Skip to content

എയ്ഞ്ചൽ – പാർട്ട് – 41

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝🅿🅰® T-4⃣1⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

അതിനിടയിൽ അ കാട്ടാളന്റേ കാമ ഭ്രാന്ത് എനിക്ക് നേരെ അയാളുദ്ദേശിച്ച പോലെ നടത്താൻ കഴിയാതെ വന്നപ്പോൾ,
തടയാൻ വന്നതിന്റെ അമർശവും ദേശ്യവും ഒക്കെ പേറി കൈയ്യിൽ സൂക്ഷിച്ച കുപ്പിയിലെ ആസിഡ് എന്നെ ചേർത്തുപിടിച്ച എൻറെ പൊന്നുപ്പച്ചിയുടെ തലയിലൂടെ ഒഴിച്ചു കൊണ്ട് അയാൾ സന്തോഷിച്ചപ്പോൾ , അതിന് മീതേയായ് സ്വന്തം ഉപ്പച്ചിയുടെ മരണം മുഖാമുഖം കണ്ട് കൊണ്ട് , ആ നിമിഷം എൻറെ മുഖത്ത് തെറിച്ച ആസിഡിന്റെ വീര്യം കാരണം ഒന്നും ചെയ്യാൻ കഴിയാതെ തളർന്നു അവശയായ് കിടന്ന ന്റേ ശരീരത്തിലേക്ക് മരിക്കുന്നതിന് തൊട്ട് മുമ്പായ് ഞാൻ പുഴയിലേക്ക് വരുമ്പോൾ കയ്യിൽ കരുതിയ എന്റെ പൊന്നുപ്പച്ചി ബർത്ത്ഡേക്ക് എനിക്കായി സമ്മാനിച്ച , അ കാട്ടാളൻ എന്നിൽ നിന്നും തട്ടിമാറ്റിയ പുതിയ ഡ്രസ്സ് എന്റേ നഗ്നയായ ശരീരത്തിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് ഈ ലോകത്ത് നിന്നും വിടപറഞ്ഞ എൻറെ ആ ഉപ്പച്ചിയുടെ അവസാനനിമിഷമാണ് എനിക്കിന്നോർമ്മ വരുന്നത്.

എന്തിനാണ് അതേ സ്ഥലത്തേക്ക് ഇവനും എന്നേ പിടിച്ചു വലിച്ചു കൊണ്ടു വന്നത്. ഇവനാരാണ് ശരിക്കും. ഈ സ്ഥലവും എൻറെ ജീവിതത്തിൽ നടന്ന സംഭവങ്ങളും എല്ലാം വളരേ വ്യക്തമായി തന്നെ അറിയാവുന്ന ആരോ ഒരാൾ ആണ് ഇവനും
.
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘

ഞാൻ ഈ വീടിന്റെ ജനൽ പാളിയിലൂടെ പുറത്തേക്ക് നോക്കി.

അള്ളാ പഴയതിനേക്കാളും ഭീകരമായ അന്തരീക്ഷമാണല്ലോ പുറത്ത് . ഒന്നുറക്കേ കരഞ്ഞാൽ പോലും ഇവിടെ ഒരാളും ഓടിയെത്തുകയില്ല. ചുറ്റും കാട് മൂടിക്കിടക്കുകയാണ്.

എനിക്ക് എങ്ങനെയെങ്കിലും ഇവിടെനിന്നും രക്ഷപ്പെട്ടേ മതിയാകൂ. പക്ഷേ എങ്ങനെ .

നിച്ചുവിൻറെ കണ്ണുകളിൽ കാണാൻ കഴിയുന്നത് കനലെരിയുന്ന ചുവന്ന തീ ഗോളങ്ങൾ മാത്രമാണ്.

നിച്ചു. പ്ലീസ് എന്താ എന്താ നിന്റെ ഉദ്ദേശ്യം.

ഒരിക്കൽ എനിക്ക് എല്ലാം ഇവിടെ വെച്ച് നഷ്ടപ്പെട്ടു പോയതാണ്. ആ നഷ്ടങ്ങൾ ഇന്നും എനിക്ക് കണ്ണീര് മാത്രമേ നൽകുന്നുള്ളൂ.

പ്ലീസ് എനിക്ക് എന്റെ വീട്ടിൽ പോണം .
ഇന്നെനിക്ക് വേണ്ടി കാത്തിരിക്കാൻ ന്റെ ഉമ്മിയും കാക്കുവും മാത്രമേ ഉള്ളൂ.

ദേയ് ഇവിടേ വെച്ചാ എനിക്കെന്റെ പൊന്നുപ്പച്ചിയേ അതും ഞാൻ കാരണം എന്റെ കൺമുമ്പിൽ വെച്ച് ഞങ്ങൾക്ക് നഷ്ടമായത്.

എനിക്ക് ന്റെ കാക്കുവിനും ഉമ്മിക്കും വേണ്ടി ജീവിക്കണം. അവരെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല.

ഞാൻ അങ്ങനെ എന്തൊക്കെയോ അവനോടു പറഞ്ഞു കൊണ്ടേയിരുന്നു. കരഞ്ഞു കരഞ്ഞു തളർന്ന് അവസാനം അവിടെ ഇരുന്നു പോയിരുന്നു.

അ സമയം നിച്ചു എന്റേ അടുത്തേക്ക് അടുത്തേക്ക് വന്നു കൊണ്ടേയിരുന്നു.

ഞാൻ പതുക്കേ ബാക്കിലേക്ക് നീങ്ങി നീങ്ങി ചുമരിൽ തട്ടി നിന്നു പോയി.

അള്ളാ ഇനി ഞാൻ എന്ത് ചെയ്യും.

ഇവൻ എന്നിലേക്ക് അടുത്ത് കൊണ്ടേയിരിക്കുകയാണല്ലോ.

ഞാനും അവനും തമ്മിൽ ഒരു ചാൺ അകലം മാത്രം . അവന്റെ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി കൊണ്ടിരിക്കുകയാണ്.

എൻറെ ശ്രദ്ധയും അവന്റെ കണ്ണുകളിലേക്ക് തന്നെയായിരുന്നു.എനിക്ക് എങ്ങനെയെങ്കിലും ഇവനിൽ നിന്നും രക്ഷപ്പെട്ടേ മതിയാകൂ.

അവൻ എന്റേ രണ്ട് കൈകളും ബലമായി പിടിച്ച് വെച്ചു.

ശേഷം അവന്റേ ചുണ്ടുകൾ എന്റേ ചുണ്ടുകളുമായി അടുത്തപ്പോഴേക്കും പേടിച്ച് കൊണ്ട് എന്റേ രണ്ട് കണ്ണുകളും അടഞ്ഞു പോയിരുന്നു.

സെക്കന്റുകൾ കഴിഞ്ഞിട്ടും അവന്റേ ചുണ്ടുകളിലെ സ്പർശനം എന്നിലേൽക്കാതേ വന്നപ്പോൾ ഞാൻ എന്റെ കണ്ണുകളെ പതുക്കേ തുറന്നു കൊണ്ട് അവന് നേരേ നോക്കിയതും.

ഓൻ ഓന്റെ പിരികം പൊക്കിക്കൊണ്ട് എന്താ എന്നുള്ള ഒരു ആങ്യം മാത്രം.

ആ സമയം എനിക്കൊന്നും മനസ്സിലായില്ല.അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് .

അവന്റെ മുഖത്തേ ഭാവമാറ്റങ്ങൾ എനിക്ക് മനസ്സിലാകുന്നതേയില്ല.

എന്റെ കൈകൾ അവനിൽ നിന്നും പതുക്കേ അഴയുന്നുണ്ട്.

അപ്പോഴും ശ്രദ്ധ മുഴുവനും അവന്റേ മുഖത്തേക്ക് തന്നെയായിരുന്നു.

നീ പേടിച്ച് പോയോ .

അവന്റെ അ ചോദ്യത്തിൽ ചെറിയൊരു ആശ്വാസം ഒക്കെ തോന്നിയെങ്കിലും പിന്നീട് സംഭവിച്ചതൊക്കെ എന്നേ ഒരുപാട് തളർത്തുകയായിരുന്നു.

നിച്ചൂ. എന്താ എന്താ നിനക്ക് വേണ്ടേ. എന്തിനാ … എന്തിനാ എന്നോട് ഇങ്ങനെയൊക്കെ . നീ …..

എനിക്കോ . എനിക്കെന്താ നിന്റേട്ത്ത്ന്ന് വേണ്ടത് എന്നോ .. എന്നും പറഞ്ഞ് അവൻ എന്റേ മുഖത്തേക്ക് തന്നേ നോക്കി കൊണ്ട് അവന്റേ രണ്ട് കൈകളും എന്റെ തോളിൽ പിടിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പ് … അന്ന് ഇതേ സ്ഥലത്തേക്ക് നിന്നേ വലിച്ചിഴച്ച് കൊണ്ട് വന്ന് നിന്റെ ഈ ശരീരത്തിന് മുകളിൽ ദാ ഇവിടേ വെച്ച് കാമം ശമിപ്പിക്കാൻ ഒരാൾ ശ്രമം നടത്തിയ അ ദിവസം .

അന്നത്തെ ടെൻഷനിൽ ഒരു പക്ഷേ നീ ശ്രദ്ധിച്ചു കാണില്ല. നിങ്ങൾ രണ്ടുപേരും അല്ലാതെ മൂന്നാമതൊരാൾ കൂടി ഇവിടേ ഈ വീട്ടിൽ ഉണ്ടായിരുന്നു.

അയാൾക്ക് വേണ്ടി അയാൾ പറഞ്ഞത് പ്രകാരം നീ പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നിന്റേ വസ്ത്രം അവിടേ നിന്നും മാറ്റി ഈ വീട്ടിലെത്തിച്ച ഒരാൾ ,

നിന്നേ ഇങ്ങോട്ട് കൊണ്ട് വരുന്നത് കണ്ട് അയാൾക്ക് വേണ്ടി ഇതിന്റെ ഉള്ളിൽ നിന്നും ഈ വാതിലുകൾ തുറന്നു കൊടുത്ത ഒരാൾ ,

കരഞ്ഞു കലങ്ങിയ കണ്ണുകളാലേ ഇവിടെ ഇങ്ങനേ വിറങ്ങലിച്ച് കൊണ്ട് സ്വയം രക്ഷക്ക് വേണ്ടി ഉറക്കേ അലമുറയിട്ട് കൂവിയിട്ട് പോലും ആരും ഒരു സഹായത്തിന് പോലും എത്താതെ തളർന്നു പോയ നിന്റേ ഈ ശരീരത്തിൽ അവശേഷിച്ച തോർത്ത് മുണ്ട് പോലും പറിച്ചെടുത്ത് മാറ്റി അയാൾ ചെയ്യുന്നതെല്ലാം ദേയ് അവിടേ ഇരുന്ന് കൊണ്ട് കാണേണ്ടി വന്ന ഒരാൾ .

അള്ളാ . ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്. അന്ന് അ കാട്ടാളനല്ലാതേ അയാൾക്ക് സഹായത്തിന് ഒരാൾക്കൂടിയുണ്ടായിരുന്നെന്നോ .

എന്റെ ഈ ശരീരം പിച്ചിച്ചീന്തുന്നതെല്ലാം കണ്ട് കൊണ്ട് ഇവിടേ മറ്റൊരാൾക്കൂടി സന്തോഷിച്ചിരുന്നെന്നോ . വേണ്ട . എനിക്കൊന്നും കേൾക്കണ്ട . എങ്ങനേലും ന്റെ കാക്കുവിന്റേ അടുത്തെത്തിയേ തീരൂ.

ദേയ് ഇങ്ങോട്ട് നോക്കിയേ . ഇപ്പോത്തന്നേ തളർന്നാലെങ്ങനേ . അതാരാണെന്നറിയണ്ടേ നിനക്ക് . ദേയ് ഇവിടേ നോക്കടോ..എന്നും പറഞ്ഞ് അവന്റെ കൈകൾ കൊണ്ട് എന്റെ കവിളുകൾ താടിയെല്ലോടുകൂടി പിടിച്ച് അവന് നേരെ ഉയർത്തി.

ദാ .. ഈ ഞാൻ തന്നേ.

വാട്ട് . നിച്ചൂ. യൂ. ചീറ്റ് വിത്ത് മി.

എന്നും പറഞ്ഞ് ദേശ്യത്തോട് കൂടി ഞാൻ എന്റെ കൈകൾ കൊണ്ട് അവന്റേ കോളറിൽ പിടിച്ച് വലിച്ച് ബാക്കിലോട്ട് തള്ളി.

എനിക്ക് അ ഒരുനിമിഷം അവനോട് വെറുപ്പും ദേഷ്യവും സങ്കടവും എല്ലാം കൂടെ ആയിരുന്നു.

അല്ലെങ്കിലും പ്രതീക്ഷിക്കാത്ത കാര്യങ്ങളല്ലേ കേൾക്കുന്നത്.

എന്റേ കോളറിൽ നിന്ന് വിട് നീ . ഞാൻ പറയട്ടേ എല്ലാം.

അന്ന് അയാൾ തുടക്കത്തിൽ നിന്നോട് എങ്ങനെയൊക്കെയാണോ പെരുമാറിയത് അത് പോലെയൊക്കെ ഇന്ന് ഞാൻ നിന്നോട് ഇത് വരേ പെരുമാറി കഴിഞ്ഞു. ഒരു പക്ഷേ നീ ശ്രദ്ധിച്ചു കാണില്ല.

പുഴക്കരയിൽ നിന്നും വസ്ത്രം നഷ്ടപ്പെട്ട് ഉടുതുണിയിൽ മാത്രം അത്രയും ദൂരം നടന്ന് എങ്ങനെ വീട്ടിലെത്തും എന്ന് ചിന്തിച്ച നിന്റേ മുന്നിൽ പ്രത്യക്ഷപ്പെട്ട അയാൾ ആദ്യം ചെയ്തത് അയാളിൽ നിനക്ക് ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. അയാളുടെ മകളുടെ വസ്ത്രം നിനക്ക് തരാം എന്നും പറഞ്ഞ് . ശരിയല്ലേ

അത് പോലേ തന്നെ ഞാൻ ഒന്ന് നിന്നേ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോഴേക്കും നീ എന്നേ വിശ്വസിച്ച് എന്റേ കൂടേ ഇറങ്ങി വന്നു. നിനക്കെന്നിൽ ഒരു വിശ്വാസം വന്നു പോയി.

അന്നും ഇന്നും നീ ചിന്തിക്കാതേ പോയ രണ്ടു കാര്യങ്ങൾ .

ഒന്ന്.
അത്രയും നാളുകൾ എവിടെയും കണ്ട് പോലും പരിചയമില്ലാത്ത ഞങ്ങളെക്കുറിച്ച് കൂടുതൽ അറിയാനൊന്നും ശ്രമിക്കാതെ തന്നെ ഞങ്ങളെ വിശ്വസിച്ച് കൊണ്ട് കൂടെ ഇറങ്ങിപ്പുറപ്പെട്ടു എന്നത് .

രണ്ട് .
ദാ ഇതിന്റെയുള്ളിൽ കൊണ്ട് വന്ന ഈ സമയം ഞാൻ തുടക്കത്തിൽ നിന്നോട് ചെയ്തത്പ്പോലെയൊക്കെ അയാൾ തുടക്കത്തിൽ നിന്നോട് ചെയ്തിട്ടും ഇതിൽ അന്നത്തേ എന്റെ പങ്ക് എന്താണെന്നറിഞ്ഞ ഈ നിമിഷം നീ എന്റേ കോളറിൽ പിടിക്കാൻ കാണിച്ച ധൈര്യം നിന്നേ ഞങ്ങൾ ആക്രമിക്കാൻ വന്നപ്പോൾ കാണിച്ചില്ല എന്നത് .

അതേ . നമുക്ക് നേരേ ആക്രമണങ്ങൾ അഴിച്ചു വിടുമ്പോൾ അതിനേ ചെറുത്ത് തോൽപ്പിക്കാൻ കഴിയാതേ വരുന്നത് തന്നെയാണ് നമ്മുടെയൊക്കെ പരാജയം.

നിന്റേ ഈ ശരീരത്തോട് അയാൾക്ക് തോന്നിയ കാമം തീർക്കാൻ വേണ്ടി എല്ലാത്തിനും കൂട്ട് നിന്ന് എല്ലാം കണ്ടു കൊണ്ട് നിന്ന എന്നേ ഇവിടേ വെച്ച് ഇഞ്ചിഞ്ചായി കൊല്ലാനുള്ള ദേശ്യം നിൻറെ ഈ മുഖത്ത് വളരെ വ്യക്തമാണ്.

ഞാൻ ചെയ്ത തെറ്റിന് നിനക്ക് എന്നേ എന്തുവേണമെങ്കിലും ചെയ്യാം. പക്ഷെ അതിന് സമയം ആയിട്ടില്ല.

അതിനൊക്കെ മുമ്പ് എനിക്ക് ഈ മണ്ണിൽ ചെയ്തുതീർക്കേണ്ട ഒരു കാര്യമുണ്ട്.

നിന്നേ ഇവിടെയിട്ട് പിച്ചിച്ചീന്താനും , നിന്റെ ഉപ്പയേ നമ്മുടെ കൺമുമ്പിലിട്ട് ആസിഡ് ഒഴിച്ച് കൊല്ലാനും കാരണക്കാരനായ അയാളെ എനിക്ക് കൊല്ലണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പാ ഞാൻ അയാൾ ജയിലിൽ നിന്നുമിറങ്ങുന്നതും കാത്ത്.

അത് നിങ്ങളോട് രണ്ട് പേരോടും ചെയ്തതിന് മാത്രമല്ല.

ഇന്ന് എനിക്ക് എൻറെ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത അത്രയും സ്നേഹം തരുന്ന ഒരു ഉമ്മയും ഉപ്പയും അനിയത്തിയും ഷാനുവും ഒക്കെയുണ്ട്.

പക്ഷെ അവർ നിങ്ങളുടെ അ വീട്ടിൽ താമസമാക്കുന്നതിനൊക്കെ ഒരുപാട് മുമ്പ് എന്റേ ജീവിതത്തിൽ കഴിഞ്ഞു പോയ അവരാരും ഇന്നും അറിയാതെ പോയ അവരോട് പോലും എനിക്ക് മറച്ചു വെക്കേണ്ടി വന്ന എൻറെ മനസ്സിൽത്തന്നെ കിടന്ന് എരിഞ്ഞു നീറി കൊണ്ടിരിക്കുന്ന ഒരു വലിയ കഥയുണ്ട് ഈ ജീവിതത്തിൽ .

സന്തോഷമെന്താണെന്ന് ഒരിക്കൽപ്പോലും അറിയാൻ കഴിയാത്ത ഒരു കുട്ടിക്കാലം .

ഉപ്പയും ഉമ്മയും ഇത്താത്തയും വല്ലിമ്മയും ഞാനും ഞങ്ങളോടൊപ്പം എന്നും ദാരിദ്രവും പട്ടിണിയും കൂട്ടിനുണ്ടായ രാപ്പകലുകൾ കഴിച്ചു കൂട്ടിയ ഈ വീട്ടിലെ നരകതുല്യമായ ജീവിതം നയിച്ച ഒരു കാലം.

നിച്ചൂ. നീയെന്താ പറഞ്ഞേ ഇപ്പോ.

ഈ വീടോ . ഇത് നിന്റെ വീടാണെന്നോ . എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്തൊക്കെയാ നീ ഈ പറയുന്നേ.

അതേ . ഇതെന്റെ വീടായിരുന്നു. ഇവിടേ വെച്ച് അന്ന് നിനക്ക് സംഭവിച്ചത് പോലെ തന്നേ അല്ലെങ്കിൽ അതിനേക്കാൾ ദയനീയമായ ഒരവസ്ഥയിൽ അതും എന്റെ ഈ കൺമുമ്പിൽ വെച്ച് ഒരാൾക്കൂടി അയാളുടെ കാമ ഭ്രാന്ത് കാരണം മരണത്തോട് മല്ലടിച്ച് കൊണ്ട് അവസാനം ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി യാത്രയായിരുന്നു.

എന്റെ കൺമുമ്പിൽ നടക്കുന്നത് എന്താണെന്ന് പോലും അറിയാൻ കഴിയാത്ത പ്രായത്തിൽ ന്റെ ഈ കൈകൾ അ ജനലിൽ ബന്ധിപ്പിക്കപ്പെട്ട് കൊണ്ട് സ്വന്തം രക്തത്തിൽ പിറന്ന ന്റെ പൊന്നിത്താത്ത നിലത്ത് ഉടുവസ്ത്രം പോലുമില്ലാതെ അയാളുടെ ചുവടെ കിടന്ന് കൊണ്ട് ജീവന് വേണ്ടി അലമുറയിടുന്ന രംഗം കണ്ട് കൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ സ്ഥംഭിച്ചു നിൽക്കേണ്ടി വന്ന ഒരു ദിവസം .

എന്റെ കൂടെ ഇരുകൈകളും കാലുകളുമൊക്കെ ബന്ധിക്കപ്പെട്ട് കൊണ്ട് സ്വന്തം മകളേ തന്റേ ഭർത്താവ് പിച്ചിച്ചീന്തുന്നത് കണ്ട് നിൽക്കേണ്ടി വന്ന് കരഞ്ഞ് കരഞ്ഞ് ഭ്രാന്തിയായി മാറേണ്ടി വന്ന ന്റെ ഉമ്മച്ചിയും ,

സ്വന്തം ഉപ്പ മകളേ ഇഞ്ചിഞ്ചായി കൊല്ലുന്നത് കണ്ടു കൊണ്ട് നിൽക്കേണ്ടി വന്ന ഒരു അനിയന്റെ ദയനീയത നിറഞ്ഞ വല്ലാത്തൊരു ദുരാവസ്ഥയും.

വാട്ട് . . . . നിച്ചൂ . നീയെന്തൊക്കെയാ ഈ പറയുന്നത്. നിന്റേ ഉപ്പയേന്നോ . അയാളോ .

ഹും. ഉപ്പ. അങ്ങനൊരു സ്ഥാനം ഞാൻ അയാൾക്ക് കൊടുക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

എനിക്ക് പേടിയായിരുന്നു അയാളേ . അയാൾ കാരണം ന്റെ ഇത്താത്തയുടെ മരണശേഷം ഭ്രാന്തിയായി മാറേണ്ടി വന്ന ന്റെ ഉമ്മയേ കൊല്ലുമോ എന്നുള്ള പേടി .

അന്ന് കുളിച്ച് കൊണ്ടിരുന്നപ്പോൾ നിന്റേ വസ്ത്രം അവിടേ നിന്നും എടുത്ത് കൊണ്ട് ഇവിടേക്ക് വന്നില്ല എങ്കിൽ ന്റെ ഉമ്മയേ കൊല്ലുമെന്നുള്ളതായിരുന്നു അയാളുടെ ഭീഷണി.

ന്റെ ഉമ്മയേ കൊല്ലുമെന്ന് പേടിച്ച് എനിക്ക് അയാൾ പറഞ്ഞത് പോലെ ചെയ്യേണ്ടി വന്നു. ഇവിടേ നടന്നതെല്ലാം കണ്ടു നിൽക്കാനേ അന്ന് എനിക്ക് കഴിഞ്ഞുള്ളൂ.

എന്നും പറഞ്ഞ് അവൻ എന്റെ കൈകൾ ചേർത്ത് പിടിച്ച് കൊണ്ട് പൊട്ടി പൊട്ടിക്കരയുകയായിരുന്നു.

പക്ഷെ ന്റെ ഇത്താത്തക്ക് ഉണ്ടായ അതേ വിധി നിനക്കും സംഭവിക്കും എന്നു തോന്നിയപ്പോഴാണ് ഞാൻ അന്ന് ഇവിടെ നിന്നും ഇറങ്ങിപ്പോയി നിൻറെ ഉപ്പയെ അന്വേഷിച്ചു കണ്ടുപിടിച്ച് കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇവിടേക്ക് കൊണ്ടുവന്നത് .

അ ഉപ്പയുടെ മരണവും നിനക്ക് സംഭവിച്ചതും കണ്ടു നിൽക്കാ എന്നല്ലാതെ എനിക്ക് മറിച്ചൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അ നിമിഷം ഞാനെൻറെ ഉമ്മയെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ.

എത്ര നിന്നോട് ക്ഷമ ചോദിച്ചാലും മതിയാവില്ലെന്നറിയാം. പക്ഷെ എന്റെ ഇത്താത്തയേ ഇല്ലാതാക്കിയതിന്, ന്റെ ഉമ്മയേ ഭ്രാന്തിയാക്കി അവസാനം മരണത്തിന് കീഴടക്കേണ്ടി വന്നതിന്, നിന്റെ ഉപ്പയേ നിങ്ങൾക്ക് നഷ്ടപ്പെടുത്തിയതിന് , നിൻറെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിന് , എല്ലാത്തിനും എനിക്ക് കണക്ക് ചോദിക്കണം. എന്നിട്ട് ഞാൻ നിനക്കു മുമ്പിൽ കീഴടങ്ങും.

നിന്നോട് ചെയ്തതിന് നീ എനിക്ക് എന്ത് ശിക്ഷ തന്നാലും ഞാൻ അത് സ്വീകരിക്കാൻ തയ്യാറാണ് .

എല്ലാം ഒരു ഏറ്റുപറച്ചിലിന്ന് വേണ്ടി ഒരുപാട് ഞാനലഞ്ഞു നിന്നെയും അന്വേഷിച്ചു. മനസ്സിൽ കൊണ്ടുനടന്നു ഇത്രയുംകാലം വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു എനിക്ക്. പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്ക് നിന്നെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല.

നിൻറെ ഉപ്പയെ കൊന്നവന്റെ മകൻ , നിന്നെ പിച്ചിച്ചീന്താൻ ശ്രമിച്ചവന്റെ മകൻ , എനിക്ക് മറ്റുള്ളവരുടെ മുമ്പിൽ ലഭിച്ച ആ ഒരു പേര് നിന്നെ കുറിച്ച് എന്തെങ്കിലുമൊക്കെ അന്വേഷിക്കാനും വലിയൊരു തടസ്സമായി നിന്നു.

തീർത്തും ഈ ലോകത്ത് ഞങ്ങൾ ഒറ്റപ്പട്ടു. മരണം വരെ പലപ്പോഴും മുന്നിൽ തെളിഞ്ഞു വന്നു. പക്ഷെ എനിക്ക് വാശിയായിരുന്നു. നമ്മുടെ ജീവിതം ഇല്ലാതാക്കിയ ന്റെ ഉപ്പയോട് . പിന്നീട് ജയിലിൽ നിന്നുമിറങ്ങുന്നതും കാത്തുള്ളതായിരുന്നു എന്റേ തുടർന്നുള്ള ജീവിതം .

അതിനിടയിലാണ് നിന്റെ വീട്ടിൽ പുതിയ താമസക്കാര് വരുന്നതും എനിക്കെല്ലാം ഏറ്റ് പറയാൻ നിങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ അവരുമായി കൂടുതൽ അടുക്കാൻ ശ്രമിച്ചതും.

പ്രതീക്ഷിക്കാതെ വല്ലിമ്മയും എന്നേ വിട്ട് പോയതോടെ എനിക്ക് പിന്നേ ആശ്രയം അവർ മാത്രമായി.

ജീവിതത്തിൽ ഇത് വരെ എനിക്ക് ആരിൽ നിന്നും ലഭിക്കാതെ പോയ സ്നേഹം എന്താണെന്ന് ഞാൻ അവരിൽ നിന്നും തിരിച്ചറിഞ്ഞു തുടങ്ങി.

എന്റെ കഴിഞ്ഞു പോയ പഴയ ജീവിതം എന്താണെന്നത് ഷാനുവിന്റേ വീട്ടിൽ ഉള്ള ഒരാളും അറിയാതിരിക്കാൻ വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.

ഒരു പക്ഷേ അവരറിഞ്ഞു കഴിഞ്ഞാൽ എനിക്ക് ലഭിക്കുന്ന ഈ സ്നേഹം പിന്നേ തിരിച്ചു കിട്ടിയില്ലെങ്കിലോ എന്ന വേവലാതി.

എനിക്ക് അവരും നഷ്ടപ്പെട്ടാൽ ഈ ലോകത്ത് വേറെ ഒരാളും എന്റെ ആശ്രയത്തിനില്ല. അത് കൊണ്ട് ഇവിടേ നടന്നതൊന്നും നമ്മളിപ്പോൾ തിരിച്ചു പോയാലും അവരാരും അറിയരുത്. പ്ലീസ് .

നിന്നോട് ഒരു സഹായം ചോദിക്കാൻ പോലും എനിക്ക് അവകാശമില്ല എന്ന് അറിയാം. പക്ഷേ ഇത് നീ എന്റേ ഒരു അപേക്ഷയായി കാണണം.

എന്ന് പറഞ്ഞ് അവൻറെ കണ്ണുകളിലൂടെ മിഴിനീർ കണങ്ങൾ പൊഴിയാൻ തുടങ്ങി.

ഏയ് . നിച്ചു. വേണ്ട. കരയരുത്.

ഒരു കണക്കിനു ചിന്തിച്ചാൽ ഞാനും നീയും ഒരേ തോണിയിലൂടെ സഞ്ചരിക്കുന്നവരാണ്.

ഞാനും കാത്തിരിക്കുന്നത് നിൻറെ ഉപ്പ ജയിലിൽ നിന്നും ഇറങ്ങുന്നതിന് വേണ്ടിത്തന്നെയാണ്.

എനിക്ക് നിന്നോട് ഒരു ദേശ്യവും ഇല്ലടാ. എനിക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ വേറെ ആർക്കാ നിന്നെ മനസ്സിലാക്കാൻ പറ്റാ .

നിന്റെ കൂടെ ഈ പെങ്ങളും ഉണ്ടാകും നിന്റെ മരിച്ചു പോയ ഇത്താത്തയുടെ സ്ഥാനത്ത്.

എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.

നിച്ചു . എണീക്ക് നീ. ഇങ്ങനേ കരഞ്ഞാലെങ്ങനേടാ . അയ്യേ . ഇതിലും വലിയ എന്തൊക്കെ കയിഞ്ഞതാടാ നമ്മളെ ജീവിതത്തിൽ . ഇനി കരയരുത്. എന്നും പറഞ്ഞ് എന്റെ ശരീരത്തിൽ നിന്നും അവനെ എഴുന്നേൽപ്പിച്ച് അവൻറെ കണ്ണുനീർ എന്റെ കൈ വിരലുകൾ കൊണ്ട് ഞാൻ മായ്ച്ചു കളഞ്ഞു.

നമുക്ക് ഇവിടേ നിന്നും പോകാം വാ .. എന്നും പറഞ്ഞു അവനെയും കൂട്ടി യാത്ര തിരിച്ചു .

ഞങ്ങൾ അവിടേ നിന്നും വീട് ലക്ഷ്യമാക്കി നടന്നു. ഇനി ഒരിക്കലും ഈ പാതകളിൽ എന്റേ സ്പർശനം ഏൽക്കരുതേ എന്ന പ്രാർത്ഥനയിൽ .

ഒരു കഴുകന്മാർക്കും ഇത് പോലെ കാമം മൂത്ത് മറ്റുള്ളവരുടെ ശരീരം പിച്ചിച്ചീന്തിക്കൊണ്ട് അവസാനം കണ്ണീർ പൊഴിക്കേണ്ടി വരുന്ന ദുരിതപൂർണ്ണമായ ജീവിതം ഒരു കുടുംബത്തിനും നൽകരുതേ എന്ന പ്രാർഥനയിൽ .

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!