💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T-4⃣ 9⃣ 📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഹ … ഹ … ഹ
മോളേ ഷാനാ … അങ്ങനേ ഷാനൂ നിന്നിൽ നിന്നും ഞാൻ ആഗ്രഹിച്ചത് പോലേത്തന്നേ എന്നെന്നേക്കുമായി കൈ വിട്ട് പോയി കഴിഞ്ഞടീ… ഇനിയല്ലേ നീ കാണാൻ പോകുന്നത്…
നാളേ നിന്റേ ചങ്ക് പൊട്ടും മോളേ ഞങ്ങളുടേ സ്നേഹ പ്രകടനങ്ങൾ കണ്ടിട്ട്…. നീ കാത്തിരിക്ക്….
കാര്യങ്ങൾ ഇത്ര പെട്ടന്ന് കറങ്ങിത്തിരിഞ്ഞ് ഒടുക്കം എൻറെ അടുത്തു തന്നെ നിന്റേ ഷാനു വരും എന്നുണ്ടെങ്കിൽ എല്ലാം കുറച്ചു നേരത്തെത്തന്നേ തുറന്നു പറയാമായിരുന്നു….
ആ …..ഇനി പറഞ്ഞിട്ട് കാര്യല്ലല്ലോ…
എന്തായാലും ഷാനു അങ്ങനേ നിന്റേ അധ്യായം അങ്ങ് ക്ലോസ് ചെയ്തു മോളേ.. ഇനി മുതൽ ഈ മിൻഹയുടേ മാത്രം ഷാനു …
ഹ..ഹ…ഹ…ഹ…
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഷാനൂ എന്നേ കെട്ടിപ്പിടിച്ച് റൂമിൽ ഇരിക്കുന്നത് കണ്ട് കൊണ്ട് അവിടേ നിന്നും ഇറങ്ങിപ്പോയ നിച്ചുവിന് കൊടുക്കാൻ മാത്രം എന്റെ കൈയ്യിൽ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് ഓന്റെ മാത്രം കണ്ണിൽപെടാതെ ബാക്കിയുള്ള എല്ലാവരോടും യാത്രയും പറഞ്ഞു നാളേ വരാം എന്ന് വാക്കും കൊടുത്ത് ആ വീടിൻറെ പടിയിറങ്ങി…
കടന്നുപോകുന്ന വഴികളിലെല്ലാം ഒന്ന് പെട്ടന്ന് തന്നേ നേരം വെളുത്തിരുന്നെങ്കിൽ എന്നു മാത്രമായിരുന്നു എന്റേ ചിന്താ …
എനിക്കാണേൽ എന്റേ ഷാനുവിനെ വിട്ടു പോകാൻ തന്നെ സത്യത്തിൽ മനസ്സ് വരുന്നില്ല….
മുന്നോട്ടുള്ള എന്റേ ഓരോ ചുവടുവെപ്പിലും ഷാനുവിന്റേ സാമീപ്യം എന്റെ കൂടേത്തന്നേ ഉള്ളത് പോലേ തോന്നി പലപ്പോഴും പിന്നിട്ട വഴികളിലെല്ലാം ഒരു തിരിഞ്ഞുനോട്ടം അനിവാര്യമായിരുന്നു…..
ആ… ഇനിയിപ്പോ ഈ മൊതല് എൻറെ സ്വന്തം പ്രോപ്പർട്ടിയായി മാറിയ സ്ഥിതിക്ക് ഈ കാത്തിരിപ്പിനും ഒരു പ്രത്യേകതരം സുഖമൊക്കെയുണ്ട്….
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മിൻഹാ വീട്ടിൽ നിന്നും പോയതിന് ശേഷം ഞാൻ വേഗം എന്റേ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു….
ഇനി ഒന്ന് സ്വസ്ഥമായിട്ട് കുറച്ച് നേരം എന്റെ കണ്ണുകളേ ഇരുട്ടിന് വിട്ട് കൊടുത്ത് കൊണ്ട് മനസ്സിലെ ചിന്തകളെ ഏകാന്തതയിലേക്ക് കൊണ്ട് വന്ന് ഇവിടേ ഇന്ന് നടന്നതെല്ലാം ഒന്ന് കൂടേ ഓർത്തെടുക്കണം…..
രാവിലേ തന്നേ ഷാന എന്റേ റൂമിലേക്ക് കയറി വന്നപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം …
അവിടേ വെച്ച് എന്നേ കണ്ട ആ ഒരു നിമിഷം അവളുടേ മുഖത്ത് ഞാൻ കണ്ട ടെൻഷനും പതുങ്ങലും….
ആ സമയം എനിക്ക് നേരേ മുഖം തരാതിരിക്കാൻ വേണ്ടി കാട്ടി കൂട്ടിയ കോമാളിത്തരങ്ങൾ ..
എന്റേ എന്ത് ചോദ്യങ്ങൾക്കും ഞാൻ സ്ക്കൂളിൽ വെച്ച് അവളിൽ നിന്നും കേൾക്കാറുള്ള അതേ കട്ടക്കലിപ്പൻ മറുപടി ….
ആ സമയങ്ങളിൽ അവളുടേ കണ്ണുകളിൽ കാണാറുള്ള അതേ തീക്ഷ്ണത, ..
പതിവ് പോലേ അവളുടേ വീറും വാശിയും കലിപ്പും പതിൽ മടങ്ങ് ശക്തിയോടേ എനിക്ക് നേരേ പ്രയോഗിച്ചപ്പോൾ അവൾ പോലും പ്രതീക്ഷിക്കാതേ എന്റേ റൂമിൽ നിന്നും ഇറങ്ങിപ്പോടീ എന്നും പറഞ്ഞ് ഞാൻ അവളുടേ കൈകളിൽ പിടിച്ച് എന്റെ കൈകൾക്കുള്ളിൽ അവളെ സുരക്ഷിതമാക്കിക്കൊണ്ട് തന്നേ മനപ്പൂർവ്വം ബാക്കിലേക്ക് പിടിച്ച് തള്ളിയപ്പോൾ അവളേക്കൂടേത്തന്നേ ഞാനും വീഴുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ആ പാവം.
ആ സമയം ഞങ്ങള് രണ്ടും ഒരു ശരീരമെന്നോണം ഒത്തുചേർന്നപ്പോൾ എനിക്ക് ലാബിൽ നിന്നും അനുഭവപ്പെട്ട എന്റേ ഷാനയുടേ അതേ സ്പർശനം , അതേ ഫീലിങ്സ് , അതേ ഗന്ധം ,
അതേ…. ആ സമയം മുതൽ എന്റെ മനസ്സ് എന്നോട് തന്നേ ഷാനാ .. ഷാനാ … എന്ന് സ്വയം മന്ത്രിക്കാൻ തുടങ്ങിയിരുന്നു….
അപ്പോ ഈ വീട് ഞങ്ങൾ എടുക്കുന്നതിന് മുമ്പ് ഇവിടേ താമസിച്ചിരുന്നത് എന്റേ ഷാനയൊക്കെയായിരിക്കുമോ … ഇത് അവരുടേ വീടായിരുന്നോ ?
അങ്ങനെയെങ്കിൽ ഈ വീട്ടിൽ താമസിച്ചിരുന്ന കുട്ടിക്ക് വളരേ ദയനീയമായ സാഹചര്യം നേരിടേണ്ടി വന്നു എന്നും
അത് കാരണം അവർക്ക് അവരുടേ ഉപ്പയേയും ഈ വീടും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടി വന്നു എന്നും
അങ്ങനെയാണ് ഫെബിക്ക് അവളുടേ ഉറ്റമിത്രത്തേ നഷ്ടപ്പെടേണ്ടി വന്നതെന്നും
ഒരുപാട് നല്ല നല്ല ഓർമ്മകൾ മാത്രം കൂട്ടിന് തന്ന് എന്നെന്നേക്കുമായി അവളിൽ നിന്നും മറഞ്ഞകന്ന ആ ഉറ്റമിത്രത്തിന്റേ ഓർമ്മകളേ അഴവെറക്കാൻ വേണ്ടിയാണ് എന്റേ റൂമിലേക്ക് വരുന്നത് എന്നും
ഫെബി പറഞ്ഞ ആ കളിക്കൂട്ടുകാരി അപ്പോ എന്റേ ഷാനയായിരിക്കുമോ ….
ആ ഒരു നിമിഷം എനിക്ക് എന്നേത്തന്നേ നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം ….
അള്ളാ ….അപ്പോ….. കഴുകക്കാട്ടാള ജന്മങ്ങൾ പിച്ചിച്ചീന്താൻ ശ്രമിച്ച ആ ശരീരം …..
ഇല്ലാ …. അത് എന്റേ ഷാനയുടേതായിരിക്കരുതേ എന്ന് മാത്രമായിരുന്നു എന്റേ പ്രാർത്ഥന….
പക്ഷേ ….. എന്റേ മുന്നിൽ ഈ നിൽക്കുന്നത് ഫെബിക്ക് നഷ്ടപ്പെട്ടു പോയ പണ്ട് എന്റേ ഈ വീടിന്റെ അവകാശിയായിരുന്ന അവളുടേ കളിക്കൂട്ടുകാരിയാണെന്ന് പറഞ്ഞ സ്ഥിതിക്ക് …..
ഇവളുടേ ഈ ശരീരത്തിൽ ഞാനിപ്പോൾ കാണുന്ന മുറിപ്പാടുകൾ അത് ആ കഴുകന്റെ ആക്രമണത്തിൽ സംഭവിച്ചതാണെങ്കിൽ തന്നേ ആ മുറിപ്പാടുകളേ മറ്റൊരാളുടേ ചോദ്യത്തിന് മുമ്പിൽ വീണ്ടും പഴയ ഓർമ്മകളേ തിരിച്ച് കൊണ്ട് വരാൻ ഒട്ടും ആഗ്രഹിക്കാതേ അതിനൊരാശ്വാസമെന്നോണം ഹിജാബിനേ കൂട്ടുപിടിച്ചതായിരിക്കുമോ എന്റേ ഷാന … അതേ എന്ത് കൊണ്ട് അങ്ങനെ ആയിക്കൂടാ….
തന്റേ മുഖം മറ്റൊരാൾക്കു മുമ്പിലും പ്രദർശിപ്പിക്കാൻ തയ്യാറല്ലാത്തത് കാരണം എന്തു തന്നെ സംഭവിച്ചാലും ഈ പ്രോജക്ടിൽ പങ്കെടുക്കുകയില്ല എന്ന് ഷാന പറയാൻ കാരണം എന്ത് കൊണ്ട് അവളുടേ ഈ മുഖത്തേ മുറിപ്പാടുകൾക്ക് നേരേ മറ്റുള്ളവർ ഉന്നയിക്കുന്ന ചോദ്യങ്ങളേ ഭയന്നുകൊണ്ടായിരിക്കുകയില്ലാ ?.
അപ്പോ ഇതിനൊക്കെയർത്ഥം ഇതെന്റെ ഷാന തന്നേയാണെന്നാണോ ….
ആണെങ്കിൽ തന്നേ ഇപ്പോ ഇവിടേ വെച്ച് എനിക്കത് കണ്ട് പിടിച്ചേ തീരൂ….
അതിന് ആദ്യം ഈ വീട്ടിൽ താമസിച്ചിരുന്നത് ഇവർ തന്നേയാണോ എന്ന് ഉറപ്പ് വരുത്തുകയായിരുന്നു എന്റേ ലക്ഷ്യം….
ആ ഒരൊറ്റ ഉദ്ദേശത്തിൽ ആയിരുന്നു ഞാൻ അവിടേ വെച്ച് ….. ഒരാളോട് ചോദിക്കുന്നത് കേട്ടാൽ അയാൾക്ക് താങ്ങാൻ പറ്റാത്തതിനേക്കാളും നീചമായ ഭാക്ഷയിൽ അവളോട് അങ്ങനേ ചോദിച്ചത്….
👇👇👇👇👇👇👇👇👇👇👇👇👇👇👇👇
എൻറെ റൂമിൽ എൻറെ അനുവാദമില്ലാതെ കയറാൻ നോക്കിയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും . ഇറങ്ങിപ്പോടീ . അതേയ് വീട് വിറ്റ് കഴിഞ്ഞാൽ അതോടെ കഴിഞ്ഞ് . പിന്നേ അ പേരും പറഞ്ഞ് ഇവിടേക്കേറി ഞരങ്ങാൻ ഇത് സത്രമൊന്നുമല്ല. ഞങ്ങള് തന്ന പൈസ കൊണ്ട് നിങ്ങള് നല്ലോണം ഞണ്ണിയങ്ങ് തീർത്തിട്ട് ലാസ്റ്റ് അതൊക്കെ കഴിഞ്ഞപ്പോൾ അവകാശം പറഞ്ഞുകൊണ്ട് വന്നിരിക്കുകയാണോ . അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇനിമേലിൽ ഈ പടി ചവിട്ടി പോകരുത്. പറഞ്ഞേക്കാം.
ഇത് ഞാൻ അവളോട് പറഞ്ഞ സമയം ഫെബി എന്നേ തല്ലിയെങ്കിലും എനിക്കതിൽ ഒരു സങ്കടവും തോന്നിയില്ല… കാരണം ഞാൻ ഒരിക്കലും ഇങ്ങനെ അവളോട് പറയാൻ പാടില്ലായിരുന്നു. പക്ഷേ ഈ വീട്ടിൽ താമസിച്ചത് ഇവർ തന്നെയാണോ എന്ന് എനിക്ക് ഉറപ്പിക്കാൻ മറ്റൊരു വഴി അപ്പോൾ തെളിഞ്ഞു വന്നില്ല എന്നതാണ് സത്യം.
ഫെബിയുടേ അടിയും , ഷാനയുടേ ഒലിച്ചിറങ്ങി കലങ്ങിത്തിളങ്ങിയ കണ്ണും , അതിന് ശേഷം ഷാന എന്നോട് പറഞ്ഞ ആ വാക്കും……
👇👇👇👇👇👇👇👇👇👇👇👇👇👇👇👇
ഷാനൂ ഒരു അപേക്ഷയുണ്ട് . എന്നെങ്കിലും കുറച്ച് ക്യാഷ് ഒക്കെ ആയിട്ട് ഈ വീട് തിരിച്ച് എടുക്കാൻ വേണ്ടി വന്നാൽ വീട് തരില്ലാ എന്ന് മാത്രം പറയരുത്. ഞങ്ങൾക്ക് എന്റെ ഉപ്പച്ചിയുടെ ഓർമ്മകൾ ഇവിടേ മാത്രേ അവശേഷിക്കുന്നുള്ളൂ . ജീവിച്ച് ആഗ്രഹം തീരുന്നതിന് മുമ്പേ എല്ലാം നഷ്ടപ്പെട്ടതാണ്.
എന്നും പറഞ്ഞ് അവളുടേ പൊട്ടിക്കരച്ചിലും ഒക്കെയായപ്പോൾ ഈ വീട് അവരുടേതാണെന്ന് എനിക്കുറപ്പായിരുന്നു…
ഇനി എനിക്കടുത്തതായി അറിയേണ്ടത് എന്റേ ഷാന തന്നെയാണോ എന്റെ മുന്നിൽ നിന്ന് ഈ പൊട്ടി കരയുന്നത് എന്നതായിരുന്നു…
അതിനു ഞാൻ ഇനി എന്തു ചെയ്യും എന്ന് ആലോചിക്കുമ്പോഴേക്കും ഫെബി അവളെയും കൂട്ടി യാത്രയും പറഞ്ഞു എന്റെ അടുത്ത് നിന്നും പോയിരുന്നു ….
പലപ്പോഴും അവരെ ഞാൻ പിന്നിൽ നിന്നും വിളിക്കാൻ ശ്രമിച്ചെങ്കിലും എൻറെ മനസ്സ് മാത്രം അനുവദിച്ചില്ല.
അവർ പോയിട്ടും ഒരുപാട് നേരം റൂമിൽ ഇരുന്ന് ഞാൻ ചിന്തിച്ചെങ്കിലും എനിക്ക് എൻറെ ഷാനയാണ് ഇപ്പോൾ ഇവിടേ നിന്നും ഇറങ്ങിപ്പോയത് എന്ന് കണ്ടുപിടിക്കാൻ മാത്രം കഴിഞ്ഞില്ല.
ഇനി ഒരൊറ്റ വഴിയേ ഉള്ളൂ കണ്ട് പിടിക്കാൻ.
ഫെബിയുടെ വീട്ടിൽ പോയി അവളോട് കാര്യങ്ങൾ തുറന്നു ചോദിക്കാം.
ആ ഒരു ഉദ്ദേശത്തിൽ ആയിരുന്നു ഞാൻ റൂമിൽ നിന്നും താഴേക്ക് ഇറങ്ങി ഫെബിയുടേ വീട് ലക്ഷ്യം വെച്ച് നടക്കാൻ തീരുമാനിച്ചത്…
അപ്പോഴാണ് ഉമ്മച്ചിയും ഫെബിയും ഒക്കെ കൂടി അടുക്കളയിൽ ഇരുന്ന് സംസാരിക്കുന്ന ശബ്ദം കേൾക്കാനിടയായത്…
അങ്ങനേ ഞാനും അടുക്കളയിലേക്ക് കയറി ചെന്നപ്പോൾ ഷാനയുടേ മുഖത്ത് കണ്ട ടെൻഷനും അവിടേ നിന്നും പോകാനുള്ള അവളുടേ വെപ്രാളവും….ആരും കാണാതേ എനിക്ക് നേരേയുള്ള ഷാനയുടേ കണ്ണോടിക്കലും ഒക്കേ എന്റേ സംശയങ്ങൾക്ക് അകലം കുറഞ്ഞു കുറഞ്ഞു വന്നൂ …..
ആരുമറിയാതെ എൻറെ ശ്രദ്ധ മുഴുവനും അവളിലക്ക് മാത്രമായിരുന്നു….
അതിനിടയിൽ അവളുടേ കാക്കുകൂടേ ഫെബിയുടേ വീട്ടിലേക്ക് വന്നിട്ടുണ്ടെന്ന് ഉമ്മച്ചിയോട് പറഞ്ഞപ്പോൾ അതും എന്റെ സംശയത്തിന് ഒരു ആശ്വാസം തന്നേയായിരുന്നൂ…
കാരണം എന്റേ ഷാനയുടേ കാക്കുവും സജാദ്ക്കയും തമ്മിൽ ഫ്രണ്ട്സ് ആണെന്നും വീട് മാറേണ്ട സാഹചര്യം വന്നപ്പോൾ അവർക്ക് പരസ്പരം പിരിയേണ്ടി വന്നു എന്നും അവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളതുമാണ്…
അതിന്റെയിടക്കായിരുന്നു അവിടേ വെച്ച് ഷാനയേ കെട്ടിപ്പിടിച്ചു കൊണ്ടുള്ള നിച്ചുവിന്റെ കരച്ചിലും അതിനോട് ചേർന്ന് സംഭവിച്ച കാര്യങ്ങളും ….
അത് എന്നെ ഒരുപാട് ചോദ്യങ്ങളിൽ കൊണ്ടുപോയി എത്തിച്ചെങ്കിലും ഞാൻ ആ ഒരു ഷോക്കിൽ ഷാനയാണോ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന് കണ്ടുപിടിക്കാൻ മാത്രം പിന്നീട് ശ്രമിച്ചില്ല.
അതിനിനി ആദ്യം നിച്ചുവിനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നതായിരിക്കും നല്ലത് എന്ന് എനിക്കും തോന്നി ….
അവന് അവളേക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ ആദ്യം ചോദിച്ച് മനസ്സിലാക്കണം…
അവളേക്കുറിച്ച് ഒന്നും അറിയാതേ അവളേയും കെട്ടിപ്പിടിച്ച് കരഞ്ഞ് കൂട്ടി കൊണ്ട് പോകേണ്ട ആവശ്യം അവനില്ലല്ലോ ..
അങ്ങനേ ഞങ്ങളോടൊക്കെ സമ്മതം വാങ്ങി ഇപ്പോ വരാം എന്നും പറഞ്ഞ് ഷാനയേയും കൂട്ടി വീടിന്റെ പടിയിറങ്ങിപ്പോയ നിച്ചുവിന് വേണ്ടിയായിരുന്നു എന്റെ കാത്തിരിപ്പ്….
അതിനിടയിലാണ് കാന്താരി വന്ന് പുറത്ത് ഒരു താത്ത എന്നേ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്… അപ്പോപ്പിന്നേ നിച്ചുവിന്റേ കൂടേ പോയത് എന്റേ ഷാനയല്ല എന്ന് ഞാൻ ഉറപ്പിച്ചു..
പക്ഷേ പുറത്ത് പോയപ്പോൾ ഞാൻ കണ്ടത് മിൻഹയെ മാത്രമായിരുന്നു…
ഷാന വന്നില്ല എന്നു മിൻഹ പറഞ്ഞപ്പോൾ തന്നേ വീണ്ടും എൻറെ മനസ്സിൽ സംശയങ്ങൾ കുടിയേറാൻ തുടങ്ങി….
പിന്നീട് നിച്ചുവും ഷാനയും തിരിച്ചു വരുമ്പോഴേക്കും മിൻഹയെ പറഞ്ഞു വിടുക എന്നതായിരുന്നു എൻറെ ഉദ്ദേശം….
അപ്പോഴേക്കും ഫെബി അവളെ വിളിച്ച് അകത്തേക്ക് ക്ഷണിക്കുകയും ,
അതിനിടയിൽ നിച്ചു കയറി വരികയും ,
അവൻറെ കൂടെ ഇറങ്ങിപ്പോയ ഷാന എവിടെ എന്നുള്ള ഫെബിയുടെ ചോദ്യവും ,
നീയെന്താ പേരു പറഞ്ഞത് ഷാനയോ … എന്ന എൻറെ ചോദ്യത്തിന് ഉത്തരം കിട്ടാതെയുള്ള ഫെബിയുടെ തപ്പിപ്പിടുത്തവും … ആ സമയം പിന്നേ വരാം എന്നും പറഞ്ഞ് തടി തപ്പിയ ഫെബിയും ..
നിച്ചു അവളേ എവിടേക്കാണ് കൊണ്ട് പോയത് എന്ന എൻറെ ചോദ്യത്തിന് നിച്ചുവിന്റേ മുഖഭാവവും , പതുങ്ങലും എല്ലാം എനിക്ക് തലവേദന സൃഷ്ടിക്കാൻ തുടങ്ങി….
ഫെബി വീട്ടിൽ നിന്നും അപ്പോൾ തന്നേ തടി തപ്പിയ സ്ഥിതിക്ക് എല്ലാം ചോദിച്ചു മനസ്സിലാക്കാൻ എൻറെ മുന്നിൽ പിന്നീട് ഉണ്ടായിരുന്നത് നിച്ചു മാത്രമായിരുന്നു…
അതിന് മിൻഹയേ വീട്ടിൽ നിന്നും പറഞ്ഞുവിടാൻ പല പണി ഞാൻ നോക്കി… പക്ഷേ ഉമ്മച്ചി അവളെ സൽക്കരിച്ച് അകത്തേക്ക് കയറ്റി…
മാത്രമല്ല… മിൻഹയേ വെച്ച് കൊണ്ടു തന്നെ പ്രോജക്ട് ചെയ്യണമെന്നുള്ള ഉമ്മച്ചിയുടെ നിർബന്ധവും …
അതോടുകൂടി ഞാനവിടെ ശരിക്കും ലോക്ക് …
പിന്നീടങ്ങോട്ട് എന്റേ മനസ്സ് മുഴുവനും ബെഡിൽ കിടന്ന് കൊണ്ട് ഇന്ന് ന്റെ വീട്ടിൽ വന്നത് ഷാനയാണോ എന്ന് കണ്ടുപിടിക്കാനുള്ള ഓരോ കണക്കു കൂട്ടലുകളായിരുന്നു…
അതിനിടയ്ക്ക് ബെഡിൽ ഇരുന്ന് പൂജ്യം വെട്ടി കളിച്ചു കൊണ്ടിരുന്ന കാന്താരിയും മിൻഹയും എന്നെ എഴുന്നേൽപ്പിക്കാൻ പല ശ്രമം നടത്തിയെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാനേ പോയില്ല…
ഇന്ന് വീട്ടിൽ വന്നത് ആരാണെന്ന് കണ്ടുപിടിക്കാൻ എങ്ങനേ മറിച്ചും തിരിച്ചും ചിന്തിച്ചിട്ടും നിച്ചുവും ഫെബിയും മാത്രമാണ് എന്റേ മുന്നിൽ തെളിഞ്ഞു വരുന്നത്….
അവർക്ക് രണ്ട് പേർക്കും അവളേക്കുറിച്ചറിയാവുന്നതൊക്കെ എന്നോട് പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ എനിക്കുള്ള ഉത്തരവും അതിൽ തന്നേയുണ്ടാകും…
അങ്ങനേ ഇടയ്ക്ക് ഞാൻ നിച്ചുവിനെ തപ്പി താഴെ പോയെങ്കിലും നിച്ചു പായസ്സം കൊണ്ട് ഫെബിയുടെ വീട്ടിൽ പോയി എന്നായിരുന്നു ഉമ്മച്ചിയിൽ നിന്നും കിട്ടിയ മറുപടി.
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും അവനോട് ഒറ്റയ്ക്ക് സംസാരിക്കാൻ ഒരു അവസരം കിട്ടിയതേയില്ല..:
ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ വേണ്ടി എല്ലാവരും വന്നു മാറിമാറി വിളിച്ചപ്പോഴും എനിക്കതിനേക്കാൾ വലുത് ഷാനയേ കണ്ടുപിടിക്കൽ ആയിരുന്നു…
അതിനുവേണ്ടി തല പുകഞ്ഞു കൊണ്ടേയിരുന്നു….
അതിനിടക്കാണ് മിൻഹ ഷാനയെ കുറിച്ച് എന്തൊക്കെയോ എന്നോട് പറയാനുണ്ട് എന്ന് പറഞ്ഞത്…
അത് കേൾക്കേണ്ട താമസം … എന്താണ് എന്റെ ഷാനയേ കുറിച്ച് മിൻഹക്ക് എന്നോട് പറയാനുള്ളത് എന്നറിയാനുള്ള തിടുക്കമായിരുന്നു…
അവൾക്ക് എന്നോട് പറയാനുള്ളത് പറഞ്ഞു കഴിയുമ്പോൾ ഒരുപക്ഷേ ഇന്ന് ഇവിടെ വന്നത് എന്റേ ഷാനയാണോ എന്നതിൽ ഒരു തീരുമാനം ആകും എന്നെനിക്കുറപ്പായിരുന്നു…
അപ്പോഴും എൻറെ മനസ്സിലെ പ്രാർത്ഥന അത് ഷാന ആയിരിക്കരുതേ എന്നു തന്നേയായിരുന്നു…..
അങ്ങനെയിരിക്കേ എങ്ങനെയൊക്കെയോ വേഗം ഫുഡ് ഒക്കെ അകത്താക്കി റൂമിൽക്കയറി മിൻഹക്ക് വേണ്ടിയുള്ള കട്ടക്കാത്തിരിപ്പായിരുന്നു….
സമയം ഒരുപാട് ആയിട്ടും അവളെ കാണാതായപ്പോൾ ഞാൻ താഴേക്കു പോകാൻ നിൽക്കുമ്പോഴായിരുന്നു മിൻഹ കാന്താരിയേയും കൂട്ടി അകത്തേക്ക് കയറി വന്നത്…
അങ്ങനേ എന്തൊക്കെയോ ഞങ്ങൾ രണ്ടും കൂടേ പറഞ്ഞ് പറഞ്ഞ് അവസാനം കാന്താരിയേ താഴേക്ക് പറഞ്ഞയച്ച് .
അപ്പോത്തന്നേ മിൻഹ ഡോർ ലോക്ക് ചെയ്തതിൽ സത്യത്തിൽ നല്ല ഭയം തന്നേയായിരുന്നു….
താഴേന്ന് ആരെങ്കിലും വന്നാൽ അവർ എന്തായിരിക്കും വിചാരിക്കുക…
എനിക്കാണേൽ മിൻഹക്ക് ഷാനയേ കുറിച്ച് പറയാനുള്ളത് കേൾക്കാൻ അവൾ എന്തൊക്കെ നിബന്ധനകൾ വെച്ചാലും അത് അനുസരിക്കാതെ വേറെ നിവൃത്തിയുമില്ലായിരുന്നു…
പക്ഷേ അവളുടേ ഓരോ പെരുമാറ്റവും എന്നിൽ പല സംശയങ്ങൾക്കും വഴിയൊരുക്കിത്തുടങ്ങി….
മിൻഹ എന്നിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നത് പോലെയൊക്കേ ഒരു തോന്നൽ …..
ഷാനയേക്കുറിച്ച് പറയുന്നതിനേക്കാൾ കൂടുതൽ എന്റേ കൂടേ ചിലവഴിക്കാനാണ് വന്നത് എന്നൊക്കെ തോന്നും അവളുടേ ഇരുത്തം കണ്ടാൽ …..
അതെന്തായാലും എന്റെയടുത്ത് നടക്കില്ല എന്ന് തോന്നിയത് കൊണ്ടാവും പെട്ടെന്നുതന്നെ കാര്യത്തിലേക്ക് വന്നു….
മിൻഹ ഷാനയേ കുറിച്ച് പറയുന്ന ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധയോടെ തന്നേ കേട്ടു കൊണ്ടേയിരുന്നു….
അവൾ പറഞ്ഞു തുടങ്ങിയപ്പോഴേ ഇന്ന് എന്റേ വീട്ടിൽ വന്നത് ഞാൻ സ്നേഹിച്ച എൻറെ ഷാന തന്നെയാണ് എന്ന കാര്യത്തിൽ എനിക്ക് ഉറപ്പായി …..
കഴുക കാപാലന്മാർ പിച്ചിച്ചീന്തി വലിച്ചെറിയാൻ ശ്രമിച്ച ആ ശരീരത്തിന്റെ അവകാശി തന്നേയാണ് എന്റേ ഷാന എന്ന കാര്യത്തിൽ അങ്ങനേ തീരുമാനം ആയിരിക്കുന്നു.
എല്ലാം ഞാൻ മുൻകൂട്ടി കണ്ടത് കൊണ്ടാവാം.
മിൻഹ പറഞ്ഞു കൊണ്ടിരുന്നപ്പോഴും യാതൊരു കൂസലും ഇല്ലാതേ തന്നേ എല്ലാം കേട്ട് കൊണ്ടിരിക്കേണ്ടി വന്നു എനിക്ക്…
കണ്ട നാൾ തൊട്ടേ എനിക്ക് ഒരിക്കൽ പോലും പിടി തരാതേ ….
ഞാൻ സ്നേഹിച്ച് ആഗ്രഹിച്ച …
ആ സുറുമകളെഴുതിയ തിളങ്ങുന്ന സുന്ദരക്കണ്ണുകളുള്ള ….
എന്റേ മൊഞ്ചത്തിയെന്ന് ഇത്രയും കാലം സ്വയം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ച ….
എന്റെ ഷാനയുടേ …… ഹിജാബിനുള്ളിലൊളിപ്പിച്ചു വെച്ച് കൊണ്ട് നടന്ന ആ യഥാർത്ഥ മുഖം ഇന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു…
ഒരുപക്ഷേ ഈ മുഖം എനിക്കു മുന്നിൽ ഒരിക്കൽപോലും പ്രത്യക്ഷപ്പെടാതെ നിന്നത് ഇവളുടെ ജീവിതത്തിൽ സംഭവിച്ചു പോയ സാഹചര്യങ്ങൾ കൊണ്ടൊക്കെ തന്നെയാവാം….
എന്തായാലും ഇത്രയും കാലം ഒരിക്കലെങ്കിലും എനിക്ക് പിടി തരാൻ കൂട്ടാക്കാതേ , ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ അവൾക്കു വേണ്ടി ഞാൻ നെയ്തു കൂട്ടുന്നുണ്ടെന്നറിങ്ങിട്ടും എന്നോടെങ്കിലും എല്ലാം ഒന്ന് തുറന്ന് പറയാൻ ശ്രമിക്കാതേ , അവസാനം ഈ ഒരു നിമിഷം വരേ എത്തിച്ച അവളുടേ ആ കണ്ണുകൾ ഒരിക്കൽക്കൂടി എനിക്ക് നിറക്കണമെന്ന് തോന്നി…
അതിന് ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് … മിൻഹ എന്നെ പിടിച്ച് കുലുക്കിയത്….
അപ്പോൾ എനിക്ക് തോന്നിയ ബുദ്ധി തന്നെയായിരുന്നു എന്നേ പിടിച്ച് കുലുക്കിയ ഈ മിൻഹയേ വെച്ച് കൊണ്ട് തന്നേ , ഷാനയേ കരയിക്കണം എന്നുള്ളത്…
ഒന്നില്ലെങ്കിലും ഷാനയേ പ്രോജക്ടിലേക്ക് കൊണ്ട് വരാൻ വേണ്ടി ഇത്രയും ദിവസം വെറുതേ കളഞ്ഞത് ഈ മിൻഹ തന്നേയല്ലേ …
മിൻഹ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നേ എന്നോട് ഇതെല്ലാം ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ വേറേ എന്തെങ്കിലും വഴി നോക്കാമായിരുന്നു..
ഇത് ഇപ്പോ ഒരു ദിവസം മാത്രമാണ് ഇനിയെന്റെ മുന്നിൽ പ്രോജക്ടിന് വേണ്ടി ആകേയുള്ളത്… ഈ ഒരൊറ്റ ദിവസം കൊണ്ട് എനിക്കെന്ത് ചെയ്യാൻ കഴിയും …. എന്ന് ഞാൻ ആലോചിച്ച് കൊണ്ടേയിരുന്നു…. ….
ആ ഒരു വഴിയുണ്ട്… ഒന്നില്ലെങ്കിലും ഈ പ്രോജക്ടിൽ പങ്കെടുക്കാൻ മിൻഹ ഒരുപാട് ആഗ്രഹിച്ചതല്ലേ….. അപ്പോപ്പിന്നേ നീ തന്നേ ഷാനയേ കരയിക്കുന്നത് തന്നേയാണ് എന്ത് കൊണ്ടും നല്ലത്… അതാകുമ്പോ നിന്റേ ബെസ്റ്റ് ഫ്രണ്ട് തന്നേയല്ലേ ഷാനയും…
മോളേ .. ഷാനാ .. നാളേ നീ നിന്റെ പുറകെ ഒരു പട്ടിയെ പോലെ ഇത്രയും കാലം നടന്ന ഈ എന്റേയും നിൻറെ ബെസ്റ്റ് ഫ്രണ്ട് ആയ മിൻഹയുടേയും സ്നേഹപ്രകടനങ്ങൾ ഒക്കെ ഒന്ന് കാണ് …
അപ്പോഴേക്കും നിന്നേക്കരയിക്കാനുള്ള വഴികൾ ഞാൻ തന്നേ കണ്ടെത്തിക്കോള്ളാം..
ഒന്നില്ലെങ്കിലും എന്നേ ഇത്രയും ഇട്ട് വട്ടം കറക്കിയതല്ലേ … അപ്പോപ്പിന്നേ നിന്നേ കരയിച്ചില്ലെങ്കിൽ എങ്ങനേ ഉറക്ക് വരും എനിക്ക്…..
അല്ലാ …. അത് പറഞ്ഞപ്പോഴാ … ഞങ്ങളുടേ സ്നേഹപ്രകടനങ്ങൾ ഒക്കെ ഷാനയേ കാണിക്കണമെങ്കിൽ തന്നേ അതിന് ഈ മിൻഹക്കൂടി മനസ്സ് കൊണ്ട് വിചാരിക്കണ്ടേ …ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ…
എന്തായാലും ഒരു നമ്പർ ഇട്ട് നോക്കാം എന്ന് കരുതിയാണ് ആദ്യം തന്നേ ഞാനങ്ങ് അവളേ കെട്ടിപ്പിടിച്ച് നോക്കിയത്….
ആ സമയം അവളെന്തെങ്കിലും തിരിച്ച് എന്നോട് പ്രതികരിച്ചാൽ എൻറെ ഒരു നമ്പറും അവളെടുത്തു ചിലവാകില്ല എന്ന് ഉറപ്പിക്കാം എന്ന് വിചാരിച്ചു…
പക്ഷേ … അൽപ്പം നേരം കൊണ്ട് തന്നേ അവളത് നന്നായിട്ട് ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി…
അവൾ എന്നേ നന്നായി ആസ്വദിച്ചിരിക്കുമ്പോഴും ഇവളേ ഉപയോഗിച്ച് കൊണ്ട് ഷാനക്ക് എന്ത് പണി കൊടുക്കും എന്നുള്ള ഓരോ പ്ലാനിങിൽ തന്നേയായിരുന്നു ഞാൻ ആ സമയം.
അതിനിടക്കാണ് നിച്ചു ഡോർ തുറന്ന് കയറി വന്നതും അവന്റെ മുഖം ചുവപ്പിച്ച് കൊണ്ട് ഞങ്ങൾ കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെടാതേ അവിടേ നിന്നും ഇറങ്ങിപ്പോഴെന്നും മിൻഹ പറഞ്ഞത്….
അത് വരേ നിച്ചുവിനേ ഉപയോഗിച്ച് കൊണ്ട് നാളേ ഷാനയേ വീട്ടിലേക്ക് കൊണ്ട് വരാനായിരുന്നു എന്റേ പ്ലാൻ ….
പിന്നേ ഞാൻ വിചാരിച്ചു…നിച്ചുവും ഷാനയും തമ്മിൽ എന്തോ ഒരു ബന്ധം ഉള്ള സ്ഥിതിക്ക് എന്റെ പ്ലാനിംങ് അവനും അറിയേണ്ടയെന്ന് …
ഞാൻ തന്നേ സജാദ്ക്കയേ സോപ്പിട്ട് ഷാനയേ വീട്ടിൽ വരുത്തിച്ച് അവളെയൊന്ന് കരയിപ്പിക്കണമെന്ന് ഉറപ്പിച്ചു …
അല്ലാതേ ഇവിടേ വിളിച്ച് കൊണ്ട് വന്ന് അവളേ ഒന്ന് കരയിപ്പിക്കും എന്നൊക്കെ നിച്ചുവിനോട് പറഞ്ഞാൽ അവനങ്ങാനും അവളേ കൊണ്ട് വന്നില്ലെങ്കിലോ ?..
എന്തായാലും നിച്ചു റൂമിലേക്ക് വന്നെന്ന് പറഞ്ഞപ്പോൾ ഞാൻ മനപ്പൂർവം തന്നേയായിരുന്നു മിൻഹയേ കെട്ടിപ്പിടിച്ച് തന്നേ അവിടേയിരുന്നത്…
അവനും തൽക്കാലം ഞാനും മിൻഹയും തമ്മിൽ ഇഷ്ടത്തിലാണെന്ന് വിചാരിക്കുന്നത് തന്നേയാണ് ഇപ്പോ എനിക്കും നല്ലത്…
അങ്ങനേ പിന്നേ എന്റേ പ്ലാനിംങ്ങ് പ്രകാരം മിൻഹയോട് എനിക്ക് അവളേ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേക്കും അവള് ഞാൻ പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിൽ അത് അംഗീകരിക്കുകയും ചെയ്തു….
ഞങ്ങളുടേ രണ്ട് പേരുടേയും സ്നേഹ പ്രകടനങ്ങൾ നാളേ ഷാനക്ക് കാണിച്ച് കൊടുത്ത് കൊണ്ട് അവളോടെനിക്ക് പ്രതികാരം ചെയ്യണം എന്ന് ഞാൻ പറഞ്ഞപ്പോൾ മിൻഹ അംഗീകരിച്ചെങ്കിലും അതെന്റെയുള്ളിൽ ഒരു ചോദ്യ ചിന്നമായി തന്നേ കിടക്കുന്നുണ്ട്.
ഞാൻ ഇപ്പോ അത് കാര്യമാക്കിയില്ലെന്ന് മാത്രം… കാരണം സ്വന്തം കൂട്ടുകാരിയോട് പ്രതികാരം ചെയ്യാൻ മിൻഹ കൂട്ടുനിൽക്കണമെങ്കിൽ എന്തെങ്കിലും ഒരു കാരണം കൂടി അതിന് കാണണമല്ലോ….
എന്തായാലും ഞാൻ സ്നേഹിച്ച എന്റെ ഷാനയെ നാളേ എനിക്ക് ഇവിടേ എന്റെ ഈ വീട്ടിൽ കൊണ്ട് വരണം ..
ഒരിക്കൽക്കൂടി അവളുടേ കണ്ണുനീർ ഞാൻ കാരണം എന്റെ മുന്നിൽ വെച്ച് ഒലിച്ചിറങ്ങുന്നത് എനിക്കൊന്ന് കാണണം .
ഇനി അടുത്തതായി അതിനുള്ള കരുക്കൾ നീക്കി തുടങ്ങണം…
അതോടൊപ്പം തന്നേ നിച്ചുവും ഷാനയും തമ്മിൽ എന്താണ് ബന്ധമെന്നുള്ളതും എനിക്ക് അറിയണം…
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission