💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T-4⃣5⃣ 📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഈ പെണ്ണിനേ ഞാൻ… ഇനി ഫെബി നീയൊരക്ഷരം മിണ്ടിയാൽ നിന്നേ ഞാൻ കൊല്ലും അതുറപ്പാ എന്നു പറഞ്ഞു അവൾക്കു നേരേ തിരിഞ്ഞ് നിന്ന് കൊണ്ട് അവളേ പിടിച്ച് തള്ളിയതും , അ സമയം ഞങ്ങൾ രണ്ട് പേരും പോയി വീണ ആളേ കണ്ടതോടേ … ഒരു നിമിഷം സ്ഥംഭിച്ചു നിന്ന് പോയി എന്ന് തന്നേ പറയാലോ .
പടച്ചോനേ പണി പാളിയല്ലോ.. ഈ സാധനം എപ്പോ ഇങ്ങോട്ട് കെട്ടിയെടുത്ത് … അപ്പോൾ ഞങ്ങൾ ഇതുവരെ സംസാരിച്ചത് ഒക്കെ കേട്ടിട്ടുണ്ടാകുമോ . എന്നാ ഇന്നത്തോടേ കഴിഞ്ഞ് … എന്നും ചിന്തിച്ച് കൊണ്ട് എല്ലാവരേയും നോക്കിയതും.
ആഹാ .. അപ്പോ…ഞാൻ മാത്രമല്ല എല്ലാവരും എന്നെ പോലെ ഷോക്ക് ആയിട്ടുണ്ട്. എന്തൊക്കെ എക്സ്പ്രഷൻസാ ഓരോരുത്തരേ മുഖത്ത് ..
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘
ബെസ്റ്റ് … എല്ലാവരും ഇവിടേ ഷോക്കായി ആകെ പിടിത്തം വിട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോ ഇവന് മാത്രം എന്താ ലോട്ടറി അടിച്ചോ…
അതെന്താ ഷാന….
ആ…..ആർക്കറിയാ …എനിക്ക് തോന്നണതേയ് …. ഓന് സന്തോഷം വന്നിട്ടങ്ങാനും അറിയാതേ ചിരിച്ചപ്പോ സ്റ്റക്ക് ആയിപ്പോയെന്നാ …
ന്റെ റബ്ബേ ന്നാലും ഈ ഷാനയോട് വേണ്ടായിരുന്നു … ഇതൊരുമാതിരി മറ്റോട്ത്തെ എട്ടിന്റെ പണി ആയിപ്പോയി ട്ടോ …
ഫെബീ… ഇവന്റേ ഒലക്കമ്മലേ നോട്ടം കണ്ടാലേയ്… ആദ്യമായിട്ട് ന്നെ കാണുന്നത് പോലെ ഒക്കെത്തന്നേ ഉണ്ടല്ലോ …
ആണോ…
ആടീ പെണ്ണേ .. നോക്കി നോക്കി അങ്ങനേത്തന്നേ സ്റ്റക്ക് ആയീന്നാ തോന്നണേ… നീ ഒന്ന് നോക്ക് ഓന്റേ മുഖത്ത് …
എന്തോ … എങ്ങനേ … അതേയ് ഞാനെങ്ങനേയാ നോക്കണ്ടേ ഷാന….
കണ്ണു കൊണ്ട് … ദേയ് ഇങ്ങനേ ..
എടീ പോത്തേ … രണ്ടെണ്ണം കൂടേ എന്റെ താഴെയും മേലേയും ആയി കിടന്നാൽ ഞാൻ എങ്ങനേ ഓനേ നോക്കണേ …
ന്റെ മുകളിൽ നീയായത് കൊണ്ട് ഞാൻ നിന്റെ മുഖം കാണുന്നുണ്ട് എന്ന് വിചാരിക്കാ…
എന്റേ താഴേ കിടക്കണ ഓനേ കാണാനേയ് ൻക് ബാക്കിൽ സ്പെഷ്യൽ കണ്ണൊന്നും വെച്ചിട്ടില്ല.. ആദ്യം ഇയ്യ് എണീറ്റ് പോടി ന്റെ മേത്ത്ന്ന് . ന്നാലല്ലേ ൻക് തിരിഞ്ഞ് നോക്കാൻ പറ്റൂ…
ഹീ… നന്നായിപ്പോയി… ന്നാ നീ കാണണ്ടാ …അവിടെക്കിടക്ക്.. അല്ലേലും നിനക്ക് ഇനി ബാക്കിലെ കണ്ണിന്റെ കുറവ് കൂടേ ഉള്ളൂ …
എടാ തെണ്ടീ കാക്കുമാരേ. അവിടെയിരിന്ന് കിണിക്കാതേ ഒന്ന് ഇവളോട് എണീറ്റ് പോകാൻ പറയ് എന്റെ മേത്ത്ന്ന് .. … എനിക്ക് ഈ മൊതലിനേത്തന്നേ താങ്ങാൻ കഴിയണില്ല.
അപ്പോപ്പിന്നേ ഞങ്ങളേ രണ്ടാളേയും താഴേ കിടക്കുന്ന ഇവന്റേ കാറ്റ് പോയില്ലേൽ ഭാഗ്യം . പറഞ്ഞേക്കാം …
ടോ പൊട്ടന്മാരേ നിങ്ങളോടാ ഈ പറയ്ണേ ..
ഹൈ … ഇതെന്താപ്പോ കഥ…. എല്ലാരും ഇങ്ങനേ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കി നിന്നാൽ കഥ എങ്ങനേ മുന്നോട്ട് പോകും… ഇക്കാക്ക പ്ലീസ് … ഒന്ന് പിടിച്ച് മാറ്റ് ഈ സാധനത്തിനേ…
മിണ്ടല്ലടീ ഫെബീ… ഞാൻ എണീക്കില്ല … നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി … അതല്ലപ്പോ …ഇതെന്താടീ ഇവന് പറ്റിയേ…ഇനിയങ്ങാനും പ്രതിമ വല്ലതും ആണോ … അനങ്ങണില്ലല്ലോ ആശാൻ ..
അനങ്ങണ്ടാ മോളേ … അതാ നല്ലത്… ഇതിപ്പോ എല്ലാം കൈയ്യിൽന്ന് പോയ ലക്ഷണമാണ് . ഈ മൊതല് ഇവിടേ എപ്പോ പൊട്ടിപ്പുറപ്പെട്ടേന്ന് പടച്ചോന് മാത്രേ അറിയൂ… ഇവിടേ സംസാരിച്ചതെല്ലാം കേട്ടിട്ടുണ്ടെങ്കിൽ കഴിഞ്ഞ് ഇന്നത്തോടേ എല്ലാം…
അതേയ് ഷാന നീയെന്റെ മേത്ത്ന്ന് എണീറ്റ് കഴിഞ്ഞാലേയ് എനിക്ക് ഓന്റെ മേത്ത്ന്ന് എണീക്കായിരുന്നു. എന്റെ മുകളിലും താഴേയും ആയി നിങ്ങള് രണ്ടും മുഖത്തോട് മുഖം നോക്കിക്കിടന്നാലേ ഓന്റേ കാറ്റ് പോയിട്ടുണ്ടാകോ എന്ന് നിനക്ക് മാത്രമേ അറിയൂ.
ഹ…അതറിയാനൊന്നും ഇല്ല ഫെബീ … ഓന്റേ കാറ്റ് എപ്പൊഴോ പോയിക്ക് അല്ലടാ …
കാറ്റ് പോഴേന്നോ …
ആ .. പോയടീ… സത്യം… ഞാൻ പറയുന്നത് വിശ്വാസം ഇല്ലെങ്കിലേയ് നീ തന്നേ ഒന്നങ്ങട് നോക്ക് ..
ഞാനെങ്ങെനേ നോക്കാനാ …
എന്ത് … ശ്വാസം ഉണ്ടോന്നോ … അത് സിമ്പിളല്ലേ ഫെബീ… നീ ഈ വെള്ളത്തിലൊക്കെ മുങ്ങിപ്പോയാലേയ് കരക്കെത്തിച്ച് അവർക്ക് പിന്നേ കൃത്രിമ ശ്വാസം കൊടുക്കുന്നത് ഒക്കെ കണ്ടിട്ടില്ലേ… അത് പോലേ മോളൊന്ന് പരീക്ഷിച്ച് നോക്ക് ട്ടോ…
ഓഹോ…അത് ശരി… ആക്കിയതാണല്ലേ… എന്നാലേയ്…ഒരു കാര്യം ചെയ്യ് ഷാനാ … നിങ്ങള് രണ്ടാളും അല്ലേ ഫെയ്സ്റ്റു ഫെയ്സ് കിടക്കുന്നത്… നീ തന്നേ തന്നെത്താനങ്ങ് കൊടുത്താൽ മതി ഓൻക് നിന്റെ ശ്വാസം… ഇനിയിപ്പോ ഇത് വരേ ഓന്റേ കാറ്റ് പോയിട്ടില്ലേൽ കൊടുക്കുമ്പോ തന്നേ ആ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോള്ളും … അതേയ് ചളി അടിക്കാതേ ഒന്ന് എണീറ്റ് പോകോ ഷാനാ … പ്ലീസ് .
കിടന്ന് കിണിക്കിണ കണ്ടില്ലേ കൊരങ്ങൻ …
കിണിക്കേ…അപ്പോ നീ അല്ലേ പറഞ്ഞേ ഓന്റേ കാറ്റ് പോയീന്ന്…
ഓന്റെ കാറ്റ് അടിച്ച് പോക്കാ വേണ്ടേ… നമ്മള് ഇവിടേ പറയുന്നതും കേട്ട് ചിരിക്കാ ചെകുത്താൻ … എന്താടാ ഇങ്ങനേ നോക്കണേ …
ഷാനാ ….
ഹീ…അതേ ഷാനാ … ഈ ഞാൻ തന്നേ…. അപ്പോ ഇവിടേ സംസാരിച്ചത് എല്ലാം കേട്ടല്ലോലേ മോന്…
നിനക്ക് സമാധാനമായില്ലേ ഷാന…. എല്ലാം പൊളിഞ്ഞപ്പോ …
ഒന്ന് പോടീ ഫെബീ… ഓനറിഞ്ഞാൽ ൻകെന്താ …
എന്നും പറഞ്ഞ് ഞാൻ ഓളേ മേത്ത്ന്ന് എണീറ്റ് കൊണ്ട് കാക്കുവിന്റേ അടുത്തേക്ക് പോയി. എന്റേ ബാക്കിൽ തന്നേ ഫെബിയും എണീറ്റ് പോന്നു.
പിന്നേ അ കൊരങ്ങനാണേൽ അവിടേത്തന്നേ എണീറ്റ് കുത്തിയിരുന്ന് …
സംഭവം മറ്റൊന്നും അല്ലാന്നേയ് … ഇവിടെ ഞങ്ങളെ എല്ലാവരുടേയും കിളി പോയിക്കിടക്കാ… പിന്നേ ഓൻ എന്നെ അവിടേ കിടന്ന് ഷഹന എന്ന് വിളിച്ചപ്പോ ൻക് വല്യ അത്ഭുതം ഒന്നും തോന്നിയില്ല.
കാരണം ഞെട്ടാനുള്ളതൊക്കെ അവിടേ വീണപ്പോഴേ ഞെട്ടി തീർന്നിരുന്നു.
ഞാൻ ഷഹനയാണെന്ന് ഒരിക്കലും ഇവരാരും തിരിച്ചറിയരുത് എന്ന് പറഞ്ഞപ്പോഴേക്കും ദേയ് മുന്നിൽ വന്ന് ചാടി എല്ലാം മനസ്സിലാക്കിയെടുത്തില്ലേ… കൊരങ്ങൻ …
ഇനിയിപ്പോ അറിയാൻ ബാക്കിയുള്ളവരൊക്കെ എപ്പോ അറിഞ്ഞെന്ന് ചോദിച്ചാൽ മതി…
ടാ … കൊരങ്ങാ… ഞങ്ങള് ഇത്രേം പേര് ഈ വീടിന്റെ പുറത്തിങ്ങനേ ഇരിക്കുമ്പോ നീ ഏതിലേയാ ഞങ്ങളേ കണ്ണും വെട്ടിച്ച് ഇതിന്റേയുള്ളിലേക്ക് കയറിയേ..
ഹ… ചൂടാവല്ലേ ഷാനാ …. ഇതിപ്പോ ഞാനറിഞ്ഞോ ഇങ്ങനെയൊക്കെ ഇവിടേ നടക്കുന്നത്..
പിന്നേ ഞാൻ ഇന്ന് എല്ലാം കൊണ്ടും ഹാപ്പിയാട്ടോ …
എന്തായാലും പടച്ചോൻ ന്റെ കൂടേയുണ്ട് .. ആ പടച്ചോനായിട്ടാ ന്നെ ഇവിടേ എത്തിച്ചത് .. ഇല്ലേ നിങ്ങളെ കള്ളത്തരങ്ങളൊക്കെ പൊളിക്കാൻ ൻക് പറ്റുവായിരുന്നോ…
ഹ.. എന്താ ആരും മിണ്ടാത്തേ… ഷാനാ ദേയ് ഇങ്ങോട്ട് തല ഉയർത്തി ഒന്ന് നോക്കിയേ … ഇവിടേ എന്റെ മുഖത്തേക്ക് . ആ… അങ്ങനേ …
അതേയ് … ഞാൻ കള്ളത്തരങ്ങൾ എന്ന് പറഞ്ഞപ്പോ സങ്കടായോ നിനക്ക്… ഞാൻ കേട്ടു നിങ്ങൾ ഇവിടേ പറഞ്ഞതൊക്കെ . എനിക്ക് എല്ലാം മനസ്സിലായി… നിന്റേ സാഹചര്യങ്ങൾ കൊണ്ടാണ് നീ ഞങ്ങളേ ക്ലാസ്സിലേ ഷാനയാണെന്നത് പറയാഞ്ഞതെന്ന് .
ഐയാം സോറി … ഒരിക്കലും ഞാൻ ഇതറിയരുതായിരുന്നു നിങ്ങളൊക്കെ ആഗ്രഹിച്ചതുപോലെത്തന്നേ .
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഫ്രണ്ട്സ്…ആ കൊരങ്ങൻ ആരാണെന്നാണോ … എനിക്കറിയാം നിങ്ങൾക്കെല്ലാവർക്കും സന്തോഷമായിക്കാണുംന്ന്.. നിങ്ങൾ എല്ലാം ആഗ്രഹിച്ചത് പോലേ ഷാനു അങ്ങനേ ഷാനയേ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നല്ലേ നിങ്ങളുടെയൊക്കെ മനസ്സിൽ … ഹിജാബ് ഒന്നും ധരിക്കാതെ അവൻ ആഗ്രഹിച്ച പോലേ അവൻ സ്നേഹിക്കുന്ന അവന്റേ ഷാനയുടേ മുഖം അവൻ തന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നല്ലേ.
പക്ഷേ നിങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും പോലേ അ കൊരങ്ങൻ അത് ഷാനുവായിരുന്നില്ലാ… അപ്പോപ്പിന്നേ ഷാനുവല്ലെങ്കിൽ പിന്നേ നിച്ചു ആകണല്ലോലേ … അവനാണെങ്കിലും നിങ്ങൾ ഹാപ്പിയാകും… അല്ലേ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതെന്താ മരിച്ച വീട്ടിൽ പോയ പോലേ എല്ലാവരും … ഇനി ഷാന പറഞ്ഞതൊക്കെ കേട്ട് ന്നോട് ദേഷ്യമാണോ നിങ്ങൾക്കൊക്കെ …
സജ്ജാദ്ക്ക നേരത്തേ പറഞ്ഞത് ശരിയാ … ഞാൻ അന്ന് ഷാന കുളിച്ച് കൊണ്ടിരിക്കേ ഓളേ ഡ്രസ്സ് അവിടെനിന്നും മാറ്റിയിരുന്നില്ലായെങ്കിൽ ഇവൾക്കീ ഗതിയൊന്നും ഉണ്ടാവില്ലായിരുന്നു.
എല്ലാവരും ന്നോട് പൊറുക്കണം … അന്നത്തേ സിറ്റുവേഷനിൽ എനിക്ക് അങ്ങനെയൊക്കെ ചിന്തിക്കാനേ കഴിഞ്ഞുള്ളൂ… ഞാൻ ന്റെ ഉമ്മയേ മാത്രേ അന്ന് ഓർത്തുള്ളൂ… ന്നോട് ക്ഷമിക്കണം..
എന്നും പറഞ്ഞ് നിച്ചു പൊട്ടി പൊട്ടി കരഞ്ഞു പോയി…
അ സമയം എല്ലാവർക്കും നേരെ ഞാനൊന്ന് കണ്ണോടിച്ചപ്പോൾ ആരും തന്നേ അവനെയൊന്ന് ആശ്വസിപ്പിക്കാൻ പോലും മുമ്പോട്ടു വരില്ലെന്ന കാര്യം ഉറപ്പായി. എനിക്ക് തോന്നി നിച്ചുവിനേ ഇവർക്കാർക്കും ഉൾക്കൊള്ളാൻ ഇപ്പോ കഴിയില്ലാന്ന്…
പാവം … അല്ലെങ്കിലും ഓൻ എന്ത് ചെയ്തിട്ടാ … എല്ലാവർക്കും അവരുടേ മാതാപിതാക്കൾ തന്നേയല്ലേ വലുത് …
മറ്റാരേയും നോക്കിയിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ ഞാൻ തന്നേ അവന്റേയടുത്തേക്ക് നടന്നു നീങ്ങി…
നിച്ചൂ… ഞാൻ നിന്നോട് പറഞ്ഞതൊക്കെ മറന്നു പോയോ … വേണ്ടാ.. ഒരിക്കലും ഇതിന് വേണ്ടി നീ കരയരുത്… നഷ്ടപ്പെട്ടത് നമുക്ക് രണ്ടാൾക്കുമാണ്… ഒരേ ലക്ഷ്യവും നമ്മൾടേതാണ്… അത് കൊണ്ട് മതി കരഞ്ഞത്….
എന്നും പറഞ്ഞു ഞാനെൻറെ കൈവിരലുകൾ കൊണ്ട് അവന്റേ കണ്ണുനീരിനെ മായ്ച്ചുകളഞ്ഞു.
അവൻ അ സമയം അവൻറെ മുഖത്തുനിന്നും എൻറെ കൈകളെ പിടിച്ചുമാറ്റി കൊണ്ട് അവന്റേ കൈകൾക്കുള്ളിലാക്കി…
ഷാനാ .. നിങ്ങൾ ഇവിടെ സംസാരിച്ചത് എല്ലാം പ്രതീക്ഷിക്കാതേയാണെങ്കിലും എനിക്കും കേൾക്കേണ്ടി വന്നു പോയി .എന്ന് വെച്ച് നിങ്ങളാരും അതോർത്ത് ടെൻഷനൊന്നും ആകണ്ട . ഞാനായിട്ട് അറിഞ്ഞതൊന്നും ആരോടും ഇപ്പോ പറയാനും പോകുന്നില്ല. എനിക്ക് മനസ്സിലാകും നിന്റെ ഫീലിംഗ്സ്…
അല്ലെങ്കിലും ഒരു തരത്തിൽ നിനക്ക് ഇപ്പോ ഈ പ്രോജക്ടിൽ അടക്കം പങ്കെടുക്കാൻ പറ്റാത്തതിന് കാരണം ഈ ഞാൻ തന്നേയല്ലേ.
ഇവിടേ ഞാൻ കേൾക്കേണ്ടി വന്നതൊന്നും എന്റേ ഭാഗത്ത് നിന്നും മറ്റാരും അറിയില്ല.
ഇത് ഞാൻ തരുന്ന വാക്കാ… എന്നേ നിങ്ങൾക്ക് എല്ലാവർക്കും വിശ്വസിക്കാം…
അത് കേട്ടപ്പോഴേക്കും എല്ലാവർക്കും ചെറിയ പുഞ്ചിരിയൊക്കെ വിടർന്നു തുടങ്ങി… മിണ്ടാതിരുന്നവരൊക്കെ നിച്ചുവിനോട് സംസാരിക്കാനൊക്കെ തുടങ്ങി… അതു കണ്ടപ്പോൾ എനിക്കും സന്തോഷം തന്നെയായിരുന്നു.
ടാ … നീ ഇപ്പോ എന്തിനാ സത്യത്തിൽ ഇങ്ങോട്ട് വന്നത്.. ഞങ്ങളേക്കൂടി ടെൻഷ്യൻ ആക്കാൻ …
അത് ഫെബീ നിന്റെ അമ്മായി കുറച്ച് പായസ്സം തന്ന് വിട്ടതാ ഇങ്ങോട്ടേക്ക് . ഉമ്മച്ചിയും ഷാനുവും പായസ്സമൊക്കെ ഉണ്ടാക്കി ഇപ്പോ വരും, ഇപ്പോ വരും എന്നും പ്രതീക്ഷിച്ച് കാത്തിരുന്ന അധിതി നേരത്തേ തന്നേപ്പോയി എല്ലാവരയും പറ്റിച്ച് പായസ്സവും കുടിച്ച് അവിടേ നിന്നും മുങ്ങിയതാണെന്ന് പാവം അവർക്കറിയില്ലല്ലോ…
ആ … അത് ശരിയാ .. അപ്പോ അവര് കാത്തിരുന്ന അധിതി ഇവള് തന്നേയാലേ … ന്നിട്ട് പിന്നേം ആ അധിതിന്റെട്ത്ത്ക്ക് തന്നേ പായസ്സം കൊടുത്ത് വിട്ട്ക്ക് . അതും കൊണ്ട് ഇജ് അടുക്കളയിലൂടെ കയറിയല്ലേ…
യെസ്…
ന്നിട്ട് ഇവിടെ വന്ന് പൂച്ചയേപ്പോലേ പമ്മിയിരുന്ന് കള്ളൻ ..
ഇല്ലാ പായസ്സം ഞാൻ അകത്ത് വെച്ച് അതിലേ തന്നേ പോകാൻ നിൽക്കായിരുന്നു… അപ്പോഴാ ഷാനന്റെ കാക്കുവിനെ കണ്ടത് അ ജനലിലൂടേ നോക്കിയപ്പോ…
അപ്പോ ഞാൻ വിചാരിച്ച് ഷാന വരില്ല എന്ന് പറഞ്ഞ് പറ്റിച്ചിട്ട് ലാസ്റ്റ് ഞാൻ ഇതിലേ കയറി വന്നപ്പോയങ്ങാനും ഓളേ ഞങ്ങളേ വീട്ടിലാക്കിയിട്ട് കാക്കൂ സജ്ജാദ്ക്കാനേ കാണാൻ വന്നതായ്രിക്കുംന്ന്…
അങ്ങനെ കണ്ട സ്ഥിതിക്ക് കാക്കൂനോട് വിശേഷം ഒക്കെ തിരക്കിയിട്ട് പോകാമെന്ന് വെച്ചപ്പോഴാണ് ഞാൻ ഇവിടെ നിങ്ങളെല്ലാവരും സംസാരിച്ചതൊക്കെ കേൾക്കേണ്ടി വന്നത്.
കാക്കൂമാരേ എനിക്കിവന്റെടുത്ത്ന്ന് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്. ഞങ്ങളിപ്പോ വരാട്ടോ ..
അതെന്താ ഷാനാ … ഞങ്ങളും കേൾക്കട്ടേന്നേയ്..
അത് വേണ്ട. ആദ്യം ഞാൻ ചോദിച്ച് മനസ്സിലാക്കട്ടേ.. ന്നിട്ട് പറയാ..
ടാ നിച്ചു… വാ എന്റേ കൂടേ… ഫെബി നീയും വാ ..
അത് നടക്കൂല കാന്താരീ… എല്ലാർക്കും കേൾക്കാൻ പറ്റിയതാണേൽ സംസാരിച്ചാൽ മതി.
ഓഹ്. ന്റെ കാക്കൂ .. ഉം.കെ.
ടാ നിച്ചൂ… ഓന്റെ മിൻഹ അവിടേയുള്ളപ്പോ എന്നേ എന്തിനാ അങ്ങോട്ടേക്ക് ക്ഷണിച്ചത്…
ആരേ മിൻഹാ … നീയൊന്തെക്കെയാ പറയുന്നേ ഷാന…
ഷാനുവിന്റേ മിൻഹാ….. ആ മിൻഹക്ക് വേണ്ടിയല്ലേ ഷാനൂ ഓന്റെ റൂം അങ്ങനേയൊക്കെ ഒരുക്കി വെച്ചത്.. ആ വീട്ടിൽ ഇന്ന് ഉമ്മയേ കൊണ്ട് ഭക്ഷണം ഒക്കേ ഉണ്ടാക്കിച്ചത്…
ഹ…ഹ… എന്നാര് പറഞ്ഞു നിന്നോട് … ഷാനൂ പറഞ്ഞോ മിൻഹക്ക് വേണ്ടിയാണെന്ന് . അവൻ ഇന്ന് അവിടേ അങ്ങനേയൊക്കെ ചെയ്തത് നിനക്ക് ഒരാൾക്ക് വേണ്ടിയാ ഷാന…
എനിക്കോ … എനിക്ക് വേണ്ടി ഓൻ എന്തിന് ഇങ്ങനെയൊക്കെ ചെയ്യണം… മിൻഹാ മിൻഹാ എന്നും പറഞ്ഞ് നടക്കായ്രുന്നല്ലോ ഇത്രേം ദിവസം … സ്ക്കൂളിൽന്ന് എങ്ങോട്ട് തിരിഞ്ഞാലും അവരൊന്നിച്ചെന്നെയായിരുന്നല്ലോ …
അതിന്…
അതിന് ഒന്നുമില്ലാ …
കാക്കൂ .. ഇപ്പൊ മനസ്സിലായില്ലേ ഇവൾക്ക് ഒറ്റക്ക് എന്താ അറിയേണ്ടത് എന്ന് .
പോടീ ഫെബീ…
അതേയ് … സത്യത്തിൽ നീ എന്താ പറഞ്ഞു വരുന്നേ… എനിക്കൊന്നും മനസ്സിലാകണില്ലാ ..
അതായത് നിച്ചൂ… കാത്തു വെച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയോ എന്ന് പെണ്ണിനൊരു സംശയം… അല്ലേ ഷാന….
ഒന്ന് പോടീ … അതൊന്നുമല്ലാ..
ഷാനാ , ഷാനുവും മിൻഹയും തമ്മിൽ ഇഷ്ടത്തിലാണോ എന്നാണോ നിന്റെ സംശയം…
സംശയം അല്ല . ആണ് . എനിക്കുറപ്പാ …
എന്ന് ഷാനു നിന്നോട് പറഞ്ഞോ …
ഷാനു പറഞ്ഞില്ല. പക്ഷേ മിൻഹ പറഞ്ഞു. അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് ..
അവൾക്കാണേൽ അവനേക്കുറിച്ച് പറയാൻ നൂറ് നാവാ…
കാക്കൂ ഇവിടെ ഇരുന്ന് ഇളിക്കാതെ എണീറ്റു പൊക്കോ അവിടന്ന് … പറഞ്ഞേക്കാം.
ഷാന കാക്കു മാത്രല്ല. നിന്റെ ഈ മുഖം കണ്ടിട്ട് ദേയ് ഞങ്ങൾക്കൊക്കെ പൊട്ടിച്ചിരിക്കാൻ തോന്നുന്നുണ്ട്.
ഇത്രയും നേരം ഷാനുവിനെ പറഞ്ഞപ്പോൾ ചൂടായ ആളാണ് ഇപ്പോ ഓനെ കുറിച്ച് അന്വേഷിക്കുന്നത്.
നന്നായി പോയി. ഒന്ന് പോടീ .
അത് ശരി … അപ്പോ മിൻഹന്റെ അടുത്ത്ന്ന് അങ്ങനൊരു ഗെയിം ഇതിന്റെയിടൽ നടക്കുന്നുണ്ടോ … ചുമ്മാതല്ല എനിക്ക് തോന്നിയ ചില സംശയങ്ങൾ . ഇപ്പൊ അത് ക്ലിയറായി.
ഷാനാ …മിൻഹ നിന്നേ പ്രോജക്ടിലേക്ക് ക്ഷണിച്ചിരുന്നോ എപ്പോഴെങ്കിലും …
ഇല്ല. അല്ലെങ്കിലും അവളെന്തിന് എന്നേ ക്ഷണിക്കണം. എനിക്കു പകരം മിൻഹയാണ് പ്രോജക്ടിൽ പങ്കെടുക്കാൻ പോകുന്നതെന്ന് ഷാനു തന്നെയല്ലേ എല്ലാവരുടെയും മുന്നിൽ വച്ച് അന്ന് ടീച്ചറോട് പറഞ്ഞത്.
അത് മത്സരം തുടങ്ങുമ്പോഴേക്കും നിന്നേ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പ്രോജക്ടിലേക്ക് കൊണ്ട് വരാം എന്ന് മിൻഹാ ഷാനുവിന് വാക്ക് കൊടുത്തതിന്റെ പേരിലല്ലേ .
വാട്ട് …
യെസ് ഞാൻ പറഞ്ഞത് സത്യമാണ് ഷാനാ…
ഇന്ന് നിന്നേം പറഞ്ഞു മനസ്സിലാക്കി അവന്റേ വീട്ടിലേക്ക് കൊണ്ട് വരാം എന്ന് അവൾ തന്നെയാ പറഞ്ഞത്. അത് കൊണ്ടല്ലേ നിനക്ക് വേണ്ടി ആ വീടൊരുങ്ങിയത്.
ഏ…അപ്പോ എന്തൊക്കെയാ ഈ നടക്കുന്നത് സത്യത്തിൽ … മിൻഹ എന്നോട് പറഞ്ഞതെല്ലാം അപ്പോ……….
അതേയ് ഞാൻ വരുന്നത് വരേ അവർ തമ്മിൽ ഒരു ബന്ധവുമില്ല. ഇനിയിപ്പോ എന്താന്ന് അവിടേപ്പോയാലേ അറിയൂ … ബാക്കിയൊക്കെ
രണ്ടിനേം ഉമ്മച്ചി കാര്യങ്ങൾ ഒക്കെ പറഞ്ഞ് മനസ്സിലാക്കി ഒരു സമാധാനത്തിന്റെ പാതയിൽ അവിടേ ഇരുത്തി പ്രോജക്ട് ചെയ്യുന്നുണ്ടായിരുന്നു.
എന്ത് നിച്ചൂ… നേരത്തേ ഞാൻ വീടിന്റെ പുറത്ത് നിന്നും കണ്ട അ സിറ്റുവേഷൻ ഒക്കെ മാറി ഇപ്പോ സമാധാനത്തിന്റേ പാതയിലാണെന്നോ … അതും ഷാനുവോ ,…
അതേ ഫെബീ…
ഉമ്മച്ചീ പറഞ്ഞ് മനസ്സിലാക്കിയപ്പോ അവര് രണ്ടാളും തന്നേ പ്രോജക്ട് ചെയ്യാം എന്ന് തീരുമാനിച്ചൂ.
ഷാനു പിന്നേ ഉമ്മച്ചിയേ എതിർത്തൊന്നും പറയില്ല. നിനക്കറിയാവുന്നതല്ലേ ഫെബീ…
പക്ഷേ ഷാനാ ..എനിക്കതല്ലാ . മിൻഹയുടേ മനസ്സിൽ അങ്ങനൊരു ഉദ്ദേശ്യം ഉണ്ടോ ഷാനുവിനോട്…
ഉം. അവൾ ഞങ്ങളോട് പറഞ്ഞതാടാ … നീ ആയിട്ട് ഇനി ആരോടും ചോദിക്കാനും പറയാനും ഒന്നും പോണ്ടാ …നിങ്ങളേ ഉമ്മച്ചി പറഞ്ഞ പോലേ അ പ്രോജക്ട് നിങ്ങൾ മൂന്ന് പേരും കൂടേ ചെയ്യണം… എന്നിട്ട് വിജയിച്ച് വരുന്നത് എനിക്ക് സന്തോഷത്തോടേ മാറി നിന്ന് കാണണം..
ഞാൻ ഒരു കാര്യം ചോദിക്കട്ടേ ഷാനാ …നിനക്ക് ഇപ്പോഴും ന്നോട് ഒരു ദേശ്യവും ഇല്ല . ഞാൻ കാരണമല്ലേ നിനക്കിതെല്ലാം നഷ്ടമാകുന്നത്.. എന്റെ ഒരു സമാധാനത്തിന് വേണ്ടിയിട്ടെങ്കിലും ഈ പ്രോജക്ടിൽ ഞങ്ങളേ കൂടേ നിനക്ക് പങ്കെടുത്ത് കൂടേ…
അത് വേണ്ടടാ … മിൻഹ ഒരുപാട് ആഗ്രഹിച്ചതാ ഈ പ്രോജക്ട് . അത് മാത്രമല്ല.. ഷാനൂ ഷാന ആരാണെന്നത് അറിയുന്ന നിമിഷം എന്നേ ഒരിക്കലും പരിഗണിക്കാൻ ഓൻ തയ്യാറാവില്ല. പോരാത്തതിന് നിനക്ക് ആ വീട്ടിലെ നല്ല ജീവിതം നഷ്ടപ്പെടാതിരിക്കാൻ ഞാൻ ഷാനുമായി കൂടുതൽ അടുക്കാത്തത് തന്നേയാ എന്ത് കൊണ്ടും നല്ലത്… നിങ്ങൾ ജയിച്ച് വരുന്നത് കണ്ടാൽ മതി എനിക്ക് …
നീ പോയിട്ട് പ്രോജക്ടിന്റെ കാര്യങ്ങൾ ചെയ്യാൻ നോക്ക്… 2 ദിവസമല്ലേ ഉള്ളൂ നിങ്ങൾക്ക് പോകാൻ … ഇന്ന് നടന്നതൊന്നും ആരും അറിയാതിരുന്നാൽ മാത്രം മതി . അ ഒരു വാക്ക് മാത്രം മതി എനിക്ക് നിന്റെടുത്തിന്നും …
ഉം കെ … വാക്ക് … ഒരാളും അറിയില്ല ഷാനാ. എന്നേ വിശ്വസിക്കാം….
അവൻ ഞങ്ങളോടെല്ലാവരോടും യാത്രയും പറഞ്ഞ് അവിടേ നിന്നും വീട്ടിലേക്ക് പോയി.
അപ്പോ മിൻഹ പറഞ്ഞതെല്ലാം കള്ളമാണോ … അവളും ഷാനുവും യാതൊരു ബന്ധവുമില്ലേ . ഇത്രയും ദിവസം എനിക്ക് വേണ്ടി തന്നേയായിരുന്നോ ഷാനുവിന്റേ കാത്തിരിപ്പ്..
പിന്നെയെന്തിന് മിൻഹ അങ്ങനേ പറഞ്ഞു.
അല്ലെങ്കിൽ ഒരു പക്ഷേ നിച്ചു പോലും അറിയാതേ അവർ തമ്മിൽ പ്രണയത്തിലാകുമോ . അതേ എന്ത് കൊണ്ട് അങ്ങനേയായിക്കൂടാ… പക്ഷേ എനിക്ക് വേണ്ടി ഇന്ന് ആ വീട് ഒരുങ്ങിയെന്ന് പറഞ്ഞതോ…
എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ അള്ളാ ..
ഇനിയിപ്പോ ഒന്നും ആലോചിച്ച് തല പുണ്ണാക്കണ്ട .. ഞാൻ ഷാനുവിൽ നിന്നും അകലം പാലിക്കുന്നത് തന്നേയാണ് നിച്ചുവിനും നല്ലത്. എന്റേ കാരണം കൊണ്ട് അവന്റേ ജീവിതം കൂടേ ഇല്ലാതെയാകരുത്…
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ എല്ലാവരോടും യാത്ര പറഞ്ഞ് ഫെബിയുടേ വീട്ടിൽ നിന്നും ഇറങ്ങി ഞങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നെങ്കിലും എന്റേ മനസ്സ് മുഴുവനും ഷാനയുടേയടുത്താണ് .
എന്റെ കൈയ്യെത്തും ദൂരത്ത് തന്നേ ഞാൻ ഇത്രയും നാൾ അന്വേഷിച്ച് നടന്നവൾ ഉണ്ടായിട്ടും മനസ്സിൽ കിടന്നു പിടഞ്ഞുകൊണ്ടിരുന്നു വലിയൊരു ഭാരം ഇറക്കി വെക്കാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു എന്നോർക്കുമ്പോഴാണ് .
ഇത്രയും നാൾ ഇവളെ കുറിച്ച് അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കി ഇല്ലായിരുന്നു. അവസാനം അള്ളാഹു തന്നെ എൻറെ കണ്മുൻപിൽ എത്തിച്ചു തന്നിരിക്കുന്നു.
ഒരാൾക്കും പൊറുക്കാൻ പോലും കഴിയാത്ത ഞാൻ ചെയ്ത തെറ്റിന് അവസാനം എല്ലാം അറിയുമ്പോൾ ശിക്ഷിക്കേണ്ടവൾ ഇന്ന് ഒരു അനിയൻ എന്ന സ്ഥാനം കൂടേ തന്നിരിക്കുന്നു..
എല്ലാം നഷ്ടപ്പെട്ട എനിക്ക് ഇന്നെല്ലാവരും ഉണ്ട് .
പക്ഷേ .. ഇത്രയും വലിയ തെറ്റ് ഞാൻ അവളോട് ചെയ്തിട്ടും ഒന്ന് കുറ്റപ്പെടുത്താനോ , പ്രതികരിക്കാനോ , ശിക്ഷിക്കാനോ ശ്രമിക്കാതേ എന്റേ ജീവിതം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അവളുടെ സ്വപ്നങ്ങളേ മാറ്റി നിർത്തുകയാണല്ലോ അള്ളാ …
ഈ പ്രോജക്ട് ൽ പങ്കെടുക്കാൻ ഷാന അവളുടേ മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കുന്നുണ്ട്. അതെനിക്കുറപ്പാ .. അത് കാണാതേ പോകാൻ എനിക്ക് കഴിയുന്നുമില്ലാ.
പക്ഷേ … എന്നേ കൊണ്ട് എന്ത് ചെയ്യാൻ കഴിയും. ഞാൻ ചെയ്ത തെറ്റുകൾ ഓർത്താൽ എല്ലാം അറിയുമ്പോൾ ആ വീട്ടിൽ നിന്നും എന്നേ പുറത്താക്കിയാലും ഷാനയേ ആ പ്രോജ ക്ടിൽ പങ്കെടുപ്പിക്കുകയായിരുന്നു ഞാൻ ചെയ്യേണ്ടത്.
ഇന്ന് നടന്നതെല്ലാം മറ്റാരും അറിയില്ലെന്ന് ഞാൻ തന്നേയല്ലേ ഷാനക്ക് വാക്ക് കൊടുത്തത്. ആ വാക്ക് തെറ്റിക്കാനും എന്നേ കൊണ്ട് കഴിയില്ല.
അപ്പോപ്പിന്നേ എനിക്ക് എന്ത് ചെയ്യാൻ കഴിയും.
ഇത് വല്ലാത്തൊരു പരീക്ഷണമായിപ്പോയല്ലോ അള്ളാ ……
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission