💘💘💘💘💘💘💘💘💘💘
✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -19📝
💘💘💘💘💘💘💘💘💘💘
എന്നത്തതും പോലെ ഖാദർക്കയുടെ കടയുടെ മുന്നിൽ പോയി ഷാന വരുന്നത് നോക്കി നിൽക്കാനൊന്നും ഇന്നൊരു മൂടും ഇല്ല .
വേഗം ക്ലാസ്സിൽ വന്ന് ഡെസ്കിൽ തല വെച്ച് കിടന്നപ്പോഴാണ് മിൻഹയും നാജിയും കൂടെ എന്റെ അടുത്ത് വന്നു കൊണ്ട് എന്തൊക്കെയോ സംസാരിക്കാനുണ്ടെന്നു പറഞ്ഞത് .
ഞാൻ അവരെ കൂടെ ലാബിന്റെ അടുത്തുള്ള തണൽ മരത്തിന്റെ സൈഡിലേക്ക് പോയി .
…. തുടർച്ച….
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ഷാനൂ .. എന്താ നിന്റെ ഉദ്ദേശം .. നീ ഷാനയെ ഇങ്ങനെ വെറുതെ വിടാതെ പിന്തുടർന്ന് എന്തിനാ അവളെ ബുദ്ധിമുട്ടിക്കുന്നേ .
ദയവു ചെയ്ത് ഇനി ആരെക്കൊണ്ടും അവൾക്ക് ചീത്ത കേൾപ്പിക്കാനുള്ള ഒരു വഴി നീഴായ്ട്ട് ഉണ്ടാക്കരുത്.
അവൾ എന്തായാലും നിന്റെ പ്രോജക്ടിൽ പങ്കെടുക്കില്ല.
അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്
.അതൊന്നും നിന്നോട് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല.
അവൾക്കൊരിക്കലും നിന്നെ ഇഷ്ടപ്പടാനും കഴിയില്ല.(നാജി)
ഞാൻ അങ്ങനെ പറഞ്ഞ അ ഒരു നിമിഷം സത്യത്തിൽ ഷാനുവിന് നല്ലോണം വിഷമം ആയിട്ടുണ്ടെന്ന് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.
അല്ലാ… എനിക്കറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ..അവൾക്കെന്തിനാ എന്നോട് ഇത്രക്ക് ദേഷ്യം . എനിക്കവളെ കണ്ട നാൾ തൊട്ട് അത്രയ്ക്ക് ജീവനാ , അവളില്ലാതെ ഞാൻ ഈ പ്രൊജക്റ്റ് ചെയ്യില്ല . അങ്ങനെ എനിക്ക് ഒറ്റക്കുള്ള ഒരു വിജയം അത് ഞാൻ ആഗ്രഹിക്കുന്നില്ല.ഇനി ആര് എന്ത് വന്നു പറഞ്ഞാലും. അത് പറയാനായി നിങ്ങളാരും എന്റെ മുന്നിൽ വരണം എന്നുമില്ല.
ചെക്കന്റെ ഡയലോഗ് കേട്ടപ്പോ അപ്പോ കരണക്കുറ്റി അടക്കി ഒന്ന് പൊട്ടിക്കാനാ തോന്നിയേ..
പക്ഷെ അവന്റെ കണ്ണുകളിൽ അവളോടുള്ള ഇഷ്ടത്തിന്റെ തീവ്രത , അവന്റെ നേട്ടത്തിന് വേണ്ടിയുള്ള ഒരു പടയൊരുക്കത്തിനുള്ള മുന്നൊരുക്കം അത് അഗ്നിയായ് കത്തിജ്വലിക്കുന്നുണ്ടായിരുന്നു.
അവനോട് അതിൽ കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നുറപ്പായി.
അവൻ പറഞ്ഞത് പോലെ അവളില്ലാതെ ഒരു വിജയം അതവൻ ആഗ്രഹിക്കുന്നില്ല.
എനിയിപ്പോ വന്ന കാര്യം പയറ്റുക തന്നെ ..
ബാക്കിയൊക്കെ പിന്നെ വരുന്നോട്ത്ത് വെച്ച് കാണാം.
എങ്ങനേലും അതൊഴിവാക്കാം എന്ന് ഉദ്ദേശിച്ച ആദ്യം ഇതൊന്ന് പയറ്റി നോക്കിയേ.. എവിടെ …. അല്ലേലും പറഞ്ഞാൽ മനസ്സിലാകുന്നോരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ…
മിൻഹാ .. നീ പറയ് അവനെ ഇഷ്ട്ടം ആണെന്ന് .. ഞാൻ അങ്ങോട്ടു മാറി നിൽക്കാം .( നാജി )
ഏയ് പോകല്ലേ .. അതിന്റെ ആവശ്യമില്ല .അവൻ പറഞ്ഞത് നീയും കേട്ടതല്ലേ . അവളില്ലാതെ അവൻ പങ്കെടുക്കില്ല എന്ന് .. പിന്നെ അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ..
നീ , ഒന്ന് പറഞ്ഞു നോക്ക് മിൻഹാ . ബാക്കി ഒക്കെ പിന്നെയല്ലേ .പ്ലീസ് നമ്മളെ ഷാനക്ക് വേണ്ടിയല്ലേ.. നിനക്കായിരുന്നെങ്കിലോ ഇങ്ങനൊരു അവസ്ഥ.. (നാജി )
ഉം . ഓ കെ .. നീ എന്നാ ക്ലാസ്സിലേക്ക് നടന്നോ . ഞാൻ വരാം ഒന്ന് പറഞ്ഞ് നോക്കിയിട്ട് . (മിൻഹ)
ഉം. ഒ.കെ അതായിരിക്കും എന്ത് കൊണ്ടും നല്ലത് .അപ്പോ നിനക്ക് കിട്ടുന്നത് ഞാൻ കാണൂലല്ലോ. ആരാ മോളേ അല്ലേലും നിനക്ക് ബുദ്ധിയില്ലാന്ന് പറഞ്ഞത്..എന്നും പറഞ്ഞ് ഒരു പുഞ്ചിരി അങ്ങ് പാസ്സാക്കി മിൻഹയുടെ മുഖത്ത് നോക്കി …
എന്തോന്ന്……???
അത്.. പിന്നേ … അവന്റെ ഒരു കൈ അകലത്ത് നിന്ന് മാറി നിന്നിട്ട് പറയുന്നത് നന്നാകും എന്ന് പറഞ്ഞതായിരുന്നു….
ഹീ…….
പോടീ… ദുഷ്ടീ…..
അപ്പോ എല്ലാം പറഞ്ഞ പോലെ .. Advance wish you happy married Life my dear Minha… പിന്നേ എല്ലാം പറഞ്ഞ് Set ആക്കി കല്യാണക്കുറിയും കാണിച്ചിട്ട് ഇനി മോള് ക്ലാസ്സിലേക്ക് വന്നാൽ മതീ ട്ടോ…
അവളോട് അങ്ങനെയൊക്കെ പറഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് നടന്നെങ്കിലും എന്റെ മനസ്സ് മുഴുവനും ഷാനുവും ഷാനയും ആയിരുന്നു.
എനിക്കറിയാം മറ്റാരെക്കാളും ഷാനക്ക് ഷാനുവിനെ എത്രത്തോളം ഇഷ്ടമാണെന്ന്.
ഷാന ഒന്നും പുറത്ത് കാണിക്കുന്നില്ലെങ്കിലും അവളുടെ ഉള്ളിൽ ഇതെല്ലാം അറിയുമ്പോൾ ഒരു നീറ്റലായി വിങ്ങിപ്പൊട്ടുന്നുണ്ടാകും പാവം .
മിൻഹയെ വെച്ച് ഇങ്ങനെ ഒരു ഗെയിം കളിക്കാൻ എനിക്കൊരിക്കലും ആഗ്രഹം ഇല്ല.
ഷാനയും ഷാനുവും തന്നെ ഒന്നിക്കണം എന്ന് തന്നെയാണ് ആഗ്രഹം .
പറഞ്ഞിട്ടെന്താ … വിധി എന്ന ഒന്നിനെ ആർക്കും തടയാൻ കഴിയില്ലല്ലോ…
ഇനി ഈ ഒരു പ്രോജക്ടിന്റെ പേരും പറഞ്ഞ് ഷാനയെ ഒരാളും കുറ്റപ്പെടുത്തുന്നത് കണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല…
അതിന് ഞാൻ ചെയ്തത് തന്നെയാണ് ശരിയായ മാർഗം..
അള്ളാ മിൻഹ തിരിച്ച് ക്ലാസ്സിലേക്ക് വരുമ്പോൾ സന്തോഷവാർത്തയായിരിക്കണേ ഞങ്ങൾ കേൾക്കുന്നത്…
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
ദേയ് നാജി വരുന്നുണ്ടല്ലോ.. ഷാനുവും മിൻഹയും അവളെ കൂടെ ഇല്ലല്ലോ… ഇത്ര പെട്ടന്ന് ചെക്കൻ ഫ്ലാറ്റ് ആയോ ഷാന ?? (പാത്തുസ്)
അവളാപ്പറഞ്ഞത് എന്തോ എന്റെ നെഞ്ചിൽ വല്ലാതെ കുത്തിക്കയറി… പുറത്തേക്ക് നോക്കിയപ്പോ നാജി തനിച്ച് തന്നെയുള്ളൂ..
പാത്തു പറഞ്ഞ പോലെ ഇത്ര പെട്ടന്ന് അവൻ ഫ്ലാറ്റാവോ.. മിൻഹ ഇല്ലല്ലോ അവളെ കൂടെ.. ഷാനുവിനേയും കാണാനില്ല.അള്ളാ എന്റെ ഷാനു.. എനിക്ക് അവനെ നഷ്ടപ്പെടുത്താനും സ്വീകരിക്കാനും കഴിയുന്നില്ലല്ലോ … ഇതെന്തൊരു പരീക്ഷണമാ..
ഷാന…… (നാജി)
അ…..
അവള് പെട്ടന്ന് വിളിച്ചപ്പോഴാ ഞാൻ ഞെട്ടിയുണർന്നേ..
അള്ളാ നാജി ഇപ്പോ എന്തായിരിക്കും എന്നോട് പറയാൻ പോകുന്നത്..
നമ്മളെ പ്ലാൻ പോലെ എല്ലാം സെറ്റ് ആയി എന്നോ… മിൻഹയെ അവന് ഇഷ്ടമായി എന്നോ.. എന്റെ ഷാനു ..അവനെ എനിക്ക് നഷ്ടപ്പെട്ടു എന്നോ…
വേണ്ട ഷാന നീ എന്തിനാ അവനെയോർത്ത് ടെൻഷൻ ആവുന്നേ..
അവൻ എന്നായാലും നിനക്ക് നഷ്ടപ്പെടേണ്ടവൻ തന്നേയല്ലേ.
അവനെയോർത്ത് നീ ഒരിക്കലും ദു:ഖിക്കരുത്.
പ്ലാനിംഗ് അതു തന്നെയാ നടക്കേണ്ടത്..
ഇല്ലാ എങ്കിൽ ഇനിയും നീ എല്ലാവരുടേയും മുന്നിൽ ചീത്ത കേൾക്കാൻ വേണ്ടി മാത്രം വിധിക്കപ്പെട്ടവളാകും.
എല്ലാവരും നിന്നെ ഒറ്റപ്പെടുത്തും . നീ മറക്കണം..
അവൻ നിനക്ക് വിധിച്ചവനല്ല. നിനക്ക് ഒരാളെയും സ്വപ്നം കാണാൻ പോലും അവകാശം ഇല്ല.
പിന്നീട് നീ അതോർത്ത് ദു:ഖിക്കേണ്ടി വരും. അത് കുറച്ച് നേരത്തേയായി എന്നോർത്ത് സ്വയം സമാധാനിക്കുക..
എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞ് സ്വയം ആശ്വാസം കണ്ടെത്തി.
എന്തായി നാജി… അവരെവിടെ. (പാത്തു)
ഒന്നും ആയില്ല… അവൾ പറയുന്നുണ്ട്.. ഞാൻ അവരെ ഇടയിൽ ഒരു കട്ടുറുമ്പ് ആകണ്ടാന്ന് വെച്ചു.
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് നന്നായി വിഷമമാകുന്നുണ്ടെന്ന് നാജി മനസ്സിലാക്കിയത് കൊണ്ടാകാം എന്നെ നോക്കി ഒന്നു ചിരിച്ചെങ്കിലും അ ചിരി പൂർണ്ണതയിൽ എത്തിക്കുന്നതിന് മുമ്പേ തന്നെ എനിക്ക് നേരെ വന്ന് കെട്ടിപ്പിടിച്ച് കൊണ്ട് പോട്ടെ ടീ എന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പോയിരുന്നു.
അവൾക്ക് അവളെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വന്നു പോയി.. അപ്പോ പിന്നെ എന്റെ കാര്യം ഞാൻ പറയണ്ടല്ലോ…
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
അങ്ങനെ നാജി എന്നിൽ നിന്നും ക്ലാസ്സിലേക്ക് അകലുന്നതും നോക്കി അങ്ങനെ നിന്നു.
എന്റെ ചങ്ക്സ് ആണ് പോലും. തെണ്ടികൾ.. ഇത്രയും കാലം എന്റെ കൂടെ നടന്നിട്ട് എന്നെ മനസ്സിലാക്കാൻ കഴിയാത്ത പൊട്ടത്തിമാർ…
ഹ ഹ ഹ.
ഇനിയാണ് മിസിസ് ഷാന .. ഈ മിൻഹയുടെ ഗെയിം നിങ്ങളൊക്കെ കാണാൻ പോകുന്നത്.
ഗ്യാലറിയിലിരുന്ന് കളി കണ്ടോളൂ മക്കള്… നിങ്ങളൊക്കെ എന്താ കരുതിയേ .
ഇവിടെയിപ്പോ ഈ മിൻഹയും ഷാനുവും മാത്രം ഒറ്റക്ക് . ഹ ….ഹ …. മോനെ ഷാനൂ ഈ ഒരു നിമിഷത്തിനു വേണ്ടി ഞാൻ എത്ര കൊതിച്ചതാണെന്നറിയോ .
ഇപ്പോ ഇതാ നീ സ്നേഹിക്കുന്ന നിന്റെ ഷാന തന്നെ അതിനൊരവസരം ഉണ്ടാക്കി തന്നിരിക്കുന്നു അതും അവളെ ബെസ്റ്റ് ഫ്രണ്ടായ ഈ എനിക്ക് തന്നെ .
പാവം നിന്റെ ഷാന . അവൾക്കറിയില്ലല്ലോ മോനേ ഇങ്ങനൊരു ദിവസത്തിന് വേണ്ടിയാ ഞാനും കാത്തിരുന്നതെന്ന്.
. ഹ ഹ ഹ .
ഓർക്കുന്നുണ്ടോ നീ നമ്മുടെ ഫസ്റ്റ് ഡേ . അന്ന് ക്ലാസ്സിലെ ബെഞ്ചിലിരുന്നു കൊണ്ട് അവിടേക്കു കയറി വരുന്ന പുതിയ പുതിയ കുട്ടികളെ പുറത്തേക്കു അങ്ങനെ കണ്ണും മിഴിച്ചു നോക്കിയിരിക്കുമ്പോൾ എന്റെ മുന്നിൽ നീ പ്രത്യക്ഷപ്പെട്ടത് .
എവടെ..ഒരു പക്ഷെ എന്നെ നീ ശ്രദ്ധിച്ചു കാണില്ല . പക്ഷെ നിന്നെ ഞാൻ കണ്ട ആദ്യ നോട്ടത്തിലെ ഒരുപാട് ആഗ്രഹിച്ചതാ ഈ മിൻഹയുടെ സ്വന്തമാകാൻ വേണ്ടി .
എന്റെ കണ്ണുകൾ അന്ന് നിനക്ക് നേരെ മാത്രമാ ചലിച്ചത്..
അങ്ങനെ നിന്നേം നോക്കി ഒരുപാട് നേരം ആസ്വദിച്ചിരിക്കുന്നതിനിടയിലായിരുന്നു ഞാൻ എന്റെ കൂടെ പഠിച്ച നിച്ചുവിനെ അതും നിന്റെ കൂടെ സംസാരിച്ചു കൊണ്ട് വരുന്നത് കണ്ടത് .
നിന്നെ കണ്ട അന്ന് തന്നെ എന്റെ ജീവിതത്തിൽ നിനക്കൊരു സ്ഥാനം ഉണ്ട് എന്ന് ഞാൻ ഉറപ്പിച്ചതാ മോനേ ഷാനിദ് .
അതിന് എന്റെ പഴയ ക്ലാസ്സ്മേറ്റ് നിന്റെ ചങ്ക് നിച്ചുവിനെ തന്നെ കൂട്ട് പിടിക്കാൻ ഞാൻ തീരുമാനിച്ചു .
ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി കൊണ്ടേയിരുന്നു .
അതിന്റെ ഒരു തുടക്കമായിട്ടാ ആദ്യ ദിവസം തന്നെ നിച്ചുവിനോട് പരിചയം പുതുക്കാൻ എന്നോണം എന്റെ ഫ്രണ്ട്സുമായി നിങ്ങളുടെ മുന്നിൽ ഞാൻ പ്രത്യക്ഷപ്പെട്ടത്.
എന്റെ മനസ്സ് അത്ര പെട്ടന്ന് കീഴ്പ്പെടുത്തിയ നിന്നെ പരിചയപ്പെടുക എന്ന ഒരൊറ്റ ഉദ്ദേശമാ അന്നെനിക്കുണ്ടായിരുന്നത്.
അന്ന് ഞാൻ എന്റെ ഫ്രണ്ട്സിനെയും നിച്ചു നിന്നേയും പരസ്പരം പരിചയപ്പെടുത്തി തന്നപ്പോൾ ഓർത്തില്ല നിനക്ക് ഞാൻ പരിചയപ്പെടുത്തിയ എന്റെ ഫ്രണ്ട് ഷാനയോട് ഒരിഷ്ട്ടം ഉണ്ടാകുമെന്ന് .
പിന്നീടാണ് എന്റെ എല്ലാ സ്വപ്നങ്ങളും തകർത്തു കൊണ്ട് ഞാൻ അതറിയാൻ ഇട വന്നത്.
അത് എന്നെ ഒരുപാട് തളർത്തി . അന്ന് തുടങ്ങിയതാ ഈ മിൻഹ എന്റെയുള്ളിലെ നിന്നോടുള്ള ഇഷ്ട്ടം ആരോടും പറയാതെ ആരെയും അറിയിക്കാതെ നിന്നെ എന്റേതാക്കി മാറ്റാൻ ഒറ്റക്ക് കരുക്കൾ നീക്കി കൊണ്ടേയിരിക്കുന്നു .
ഇങ്ങനൊരു അവസരത്തിന് വേണ്ടിയാ ഞാൻ കാത്തിരുന്നേ .
നിനക്ക് അവളില്ലാതെ പ്രൊജക്ടിൽ പങ്കെടുക്കാൻ പറ്റില്ലാലെ .
എനിക്കറിയാം നിന്നെ പങ്കെടുപ്പിക്കാൻ .
അതും ഈ മിൻഹയുടെ കൂടെ . നീ സ്നേഹിക്കുന്ന നിന്റെ ഷാനയുടെ ഒത്താഷയോടെ തന്നെ.
അവൾക്കറിയില്ലല്ലോടാ ഈ മിൻഹ നിനക്ക് വേണ്ടി എന്നോ വല വിരിച്ചതാണെന്ന്.
ക്ലാസ്സിൽ വെച്ച് ആദ്യമായി ഈ ഒരു പ്രോജക്ടിന്റെ കാര്യം ടീച്ചർ വന്നു പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഒരു പക്ഷെ ഈ ഞാൻ ആയിരിക്കും .
കാരണം ഈ ലോകം അറിയപ്പെടാൻ പോകുന്ന ഒരു കണ്ടുപിടിത്തത്തിന് കരങ്ങൾ ചലിപ്പിക്കുന്നത് എന്റെ എല്ലാമെല്ലാമായ എന്റെ ഷാനുവാണല്ലോ എന്നോർത്ത്.
അതിനിടയ്ക്കാണ് നിന്റെ കൂടെ പ്രൊജക്ടിൽ പങ്കെടുക്കാൻ ഷാനയെയും തിരഞ്ഞെടുക്കുന്നത് .
അത് എന്നെ ഒരുപാട് തളർത്തി . അവളെ പങ്കെടുപ്പിക്കാതിരിക്കാൻ എന്ത് ചെയ്യും . അതായിരുന്നു എന്റെ അടുത്ത ലക്‌ഷ്യം .
അതിന് വേണ്ടി ഉറക്കമില്ലാത്ത ഒരുപാട് രാത്രികൾ ഞാൻ കഴിച്ചുകൂട്ടി..
പക്ഷെ യാതൊരു ഫലവും കണ്ടില്ല. അവളുടെ ലൈഫ് അറിഞ്ഞ അന്നു തന്നെ എല്ലാം നിന്നോട് തുറന്ന് പറയണം എന്ന് തോന്നി.
അത് നീ അറിഞ്ഞാൽ അവൾ ഭയക്കുന്നത് പോലെ നീ അവളെ ഒഴിവാക്കും എന്നെനിക്കും ഉറപ്പായിരുന്നു..
പക്ഷെ എന്റെ ചങ്ക്സ് ഇല്ലാതെ നിന്നെ തനിച്ച് എനിക്ക് കിട്ടിയില്ല.
പക്ഷെ അങ്ങനൊരു നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുമ്പോഴാണ് ഒരു ദിവസം ഷാന തന്നെ എന്റെ അടുത്ത് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷമുള്ള കാര്യവുമായിട്ടു വരുന്നത്
ഞാൻ പ്രൊജക്റ്റ് അവസാനിക്കുന്നത് വരെയെങ്കിലും നിന്നെ ഇഷ്ടമാണെന്നു അഭിനയിക്കണം പോലും .
എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് നിന്നോട് ഞാൻ തന്നെ പറയണം പോലും..
അതിനെന്താ .. ഞാനും ആഗ്രഹിച്ചത് അത് തന്നെയല്ലേ .പക്ഷെ അഭിനയം അല്ല മോളെ ഷഹന ,,
ഈ ഷാനുവിനെ ഞാൻ സ്നേഹിച്ചു എന്റേതാക്കി മാറ്റാന പോകുന്നെ .
നിന്റെ ആഗ്രഹം പോലെ ഈ പ്രോജെക്ടിൽ നിനക്ക് പകരം ഞാൻ തന്നെ മത്സരിക്കുകയും ചെയ്യും .
നീ കാത്തിരുന്നു കണ്ടോ . ഷാനിദ് ഇബ്നു ഷാൻ ഈ മിൻഹ ജാഫറിന്റെതാകുന്നെ ..
ഹ .. ഹ … ഹ
മിൻഹാ … നീയെന്താ എന്തോ പറയാനുണ്ട് എന്നും പറഞ്ഞു ഇവിടെ നിന്ന് കൊറേ നേരായല്ലോ എന്നെ നോക്കി എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ചിരിക്കുന്നൂ ..
ഷാനൂ വിളിച്ചപ്പോഴാണ് ഞാൻ സ്വപ്ന ലോകത് നിന്നും ഞെട്ടി ഉണർന്നത് .
നീ സ്നേഹിക്കുന്ന നിന്റെ ഷാനയിൽ നിന്നും ഞാൻ ആഗ്രഹിച്ചത് പോലെ നിന്നെ സ്വന്തമാക്കാൻ വേണ്ടി ഈ മിൻഹ ഓരോ കരുക്കൾ നീക്ക എന്ന് ഇപ്പൊ നിന്നോട് തൽക്കാലം പറയാൻ പറ്റില്ലല്ലോ മോനെ ഷാനൂ .
എന്തായാലും അ പൊട്ടത്തിമാർ പറഞ്ഞത് പോലെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വന്ന് നിന്നോട് ഇഷ്ടം പറഞ്ഞാൽ നീ അംഗീകരിക്കില്ലന്ന് മാത്രമല്ല . ഇവിടെ പലതും നടക്കും എന്ന് അ പൊട്ടത്തിമാർക്കറിയില്ലല്ലോ..
ഇഷ്ടം പറയാൻ ഇനിയും ഒരുപാട് സമയം കിടക്കുകയല്ലേ.
അതിന് നീ ആദ്യം ഷാനയെ എന്നെന്നേക്കുമായി വെറുക്കണം..
അതിന് എന്താ വേണ്ടത് എന്ന് എനിക്ക് നന്നായിട്ടറിയാം. നീ കാത്തിരിക്ക് മോളേ ഷഹന…
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Koode ninnu chathikkunnu