💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T- 5⃣3⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഫെബീ… ഷാനയോട് എവിടേക്കേലും കറങ്ങാൻ പോകാണ് പറഞ്ഞിട്ട് നിങ്ങൾ രണ്ടും റെഡിയാക് വേഗം …
ഞാൻ അപ്പോഴേക്കും ഷാനുവിന്റേ ഉമ്മയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ട് വരാം…
ബാക്കിയൊക്കേ അതിനനുസരിച്ച് അവളറിയാതേ മാളിൽ എത്തിയിട്ട് എന്തെങ്കിലുമൊക്കേ ചെയ്യാം ..
ഓക്കേ .. ഇക്കാ…
*തുടർച്ച*
💘💘💘💘💘💘💘💘💘💘
ഹലോ …
ആ ഷാനിബേ…. എടാ ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ …
എന്തടാ സജാദേ… എന്തെങ്കിലും പ്രശ്നം ഉണ്ടോടാ…
ഏയ് … പ്രശ്നം ഒന്നും അല്ലടാ …. ഞാൻ ഷാനുവിനേ കണ്ട് സംസാരിച്ചിരുന്നു…
അവനറിയാം ഇന്നെന്റെ വീട്ടിലുള്ളത് ഷാനയാണെന്നും അവളുടേ പ്രശ്നങ്ങളും ഒക്കേ ….
ഇനിയിപ്പോ നമ്മളേ ആഗ്രഹം പോലേ ഷാന പ്രോജക്ടിൽ പങ്കെടുക്കും എന്ന് തന്നേ പ്രതീക്ഷിക്കാം….
ഞാൻ നാളത്തേ കാര്യം അവനോട് പറഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ച് ഓന്റേ വീട്ടിൽ വെച്ച് ആക്കിയാലോ ഫഗ്ഷൻ എന്ന് … എന്താ നിന്റേ അഭിപ്രായം…
അവൾക്കേറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടേ ആ പഴയ വീട്ടിൽ വെച്ച് തന്നേയാകുമ്പോ അതായിരിക്കില്ലേടാ അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സർപ്രൈസ്….
സജാദേ … അത് വേണ്ടടാ … ആ വീട്ടിലേ ഇങ്ങനൊരു ബർത്ത്ഡേ ദിവസം അല്ലേ ഞങ്ങളുടെ ജീവിതം തന്നേ മാറ്റി മറിച്ചത്…
ഞങ്ങൾക്കെല്ലാം നഷ്ടപ്പെട്ടത്…
അപ്പോപ്പിന്നേ ഇങ്ങനൊരു ദിവസം ഒരു പക്ഷേ അവൾക്ക് കൂടുതൽ വേദനയാണെങ്കിലോ ഉണ്ടാക്കുന്നത്….
എനിക്കൊന്നാമത് നാളത്തേ ദിവസം തന്നേ അവളേ ഓർമിപ്പിക്കാൻ സത്യത്തിൽ തോന്നുന്നില്ലടാ…
ഷാനിബേ… നീ ചുമ്മാ ടെൻഷനാവണ്ടടാ.. നോക്കിക്കോ നാളത്തേ ദിവസം ഓർമിപ്പിക്കുന്നത് കൊണ്ട് അവൾക്ക് സന്തോഷമേ ഉണ്ടാകൂ…
നമ്മളോട് ഷാന എത്രയോ പ്രാവശ്യം പറഞ്ഞില്ലെടാ … അവൾക്ക് ആ വീട് തിരിച്ചെടുക്കണമെന്ന് ….
അപ്പോ അതിനർത്ഥം ആ വീട് അവൾ അത്രയും ആഗ്രഹിക്കുന്നുണ്ടെന്നല്ലേ…
അപ്പോപ്പിന്നേ അവൾക്ക് ആ വീട്ടിൽ വെച്ച് തന്നെ നാളത്തേ സർപ്രൈസ് ഒരുക്കിയാൽ സന്തോഷമേ കാണൂ…. എനിക്കുറപ്പാടാ…
ന്നാലും … എനിക്കെന്തോ എന്റെ മനസ്സ് അതിനനുവദിക്കുന്നില്ലടാ …. ആലോചിക്കാൻ തന്നേ പേടിയാകുന്നു….
നീ ഇനി ഒന്നും ആലോചിച്ചു ടെൻഷൻ ആവണ്ടാ സജാദേ … നാളത്തേ ദിവസം എനിക്ക് വിട്ട് താ … എനിക്കുറപ്പുണ്ട് ഷാനക്ക് അത് ഏറ്റവും വലിയ സർപ്രൈസ് ആകുമെന്ന് …..
എടാ … അത് മാത്രമല്ല….ഷാനുവിന്റേ വീട്ടുകാർക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ…
നീ അതൊന്നും ആലോചിക്കേ വേണ്ടാ… ഞങ്ങൾ ഇപ്പോ കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ മാളിലോട്ട് പോകുന്നുണ്ട്… നീ വരുന്നോ അവിടേക്ക് …
ഞാനില്ലടാ … ഇവിടേ ഷാനയില്ലാത്തതല്ലേ ..ഉമ്മച്ചി ഒറ്റക്കല്ലേ ഉള്ളൂ… എനിക്കാണേൽ ഷാനയില്ലാഞ്ഞിട്ട് സമയവും പോണില്ല…
ഷാനിബേ….ഒരു ദിവസമല്ലേ ഷാനയില്ലാതേ ആ വീട്ടിൽ .. നീ ഇന്നൊരു ദിവസം ക്ഷമിക്കടോ.
എന്നാൽ പിന്നേ ബാക്കിയെല്ലാം പറഞ്ഞത് പോലേ … നിങ്ങള് നാളേ നേരത്തേ വാ….
ഉം. ശരി.. ടാ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഷാനു …….അങ്ങനേ ഒരു വിധം പറഞ്ഞ് ഞാൻ ഷാനിബിനേ സമ്മദിപ്പിച്ചിട്ടുണ്ട്…
ഇനി നിന്റെ ഉമ്മച്ചിയേക്കൂടി പറഞ്ഞ് സെറ്റ് ആക്കണം….
ഉമ്മച്ചി പ്രശ്നമൊന്നുമില്ലാ ഇക്കാ…. സമ്മതിക്കും… എനിക്കുറപ്പാ …
അല്ലടാ … ഇപ്പോഴും പ്രോജക്ടിൽ ഷാന പങ്കെടുക്കുന്ന കാര്യം ഒന്നും തീരുമാനമായില്ലല്ലോ … നാളേ ഒരു ദിവസം കൂടിയല്ലേയുള്ളൂ എല്ലാത്തിനും …
അവൾ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞാൽ എന്ത് ചെയ്യും നാളത്തേ ഒരു ദിവസം കൊണ്ട് …
അവളിപ്പോ വരില്ലേ ഇക്കാ നമ്മളേ കൂടേ… അപ്പോ എങ്ങനേയേലും പറഞ്ഞ് സെറ്റ് ആക്കണം….
പിന്നേ….ഇക്കാന്റേ വീട്ടിൽ ക്യാമറയുണ്ടോ ….
ക്യാമറയോ … ഇല്ലടാ … എന്താ ഇപ്പോ ഒരു ക്യാമറയൊക്കേ ….
അതൊക്കെയുണ്ട് ഇക്കാ… ഉമ്മച്ചിയേ സോപ്പിട്ട് ഒന്ന് വാങ്ങിക്കാൻ പറ്റുവോ നോക്കട്ടേ ഞാൻ….
അങ്ങനേ ഓരോന്ന് പറഞ്ഞ് പറഞ്ഞ് ഞങ്ങൾ എന്റെ വീട്ടിലെത്തി…
സജാദ്ക്ക ഉമ്മച്ചിയോട് എല്ലാം സംസാരിക്കുന്ന സമയം ഞാൻ നിച്ചുവിന്റേ അടുത്തേക്ക് പോയി… അല്ലെങ്കിലും നാളത്തേ കാര്യം സമ്മദിപ്പിക്കാൻ സജാദ്ക്ക തന്നേ ധാരാളം…
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആഹാ …എന്താ ഈ പഹയന്റേ ഉറക്കം
2 ദിവസമായിട്ട് പിടി തരണേ ഇല്ലാ എനിക്ക് …
അതിന്റേ കാരണം ശരിക്കും ഇന്നല്ലേ മനസ്സിലായത് …
ഷാനയുടെ കൂടേക്കൂടി എന്റേ അടുത്ത് നിന്ന് പോലും പലതും മറച്ചു വെക്കാൻ തുടങ്ങിയിരിക്കുന്നു…..
നിനക്ക് ഞാൻ അതിനെല്ലാം കൂടേ വെച്ചിട്ടുണ്ടടാ നിച്ചു….
ഇവിടേ നിന്നും ഇപ്പോ പിടി തരാതേ രക്ഷപ്പെടുന്നതൊന്നെനിക്ക് കാണണമല്ലോ….
എന്റേ ഷാനന്റേ പ്ലാൻ ഒക്കേ പൊളിച്ചിട്ടാണടാ ഈ വരവ് ….
ഇനി നിനക്കുള്ളത് ….. ദേയ് ഇപ്പോ തന്നേ പിടിച്ചോ …. അത് ഞാൻ സ്നേഹിക്കുന്ന എന്റെ ഷാനയാണെന്നത് നീ അറിഞ്ഞിട്ടു കൂടി നിന്റേ ചങ്കു കൂടേയായ എന്റേ അടുത്ത് നിന്നും മറച്ചുവെച്ചതിന്….
എന്നും ചിന്തിച്ച് കൊണ്ട് ഞാൻ നിച്ചുവിന്റേ അടുത്തേക്ക് പോയി…
ടാ …നിച്ചൂ… എണീക്കടാ.. ടാ
ഇവനെന്താ ഉറങ്ങുകയല്ലേ … കരയുകയായിരുന്നോ അപ്പോ..
എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ടല്ലോ അപ്പോ ചെക്കന് …
നിച്ചു എന്നേ കണ്ടതും വേഗം അവന്റേ കണ്ണുകൾ തുടച്ചു….
എന്തടാ നിച്ചൂ… എന്ത് പറ്റീ നിനക്ക് … എന്തെങ്കിലും പ്രശ്നം ഉണ്ടോടാ…
ഹ… എന്തടാ ചെക്കാ എന്നേ നീ ഇങ്ങനേ കണ്ണുരുട്ടി നോക്കണേ …ഞാൻ എന്താ നിന്നോട് ചെയ്തത്…. പറയടാ…
നീയും മിൻഹയും തമ്മിൽ എന്താ ബന്ധം ഷാനൂ …. നീയപ്പോ ഷാനയേ ചതിക്കുകയായിരുന്നോ …
ഞാനും മിൻഹയും തമ്മിലോ …. ഓഹോ അപ്പോ നേരത്തേ മിൻഹയേ കെട്ടിപ്പിടിച്ചത് ഇവൻ കണ്ടതിന്റേതാണ് ഈ പ്രശ്നം…
അതേ … ഞാനും മിൻഹയും തമ്മിൽ കടുത്ത പ്രണയത്തിലാണ്… ഷാനയേ ചതിക്കുകയും ആയിരുന്നു… എന്തേയ് …നിനക്കിഷ്ഠപ്പെട്ടില്ലേ..
അല്ലാ അതിനാണോ നീ ഈ കരയണേ നിച്ചു…
എന്ന് തുടങ്ങി നിനക്ക് ഷാനയോട് ഈ സ്നേഹമൊക്കേ …
അല്ലെങ്കിൽ ഞാൻ അവളേ കുറിച്ച് പറയുമ്പോൾ നിനക്ക് പിടിക്കാറില്ലല്ലോ… എന്താ ഇതിന് മാത്രം നിങ്ങൾ തമ്മിൽ ബന്ധം ….
അത് പിന്നേ ഷാനു … ടാ ..അവളൊരു പാവാടാ …നിനക്കവളേ അറിയാഞ്ഞിട്ടാണ്…
നീ എന്തിനാ അവളേ ചതിക്കുന്നേ….
എന്നും പറഞ്ഞ് അവൻ എന്നോട് ഓരോന്ന് പറയാൻ തുടങ്ങി…
ഈ പൊട്ടനറിയില്ലല്ലോ ഞാൻ ഇതെല്ലാം അറിഞ്ഞു കഴിഞ്ഞിട്ടാണ് വന്നതെന്ന്….
നിച്ചൂ… ഇതല്ല … ഇപ്പോഴത്തേ പ്രശ്നം… നാളേ ഇവിടേ വെച്ച് ഒരു എട്ടിന്റെ പണിയുണ്ട് ഈ പറഞ്ഞ ഷാനക്ക് ..
ബാക്കിയൊക്കെ വിശദമായിട്ട് പോകുമ്പോ ഞാൻ പറഞ്ഞ് തരാ… നീ എണീറ്റിട്ട് വാ റെഡിയാക് …
നമുക്ക് ഒരു സ്ഥലം വരേ പോകണം … ഞാൻ അപ്പോഴേക്കും ഉമ്മച്ചിയേ സോപ്പിട്ട് ഒരു ക്യാമറ വാങ്ങിക്കാനുള്ള പൈസ റെഡിയാക്കട്ടേ…
ക്യാമറയോ … അതെന്തിനാ ..
അതൊക്കേ പറയാം ഞാൻ … നീ ആദ്യം റെഡിയാക് …
ഉമ്മച്ചിയേ….
അങ്ങനേ സജാദക്ക എല്ലാം പറഞ്ഞ് ഉമ്മച്ചിയോട് സെറ്റ് ആക്കി .ഞാൻ ക്യാമറക്കുള്ള ക്യാഷ്യും സെറ്റ് ആക്കി …
പിന്നീട് ഞങ്ങൾ മൂന്ന് പേരും കൂടേ ഫെബിയേയും ഷാനയേയും ലക്ഷ്യമാക്കി ഫെബിയുടേ വീട്ടിലേക്ക് പോയി….
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഫെബീ നമ്മൾ എങ്ങോട്ടാടീ ഈ രാത്രി… അതെങ്കിലും പറയ്…പ്ലീസ്
എന്റേ ഷാന പ്രത്യേകിച്ചെങ്ങടും ഇല്ലാ … ചുമ്മാ ഒന്ന് കറങ്ങാൻ .. അല്ലാതേ നിന്നേ കൊല്ലാൻ കൊണ്ടോകൊന്നുമല്ല…
ദേയ് ഇക്കാക്ക വന്നു താഴേ…മതി ഒരുങ്ങിയത്… നീ വാ പോകാം ഷാനാ
നിക്ക് ഈ ഹിജാബ് കൂടേ… ഇപ്പോ വരാം..
ഹിജാബോ … നീ ഒന്ന് പോയേ ഷാന…. അതൊന്നും ഇട്ട് എന്റേ കൂടേ വരണ്ടാ…
എന്നാ നീ പൊക്കോ ഞാൻ വരണില്ല ഫെബീ…
എന്റേ ഷാന നീ ഒന്ന് വരുന്നുണ്ടോ .. ദേയ് ഇക്കാക്ക ഹോൺ അടിക്കുന്നു…അല്ലേലും ഈ ഹിജാബ് ഇനി ആരേ കാണിക്കാനാ … നീ വരാൻ നോക്ക്…
ആ …. വരാം … എന്നേ വലിക്കല്ലടി തെണ്ടീ…
വരാം പറഞ്ഞില്ലേ …നിന്റേ ഈ ഷാൾ എങ്കിലും ഇടട്ടേ…
അങ്ങനേ ഞങ്ങൾ കാറിന്റേ അടുത്തേക്കെത്തിയതും….
