💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝Part -2⃣2⃣📝
💘💘💘💘💘💘💘💘💘💘
ഒരുപക്ഷെ ഇന്ന് ഒരിക്കലെങ്കിലും ഷാനു എന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എനിക്ക് ഇത്രത്തോളം സങ്കടം ആവില്ലായിരുന്നു.
മിൻഹ പറഞ്ഞത് തന്നെയാകും ശരി. അവളെ ഷാനു അംഗീകരിച്ചിട്ടുണ്ടാകും.
ഇല്ലാ എങ്കിൽ ഞാൻ ഇല്ലാതെ പ്രോജക്ട് ചെയ്യില്ല എന്ന് വാശി പിടിച്ചിരുന്ന ഷാനു ലാബിലേക്ക് ഇന്ന് ഉച്ചക്ക് മിൻഹയുടെ കൂടെ പോവുകയില്ലായിരുന്നു… അപ്പോ അവന്റെ ഇഷ്ടമൊക്കെ വെറുതേയായിരുന്നോ… ??
*തുടർച്ച* …..
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
നമ്മള് ഇന്നലെ ഒരുപാട് പ്ലാനിംങ്ങിൽ ആയിരുന്നു..
അതാ നിങ്ങളോട് മിണ്ടാഞ്ഞത്.. കാരണം മിൻഹ എന്റെ കൂടെ ലാബിലേക്ക് വരാം എന്ന് പറഞ്ഞെങ്കിലും ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ എനിക്ക് ചെയ്തു തീർക്കാൻ.
ആദ്യം നല്ല പക്ക പ്ലാനിംഗ് ഉണ്ടാക്കണം.
7 ദിവസം മാത്രമേ മത്സരത്തിന് അവശേഷിക്കുന്നുള്ളൂ..
അതിനുള്ളിൽ മിൻഹയെ ഉപയോഗിച്ച് ഷാനയെ എന്റെ വരുതിയിൽ വരുത്തണം.
അവളെ എങ്ങനേലും മത്സരത്തിൽ പങ്കെടുപ്പിക്കണം.
അതിനൊക്കെ പുറമേ പ്രോജക്ടിന്റെ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുമുണ്ട്.
എന്തൊക്കെയാകും എന്നാലോചിച്ചിട്ടാണേൽ മനസ്സിനാണേൽ ഒരു സമാധാനവും കിട്ടണില്ല.
എനിക്കാണേൽ ഇന്നലെ ഉച്ചക്ക് ഷാന ഇല്ലാതെ ലാബിൽ പോയിട്ട് ഒരു രസവും തോന്നിയില്ല.
മിൻഹ എന്തൊക്കെയോ ചോദിച്ച് കൊണ്ട് എന്റെ അടുത്ത് വന്നെങ്കിലും എനിക്ക് ഒരു മൂഡും ഇല്ലായിരുന്നു അവളോട് സംസാരിക്കാൻ.
അവൾടെ ഓരോ സംശയങ്ങൾ കേട്ടാൽ അവളാണ് പ്രോജക്ടിൽ പങ്കെടുക്കുന്നത് എന്ന് തോന്നും..
എങ്ങനെയൊക്കെയോ ബെല്ലടിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ ക്ലാസ്സിലേക്ക് പോകാൻ..
പിന്നേ നിച്ചൂന്റെ കഥ പറയണ്ടല്ലോ..
അ പൊട്ടൻ വിചാരിച്ചിരിക്കുന്നത് മിൻഹയാണ് പ്രോജക്ട് പ്രസന്റ് ചെയ്യാൻ പോകുന്നതെന്നാ..
ഓൻക് പിന്നേ ആരായാലും പ്രോജക്ട് നടന്നാൽ മതീ.
കാരണം എന്റെ വിജയം മാത്രമാണ് അവന്റെ ലക്ഷ്യം .
അവര് രണ്ടും എന്തൊക്കെയോ സംസാരിച്ച് സംസാരിച്ച് കാട് കയറുന്നുണ്ടായിരുന്നു പ്രോജക്ടിനെ കുറിച്ച് ലാബിൽ വെച്ച്.
ഞാൻ പിന്നേ അതൊന്നും മൈന്റ് ചെയ്തതേ ഇല്ല.
കാരണം എന്റെ പ്രശ്നം അതല്ലല്ലോ.
എന്റെ ഷാന എന്ത് കൊണ്ടാ പ്രോജക്ടിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതെന്നാ..
എങ്ങനേലും കണ്ട് പിടിച്ചേ തീരൂ.. നേരം വെളുക്കുന്നും ഇല്ലല്ലോ…
എങ്ങനേലും ഒന്നു ക്ലാസ്സിൽ എത്തിയാലേ ഒരു സമാധാനം ഉള്ളൂ…
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
പതിവ് പോലെ നേരം പെലാ പെലാന്ന് പെലർന്ന്…
ഇന്നാണേൽ നമ്മളെ കോഴി ഒന്നും കൂവിയില്ലല്ലോ..
ഈ പഹയൻ ഇതെവിടെ പോയി..
ഇന്നെനി കൂവില്ലേ.. മ്മളെ കോഴിനെ പ്രതീക്ഷിച്ചിട്ട് വല്യ കാര്യമൊന്നുമില്ലന്ന് കണ്ടപ്പോ നമ്മള് തന്നെ പതുക്കെ കണ്ണൊക്കെ തിരുമ്മി എഴുന്നേൽക്കാൻ തീരുമാനിച്ചു..
അള്ളാ ന്റെ കണ്ണൊക്കെ അടിച്ചു പോയോ.. ഫുൾ ഇരുട്ടാണല്ലോ.. ഇതെന്ത് പറ്റീ.
ഒന്നു കൂടെ കണ്ണൊക്കെ തിരുമ്മി നോക്കി.
എവടെ ഇരുട്ട് തന്നെ.
പിന്നെ ചുറ്റിലും ഒന്ന് നോക്കി..ഭാഗ്യം കണ്ണടിച്ച് പോയതല്ല എന്തായാലും..
നമ്മളെ ഉപ്പച്ചി മേശന്റെ പുറത്ത് നിന്ന് LED ബൾബിന്റെ വെളിച്ചത്തിൽ നമ്മളെ തന്നെ നോക്കി ചിരിക്കുന്നൊക്കെ ഉണ്ട്.
ഓഹോ അപ്പോ കോഴിക്കല്ല അബദ്ധം പറ്റിയത് എനിക്കാണ്..
മ്മളെ സൂര്യന് ഇത് വരെ എണീറ്റ് വരാൻ ടൈം ആയിട്ടില്ല.
സൂര്യൻ എണീറ്റാലെ മ്മളെ കോഴി എണീക്കൂ..
പടച്ചോനെ ഇതെന്താ ടൈം പോകാത്തേ .
ഉറക്കത്തിനും നമ്മളെ വേണ്ടാതായീന്നാ തോന്നണേ..
ഈ പൊട്ടൻ ഷാനു കാരണം ന്റെ ഉറക്കവും പോയല്ലോ.
എനിയിപ്പോ എങ്ങനെയാ ഒന്ന് നേരം വെളുപ്പിക്കാ…
മ്മളെ കോഴിനേ പോയി വിളിച്ചെണീപ്പിച്ചാലോ..
അ പഹയൻ എന്നും എന്നേയല്ലേ വിളിച്ചെണീപ്പിക്കാറ്..
ഏയ് അല്ലേ വേണ്ട.. അവിടെ കിടന്നോട്ടേ പാവം.
സമയം പോയിട്ടും വല്യ കാര്യമൊന്നുമില്ലല്ലോ.
നേരം വെളുത്തിട്ടിപ്പോ എന്തിനാ .
സ്കൂളിലൊന്നും പോയിട്ടും ഒരു കാര്യവുമില്ല.
അ പഹയൻ കാരണം ആർക്കും ഇപ്പോ നമ്മളെ ഒരു മൈന്റും ഇല്ലാതായി.
അവനും അവന്റെയൊരു പ്രോജക്ടും.
അവസാനം ഇപ്പോ ഓൻകും നമ്മളെ നോക്കാൻ ടൈം ഇല്ലാതായി.
ക്ലാസ്സ് ടീച്ചർ പോലും ഇന്ത്യൻ പാക്കിസ്ഥാൻ ബോർഡറിൽ എന്നെ കണ്ട പോലെയാ നോക്കണേ.
വെറുതേ എന്റെ ചങ്ക്സിനെക്കൂടി ടെൻഷൻ ആക്കാൻ..
ഞാൻ എന്താ ഇങ്ങനെ .എന്നെ പരിചയപ്പെടുന്നവർക്കൊക്കെ ടെൻഷൻ മാത്രം ആണല്ലോ കൊടുക്കാനുള്ളൂ…
എങ്ങോട്ട് തിരിഞ്ഞാലും ഇപ്പോ ഷാനൂ.. ഷാനൂ… ഷാനൂ …അ ചിന്ത ആദ്യം എടുത്ത് ഒഴിവാക്കണം.
ഓൻ കാരണല്ലേ എന്റെ ഉറക്കം പോയേ .
എന്റെ കാക്കൂ ഇപ്പോ നല്ലോണം മിസ്സ് ചെയ്യുന്നുണ്ടാകും ..
ഇന്നലെ ക്ലാസ്സ് വിട്ട് വന്നപ്പോ കിടന്നതാ ഞാൻ..
എന്നെ എത്ര വിളിച്ചു അ പാവം ബുള്ളറ്റ് എടുത്ത് കറങ്ങാൻ.
ആവശ്യല്ലാത്ത ടെൻഷൻ ഒക്കെ കയറ്റി വെച്ച് ഇപ്പോ ന്റെ കാക്കൂനെ വരെ സ്നേഹിക്കാൻ പറ്റാണ്ടായിക്ക്ണ്…
എപ്പോഴും ഏതോ ലോകത്താ ഞാൻ..
എല്ലാം മറന്ന് പഴയത് പോലെ ആയേ പറ്റൂ..
അല്ലേലും വേറൊരുത്തിന്റെ പുറകേ പോയ ഓനെ ഞാൻ എന്തിനാ ഓർത്ത് ഇങ്ങനെ ടെൻഷൻ ആവുന്നേ..
ഈ ഷാന ഇന്ന് മുതൽ പഴയ ഷാനയായേ പറ്റു.
ന്റെ കാക്കൂന്റെ സ്നേഹത്തോളം വരില്ലല്ലോ മറ്റാരുടേയും സ്നേഹം.
സമയം പോകാതെയായപ്പോ ബാത്ത് റൂമിൽ കയറി മുഖം ഒക്കെ കഴുകി ഫ്രഷായി റൂമിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി ഒരുപാട് നേരം നിന്നു
.ന്നിട്ട് എന്താ കാര്യം. പ്രകൃതിക്ക് പോലും ഇപ്പോ തീരെ സ്നേഹം ഇല്ലാതായിക്ക്ണ് .
എങ്ങോട് നോക്കിയാലും ഒരാശ്വാസത്തിനുള്ള വക പോലുമില്ല.
ആകാശത്തേക്ക് നോക്കിയാൽ പിന്നേ പറയേ വേണ്ട..
മ്മളെ സൂര്യനെ കാണാങ്ങിട്ട് ഭ്രാന്ത് പിടിക്കാ..
എനിയിപ്പോ ഒരൊറ്റ വഴിയേ ഉള്ളൂ. മ്മളെ കോഴിനെ എങ്ങനേലും എണീപ്പിക്കണം.
ബുള്ളറ്റും എടുത്ത് ഓന്റെ ബാക്കിലിരുന്ന് ഓനേം കെട്ടിപ്പിടിച്ച് പ്രഭാതത്തിലെ ഇളം കാറ്റിനെ തലോടി കൊണ്ട് ഇറ്റിറ്റ് വീഴുന്ന മഞ്ഞു തുള്ളികളിൽ സ്പർശനമേകി മരങ്ങളോടും ഉദിക്കാൻ വെമ്പുന്ന സൂര്യകിരണങ്ങളോടും കഥ പറഞ്ഞ് ഒരു സവാരി അങ്ങ് പോകണം.
എല്ലാം കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും ഈ ഷാന പഴയ ഷാനയായേ പറ്റൂ. ന്നിട്ട് വേണം ഇന്ന് ക്ലാസ്സിലേക്ക് പോകാൻ ..
മ്മള് പൂച്ചയെ പോലെ പമ്മി പമ്മി നമ്മളെ കോഴിയെ ലക്ഷ്യമാക്കി ഇരുട്ടിലൂടെ നടന്നു നടന്നു നീങ്ങി.
പതുക്കെ വാതിൽ തുറന്നു കള്ളനെപ്പോലെ ഒളിഞ്ഞു കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി..
ആഹാ എന്താ ഉറക്കം.. ഈ ഞാൻ ഇവിടെ ഇങ്ങനെ ഉറക്കവും നഷ്ടപ്പെട്ട് ഉലാത്തുമ്പോ സുഖായിട്ട് പോത്തുപോലെ കിടന്നുറങ്ങുന്നോ ..
അതെങ്ങനെ ശരിയാകും ന്റെ കാക്കൂ. ഇപ്പോ ശരിയാക്കിത്തരാട്ടോ…
മ്മള് പതുക്കേ കാക്കൂന്റെ പുതപ്പിനുള്ളിലൂടെ എങ്ങനെയൊക്കെയോ കയറിപ്പറ്റി..
ഹും കിടക്കുന്ന കിടപ്പ് കണ്ടോ എന്തൊരു നിഷ്കളങ്കത. ഉറങ്ങുമ്പോ എന്തൊരു പാവാ..
മ്മള് കൊറേ നേരം ഓന്റെ മീശ പിരിച്ച് കളിച്ച്. എവിടെ പടക്കം പൊട്ടിയാലും അറിയില്ലാന്നാ തോന്നണേ..
ടാ… കാക്കൂ.. പൊട്ടാ…. ടാ…. എവടെ ആരോട് പറയാൻ..
എന്തടീ കാന്താരീ..
എ അപ്പോ ശ്വാസം ഉണ്ട്ലേ
അത് നോക്കാനാണോ ഇജ് ഈ നേരത്ത് ഇങ്ങോട്ട് വന്നേ. അൻക് ഉറക്കുമില്ലേ പെണ്ണേ.വെറുതേ എന്റെ ഉറക്കുകൂടെ കളയാൻ…
അങ്ങനെ ഇപ്പോ ഞാൻ ഉറങ്ങാതെ ഇവിടെ ആരും ഉറങ്ങണ്ടാ…
അതിന് അന്നോടുറങ്ങണ്ടാ എന്നാരേലും പറഞ്ഞോ. ഇത് നല്ല കഥ. മിണ്ടാതെ ഇവിടെ കിടന്നുറങ്ങടീ…
അതേയ്.. എനിക്കുറക്ക് വരാണേൽ ഞാൻ ഇപ്പോ ഇവിടെ വന്ന് കിടക്കോ.
പൊട്ടാ. നമ്മക്ക് ബുള്ളറ്റെടുത്ത് പുറത്തേക്ക് പോകാ കാക്കൂ..
ഇപ്പോഴോ..
ഉം,,,
നല്ല തമാശ…നീയൊന്ന് പോയേ. നിനക്കെന്താ വട്ടായോ.
ഇവിടെ അടങ്ങിക്കിടന്നുറങ്ങാൻ നോക്ക് പെണ്ണേ..
എനിക്കുറങ്ങണം. ഞാനൊന്നും ഇല്ല. എങ്ങോട്ടും.
ന്നാ ഞാനുറങ്ങാതെ ന്റെ കാക്കുമാത്രം ഒന്നുറങ്ങണത് ൻകും കാണണല്ലോ .
കാക്കൂ… പ്ലീസ് ന്റെ കാക്കുവല്ലേ.
അല്ലേലും ന്റെ കാക്കൂനൊന്നും ഒരു സ്നേഹവുമില്ല. ദുഷ്ട്ടനാ …. കാക്കൂ…..
ഞാൻ ഉറങ്ങട്ടേ പെണ്ണേ.. ഇതെന്താ ഇപ്പോ ഇങ്ങനെ. സമയം നോക്ക് ആദ്യം.. മര്യാദക്ക് ഒരു വെളിച്ചം വരെ വന്നിട്ടില്ല..
കാക്കൂ വരുന്നോ ഇല്ലയോ… ഇല്ലേ ഞാൻ ഒറ്റക്ക് പോകും.. പറഞ്ഞേക്കാം..
പൊക്കോ …. ദേയ് ബുള്ളറ്റിന്റെ കീ മേശപ്പുറത്ത്.. അതും എടുത്തോ..
ൻക് വേണ്ട അന്റെ ബുളളറ്റും കുള്ളറ്റും ..
ഹ.. നിക്കടീ പെണ്ണേ.. ഈ കാക്കുനോട് അങ്ങനെ പിണങ്ങിപ്പോയാലോ.. ഈ തണുപ്പും കൊണ്ട് രാവിലെ തന്നെ ബുള്ളറ്റും എടുത്ത് പുറത്ത് കറങ്ങുന്നതിലും നല്ലത് ദാ ഈ പുതപ്പിന്റെ ഉള്ളില് ഇങ്ങനെ കെട്ടിപ്പിടിച്ച് ചുരുണ്ട് കൂടുന്നതല്ലേ…
കെട്ടിപ്പിടിച്ച് ചുരുണ്ടു കൂടാൻ ഇജ് ഒരുത്തിനെ കെട്ടി കൊണ്ടന്നോ.. അതാ നല്ലത്.. ഞാൻ വിളിച്ചാൽ വരാത്തോല് ന്നോട് മിണ്ടണ്ടാ..
അതിന് അന്റെ ഉമ്മച്ചി സമ്മദിക്കണ്ടേ…
അയ്യടാ.. ചെക്കന്റാെരു പൂതി.. അങ്ങനെ യിപ്പോ ഒരുത്തിന്റെ ആവശ്യം ഇല്ല ന്റെ കാക്കൂന്..
സമയം ആകുമ്പോ ഈ ഷാന കാണിച്ച് തരും. അപ്പോ കെട്ടടാ പറയുമ്പോ അങ്ങ് കെട്ടിയാൽ മതി..
കാക്കൂ വാ… പ്ലീസ്.. പുറത്ത് പോയിട്ട് വരാലോ… ന്റെ കാക്കുവല്ലേ..
നല്ലോണം ഉറങ്ങി കൊണ്ടിരുന്ന ആളാ. പാവം കാക്കൂ .
നമ്മള് പിന്നേ മ്മളെ കാക്കൂന്റെട്ത്ത് എന്ത് കാര്യം വിചാരിച്ചാലും അതങ്ങ് നടത്തും.
അത് കാക്കൂനും നന്നായിട്ട് അറിയാവുന്നത് കൊണ്ട് കൂടുതൽ വാശി പിടിക്കാൻ നിൽക്കൂല.
കാക്കൂ ബാത്റൂമിൽ കയറി സെറ്റ് ആയപ്പോഴേക്കും നമ്മളും വേഗം റൂമിൽ പോയി ഡ്രെസ്സ് ഒക്കെ മാറ്റി അടിപൊളിയായി.
ജീൻസിന്റെ പാന്റും അടിപൊളി യെല്ലോ കളർ ജാക്കറ്റും ഒക്കെ ഇട്ട് സുന്ദരിയായി കാക്കൂനേം പിടിച്ച് വലിച്ച് കൊണ്ട് പുറപ്പെട്ടു..
എങ്ങോട്ടെന്നില്ലാതെ ഒരുപാട് നേരം അങ്ങനെ ബുള്ളറ്റിൽ കറങ്ങി..
റോട്ടിൽ കാണുന്ന എല്ലാത്തിനെയും കുറിച്ച് വാതോരാതെ എന്തൊക്കെയോ സംസാരിച്ച് കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു കൊണ്ടേയിരുന്നു.
പ്രഭാതത്തിൽ മാത്രം ഉൾതിരിഞ്ഞ് മനസ്സിന് കുളിർമയേകുന്ന നല്ല നല്ല ഒരുപാട് കാഴ്ചകൾ..
ഇളം തെന്നൽ കാറ്റ് വീശുമ്പോഴും കിളികളുടെ കളകൂജനവും തണുത്ത് ഉറ്റിറ്റ് വീഴുന്ന മഞ്ഞു തുള്ളികളും.. സ്വരുക്കൂട്ടിയ പത്ര കെട്ടുകളുമായി ലക്ഷ്യസ്ഥാനത്തേക്ക് മറയുന്ന സൈക്കിളുകളും . റോഡിലുടനീളം അടച്ചു പൂട്ടിയ തിണ്ണകൾക്കുമേൽ അന്തിയുറങ്ങുന്ന ഒരുപാട് മനുഷ്യ ജന്മങ്ങളും അങ്ങനങ്ങനെ പറഞ്ഞിട്ടും പറഞ്ഞിട്ടും പറഞ്ഞു തീരാത്ത ഒരു പാട് കാര്യങ്ങളായിരുന്നു യാത്രയിലുടനീളം…
ഷാനൂട്ടിക്ക് ചായ വേണോ…
ഹ.. അതെന്ത് ചോദ്യാ കാക്കൂ പിന്നേ വേണ്ടാതേ…
ആഹാ… ന്നാ ഇറങ്ങിക്കോ…. ഇനി ചായ കുടിച്ചിട്ടാകാം യാത്ര….
ദേയ് … അത്താണ്… ന്റെ കാക്കൂന്റെ സ്നേഹം. ഞാൻ ഇവിടെയിരിക്കാ.. കാക്കൂ പോയി വാങ്ങിയിട്ട് വാ…
അയ്യടി.. അങ്ങനെ കാക്കു മാത്രായ്ട്ട് എങ്ങടും പോണില്ല.. കാക്കു പോകാണേൽ കാക്കൂന്റെ കാന്താരിയും കാണും കൂടെ…
അപ്പോ കാക്കൂന്റെ ഈ കാന്താരി ഉപ്പിച്ചന്റെ അടുത്തേക്ക് പോയാലോ .ന്റെ കാക്കൂ എന്ത് ചെയ്യും..??
ഹ… ചുമ്മാ പറഞ്ഞതാ മാഷേ…പാവം.. ഞാൻ ചുമ്മാ പറഞ്ഞ് നോക്കിയതാ.. വേണ്ടിയില്ലായ്രുന്നു.. ന്റെ കാക്കൂന്റെ ചിരി ഏതിലേയോ പോയി..
അങ്ങനെ ഞങ്ങൾ രണ്ടും ചായയൊക്കെ വാങ്ങി ബുള്ളറ്റിന്റെ അടുത്തേക്ക് പോയി അതിൽ ചാരിയിരുന്നു..
പകൽ മുഴുവനും തിങ്ങി നിറയുന്ന യന്ത്രങ്ങളും മനുഷ്യരും അവയുടെ ശബ്ദവും ഒന്നും തന്നെ ഇല്ലാതെ ദേയ് ഇവിടെ ഇങ്ങനെ ഈ ബുള്ളറ്റിൽ വന്നിറങ്ങി കാണാമറയത്തോട്ട് കണ്ണും നട്ട് നോക്കി നിന്ന് മനസ്സിൽ പിടയാതെ പിടയുന്ന എല്ലാ നൊമ്പരങ്ങളെയും മാറോട് ചേർത്ത് പിടിച്ച് ഇങ്ങനെ ദൂരേക്ക് കണ്ണും നട്ട് നോക്കി നിൽക്കണം..
ന്നിട്ട് വന്ന വഴികളിലെല്ലാം കണ്ട് ആസ്വദിച്ച എല്ലാം തന്നെ ഒന്ന് കൂടെ മനസ്സിലിട്ട് കറക്കിയാൽ തീരാവുന്നതേ ഉള്ളൂ നമ്മുടെ പ്രശ്നങ്ങൾ.
ഇത് ഞാൻ പറഞ്ഞതല്ലാട്ടോ.. മ്മളെ കാക്കൂ മ്മളോട് പറഞ്ഞതാ.. ദേയ് കുറച്ച് മുമ്പ്.. അ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ശരിക്കും ഒന്ന് ആലോചിച്ചപ്പോ എനിക്കും തോന്നി..
കാക്കു പറഞ്ഞതിനൊരുദാഹരണം മാത്രമാണ് കടന്നു വന്ന വഴികളിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അ മനുഷ്യജന്മങ്ങൾ.
അവരുടെ പ്രശ്നങ്ങൾ ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളൂ നമ്മുടെ പ്രശ്നങ്ങൾ..
പിന്നെ നമ്മുടെതൊന്നും ഒരു പ്രശ്നമേ അല്ലാ തോന്നും..
അതൊക്കെക്കൂടി ചിന്തിച്ച് കൊണ്ട് മ്മളെ ബുള്ളറ്റിന്റെ ഗ്ലാസ്സിലേക്ക് നോക്കിയപ്പോഴാണ് നല്ല പരിചിതമായ ഒരു മുഖം എന്റെ കണ്ണുകളിൽ പ്രത്യക്ഷപ്പെട്ടത്..
സൂക്ഷിച്ച് ഒന്ന് കൂടെ നോക്കിയപ്പോൾ ഒന്നല്ല രണ്ട് മുഖങ്ങൾ….
ഗ്ലാസ്സിൽ നിന്നും പെട്ടന്ന് തിരിഞ്ഞു കൊണ്ട് മ്മള് അവർക്ക് നേരെ കണ്ണോടിച്ചു .
നല്ല അടിപൊളി സ്പ്പോർട്സ് ഷോർട്സും ഷൂവും ഒക്കെ ധരിച്ച് തോളിലൊരു ഷറ്റിൽ ബാറ്റും ഒക്കെ പിടിച്ച് കൊണ്ട് പൊളിപ്പൻ അഡാറ് ലുക്കിൽ മ്മള് ചായ വാങ്ങിയ അതേ കടയിൽ മ്മളെ ഷാനുവും കൂടെ നിച്ചുവും.
മ്മളെ ഷാനുവോ.. അതേത് വകുപ്പില്. എന്നാണോ ഇങ്ങള് ചിന്തിക്കുന്നേ..
ഹ അത് പിന്നേ എന്ത് ചെയ്യാനാ.. അങ്ങനെ മ്മള് കണ്ടു പോയിന്നേയ്..
അല്ലേലും സ്വപ്നം കാണാൻ പൈസയൊന്നും കൊടുക്കണ്ടല്ലോ.
വിധി അവനെ എന്നിൽ നിന്നും അകറ്റിയാലും എന്റെ മനസ്സിൽ അവൻ എന്റേത് മാത്രമാ.
എന്റെ സ്വപ്നത്തിൽ കൈക്കടത്താൻ ഇങ്ങളാരേയും മ്മള് സമ്മദിക്കൂലാ ..
അവനെ മ്മള് മറന്നൂന്നൊക്കെ പറഞ്ഞാലും മ്മളെ മനസ്സ് സമ്മദിക്കണ്ടേ പഹയന്മാരെ ..
അതല്ലല്ലോ ഇപ്പോഴത്തേ പ്രശ്നം .
ഞാനെന്താ പടച്ചോനെ ഈ കാണുന്നേ …..
കാക്കൂ… എന്നേയൊന്ന് നുള്ളിക്കേ…
വാട്ട്…
ഹ…. നുള്ളടാ കൊരങ്ങാ
ഇ പെണ്ണിനിതെന്ത് പറ്റീ..
ആ….. പതുക്കെ നുള്ളടാ പട്ടി.. ഒരു ചാൻസ് തന്നപ്പോ അവസരം മുതലാക്കാ
അതെ ശരിയാണല്ലോ.അപ്പോ സ്വപ്നമൊന്നുമല്ല.. യാഥാർത്യം തന്നെയാണ്..
ഇവർക്കെന്താ ഇപ്പോ ഇവിടെ കാര്യം.. ഛെ. അല്ല അ ചോദ്യത്തിന് ഇവിടെ എന്ത് പ്രസക്തി . ഞാൻ അല്ലേ ഇങ്ങോട്ട് വന്നത്.
ഇവിടെയാണോ അപ്പോ ഇവന്മാരെ വീട്.
ആരെ…. നീയെന്തൊക്കെയാ ഈ പറയുന്നേ പെണ്ണേ
പടച്ചോനെ പ്പെട്ട്. ഇങ്ങനൊരാള് ഇവിടെ ഉണ്ടായിരുന്നല്ലോ. ഓനെക്കണ്ട വെപ്രാളത്തിൽ ഞാനെന്തൊക്കെയാ ഈ കാണിച്ചു കൂട്ടിയേ…
എനിയിപ്പോ കാക്കൂനോട് ഞാൻ എന്ത് പറയും.. അമ്മാതിരി ഷോ അല്ലായിരുന്നോ ഞാൻ ഇത് വരെ ഇവിടെ നടത്തിയേ..
ടീ നിന്നോടാ ചോദിച്ചേ.. ആരെ കണ്ടിട്ടാ നീ ഈ തുള്ളിയേന്ന്…
അതോ അത് ആരെയും ഇല്ല കാക്കൂ.
ആഹാ.. കൊള്ളാലോ… അപ്പോ ഈ കാക്കൂനോട് കാക്കുന്റെ കാന്താരി പലതും മറച്ചുവെക്കാനൊക്കെയായല്ലേ..
എന്നും പറഞ്ഞ് കാക്കൂ എന്നിൽ നിന്നും അകന്നു മാറി നിന്നൂ..
മ്മള് പിന്നേ പതുക്കേ കാക്കൂ ന്റെ അരികിലേക്ക് പോയി..
കൈയ്യിൽ രണ്ട് പ്രാവശ്യം പിടിച്ച് നോക്കി.
എവടെ കാക്കൂ പിണങ്ങിയെന്നാ തോന്നണേ.. യാതൊരു മൈൻറും ഇല്ല. കൈ പിടിച്ച് മാറ്റാ കക്ഷി..
അപ്പോ പിന്നേ മ്മക്ക് വിഷമമാകാതെ നിൽക്കോ.
വേറെ ആര് പിണങ്ങിയാലും മ്മളെ കാക്കൂ മാത്രം ന്നോട് പിണങ്ങിയാൽ മ്മള് സഹിക്കൂലാ.. എനിയിപ്പോ കാല് പിടി തന്നെ ശരണം.
കാക്കൂ..സോറി…വിഷമമായോ.. അത് ക്ലാസ്സിലെ പയ്യന്മാരാ കാക്കൂ.. അല്ലാതെ വേറാരും അല്ല. ഞാൻ എന്ത് മറച്ച് വെക്കാനാണു ന്റെ കാക്കൂനോട്…
എന്നും പറഞ്ഞ് കാക്കൂന്റെ നെറ്റിയിൽ മ്മളെ ചുണ്ട് ചേർത്ത് അങ്ങ് കുറച്ച് നേരം വെച്ചപ്പോ ആശാൻ ഫ്ലാറ്റ്..
പക്ഷെ ആളെ പിന്നീടുള്ള ചോദ്യം കുറച്ച് ഗ3രവത്തിൽ ഒക്കെ തന്നെയായിരുന്നു.
അവരെ എന്നും കാണുന്നതല്ലേ .. നിന്റെ കളി കണ്ടാൽ എന്തോ ഒരത്ഭുതം കാണുന്ന പോലെയാണല്ലോ..
ഹാ…അതൊരു അത്ഭുതം ഒക്കെത്തന്നെയാണ് ന്റെ കാക്കു…
അതൊക്കെ ഞാൻ വഴിയേ പറഞ്ഞ് തരുന്നുണ്ട്. ഇപ്പോ ഇന്റെ കാക്കു വാ.. പോകാൻ നോക്കാലോ …
എനിക്ക് ക്ലാസ്സിൽ പോണ്ടേ.. ഇവിടെ ഇങ്ങനെ നിന്നാൽ എങ്ങനെയാ ശരിയാവാ…
ഹ… എണീക്കടോ മാഷേ……….
അങ്ങനെ വഴിക്ക് വാ…ഈ ഷാനയോടാ ന്റെ കാക്കൂന്റെ വാശി..
ഓ.. എങ്ങനേ… നിന്റെ ഡയലോഗ് കേട്ടിട്ടൊന്നും അല്ലാ ഞാൻ എണീച്ചേ.. നിന്റെ ക്ലാസ്സിലല്ലേ അവര്.. അതറിഞ്ഞിട്ടെന്നെ എന്നാൽ ബാക്കി കാര്യം…
അ അത്ഭുതം എന്താ എന്ന് ഞാൻ തന്നെ അവരോട് ചോദിച്ചോളാ. നീ പറയണംന്നില്ലാ….. ഹീ..
ഓക്കെ…….. ഏ….. എങ്ങനേ….പടച്ചോനെ.. കാക്കൂ.. കാക്കൂ… വേണ്ട..വേണ്ട.. പ്ലീസ് കാക്കു… ഒന്നും ചോദിക്കണ്ട. ന്റെ കാക്കുവല്ലേ.. ഞാൻ തന്നെ പറഞ്ഞ് തരാ.. പ്ലീസ്….
ഉം.. അങ്ങനെ വഴിക്ക് വാ…
ഹീ… പോകാം ന്നാ കാക്കൂ വീട്ടിൽക്ക്..
ഉം.. പോകാലോ…നീ ഇവിടെ ഇരിക്ക്.. ഞാൻ ചായ കുടിച്ച ഗ്ലാസ്സ് കടയിൽ കൊടുത്തിട്ട് വേഗം വരാ…
ഉം.. വേഗം വാ…
കാക്കൂ പോകാൻ കാത്തു നിൽക്കല്ലേ മ്മള് മ്മളെ മൊഞ്ചനെ നോക്കി നിൽക്കാൻ .
എന്ത് മൊഞ്ചാ അല്ലേലും അള്ളാ ഓന്റെ മുഖത്തേക്ക് ഇങ്ങനേ നോക്കി നിൽക്കാൻ .
ഹ പറഞ്ഞിട്ടെന്താ എനിക്കല്ലേലും അവനെ സ്വപ്നം കാണാൻ പോലും എന്ത് യോഗ്യതയാ ഉള്ളത് എന്നും ചിന്തിച്ച് കണ്ണാടിയിലേക്ക് ഞാനെന്റെ മുഖം ഒന്ന് നോക്കിയപ്പോയാണ് നമ്മളൊരു കാര്യം ചിന്തിച്ചത്…
പടച്ചോനെ പെട്ട്.. കാക്കു ഓൻ ഉള്ള അതേ കടയിലേക്കല്ലേ പോയത്. ഓൻക്കാണേൽ മ്മളെ കാക്കൂനേം
കണ്ടാൽ നന്നായിട്ടറിയാം.. ഞാനാണേൽ ന്റെ ഹിജാബും ഇട്ടിട്ടില്ലല്ലോ.
അള്ളാ ഓൻ എന്റെ കാക്കൂനെ കണ്ടാൽ എന്തായാലും കാക്കുനെ ശ്രദ്ധിക്കാതിരിക്കില്ല.
അങ്ങനെയെങ്കിൽ അവൻ എന്നേയും കാണും. അതുറപ്പാ.. എന്താ ഇപ്പോ ഒരു വഴി…
എന്റെ ഈ മുഖം അതൊരിക്കലും അവൻക് മുമ്പിൽ കാണേണ്ടി വരുന്ന ഒരവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കയ്യണില്ലല്ലോ…
എനിക്കാണേൽ എന്താ ചെയ്യേണ്ടത് എന്നോർത്ത് ഒരു പിടിയും കിട്ടണില്ലല്ലോ.. പടച്ചോനെ മ്മള് പെട്ട്.
തുടരും….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission