Skip to content

എയ്ഞ്ചൽ – പാർട്ട് – 54

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝🅿🅰® T- 5⃣4⃣ 📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

പുലർച്ചേ 3 മണി … ഞങ്ങളെത്തും ഷാനയേ പൊക്കി കൊണ്ടോകാൻ ..

ഇപ്പോ പോയിട്ട് ഓൾക്കുള്ള മണിയറ ഒരുക്കട്ടേ…

എന്തോ .. എങ്ങനേ .. കേട്ടില്ല…. എന്താ പൂതീ… ദേയ് ന്റെ കയ്യീന്റേ ചൂടറിയണ്ടേൽ ഇതിനേം കൊണ്ട് പോകാൻ നോക്ക് ഇക്കാക്ക….

ഇല്ലെങ്കിൽ മണിയറക്ക് പകരം അവിടേ നിനക്ക് വേണ്ടി കല്ലറയായിരിക്കും പൊന്തുക …പറഞ്ഞേക്കാം.

പിന്നേ ഫെബീ…. ഡ്രസ്സ് മാത്രം അല്ല… എല്ലാം കൊണ്ടും ഒന്ന് സുന്ദരിയാക്കിക്കോ എന്റെ ഷാനയേ… ക്യാമറയിൽ കാണുമ്പോ നാളേ ഒന്ന് കളർഫുൾ ആകട്ടേ….

നീ ഒന്ന് പോയേ ചെക്കാ … രാത്രി ഉറങ്ങുമ്പോഴല്ലേ സുന്ദരിയാക്കണേ …. എനിക്ക് വേറേ പണിയില്ല….

അത്രക്ക് നിർബന്ധമാണേൽ നീ തന്നേ പോയ ങ്ങ് ചെയ്തോ…

താങ്ക്യൂ ഫെബീ…. ഇത് കേട്ടാൽ പോരേ എനിക്ക് ..ഞാൻ എപ്പോ റെഡി …

ഇവനേ ഞാൻ … ഇക്കാക്ക വണ്ടി എടുത്ത് ഇതിനേം കൊണ്ട് പോകുന്നതാ നല്ലത്… പറഞ്ഞേക്കാം.. തീരേ ഉള്പ്പില്ലാത്തൊരു സാധനം
തുടർച്ച
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഷാന നീ ഇതെന്താ വന്നപ്പോ തന്നേ കിടന്നോ …
തലവേദന കുറവില്ലേ നിനക്ക് ….

എന്നും പറഞ്ഞ് ഞാൻ അവളുടേ അടുത്തേക്ക് പോയതും….

മോളേ ടീ….. എന്ത് പറ്റീ… നീ ഇതെന്താ കരയ്ണ്… പോയപ്പോൾ ഉള്ള ഉഷാർ ഒന്നും തിരിച്ച് വന്നപ്പോൾ കാണാനില്ലല്ലോ.,..

ഏയ് … ഒന്നുല്ല്യ ഫെബീ… ഒന്നുറങ്ങിയാൽ ശരിയാകും….എല്ലാം …

തലവേദനയാണെങ്കിൽ എന്തിനാ നീ കരയണേ …

നിനക്ക് വേറേ എന്തോ സംഭവിച്ചിട്ടുണ്ടല്ലോ മോളേ ……

ഒന്നുല്യാന്ന് പറഞ്ഞില്ലേ … എനിക്കുറങ്ങണം…

ഉം …ഉറങ്ങിക്കോ…. അതിന് എന്നേ കടിച്ചു കീറാൻ വരണോ ഷാനാ …

സോറി ഡിയർ… ഉമ്മാ …

ഉം … ഉറങ്ങിക്കോട്ടോ …. ഗുഡ് നൈറ്റ് …

നീയും കിടന്നോ അപ്പോഴേക്കും…

പിന്നേ ഞാൻ ഇനി ആരേ കാത്തു നിൽക്കാനാ …

ആ.. അത് ശരിയാ … ഫെബീ ലൈറ്റ് ഓഫാക്കല്ലേ ൻക് പേടിയാ …

ഞാൻ ഇല്ലേ നിന്റേ കൂടേ… പിന്നെന്തിനാ പേടിക്കിണേ ഷാനാ…

അതാണ് മോളേ ന്റെ പേടി… ഡീ ഡോറടക്കാൻ ഇനി നിന്റേ മറ്റോൻ വരോ …..

ഇവിടെ ഇപ്പോ ആര് വരാനാ ഷാനാ … ഡോറൊന്നും അടക്കണ്ട ….

ന്നാ ഓക്കേ ഗുഡ്നൈറ്റ് ….

എന്നും പറഞ്ഞ് ഞങ്ങൾ രണ്ടാളും കെട്ടിപ്പിടിച്ച് കൊണ്ട് പുതപ്പിന്റേ ഉള്ളിൽ ചുരുണ്ടു കൂടി …

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സജാദ്ക്ക ഇത്ര പോരേ സെറ്റപ്പ്… ഇത് കാണുമ്പോൾ അവള് ഞെട്ടൂലേ….

ഉം. മതി… മതി.. ധാരാളം

നിച്ചൂ… അപ്പോ എല്ലാം പറഞ്ഞ പോലേ … ഫെബീടേ വീട്ടിലേക്ക് പോകാം നമുക്ക് … സമയം ഏകദേശം ആയി വരുന്നൂ….

നീ അവിടേന്ന് ഇവിടേ വരേ ഷാനയേ കൊണ്ട് വരുന്നത് ഫുൾ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ ക്യാമറ ഈ ആങ്കിളിൽ സെറ്റ് ചെയ്തോട്ടോ ….

എല്ലാ സർപ്രൈസും കഴിഞ്ഞിട്ട് വേണം നടന്നതൊക്കെ എന്റേ ഷാനയേ ഒന്ന് കാണിച്ച് കൊടുക്കാൻ ….

ന്നാ പിന്നേ പോയാലോ ഷാനൂ അവളേ കൊണ്ട് വരാൻ ….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഞങ്ങൾ മൂന്നും അങ്ങനേ ഫെബിയുടേ റൂം ലക്ഷ്യമാക്കി എല്ലാം എടുത്ത് കൊണ്ട് കള്ളന്മാരേ പോലേ പമ്മിപ്പമ്മി നടന്നു നീങ്ങി…..

ടാ … ഭാഗ്യം … ഫെബിയോട് പറഞ്ഞ പോലേ ഡോർ അടച്ചിട്ടില്ല….

ഇനി എങ്ങനേലും ഫെബിനേ പിടിച്ച് എഴുന്നേൽപ്പിക്കണ്ടേ …..

നിച്ചു… ആദ്യം ശബ്ദമുണ്ടാക്കാതേ ക്യാമറ സെറ്റ് ചെയ്യ് അവിടേ…..

ഇക്കാ… ഫെബീനേ എങ്ങനേലും പിടിച്ച് എഴുന്നേൽപ്പിക്ക് …

അതിന് ഇതില് ഏതാടാ ഓള് … രണ്ടും കൂടേ മൂടിപ്പുതച്ച് കിടക്കല്ലേ …..

എങ്ങനെയാ ഇപ്പോ അറിയാ …..

ഞാൻ പതുക്കേ പുതപ്പ് താഴേക്ക് വലിച്ചു ….

ഇക്കാ ദേയ് ഫെബീ ഇക്കാടേ സൈഡിൽ….

അള്ളാ …. ന്റെ മൊഞ്ചത്തിന്റേ ഉറക്കം കണ്ടിട്ട് സഹിക്കണില്ലല്ലോ…. കേറിയങ്ങ് കിടന്നാലോ കൂടേ….

ഡാ ഷാനൂ …..നീ എന്ത് നോക്കി നിൽക്കാ … ആ ഉപ്പ് എടുക്ക് നിന്റേ പോക്കറ്റിൽന്ന് ….

ഉപ്പോ …. ആ ഉപ്പിലേ … ദാ ഇക്കാ…..

ഞാൻ പതുക്കേ ഫെബീടേ ചെവിയുടേ അടുത്തേക്ക് പോയിട്ട് അവളേ വിളിച്ച് നോക്കി….

എവിടേ ഒരു കാര്യവുമില്ല…. പിന്നേ ഒന്നും നോക്കിയില്ല.

കയ്യിൽ കുറച്ച് ഉപ്പ് എടുത്ത് അവളേ ചുണ്ടിൽ വെച്ച് കൊടുത്തു….

ആഹാ … പെണ്ണ് അവളേ രണ്ട് ചുണ്ടും ഇളക്കാൻ തുടങ്ങിക്ക്ണ്…. നാവൊക്കേ പുറത്തേക്ക് വരുന്നുണ്ട്…

പെട്ടന്ന് കണ്ണ് തുറന്നതും ഞങ്ങളേ കണ്ടിട്ട് പേടിച്ച് ഉറക്കേ നിലവിളിക്കാൻ തുടങ്ങായിരുന്നു ഫെബീ… ഞാൻ വേഗം ആ വായ അങ്ങ് പൊത്തിപ്പിടിച്ചു…

ഇല്ലേ … ഇപ്പോ എല്ലാം കൂടേ കൊളമാക്കിയേനേ പെണ്ണ്….

ഫെബി … are you ok … കൈ വിടട്ടേ… അലറൂലല്ലോ….

അവൾ കണ്ണ് കൊണ്ട് ഇല്ലാ എന്ന് കാണിച്ചു. ഞാൻ പിന്നേ എന്റേ കൈ പതുക്കേ മാറ്റി….

ഫെബി …. ഷാനയേ എഴുന്നേൽപ്പിക്കാതേ പതുക്കേ എഴുന്നേൽക്ക് നീ ….

ടാ ….അവളെന്നേ കെട്ടിപ്പിടിച്ചിട്ടാ കിടക്കണേ …

നോക്കട്ടേ എന്നും പറഞ്ഞ് ഞാൻ പുതപ്പ് പിടിച്ച് മാറ്റാൻ നോക്കി…

ഹ… ഷാനു … വിടടാ പുതപ്പ് …. ആദ്യം ഞങ്ങളൊന്ന് റെഡിയാകട്ടേ ….

ദേയ് … മൂന്നെണ്ണവും അങ്ങോട്ട് നോക്കി നിന്നേ … ഞാനൊന്ന് എഴുന്നേൽക്കട്ടേ….ന്നിട്ട് ഞാൻ പറഞ്ഞിട്ട് മാത്രം തിരിഞ്ഞു നോക്കിയാൽ മതി ഞങ്ങളേ ….

അങ്ങനേ ഞാൻ പതുക്കേ എന്റേ മേത്ത് നിന്നും അവളേ കൈകൾ എടുത്ത് മാറ്റി.. ശേഷം പുതപ്പും മാറ്റി ആ ബെഡിൽ നിന്നും എഴുന്നേറ്റു…

ഷാനയേയും ഒന്ന് റെഡിയാക്കി കിടത്തിയിട്ട് അവന്മാരോട് തിരിയാൻ പറഞ്ഞു….

ഫെബീ പിന്നെയില്ലേ… നേരത്തേ ഈ ക്യാമറ തിരിഞ്ഞില്ല…. ഞങ്ങളേ തിരിഞ്ഞുള്ളൂ…

ടാ … ഡിലീറ്റ് ചെയ്യടാ തെണ്ടീ…. ഇക്കാക്ക ഒന്ന് പറ

ഫെബീ റെക്കോർഡിംഗ് അല്ല ഇപ്പോ …

ഹീ… പറ്റിച്ചതാ ഞാൻ ….

പോടാ ഷാനു .. തെണ്ടി….

അതേയ് അവളെണീക്കുമ്പോഴേക്കും ബാക്കി കാര്യങ്ങൾ ചെയ്യ് വേഗം …..ഇല്ലേ ഒക്കേ കൊളമാകും…. പറഞ്ഞില്ലെന്ന് വേണ്ട…

നിച്ചൂ… ക്യാമറ ഓക്കേ അല്ലേ….

ഫെബീ … ഇവളേ പതുക്കേ ഇതിലേക്ക് കിടത്തണം… അത് വരേ മാത്രം നമ്മള് അവളെണീക്കാതേ നോക്കണം….

അവൾ ഇതിൽ കിടന്ന ശേഷം ഞാൻ ഈ സിച്ച് ഓൺ ചെയ്യുന്നതോട് കൂടേ പിന്നേ ഒരു 15 മിനിറ്റിന് ഇവിടേ എത്ര വലിയ ശബ്ദം ഉണ്ടായാലും അവളറിയില്ല…

ഈ 15 മിനിറ്റ് ഇവളേ ശരീരത്തേ മുഴുവനായും സ്കാൻ ചെയ്യാൻ ഈ സ്കാനർ എടുക്കുന്ന സമയമാണ്.

ഈ സമയം കൊണ്ട് ഇവിടേ നിന്നും എന്റേ വീട്ടിൽ എന്റേ റൂമിൽ ഇവളേ കിടത്തിയിരിക്കണം… പിന്നേ ബാക്കിയെല്ലാം സെറ്റ് …..

അതിന് ഇതിലേക്ക് എങ്ങനേ എടുത്ത് കിടത്തും പൊട്ടാ … അപ്പോഴേക്കും അവളെണീക്കും ഉറപ്പാ …

ഇക്കാക്ക … ൻക് ഈ സാധനമൊക്കേ കണ്ടിട്ട് പേടിയാകുന്നു… ഇത് വേണോ.. ഒന്ന് കൂടേ ചിന്തിച്ചിട്ട് പോരേ….

എന്റേ ഫെബീ… നീ ഞങ്ങളേക്കൂടി ടെൻഷൻ ആക്കല്ലേ …. ഇത് ഒരു പ്രശ്നവും വരില്ലാ … ഞങ്ങൾ ഇന്ന് രാവിലേക്കൂടി പരീക്ഷിച്ച് നോക്കിയതാ …

ദേയ് അവളേ ഇതിന്റേ ഉള്ളിൽക്കിടത്തി കഴിഞ്ഞാൽ ഈ ഗ്രീൻ ലൈറ്റ് കണ്ടോ നീ ..

ഇത് മുകളിൽ നിന്നും താഴേ വരേ എത്താൻ 15 മിനിറ്റ് എടുക്കും …. അവൾ ഒന്നും അറിയില്ല അത് വരേ..

ഇക്കാ ഞാൻ ഇതിനേ നിയന്ത്രിക്കാൻ തുടങ്ങാണേ ….

ഉം … ഓൾ ദ ബെസ്റ്റ് …

നിച്ചൂ… ക്യാമറ റെഡി …

പടച്ചോനേ എല്ലാം വിചാരിച്ച പോലേ നടക്കണേ …

👇
🛃 🔛
🔽
🛏🗃

ഇക്കാ ….. ഫെബീ ….രണ്ടാളും വാ എങ്ങനേലും പതുക്കേ ബെഡിൽ 🛏 നിന്നും അതിലേക്ക് 🗃 കിടത്തണം ഷാനയേ….

അങ്ങനെ ഞങ്ങൾ പതുക്കേ ഷാനയേ എടുത്ത് കിടത്താൻ വേണ്ടി റെഡിയായി….

ടാ ഷാനു … നീ അവിടേ പിടിച്ചാൽ ഓളെണീക്കും എന്ന കാര്യം ഉറപ്പാ.. ദേയ് ഇവിടേ ഈ കാല് പിടിച്ച് പൊക്കിയാൽ മതി മോന്… അവിടേ ഞാൻ നിന്നോളാം…

പോടീ ഫെബീ…

താങ്ക്യൂ…

അങ്ങനേ കാക്കുവും ഞാനും ഷാനയുടേ തല ഭാഗത്തും ഷാനു കാലിലും പിടിച്ച് പതുക്കേ പൊക്കി അങ്ങനേ വലിയൊരു കടമ്പ കഴിഞ്ഞു എന്ന് തന്നേ പറയാലോ….

ഇക്കാ ക്ലോസ് ചെയ്യട്ടേ…

ഷാനു ഒന്ന് കൂടേ ആലോചിക്കണോ … എനിക്ക് പേടിയാകുന്നു….

ഇനിയൊന്നും ആലോചിക്കാൻ ഇല്ല …

🔜 🗃▶◀📭 🛅

ഇക്കാ… റെഡീ… ടൈം സ്റ്റാർട്ടഡ് ….

ഉം … ഇനി സ്പീഡ് ആക്കിക്കോ… ഈ ഗ്രീൻ ലൈറ്റ് താഴേയെത്തുമ്പോഴേക്കും എന്റെ റൂമിൽ ഇവളേ കിടത്തണം….

ഷാനൂ … ഞങ്ങളെ ബാക്കിൽ തന്നേ ഷൂട്ട് ചെയ്ത് പോര് … എല്ലാം കിടക്കട്ടേ വീഡിയോയിൽ ….

കെ…. ഇക്ക അവിടേ പിടിച്ചോ.. ഞാൻ ഇവിടേയും പിടിക്കാം….

ഒരു മിനിറ്റേ … എന്തോ ഒന്ന് മറന്നല്ലോ…

എന്തടാ ഷാനു …

ടാ … നീയെന്തിനാ എന്റെ മേശ തുറക്കണേ …

മിണ്ടല്ലടീ പറയാം….

എന്റേ മേക്കപ്പ് സെറ്റ് … ഐലിനിയർ … സുറുമ… ഇതൊക്കേ എന്തിനാ ഷാനു നീ എടുക്കണേ ….നിനക്കെന്തിനാ … അവിടേ വെക്കടാ കൊരങ്ങാ….

സോറി ഫെബീ… വെക്കില്ല ഞാൻ… ഇതുകൊണ്ട് കുറച്ച് പരിപാടികൾ ഉണ്ട് ….

ഇക്കാ ഇനി പോകാം .. പിടിച്ചോ ആ സൈഡിൽ ….

അങ്ങനേ ഞങ്ങൾ പതുക്കേ മിഷനറി പൊക്കി കാറിൽ വെച്ച് എന്റെ റൂമിലെത്തി…..

കറക്ട് 15 മിനിറ്റിന് ശേഷം അവളേ വെച്ചത് പോലേ തന്നേ പതുക്കേ പിടിച്ച് എന്റെ ബെഡിൽ കിടത്തീ…

അപ്പോ എല്ലാം സെറ്റ് ഫെബീ… 5 മിനിറ്റ് കൊണ്ട് ഷാനയുടേ കാക്കുവും ഉമ്മിയും ഇവിടേ എത്തും…

പിന്നേ ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നേരം വെളുത്ത് തുടങ്ങും…

എപ്പോ വേണേലും ഷാന എഴുന്നേൽക്കുന്നത് പ്രതീക്ഷിക്കാം….

അപ്പോഴേക്കും എല്ലാം സെറ്റ് ചെയ്ത് നമ്മൾ നിൽക്കണം….

നിച്ചൂ… ക്യാമറ ഇനി ഓഫ് ചെയ്യണ്ട … എല്ലാം റെക്കോർഡ് ആയിക്കോട്ടേ…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കുറച്ച് കഴിഞ്ഞപ്പോൾ ഷാനയുടേ കാക്കുവും ഉമ്മിയും വന്നു…

അപ്പോഴേക്കും ഫെബിയുടേ ഉമ്മയും അവിടേ എത്തിയിരുന്നൂ…

പിന്നേ എല്ലാവരും പരസ്പരം പരാതികളും പരിഭവങ്ങളും ഒക്കേ പറഞ്ഞു തീർത്തു…

അതിനിടയിൽ ഷാനുവിന്റേ ഉമ്മയും അവരോടൊക്കേ നല്ല കമ്പനിയായി മാറിയിരുന്നു….

ഷാനയും ഷാനുവും തമ്മിലുള്ള പ്രണയം ഒഴിച്ച് ബാക്കിയെല്ലാം മൂന്ന് പേരുടേയും ഉമ്മമാർക്ക് അറിയാമായിരുന്നു…

ഇടക്ക് സംസാരത്തിനിടയിൽ കരച്ചിലും പഴയ ഓർമ്മകളും ഇന്ന് ഇങ്ങനേ ഒരു സര്പ്രൈസ് കൊടുക്കുന്നതിലുള്ള ടെൻഷനും ഒക്കേ അവിടേ കാണാനിടയായി….

എന്നാ നമുക്ക് മുകളിലേക്ക് പോയാലോ …
അവളെപ്പോഴാ എണീക്കാ എന്ന് പറയാൻ പറ്റില്ലല്ലോ….

ഉമ്മാ ഷാനു അവൾക്കൊരു ഗിഫ്റ്റ് കൊടുക്കുന്നുണ്ടേ….

അല്ലടാ … ഈ ഷാനു എവിടേ ഷാനിബേ…. എല്ലാരും പറഞ്ഞ് കേൾക്കാ എന്നല്ലാതേ …ഞാൻ കണ്ടില്ലല്ലോ അവനേ ….

ഓനും നിച്ചുവും മോളിലുണ്ട് ഉമ്മാ…. ഓരോ ഡെക്കറേഷൻലാ ….

ഉമ്മച്ചിയേ ആ മൊതലിനേ ഇങ്ങള് കാണാത്തതാ നല്ലത്…

അതെന്താ ഫെബിയേ ….

അതൊക്കെയങ്ങനെയാണ് കാര്യങ്ങൾ . വഴിയേ മനസ്സിലായിക്കോളും ..അല്ലേ കാക്കു..

നീ ഒന്ന് പോടി ഫെബി … ഓള് ചുമ്മാ ഓനേ ഐസാക്കാ ഉമ്മച്ചിയേ….

അങ്ങനേ ഞങ്ങൾ എല്ലാവരും കൂടേ മുകളിലേക്ക് പോയി….

ഓരോ പടികൾ കയറുമ്പോഴും ഷാനയുടേ ഉമ്മച്ചി വീടിന്റേ ചുറ്റിലും വീക്ഷിക്കുന്നുണ്ടായിരുന്നു…

ആ പാവത്തിന്റേ മുഖത്ത് നല്ല വിഷമവും പ്രകടമായിരുന്നു…

അങ്ങനേ നടന്ന് നടന്ന് ഷാനയുടേ അടുത്തെത്തിയപ്പോൾ ചുമരിലൊക്കേ ഓരോന്ന് ഒപ്പിച്ച് വെക്കുന്ന തിരക്കിലായിരുന്നു ഷാനുവും നിച്ചുവും

ഞങ്ങളേ കണ്ടതും അവര് പുറത്തേക്ക് വന്നു….

ഷാനയുടേ ഉമ്മച്ചിക്ക് ആ മൊതലിനേ ശരിക്കും ഒന്ന് പരിചയപ്പെടുത്തിക്കൊടുത്തു…

പിന്നേ കാക്കു ഞാൻ പറഞ്ഞത് കൊണ്ട് വന്നില്ലേ ഇങ്ങള്…

ഉം .കൊണ്ട് വന്നു ഫെബി …

ന്നാ കാക്കു അത് ഇട്ടിട്ട് വാ വേഗം… ഷാന എപ്പോ എണീക്കും എന്ന് പറയാൻ പറ്റില്ലല്ലോ…

ഉം … കെ

ടാ ഷാനു …. നീ ഒന്ന് ഇങ്ങട് വന്നേ….

എന്തടീ ….

അതേയ് … നിനക്കിവിടെന്തായിരുന്നു ഇത് വരേ പണി …

നീ ആരോട് ചോദിച്ചിട്ടാ ഇവളേ മുഖത്ത് ഇതൊക്കേ ഒക്കേ ഇട്ട് കൊടുത്തേ…

അതിന് ഓളേ ഒരുക്കാൻ എനിക്ക് നിൻറെ സമ്മതം വേണോ ഫെബീ…
അതൊക്കെ പോട്ടെ എങ്ങനെയുണ്ട് കാണാൻ സുന്ദരിയായില്ലേ ..എന്റേ ഷാന….

അല്ലടാ ….നീ ഇങ്ങനെയൊക്കെ ചെയ്തിട്ടും അവൾ അറിഞ്ഞില്ലേ …

അപ്പൊ ഇതിനായിരുന്നല്ലേ എൻറെ വീട്ടിൽ നിന്നും എല്ലാം അടിച്ചു മാറ്റിയത്.. നിന്നെ ഞാൻ ശരിയാക്കിത്തരാം…. ഇതൊക്കെയൊന്ന് കഴിയട്ടേ…

അങ്ങനേ ആ റൂമിൽ പലയിടങ്ങളിലായി എല്ലാവരും അവളെഴുന്നേൽക്കുന്നതും കാത്ത് സെറ്റായി നിന്നു …

എല്ലാവരും സെറ്റ് ആയതിന് ശേഷം ഇവളെഴുന്നേൽക്കുന്നത് വരേ നിൽക്കാൻ ഉള്ള ക്ഷമ ഇല്ലാത്തതോണ്ട് തുരൂ തുരേ മൂന്നാല് ബലൂൺ അങ്ങ് പൊട്ടിച്ചൂ…..

അത് കേട്ടതും ഷാന പതുക്കേ കണ്ണുകൾ ഒക്കേ തുറന്ന് തുടങ്ങി….

ഞങ്ങളാരും അവളുടേ മുന്നിലേക്ക് രംഗപ്രവേശനം ചെയ്തതേയില്ല….

അങ്ങനെ കണ്ണുകൾ എല്ലാം തുറന്നു കൊണ്ട് ഷാനാ ചുറ്റിലും നോക്കുന്നുണ്ട്….

അള്ളാ … ഞാനിതെവിടേയാ ഇപ്പോ … ഇതാരാ ഇവിടേ ഇങ്ങനെയൊക്കേ അലങ്കരിച്ചിരിക്കുന്നത്….

എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ….

ഞാൻ കിടന്നോട്ത്ത് നിന്നും എഴുന്നേറ്റിരുന്ന് ചുറ്റിലും നോക്കിയപ്പോൾ അവിടേ ചുമരിൽ അലങ്കരിച്ച് വെച്ചിരിക്കുന്നതിൽ നിന്നും ഇന്നെന്റെ ബർത്ത്ഡേയാണെന്ന് മനസ്സിലായി…

പക്ഷേ ഞാൻ വല്ല സ്വപ്നത്തിലങ്ങാനും ആണോ … ഇതിപ്പോ ഷാനുവിന്റേ റൂമല്ലേ … ഇവിടേ ഞാനെങ്ങനേ എത്താനാ …

ഞാൻ എന്നേ തന്നേ ഒന്ന് നുള്ളി നോക്കി… വേദനിക്കുന്നുണ്ട് എനിക്ക് … അപ്പോ സ്വപ്പന മല്ലെന്നുറപ്പാ …പിന്നെ …ഞാനിതിപ്പോ എങ്ങനേ ഇവിടേയെത്തി….

ഞാൻ പതുക്കേ ബെഡിൽ നിന്നും എണീറ്റ് നടന്നു നോക്കി….

ഏയ് … കുഴപ്പൊന്നും ഇല്ലല്ലോ…

ദേയ് ഷാനുവിന്റേ വാച്ച്… അവന്റേ ഡ്രസ് … അള്ളാ അപ്പോ ഞാനെന്താ ഇവിടേ ..

എന്നും ചിന്തിച്ച് കൊണ്ട് തലയുയർത്തിയതും…

കണ്ടത് കണ്ണാടിയിൽ എന്റേ മുഖമായിരുന്നു….

അയ്യേ …ഞാനിതൊന്നും ഉപയോഗിക്കാത്തതാണല്ലോ… ഇതൊക്കെയെങ്ങനെയാ എന്റെ മുഖത്ത് …

അപ്പോഴാണ് പ്രതീക്ഷിക്കാതേ കണ്ണാടിയിൽ ഞാൻ ആ രൂപം കണ്ടത്…..

ഞാൻ തിരിഞ്ഞ് നോക്കിയതും….

ഈ വീട്ടിൽ വെച്ചുള്ള എന്റെ അവസാന ബർത്ത്ഡേയുടേ അന്ന് ന്റെ കാക്കു എനിക്ക് തന്ന അതേ ടെഡീ ബിയർ അവിടേ അങ്ങനേ നിൽക്കുന്നു…. ( പാർട്ട് – 10 ൽ )

അള്ളാ ഇതെന്ത് മായാജാലം.. ഇതെങ്ങനേ വീണ്ടും ഇവിടേ…. ഇതന്ന് തന്നേ എന്റേ കാക്കു പൊളിച്ചെടുത്ത് നശിപ്പിച്ചതാണല്ലോ എന്നും ആലോചിച്ച് കൊണ്ട് ഞാൻ അതിനേ സ്പർശിക്കാൻ പോയതും

എവിടുന്നൊക്കെയോ എന്തൊക്കെയോ ശബ്ദങ്ങളും ബലൂണുകളും തോരണങ്ങളും ഒക്കേ എനിക്ക് മുന്നിലൂടേ നിറയാൻ തുടങ്ങി…

അതിനിടയിൽ ആ റൂമിലേക്ക് കയറി വന്നവരേ കൂട്ടത്തിൽ ഒരാളേ കണ്ട് ഞാൻ തന്നേ ന്തെട്ടിപ്പോയി…

ന്റെ ഉമ്മച്ചി …

അള്ളാ … ഇതെങ്ങനേ ഇവരെല്ലാവരും അതും ഇവിടേ … ഇനി സ്വപ്നത്തിൽ തന്നേയാണോ ഞാൻ…

എന്തായാലും ഉമ്മച്ചിനേ കണ്ട സന്തോഷത്തിൽ മ്മള് ഓടിപ്പോയി കെട്ടിപ്പിടിച്ച് കരഞ്ഞു പോയി…

ഞാൻ എല്ലാവരേയും പരസ്പരം നോക്കുന്നുണ്ടെങ്കിലും എനിക്ക് മാത്രം ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.

അതിനിടക്ക് പ്രതീക്ഷിക്കാതേ ഹാപ്പി ബർത്ത്ഡേ മൈ ഡിയർ ഷാനക്കുട്ടി

എന്നും പറഞ്ഞ് ഷാനു ഒരു ഗിഫ്റ്റും ആയിട്ട് എനിക്ക് നേരേ വന്നു….

ആ സമയം അവനേ കണ്ടതും ഇന്നലേ നിച്ചു പറഞ്ഞതായിരുന്നു എനിക്ക് ഓർമ്മ വന്നത്…

പിന്നേ എല്ലാവരുടേയും മുമ്പിൽ വെച്ച് ഗിഫ്റ്റ് തന്നിട്ട് വാങ്ങാതിരുന്നാൽ ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയിൽ ഞാനത് വാങ്ങിച്ചു….

പക്ഷേ അപ്പോഴും ഞാൻ ഈ വലിയ ഷോക്കിൽ നിന്നും മുക്തിയായിട്ടില്ലായിരുന്നു…

പിന്നേ നടന്നതൊക്കേ ഒറ്റ വാക്കിൽ ഫെബി അങ്ങ് പറഞ്ഞു തന്നു…

ഇത് ഈ ഷാനുവിന്റേ പണിയായിരുന്നെന്ന് …

ആ നിമിഷം അവനോട് ഒരുപാട് ഇഷ്ടം ഒക്കേ കൂടിക്കൂടി വന്നെങ്കിലും മനസ്സ് മുഴുവൻ നിച്ചു ഇന്നലേ പറഞ്ഞതായിരുന്നു എന്നേ അലട്ടിയത് ..

ഞാൻ ശരിക്കും ഇതെല്ലാം കണ്ടപ്പോൾ എന്റേ പഴയ ഓർമ്മകളിലേക്ക് തിരിച്ചു പോയി..

ശരിക്കും ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു…

അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്…

അള്ളാ … ഇങ്ങനെയൊക്കേ ഇവിടേ ഒരുക്കിയ സ്ഥിതിക്ക് ന്റെ ഉമ്മച്ചി ഉൾപ്പെടേ ഇവിടേയുണ്ട്…

പക്ഷേ ന്റെ കാക്കു ഇതെവിടേ പോയി…

എന്റേ ഓരോ ബർത്ത്ഡേക്കും ആദ്യം വിഷ് ചെയ്യാൻ വരുന്നത് ന്റെ ഉപ്പച്ചിയും കാക്കുവും കൂടേയായിരുന്നല്ലോ…

ഇനി ഉപ്പച്ചിയില്ലാഞ്ഞിട്ട് ന്റെ കാക്കു മാത്രം വന്നില്ലേ….

അങ്ങനെയെങ്കിൽ ഈ ഷാനക്കും വേണ്ട ഇങ്ങനൊരു ദിവസം ….

എന്നും വിചാരിച്ച് ചുറ്റിലും ഒന്ന് നോക്കി… ഇല്ല ഇവിടേ എവിടേയും ഇല്ല….

അപ്പോഴേക്കും എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു….

ഉമ്മച്ചീ…. എവിടേ ന്റെ കാക്കൂ ….

എന്ന് ചോദിച്ചപ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു…

ആ സമയം പ്രതീക്ഷിക്കാതേ എന്റെ മുന്നിൽ നിൽക്കുന്ന ടെഡീ ബിയർ എനിക്ക് നേരേ വന്ന് എന്നേ കെട്ടിപ്പിടിച്ച് പോയിരുന്നു….

ഹാപ്പി ബർത്ത്ഡേ മൈ ഡിയർ കാന്താരിക്കുട്ടീ …

എനിക്കപ്പോ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു തോന്നിയത് …

കാക്കൂ …. …..ഇതിന്റെയുള്ളിലോ …. പക്ഷേ ……..അതെങ്ങനേ …..

അത് ചോദിക്കേണ്ട താമസം ആരും ഒറ്റയടിക്ക് നോക്കിയാൽ കണ്ണിൽപ്പെടാത്ത ഒരു രഹസ്യ ബട്ടനും തുറന്ന് അതിന്റേയുള്ളിൽ നിന്നും കാക്കു ഇറങ്ങി പുറത്തേക്ക് വന്നൂ ….

ശേഷം ആ ടെഡി ബിയർ കൈയ്യിലെടുത്തു കൊണ്ട്

കാന്താരി ….. ഇപ്പോ കാക്കു അന്ന് മോളേ ബർത്ത്ഡേക്ക് ഈ ടെഡീ ബിയർ പൊളിച്ചെടുത്ത് നശിപ്പിച്ചത് പോലേയായില്ലേ …. (പാർട്ട് – 10 ൽ )

ഉം.. ശരിയാണല്ലോ … അപ്പോ അന്ന് ഈ ടെഡീ ബിയറിന്റേ ഉള്ളിൽ ഒരാളുണ്ടായിരുന്നോ …. അത് ആരായിരുന്നു കാക്കൂ ….

അത് കാന്താരീ …… എന്നും അതിരാവിലേ മോളെടുത്ത് വന്നിട്ട് കാന്താരീനേ വിളിച്ചുണർത്തുന്ന ഒരാളേ അന്നത്തേ ബർത്ത്ഡേക്ക്
വന്ന് ഒന്ന് വിഷ് ചെയ്യാൻ വരേ കണ്ടില്ല എന്ന് പരാതി പറഞ്ഞില്ലായിരുന്നോ …

കാക്കു… എന്താ പറഞ്ഞേ…. ആര് …..മ്മളേ ഉപ്പച്ചിയോ …

അപ്പോ ഈ കാന്താരിക്ക് രാവിലേ വന്ന് വിഷ് ചെയ്തിട്ടാണോ നമ്മളേ ഉപ്പച്ചി ഞമ്മളേ വിട്ട് പോയത് കാക്കൂ….

അപ്പോഴേക്കും എന്റേ സമനില തെറ്റി തുടങ്ങിയിരുന്നു…. ഞാൻ കരയാൻ തുടങ്ങി….

അതിനിടക്ക് ഫെബീ വന്ന് എന്നേ പിടിച്ച് മാറ്റാൻ തുടങ്ങിയപ്പോൾ ന്റെ കാക്കു ഓളേ മാറ്റി കൊണ്ട് പറഞ്ഞു….

വേണ്ട ഫെബീ … അവൾക്ക് വേണ്ടുവോളം ഓള് കരഞ്ഞു തീർക്കട്ടേ…

ഇത്രയും കാലം ഈ ഒരു കാര്യം എന്റേ ഉള്ളിൽ കിടന്ന് നീറിപ്പുകയുകയായിരുന്നു….

പലപ്പോഴും ഞങ്ങളേ ഉപ്പച്ചീ ഞങ്ങളേ വിട്ട് പോയ ദിവസം ഇവളേ അടുത്ത് ഒന്ന് വിഷ് ചെയ്യാൻ വരേ വന്നില്ലല്ലോ എന്ന് ഇവള് പരാതി പറയുമ്പോഴും ഇവൾക്ക് ഇങ്ങനൊരു സർപ്രൈസ് കൊടുത്തിട്ടാണ് ഞങ്ങളേ വിട്ട് പോയത് എന്ന് പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…

ഇന്നും ഞാൻ ഇവളോട് ഇത് പറയാൻ പറ്റിയില്ലായെങ്കിൽ അത് ഇനിയും എന്റേ മനസ്സിൽ കിടന്ന് വിങ്ങിപ്പൊട്ടും…

കാക്കൂ … അപ്പോ നമ്മളേ ഉപ്പച്ചി നമ്മളേ വിട്ട് പോയ അന്ന് ഉപ്പച്ചിന്റേ ഈ പൊന്നുമോളേ ചിരിച്ച മുഖം ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടാണല്ലേ പോയത്….

എനിക്കത് മതി കാക്കൂ… ഇപ്പോ കാക്കൂന്റേ കാന്താരിക്ക് സന്തോഷമായി….

അന്നത്തേ ദിവസം ആർക്ക് ആര് ആദ്യം സർപ്രൈസ് കൊടുക്കും എന്ന ബെറ്റിൽ ന്റെ ഉപ്പച്ചിയാണല്ലോ ജയിച്ചത്… എനിക്കത് മതി…

ഈ കാന്താരി കണ്ടില്ലേലും കാന്താരിനേ കാന്താരിന്റേ ഉപ്പച്ചി കണ്ട് സന്തോഷായിട്ടുണ്ടാകല്ലോ …

അന്ന് എന്റേ റൂമിൽ നിന്നും കാക്കു പോയിട്ട് അപ്പോ ഷാനാ എന്ന് ഒരുപാട് പ്രാവശ്യം വിളിച്ച് എന്നേ പറ്റിച്ചത് ഈ ടെഡീ ബിയറിനുള്ളിലേ ന്റെ ഉപ്പച്ചിയായിരുന്നല്ലേ …

ന്റെ ഉപ്പച്ചിനേ അപ്പോ കണ്ട് പിടിക്കാൻ പറ്റിയിരുന്നെങ്കിൽ ….

അപ്പൊഴാ എനിക്ക് വേറേ ഒരു കാര്യം ഓർമ്മ വന്നത്…

ന്റെ ബർത്ത് ഡേ ദിവസം തന്നേയല്ലേ ന്റെ ഉമ്മച്ചിയുടേയും ഉപ്പച്ചിയുടേയും വെഡിംഗ് ആനിവേഴ്സറിയെന്ന് ….

ഞാൻ ഓടിപ്പോയി ന്റെ ഉമ്മച്ചിക്ക് നല്ലൊരു ചക്കര ഉമ്മയും കൊടുത്ത് വിഷും ചെയ്ത് കെട്ടിപ്പിടിച്ച് ….

അങ്ങനേ എന്റേ പേരൊക്കെയെഴുതി ഡിസൈൻ ചെയ്ത കേക്കൊക്കേ മുറിച്ച് എല്ലാവരുടേയും വായിൽ വെച്ച് കൊടുത്ത് ഒരു മണിക്കൂറോളം നന്നായി ഞങ്ങൾ ആഘോഷിച്ചു…

അതിന് ശേഷം ആ വീട്ടിൽ കൂടുതൽ സമയം നിൽക്കുന്നത് ശരിയല്ലെന്നത് തോന്നിയത് കൊണ്ടാകാം കാക്കുവും ഉമ്മച്ചിയും ഫെബിയുടേ ഉമ്മച്ചിയും സജാദ്ക്കയും കൂടേ ഫെബിയുടേ വീട്ടിലേക്ക് പോയി…

എന്നേയും ഫെബിയേയും കുറച്ച് കഴിഞ്ഞ് ഇവിടേ നിന്നും പറഞ്ഞയക്കാം എന്നും പറഞ്ഞ് ഷാനു അവിടേ തന്നേ പിടിച്ച് നിർത്തി…

അതിനിടക്ക് ഞങ്ങൾ മൂന്ന് വീട്ടുകാരും ഒരു വീട് പോലേ പരസ്പരം അടുത്ത് കഴിഞ്ഞിരുന്നു..

എന്റെ ഉപ്പച്ചിയുടേ ഓർമ്മകൾ അവിടേ വെച്ച് എനിക്ക് പലപ്പോഴും സങ്കടം ഉണ്ടാക്കിയെങ്കിലും എന്റെ ബർത്ത്ഡേ ആഘോഷമാക്കി മാറ്റാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കാറുള്ളത് ന്റെ ഉപ്പച്ചിയായത് കൊണ്ട് ഇതും ഒരുപാട് സന്തോഷം ആയിക്കാണും ന്റെ ഉപ്പച്ചിക്ക് എന്നെന്റെ മനസ്സ് എന്നോട് തന്നേ പറഞ്ഞു കൊണ്ടിരുന്നു….

എന്റെ ഉപ്പച്ചി എന്നേ അന്ന് ഒന്ന് വിഷ് ചെയ്യാൻ പോലും വരാത്തതിന്റേ പരാതിയും ഇന്നത്തോടേ തീർന്നിരിക്കുന്നു…

എനിക്ക് സ്വപ്നത്തിൽ പോലും ആഗ്രഹിക്കാൻ വരേ അർഹതയില്ലാത്ത ഇങ്ങനൊരു സാഹചര്യം തന്നതിന് ഞാൻ ഒരു നിമിഷം എല്ലാം മറന്ന് എന്റേ ഷാനുവിനേ ഒറ്റക്ക് കിട്ടിയപ്പോൾ നന്നായിട്ട് തന്നേ സ്നേഹിച്ചു എന്ന് തന്നേ പറയാം….

അവൻ ഗിഫ്റ്റ് തന്ന ഡ്രസ്സും അവന്റേ ആഗ്രഹപ്രകാരം ഞാൻ തുറന്ന് നോക്കി…

എന്റേ ഉപ്പച്ചി എനിക്ക് അവസാനമായി ബർത്ത്ഡേക്ക് ഗിഫ്റ്റ് തന്ന അതേ കളർ …

ആ ഒരു നിമിഷം എന്റേ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും എനിക്കത് ആനന്ദക്കണ്ണീർ മാത്രമായിരുന്നു…

ഇന്ന് എന്തോ ഫെബി ഞങ്ങളേ രണ്ടാളേയും സ്വതന്ത്യനാക്കി എന്ന് തന്നേ പറയാം.. ഞങ്ങൾക്കിടയിലേ കട്ടുറുമ്പാകാൻ അവൾ വന്നതേയില്ലേ…

അത് കൊണ്ട് തന്നേ ഞങ്ങളുടെ രണ്ട് പേരുടേയും സ്നേഹത്തിന് ഇന്ന് കുറച്ച് നിമിഷമാണെങ്കിലും ഒരുപാട് സന്തോഷം തോന്നിയിരുന്നൂ….

അതിനിടക്കാണ് ഫെബി ഞങ്ങളുടേ അടുത്തേക്ക് വന്നത്…

ടീ ഷാനാ… നീ ഇവൻ തന്ന ഡ്രസ്സ് ഒക്കെ ഇട്ട് രണ്ടാളും ഇങ്ങനേ തന്നേ സ്നേഹിച്ചിരിക്ക്…. പുറത്തതാ മിൻഹാ വന്നിരിക്കുന്നു…

ഇന്നലേ പറഞ്ഞതൊക്കേ മറന്ന് പോയോ രണ്ടാളും … അതോ അവള് കയറി വരുമ്പോഴും രണ്ടാളും ഇങ്ങനേ മടിയിലൊക്കേ തല വെച്ച് കിടക്കാൻ തന്നേയാണോ പ്ലാൻ ..:

അതേ ഫെബീ.. അവൾ കയറി വരുമ്പോൾ ഞങ്ങളെ ഇങ്ങനേ കണ്ട് ഞെട്ടട്ടേ …

ഏയ് അത് പറ്റില്ല. ഷാന എഴുന്നേൽക്ക് … ഇന്നലേ നമ്മൾ പറഞ്ഞ പ്ലാൻ തന്നേ മതി…

എന്നും പറഞ്ഞ് ഷാനു എന്റെ തല അവന്റേ മടിയിൽ നിന്നും എടുത്ത് മാറ്റി വെപ്രാളത്തിൽ എഴുന്നേറ്റിരുന്നു..

ആ ഒരു നിമിഷം ഞാൻ ശരിക്കും ഞെട്ടിപ്പോയി.. അതിനേക്കാൾ കൂടുതൽ ദേഷ്യവും സങ്കടവും ഒക്കേ വന്നു…

അപ്പോ നിച്ചു ഇന്നലേ പറഞ്ഞത് പോലേയെന്തെങ്കിലുമൊക്കേത്തന്നേയാകോ ഇവിടേ നടക്കുന്നത്…

ഷാനുവിന് ഒരേ സമയം രണ്ട് പേരോട് … അള്ളാ മിൻഹയേ എന്റേ കൺമുമ്പിൽ വെച്ച് ഷാനു സ്നേഹിക്കുന്നത് എനിക്ക് ഓർക്കാൻ പോലും വയ്യല്ലോ…

പ്രത്യേകിച്ച് ഇന്ന് ഞാൻ എന്റെ ഷാനുവുമായി അത്രത്തോളം അടുത്തിരിക്കുന്നു… എനിക്ക് ഇവനേ ഇനി നഷ്ടപ്പെടുന്നത് ഓർക്കാൻ കൂടി വയ്യല്ലോ….

നിച്ചു പറഞ്ഞത് പോലേ ഷാനു ശരിക്കും എന്നേ ചതിക്കുകയാണോ ….

തുടരും

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!