ടീ ഫെബീ… ഇവന്മാരൊക്കേയുണ്ടോ … സത്യം പറയ് എങ്ങോട്ടാ ഈ പോണേ…
അതെന്താ ഇവന്മാര് ഉണ്ടങ്കിൽ നീ എങ്ങോട്ടാ എന്നറിഞ്ഞാലേ വരൂ എന്നുണ്ടോ …
അതല്ലാ… ഇതറിഞ്ഞിരുന്നേൽ കുറച്ച് കൂടേ ഒരുങ്ങാമായിരുന്നൂ എനിക്ക് .
അയ്യടി… എന്താ ആഗ്രഹം … ഇങ്ങനെയൊക്കേ ഒരുങ്ങിയത് തന്നേ ധാരാളം…
അല്ലടി ഷാന…. സാധാരണ ഇവന്മാർ മൂന്നും കാറിൽ കയറാണേൽ ഷാനുവാണല്ലോ ഫ്രണ്ടിൽ ഉണ്ടാകാറ്… ഇന്നെങ്ങനേ ഓൻ ബാക്കിലായി…
അത് സാരല്ലാടി ഓൻ അവിടേ ഇരുന്നോട്ടേ..
എന്നിട്ടെന്തിനാ ഓന്റെ അടുത്ത് നിനക്കിരിക്കാനോ … നടക്കില്ല മോളേ ..ഇപ്പോ ശരിയാക്കി തരാ ഞാൻ ….
ടാ നിച്ചൂ…. നീയൊന്നിങ്ങോട്ടിറങ്ങിയേ…
എന്താ ഫെബീ…
ഇറങ്ങടാ പറയാം..ന്നിട്ട്
നിച്ചു…നീയേ ബാക്കിൽ ഇരുന്നാൽ മതീ … ഷാന നീ ഫ്രണ്ടിലും … ഞാനും നിച്ചുവും ഷാനുവും ബാക്കിൽ ഇരുന്നോളാം… അല്ലേ ഷാനു …
പോടീ പട്ടീ …
പട്ടിനേയും കുട്ടിനേയും ചട്ടിനേയും ഒക്കേ നീ തന്നേയങ്ങ് കയ്യിൽ മടക്കി ചുരുട്ടി വെച്ചോ… ഈ ഫെബിയോടാ മോനേ നിന്റേ കളി …
അങ്ങനേ പരസ്പരം ഓരോ സംസാരവും തമാശയും അടിയും ഒക്കേയായി ഞങ്ങൾ യാത്ര തുടങ്ങി….
ഷാനുവിന്റേ കണ്ണ് ഷാനയിൽ മാത്രമായിരുന്നു…
ഷാനക്കും തിരിഞ്ഞ് നോക്കിയാൽ കൊള്ളാം എന്നൊക്കെയുണ്ട്…
പിന്നേ ഓൾക്ക് ഇക്കാക്കാക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ…
മാത്രമല്ല… ഇവരേ കാര്യം സെറ്റ് ആയതൊന്നും
ഇക്കാക്ക അറിഞ്ഞത് ഷാനയും അറിഞ്ഞിട്ടില്ല.
നിച്ചുവും അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല എന്നാ തോന്നണേ…. ചെക്കൻ കയറിയത് മുതൽ എന്തൊക്കെയോ ആലോചനയിലാ…
ആരോടും ഒന്നും കൂടുതലായി സംസാരിക്കണില്ല. എന്ത് പറ്റീ ആവോ …
അങ്ങനെ ഞങ്ങളിപ്പോ പോയിപ്പോയി മാളിന്റേ ഉള്ളിലെത്തിക്കഴിഞ്ഞിരിക്കുന്നു….
ഇനിയാണ് ഷാനയേ ഒന്നും അറിയിക്കാതേയുള്ള സർപ്രൈസ് പർച്ചേസിംഗ് നടക്കേണ്ടത്….
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സജാദ്ക്ക… ഞാനും ഷാനയും പോയി ക്യാമറയെടുക്കാം…
ആ സമയം നിങ്ങൾ പോയി ബാക്കിയുള്ളതെല്ലാം സെറ്റ് ആക്ക് … അതാകുമ്പോ വാങ്ങിക്കുന്നതൊന്നും അവളറിയുകയുമില്ലല്ലോ….
അയ്യടാ… അങ്ങനേ നിന്റേ കൂടേ ഓളേ ഒറ്റക്ക് വിടാൻ ഞങ്ങൾക്ക് ഉദ്ദേശമില്ലാ മോനേ …അല്ലേ ഇക്കാക്ക..
അതേയ് ഫെബീ …. നിങ്ങൾ പോയി ഓൾക്കിഷ്ടപ്പെട്ട ഏറ്റവും നല്ല കളർ ഡ്രസ്സ് എനിക്ക് കൊടുക്കാൻ വേണ്ടി സെലക്റ്റ് ചെയ്ത് വെക്ക് …
അപ്പോഴേക്കും ഞങ്ങൾ ക്യാമറ വാങ്ങിച്ചിട്ട് വേഗം വരാം… പ്ലീസ്
അള്ളാ … ദേയ് അവള് ഇങ്ങോട്ടേക്ക് വരുന്ന് … അപ്പോ ഫെബീ… ബാക്കിയൊക്കേ പറഞ്ഞത് പോലേ ..
അതേയ് ഷാന…. എനിക്കൊരു ക്യാമറ വാങ്ങിക്കേണം…പ്ലീസ് എന്റേ കൂടേ വരോ .
അതിനെന്താ എല്ലാർക്കും കൂടി പോകാലോ …അല്ലേ ഫെബീ…
യെസ്, അത്താണ് …
അല്ലാ … അവർക്ക് വേറേ എന്തൊക്കെയോ വാങ്ങിക്കാൻ ഉണ്ട് … അപ്പോഴേക്കും നമുക്ക് പോയിട്ട് വരാം… സെക്കന്റ് ഫ്ലോർലാ ക്യാമറ ഷോപ്പ് …പ്ലീസ്
ടാ ഷാനു … ന്നാലേയ് നിങ്ങൾ നിച്ചൂനേക്കൂടേ കൂട്ടിക്കോ… ഞങ്ങൾക്ക് വാങ്ങിക്കാൻ ഞാനും ഇക്കാക്കയും മതി..
പോടീ മഞ്ഞത്തവളേ… നിനക്കെന്തടീ ഫെബീ എന്നേ വിശ്വാസവും ഇല്ലേ … ഇവളേ എന്റേ കൂടേ വിടാൻ ..
ഇല്ലാത്തത് കൊണ്ടല്ലേ ചക്കരേ… ടാ നിച്ചൂ.. ഇവരേ നോക്കിക്കോണേ… നിന്നേ എനിക്ക് വിശ്വാസം ഉള്ളൂ…
അങ്ങനേ അവര് മൂന്നും ക്യാമറ ഷോപ്പിലും ഞാനും ഇക്കാക്കയും ഷാനക്കുള്ള ഡ്രസ്സും എടുക്കാൻ വേണ്ടി പോയി…
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ടീ ഷാന ഈ ക്യാമറ എങ്ങനെയുണ്ട്…
എന്റേ ഷാനൂ … എനിക്കിതിനേ കുറിച്ചൊന്നും അറിയില്ല. നീ തന്നേ നോക്കി വാങ്ങിച്ചോ…
എന്നാ പിന്നേ ഞാൻ നോക്കട്ടേ ക്യാമറ ക്ലാരിറ്റി എങ്ങനെയുണ്ട്ന്ന് … നീ അവിടേ നിൽക്ക് ..ഞാൻ ഒരു ഫോട്ടോ എടുക്കട്ടേ ഷാനാ…
ന്റെ ഫോട്ടോ അങ്ങനേ എടുക്കാനുള്ള മോന്റേ പൂതീ തൽക്കാലം മനസ്സിൽ തന്നേയിരിക്കട്ടേ… നടക്കൂല
ഹീ….
അങ്ങനേ ഞങ്ങൾ ക്യാമറയൊക്കെ വാങ്ങി അവിടേ നിന്നും പുറത്തേക്കിറങ്ങി…
ഇനിയടുത്തത് ഷാനക്കു വേണ്ടിയുള്ള ഡ്രസ്സ് ….
അതിന് ഫെബിയൊക്കേ അവിടേ എനിക്ക് വേണ്ടി സെലക്ട് ചെയ്ത് വെച്ചിട്ടുണ്ടാകും…. ഷാന അറിയാതേ ഞാൻ എങ്ങനേയാ ഇപ്പോ അവിടേയെത്തുകാ …
ടാ നിച്ചു…. നീയും ഷാനയും ഇവിടേ ഇരിക്ക് … ഞാൻ ഇപ്പോ വരാം..
ഓക്കേ.ടാ ….. നീ പോയിട്ട് വാ…
ഷാന……ഞാൻ പോട്ടേ ….. നിങ്ങൾ രണ്ടും ഇവിടേയിരിക്കില്ലേ….
ഉം. പോയിട്ട് വാ ഷാനു …
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അങ്ങനേ ഞാൻ ഫെബിയൊക്കേ വിളിച്ചപ്പോ പറഞ്ഞ ഷോപ്പിലെത്തി…
ആ ഷാനൂ … നീയെത്തിയോ … ഇതെങ്ങനെയുണ്ടാകും ഷാനക്ക് … കൊള്ളാവോ …
ഉം..കൊള്ളാം…
ഈ ഡ്രസ്സിന് വേറേ പ്രത്യേകത കൂടിയുണ്ട് ഷാനൂ …. ഇതേ കളർ ആയിരുന്നു ഷാനക്ക് അവളുടേ ഉപ്പ അവസാനമായി ബർത്ത്ഡേ ഗിഫ്റ്റ് കൊടുത്തത്…
ആണോ ..എന്നാൽ എന്തായാലും ഇത് തന്നേ മതീ… ഇതെടുത്തോ…
അല്ലടാ എവിടേ നിന്റേ ക്യാമറ വാങ്ങിച്ചത്… അതോ ഓളേം കൊണ്ട് കറങ്ങാനുള്ള നമ്പറായിരുന്നോ ..
അത് ഷാനയുടേ കൈയ്യിലാ ഫെബീ….
അള്ളാ … അത് പറഞ്ഞപ്പോഴാ അവരെവിടേ …
അവളും നിച്ചുവും കഫേ കോഫീടേ ഫ്രണ്ടിൽ ഇരിക്കുന്നുണ്ട്…
ആണോ ..അവിടേയിരിക്കാണോ രണ്ടും … ഓകെ ന്നാൽ. ഞാൻ അവളെടുത്തേക്ക് പോകാം ….
അപ്പോഴേക്കും നീയും ഇക്കാക്കയും കൂടേ ബാക്കി സാധനങ്ങൾ ഒക്കേ വാങ്ങി ഇതെല്ലാം ഷാന കാണാതേ കാറിന്റേ ഡിക്കിയിൽ വെച്ചോ…
എന്നിട്ട് മാത്രം നിങ്ങൾ ഞങ്ങളെടുത്തേക്ക് വന്നാൽ മതീ … ഞങ്ങളവിടേ തന്നേ കാണും …
കെ…
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നിച്ചൂ… നീ എന്താ ഒന്നും മിണ്ടാത്തത് … വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ടല്ലോ…. എന്ത് പറ്റീ നിനക്ക് …..എന്തെങ്കിലും പ്രശ്നം ഉണ്ടോ …
ഷാന…. അത് പിന്നേ നീ നല്ല സന്തോഷത്തിലാണല്ലോ …..എന്ത് പറ്റീ.. ഇങ്ങനേ സന്തോഷിക്കാൻ …
അപ്പോ നിച്ചു… ഷാനു എന്റേ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ട് തന്നേ എന്നേ സ്വീകരിച്ചത് നീ അറിഞ്ഞില്ലേ ….
ഉം. അതാണല്ലേ നിന്റേ ഈ സന്തോഷം …
അതെന്താ നിച്ചൂ… ഇത് കേട്ടിട്ട് നിനക്കൊരു സന്തോഷവും ഇല്ലാത്തത് …. നേരത്തേ യൊക്കേ നീ എല്ലാം അറിഞ്ഞു കൊണ്ട് തന്നേ ഷാനു എന്നേ സ്വീകരിക്കുകയാണേൽ സ്വീകരിക്കട്ടേ എന്നാണല്ലോ പറഞ്ഞത്…
അതിന് വേണ്ടി എന്ത് ചെയ്യാൻ പറ്റും എന്നാലോചിച്ച് തല പുകക്കുകയായിരുന്നല്ലോ….
എന്നിട്ടിപ്പോതെന്ത് പറ്റീ… ഇനി ഞങ്ങൾ രണ്ടും ഒന്നിച്ച സ്ഥിതിക്ക് നീ എന്നോട് പണ്ട് ചെയ്തത് ഷാനു എന്നേലും അറിയുമ്പോൾ അവര് നിന്നേ ആ വീട്ടിൽ നിന്നും പുറത്താക്കും എന്ന് കരുതിയിട്ടാണോ … നിന്റേ ഈ ടെൻഷൻ…
ഷാനാ …. ഞാൻ നിന്നോട് ചെയ്ത തെറ്റിന് അവരെല്ലാം എന്നേലും അതൊക്കേ അറിഞ്ഞു കഴിയുമ്പോൾ എന്നേ ആ വീട്ടിൽ നിന്നും പുറത്താക്കുകയാണേൽ അതിൽ ഞാൻ ഒരിക്കലും ഖേദിക്കുന്നില്ല…
കാരണം… ഇന്ന് എന്റേ ഈ ജീവിതം തന്നേ നിന്റേ ഔധാര്യം മാത്രമാണ്…
ഇന്ന് വൈകുന്നേരത്തിന് മുമ്പ് വരേയായിരുന്നെങ്കിൽ ഷാനു നിന്നേ സ്വീകരിക്കുക എന്ന് പറയുമ്പോൾ മറ്റാരേക്കാളും കൂടുതൽ സന്തോഷവും എനിക്ക് തന്നെയായിരുന്നു….
ഞാൻ ഇന്ന് ജീവിക്കുന്നത് തന്നേ അവര് കാരണം ആണ് … അതിന്റേ നന്ദിയും കടപ്പാടും ഒക്കേ അവന്റേ വീട്ടിലേ എല്ലാവരോടും എന്റെ മരണം വരേ ഉണ്ടാവുകയും ചെയ്യും..
പക്ഷേ ഞാൻ കാരണം ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടതാണ് നിനക്ക്…
ഇനിയും അറിഞ്ഞു കൊണ്ട് ഒരു നഷ്ടം എന്റെ ഈ പെങ്ങൾക്ക് സംഭവിക്കരുത് എന്ന് തോന്നിയത് കൊണ്ട് പറയുകയാണ്…
എന്തടാ നീ ഇങ്ങനെയൊക്കേ പറയണ് നിച്ചു… ഇതിന് മാത്രം എന്താ സംഭവിച്ചേ … നീ എന്നേ ടെൻഷൻ ആക്കാതേ കാര്യം പറയ്….
ഉം പറയാം.. ഞാൻ ഇത് നിന്റേ അടുത്ത് നിന്ന് മറച്ചു വെക്കുന്നില്ല.
എന്ന് വെച്ച് ഷാനുവിനേ മറക്കണം എന്നും ഞാൻ പറയുന്നില്ല…
നിനക്ക് തന്നേ ആലോചിച്ച് നല്ലൊരു തീരുമാനം എടുക്കാം….
ഞാൻ ഇന്ന് വൈകുന്നേരം യാദൃശ്ചികമായിട്ടാണങ്കിലും ഷാനുവിന്റേ റൂമിന്റേ ഡോർ തുറന്നപ്പോൾ കണ്ടത് അവനും മിൻഹയും തമ്മിൽ കെട്ടിപ്പിടിച്ച് കിടക്കുന്നതായിരുന്നു….
അത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് അവനേ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത് …
എന്നേ മിൻഹ കണ്ടതും ഞാൻ കാണാൻ വേണ്ടി ഒന്ന് കൂടേ അവനേ മുറുക്കി പിടിക്കുകയായിരുന്നു ചെയ്തത്….
അത് കണ്ട് നിൽക്കാൻ കഴിയാതേ അപ്പോ തന്നേ ഞാൻ അവിടേ നിന്നും ഇറങ്ങി പ്പോവുകയും ചെയ്തു…
വാട്ട് ….. എന്താ നീ പറഞ്ഞത്… ഷാനുവും മിൻ ഹയും കൂടേ റൂമിൽ വെച്ച് …….
അള്ളാ ….. എന്താ ഞാൻ ഈ കേൾക്കുന്നേ…. അപ്പോ ഷാനൂ …..അവൻ എന്നോടും മിൻഹയോടും … ഞങ്ങളേ രണ്ടാളേയും …. അവന്റേ സ്നേഹം അപ്പോ…..എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ അള്ളാ …
ഷാന…. വേണ്ട… ഇവിടേന്ന് കരഞ്ഞു ഒരു സീൻ ആക്കരുത്… നീ വെറുതേ ടെൻഷൻ ആവണ്ട…. ഞാൻ ഒന്ന് പഠിക്കട്ടേ എന്താണ് ഷാനുവിന്റേ ഉദ്ദേശമെന്ന്… ഞാൻ ഉണ്ടാകും നിന്റേ നന്മക്കായ്….
ദേയ് ഫെബീ വരുന്നു… ആ കണ്ണ് തുടക്ക്… തൽക്കാലം ഓളേയും അറിയിക്കണ്ട ഒന്നും ….
ഫെബീ അവരെവിടേ ….
അവരിപ്പോ വരും നിച്ചു… അവര് വന്നാൽ ഉടൻ വീട്ടിലേക്ക് പോകാം …
ആഹാ …. ഷാനു വാങ്ങിയ ക്യാമറ അപ്പോഴേക്കും നീ കൈക്കലാക്കിയോ ഷാന….
എന്തായാലും ഇനി രണ്ടാൾക്കും പരസ്പരം ഫോട്ടോ എടുത്ത് കളിക്കാലോ..അല്ലെടി
നീ ഒന്ന് പോയേ ഫെബീ…
ഹ… എന്തടീ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ…എന്ത് പറ്റി… ഇനി ഷാനുവങ്ങാനും ക്യാമറ വാങ്ങാൻ പോയപ്പോ എന്തെങ്കിലും …. പറയടീ
എനിക്കൊന്നും ഇല്ലടീ ഫെബീ … നല്ല തലവേദന.. ഒന്ന് കിടക്കാനൊക്കേ തോന്നണ് ….
സാധാരണ ടെൻഷൻ ഉള്ളപ്പോഴാണല്ലോ നിനക്ക് തലവേദന വരാറ് മോളേ..
ഇന്നാണേൽ എന്ത് കൊണ്ടും ഹാപ്പിയും …പിന്നെപ്പൊ ഇതെങ്ങനേ …
ആ എന്തായാലും തലവേദന വന്ന സ്ഥിതിക്ക് മാറ്റാൻ ഒരു മാർഗമുണ്ട്..:
ടാ …നിച്ചു… മൂന്ന് കോഫി പറയ് നീ… ഇവൾക്ക് മറക്കാതേ കോഫി വാങ്ങിച്ച് കൊടുക്കണം എന്നും പറഞ്ഞ് പൈസയും തന്ന ഇവളേ ഷാനൂ എന്നേ ഇങ്ങോട്ട് വിട്ടത്…..
എനിക്ക് വേണ്ട ഓന്റൊരു കോഫി…
അയ്യടീ … മര്യാദക്ക് കുടിച്ചോ… നിനക്ക് വാങ്ങി തന്നില്ലേൽ ഓന്റേ വാഴിലിരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കണ്ടി വരും… പോരാത്തതിന് ഞങ്ങൾക്കും കുടിക്കാൻ പറ്റൂല …
അങ്ങനേ കോഫിയൊക്കേ കുടിച്ച് ശേഷം ഷാനുവും ഇക്കാക്കയും വന്ന് പിന്നേ കെ.എഫ് സി യൊക്കേ വലിച്ച് വാരിക്കേറ്റി അവിട്ന്ന് വീട്ടിലേക്ക് പോയി…
എന്നേയും ഷാനയേയും വീട്ടിൽ ഇറക്കി അവര് മൂന്നും കൂടേ നാളത്തേക്കുള്ള പ്ലാനിംങ്‌സ് റെഡിയാക്കാൻ ഷാനുവിന്റേ വീട്ടിലേക്ക് പോകാനാണ് പ്ലാൻ…
ഷാനയാണേൽ കാറിൽ നിന്ന് ഇറങ്ങിയപ്പോ തന്നേ തലവേദനയാണെന്നും പറഞ്ഞ് ആരോടും യാത്ര വരെ പറയാതേ എന്റേ റൂമിലേക്ക് പോവുകയും ചെയ്തു…
അവൾ അകത്തേക്ക് കയറുന്നത് വരേ ഷാനു കാറിൽ നിന്നും നോക്കി നിന്നെങ്കിലും ഷാന ഒന്ന് തിരിഞ്ഞു വരേ നോക്കാതേയായിരുന്നു റൂമിലേക്ക് കയറി പോയത്. :
ടീ ഫെബീ…. ഡോർ അടച്ച് കുറ്റിയിട്ട് കിടന്ന് ഉറങ്ങാൻ നിൽക്കണ്ട …. പറഞ്ഞേക്കാം..
ഒരു പുലർച്ചേ 3 മണിയാകുമ്പോഴേക്കും ഞങ്ങൾ എന്റേ വീട്ടിൽ എല്ലാം സെറ്റ് ചെയ്ത് ഷാനയേ ഇവിട്ന്ന് പൊക്കി കൊണ്ട് പോകാൻ വരും…
ഓക്കേ ടാ….
പിന്നേയ് …. നിന്റേ പഴയ ഡ്രസ്സ് ഒന്നും അവൾക്കിന്ന് ഇടാൻ കൊടുക്കണ്ടാ…
ഇപ്പോ ഇവിടന്ന് കയറിപ്പോയപ്പോ ഇട്ട ഡ്രസ്സ് തന്നേ മതി ഇന്നുറങ്ങാനും …
അവളുറങ്ങുമ്പോ ഇടുന്ന ഡ്രസ്സിലേ ഞങ്ങൾ വന്ന് പൊക്കി കൊണ്ടോകും….
നാളേ രാവിലേ അവൾക്ക് കൊടുക്കുന്ന സർപ്രൈസ് ഷൂട്ട് ചെയ്യുമ്പോ കാണാൻ ഒരു മൊഞ്ച് ഉണ്ടായിക്കോട്ടേ എന്ന് കരുതി പറഞ്ഞതാ …
അയ്യോടാ…. നീ അപ്പോ അവൾക്ക് കൊടുക്കുന്ന സർപ്രൈസ് ഷൂട്ട് ചെയ്യാനാണോ ഇത്രയും പൈസയും മുടക്കി ക്യാമറ വാങ്ങിയത്…. പൈസ തന്നത് നിന്റേ ഉമ്മയായത് ഭാഗ്യം ..അല്ലേ ഇക്കാക്ക…
ഇവിടേ ഇക്കാക്കയങ്ങാനും ആണ് ചോദിച്ചതെങ്കിൽ എപ്പോ അടി കിട്ടിയെന്ന് ചോദിച്ചാൽ മതി…
അപ്പോ ഓക്കേ എല്ലാം പറഞ്ഞ പോലേ ഫെബീ ..
പുലർച്ചേ 3 മണി … ഞങ്ങളെത്തും…
ഇപ്പോ പോയിട്ട് ഷാനക്കുള്ള മണിയറ ഒരുക്കട്ടേ…
എന്തോ .. എങ്ങനേ .. കേട്ടില്ല…. എന്താ പൂതീ… ദേയ് ന്റെ കയ്യീന്റേ ചൂടറിയണ്ടേൽ ഇതിനേം കൊണ്ട് പോകാൻ നോക്ക് ഇക്കാക്ക….
ഇല്ലെങ്കിൽ മണിയറക്ക് പകരം അവിടേ നിനക്ക് വേണ്ടി കല്ലറയായിരിക്കും പൊന്തുക …പറഞ്ഞേക്കാം.
സജാദ്ക്ക … .ഇവിടേ നിന്നാൽ ശരിയാവൂലാ …..വണ്ടിയെടുത്തോ…..അതാ നല്ലത്…
പിന്നേ ഫെബീ…. ഡ്രസ്സ് മാത്രം അല്ല… എല്ലാം കൊണ്ടും ഒന്ന് സുന്ദരിയാക്കിക്കോ എന്റെ ഷാനയേ… ക്യാമറയിൽ കാണുമ്പോ നാളേ ഒന്ന് കളർഫുൾ ആകട്ടേ….
നീ ഒന്ന് പോയേ ചെക്കാ … രാത്രി ഉറങ്ങുമ്പോഴല്ലേ സുന്ദരിയാക്കണേ …. എനിക്ക് വേറേ പണിയില്ല….
അത്രക്ക് നിർബന്ധമാണേൽ നീ തന്നേ പോയ ങ്ങ് ചെയ്തോ…
താങ്ക്യൂ ഫെബീ…. ഇത് കേട്ടാൽ പോരേ എനിക്ക് ..ഞാൻ എപ്പോ റെഡി …
ഇവനേ ഞാൻ … ഇക്കാക്ക വണ്ടി എടുത്ത് ഇതിനേം കൊണ്ട് പോകുന്നതാ നല്ലത്… പറഞ്ഞേക്കാം.. തീരേ ഉള്പ്പില്ലാത്തൊരു സാധനം
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission