💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T- 5⃣1⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘
ഹലോ …. ഇങ്ങനേ തന്നേ എന്റേ മുഖത്തേക്ക് നോക്കി നിൽക്കാനാണോ നിന്റേ ഉദ്ദേശ്യം…
അപ്പോ നീയായ്ട്ട് ഇനിയും ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണോ …..
ഓക്കേ ….ന്നാ പിന്നേ ഞാൻ തന്നേ പറയാം നിന്നോട് അല്ലേ മോളേ ഷഹന ഷാഹിൽ ….
എന്ന് അവളുടേ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് വിളിച്ചതും…
നിന്ന നിൽപ്പിൽ തന്നേ ആകേ ഷോക്കായിക്കൊണ്ട് അവളുടേ ചുണ്ടുകൾ
ഷാനൂ …..
എന്നും മൊഴിഞ്ഞ് , എന്നേ തന്നേ നോക്കി നിന്നു പോയി…
അള്ളാ …. ഞാൻ എന്താണ് ഈ കേൾക്കുന്നത്….ഇവനെന്റെ പേരല്ലേ ഇപ്പോ വിളിച്ചത്….
അതിനർത്ഥം ഇവന് മുന്നിൽ ഇത്രയും കാലം ഹിജാബിൽ മാത്രം പ്രത്യക്ഷപ്പെട്ടു കൊണ്ട് എന്റേ ഈ മുഖം കാണാൻ ഒരിക്കൽ പോലും അവസരം കൊടുക്കാതെ ഞാൻ കൊണ്ട് നടന്നതെല്ലാം വെറുതേയായെന്നാണോ ….
ഇവൻ സ്നേഹിക്കുന്ന ഇവന്റേ എല്ലാമെല്ലാമായ ഷഹന ഈ ഞാൻ ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞെന്നാണോ …
എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ….. ഇവന് ഇതെല്ലാം എങ്ങനെ മനസ്സിലായിട്ടുണ്ടാകും…..
ഇനി നിച്ചുവങ്ങാനും എല്ലാം തുറന്ന് പറഞ്ഞോ…. അവൻ പറയില്ല എന്ന് എനിക്ക് വാക്ക് തന്നതാണല്ലോ : . പിന്നെങ്ങനേ സംഭവിച്ച് ….
എന്നൊക്കെ ഓരോന്ന് ഷാനുവിനേയും നോക്കി ചിന്തിച്ചു അങ്ങനേ ഇരുന്നുപോയി…
എന്തേയ് ഷാനാ …. ഞാൻ സ്നേഹിച്ച് സ്നേഹിച്ച് ഇത്രയും കാലം നിനക്ക് വേണ്ടി കാത്തിരുന്നു …..
എന്നും എന്റെ ക്ലാസ്സിൽ സുറുമകളെഴുതി തിളങ്ങുന്ന സുന്ദരക്കണ്ണുകളാലേ ഹിജാബുമണിഞ്ഞ് വരുന്നതും നോക്കിയിരുന്നു….
കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടും ഒരിക്കൽ പോലും ദാ ഇത് പോലേ ഈ മുഖം എനിക്ക് മുന്നിൽ ഒന്ന് തുറന്ന് കാണിക്കാൻ നീ ശ്രമിച്ചില്ല…….
ഇപ്പോഴും എന്റെ മുന്നിൽ ഈ ഇരിക്കുന്നത് ആ ഹിജാബുമണിഞ്ഞ് എന്നും ക്ലാസ്സിൽ എന്റേ മുന്നിൽ പ്രത്യക്ഷപ്പെടുന്ന എന്റെ ഷാനയല്ല എന്ന് തന്നേയാണോ നീ പറഞ്ഞ് വരുന്നത് ….
ഇനിയും നിനക്ക് ഷാനയാണെന്ന് സമ്മദിച്ച് തരാൻ ഉദ്ദേശമില്ലായെങ്കിൽ നീയാണേൽ സത്യം… ഞാൻ ഈ പ്രോജക്ട് ഇനി ഒരിക്കലും ചെയ്യുന്നില്ലാ
എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ഷാന അവളുടേ കൈകൾ കൊണ്ട് എന്റേ വാ പൊത്തിയിരുന്നു….
ഷാനു പ്ലീസ് അത് മാത്രം പറയരുത് … പ്രോജക്ട് നിങ്ങൾ ചെയ്യണം… എനിക്ക് വേണ്ടിയെങ്കിലും ……..
ഞാൻ സമ്മദിക്കുന്നു…. നീ സ്നേഹിച്ച ഷാന തന്നേയാണ് ഞാൻ … അല്ലാ എന്ന് ഞാൻ ഇനി തള്ളി കളയുന്നുമില്ല….
പക്ഷേ ….എന്റേ സാഹചര്യങ്ങൾ , അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കൽ പോലും ആരേയും ആഗ്രഹിക്കാൻ പോലും അവകാശമില്ലാത്ത ഒരു ജന്മമാണ് എന്റേത് …
ഞാൻ എത്രത്തോളം നിനക്ക് വേണ്ടി സ്വപ്നങ്ങൾ നെയ്ത് കൂട്ടിയാലും എനിക്ക് നിന്നേ സ്നേഹിക്കാൻ അല്ലാതേ …. നിന്നേ നേടിയെടുക്കാൻ കഴിയില്ലാ ഷാനു …
എന്നും പറഞ്ഞ് കൊണ്ട് പൊട്ടിക്കരഞ്ഞപ്പോഴേക്കും ഷാനു എന്നേ വാരിപ്പുണർന്നുകൊണ്ട് കെട്ടിപ്പിടിച്ച് അവന്റേ ഇരു കരങ്ങളാൽ ആശ്വസിപ്പിക്കാൻ തുടങ്ങിയിരുന്നു…..
ഒരുപാട് നേരം അവര് രണ്ടും കരയുന്നതും നോക്കി അങ്ങനേ തന്നേ നിന്നൂ …എന്തായാലും അവർ പരസ്പരം തിരിച്ചറിഞ്ഞതിൽ എനിക്കും ഒരുപാട് സന്തോഷമായി….
അതിനിടയിൽ രണ്ടും കൂടേ കെട്ടിപ്പിടിത്തമൊക്കെ കഴിഞ്ഞ് പിന്നേ എന്റേ ബെഡിൽ കിടപ്പായി….
കരഞ്ഞു കരഞ്ഞു തളർന്നു വീണു എന്നാണ് ഞാൻ ആദ്യം കരുതിയത്…..
ശ്രദ്ധിച്ചു നോക്കിയപ്പോൾ അല്ലേ കാര്യം പിടികിട്ടിയത്…
രണ്ടാളും പരസ്പരം അഡാറ് കിസ്സൊക്കെ അങ്ങ് വാരിവിതറി കൊണ്ട് പിന്നേപ്പിന്നേ കളിയൊക്കെ മാറി സ്നേഹപ്രകടനത്തിന്റേ ശൈലിയിലൊക്കേ മാറ്റങ്ങൾ വരാൻ തുടങ്ങി എന്ന് തോന്നിയപ്പോൾ എനിക്ക് ഇടപെടാൻ സമയമായെന്ന് തോന്നി.
ടാ …അതേയ് മതീ മതീ… രണ്ടാളും ഒന്ന് മാറിയിരുന്നേ … സ്നേഹിച്ച് സ്റ്റേഹിച്ച് ഉള്ള സ്നേഹമൊക്കേ ഇപ്പോ തന്നേ അങ്ങ് കൊടുത്ത് തീർക്കും എന്നാ തോന്നണേ….
എന്താ ഇത് ..അയ്യേ … ചെയ്യുന്ന ഇങ്ങൾക്ക് കുറച്ച് പോലും ഉളുപ്പില്ലാ എന്ന് വെച്ച് , കാണുന്ന എന്റേ ഉളുപ്പ് കൂടേ കളയണോ : ….
ഒന്നില്ലെങ്കിലും പ്രായപൂർത്തിയായ ഞാൻ ഒരാള് ഇവിടേ ഇങ്ങനേ ഒറ്റക്ക് ശശിയായി നിൽക്കുന്നത് കാണുന്നില്ലേ തെണ്ടികളേ …
അല്ലേലും ആരോടാ ഇപ്പോ ഞാൻ ഈ പറയണേ …ടാ തെണ്ടീ … നിന്നോടാ പറഞ്ഞേ … അങ്ങോട്ട് മാറി നിൽക്കടാ ചെക്കാ …..എന്നും പറഞ്ഞ് അവരേ പിടിച്ചങ്ങ് മാറ്റി..
അല്ലാ പിന്നേ…ഇല്ലെങ്കിലേ കുറച്ചു കൂടേ വൈകിയാൽ പിന്നേ ഞാൻ സമാധാനം പറയേണ്ടി വന്നേനേ….
പോരാത്തതിന് ഒരു തെറ്റും ചെയ്യാത്ത ഞാൻ കൂട്ടു പ്രതിയും ആകും ….ന്റെമ്മോ ആലോചിക്കാൻ കൂടി വയ്യ…
അതേയ് സത്യായിട്ടും ഇത് കണ്ടിട്ട് അസൂയ ഒന്നും അല്ലാട്ടോ….
ഇവിടേ ഇപ്പോ രണ്ടിന്റേം ഇടയിൽ ഒരു വൻമതിലിന്റേ ആവശ്യം തന്നേയുണ്ട് …. കാര്യങ്ങൾടേ പോക്ക് ഇപ്പോ അങ്ങനേയാ …
ഒരു കാന്തിക ബലം ഇവർക്കിടയിൽ രൂപാന്തരപ്പെട്ടോ എന്നൊരു സംശയം….
എങ്ങനേ പിടിച്ച് അകറ്റിയാലും അടുത്തടുത്ത് വരുന്നു.
അത് കൊണ്ട് തന്നേ പിന്നേ ഒന്നും നോക്കിയില്ല…. ഇവരുടേ നടുവിൽ തന്നേ ഞാനങ്ങ് സ്ഥാനം പിടിച്ചു. മ്മളോടാ കളി….
എനിക്കുണ്ടായതിനേക്കാൾ എത്രയോ പതിൽ മടങ്ങ് സന്തോഷം ഷാനയുടേ മുഖത്ത് നിന്നും വ്യക്തമാക്കാമായിരുന്നു…
എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞതു പോലെ …..
അവൾ ആരോടും തുറന്നു പറയാതെ അവളുടെ മനസ്സിൽ തന്നെ കൊണ്ടുനടന്ന ആഗ്രഹം ഇവിടേ ഈ നിമിഷം നിറവേറ്റപ്പെട്ടിരിക്കുന്നൂ….
ഷാനുവിനാണെങ്കിൽ പിന്നേ പറയണ്ടല്ലോ… ചെക്കൻ ഇവിടെയൊന്നും അല്ലേ അല്ലാ …
ആ സമയം ഷാന അവളുടേ തലയെടുത്ത് എന്റെ ഷോൾടറിൽ വെച്ച് കിടക്കുകയായിരുന്നു….
അത് കണ്ട് ഷാനുവും അവന്റേ തല എന്റേ രണ്ടാമത്തേ ഷോൾഡറിൽ വെച്ച് പരസ്പരം അവര് രണ്ടും മുഖത്തോടേ മുഖം നോക്കിയിരുന്നു.
ഞാൻ അവളുടെ കൈകൾ എടുത്ത് എന്റെ മടിയിലേക്ക് വെച്ചു. അത് പോലേ ഷാനുവിന്റേ കൈയ്യും എടുത്ത് ഷാനയുടേ കൈകളിൽ ചേർത്ത് കൊണ്ട് തന്നേ എന്റെ മടിയിൽ വെച്ചു അങ്ങനേയിരുന്നു….
അതേയ് ഷാനു ….
ഉം ….
ഞാനൊരു കാര്യം പറയട്ടെ …
പറയ് ….
ഇതിപ്പോ ഈ കഥയിലെ നായകനും നായികയും അങ്ങനേ ഒന്നായി കഴിഞ്ഞിരിക്കുന്നു ….
സംഭവം… ഒക്കെ … ഓക്കെ … ഇത്രയും കാലം നിങ്ങളേ ജീവിതം അറിഞ്ഞു കൊണ്ടിരുന്ന ഞങ്ങൾ ഓരോരുത്തരും ഒരുപാട് ആഗ്രഹിച്ചതുപോലെ നല്ല സന്തോഷത്തോടേ നിങ്ങൾ രണ്ടും പരസ്പരം എല്ലാം അറിഞ്ഞു കൊണ്ട് തന്നേ ഒന്നായി നല്ല രീതിയിൽ കാര്യങ്ങൾ അങ്ങ് അവസാനിച്ചിരിക്കുന്നു……
പക്ഷേ …….. ഇനിയല്ലേ പ്രശ്നം ഷാനു …..ഇതറിഞ്ഞാൽ ഇതിലെ വില്ലത്തി ചുമ്മാതിരിക്കോടാ ചെക്കാ …..
ഹ..ഹ….വില്ലത്തിയോ …… അതാരാ ….. അതും ഞങ്ങൾക്കിടയിൽ … ഫെബീ ഇനി നീയങ്ങാനും ഞങ്ങളെ ഇടയിലെ വില്ലത്തിയായോ …
ഹ… ബെസ്റ്റ് .. എനിക്കിപ്പോ അതല്ലേ പണി ….. അതും നിന്നേ കെട്ടാൻ വേണ്ടി ….ഒന്ന് പോടാ ചെക്കാ …. നിന്നേ ഇപ്പോ ഇതാ ഇത് പോലത്തേ ഏതേലും പൊട്ടത്തിമാരേ നോക്കൂ….
അപ്പോ ഇവളേ പോലേ വേറൊരു പൊട്ടത്തി ഇനി വില്ലത്തിയായിട്ട് ഇതിന്റെയിടയിൽ ഉണ്ടെന്നാണോ നീ പറഞ്ഞു വരുന്നത്…..
പോടാ പട്ടി … പൊട്ടത്തി നിന്റേ കെട്ടിയോളേ കുട്ടികളേ തന്ത …
എന്നും പറഞ്ഞ് ഞാൻ ഓന്റെ കൈ പിടിച്ചങ്ങ് തിരിച്ച് … അല്ല പിന്നേ
ആ …. ഷാനാ എന്റേ കൈ … വിടടീ …. വേദനിക്കുന്നു…പ്ലീസ്
ന്നാ പറയ് …. നിന്നേ സ്നേഹിച്ച ഞാൻ ആണോ പൊട്ടത്തി …..
ന്റെ മുത്തേ …. സമ്മദിച്ച് …..നീയല്ലേയല്ല …. ദേയ് പൊട്ടത്തി ഈ ഫെബി പറഞ്ഞ ആ വില്ലത്തി തന്നെയാ…. സത്യം…. വിട്… വിട്…. ന്റെള്ളോഹ് … എന്ത് പിടിയാടി പിടിച്ചേ ….
ഇതൊക്കെ ഇവളേ സാമ്പിളാ മോനേ…. ഇനി എന്തൊക്കെ കാണാൻ കിടക്കണ് ….അല്ലേ ഷാനാ …..
അല്ല പിന്നേ….
അതേയ് ഫെബി …. എന്റേ സാമ്പിൾസും സമയം കിട്ടുമ്പോ ഇവൾക്കൊന്ന് പറഞ്ഞു കൊടുത്തേര്ട്ടോ….
അള്ളോഹ് ഞാൻ ഇല്ലേ …നിങ്ങളായി നിങ്ങളേ പാടായി ….
അതെന്താടീ അത്രക്ക് പ്രശ്നാ ഇവൻ … ദേയ് ഷാനൂ പ്രശ്നക്കാരനാണേൽ ആദ്യേ പറഞ്ഞേക്കാട്ടോ …. ഞാനില്ലേയില്ല നിന്റെ കൂടേ…കാരണം രണ്ട് പ്രശ്നക്കാർ തമ്മിൽ ഒരിക്കലും ചേരില്ല മോനേ….
അതേയ് ഷാന….. അതൊക്കെയങ്ങ് ചേർന്നോളും….
നേരത്തേ നീയെന്താ ചോദിച്ചത് . . . .
എന്നേ സ്നേഹിച്ച നീ ആണോ പൊട്ടത്തിയെന്നോ …
അതിന് നീ എന്നേ സ്നേഹിച്ചിരുന്നോടീ… ന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും… ഈ സ്നേഹം ഒക്കെ ഇത്രയും കാലം എവിടേയായ്നു മോളേ ….
ദേയ് ഷാനു …അതൊക്കെ പല കാരണങ്ങൾ ഉണ്ട് അവൾക്ക് പറയാൻ … അത് സമയം കിട്ടുമ്പോൾ മോൻ തന്നേ ചോദിച്ചു മനസ്സിലാക്കിക്കോ…. ഇപ്പോൾ അതിനുള്ള ടൈം അല്ല ….
ഓക്കേ ഫെബീ …. അത് ഞങ്ങൾ രണ്ടും നല്ല നിലാവുള്ള രാത്രികളിൽ ആകാശത്തേ ചന്ദ്രനേ നോക്കിക്കൊണ്ട് വർണ്ണശലഭമായ ആകാശവിസ്മയകാഴ്ച്ചകളേ വർണ്ണിക്കുന്നതിനിടയിൽ പരസ്പരം പറഞ്ഞ് പറഞ്ഞ് തീർത്തോളാം ഈ പരാതികളും പരിഭവങ്ങളും ഒക്കേ… അല്ലേടി ഷാനാ…
ഹീ…. എന്താ ഇപ്പോ സംഭവിച്ചേ ….സ്വപ്നം കാണാ മോൻ ….എന്താ ആഗ്രഹം……
കേൾക്കാൻ നല്ല രസണ്ട്…
എന്തേയ് നമുക്ക് അങ്ങനേ പറഞ്ഞ് തീർക്കണ്ടേ ഷാന…..
ഉം .. പിന്നേ… വേണം… വേണം
ടാ …. നിങ്ങളെ രണ്ടിനേം ഇരുത്തി കൊഞ്ചിക്കാനല്ലാ ഞാൻ ഇവിടേ ഇരിക്കുന്നത്….
ആ… ചൂടാവല്ലേ ന്റെ ഫെബിക്കുട്ടി ….. ദേയ് ഷാനൂ …പോയി പോയി നീ വിഷയം വിട്ട് പോകുന്നുണ്ട്ട്ടോ…. ഈ ഫെബിക്കുട്ടിക്ക് അതൊന്നും പിടിക്കുന്നില്ലേ…. പറഞ്ഞേക്കാം…
അയ്യോടീ…. ഇപ്പോ എന്താ രണ്ടിന്റേയും സ്നേഹം …. വിഷയത്തിലേക്ക് വാടോ രണ്ടും ….
അപ്പോ വിഷയം ഈ കഥയിലെ വില്ലത്തിയല്ലേ… അതാരാ ഷാനാ അങ്ങനൊരാൾ…. ഞാൻ അറിഞ്ഞില്ലല്ലോന്നിട്ട് …..
അത് ചോദിക്കേണ്ട താമസം. ഷാന എന്നേ നോക്കി കണ്ണുരുട്ടുന്നു.
ഹാ … എനിക്കറിയില്ലടോ …. സത്യായിട്ടും… എന്നേ എന്തിനാ ഇങ്ങനേ കണ്ണുരുട്ടീ നോക്കുന്നേ ഷാനാ … അറിയാഞ്ഞിട്ടല്ലേ ഞാൻ ചോദിച്ചേ .
ഞാൻ വേണേൽ എനിക്കറിയാവുന്ന ഒരേയൊരു സത്യം പറയാം … പറയട്ടേ ഷാനാ…..
ദേയ് … നീ എന്നേ ഇങ്ങനേ ഈ കണ്ണുരുട്ടുന്നത് കാണാനാ എനിക്കിഷ്ടം … എന്ത് തിളക്കാടോ അന്റെ കണ്ണിന് ….
ആണോ .. വല്യ കാര്യായിപ്പോയി….ഓവർ സുഖിപ്പിക്കല്ലേ ….
ദേയ് ഇവിടേന്ന് രണ്ടും ഒന്നും എണീറ്റ് പോകുന്നുണ്ടോ …. ഇത് വല്ലാത്ത കഷ്ടായല്ലോ അള്ളാ ….
സോറി …സോറി … നീ തന്നേ പറ ഫെബീ .. ആരാ ഞങ്ങളേ വില്ലത്തീയെന്ന് … ഷാനയോട് ചോദിച്ചാൽ ഓള് കണ്ണുരുട്ടും….
ഇവള് കണ്ണുരുട്ടുന്നുണ്ടെങ്കിൽ നന്നായിപ്പോയി….അല്ലേലും എങ്ങനേ ഉരുട്ടാതിരിക്കാ….നീ ഇത്രയും കാലം സൽക്കരിച്ച് കൊണ്ട് നടക്കല്ലായ്നോ … നിന്റേ ഒരു മിൻഹയേ …
വാട്ട് …. മിൻഹയോ… അവള് ഞങ്ങളേ ശത്രുവോ …. അതെപ്പോ തൊട്ട് … … ദേയ് ഇവളെ ഫ്രണ്ട് തന്നേയല്ലേ അവളും ….എന്നിട്ടെങ്ങനേ … അപ്പോ നിങ്ങൾ പറഞ്ഞു വരുന്നത് . അവൾക്കും എന്നേ ഇഷ്ടമാണെന്നാണോ…..
ഫ്രണ്ട് ഒക്കേ പണ്ട് മോനേ …ഇത്രയും കാലം ഓളേം മണപ്പിച്ച് നടക്കല്ലായിരുന്നോ നീ ..
ദേയ് ഫെബീ മര്യാദക്ക് സംസാരിച്ചോണം .. ഞാൻ എന്ത് ചെയ്തൂന്നാ….മനസാ വാചാ അറിയാത്ത കാര്യമാ ഇതൊക്കേ ….
അവള് ദേ ഈ ഷാനയേ പ്രോജക്ടിന് വേണ്ടി എനിക്ക് സെറ്റ് ആക്കിത്തരാം എന്നും പറഞ്ഞാ എന്റേ കൂടേക്കൂടിയത് തന്നേ….
ഉം … നീ എനി അതിൽമ്മൽ പിടിച്ച് തൂങ്ങണ്ടാ… നടന്നതെല്ലാം ഞങ്ങളോട് നിച്ചു പറഞ്ഞു…
നിച്ചുവോ…. ഓഹോ…അപ്പോ അവനും അറിയോ ഇതെല്ലാം … ന്നിട്ട് എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല ഓൻ …
ദേയ് ഷാനൂ … എന്നോട് ഇഷ്ടം ഉണ്ടേൽ പറയാ ഞാൻ… നിനക്ക് എന്ത് അറിയണം എന്നുണ്ടെങ്കിലും എന്നോട് ചോദിച്ചോ.. ഞാൻ പറഞ്ഞു തരാം….
പക്ഷേ ഓനോട് ഒന്നും ചോദിച്ചു ഓനേ വെറുതേ ടെൻഷൻ ആക്കാൻ നിൽക്കരുത്. ഞാൻ പറഞ്ഞിട്ടാണ് നിന്നോട് ഒന്നും ഓൻ പറയാത്തത് … അതിനെനി പോയിട്ട് ഓനോട് അടി ഉണ്ടാക്കണ്ടാ…. കേട്ടല്ലോ…
ദേയ് ഷാനാ ..നീയാണേ സത്യം… ഞാൻ ഒന്നും പോയി ഓനോട് ചോദിക്കില്ല … അതു കേട്ടാ പോരേ നിനക്ക് …
അങ്ങനെ ഇത്രയും ദിവസം മിൻഹയുമായി ബന്ധപ്പെട്ട് നടന്നതെല്ലാം ഞങ്ങൾ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു…..
ഓഹോ… സംഭവം പൊളിച്ചല്ലോ…..അപ്പോ ഷാനാ … മിൻഹ നമ്മളേ ഇടയിൽ നിന്ന് നമ്മൾ രണ്ട് പേരെയും പരസ്പരം തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ചതിക്കുകയായിരുന്നല്ലേ.
അപ്പോ ഈ പ്രോജക്ടിന് വേണ്ടി എന്റെ കൂടേ മത്സരിക്കാൻ അവൾ എന്തു തരംതാഴ്ന്ന പണിയും സ്വീകരിക്കും എന്നർത്ഥം. :
അതേ ഷാനൂ … എന്റേ ഫ്രണ്ട് ഒക്കേ ആയിരുന്നു ഒരു കാലത്ത് ..അതൊക്കെ ശരി തന്നേയാണ്.. പക്ഷേ എന്നേക്കുറിച്ച് എല്ലാം അറിഞ്ഞു കൊണ്ട് തന്നേ എനിക്കിട്ട് പണി തന്നൂ…..അവളേ നമ്മൾ ശരിക്കും സൂക്ഷിക്കണം ഷാനു….
കാര്യം എന്തൊക്കെ പറഞ്ഞാലും ഷാനാ ….നീ വിശ്വസിച്ച് അവളോട് പറഞ്ഞ കാര്യങ്ങൾ അവൾടേ രക്ഷയ്ക്കായ് ഉപയോഗിച്ചത് കൊണ്ട് എനിക്ക് നിന്നെ ഇത് പോലേ കണ്ട് പിടിക്കാൻ ഒക്കെ പറ്റി….
പക്ഷേ …. ഇത്രയും രഹസ്യമായൊരു കാര്യം അവൾ നിന്റേ ഭാഗം എന്താകും എന്ന് ചിന്തിക്കാതേ ഈ പ്രോജക്ടിലെ അവളുടേ നിലനിൽപ്പിന് വേണ്ടി പരസ്യമാക്കാൻ മാത്രം വളർന്നിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും എന്തിനും മടിക്കാത്തവളാ അവളെന്നതിൽ യാതൊരു സംശയവുമില്ല.
ഇന്ന് രാവിലേ നിങ്ങൾ എന്റേ വീട്ടിൽ വന്നത് മുതൽ എന്റെ ഷാനയാണ് നീ എന്ന കാര്യത്തിൽ എനിക്ക് തോന്നിത്തുടങ്ങിയ സംശയങ്ങൾ അതിൻറെ പൂർണ്ണരൂപത്തിൽ എത്തിക്കാൻ സഹായിച്ചത് മിൻഹ തന്നെയാണ്…
അതിന് എനിക്ക് അവളോട് ഒരുപാട് നന്ദിയുമുണ്ട്….
പക്ഷേ എന്നോട് എല്ലാം പറഞ്ഞത് അവൾക്ക് തിരിച്ചടിയാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…
സത്യം പറയാലോ ഷാനാ …. എനിക്ക് നീ തന്നേയാണ് എന്റേ ഷഹന എന്ന് മിൻഹ പറഞ്ഞ് മനസ്സിലായ ആ ഒരു നിമിഷം …..
നാളേ നിന്നെ കൊണ്ടു തന്നെ നീ തന്നേയാണ് ഷാന എന്ന് എന്റേ മുന്നിൽ വെച്ച് പറയിപ്പിക്കാൻ ഞാനും മിൻഹയും ചേർന്ന് ഒരു പ്ലാൻ വരേ ഉണ്ടാക്കിയിരുന്നു.
പക്ഷേ മിൻഹയുടേ മനസ്സിലിപ്പ് മറ്റൊന്നാണെ ന്ന് അറിയാൻ ഞാൻ വൈകിപ്പോയി.
ഞാനും മിൻഹയും തമ്മിലുള്ള ഒരു തകർപ്പൻ സ്നേഹപ്രകടനം അതും എന്റേ വീട്ടിൽ വെച്ച് ..
അതിനിടയിൽ നിന്നെ കരയിക്കാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ .
ആ കാര്യം അവളോട് പറഞ്ഞപ്പോൾ എന്നെക്കാളും ആവേശവും അവൾക്ക് തന്നേയായിരുന്നു .
ആ സമയം നിന്നേക്കരയിക്കാൻ അതും നിന്റേ ഫ്രണ്ട് തന്നേ കൂട്ടുനിൽക്കാൻ മാത്രം എന്താ കാരണം എന്ന് ഞാൻ ചിന്തിച്ചതുമാണ് .
സത്യത്തിൽ ഇപ്പോഴല്ലേ അതിൻറെ കാരണം എനിക്ക് പിടികിട്ടിയത് .
ഇവിടേ വന്നപ്പോ എല്ലാം കലങ്ങിത്തെളിഞ്ഞ് എന്ന് തന്നേ പറയാലോ …
അതേ ശരിയാണ് ഷാനു…അപ്പോപ്പിന്നേ എന്റേ ഒരഭിപ്രായം കൂടി പറയട്ടേ ഞാൻ നിങ്ങള് രണ്ടാളോടും….
എന്താ ഫെബീ….
ഇന്ന് ഇങ്ങനൊരു കൂടിച്ചേരൽ ഇവിടേ ഉണ്ടായിട്ടേയില്ല… നാളേ ഷാനു പറഞ്ഞത് പോലേ ഒരു ഗെയിം അവിടേ നടക്കണം… പക്ഷേ അതിൽ അവസാനം ഇവൾക്ക് പകരം കരയുന്നത് മിൻഹയായിരിക്കണം….
വാട്ട് … ഷാനുവും അവളും തമ്മിൽ ഉള്ള സ്നേഹപ്രകടനമോ ….
അതേ ….
അയ്യടാ…എന്താ പൂതി…..അത് വേണ്ടേ വേണ്ടാ ……പ്ലീസ് …. ന്റെ ഷാനുവല്ലേ.
ഓ… എങ്ങനേ … ആരേ ഷാനു ….
എന്റേ ഷാനു …എന്തേയ് … ഇഷ്ടായില്ലേ…. ടാ ചെക്കാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാ…. നീയങ്ങാനും പോയി നാളേ ഓളേട്ത്ത് കൊഞ്ചി കൊഴയാൻ നിന്നാൽ ഉണ്ടല്ലോ….
ന്റെ ഷാന…. നീ ഒന്നടങ്ങ് …… ഒന്നില്ലെങ്കിലും ഇത്രയും നാൾ നിന്നെ തീ തീറ്റിച്ചതല്ലേ അവൾ … അത് നീ മറന്നോ…. ഇവര് മുമ്പ് ചെയ്ത് വെച്ച പ്ലാൻ ആകുമ്പോ … അവൾക്കും സംശയം ഒന്നുമുണ്ടാവില്ല ടീ
ന്നാലും ആ സ്നേഹിക്കൽ …..അത് കുറച്ച് കൂടിപ്പോയില്ലേ….എനിക്കത് ഇഷ്ടപ്പെടുന്നില്ല…. അത് വേണ്ടാ ഷാനു…. പ്രത്യേകിച്ച് ആ ശവത്തിനേ …
ടാ കൊരങ്ങാ… അന്നോടാ പറയണേ … നീ എന്താ ഈ ഇരുന്ന് ചിരിക്കിണേ …
അല്ലാ …. ഇന്ന് ഇവിടേ ഈ കൂടിച്ചേരൽ ഉണ്ടായിട്ടില്ലേൽ നാളേ ഒരാള് ഞങ്ങളേ സ്നേഹപ്രകടനം കണ്ട് മനംനൊന്ത് ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നത് ഓർത്ത് പോയതാ മോളേ ….
ഹോ … കോമഡിയായിരിക്കും ലേ … ചിരിക്കണോ മോനേ … അതേയ് അവൾക്കൊരു പണി കൊടുക്കൽ എന്റേ കൂടേ ആവശ്യമാ … ന്നാലും …… ഈ സ്നേഹിക്കൽ ഒന്ന് മാറ്റിപ്പിടിച്ചൂടേ….
ഷാനാ നീ നാളേ ഒരു ദിവസം അങ്ങ് കണ്ണടക്ക് ഒന്നും കണ്ടില്ലാ എന്ന് വെച്ച് ……
ന്നാലും ന്റെ ഫെബീ…. ടാ ചെക്കാ ….നാളേ ഒരു മയത്തിലൊക്കെ സ്നേഹിക്കണേ ഓളേ … പ്ലീസ് …
ആ… അതെനിക്കൊന്ന് ആലോചിക്കണം മോളേ …
ഓഹോ…. അങ്ങനേയാണോ … എന്നാ എനിക്കും നമ്മളേ കാര്യത്തിൽ നാളേ ഒന്ന് ആലോചിക്കേണ്ടി വരും മോനേ….
അപ്പോ ഓക്കേ … മോനേ സ്ഥലം കാലിയാക്കാൻ നോക്ക് ഇവിട്ന്ന്… ബാക്കിയൊക്കേ നാളേ ….
ഹാ ..അതെന്താടോ തള്ളി പറഞ്ഞയക്കണേ … ഞാൻ പോയിട്ടിപ്പോ എന്താ .. ഇവള് ഇന്നിപ്പോ പോണോന്നും ഇല്ലല്ലോ ഫെബീ…
അതിന്….അവള് പോകുന്നില്ല എന്ന് വെച്ചിട്ട്.. രാത്രിയും ഇവിടേ നിൽക്കാനുള്ള പരിപാടിയാ നീ ..
ഷാനക്ക് ബുദ്ധിമുട്ടില്ലേൽ ഞാൻ വേണേൽ ഇവിടേ എവിടേലും ചുരുണ്ടു കൂടിക്കോളാ…
ഛീ … പോടാ ചെക്കാ …
അപ്പോ… ഓക്കേ .. വേണ്ടെങ്കിൽ വേണ്ട… ഷാന….. ഞാൻ പോയി മോളേ… ബൈ ….
പിന്നേയ് … ഈ ഫെബീനേ സൂക്ഷിച്ചോട്ടോ നീ…
ഇവനേ ഞാൻ ഇന്ന് … പോടാ
അള്ളോ പോയേ….
എന്നും പറഞ്ഞ് വീടിന്റെ പുറത്തേക്കോടിയെത്തിയതും….
ദേയ് പിന്നേം അവിടേ സ്റ്റോപ്പ് ആയല്ലോ ഓൻ… ഇനിയെന്താണാവോ ഷാനാ …
അതേയ് ….. ഓൻ അങ്ങോട്ട് ഇങ്ങനേ നോക്കാൻ മാത്രം അവിടേ എന്താടീ …
ആ….ടാ ഷാനു …എന്താടാ അവിടേ തന്നേ നിന്നത്….
വല്ല പാമ്പിനേയും കണ്ടോ …..
ഓൻ ഞങ്ങൾക്ക് നേരേ തിരിഞ്ഞതും ……
അത് പിന്നേ ഫെബീ….ഞാൻ ഒരു കാര്യം മറന്നോ എന്നൊരു സംശയം…
എന്ത് കാര്യം…
ഫെബി നിന്റേ റോസ് പറിച്ച് ഓൻ ….
ടാ ചെക്കാ ..എന്റെ റോസ് 🌹🌹🌹🌹… ആ ……പറിക്കല്ലടാ തെണ്ടീ…. ദേയ് അതും പറിച്ച് … ഇവനേ ഞാൻ ഇന്ന് കൊല്ലും…
ഷാനാ ദേയ് പിടിച്ചോ റോസ്…. ക്യാച്ച്
ആ …..അങ്ങനേ … 🌹🌹🌹🌹
ടാ …നിക്കടാ ചെക്കാ …
അള്ളോ..ന്റെമ്മോ ..ഞാൻ പോയേ….🏃🏻🏃🏻🏃🏻🏃♀🏃♀
ഇവന്റെയൊരു കാര്യം…..
അപ്പോ എങ്ങനേ മോളേ ഷാനാ ….
are you happy
ആ ….. അയ്യേ …. ടീ എന്നേ വിടടീ …ഛെ … എന്നേ ഉമ്മ വെക്കാൻ ഞാൻ നിന്റേ ഷാനുവല്ലടീ തെണ്ടീ……
അതിന് ആരാ ഓൻക് കൊടുക്കാൻ നിൽക്കണേ …..
പിന്നേയാർക്കാണാവോ മോളേ കൊടുക്കാൻ പോണേ ….
ആർക്കാണെന്ന് ചോദിച്ചാൽ …..ഞാൻ നിന്നേ കെട്ടിപ്പിടിച്ച് ഇപ്പോ തന്ന ഈ ഉമ്മ ഇല്ലേ ….. അത് ഇത്രയും കാലം ഞാനും ഷാനുവും ഒന്നാകാൻ വേണ്ടി ആഗ്രഹിച്ച എല്ലാവർക്കും ഉള്ളതാ…
😘😘😘😘😘
ഷാനാ അവർക്കൊക്കേ എന്റേ വകയും കൊടുത്തേക്ക് …..
🥰😘🥰😘
ഇവൻ ഇത് വരേ പോയില്ലേ….. ടാ .. നിന്നേ ഞാൻ …..
🏃🏻🏃🏻🏃🏻🏃🏻🏃♀🏃♀🏃♀🏃♀🏃♀💃💃💃
ഹ…ഹ..ഹ😀😀😀😀😀
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission