Skip to content

എയ്ഞ്ചൽ – പാർട്ട് – 55

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝🅿🅰® T- 5⃣5⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

അതിനിടക്കാണ് ഫെബി ഞങ്ങളുടേ അടുത്തേക്ക് വന്നത്…

ടീ ഷാനാ… പുറത്തതാ മിൻഹാ വന്നിരിക്കുന്നു…

അവൾ ഇങ്ങോട്ടേക്ക് കയറി വരുമ്പോൾ ഇവൻ തന്ന ഡ്രസ്സ് ഒക്കെ ഇട്ട് കൊണ്ട് രണ്ടാളും ഇങ്ങനേ തന്നേ മടിയിലൊക്കേ തല വെച്ച് കൊഞ്ചിക്കൊണ്ടിരിക്കാൻ തന്നേയാണോ പ്ലാൻ ..

ഞാൻ ചിരിച്ച് കൊണ്ട് ….

അതേ ഫെബീ.. അവൾ കയറി വരുമ്പോൾ ഞങ്ങളെ ഇങ്ങനേ കണ്ട് ഞെട്ടട്ടേ …അല്ലേ ഷാനൂ ….

ഏയ് അത് പറ്റില്ല. ഷാന എഴുന്നേൽക്ക് … ഇന്നലേ നമ്മൾ പറഞ്ഞ പ്ലാൻ തന്നേ മതി…

എന്നും പറഞ്ഞ് ഷാനു എന്റെ തല അവന്റേ മടിയിൽ നിന്നും എടുത്ത് മാറ്റി വെപ്രാളത്തിൽ എഴുന്നേറ്റിരുന്നു..

ആ ഒരു നിമിഷം ഞാൻ ശരിക്കും ഞെട്ടിപ്പോയി.. ഇത് വരേയുണ്ടായിരുന്ന സന്തോഷത്തിനേക്കാൾ കൂടുതൽ ദേഷ്യവും സങ്കടവും ഒക്കേ തോന്നി തുടങ്ങി…

അപ്പോ നിച്ചു ഇന്നലേ പറഞ്ഞത് പോലേയെന്തെങ്കിലുമൊക്കേത്തന്നേയാകോ ഇവിടേ നടക്കുന്നത്…

ഷാനുവിന് ഒരേ സമയം രണ്ട് പേരോട് … അള്ളാ മിൻഹയേ എന്റേ കൺമുമ്പിൽ വെച്ച് ഷാനു സ്നേഹിക്കുന്നത് എനിക്ക് ഓർക്കാൻ പോലും വയ്യല്ലോ…

പ്രത്യേകിച്ച് ഇന്ന് ഞാൻ എന്റെ ഷാനുവുമായി അത്രത്തോളം അടുത്തിരിക്കുന്നു… എനിക്ക് ഇവനേ ഇനി നഷ്ടപ്പെടരുത്..

ഇനി നിച്ചു പറഞ്ഞത് പോലേ ഷാനു ശരിക്കും എന്നേ ചതിക്കുകയാണോ ….

. തുടർച്ച
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

എടീ ഫെബീ…. ഷാനൂ … പ്ലീസ് നമ്മൾ ഇന്നലേ പറഞ്ഞ പ്ലാൻ വേണ്ട….

എനിക്ക് നീ മിൻഹയുമായി അടുത്ത് ഇടപഴകുന്നത് കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല…. എന്നേ ഒന്ന് മനസ്സിലാക്ക് ഷാനു ..

ഷാന….. നീ ഈ അവസാന നിമിഷം വെച്ച് നമ്മളേ പ്ലാനിംഗ് എല്ലാം കൊളമാക്കല്ലേ …

നിന്നേ ഇത്രേം കാലം കരയിച്ച മിൻഹയേ നമുക്ക് കരയിക്കാൻ പറ്റിയ ഒരേ ഒരു ചാൻസ്സാ…

ഫെബി … നീയെങ്കിലും ഒന്ന് പറ ഓനോട് …

ഷാന…. ഈ ഒരു കാര്യത്തിൽ ഞാൻ ഷാനുവിന്റേ കൂടേയാ …. മിൻഹയേ കരയിക്കാൻ മറ്റൊരു ചാൻസ് നമുക്ക് ഇനി കിട്ടിയെന്ന് വരില്ല….

പ്ലീസ് …. ഞാൻ കാല് പിടിക്കാം ഷാനൂ … നമുക്കിത് വേണ്ടടാ… എനിക്കോർക്കാൻ കൂടി കയ്യണില്ലാ …

നീ ഇപ്പോ വേറേ ഒന്നും ചിന്തിക്കണ്ടാ…ഇന്നത്തേ ദിവസം നീയൊന്ന് കണ്ണടക്ക് ….

ന്നിട്ട് ആ കണ്ണൊക്കേ തുടച്ച് ഈ പുതിയ ഡ്രസ്സ് ഒക്കേ അഴിച്ച് വെച്ച് നല്ല കുട്ടിയായിട്ട് ഇവിടേയിരിക്ക്… ഞങ്ങള് പോയിട്ട് അവളേ വിളിച്ചിവിടേ കൊണ്ട് വരട്ടേട്ടോ….

വാ ഫെബീ …

ഫെബീ… ഷാനൂ ….പ്ലീസ് …. പോകല്ലേ …ഞാൻ പറയുന്നതൊന്ന് കേൾക്ക് നിങ്ങൾ ….

അങ്ങനേ ഞാനും ഷാനുവും കൂടേ ഷാനയേ റൂമിലിരുത്തി മിൻഹയേ വിളിക്കാൻ വേണ്ടി പുറത്തേക്ക് പോയി…..

ടാ …. ഷാനു … പാവാട ഷാന…. അവൾക്ക് നീ മിൻഹയുമായിട്ട് നിൽക്കുന്നത് പോലും സഹിക്കാൻ കഴിയില്ലടാ ….

മിൻഹയേ കരയിക്കാൻ വേറേ എന്തെങ്കിലും മാർഗ്ഗം നോക്കിയാലോ …

നല്ല വിഷമം ഉണ്ട് ഷാനക്ക് …. ഈ പ്ലാൻ വേണോ എന്ന് ഒന്നുകൂടേ ആലോചിക്കണോ നമ്മൾ …

ദേയ് ഫെബീ… നീയും ഇനി ഷാനയേപ്പോലേയാകല്ലേ. ഞാൻ എന്തായാലും ഇതിൽ നിന്നും പിൻ തിരിയില്ലാ…

ഒന്നില്ലെങ്കിലും ഷാന ആയാലും എന്നേ കൊറേ ടെൻഷനടിപ്പിച്ചതല്ലേ…. അപ്പോപ്പിന്നേ ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമില്ല മോളേ …

ടാ … നീ അപ്പോ ശരിക്കും ഷാനയോടാണോ പ്രതികാരം ചെയ്യാൻ പോകണേ …

അതൊക്കേ നീ കണ്ടോ ഫെബീ ആരോടാണെന്ന് ….

ഇല്ല … അത് നീ പറയാതേ ഞാൻ ഇതിന് കൂട്ടുനിൽക്കില്ല ഷാനു …

അതേയ് ഫെബീ… എല്ലാം കണ്ട് കൊണ്ട് ഇവിടേ ഞാൻ പറയുന്നതും കേട്ട് അടങ്ങിയിരുന്ന് കാണാൻ പറ്റുമെങ്കിൽ കണ്ടോ …ഇല്ലേ പിന്നേ നിന്റേ സഹായവും എനിക്കാവശ്യമില്ല… പറഞ്ഞേക്കാം…

പിന്നേ …. ഞാൻ നിന്നോട് പറയാതേയല്ലാതേ ഇവിടേ നിന്നും ഷാനയേയും വിളിച്ച് കൊണ്ട് പോകാനാണ് പ്ലാൻ എങ്കിൽ നീ ഇന്നലേ മാളിൽ വെച്ച് എന്നോട് പറഞ്ഞ കാര്യമുണ്ടല്ലോ…

നിച്ചുവാണ് ഷാനയുടേ ജീവിതം അങ്ങനേയൊക്കേയാക്കാൻ കാരണമെന്നത് ….

അത് ഞാൻ അറിഞ്ഞ കാര്യം ഇത് വരേ നമ്മൾ രണ്ടും അല്ലാതേ മറ്റൊരാളും അറിഞ്ഞിട്ടും ഇല്ലാ… അതിനേക്കുറിച്ച് ഞാൻ ആരോടും ചോദിച്ചിട്ടും ഇല്ലാ…..

അവന്റേ സാഹചര്യങ്ങൾ കൊണ്ട് ചെയ്യേണ്ടി വന്നതാണെങ്കിലും ശരി ……ഷാന ഇന്ന് എന്റേ സമ്മതം കൂടാതേ ഈ വീട്ടിൽ നിന്നും ഇറങ്ങുന്ന ആ നിമിഷം നിച്ചുവും ഈ വീട്ടിൽ നിന്നും പുറത്തായിരിക്കും….

മാത്രമല്ല….ഇത്രയും രഹസ്യമായ ഒരു കാര്യം അതും ഒരിക്കലും അറിയാൻ പാടില്ലാത്ത എന്നോട് തന്നേ പറഞ്ഞതിന് എല്ലാവരുടേയും മുന്നിൽ കുറ്റക്കാരിയാക്കപ്പെടുന്നത് നീയുമായിരിക്കും …

So ബാക്കിയൊക്കേ നിനക്ക് തീരുമാനിക്കാം എന്ത് വേണം എന്നുള്ളത്….

ഷാനൂ ….യൂ… ചീറ്റ് ….

മിണ്ടരുത്.. ഇത്രയും കാലം എല്ലാവരും കൂടേ എന്നേ കോമാളിയാക്കിയതും പോരാ…

ഇന്നലേ രാത്രി തന്നേ ഞാൻ കഴിഞ്ഞതെല്ലാം മറന്ന് കൊണ്ട് ഈ മിൻഹയേ വെച്ചുള്ള പ്ലാൻ വേണ്ട എന്ന് വെച്ചതാ …

എല്ലാം കൊണ്ടും എനിക്ക് എന്റേ ഷാനയേ സ്വന്തമായെന്ന് വിചാരിച്ചതാ …

അപ്പോ നീയെന്താ ഇന്നലേ മാളിൽ വെച്ച് എന്നോട് പറഞ്ഞത്…

അവൾക്ക് എന്നേ വേണം… പക്ഷേ എന്തൊക്കേ പറഞ്ഞാലും ഈ പ്രോജക്ടിൽ പങ്കെടുക്കുകയില്ലായെന്നല്ലേ …

ഷാനൂ അവളുടേ പ്രശ്നങ്ങൾ എല്ലാം അറിയുന്ന നീ തന്നേ ഇനി അവള് പങ്കെടുക്കണം എന്ന് പറഞ്ഞ് വാശി പിടിച്ചാലോ …

ഇപ്പോ തന്നേ എല്ലാം അറിഞ്ഞു കൊണ്ട് നീ അവളേ സ്വീകരിച്ചതിന്റേ സന്തോഷത്തിലാ ആ പെണ്ണ്..അത് നീയായ്ട്ട് തകർക്കരുത്….പറഞ്ഞേക്കാം

ഫെബീ ഈ പ്രോജക്ടിൽ ഷാനാ പങ്കെടുക്കുന്നതോടേ അവളുടേ മുഖത്തേ മുറിപ്പാടുകളേച്ചൊല്ലി ആരൊക്കേ എത്ര വലിയ നാണക്കേടുണ്ടാക്കുന്ന രീതിയിൽ ….
അതെനി ഷാനയുടേ മാനത്തിന് വിള്ളലേൽപ്പിക്കുന്ന തരത്തിൽ പോലും പറഞ്ഞാൽ അവളേ സ്വീകരിക്കാൻ ഈ ഞാൻ ഉള്ളപ്പോൾ പിന്നെന്ത് കൊണ്ട് എന്റെ കൂടേ ഇതിൽ പങ്കെടുത്തു കൂടാ അവൾക്ക്…

അത് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഷാനൂ…

ഒരു പെണ്ണായി ജനിച്ചു പോയിട്ടുണ്ടെങ്കിൽ എത്ര കാശുള്ള വീട്ടിലേ നല്ല എജ്യുക്കേറ്റട് ആയ കുട്ടിയായിരുന്നാൽ പോലും
അവളുടേ സ്വന്തം മാനത്തിന്റേ മേലിൽ ഉന്നയിക്കപ്പെടുന്ന പരിഹാസങ്ങളും വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും സഹിക്കാനും ക്ഷമിക്കാനും ഒന്നിനും ഉള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കാനാണ് ആ പെണ്ണ് ശ്രമിക്കുക….

അത്രേ ഷാനയും ചെയ്യുന്നുള്ളൂ… അതെന്താ നീ മനസ്സിലാക്കാത്തേ…

ഇനി നീ എന്തൊക്കെ പറഞ്ഞാലും അവൾ ഈ പ്രോജക്ടിൽ പങ്കെടുക്കില്ല ഷാനു….

അവളേ പങ്കെടുപ്പിക്കാൻ പറ്റുന്നിടത്തോളം ശ്രമം ഞാൻ നടത്തിയിട്ടുണ്ട്…

അല്ലെങ്കിലും അവള് പറയുന്നതിലും കാര്യമുണ്ടടാ …..

ഇനി നീ ഇതിന് വേണ്ടി അവളേ എത്ര നിർബന്ധിപ്പിച്ചിട്ടും കാര്യമല്ല. പങ്കെടുക്കില്ലവൾ

എനിക്കൊന്നും കേൾക്കണ്ട ഫെബി … ഇനി എന്താ വേണ്ടത് ന്ന് നിങ്ങളാരും പറഞ്ഞ് തരികയും വേണ്ടാ…

ഷാനു നിക്ക് പോകല്ലേ .. പ്ലീസ് … അവളേ സങ്കടപ്പെടുത്തണ്ടടാ … പറയുന്നതൊന്ന് കേൾക്ക് …

പടച്ചോനേ…. ഇതിപ്പോ ഷാനു എന്നേക്കൂടി ഇതിന്റേയുള്ളിൽ ലോക്കാക്കിയല്ലോ… ഏത് സമയത്താണാവോ എനിക്കോനോടെല്ലാം തുറന്ന് പറയാൻ തോന്നിയത് .

ഞാൻ ഇനിയിപ്പോ എന്താ ചെയ്യാ അള്ളാ…. ഓൻ ഷാനയേ കരയിക്കാനുള്ള പരിപാടിയാണല്ലോ…

ഇതിപ്പോ ഞാൻ കൂടേ അറിഞ്ഞു കൊണ്ട് ഷാനയേ കരയിക്കുന്നതിന് തുല്യമായല്ലോ…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആ മിൻഹാ നീ ഇവിടേ നിൽക്കായിരുന്നോ … മുകളിൽ റൂമിലേക്ക് വന്നൂടായിരുന്നോ ….

ഷാനൂനേ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു….

ആര് ….

ഷാനു ഞാനാ അവളോട് പറഞ്ഞത്….

ആ…. നീയായിരുന്നോ പറഞ്ഞത് …. മിൻഹാ ഇത് ഫെബി … എന്റെ സിസ്റ്ററാ….. അമ്മായിടേ മോള് …..

ന്നാ പിന്നേ വാ…. അകത്തേക്ക് കയറ്….

അങ്ങനേ ഷാനു അവളേ സൽക്കരിച്ച് അകത്തേക്ക് കയറ്റി…

എനിക്കാണേൽ ഷാനുവിന്റേ ഒലിപ്പിക്കൽ കാണുമ്പോ രണ്ടിനേയും കുത്തി കൊല്ലാനുള്ള ദേഷ്യവും ..

മിൻഹാ മുകളിലോട്ട് പോകുന്നതിന് മുമ്പ് ഒരു നിമിഷം ….

എന്താ ഷാനൂ …

നീ ഇന്നലേ ഷാനയേ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ ഇന്ന് അവളേ ഇവിടേ ഞാൻ തന്നേ കൊണ്ട് വന്നോളാം എന്ന് ….

അതേ പറഞ്ഞിരുന്നു… എന്നിട്ട് എവിടേ ഷാനാ …. അവളേ കൊണ്ട് വന്നില്ലേ …

നീ പറഞ്ഞ കാര്യങ്ങളെല്ലാം പണ്ട് ദേയ് ഈ ഫെബിയുടേ ഒരു ഫ്രണ്ടിന് സംഭവിച്ചതായി ഇവള് തന്നേ പറഞ്ഞിട്ട് എനിക്കറിയാമായിരുന്നു.

അപ്പോ നിങ്ങള് രണ്ടാളും എന്നോട് ഒരേ കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് എന്റേ മനസ്സ് പറഞ്ഞു….

ഈ ഫെബിയുടേ ഫ്രണ്ട് തന്നേയായിരിക്കണം നീ പറഞ്ഞ ഷാന എന്ന് …

അങ്ങനേ ഫെബിയേ വെച്ച് കൊണ്ട് തന്നേ ഷാനയേ ഞാൻ ഈ വീട്ടിൽ എത്തിച്ചിട്ടുണ്ട്…

അവൾ മുകളിലുണ്ട്…എന്റേ റൂമിൽ ….

ഞാൻ ഷാനുവാണെന്ന് അവൾക്കറിയാമെങ്കിലും ഇത്രയും നേരമായിട്ട് അവള് ഷാനയാണെന്നത് എന്നോട് ഇപ്പോഴും തുറന്ന് പറഞ്ഞിട്ടില്ല…. ശരിയല്ലേ ഫെബീ…

റൂമിലിരിക്കുന്നത് ഷാനയാണെന്നത് ഷാനുവിനോട് അവൾ ഇപ്പോഴും പറഞ്ഞിട്ടില്ല എന്ന് മിൻഹയോട് ഷാനു പറഞ്ഞ ആ നിമിഷം എനിക്ക് ഇവൻ പറയുന്നത് മുഴുവൻ കള്ളമാണെന്ന് പറയാൻ എന്റേ നാവ് ചലിച്ചെങ്കിലും നിച്ചുവിന്റേ കാര്യം ഓർത്ത് എനിക്കത് സമ്മദിക്കേണ്ടി വന്നു…

അപ്പോ മിൻഹാ … ഇനിയായിരിക്കണം നമ്മളേ പ്ലാൻ ….

ഓക്കേ ഷാനൂ … നമുക്ക് വാ പോകാം മുകളിലേക്ക് …. ആദ്യം ഞാനൊന്ന് എന്നേ കാണുമ്പോഴുള്ള ഷാനയുടേ എക്സ്പ്രഷൻ കൺകുളിർക്കേ കാണട്ടേ ….

അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടേ മുകളിലേക്ക് കയറിപ്പോയി…

എനിക്കെന്തോ ഷാനുവിനോട് ശരിക്കും ദേശ്യം തോന്നി തുടങ്ങി….

പലപ്പോഴും അവൻ എന്നേ നോക്കിയപ്പോഴും ഞാൻ അവനേ ദേഷ്യത്തോട് കൂടേ കണ്ണുരുട്ടി …

പക്ഷേ …ഓൻക് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല….

ഓൻ മിൻഹയോട് കളിച്ചും ചിരിച്ചും ഓരോ തമാശകളൊക്കേ പറയുകയായിരുന്നു…

എനിക്കാണേൽ ഷാനയുടേ അടുത്തേക്ക് പോകുന്തോറും ഉള്ള മനസ്സമാധാനവും നഷ്ടപ്പെട്ടിരുന്നു…

ഷാന പലപ്പോഴും ഈ പ്ലാൻ വേണ്ട എന്ന് പറഞ്ഞപ്പോഴും ഞാൻ ഷാനുവിനേ സപ്പോർട്ട് ചെയ്തു…

ഇതിപ്പോ ഞാൻ കൂടേ അറിഞ്ഞു കൊണ്ട് എന്റേ ഷാനയേ കരയിക്കാൻ പോവുകയാണല്ലോ അള്ളാ..:

അങ്ങനേ ഞങ്ങൾ മൂന്നും കൂടേ റൂമിലേക്ക് കയറിയതും ഷാന ഷാനുവിന്റേ ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് വളരേ വിഷമത്തോട് കൂടി ഞങ്ങളേ തന്നേ നോക്കി നിൽക്കായിരുന്നു….

എനിക്കത് കണ്ട് സഹിക്കാനേ കഴിഞ്ഞില്ല…

മിൻഹയും ഷാനുവും ആണേൽ നല്ല സന്തോഷത്തിലും …

ഇതാ മിൻഹാ ഞാൻ പറഞ്ഞ ഫെബിയുടേ ഫ്രണ്ട് …

എന്ന് ഷാനയേ ഷാനു അഭിസംബോധന ചെയ്തതും ഷാന ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്ന് പോയി…

പാവം ഷാന…. എനിക്കാണേൽ അത് കണ്ട് നിൽക്കാനേ കഴിഞ്ഞുള്ളൂ….

ഷാനയുടേ മുഖത്താണേൽ ഇപ്പോ എന്നോട് പോലും ഒരു ദേഷ്യം ഉള്ളത് പോലേ ….

അതിനിടക്ക് മിൻഹ വേഗം ഷാനയുടേ അടുത്തേക്ക് പോയിട്ട് അവൾക്ക് ഒരു ഷൈക്കാന്റും കൊടുത്ത് കൊണ്ട് ….

ഫെബീ …. നിന്റേ ഈ ഫ്രണ്ടിനേ ഞാൻ എവിടേയോ കണ്ട് മറന്നപ്പോലേ …..എവിടെയാണെന്ന് എനിക്കൊരോർമ്മയും കിട്ടണില്ലല്ലോ…
എന്താ നിന്റേ പേര്…

മിൻഹാ അത് ഷാനയോട് കളിയാക്കുന്ന മട്ടിൽ ചോദിച്ചതും ഉടൻ തന്നേ ഷാനുവായിരുന്നു അടുത്ത ചോദ്യം…. അതും എന്നോട് …

ഫെബീ …. നേരത്തേ നീയെന്തോ ഒരു പേര് പറഞ്ഞല്ലോ നിന്റേ ഈ ഫ്രണ്ടിന്റേ … വായിൽ കൊള്ളാത്ത ഒരു പേരായിരുന്നല്ലോ അത്… ഞാനതപ്പോഴേ മറന്നും പോയല്ലോ… ന്നാലും …എന്തായിരുന്ന് …. ഷാഹിൽ ന്നോ അങ്ങനെയെന്തോ അല്ലായിരുന്നോ ഫെബീ…

അത് ചോദിച്ചതും ഷാനയുടേ മുഖത്ത് ദേഷ്യവും സങ്കടവും കണ്ണീരും എല്ലാം പ്രകടമായിരുന്നു….

ഫെബീ നിന്നോടാ ഞാൻ ചോദിച്ചത്…

ഉം.. അതേ ഷാനു ….ഷാഹിൽ എന്ന് ഞാൻ പറഞ്ഞതും … ഷാനാ എന്നേയും ദേഷ്യത്തോടേ നോക്കുകയായിരുന്നു.

ശരിക്കും എല്ലാവരുടേയും മുന്നിൽ ആ പാവം ഒറ്റപ്പെട്ട പോലേ .. അള്ളാ ഇതിപ്പോ ഞാനും ന്റെ ഷാനയേ കരയിക്കാൻ കൂട്ട് നിൽക്കാണല്ലോ….

എന്തായാലും ഫെബി ….. നിന്റേ ഫ്രണ്ടിനേ നീ തന്നേ ഇവിടേം വരേ കൊണ്ട് വന്നിട്ട് അവസാനം അവളേ പേര് വായിൽ കൊള്ളാത്തതാ എന്നൊക്കെ പറഞ്ഞ് കളിയാക്കിയെന്ന പരാതിയൊന്നും വേണ്ടാ…

എന്ന് പറഞ്ഞതും ഞാൻ മിൻഹയേ നോക്കി കണ്ണുരുട്ടി … അതവൾ കണ്ടതും

ഹാ … ഞാൻ കാര്യം പറഞ്ഞതാടോ …. എന്തായാലും നിന്റേ ഫ്രണ്ട് ഇപ്പോ പോകൊന്നും ഇല്ലല്ലോ…. നമുക്ക് ഡീറ്റെൽ ആയിട്ട് കുറച്ച് കഴിഞ്ഞിട്ട് പരിചയപ്പെടാട്ടോ ഫ്രണ്ടേ …

ഷാനു നീ വാ… ഞാൻ നിനക്കൊരു സാധനം കൊണ്ട് വന്നിട്ടുണ്ട്… ഇവിടേ ഇവരേ മുന്നിൽ വെച്ച് നിനക്കത് തരാന്ന് വെച്ചാൽ എനിക്കത് ഒരു പ്രൈവസി ആയി തോന്നണില്ല…

അതെന്ത് സാധനാ മിൻഹാ …ന്നിട്ട് കൈയ്യും വീശിയാണല്ലോ കയറി വന്നത്…

അതിന് അത്ര വലിയ വെയ്റ്റ് ഒന്നും ഇല്ല ഷാനു …. ഇനിയിപ്പോ നിനക്ക് ഞാൻ എത്ര തന്നാലും തീരാനും പോണില്ല…. നിനക്കാകുമ്പോ തന്നാലൊട്ടും പൂതിയും മാറുന്നില്ലാ….

അതെന്താ അങ്ങനൊരു സാധനം…

അതൊക്കേ തരുമ്പോൾ കണ്ടാൽ മതീ ന്റെ ഷാനൂ… നീ ആദ്യം ഇവരേ രണ്ട് പേരേയും ഇവിട്ന്ന് മാറ്റിയിട്ട് ഈ ഡോർ അടക്ക് …

ഫെബീ…. നീ നിന്റേ ഈ ഫ്രണ്ടിനേയും വിളിച്ച് അപ്പുറത്ത് നിച്ചുവിന്റേ റൂമിൽ പോയിരുന്നോ … അവനാണേൽ ഇവിടില്ല…

അത് പറഞ്ഞതും ഷാന ഷാനുവിനേ നോക്കുന്നുണ്ടെങ്കിലും ഷാനു അത് മൈന്റേ ചെയ്യുന്നില്ലായിരുന്നൂ : .

മിൻഹയാണേൽ ഷാനയേ നോക്കി പരിഹസിക്കുകയായിരുന്നു..

അപ്പുറത്തേക്ക് പോകാം എന്നും പറഞ്ഞ് ഞാൻ ഷാനയേ വിളിച്ചതും അവളെന്റേ കൈ മാറ്റി കൊണ്ട് റൂമിൽ നിന്നും ദേഷ്യത്തോടേ ഇറങ്ങിപ്പോയി…

പിന്നേ ഞാനും അവളേ പുറകേ തന്നേയങ്ങ് വെച്ച് പിടിച്ചൂ…

ടീ ഫെബീ… പറഞ്ഞതൊക്കേ ഓർമ്മയുണ്ടല്ലോ… ഞാൻ വരുമ്പോ അപ്പുറത്ത് തന്നേ കാണണം രണ്ടാളും …

ഞാൻ അത് കേൾക്കാത്ത മട്ടിൽ ഷാനയേ ലക്ഷ്യമാക്കി പോയി….

ഷാന….. ടീ …. നിൽക്ക് നീ …. ഞാൻ പറയുന്നതൊന്ന് കേൾക്ക് …. അവിടേ നിൽക്കാൻ ….

ഫെബീ…. എന്റെ മുന്നിൽന്ന് മാറ്… എനിക്ക് വീട്ടിലേക്ക് പോണം ….

ഷാനൂ അവളേ സ്നേഹിക്കേ സ്നേഹിക്കാതിരിക്കേ കൂടേ പൊറുപ്പിക്കേ എന്താ വെച്ചാ ആയ്ക്കോട്ടേ … എനിക്കെന്റെ വീട്ടിലേക്ക് പോണം … മുന്നിൽന്ന് മാറ് നീ …

ഷാനാ …. പ്ലീസ് …. നീ പോകരുത് … ഇത് ഇങ്ങനെയൊക്കേയാകുംന്ന് ഞാനും വിചാരിച്ചതല്ല….സത്യമായിട്ടും… ഞാൻ പറയുന്നത് കേൾക്ക് ഷാനാ …. നീ പോകരുത്…. നിനക്ക് മാത്രമല്ല എനിക്കും ഇതൊന്നും കണ്ട് നിൽക്കാൻ കഴിയുന്നില്ല…

എനിക്കൊന്നും കേൾക്കണ്ട ഫെബീ….. ഇതിപ്പോ സത്യത്തിൽ അവരുടേ പ്ലാൻ ആണോ … അതോ നമ്മളേ പ്ലാൻ ആണോ നടക്കുന്നേ…

മിൻഹയേ കരയിക്കാനയിരുന്നല്ലോ നമ്മളേ പ്ലാൻ …. എന്നിട്ട് ആരാ ഇപ്പോ കരയണേ …

നമ്മളേ പ്ലാൻ ആണങ്കിൽ അവരെന്തിന് നമ്മളേ പുറത്താക്കിക്കൊണ്ട് റൂം അടച്ചിട്ടിരിക്കണം…

ഇല്ലാ … ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടേ നിൽക്കില്ല….

എനിക്ക് പോണം … എന്റേ വീട്ടിലേക്ക് …. ഇനി ഒരിക്കലും ഷാനുവിനേ എനിക്ക് കാണുക തന്നേ വേണ്ട…

അല്ലെങ്കിലും ന്റെ ബർത്ത് ഡേ ഇവിടേ വെച്ച് ആഘോഷിച്ചപ്പോഴേ ഞാൻ വിചാരിച്ചത…
ഇന്ന് ഞാൻ കരയണ്ടി വരുമെന്ന് …

ഫെബി ഞാൻ പോക … നീയും അവരേ കൂടേ ചേർന്ന് ഈ ഗെയിം കളിക്കേ കളിക്കാതിരിക്കേ എന്താ വെച്ചാ ചെയ്യ് ……

ഷാന നീ ഇനി എന്തൊക്കേ പറഞ്ഞാലും ശരി അത് മാത്രം പറയരുത്….

എനിക്ക് നിന്നേക്കാൾ വലുതായ്ട്ടൊന്നും ഇല്ലടീ ……

നീ എന്നോട് ക്ഷമിക്കണം …. ഇത് ഇങ്ങനെയൊക്കെയാകുംന്ന് ഞാനും വിചാരിച്ചതേയല്ല.

ഇന്നലേ എല്ലാം അറിഞ്ഞ് കൊണ്ട് തന്നേ ഷാനു നിന്നേ സ്വീകരിച്ചപ്പോൾ ഇത് വരേ നടന്ന പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തിൽ നിച്ചുവിന്റേ കാര്യവും ഞാൻ അവനേ വിശ്വസിച്ചിട്ട് പറഞ്ഞ് പോയി. :

പിന്നീടെപ്പോഴേലും ഷാനു അറിയുന്നതിലും നല്ലത് ഇപ്പോ എല്ലാം കലങ്ങി തെളിഞ്ഞ കൂട്ടത്തിൽ ഇതും കൂടേ അറിഞ്ഞോട്ടേ എന്ന് വിചാരിച്ച് പറഞ്ഞു പോയതാ ….

ഞാൻ ഓനോട് പറഞ്ഞ് കഴിഞ്ഞാൽ അതെനി എന്ത് കാര്യമായാലും അതിന്റേ പേരിൽ മറ്റൊരു പ്രശ്നം ഉണ്ടാക്കില്ലെന്ന് വാക്ക് തന്നിട്ടാ ഞാൻ എല്ലാം ഓനോട് പറഞ്ഞത് തന്നേ….

പക്ഷേ … ഷാനു ചതിച്ചു….

ഓൻ പറഞ്ഞാലല്ലാതേ നീ ഇവിടേ നിന്നും ഇപ്പോ പോയാൽ നിന്റേ പുറകേ തന്നേ നിച്ചുവിനേയും പുറത്താക്കും എന്ന ഓൻ ഇപ്പോ പറയണേ ….

വാട്ട് …നിച്ചുവിനേ പുറത്താക്കുമെന്നോ … അപ്പോ അത്രക്ക് കണ്ണിൽച്ചോരയില്ലാത്തവനാണോ ഈ ഷാനു ..

എന്നോട് ക്ഷമിക്കടി ഷാന…. ഒരു തെറ്റ് പറ്റിപ്പോയി… ഒന്നും ഓനോട് ഞാൻ പറയാൻ പാടില്ലായിരുന്നു…

തൽക്കാലം നിച്ചുവിന് വേണ്ടി നീ ഇവിടേ നിൽക്ക് …. നമ്മള് കാരണം ഓൻ വഴിയാധാരമാകരുത് ഷാനാ….

അങ്ങനേ ഞങ്ങൾ രണ്ടും ഒരുപാട് നേരം എന്ത് ചെയ്യണം എന്നറിയാതേ ഷാനുവിന്റേ റൂമിന്റേ പുറത്ത് അങ്ങനേ നിന്നു …

ഷാനുവും മിൻഹയും അകത്ത് കയറിയിട്ട് ഒരുപാട് നേരമായല്ലോ എന്നോർക്കുമ്പോ മനസ്സ് മുഴുവൻ മരവിച്ചു പോവുകയായിരുന്നു.

ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു പോയതോർക്കുമ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. :

ഷാന ഇനി നീ കരയരുത്… അവർക്ക് മുന്നിൽ ഒരിക്കലും നീ തോൽക്കരുത് …

നമ്മളേ പ്ലാൻ പോലേ മിൻഹ കരയേണ്ട ഒരു സാഹചര്യം ഇനി ഇല്ലാത്ത സ്ഥിതിക്ക് അവരുടേ പ്ലാനും വിജയിക്കരുത്…

അവർ രണ്ടും കൂടേ എന്തൊക്കേ നിന്റേ മുന്നിൽ വെച്ച് കാട്ടിക്കൂട്ടിയാലും ശരി….. നിന്റേ കണ്ണിൽ നിന്നും ഒരു തുള്ളിപ്പോലും അവന് വേണ്ടി കണ്ണുനീർ ഉറ്റി വീഴരുത്…

നീ വാ…. നമുക്ക് നിച്ചുവിന്റേ റൂമിലേക്കിരിക്കാം….

എന്നും പറഞ്ഞ് ഞാൻ ഷാനയേയും വിളിച്ച് നിച്ചുവിന്റേ ഡോർ തുറന്നതും…

നിച്ചു അവിടേ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു….

നിച്ചുവല്ലേയിത് ഷാനാ … അപ്പോ ഷാനു അല്ലേ പറഞ്ഞത് അവനിവിടേയില്ലാന്ന്…

ഡോറിന്റേ ശബ്ദം കേട്ട് നിച്ചു ഞങ്ങൾക്ക് നേരേ തിരിഞ്ഞതും ….

ആ ഷാനാ … വാ അകത്തേക്കിരിക്കാലോ…

എന്നും പറഞ്ഞ് ഞങ്ങളേ അവന്റേ ബെഡിലേക്ക് ചൂണ്ടികാണിച്ചു….

ഷാനാ …. തൽക്കാലം നിച്ചുവിന്റേ കാര്യം ഷാനു അറിഞ്ഞതൊന്നും ഇവനറിയണ്ടട്ടോ…

ഉം …

എന്തടാ നിച്ചൂ നിനക്ക് പണീ …

അത് ഫെബീ … പ്രോജക്ടിന്റേ പ്രസന്റേഷൻ വീഡിയോ ചെയ്യാണ്….

ഇനി സമയമില്ലല്ലോ…..നാളേ രാത്രി ഇവിടേ നിന്നും പോകണമെന്നാണ് മാഷ് ഇന്ന് രാവിലേ വിളിച്ച് പറഞ്ഞത്…

ആണോ … അപ്പോ പ്രോജക്ടിന്റേ കാര്യങ്ങൾ ഒക്കേ സെറ്റ് ആയോടാ..

ഓ… അതൊക്കേ എപ്പൊയോ സെറ്റ് ആയി ഫെബീ…

ഷാന നീ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പിച്ചോ….

ഇല്ലടാ…. ഞാൻ ഇനി എന്തായാലും പങ്കെടുക്കുന്നില്ലാ…

നീ ഒന്ന് കൂടേ ആലോചിക്കുന്നോ ഷാന … വെറുതേ നല്ലൊരു ചാൻസ് ഇല്ലാതാക്കണോ …

ഏയ് … ഇനി എനിക്കൊന്നും ആലോചിക്കാനില്ല നിച്ചൂ…

നീ പങ്കെടുക്കുന്നില്ലായെങ്കിൽ മിൻഹയായിരിക്കും നിനക്ക് പകരം മത്സരിക്കുന്നത്… അങ്ങനൊരു ചാൻസ് നീയായ്ട്ട് അവൾക്ക് ഉണ്ടാക്കി കൊടുക്കണോ …

പ്ലീസ് … എന്റെ പെങ്ങള് എനിക്ക് വേണ്ടിയെങ്കിലും …

ഇല്ലടാ … ഇനി നിങ്ങൾ മൂന്ന് പേരും തന്നേ മത്സരിച്ചാൽ മതി….

ഷാനു എവിടേ ഫെബി …

അവനും മിൻഹയും അവന്റേ റൂമിൽ ഉണ്ട് ….

എന്ന് പറഞ്ഞതും നിച്ചു ഷാനയേ ഒന്ന് നോക്കി….

ആ സമയം ഷാനയുടേ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

ഷാന ….. അത് കാര്യമാക്കണ്ടാ നീ … അവരൊന്നിച്ചൊരു റൂമിൽ ഇരിക്കുന്ന തോർത്ത് ടെൻഷൻ ആവുകയൊന്നും വേണ്ട…

ഞാൻ ഇന്നലേ പറഞ്ഞതോർമ്മയില്ലേ ഷാനാ… തൽക്കാലം ഒന്നും കണ്ടില്ലാന്ന് വെക്ക് … അവരായി അവരെ പാടായി … എല്ലാം ശരിയാകുന്നൊരു ദിവസം വരും… ആ ദിവസത്തിന് വേണ്ടി കാത്തിരിക്കാം നമുക്ക് …

അവൾക്ക് സങ്കടമൊന്നുമില്ലടാ … … ഇനി അവള് അതോർത്ത് കരയുകയുമില്ലാ … അല്ലേ ഷാനാ … ചിരിക്കടീ പെണ്ണേ നീയൊന്ന്….

ഫെബീ …. ഷാനയേ ചിരിപ്പിക്കാൻ ഞാനൊരു സാധനം കാണിച്ചു തരട്ടേ നിങ്ങൾക്ക് ….

അതെന്താടാ ……

ഷാന രാവിലേ ബർത്ത്ഡേ ആഘോഷത്തിനിടക്ക് ചോദിച്ചില്ലേ എങ്ങനേ ഈ വീട്ടിലെത്തിയെന്ന് …

അത് ഞാൻ ഷൂട്ട് ചെയ്തത് കമ്പ്യൂട്ടറിൽ പ്ലേ ചെയ്ത് കാണിക്കാം… ഒന്ന് കണ്ട് നോക്ക്….

ഈ ഫെബിന്റേ കൊറേ കോമഡി കാണുമ്പോ തന്നേ ഷാന….. നീ ചിരിക്കും ഉറപ്പാ …

നീ പോടാ ചെക്കാ … എന്റേ എന്ത് കോമഡി ..

ദേയ് കണ്ട് നോക്ക്… ഞാൻ ചിരിച്ച് ചിരിച്ച് അവസാനം ചിരിമടുത്തിട്ടിരിക്കാ…

അങ്ങനേ ഞങ്ങൾ മൂന്നും കൂടേയിരുന്ന് ബർത്ത്ഡേ ആഘോഷം ഷൂട്ട് ചെയ്തത് കണ്ടിരുന്ന് …

ആദ്യമൊക്കേ ഷാനയുട മുഖത്ത് ചിരിയൊന്നും കണ്ടില്ലേലും പിന്നേ പിന്നേ അവൾ പോലും അറിയാതേ എല്ലാം മറന്ന് ചിരിക്കാൻ തുടങ്ങിയിരുന്നു….

ടാ … നിച്ചൂ… അപ്പോ നിങ്ങളേ ഈ പ്രോജക്ടിന്റേ കുന്ത്രാണ്ടം കൊണ്ട് എന്റേ മേത്തായിരുന്നോ പരീക്ഷണം…

ന്നാലും ഫെബി നീയും സജാദ്ക്കയും ഒക്കേ ക്കൂടി ഇതിന് കൂട്ട് നിന്നല്ലോ….

ഞാനങ്ങാനും ഇതിന്റേയുള്ളിൽ ക്കിടന്ന് മരിച്ചു പോയിരുന്നെങ്കിലോ…

അങ്ങനെയങ്ങട് പെട്ടന്ന് തീരോ ന്റെ ഷാനാ …

ഉം … തീർന്നാലും ഇത് തന്നേ പറയണം …
ന്റെള്ളാ … ന്തൊക്കെയാ നിങ്ങളീ കാട്ടിക്കൂട്ടിയേ എന്നേ ..:

ആ ഷാനാ …. നീ ഈ കാട്ടിക്കൂട്ടിയ കാര്യം പറഞ്ഞപ്പോയാ …. ടാ നിച്ചൂ…. ഷാനു ഇവൾക്ക് മേക്കപ്പ് ഇട്ട് കൊടുത്ത വീഡിയോ എവിടേ …

വാട്ട് … മേക്കപ്പോ … അതും ഷാനുവോ ….

അപ്പോ ഓനാണോ എന്റേ മുഖത്ത് ഞാൻ ഇത് വരേ ഇടാത്ത സാധനങ്ങൾ വരേ വാരി പൊത്തിയത്…

പക്ഷേ …. കണ്ണാടിയിൽ നോക്കിയപ്പോ അടിപൊളിയായിരുന്നല്ലോ….ചുമ്മാ പറയല്ലേ ഫെബീ…. നീയല്ലേ അതെന്റെ മുഖത്തിട്ടത്…

ഹ… അല്ല ടീ … ഷാനുവിന്റേ പണിയാ അതൊക്കേ … ഓൻ ന്റെ വീട്ടിൽന്ന് അടിച്ചു മാറ്റിയതാ രാവിലേ … ടാ നിച്ചു… ആ വീഡിയോ ഇട്…

അയ്യോ … അത് ക്യാമറയിലാ ഫെബീ… കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തിട്ടില്ല ഞാൻ …

അതിനെന്താ ഇപ്പോ കോപ്പി ചെയ്യ് …

അതിന് ക്യാമറ ഷാനുവിന്റേ റൂമിലാ …

ന്നാ നീ പോയി എടുത്തിട്ട് വാ നിച്ചു….

ഏയ് … അത് വേണ്ടാ… ഇപ്പോ പോയാൽ ശരിയാവില്ല….

ഉം. അത് ശരിയാ അവിടേ എന്താ നടക്കുന്നതെന്ന് ആർക്കറിയാ …

ഫെബി അത് പറഞ്ഞതും വീണ്ടും കുറച്ച് നേരത്തേ ആശ്വാസത്തിന് ശേഷം എന്റേ ചിന്തകൾ അവരുടേയടുത്തേക്ക് പോയി..

ഞാൻ വീണ്ടും ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ടെൻഷൻ ആവാൻ തുടങ്ങി…..

തുടരും
💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!