Skip to content

എയ്ഞ്ചൽ – പാർട്ട് – 40

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝🅿🅰®T -4⃣0⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഷാനു വന്ന് അവനേ പിടിച്ച് മാറ്റാൻ ഒക്കെ ഒരുപാട് നോക്കി. നിച്ചു മാറാൻ തയ്യാറാവുന്നതേയില്ല .

ഞാൻ പിന്നേ ഷാനുവിനോട് വേണ്ട എന്നും പറഞ്ഞ് ബാക്കിലേക്ക് തള്ളി മാറ്റി.

നിച്ചു കരഞ്ഞ് തീരട്ടേ എന്ന് ഞാനും വിചാരിച്ചു. പെട്ടന്ന് അവൻ എന്റേ ശരീരത്തിൽ മുറുക്കിയ കൈകൾ പതുക്കേ മാറ്റി . എന്റെ മുഖത്തേക്ക് അവന്റെ കണ്ണുകളോടിച്ചു.എനിക്കൊന്നും മനസ്സിലാകാതെ ഞാനും അവനെ തന്നെ നോക്കി നിന്നു . എന്റെ മുഖത്തേ മുറിവിലൂടെ എന്നേ തന്നെ നോക്കിക്കൊണ്ട് അവന്റെ കൈ വിരലുകൾ കൊണ്ട് പതുക്കേ തടവാൻ തുടങ്ങി.

എനിക്ക് ഒരു എത്തും പിടിയും കിട്ടണില്ലല്ലോ അള്ളാ .

എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മുഖത്തോടുമുഖം നോക്കി നിൽക്കുകയാണ്. ആർക്കും ഒന്നും മനസ്സിലാവുന്നില്ല .

എന്താ കാര്യം എന്ന് അറിഞ്ഞാൽ അല്ലേ ആശ്വസിപ്പിക്കാൻ പറ്റൂ. ഇവൻ പിന്നേയും എന്നേ കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരയാണല്ലോ.
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘

പെട്ടന്ന് അവരുടേ ഉമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് അവനെ എന്നിൽ നിന്നും പിടിച്ചുമാറ്റി.

എല്ലാവരും കാര്യം തിരക്കുന്നുണ്ട്. പക്ഷേ അവൻ ഒന്നും മിണ്ടുന്നേയില്ല.

ആരോടും ഒന്നും പറയാൻ നിൽക്കാതെ പെട്ടെന്ന് അവൻ അവിടെ നിന്നും മുകളിലേക്ക് കയറിപ്പോയി.

നിച്ചൂ… നിച്ചൂ… ടാ .. അവിടേ നിൽക്ക് .

എല്ലാവരും അവനെ ഒരുപാട് വിളിച്ചു നോക്കി. അവൻ അതൊന്നും കേൾക്കാത്തെ ഭാവത്തിൽ റൂമിലേക്ക് കയറി പോയി.

ഞാനും അവന്റേ പുറകേ നടന്നു നീങ്ങി.

പടച്ചോനേ ഷാനുവിന്റേ റൂമിലേക്കാണല്ലോ കയറിയത്.

ഇനിയിപ്പോ ഞാൻ അങ്ങോട്ട് കയറിച്ചെന്നാൽ ഷാനു അടുത്തെ യുദ്ധം തുടങ്ങോ .

മ്മക്കാണേൽ എന്താ സംഭവം എന്നറിയാതെ ഇവിടെ നിന്നും പോയാൽ ഒരു സമാധാനവും ഉണ്ടാവുകയുമില്ല.

ഞാൻ തിരിഞ്ഞു നോക്കിയതും ഫെബിയും ഷാനുവും എന്റെ ബാക്കിൽ തന്നെയുണ്ട്.

ഷാനുവിന്റെ മുഖത്തേക്ക് നോക്കി അവന്റെ റൂമിലേക്ക് കയറണോ കയറണ്ടേ എന്ന് ചിന്തിച്ചിരുന്നപ്പോ ഓൻ എന്നെയും നോക്കുന്നുണ്ട്.

ഓൻക് എന്താ പറയണ്ടേ എന്നറിയാതെ ഞാൻ ഈ നാട്ടുകാരനല്ലേ എന്ന ഭാവത്തിൽ ചുറ്റിലും നോക്കാണ്.

ടാ കൊരങ്ങാ.. കയറിക്കോട്ടേ അന്റെ റൂമിലേക്ക് .

ഇയ്യിപ്പോ ഓന്റെ സമ്മദത്തിന് നിക്കാണോ. അങ്ങോട്ട് കയറിപ്പോ പെണ്ണേ . എന്നും പറഞ്ഞ് ഫെബി എന്നെപ്പിടിച്ച് റൂമിലേക്ക് തള്ളി .

മ്മള് പിന്നേ റൂമിൽന്ന് ഷാനുവിന് നേരെ കണ്ണോടിച്ചപ്പോ വല്യ പ്രശ്നമുള്ളതായി തോന്നിയില്ല. ആശാൻ തലയും താഴ്ത്തി നിൽക്കാണ്.

അങ്ങനെ ഓന്റെ തല മ്മളെ മുന്നിൽ താഴ്ത്തിക്കാൻ അവസരം ഉണ്ടാക്കിയ നിച്ചുവിനോട് ഒരു വലിയ താങ്ക്സ് പറയണമെന്നൊക്കെയുണ്ടായിരുന്നു.

പക്ഷെ അങ്ങനെ ഒരു സിറ്റുവേഷനിൽ അല്ലല്ലോ ഇപ്പോ മ്മളുള്ളത്.

പോരാത്തതിന് ഓൻ ഇപ്പോ ഷാനുവിന്റെ ബെഡിൽ മലർന്നടിച്ച് കിടക്കുകയുമാണ്.

ഇത്രേം സമയം എത്ര ഹാപ്പിയിൽ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നവനാ . സമയം പോയതൊന്നും അറിഞ്ഞിട്ടേ ഇല്ലായിരുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കാൻ മാത്രം ഇവിടെ ഇപ്പോ എന്താ ഉണ്ടായത്.

ഞാൻ അ ബെഡിൽ നിച്ചുവിന്റെ അരികിൽ പോയി അങ്ങനേ ഇരുന്നു.എനിക്കാണേൽ എന്താ ചെയ്യേണ്ടത് എന്ന് അറിയുന്നേയില്ല.

ഇത്രേം നേരം എന്നേ പെങ്ങള് പെങ്ങള് എന്ന് വിളിച്ച സ്ഥിതിക്ക് എന്റെ മനസ്സും അവന് ഞാൻ പോലുമറിയാതെ അങ്ങനൊരു സ്ഥാനം കൊടുത്ത് പോയിരുന്നു.

ആരോരുമില്ലാത്ത അവൻറെ ജീവിതത്തിൽ ഈ ഒരു വീട്ടിലെ ഇത്രയും പേരുടെ സ്നേഹവും വാത്സല്യവും ഒക്കെ ധാരാളമാണ്. എങ്കിലും കുറച്ച് നേരം കൊണ്ടാണെങ്കിലും ഞാനും അവന് എന്റെ ഒരു കാക്കുവിന്റേ സ്ഥാനത്ത് തന്നെ കണ്ട് പോയി.

ഞാൻ ഓരോന്ന് ആലോചിച്ച് കൊണ്ട് ഓന്റെ തലയിൽ പതുക്കേ തലോടി കൊണ്ടേയിരുന്നു.

നിച്ചു. ടാ എഴുന്നേൽക്ക് . എന്താ നിനക്ക് പറ്റിയേ. ഇവിടെ നോക്ക് ഞങ്ങളേക്കൂടി ടെൻഷൻ ആക്കാതെ കാര്യം എന്താന്ന് പറയ് .
പ്ലീസ് .

അ ഒരു നിമിഷം എന്റെ ഒരു കൈ അവന്റെ നെറ്റിയിലും മറുകൈ അവന്റെ നെഞ്ചിലുമായിരുന്നു.

ഒരുപാട് പ്രാവശ്യം ചോദിച്ചപ്പോൾ അവൻ തിരിഞ്ഞ് കിടന്നു .

എന്നിട്ട് എന്നേ തന്നെ നോക്കി നിന്ന് കൊണ്ട് അവന്റെ രണ്ട് കൈകൾ കൊണ്ട് എന്റെ രണ്ട് കൈയ്യും ഞാൻ വെച്ചവിടന്ന് എടുത്ത് മാറ്റി അവന്റെ കൈകൾക്കുള്ളിൽ ആക്കിയിരുന്നു.

അപ്പോഴും അവന്റെ കണ്ണുനീർ ധാരധാരയായ് ഒഴുകുന്നുണ്ടായിരുന്നു .

നിച്ചു . പറയ് എന്താ പറ്റിയേ നിനക്ക് .

ഒരു മകൻ തന്റെ ഉമ്മയുടെ കൈകൾ ചേർത്ത് പിടിച്ച നിമിഷം അ മകനോട് സ്നേഹത്തോടെയും വാത്സ്യത്തോടേയും അതിലുപരി അ മകനിൽ നിന്നും എന്തൊക്കെയോ അറിയാൻ വേണ്ടി വിതുമ്പൽ കൊള്ളുന്ന യാചനയുടെ സ്വരത്തിൽ കാര്യം തിരക്കുന്ന ഒരുമ്മയുടെ അല്ലെങ്കിൽ ഒരു പെങ്ങളുടെ പ്രതീതി ആയിരുന്നു അവിടെ എല്ലാവരും കണ്ടത്.

എന്തൊക്കെയോ പറയാൻ വേണ്ടി അവന്റെ നാവുകൾ ചലിക്കുന്നുണ്ട്. പക്ഷെ അതിന് കഴിയുന്നില്ലെന്നതാണ് സത്യം.

എന്താണ് കാര്യം എന്ന് അറിയാനുള്ള ആകാംക്ഷയോടെ അവനെ തന്നെ ഉറ്റി നോക്കി നിൽക്കുകയാണ് ഈ ഞാൻ .

അ ബെഡിൽ കിടന്നു കൊണ്ട് എല്ലാവരെയും അവൻ ഒന്ന് ശ്രദ്ധിച്ചു.

അവസാനം എന്നെ നോക്കിക്കൊണ്ട് എങ്ങനെയൊക്കെയോ ഒരൊറ്റ വാക്കിൽ പറഞ്ഞവസാനിപ്പിച്ചു.

എൻറെ കൂടെ ഇപ്പോൾ ഒരിടം വരെ വരാമോ . പ്ലീസ് .

ആ ചോദ്യത്തിന് ഒരു യാചനയുടെ അല്ലെങ്കിൽ തൻറെ മനസ്സിൽ നിന്നും പിടഞ്ഞു കൊണ്ടിരിക്കുന്ന അവനേ അലട്ടുന്ന ഒരു പ്രശ്നത്തെ നിർവീര്യമാക്കാനുള്ള പെടാപ്പാടിന്റെ അവസാനത്തിന് വേണ്ടിയുള്ള ഒരു ശ്രമം ആയിരിക്കാം ഒരു പക്ഷേ അ മുഖത്ത് വ്യക്തമാക്കാൻ കഴിയുന്നത് .

ഒരുപാട് നേരം ഞാൻ ചിന്തിച്ചു .എനിക്കൊരു പിടിയും കിട്ടുന്നില്ല.

അ ഒരു നിമിഷം എല്ലാവരും എന്നെ തന്നെ നോക്കി കൊണ്ടിരിക്കുകയാണ്. എന്റേ മറുപടി ക്കായുള്ള എല്ലാവരുടേയും കട്ടക്കാത്തിരിപ്പ്.

എവിടേക്കായിരിക്കും ഇവൻ എന്നെ ക്ഷണിക്കുന്നത് , അതും എന്തിനു വേണ്ടി ആയിരിക്കും . ഞാൻ എന്തു മറുപടിയാണ് ഇവന് കൊടുക്കേണ്ടത്.

ഫെബിയേ നോക്കിയപ്പോൾ അവൾ തല ചെരിച്ച് സമ്മതം മൂളി കഴിഞ്ഞു . ഷാനുവിന്റേ മുഖത്തും ചെറിയൊരു പുഞ്ചിരി കാണാമായിരുന്നു.

അവസാനം ഞാൻ വരാം എന്ന് നിച്ചുവിനോട് സമ്മതം മൂളി.

അവനോടൊപ്പം എല്ലാവരോടും പറഞ്ഞ് കൊണ്ട് തന്നെ അ വീടിന്റെ പടിയിറങ്ങി.

നിച്ചുവിന്റെ മുഖത്ത് ആ ഒരു നിമിഷം ചെറിയൊരു സങ്കടവും സന്തോഷവും ഒക്കെക്കാണാമായിരുന്നു.

അവന്റെ പാതയേ പിന്തുടർന്ന് കൊണ്ട് ഞാനും നടന്നകന്നൂ. കുറച്ച് ദൂരം ചെന്നപ്പോൾ അവൻ എന്റെ കൈകളിൽ പിടിമുറുക്കിയിരുന്നു.

അ ഒരു നിമിഷം അവന്റെ മുഖത്തേ ഭാവമാറ്റങ്ങൾ എന്നിൽ ഒരുപാട് ചോദ്യങ്ങൾ തൊട്ടുണർത്താൻ തുടങ്ങി.

പിന്നിട്ട ഓരോ വഴികളും എന്നേ കൂടുതൽ കൂടുതൽ പഴയ കാല ഓർമ്മകളിലേക്ക് അതിലുപരി വലിയ ഭീതിയിൽ തന്നെ കൊണ്ടെത്തിച്ചു.

ന്റെ ബർത്ത്ഡേ ആഘോഷത്തിന് വേണ്ടി ക്ഷണിക്കപ്പെട്ട അധിതികൾക്കായ് ന്റെ പൊന്നുമ്മച്ചിയുടെ സ്പഷ്യൽ ബിരിയാണി വീട്ടിൽ തയ്യാറായി കൊണ്ടിരിക്കുമ്പോൾ ഇപ്പോ പുഴയിൽപ്പോയി കുളിച്ചിട്ട് വരാമെന്നും പറഞ്ഞ് അ വീടിന്റെ പടിയിറങ്ങി പുഴ ലക്ഷ്യമാക്കി നടന്ന അതേ പാതയിലൂടെയാണ് ഇവനെന്റെ കൈയ്യും പിടിച്ച് ഇപ്പോൾ കൊണ്ട് പോകുന്നത്.

അന്ന് സംഭവിച്ചതൊന്നും നിങ്ങൾ മറന്ന് പോയിട്ടുണ്ടാവില്ലല്ലോ

അള്ളാ , എന്താണിപ്പോൾ ശരിക്കും സംഭവിക്കാൻ പോകുന്നത്. എന്തിനാണ് ഇവൻ ഇനി ഒരിക്കൽ പോലും ഞാൻ കാണരുതെന്നാഗ്രഹിച്ച ഈ വഴികളിലൂടെത്തന്നെ എന്നെ കൊണ്ടുപോകുന്നത്.

ഒരു കണക്കിനാലോചിച്ചാൽ ഇന്നും ക്ഷണിക്കപ്പെട്ട അധിതികൾക്കായ് അ വീട്ടിൽ ഷാനുവിന്റെ ഉമ്മ ബിരിയാണി തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അ വീടിന്റെ പടി ചവിട്ടി ഇവന്റെ കൂടേ ഇറങ്ങി പുറപ്പെട്ടത്.

ഞാൻ ഒരിക്കൽ പോലും ഓർക്കാൻ ആഗ്രഹിക്കാത്ത , ന്റെ പൊന്നുപ്പച്ചിയേ ഞങ്ങൾക്ക് നഷ്ടപ്പെടേണ്ടി വന്ന , എന്റെ ഈ ശരീരത്തേ പിച്ചിച്ചീന്താൻ വന്ന കാട്ടാളന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ ഒന്ന് ഉറക്കേ പൊട്ടിക്കരയാൻ പോലും ആവാതെ ഒരാള് പോലും രക്ഷക്കായ് എനിക്കരികിൽ പ്രതൃക്ഷപ്പെടാതെ അയാൾക്ക് മുന്നിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലുമറിയാതെ കിടന്നുകൊടുക്കേണ്ടി വന്ന അ ദിവസം , അതേ , അതേ വഴികൾ തന്നെയാണിത്.

എനിക്കാകെ പേടിയാകുന്നു. എന്റെ കൈകൾ ബലമായി പിടിച്ച് കൊണ്ട് തന്നെ നിച്ചുവിന്റെ കൈകൾക്കുള്ളിൽ ആക്കിയിട്ടുണ്ട്.

ഞാൻ അവന്റെ മുഖത്ത് നോക്കുമ്പോഴൊന്നും ഇത്രയും നേരം ഞാൻ കണ്ട അവന്റെ കലങ്ങിയ കണ്ണുകളൊന്നും കാണാൻ കഴിയുന്നേയില്ല.

സർവ്വ ധൈര്യവും മുറുകേ പിടിച്ച് കൊണ്ട് എന്റെ കൈകൾ അവനിൽ നിന്നും സ്വതന്ത്ര നാക്കാൻ പല ശ്രമവും നടത്തി നോക്കി.

ഇല്ല . ഞാൻ ഇത് വരെ കണ്ട നിച്ചുവല്ല ഇവനിപ്പോൾ.

നിച്ചൂ. എന്റേ കൈ വേദനിക്കുന്നു. വിട് ന്റെ കൈ. നീ എങ്ങോട്ടാ എന്നേ കൂട്ടി കൊണ്ട് പോകുന്നത്. പറയ്. പ്ലീസ്

അവന്റെ മുഖത്ത് എന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയൊന്നും കണ്ടതേയില്ല.

പിന്നിട്ട ഓരോ വഴികളും എന്റെ കാലുകളെ പിന്നോട്ട് വലിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെടാൻ തുടങ്ങി , എന്റെ നെറ്റിയിൽ നിന്നും വിയർപ്പിൻ തുള്ളികൾ ഒലിച്ചിറങ്ങി കൊണ്ടേയിരുന്നു.

ഇവിടെയൊന്നും ഒരാളെപ്പോലും എനിക്ക് കാണാൻ കഴിഞ്ഞതേയില്ല. തീർത്തും പഴയത് പോലെ ഒറ്റപ്പെട്ട ഒരവസ്ഥ. അന്നെനിക്കായ് അവസാനം പൊന്നുപ്പച്ചിയെങ്കിലും ഓടിയെത്തിയിരുന്നു . ഇന്ന് അ സ്ഥാനത്ത് എന്റെ ഉപ്പച്ചി എനിക്കായ് ഓടിയെത്താൻ ജീവിച്ചിരിപ്പില്ല.

നിച്ചു. പ്ലീസ് നിന്നോടാ ഞാൻ ചോദിക്കുന്നത് . നീ ഇതെങ്ങോട്ടാ എന്നെ കൊണ്ടുപോകുന്നത്. എനിക്ക് പേടിയാകുന്നു . പ്ലീസ് എന്നെ വീട് . നിച്ചു എനിക്ക് വീട്ടിൽ പോണം .

വീട്ടിലേക്കൊക്കെ പോകാം . ഇപ്പോ നീ എന്റേ കൂടേ വാ.

ഇല്ല. നീ എന്നേ വിട്. എനിക്ക് പോണം .

ഞാൻ ഇങ്ങനെ ഓരോന്ന് അവനോട് പറയുംതോറും അവൻറെ നടത്തത്തിന് വേഗത യും എൻറെ കൈകൾ പിടിച്ചു വച്ചതിന്റെ ബലവും കൂടിക്കൊണ്ടേയിരുന്നു.

ഞാനിപ്പോൾ പോയിപ്പോയി അ പുഴയുടെ അരികിലാണ്.

അതെല്ലാം ഒരിക്കൽക്കൂടി കണ്ടപ്പോഴേക്കും ഞാൻ പൂർണ്ണമായും തളർന്നിരുന്നു.

പഴയ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടി കൊണ്ടേയിരുന്നു.

ആ സമയം എൻറെ ശരീരത്തെ പിച്ചിച്ചീന്താൻ വന്ന അ കാട്ടാളന്റെ കണ്ണുകളിലെ അതേ തീക്ഷ്ണത നിച്ചുവിന്റെ കണ്ണുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ഞാൻ പല ആവർത്തി അവനിൽനിന്നും എൻറെ കൈകളെ അടർത്തി മാറ്റാൻ ശ്രമിച്ചു.

എന്നിട്ടും അവൻ എന്റെ കൈകളിൽ പിടി വിടാതെ ഞാനിപ്പോൾ നിൽക്കുന്ന ഈ പുഴയുടെ അരികിൽ നിന്നും കുറച്ച് അകലേയായി എന്റെ കണ്ണുകളിൽ പ്രത്യക്ഷപ്പെട്ട അ വീട് ലക്ഷ്യമാക്കി നടന്നടുക്കാൻ ശ്രമിച്ചു.

അന്നെന്നെ ഇതേ സ്ഥലത്ത് നിന്നുമായിരുന്നു ആ കാട്ടാളൻ കൂട്ടി കൊണ്ടുപോയി അവിടേയായ് കാണുന്ന അ വീട്ടിൽ കയറ്റി ബലമായി പിടിച്ച് അയാളുടെ കരങ്ങൾക്കിടയിലാക്കി പൂർണ്ണ നഗ്നയായി കിടന്ന എന്റെ ശരീരത്തിൽ അയാളുടെ കാമഭ്രാന്ത് തീർക്കാൻ ശ്രമം നടത്തിയത്.

അന്നെനിക്ക് നഷ്ടമായത് ഞങ്ങളുടെ സ്വപ്നങ്ങളും സന്തോഷങ്ങളും അതിലുപരി എനിക്ക് എൻറെ എല്ലാമെല്ലാമായ എൻറെ പൊന്നുപ്പച്ചിയും ഞങ്ങളുടെ സ്വപ്നതുല്യമായ ആ വീടും ഒക്കെ ആയിരുന്നു.

അള്ളാ . ഇവനും അതേ പാതയോണോ പിന്തുടരുന്നത്. എന്തിനാണിവൻ എന്നേ ഇങ്ങനെ ബലമായി പിടിച്ച് അവിടേക്ക് കൊണ്ട് പോകുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.

ഞാൻ പല ആവർത്തി അവനോട് കെഞ്ചിയിട്ടും അവൻ കേട്ടില്ല. എങ്ങനെയൊക്കെയോ അവനെന്റെ കൈകളിൽ പിടിച്ച് വലിച്ച് ഈ വീടിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുകയാണ്.

തീർത്തും ഒറ്റപ്പെട്ട നിമിഷം . അന്ന് ഞാൻ അനുഭവിച്ച അതേ ഫീലിംഗ്. അ വീടിനുള്ളിൽ എത്തി അവന്റെ കൈകൾ എന്നിൽ നിന്നും അടർത്തി മാറ്റിയപ്പോൾ എനിക്കെന്തെന്നില്ലാത്ത ഭയം തോന്നി.

ഞാൻ അവിടം ചുറ്റും നോക്കിയപ്പോൾ
എല്ലാം അന്നുണ്ടായിരുന്നതുപോലെ തന്നെ കിടക്കുന്നു. യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

എന്റെ ശരീരത്തിൽ നിന്നും ഒഴുകി കൊണ്ടിരുന്ന രക്തത്തിനരികിൽ എന്റെ ഉപ്പയുടെ കരങ്ങൾ കൊണ്ട് എന്നേ നെഞ്ചോട് ചേർത്ത് പിടിച്ച് എന്റെ ജീവന് വേണ്ടി അവിടെ കിടന്ന് യാചിച്ച പൊന്നുപ്പച്ചിയുടെ മുഖമാണ് എനിക്കിപ്പോൾ ഓർമ്മ വന്നത്.

അതിനിടയിൽ അ കാട്ടാളന്റേ കാമ ഭ്രാന്ത് എനിക്ക് നേരെ അയാളുദ്ദേശിച്ച പോലെ നടത്താൻ കഴിയാതെ വന്നപ്പോൾ, തടയാൻ വന്നതിന്റെ അമർശവും ദേശ്യവും ഒക്കെ പേറി കൈയ്യിൽ സൂക്ഷിച്ച കുപ്പിയിലെ ആസിഡ് എന്നെ ചേർത്തുപിടിച്ച എൻറെ പൊന്നുപ്പച്ചിയുടെ തലയിലൂടെ ഒഴിച്ചു കൊണ്ട് അയാൾ സന്തോഷിച്ചപ്പോൾ അതിന് മീതേയായ് സ്വന്തം ഉപ്പച്ചിയുടെ മരണം മുഖാമുഖം കണ്ട് കൊണ്ട് ആ നിമിഷം എൻറെ മുഖത്ത് തെറിച്ച ആസിഡിന്റെ വീര്യം കാരണം ഒന്നും ചെയ്യാൻ കഴിയാതെ തളർന്നു അവശയായ് കിടന്ന എന്റേ ശരീരത്തിലേക്ക് മരിക്കുന്നതിന് തൊട്ട് മുമ്പായ് ഞാൻ പുഴയിലേക്ക് വരുമ്പോൾ കയ്യിൽ കരുതിയ എന്റെ പൊന്നുപ്പച്ചി ബർത്ത്ഡേക്ക് എനിക്കായി സമ്മാനിച്ച , അ കാട്ടാളൻ എന്നിൽ നിന്നും തട്ടിമാറ്റിയ പുതിയ ഡ്രസ്സ് എന്റേ നഗ്നയായ ശരീരത്തിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് ഈ ലോകത്ത് നിന്നും വിടപറഞ്ഞ എൻറെ ഉപ്പച്ചിയുടെ ആ അവസാനനിമിഷമാണ് എനിക്കോർമ്മ വരുന്നത്.

എന്തിനാണ് ഇവൻ എന്നേ പിടിച്ചു വലിച്ചു കൊണ്ടു വന്നത്. ഇവനാരാണ് ശരിക്കും. ഈ സ്ഥലവും എൻറെ ജീവിതത്തിൽ നടന്ന സംഭവങ്ങളും എല്ലാം വളരേ വ്യക്തമായി തന്നെ അറിയാവുന്ന ആരോ ഒരാൾ ആണ്.

അന്നത്തതുപോലെ ഇവിടെ എന്നെ രക്ഷപ്പെടുത്താൻ ഇന്നാരു വരാനാ. ഈ നിച്ചു എന്തിനു വേണ്ടിയാണ് എന്നെ ഇവിടെ കൊണ്ടു വന്നത്.

ഓരോന്ന് ആലോചിച്ച് ആലോചിച്ച് എന്റെ കണ്ണീർകണങ്ങൾ ധാരധാരയായി ഒഴുകാൻ തുടങ്ങി . ധൈര്യമെല്ലാം ചോർന്നു പോകുന്നതു പോലെ . ഇതെന്തു പരീക്ഷണമാണ് എന്നെ വിടാതെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നത്. അള്ളാ എന്നേ രക്ഷിക്കണേ .

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!