💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T-4⃣6⃣ 📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഉമ്മച്ചിയേ….
പായസ്സം കൊണ്ടോയി കൊടുത്തോ മോനേ … അതോ പോയ വഴിക്കേ ജ്ജ് തന്നേ അകത്താക്കിയോ മുഴുവനും…
ഉം. ആരായാലും അകത്താക്കിയിൽ കഴിഞ്ഞില്ലേ ഉമ്മച്ചിയേ …
അപ്പോ കൊടുത്തില്ലേ…ന്നിട്ട് പാത്രവും ഇജ് തന്നേ വിഴുങ്ങിയോ …
ഹ.. ഇത് നല്ല കഥ . ങ്ങൾക്ക് അപ്പോ എന്നെ വിശ്വാസവും ഇല്ലേ . അവിടെ കൊണ്ട് കൊടുത്തൂന്റെമ്മച്ചിയേ..
പിന്നേയ് ഉമ്മച്ചി ….എവിടേ അവര് രണ്ടും … ഇപ്പോഴും സമാധാനത്തിന്റെ പാതയിൽ തന്നെയാണോ … അതോ അവിടം യുദ്ധക്കളമായിട്ടുണ്ടാകുമോ …
അറിയില്ലടാ… മോനൊന്ന് മുകളിൽ പോയി നോക്ക്… കാന്താരിയും ഉണ്ട് അവരേ കൂടേ… ഉമ്മച്ചീ ഈ ബിരിയാണിയൊക്കെയൊന്നാക്കട്ടേ… ഓലേ അടി കൂടൽ കാരണം സമയം കൊറേയായി…
കാന്താരി അവിടേയുള്ളത് എന്തായാലും നന്നായി ….
അതെന്താടാ …..
അതൊക്കെയുണ്ട്… അതൊന്നും ഉമ്മച്ചിയെ പോലെത്തേ ചെറിയ കുട്ടികളോട് പറഞ്ഞിട്ട് കാര്യല്ല.
പിന്നേ ഉമ്മച്ചിയേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇങ്ങളോട് … നേരത്തേ ഫെബീടെ കൂടേ ഇവിടേ വന്നില്ലേ … അ കുട്ടിയെക്കുറിച്ച് ങ്ങൾക്ക് എന്താ അഭിപ്രായം….
അതെന്താ …. ഇപ്പോ നീ ഇങ്ങനേയൊക്കേ ചോദിക്കാൻ .
ഹ… പറയ് ന്റെ ഉമ്മച്ചിയേ…. ഇങ്ങള് തോക്കിൽ ക്കയറി വെടി വെക്കല്ലേ.
അത് ഒരു പാവം മോളല്ലേ… നല്ല സംസാരം… നല്ല സ്വഭാവം …ആരോടും വേഗം കമ്പനിയാകും… നേരത്തേ മോളുള്ളപ്പോ നമുക്ക് ടൈം പോയതേ അറിഞ്ഞില്ലല്ലോ…
ഹ ഹ … മതി.. മതി.. മതി. ഇത്രേം കേട്ടാൽ മതി.
ന്നാലേയ് ഉമ്മച്ചിയേ.. സമയാകുമ്പോ മ്മക്ക് മ്മളെ ഷാനൂനെക്കൊണ്ട് കെട്ടിച്ചാലോ ഓളേ… ന്നാ പൊളിക്കൂലേ…
അന്റെ ചോദ്യം ഒക്കെ കണ്ടപ്പോ ഞാൻ വിചാരിച്ച് അൻക് ഓളേ കെട്ടാനാന്ന് ..
ഇങ്ങളൊരു തമാശ … ൻക് ഒന്നും അല്ലാ ഉമ്മച്ചിയേ..ഇങ്ങളിത് പറയ്..
അത് വേണ്ടടാ മോനേ … അ മോള് ഇവിടേക്ക് വന്നാൽ ഇവിട്ത്തേ നാട്ടുകാരൊക്കെ ചിലപ്പോ പലതും പറയും.
അവരീ വീട്ടിൽ താമസിച്ച സമയത്ത് അവളുടേ ജീവിതത്തിൽ സംഭവിച്ച ഒരുപാട് കാര്യങ്ങൾ ഇവിടെ വന്നതിനു ശേഷം ഈ ഉമ്മച്ചി അറിയാൻ ഇടയായിട്ടുണ്ട് … അതൊന്നും ഇപ്പോ മക്കളോട് എനിക്ക് പറയാൻ കഴിയില്ല മോനേ.
അല്ലാ … അതൊക്കേപ്പോട്ടേ … എന്താപ്പോ ഇജ് ഇങ്ങനേയൊക്കെ ചോദിക്കാൻ …
ഏയ് … ഒന്നുല്യ ഉമ്മച്ചിയേ… ഞാൻ ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ….
മോന് ഈ ഉമ്മച്ചിയോട് കള്ളം പറയണ്ട . ഞാൻ ഇത് പറഞ്ഞപ്പോ ന്റെ കുട്ടിന്റെ മുഖമൊക്കേ ആകേ മാറിയല്ലോ … എന്തെങ്കിലും ഉണ്ടെങ്കിൽ മോൻ പറയ് …
വേണ്ടാ… ഞാൻ ഇങ്ങനേ ചോദിച്ചപ്പോഴേക്കും ഉമ്മച്ചിക്ക് ഇതൊക്കെയാണ് പറയാനുള്ളത്.
അപ്പൊ പിന്നെ അവൾക്ക് സംഭവിച്ചതിന് ഒക്കെ ഞാൻ കൂടി ഉത്തരവാദി ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ എന്തായാലും എന്നെ ഇവിടെ നിന്നും പുറത്താക്കും എന്നുള്ള കാര്യവും ഉറപ്പാണ്. അത് പോലേ ഉമ്മച്ചി ഷാനുവിനെ ഷാനയെ കൊണ്ട് കെട്ടിക്കുകയില്ല എന്ന കാര്യവും ഉറപ്പായി. ഇനിയിപ്പോ ഈ വിഷയം ഇവിടെ സംസാരിക്കാതെ മുങ്ങുന്നതാണ് എന്ത് കൊണ്ടും നല്ലത്..
ടാ നിച്ചൂ … നീ ചോദിച്ചത് കേൾക്കണില്ലേ … നേരത്തേ ഇവിടേ ഞങ്ങളേ എല്ലാവരെയും ടെൻഷൻ ആക്കിയിട്ട് അവളെയും കൂട്ടി എങ്ങോട്ടാ കൊണ്ടു പോയത് ന്ന്..
അള്ളാ … പണിയായല്ലോ … ഞാൻ ഷാനയേ എങ്ങോട്ട് കൊണ്ട് പോയി ന്നാ ഇപ്പോ ഉമ്മച്ചിയോട് പറയാ… ഇതിപ്പോ വടി കൊടുത്തടി വാങ്ങിയല്ലോ ന്റെ റബ്ബേ…
ന്തായാലും ഞാൻ ഇവരുടേ ആരുമല്ലാതിരുന്നിട്ട് പോലും ന്നെ ഇത്രത്തോളം സ്നേഹിക്കുന്ന ഈ ഉമ്മച്ചിയോട് എനിക്ക് കള്ളം പറയാൻ ഒരിക്കലും കഴിയില്ല. പക്ഷേ ഷാനക്ക് കൊടുത്ത വാക്ക് ആലോചിക്കുമ്പോൾ അതെനിക്ക് തെറ്റിക്കാനും കഴിയില്ല. അപ്പോ ഞാൻ എന്തു ചെയ്യും അള്ളാ.
ഉമ്മച്ചിയേ… അതിനേപ്പറ്റി മാത്രം ഇപ്പോ ഇങ്ങള് ന്നോട് ചോദിക്കരുത്… പ്ലീസ് …
എന്നും പറഞ്ഞ് നൈസിന് ഞാൻ അവിടേ നിന്നും വലിഞ്ഞ് … പക്ഷേങ്കിൽ ഉമ്മച്ചിന്റെട്ത്ത്ന്ന് ഈ ചോദ്യം ഇനിയും ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണ്.
ഞാൻ അവിടേ നിന്നും നേരേ പോയത് ഷാനുവിന്റേ റൂമിലേക്കായിരുന്നു.
അവിടേ കണ്ടതോ മറ്റൊന്നും … ഇങ്ങനേ പോയാൽ പ്രോജക്ട് തകൃതിയായിട്ട് നടക്കും എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല….
കാരണം അവിടേ മിൻഹയും കാന്താരിയും കൂടേ ബെഡിലിരുന്ന് പൂജ്യം വെട്ടി കളിക്കുന്നുണ്ട്.
ഷാനു ആണെങ്കിൽ ബെഡിൽ കിടന്നുറങ്ങുന്നുമുണ്ട്…
ആ നിച്ചൂ നീ വന്നോ…
അതെന്താ മിൻഹാ …ഞാൻ വന്നത് ഇഷ്ടായില്ലേ നിനക്ക് … നിന്റെ ഷാനൂ എന്താ ഉറങ്ങണ്…
വാട്ട് … എന്താ നീ പറഞ്ഞേ..
അല്ലാ ഷാനു എന്താ ഉറങ്ങാണോന്ന്…
എന്നും പറഞ്ഞ് ഞാൻ ഒരു ചെറിയ ഇളിയങ്ങ് പാസ്സാക്കി കൊടുത്ത്… ഓളേ ആക്കിയതാണെന്ന് എന്തായാലും ഓൾക്ക് തോന്നാതിരിക്കാനും സാധ്യതയില്ല.
നീ പൂജ്യം വെട്ടി കളിക്കാനാണോ വന്നത് മിൻഹാ … അതോ ഓൻ കിടന്നുറങ്ങുന്നതു കണ്ട് ആസ്വദിക്കാനോ …
ഇത് രണ്ടും അല്ലടാ ….ഓന്റേ കൂടേ കിടക്കാൻ … എന്തേയ് നിൻക് ഇഷ്ടായില്ലേ…
ഹ…. എന്താ ആഗ്രഹം..ഇതുപോലെ വേറെ എന്തെങ്കിലും ആഗ്രഹം ഉണ്ടോ നിനക്ക് ..ഉണ്ടെങ്കിൽ പറയ്ന്നേയ്…..
പിന്നേ ഒരു കാര്യം കൂടേ …. എനിക്ക് ഇഷ്ടായാലും ഇല്ലേലും ഓൻക് കൂടി ഇഷ്ടാവണ്ടേ മിൻഹാ… നിനക്ക് പകരം ഷാനയാണേൽ ഓൻ ഒരു കൈ നോക്കിയേനേ….
അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകളെല്ലാം ഉരുണ്ടു വന്നൂ …
ദേയ് നിച്ചൂ…. മതീ…ഓവറാക്കണ്ടാ…. നീ എന്ത് ഉദ്ദേശിച്ചിട്ടാണ് ഈ പറഞ്ഞത് എന്നെനിക്കറിയില്ല. അതെനി എന്തായാലും വേണ്ടില്ല.വേണേൽ ഞാൻ കിടക്കെന്നെ ചെയ്യും ഓന്റേ കൂടേ….
ദേയ് ഈ ചെറിയ കാന്താരീ ഉണ്ട് ഇവിടേ നിച്ചൂ… അത് കൊണ്ട് ആവശ്യല്ലാണ്ട് ഓരോന്ന് പറയാൻ നിൽക്കണ്ട നീ …..
ആര് … ഇവളോ ..ഹ ..ഹ..ഹ . ടീ കാന്താരീ നീ കേൾക്കണില്ലേ ഇതൊന്നും ഇത്താത്ത പറയണത് …
ആ കേട്ടല്ലോ.. അത് പറഞ്ഞപ്പോഴാ …നിച്ചുക്ക …. ഈ ഷാനുക്ക ഇല്ലേ … നേരത്തേ ഇവിടേ വന്ന താത്താന്റേ കൂടേ ഈ ബെഡിൽ താത്താന്റെ മേത്ത് കേറി കിടന്ന് അടിയുണ്ടാക്കി … അത് കണ്ടിട്ട് ഫെബിത്ത എന്റെ കണ്ണ് പൊത്തി പിടിച്ച് … ന്നിട്ട് ഞാൻ ആ കൈക്ക് നല്ല കടിയും കൊടുത്ത് …
എന്നും പറഞ്ഞ് വാ പൊത്തിച്ചിരിച്ച് കാന്താരീ…
അതേത് താത്തയാ മോളേ …
എന്ന് ചോദിക്കുമ്പോ മിൻഹയുടേ മുഖം ഒന്ന് കാണണായിരുന്നു…. എന്തോ ആകെ നിരാശയോട് കൂടി ഒരു അണ്ടി പോയ അണ്ണാന് കണക്കേ ആയിരുന്നൂ അവളുടേ ചോദ്യം…
എന്തായാലും അവളുടെ ആ ചോദ്യത്തിൽ ഷാന മിൻഹയേക്കുറിച്ച് പറഞ്ഞതിലും എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടെന്ന് എനിക്കും തോന്നി.
അപ്പോ ഓളെയൊന്ന് താങ്ങാൻ തന്നേ ഞാനും തീരുമാനിച്ച് …
അതോ ….. അപ്പോ നീയറിഞ്ഞില്ലേ മിൻഹ… നേരത്തേ ഇവിടേ ഷാന വന്നിരുന്നല്ലോ … ഒന്നില്ലെങ്കിലും നിന്റെ ഫ്രണ്ട് അല്ലേ അവള്… നിന്നോട് പറയാതേയാണോ അപ്പോ അവൾ ഇങ്ങോട്ട് വന്നത്… എന്ത് ചെയ്യാനാ … ഇവിടേ നടന്നതൊന്നും കാണാൻ നിനക്കും എനിക്കും ഭാഗ്യമില്ലാതെയായിപ്പോയില്ലേ…
ഷാനയോ…..
ആഹാ ..എന്താപ്പോ സംഭവിച്ചേ … എക്കോ പോലേ രണ്ടാളല്ലേ ഞെട്ടി എണീറ്റ് കൊണ്ട് എനിക്ക് നേരേ തിരിഞ്ഞത്…. ഇതും ചോദിച്ചുകൊണ്ട് .
ഷാനയാ എന്ന് കേൾക്കേണ്ട താമസം ദേയ്……ഉറങ്ങിക്കിടന്നവൻ എണീറ്റ് കുത്തിയിരിക്കുന്നു.
ന്റെ ഷാനൂ ഞാൻ ചുമ്മാ ഇവളേ ഒന്ന് ആക്കിയതാ … നിന്റേ ഷാനയൊന്നും അല്ലാ വന്നത്….നിന്റെ ഒരു കാര്യം…
നീ എന്തൊക്കെയാ നിച്ചൂ ഈ പറയണത് … ഷാനയേ കുറിച്ച് പറയുമ്പോൾ അല്ലേലും ഇവൾക്കെന്താ പ്രശ്നം…ന്നാലും നീ വെറുതേ കൊതിപ്പിച്ച് ന്നെ അവളാ വന്നത് പറഞ്ഞിട്ട് … നുണയൻ തെണ്ടീ . ഒന്ന് പോടാ ന്റെ മുന്നിൽന്ന് കിണിക്കാതേ.
ദേയ് ഷാനൂ … നീ ഈ കൊതിപ്പിച്ച് എന്നൊന്നും ഇപ്പോ പറയല്ലേ ട്ടോ … നമ്മളേ കൂട്ടത്തിൽ അത് ഇവിടേ ഇഷ്ടപ്പെടാത്തവരൊക്കെയുണ്ടാകും ചിലപ്പോ ….
വാട്ട് ….
ഹ… ഞാൻ ചുമ്മാ പറഞ്ഞതാടാ … നീ ഇനി അതിൽമ്മൽ പിടിച്ച് തൂങ്ങണ്ടാ…. അതൊക്കെ മനസ്സിലാക്കേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്.
അതല്ലാ ഷാനു… കാന്താരി പറഞ്ഞത് പോലേ നേരത്തേ വന്നവളേ എന്താ ചെയ്തേ നീ … സത്യം പറയ്… നിന്റെ ഷാനയാണെന്നങ്ങാനും വിചാരിച്ച് പോയോ അപ്പോ….
ഒന്ന് പോടാ …. അവള് ന്നോട് കയർക്കാൻ വന്നിട്ടാ ….. ആ സാധനത്തിന് ഭയങ്കരാ തണ്ടാ … അത് മാറ്റി കൊടുത്തതാ …..
ഛെ …. ഞാൻ വിചാരിച്ച് കാന്താരി പറഞ്ഞപ്പോ നിനക്കതിനേ ഇഷ്ടായിട്ടാന്ന് … അപ്പോ അങ്ങനെയല്ലാലേ …
ഒന്ന് പോടാ നിച്ചൂ… എനിക്ക് എന്റെ ഷാനയേ മാത്രം മതി….
അതിന് ഷാനയേ കാണുമ്പോൾ നിനക്കൊരു പക്ഷേ ഇഷ്ടായില്ലേൽ ….
അവളെനി എങ്ങനേയായാലും എനിക്ക് ഇഷ്ടാകും….
ആഹാ … അതെന്താ അങ്ങനേ ഷാനു ..അതും അവളേ കാണാതേ തന്നേ ….അപ്പോ മിൻഹാ ഓൻ പറഞ്ഞത് മുഴുവനും കേട്ടില്ലേ നീ… ഹാപ്പിയായില്ലേ അപ്പോ… നിന്റെ ഫ്രണ്ട് എങ്ങനെയായാലും ഓൻക്ക് ഇഷ്ടാണെന്ന് ….. ന്നാ പിന്നേ ഒന്ന് വേഗം സെറ്റ് ആക്കി കൊടുത്തൂടേ അവളേ …
അതല്ലാ… ഇനി നിനക്കെന്തെങ്കിലും അവളെക്കുറിച്ച് ഷാനുവിനോട് പറയാനുണ്ടോ മിൻഹാ… ഉണ്ടെങ്കിൽ സമയം കളയണ്ടട്ടോ ഇപ്പോൾ തന്നെ പറഞ്ഞോ…അതാ നല്ലത്..ഓൻക് ഓൾ എങ്ങനെയായാലും കുഴപ്പമില്ല എന്ന് പറഞ്ഞത് നീയും കേട്ടല്ലോ അല്ലേ…
അതു പറഞ്ഞപ്പോഴേക്കും മിൻഹ അവിടെ ഇരുന്ന് കൊണ്ട് ആകെ ഐസായി തുടങ്ങിയിരുന്നു. പെണ്ണിന്റെ മുഖമൊക്കേ മൊത്തത്തിൽ വാടിയിട്ടുണ്ട്… ഞാൻ പിന്നേ ചുമ്മാ അവളേ മനസ്സിലിരിപ്പ് ഒക്കെയൊന്നറിയാൻ വേണ്ടി ചോദിച്ചെന്നേ ഉള്ളൂ…
അല്ലടാ നിച്ചൂ…. നിനക്കെന്താ ഇത്രയും ദിവസം ഇല്ലാത്ത ഒരു മാറ്റം… അതും ഷാനയുടേ കാര്യത്തിൽ ….
അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ഷാനു …. ഇവിടേ ഉറങ്ങിക്കിടന്ന നിന്നേ ഇങ്ങനെ പിടിച്ചിരുത്താൻ എന്റേ മുന്നിൽ ഇത് തന്നെയല്ലേ ഉള്ളൂ മാർഗം…
പിന്നേ മോനേ …ഈ കിടത്തത്തിന്റേ ഉദ്ദേശ്യം എന്താണെന്ന് മാത്രം മനസ്സിലായില്ലാ… പ്രോജക്ട് അപ്പോ ആര് ചെയ്യും… അറിയാലോ രണ്ട് ദിവസം കൂടേയുള്ളൂ… അത് മറക്കണ്ടാ നീ..:
മിൻഹാ … ഞാൻ ചുമ്മാ പറഞ്ഞതാട്ടോ … എല്ലാരും വന്ന് പ്രോജക്ടിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ നോക്ക്…. ഇവിടേ വന്ന് തമാശ കളിക്കാതേ …
അതിന് ഇവൻ വരാതെ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ നിച്ചൂ . ദേയ് …ഈ കാന്താരിയോട് ചോദിച്ചു നോക്ക് … ഞാൻ ഒരുപാട് പ്രാവശ്യം ചെയ്യാൻ വേണ്ടി വിളിച്ചു . അവസാനം സഹികെട്ടു നിർത്തിയതാ ഞാൻ ..
അല്ലടാ ഷാനൂ എന്താ നിന്റേ ഉദ്ദേശ്യം ..ഉമ്മച്ചി പറഞ്ഞാലും നീ അനുസരിക്കില്ലേ… അതിലും വലുതാണോ നിനക്ക് നിൻറെ ഷാന….
ടാ നിച്ചൂ…. നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും ശരി . അവളില്ലാത്ത പ്രോജക്റ്റിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലടാ … നിങ്ങൾ എന്നെ ഒന്നു മനസ്സിലാക്ക് … പ്ലീസ്
നിനക്ക് വട്ടാ … നല്ല മുഴുത്ത വട്ട്… നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതിനെ ങ്ങനെ ഈ തലയില് കുറച്ചെങ്കിലും ആൾത്താമസം വേണ്ടേ… നീയും നിന്റൊരു ഷാനയും…
ഹാ .. കൂൾ ഡൗൺ മിൻഹാ കൂൾ ഡൗൺ… നീ പറഞ്ഞാൽ മതി … ഇങ്ങനെ വൈലന്റാവണ്ട ആവശ്യമില്ല. ന്റെമ്മോ .. നിൻറെ ഈ നോട്ടം കണ്ട് ഈ കാന്താരി വരെ പേടിച്ചു പോകല്ലോ. ഒന്നുകില് നിന്റെ ഫ്രണ്ട് അല്ലേടി അവൾ …..
അത് കേട്ടപ്പോൾ കാന്താരി ഇരുന്ന് ചിരിക്കാൻ തുടങ്ങി.
ഞാൻ നിച്ചുവിന് നേരെ ഒന്ന് നോക്കി. അവൻറെ സംസാരത്തിലും ഭാവത്തിലും ഒക്കെ എന്തൊക്കെയോ മാറ്റങ്ങൾ വന്നതുപോലെ തോന്നുന്നു.
ഇവനിതെന്താ പറ്റിയത്… എന്തൊക്കെയോ മനസ്സിൽ വച്ച് കൊണ്ട് സംസാരിക്കുന്ന പോലെ ഉണ്ടല്ലോ… ഇത്രയും ദിവസം എനിക്ക് ഷാനുവിനേ സ്വന്തമാക്കാനുള്ള ഒരേ ഒരു പ്രതീക്ഷ ഇവനായിരുന്നു.. ഇതിപ്പോ ഇവൻറെ സ്വഭാവത്തിലും എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ടല്ലോ…. ഇനി എന്തെങ്കിലും അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്.
ഷാനാ മത്സരത്തിൽ പങ്കെടുക്കണമെന്ന് തന്നെയാണ് എൻറെയും ആഗ്രഹം … പക്ഷേങ്കിൽ അവളും ഷാനുവും കൂടുതൽ അടുക്കുന്നതോടേ അതെൻറെ ജീവിതത്തെയും നന്നായിട്ട് ബാധിക്കും. അത് മാത്രമല്ല… ഇന്ന് ഇവിടേ വന്നത് ഷാനയാണെന്നറിയുന്നതോട് കൂടി ഷാനു അവളേ വേണ്ടന്ന് പറയില്ലെന്നെന്താ ഉറപ്പ് …
ഈ പൊട്ടനാണേൽ ഇപ്പോഴും ഷാനയില്ലാതെ മത്സരിക്കുകയില്ല എന്ന നിലപാടിലും .
എല്ലാം കൂടേ തല പെരുത്ത് കയറുകയാണല്ലോ.
ഷാനൂ …. ഷാനയില്ലാതേ നീ പ്രോജക്ട് ചെയ്യുന്നില്ലെന്ന് ഉറപ്പിച്ചോ….
യെസ്… ഞാൻ ഉറപ്പിച്ചൂ…
അപ്പോൾ ഉമ്മച്ചിയുടെ വാക്ക് …..
നിച്ചൂ.. പ്ലീസ് .. നീ ഉമ്മച്ചിയെ എങ്ങനെയെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്ക് .. എനിക്ക് കഴിയില്ലടാ അവളില്ലാതെ …
എന്നും പറഞ്ഞു അവൻറെ കണ്ണുകൾ നിറയാൻ തുടങ്ങി…
അത് കാണേണ്ട താമസം… മിൻഹയുടേ
സമനില തെറ്റാൻ തുടങ്ങി.
ഓ… ന്റെ ഷാനു .. നിന്നേ ഞാനുണ്ടല്ലോ എന്നും പറഞ്ഞ് ബെഡിൽ നിന്നും എഴുന്നേറ്റ് തിരിഞ്ഞിരുന്ന് ആകേ ഒരു ഭദ്രകാളിയേ പോലേ ഷാനുവിന്റേ കോളറിൽ പിടിച്ച് മിൻഹാ ബാക്കിലേക്ക് തള്ളി… അവൻ ബെഡിലേക്ക് വീഴേണ്ട താമസം അവള് അവന്റേ മേത്ത് കയറി ഇരുന്നിട്ട് ഓനേ പിടിച്ച് അമർത്താനൊക്കേ തുടങ്ങീ..
ഷാനുവാണേൽ ആകേ ദേശ്യം പിടിച്ച് അവളിൽ നിന്നും പിന്മാറാൻ വേണ്ടി ഓളെ കയ്യിലും കാലിലും മുഖത്തും കഴുത്തിലും മുടിയിലും ഒക്കെ പിടിച്ച് വലിക്കാൻ തുടങ്ങീ …
പക്ഷേ അതിനേക്കാൾ ശക്തിയോടേയായിരുന്നു മിൻഹയുടേ പ്രതികരണം. കളി കാര്യമാകുമെന്ന് തോന്നിയപ്പോൾ ഞാനും കൂടേ ചേർന്ന് മിൻ ഹയേ പിടിച്ച് മാറ്റി…..
കുറച്ച് നേരത്തേക്ക് എല്ലാവരും പരസ്പരം നിശ്ശബ്ദരായിരുന്നു….
എല്ലാം കഴിഞ്ഞ് മിൻഹയേ കണ്ടപ്പോൾ ശരിക്കും ഒരു യക്ഷി തന്നേയായിരുന്നു… മുടിയെല്ലാം കൂടേ ആകേ തൊപ്പ കണക്കേ പൊന്തി നിന്ന് മുഖവും കൈയ്യുമൊക്കെ ചുവന്ന് തുടിച്ചിരുന്നു….
അപ്പോഴും അവളുടെ കലി അടങ്ങിയിട്ടുണ്ടായിരുന്നില്ല..
അവിടേയിരുന്ന് വല്ലാതേ ശ്വാസം വിട്ട് കൊണ്ടേയിരുന്നൂ…
ഞാൻ പിന്നെ അതൊന്നും കണ്ടതായി നടിച്ചില്ല. അല്ലേലും ചോദിച്ച് ഇരന്നു വാങ്ങിയതല്ലേ …
അപ്പോ ഷാനു ….പ്രോജക്ട് നീ ചെയ്യണില്ലാ അല്ലേ. അതിൽ ഇനി മാറ്റം ഒന്നും ഇല്ലല്ലോ. ഞാൻ ഉമ്മച്ചിയോട് പറയട്ടേന്നാൽ…
അതുകേട്ടതും മിൻഹാ ഷാനുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു……
എന്നിട്ട് ഷാനുവിന്റെ കൈകൾ അവളുടെ കൈകൾക്കുള്ളിലാക്കി…
ടാ … ഐയാം സോറി … എന്നോട് ക്ഷമിക്ക് നീ .. അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അങ്ങനെയൊക്കെ പെരുമാറി പോയി…സോറി
നീ എന്തൊക്കെ പറഞ്ഞാലും ശരി… എന്നേ തല്ലിയാലും ഞാൻ കൊള്ളും… പക്ഷേ ഈ പ്രോജക്ട് മാത്രം വേണ്ട എന്ന് പറയരുത്. ഞാൻ നിൻറെ കാലു പിടിക്കാം… ഒരുപാട് ആളുകൾ ഇതിൻറെ വിജയത്തിനുവേണ്ടി കാത്തിരിക്കുന്നുണ്ട്…
ഷാന എവിടേയും പോവില്ലടാ … അവൾ ഇവിടേയൊക്കെത്തന്നേയുണ്ടാവില്ലേ… അത് പോലേയാണോ ഈ പ്രോജക്ട് .. നീ എന്താ അത് ചിന്തിക്കാത്തേ….
ഷാനൂ ആ സമയം മിൻഹയുടേ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടേയിരിക്കുകയായിരുന്നു.
ഇവൻ ഇതെന്താ ഇവളെ ഇങ്ങനെ നോക്കുന്നു…
അവളും അവനെ തന്നെ നോക്കി കൊണ്ടിരിക്കുകയാണല്ലോ..
പ്രതീക്ഷിക്കാതെ അവൻറെ ഇരു കൈകൾ കൊണ്ടും മിൻഹയുടെ മുഖത്തേ ചുവന്നു തുടിച്ച ഭാഗത്ത് കൂടേ തലോടാൻ തുടങ്ങീ…
അതുകണ്ടപ്പോൾ മിൻഹയുടെ മുഖത്തും സന്തോഷം തന്നെയായിരുന്നു കാണാൻ കഴിഞ്ഞത്..
ഇവൻക്കിതെന്താ പറ്റിയേ അള്ളാ … അതും ഇത്ര പെട്ടെന്ന് …
ആ സമയം മിൻഹയുടേ മുഖം കിടന്ന് തിളങ്ങുകയായിരുന്നു….
ആർക്കും ഒന്നും മനസ്സിലാകുന്നില്ല. ഷാനുവിന്റെ മുഖത്താണേൽ ചെറിയ പുഞ്ചിരിയും കാണുന്നുണ്ട്…
ഇവൻ ഇനിയെങ്ങാനും ഇത്രപെട്ടെന്ന് ഇവൾക്ക് വളഞ്ഞോ…
ആ സമയം മിൻഹയും ഷാനുവിന്റെ അടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു. അവൾ അവനിലേക്കടുത്തൂ…
മിൻഹാ …
ഷാനുവിന്റേ ആ ഒരൊറ്റ വിളിയിൽ മിൻഹ എന്തൊക്കെയോ പ്രതീക്ഷിച്ചു പോയി…
ഇനി ഈ പ്രൊജക്റ്റിന്റെ കാര്യം നീ ഒരക്ഷരം മിണ്ടിയാൽ ദേയ് ഞാൻ എന്റെ കൈ കൊണ്ട് ഈ തലോടുന്ന നിന്റേ മുഖത്തേ പാടുകൾ ഒക്കേ ഉണ്ടല്ലോ .. അതുപോലെയൊന്നും ആയിരിക്കില്ല പിന്നീട്. പറഞ്ഞേക്കാം.
ഹ .ഹ ഹ …. എന്തൊക്കെയായിരുന്നു. മലപ്പുറം കത്തി … അമ്പും വില്ലും … ഒലക്കേടെ മൂട് …
ഷാനു കൈകൾ കൊണ്ട് തലോടുന്നു… മിൻഹാ ഷാനുവിലേക്കടുക്കുന്നു.. അവൾ കുന്നോളം സ്വപ്നങ്ങൾ കാണുന്നു… അവസാനം ദേയ് കിടക്കുന്നു…
തോം തരികിട തൂം തരികിട
തീം തരികിട തിം തരികിട
ഞാനാണേൽ ചിരിച്ച് ചിരിച്ച് ചിരിച്ച് മടുത്തൂ എന്ന് തന്നേ പറയാലേ …. മിൻഹയുടേ ഒരു കാര്യം…..
പക്ഷേങ്കിൽ അതല്ലല്ലോ പ്രശ്നം…. മിൻഹാ പറഞ്ഞതിലും കാര്യമുണ്ടല്ലോ… എന്ത് തന്നെ സംഭവിച്ചാലും ഒരുകാരണവശാലും പ്രോജക്ടിൽ ഷാനു പങ്കെടുക്കില്ല എന്ന് മാത്രം പറയരുത്… ഒരുപാട് ആളുകൾ ഇതിൻറെ വിജയം സ്വപ്നം കാണുന്നുണ്ട്. ഷാനയടക്കം …
ഷാനു ഇത്രയും വാശി പിടിക്കുകയാണെങ്കിൽ മിൻഹക്ക് പകരം ഷാനയാണ് മത്സരിക്കുന്നതെങ്കിൽ ആ പ്രോജക്ടിൽ മത്സരിച്ച് വിജയിക്കാനും അവൻ ഈ വാശി തന്നെ കാണിക്കും… അവസാനം വിജയവും ഉറപ്പാണ്….
പക്ഷേ അതിന് എനിക്ക് എന്ത് ചെയ്യാൻ കഴിയും… ഷാന ഇല്ലാതെ പ്രോജക്ടിൽ ഷാനു മത്സരിക്കുകയില്ല എന്നു പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ഒന്ന് പെട്ടെന്ന് ചെയ്തേ മതിയാവൂ…
ഞാൻ ഒരുപാട് സമയം എന്ത് ചെയ്യുമെന്ന് ആലോചിച്ചു കൊണ്ടേയിരുന്നു…
അങ്ങനേ ആലോചിച്ച് ആലോചിച്ച് ഒരു ഐഡിയ തെളിഞ്ഞു വന്നിട്ടുണ്ട്. പക്ഷേ അത് എത്രത്തോളം വിജയകരമാകും എന്നെനിക്കറിയില്ല.
ഷാനു അവളില്ലാതെ പ്രോജക്ടിൽ പങ്കെടുക്കുകയില്ല എന്നു പറഞ്ഞ സ്ഥിതിക്ക് രണ്ടും കൽപ്പിച്ച് ഒരു കൈ നോക്കാം .
അല്ലേലും പ്രോജക്ട് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നതിലും നല്ലതല്ലേ ഒരു ശ്രമം നടത്തി നോക്കുന്നത്. ബാക്കിയെല്ലാം പടച്ചോന്റേ കൈയ്യിൽ …
നാളത്തേ ദിവസം മുതൽ ഇനി കാണാൻ പോകുന്നത് എന്റെ ഗെയിം ആണ്.. പക്ഷേ ഈ ഗെയിം ആസൂത്രണം ചെയ്തത് ഞാനാണെന്നത് മാത്രം ഇവരാരും അറിയാനും പാടില്ല..
അപ്പൊ പിന്നെ ഞാൻ ഇനി എന്തു ചെയ്യും.
അതിന് ഇനി ഒരൊറ്റ വഴിയേ ഉള്ളൂ…
കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കി പ്പിക്കണം….
അതേ … മിൻഹയേ കൊണ്ട് തന്നേ ഷാനയേ പ്രോജക്ടിൽ പങ്കെടുപ്പിക്കണം…
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission