെ ഉപ്പച്ചിയുടെ മരണത്തിന് കാരണം..
അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ച് കൊണ്ടേയിരുന്ന്..
അതിനിടക്കായിരുന്ന് വീടെത്തിയതും പതുക്കെ ഇറങ്ങ് മോളേ എന്നും പറഞ്ഞ് എന്റെ കൈക്ക് ഉമ്മച്ചി തട്ടിയതും..
ഞാൻ ഞെട്ടിയുണർന്ന് .പതുക്കെ ഇറങ്ങി.. ഒന്ന് ചുറ്റിലും നോക്കി.
ഉമ്മാ… ഇതെവിടെയാ… നമ്മളിതെങ്ങോട്ടാ…
ഇന്ന് മുതൽ ഇതാണ് വാവേ നമ്മളെ വീട് .. ഇക്കാക്കാന്റെ കാന്താരി വാ … നടക്ക്…
എനിക്കവര് പറയുന്നതെന്താണെന്ന് മനസ്സിലായില്ല.
ഇക്കാക്കാ.. ഇതോ… അപ്പോ നമ്മളെ വീടോ….
മോള് വാ അതൊക്കെ ഇക്കാക്ക പിന്നെ പറഞ്ഞു തരാം.. വാ ഉമ്മച്ചീ…
എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാങ്ങിട്ട് എനിക്ക് ഒരു സമാധാനവും ഇല്ലാത്ത ദിവസങ്ങൾ.
എന്റെ ഉപ്പച്ചിയുടെ ഓർമ്മകൾ ഉള്ള എന്റെ വീട് എനി ഇല്ല എന്ന് വിശ്യസിക്കാനെ കഴിഞ്ഞില്ല.
അത്രക്ക് ആഗ്രഹിച്ച് എടുത്ത വീടാ ന്റെ ഉപ്പച്ചി. അത് എന്റെ സർജറിക്ക് വേണ്ടി വിൽക്കേണ്ടി വന്നു എന്നും , അതിൽ മിച്ചം വന്നത് കൊണ്ട് ചെറിയ ഒരു വീട് എടുത്തതാണെന്നും , എനിക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ് അയാളിൽ നിന്നും എന്നെ രക്ഷിക്കാൻ വേണ്ടി വന്ന ഉപ്പച്ചിയെ അ വേട്ടാളൻ ആസിഡ് ഒഴിച്ച് ഈ ലോകത്ത് നിന്നും പറഞ്ഞയച്ച് എന്നും , അ ആസിഡ് കാരണമാണ് എന്റെ ശരീരത്തിൽ ഉണ്ടായ അധിക മുറിവിന്റെ പാടുകൾ എന്നും , അ വേട്ടാളൻ ഇപ്പോൾ ജയിലിലാണെന്നും ഒക്കെ പിന്നീട് മനസ്സില്ലാ മനസ്സോടെ ന്റെ ഇക്കാക്കക്ക് ന്നോട് പറയേണ്ടി വന്നു.
അ ഒരു നിമിഷം എനിക്ക് പോലും എന്നോട് വെറുപ്പ് തോന്നിപ്പോയി..
ഞാൻ കാരണം ന്റെ ഉപ്പച്ചി…….ന്റെ ഉപ്പച്ചിയുടെ സ്വപ്നങ്ങൾ ….. ഇല്ല …… എനിക്ക് വിശ്വസിക്കാൻ പോലും കഴിയണില്ല.
ആരോടും ഒന്നും മിണ്ടാൻ കഴിയാതെ , ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ . ഒരു ഭ്രാന്തിയായി ഞാൻ പിന്നീട് മാറാൻ തുടങ്ങി ….
എല്ലാം ക്ഷമിച്ചും സഹിച്ചും മാസങ്ങൾ കടന്നു പോയി .. എന്റെ ഇക്കയുടെ സ്നേഹവും ഉമ്മയുടെ പരിചരണവും കൊണ്ട് പതിയെ പതിയെ ഞാൻ ലൈഫിലോട്ട് തിരിച്ച് വന്നു.
അതിനിടക്ക് ഉപ്പയുടെ മരണം ഇക്കാക്കയുടെ എഞ്ചിനീയറിംഗ് സ്വപ്നം പാതിവഴിയിലാക്കി…
ഞങ്ങൾക്ക് വേണ്ടി സ്വയം ജീവിതം മാറ്റിവെച്ചു..
എന്ത് പണിക്ക് പോയിട്ടായാലും ഞങ്ങളെ നന്നായി നോക്കും എന്ന അവസ്ഥയായി..
എത്രയൊക്കെയായിട്ടും എന്നെ സ്നേഹിക്കുക എന്നല്ലാതെ ഞാൻ കാരണമാണ് ഇങ്ങനെയെല്ലാം ഉണ്ടായത് എന്ന് പറഞ്ഞ് കുറ്റപ്പെടുത്താനോ പഴി ചാരാനോ അവരാരും ഒരിക്കൽ പോലും വന്നിട്ടില്ല..
ചെറിയ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പോലെ എന്നെ എന്നും എന്റെ ഇക്കാക്ക കൊണ്ട് നടന്നു.
അവൻക് ഞാനും എനിക്ക് അവനും ഞങ്ങൾക്ക് ഞങ്ങളെ ഉമ്മച്ചിയും മാത്രമായി ജീവിതം അങ്ങനെ കടന്നു പോയി.
ഞങ്ങളുടേതായ ലോകത്ത് മറ്റാരും എനി ഉണ്ടാവുകയില്ല.
വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടപ്പോൾ റിലേറ്റിവ്സ് എല്ലാം ഞങ്ങളെ മറന്നു തുടങ്ങി.
ഞങ്ങൾ മൂന്നുമല്ലാതെ മറ്റാരു ടേയും മുഖത്ത് ഒന്ന് നോക്കാനോ സ്നേഹിക്കാനോ സത്യത്തിൽ എനിക്ക് പേടിയായിരുന്നു. .
ഇന്ന് ഞാൻ എനിക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങൾക്ക് പിറകെയാണ്…
ഞാൻ കാരണം നഷ്ടപ്പെട്ട ഉപ്പച്ചിയുടെ ഓർമ്മകളുള്ള എന്റെ വീട് … അതെനിക്ക് തിരിച്ച് പിടിക്കണം..
എന്റെ ഇക്കയുടെയും ഉമ്മിയുടെയും സന്തോഷത്തിന് വേണ്ടി അവരുടെ പഴയ കാന്താരിയായി എനിക്ക് ജീവിക്കണം ..
ഇതെല്ലാം കണ്ട് കൊണ്ട് എന്റെ ഉപ്പച്ചി സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കണം..
അത് പോലെ ഞങ്ങളുടെ ജീവിതം നഷിപ്പിച്ച അ ചെകുത്താന് തൂക്കുകയർ അത് ലഭിക്കണം..
അതിന് എനിക്ക് പഠിക്കണം… പഠിച്ച് നല്ലൊരു ജോബ് വാങ്ങിച്ചെടുക്കണം .
അങ്ങനെ ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഞാൻ വിദ്യാലയത്തിലേക്ക് പ്രവേശിച്ചത്.
വിദ്യാലയത്തിന്റെ പടി ചവിട്ടാൻ എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു…
കാരണം എന്റെ കൂടെ മുമ്പ് ഒരുമിച്ച് പഠിച്ചവർ എന്റെ സീനിയേർസ് ആയി ഇന്ന് അവിടെയുണ്ടാകാം .
ഒരു പക്ഷെ അവർക്ക് അ പഴയ ഷഹനയെ തിരിച്ചറിഞ്ഞുവെന്ന് വരില്ല.
മാനസികമായും ശാരീരികമായും ഞാൻ ഒരുപാട് മാറിയിരിക്കുന്നു.
ഒരു വർഷം മുമ്പ് എന്റെ ശരീരത്തിൽ ഉണ്ടായ പാടുകൾ അതെന്നെ വല്ലാതെ തളർത്തിയിരിക്കുന്നു.
മറ്റുള്ളവരെ face ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
എന്റെ സങ്കടം കണ്ടിട്ടാകാം സ്കൂൾ തുടങ്ങുന്നതിന്റെ അന്ന് രാവിലെ സ്വയം കണ്ണാടിയിൽ നോക്കി എന്നെത്തന്നെ ഞാൻ കുറ്റപ്പെടുത്തി കൊണ്ടിരുന്നപ്പോൾ എനിക്ക് മുന്നിൽ ഒരു ഗിഫ്റ്റുമായിട്ട് എന്റെ ഇക്കാക്ക വന്നത്..
നിറപുഞ്ചിരിയോടെ എന്റെ അരികിൽ വന്ന് അ കവർ തുറന്ന് അതിൽ നിന്നും എടുത്ത പുതിയ ഡ്രസ്സ് എനിക്ക് ഇട്ട് തന്നു..
പിന്നീട് അതിൽ നിന്നും അവസാനമായി എടുത്ത അ ഷാൾ കൊണ്ട് എന്റെ കണ്ണുകളൊഴിച്ച് ബാക്കിയെല്ലാം മറച്ചിട്ട് എന്നോട് ഇക്ക പറഞ്ഞൊര് വാക്ക്…..
എന്റെ കാന്താരിക്കുട്ടിക്ക് ഇനിയെന്നും ഇത് പോലെ ഹിജാബ് ഒക്കെ ധരിപ്പിച്ച് സ്കൂളിലേക്ക് ഈ ഇക്കാക്ക കൊണ്ട് പോയി വിടും.
നമ്മുടെ കുറവുകളെ ചൊല്ലി ഒരാളും മോളോട് ഒന്നും ചോദിക്കാനുള്ള ഇട നമ്മൾ ആർക്കും കൊടുക്കരുത്.
അന്നെനിക്ക് ഒരുപാട് നാളുകൾക്ക് ശേഷം ഒത്തിരി സന്തോഷമുള്ള ദിവസമായിരുന്നു.
എന്റെ അ ഹിജാബിനുള്ളിലൊളിപ്പിച്ച മുറിപ്പാടുകളെ ചോദ്യം ചെയ്യാൻ ഒരാൾക്ക് പോലും ഒരു അവസരം കൊടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.
അതിനുള്ള ഒരവസരം ഞാൻ ഒരിക്കൽ പോലും സൃഷ്ടിക്കില്ല..
എന്റെ അ മുഖം അത് മറ്റൊരാൾക്ക് മുമ്പിൽ ഞാൻ പ്രദർശിപ്പിക്കില്ല..
അന്ന് വരെ സത്യത്തിൽ ഞാൻ സ്ക്കൂളിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു.
എന്റെ ശരീരത്തിലെ മുറിപ്പാടുകൾ അതിനെ ചോദ്യം ചെയ്യാൻ വരുന്ന എന്റെ കൂട്ടുകാരോട് ഞാൻ എന്ത് പറയും.
ജീവിതത്തിൽ ഇത് വരെ നുണ പറയാൻ എന്റെ ഉപ്പച്ചിയും ഉമ്മച്ചിയും എന്നെ പഠിപ്പിച്ചിട്ടില്ല.
അപ്പോ പിന്നേ ഞാൻ നടന്നത് പറഞ്ഞാൽ ..??? ഇല്ല. അങ്ങനെ സംഭവിക്കാൻ പാടില്ല ഒരിക്കലും..പിന്നെ അവരൊക്കെ എന്നെ കാണുന്നത് മറ്റൊരു കണ്ണ് കൊണ്ടായിരിക്കും..
അതിനുള്ള ചാൻസ് ഞാൻ ഉണ്ടാക്കാൻ പാടില്ല.
അങ്ങനെ ഞാൻ ഹിജാബൊക്കെ ധരിച്ച് എന്റെ പൊന്നിക്കാന്റെ കൂടെ സ്ക്കൂളിലേക്ക് പ്രവേശനം തുടങ്ങി..
ആദ്യമായി ക്ലാസ്സിൽ പ്രവേശിച്ച അന്ന് തന്നെ നാജിയേയും മിൻഹയെയും പാത്തുവിനേയും എന്റെ ചങ്കുകളായി എനിക്ക് കിട്ടി..
അങ്ങനെയിരിക്കെയാണ് ആദ്യ ദിവസം തന്നെ മിൻഹയുടേ ഫ്രണ്ട് എന്ന് പറഞ്ഞ് നിച്ചുവിനേയും നിച്ചുവിന്റെ ഫ്രണ്ട് എന്നും പറഞ്ഞ് ഷാനുവിനേയും ഞങ്ങൾ പരസ്പരം പരിചയപ്പെട്ടത്.
പിന്നീട് ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്ന് പോയി..
എന്നും രാവിലെ നല്ല സുന്ദരിയാക്കി ഹിജാബ് ഒക്കെ ഇട്ട് തന്ന് എന്റെ ഇക്ക സ്കൂളിൽ കൊണ്ട് വിടും..
സ്കൂളിലെത്തിയാൽ നാജിയും , പാത്തുവും മിൻഹയുമൊത്തുള്ള ചങ്ങാത്തവും അധ്യാപകരും ,
വീട്ടിലെത്തിയാൽ ഇക്കയും ഉമ്മിയും ,
അങ്ങനെ പതിയെ പതിയെ എന്റെ പഴയ ലൈഫിലോട്ട് പെട്ടന്ന് തന്നെ ഞാൻ തിരിച്ച് വന്നു.
ഉമ്മച്ചിയുടേയും ഇക്കാന്റെയും പഴയ കാന്താരിയായി ഞാൻ മാറിത്തുടങ്ങി.
എന്റെ ലൈഫിൽ നടന്നതൊക്കെ എന്റെ ചങ്കുകൾക്ക് അറിയാമായിരുന്നു.
അത് പിന്നേ അവരുടെ കൂടെ നടക്കുന്ന സ്വന്തം ചങ്കിനേ ഇത് വരെ മര്യാദക്ക് കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ എത്ര ദിവസം എന്ന് വെച്ച അവര് പിടിച്ച് നിൽക്കാ..
അവസാനം സഹികെട്ട് ഞങ്ങളല്ലാതെ മറ്റൊരാൾ അറിയില്ല എന്ന ഉടമ്പടിയിൽ എനിക്ക് അവരോട് എല്ലാം പറയേണ്ടി വന്നു.
സ്ക്കൂളിൽ നിന്നും ഞാൻ പൊട്ടിപൊട്ടിക്കരഞ്ഞ ഒരു ദിവസവും അന്നായിരുന്നു..
അതിനിടയിലാണ് ഷാനുവിന് എന്നെ ഇഷ്ടം ആണെന്ന് മിൻഹ ഒരു ദിവസം വന്ന് പറഞ്ഞത്.
അവള് പറഞ്ഞില്ലേലും പലപ്പോഴും അവന്റെ നോട്ടത്തിൽ എനിക്ക് അത് വ്യക്തമായി അറിയാമായിരുന്നു. പക്ഷെ പാടില്ല.
ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നതെല്ലാം എനിക്ക് നഷ്ടമായി മാത്രമേ മാറിയിട്ടുള്ളൂ..
എന്റെ നഷ്ടങ്ങളുടെ ഏടുകളിൽ എനി ഒരു നഷ്ടം കൂടി വന്നുകൂടാ.. ഞാൻ അത് കൊണ്ട് അവനിൽ നിന്നും അകന്നേ പറ്റൂ…
ഞങ്ങൾ കൂടുതൽ അടുക്കും തോറും അവൻ എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇടവരും. അത് പാടില്ല..
അതിന് ഈ പ്രോജക്ട് അതിൽ ഞാൻ ഉണ്ടാകാൻ പാടില്ല. പക്ഷെ ഞാൻ ഇല്ല എങ്കിലും ഷാനു ഈ പ്രോജക്ട് പാതി വഴിയിൽ ഉപേക്ഷിക്കാതിരിക്കണം .അതിന് ഞാൻ എന്താപ്പോ ചെയ്യാ…
അള്ളാ… എന്തൊരു പരീക്ഷണമാ.. എന്താ ഞാൻ ചെയ്യണ്ടേ. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.. ഒരുപാട് ചിന്തിച്ചു
ഉം..അതിന് ഇനി ഒരു വഴിയേ ഉള്ളൂ.. നാളെ ക്ലാസ്സിൽ പോയിട്ട് എങ്ങനെയെങ്കിലും മിൻഹയെ കൊണ്ട് അവൾക്ക് ഷാനുവിനെ ഇഷ്ടമാണെന്ന് പറയിപ്പിക്കണം.
എന്നിട്ട് എനിക്ക് പകരം അവളായിരിക്കണം പ്രോജക്റ്റിൽ പങ്കെടുക്കേണ്ടത്.
അവൾ പ്രോജക്ടിൽ പങ്കെടുക്കുന്നതിന് എല്ലാവരെക്കാളും കൂടുതൽ ഷാനു ആഗ്രഹിക്കുന്ന ഒരു സിറ്റുവേഷൻ ഉണ്ടാക്കിയെടുത്തേ തീരൂ…
എനിയിപ്പോ മിൻഹ സമ്മതിക്കാതിരിക്കോ…???
ഏയ് .. ഇല്ലാ.. അവൾക്ക് എന്റെ പ്രശ്നങ്ങൾ അറിയുന്നത് കൊണ്ട് എന്നെ സഹായിക്കാതിരിക്കുകയില്ല… ന്നാലും നമ്മളെ ടെൻഷൻ അങ്ങട് പോകുന്നില്ലല്ലോ അള്ളാ…
ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ
തുടരും….
Click Here to read full parts of the novel
💘💘💘💘💘💘💘💘💘💘
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission