Skip to content

എയ്ഞ്ചൽ – പാർട്ട് – 56

angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝🅿🅰® T- 5⃣6⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഇന്നലേയും ഇന്നും ഞാൻ എന്റേ ഷാനുവിന്റേ കൂടേ ചിലവഴിച്ച ഓരോ നിമിഷങ്ങളും എത്ര സുന്ദരമായിരുന്നു….

ഈ ലോകം തന്നേ എന്റേ കൂടേയുള്ളത് പോലേ യുള്ള ഒരു അനുഭൂതി തന്നേയായിരുന്നു….

അവന്റേ അധരങ്ങളാലേ എന്നേ നെഞ്ചോട് ചേർത്ത് പിടിച്ച ഓരോ നിമിഷവും മനസ്സ് കൊണ്ടും ശരീരം കൊണ്ടും ന്റെ ഷാനൂ എനിക്ക് മാത്രം സ്വന്തമായിരുന്നു….

അവന്റേ ഓരോ ചുംബനവും ഓരോ സ്പർശനവും ഞാൻ ശരിക്കും ആസ്വദിച്ചു പോയിരുന്നു…

പക്ഷേ എന്നിട്ടും എനിക്കെവിടേയാണ് തെറ്റിയത്….

ഞാൻ ന്റെ ഷാനുവിനോട് ഓരോ നിമിഷവും അടുത്ത് കൊണ്ടിരുന്നപ്പോഴും അവന്റേ മനസ്സ് വാഴിച്ചെടുക്കാൻ മാത്രം എനിക്ക് എന്ത് കൊണ്ട് പറ്റിയില്ല….

കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് വരേ ഞാനന്റേ ഷാനുവിന്റേ കൂടേ ഉണ്ടായ അതേ സ്ഥാനത്ത് അതേ റൂമിൽ തന്നേ കതകുമടച്ച് ഇപ്പോ മറ്റൊരുത്തി….

അവളുടേ കൂടേ കെട്ടിപ്പിടിച്ച് കൊണ്ട് ഷാനുവിനേ നിച്ചു കണ്ടു എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ പ്രതീക്ഷിക്കുന്നതൊക്കേ തന്നേയായിരിക്കും ഇപ്പോഴും അവിടേ നടക്കുന്നത്…

അള്ളാ … എനിക്കോർക്കാൻ കൂടി കഴിയുന്നില്ലല്ലോ…

അവർ രണ്ടും റൂമിൽ നിന്നും ഇറങ്ങി വരുന്നതിന് മുമ്പേ ഞാൻ ഇവിടേ നിന്നും പോയിട്ടില്ലായെങ്കിൽ ഒരു പക്ഷേ എനിക്കിനിയൊന്നും കണ്ട് നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല….

പക്ഷേ … ഞാൻ ഇവിടേ നിന്നും ഇറങ്ങി പോയാൽ ആ നിമിഷം നിച്ചുവും ഈ വീട്ടിൽ നിന്നും പുറത്താക്കപ്പെടും എന്ന് പറഞ്ഞ സ്ഥിതിക്ക് …

എന്താ ഞാൻ ചെയ്യാ … എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…

എന്നൊക്കേ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ഫെബി എന്റേ അടുത്തിരുന്ന് എന്നേ തോണ്ടിയത്…..

ആ ഒരു നിമിഷം ഞാൻ സ്വബോധം കൈവരിച്ച് ഫെബിയേ നോക്കിയതും …

അവളുടേ കണ്ണുകൾ എന്നോട് പുറത്തേക്കൊന്ന് നോക്ക് എന്ന് പറഞ്ഞു കൊണ്ടിരുന്നു….

അത് കണ്ട് ഞാൻ പുറത്തേക്ക് നോക്കിയതും….എന്റേ ഹൃദയം വീണ്ടും പിടക്കാൻ തുടങ്ങി…

അവിടേ ഞങ്ങളേ നോക്കി കൊണ്ട് ഷാനു ഡോറിനോട് ചേർന്ന് ചാരി നിൽക്കുന്നു….

ആ ഒരു നിമിഷം എനിക്ക് ശരിക്കും അവനോട് ഒരു തരം വെറുപ്പും ദേഷ്യവും ഒക്കേ തോന്നി തുടങ്ങി…

ഞാൻ അവനേ ശ്രദ്ധിക്കാൻ തന്നേ നിന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി..

അത് മനസ്സിലായത് കൊണ്ടാകാം ഒരു പരിഹാസ്യ ചിരിയോട് കൂടേ അവനെന്റേ അടുത്ത് വന്ന് എന്നോട് ചേർന്നിരുന്നു….

ആ സമയം എനിക്കേന്തോ ….. എപ്പോഴും കൂടേയുണ്ടാകണം എന്ന് ഞാനൊരുപാടാഗ്രഹിച്ച ന്റെ ഷാനുവിൽ നിന്നും അകന്ന് നിൽക്കാനാണ് തോന്നിയത്…

അവൻ എന്റേ അടുത്തിരിക്കേണ്ട താമസം ഞാൻ അവിടേ നിന്നും എഴുന്നേറ്റ് ഫെബിയുടേ അടുത്തേക്ക് പോയിരുന്നു…

പക്ഷേ ഷാനു എന്നേ ചുമ്മാ വിടാനുള്ള പരിപാടിയൊന്നുമുണ്ടായിരുന്നില്ല….

ഓൻ വീണ്ടും എന്റേ അടുത്തേക്ക് തന്നേ വന്ന സമയം ഞാൻ അവിടേ നിന്നും എഴുന്നേറ്റ് മാറി നിന്നൂ…

ഹ. ഷാന എന്താ നീ അപ്പോഴേക്കും തെറ്റിയോ …. ഇതൊക്കേ ചുമ്മാതല്ലേ ന്റെ ഷാന….

എന്നും പറഞ്ഞ് ഓൻ ന്റെ കൈയ്യിൽ പിടിച്ചു…

എനിക്ക് ശരിക്കും അവനേ കൊല്ലാനുള്ള ദേഷ്യമായിരുന്നു…

വിടടാ ന്റെ കൈ … എന്റേ കൺമുമ്പിൽ പോലും നിന്നേ കാണുന്നത് എനിക്ക് വെറുപ്പാ …

ചതിയനാ നീ … ചതിയൻ … കുറച്ച് മുമ്പ് ഒരുത്തിക്ക് വേണ്ടി നിന്റെ റൂമിൽ നിന്നും ഞങ്ങളേ ആട്ടി പുറത്താക്കിയില്ലേ…

ഓളേ കൈയ്യിൽ പോയി പിടിച്ചോ സമയം കളയാതേ … ന്നെ വെറുതേ വിട്ടേക്ക് നീ …

ഞാൻ നീ ഉദ്ദേശിച്ച അങ്ങനൊരു പെണ്ണേയല്ല ….

ഐ ഹേറ്റ് യൂ ഷാനു … ഐ ഹേറ്റ് യൂ….

ഇനി എന്റെ കൺമുമ്പിൽ പോലും കണ്ട് പോകരുത്…

ഞാൻ ഈ ഒരു നിമിഷം വരേ നിന്നേ എത്രത്തോളം സ്നേഹിച്ചിരുന്നോ . അതിനേക്കാൾ നൂറിരട്ടി ഇപ്പോ നിന്നേ വെറുക്കുന്നുമുണ്ട്….

ആ സമയം ആയിരുന്നു ഷാനയുടേ ശബ്ദം കേട്ട് മിൻഹ റൂമിലേക്ക് കയറി വന്നത്…

അവൾ ഷാനൂ …. എന്ന് വിളിച്ചതും….

ഓൻ തിരിഞ്ഞ് നോക്കി….

ആ… മിൻഹാ നീയോ… നീ റൂമിലിരിക്ക് ഞാൻ ഇപ്പോ വരാം….

ഉം…. ശരി

മിൻഹാ തിരിച്ച് പോകാൻ തുടങ്ങിയതും

മിൻഹ … പോകല്ലേ .. പോകല്ലേ …നീ ഒന്നവിടേ നിന്നേ …. ദേയ് നിന്റേ ഈ മൊതലിനേക്കൂടി ഇവിടേന്ന് കൂട്ടി പൊക്കോ…. എന്തിനാ ഞങ്ങൾക്കൊരു ഭാരം ഇവിടേ …

എന്നും പറഞ്ഞ് ഫെബി ഷാനുവിനേ മിൻഹയുടേ അടുത്തേക്ക് ദേഷ്യത്തോട് കൂടേ പിടിച്ചങ്ങ് തള്ളി….

ആ സമയം പ്രതീക്ഷിക്കാതേയുള്ള തള്ളലായത് കൊണ്ട് വീഴാൻ പോയി മിൻഹയുടേ മാറിലേക്ക് ചാഞ്ഞ ഷാനുവിനേ അവൾ ഒന്ന് കൂടേ എല്ലാവരും കാണേ മുറുകേ പിടിക്കുന്നത് ഞങ്ങൾക്ക് കാണേണ്ടി വന്നു….

ആ സമയം….ഷാനയുടേ മുഖത്ത് ആകേ ഒരു ഇരുട്ട് കയറുകയായിരുന്നു…

അവളുടേ സമനില മുഴുവനും തെറ്റാൻ തുടങ്ങി..

ഒരു പക്ഷേ …..ഷാനയുടേ പെട്ടന്നുള്ള മാറ്റം കണ്ടു കൊണ്ട് ഷാനു മിൻഹയിൽ നിന്നും അകലാൻ ശ്രമിച്ചതാകാം …

പക്ഷേ ….മിൻഹ അവളുടേ മാറോടവനേ മുറുകേ ചേർത്ത് പിടിക്കുകയെന്നല്ലാതേ അതിൽ നിന്നും അവനേ വിടാൻ കൂട്ടാക്കുന്നതേയുണ്ടായിരുന്നില്ല….

എനിക്കാണേൽ ആ സമയം ഷാനയേ നോക്കിയപ്പോൾ ശരിക്കും സങ്കടവും വന്നു പോയി…

ഇതൊന്നും കണ്ട് സഹിക്കാൻ കഴിയാതേ ഷാന പെട്ടെന്ന് തന്നേ ആ റൂമിൽ നിന്നും പുറത്തേക്ക് പോകാൻ തുനിഞ്ഞു….

ആ സമയം എനിക്കും അവളേ തിരിച്ചു വിളിക്കാൻ തോന്നിയതേയില്ല….

എത്രയാ എന്ന് വിചാരിച്ച അല്ലെങ്കിലും ഇതെല്ലാം ആർക്കായാലും കണ്ട് നിൽക്കാൻ കഴിയുക…

പക്ഷേ … അവളേ അങ്ങനേ ഒറ്റക്ക് പറഞ്ഞയക്കാൻ എനിക്കും താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല….

ഷാന…. ഒന്ന് നിൽക്ക് അവിടേ …. . ഞാനും വരുന്നു …. എന്നവളോട് ഉറക്കേ പറഞ്ഞു..

അത് ഞാൻ പറയേണ്ട താമസം…

മിൻഹ പെട്ടന്ന് എനിക്ക് നേരേ തിരിഞ്ഞു കൊണ്ട് …..ഷാനയോ …..എന്നൊരു ചോദ്യവും ….

അത് കേട്ട് ഷാനയും ഞങ്ങൾക്കു നേരേ തിരിഞ്ഞു…

ഞാൻ പിന്നേ ഷാനയുടേ അടുത്തേക്ക് പോയി അവളേ കൈയ്യിൽ പിടിച്ച് കൊണ്ട് മിൻഹയുടേ മുന്നിൽ കൊണ്ട് വന്നങ്ങ് നിർത്തീ …

എന്നിട്ട് മിൻഹയുടേ മുഖത്തേക്ക് നോക്കിക്കൊണ്ട് …

അതേ ഷാന തന്നേ…. എന്തേയ് മിൻഹാ … നീ ഇവനേപ്പോലൊരു പെൺകോന്തനേ കണ്ടപ്പോഴേക്കും നിന്റേ കൂടേ നിങ്ങളിലൊരാളായി എന്നും കൂടേ ഉണ്ടായ നിന്റേ ഫ്രണ്ടിനേ വരേ കണ്ടാൽ തിരിച്ചറിയാതേയായോ …

നീ കൊള്ളാലോ മിൻഹാ …. ഇവളേ എവിടേയോ കണ്ട് മറന്ന പരിചയം മാത്രമേ ഉള്ളൂ നിനക്കല്ലേ … ഇങ്ങനേ പോയാൽ ഇവന്റേ ആവശ്യം കഴിഞ്ഞാൽ ഇവനേയും മറക്കല്ലോ നീ …

പിന്നേ ഇവന് നീ മറന്നാലും പ്രശ്നമൊന്നുമുണ്ടാവില്ലട്ടോ …. നീ പോയാലും ഇവനൊട്ടും സങ്കടപ്പെടുകയുമില്ല … കാരണം നീയല്ലങ്കിൽ വേറേ ഇത് പോലേ അടുത്തത് വരും ഇവന് …

ടീ … മര്യാദക്ക് സംസാരിച്ചോണം നീ …

എന്നും പറഞ്ഞ് മിൻഹ എനിക്ക് നേരേ വിരൽ ചൂണ്ടിയതും…

മര്യാദ നീ എന്നേയല്ലാ പഠിപ്പിക്കണ്ടത് മോളേ … ദേയ് ഇവനേയാ … അത് കൊണ്ട് സമയം കളയാതേ നിങ്ങള് രണ്ടും നിങ്ങളേ പണി നോൽക്ക് …

ഷാന പോകാം … വാ … നടക്ക്

എന്നും പറഞ്ഞ് ഞാൻ അവളേ കൈയ്യിൽ പിടിച്ചതും പുറകിൽ നിന്നും ഷാനുവിന്റേ വക ഭീക്ഷണി …

ഫെബീ… നിന്നോട് ഞാൻ നേരത്തേ പറഞ്ഞതൊക്കേ മറന്നു പോയോ … നീയൊന്ന് ഷാനയേയും കൊണ്ട് ഇവിടേ നിന്നും പോയി നോക്ക് .. അതും എന്റേ സമ്മതം കൂടാതേ…

അത് കേൾക്കണ്ട താമസം ഷാനുവിന്റേ സംസാരവും ഭീക്ഷണിയുമൊക്കേ എനിക്ക് തീരേ പിടിക്കാതേ വന്നൂ …

ഞാൻ ഷാനയുടെ കൈ വിട്ട് കൊണ്ട് എല്ലാ ദേഷ്യവും കൂടേ കടിച്ചമർത്തി ഷാനുവിന്റേ മുന്നിൽ പോയി നിന്നുകൊണ്ട് അവനേയും മിൻഹയേയും മാറി മാറി നോക്കി…

ശേഷം അവിടേ പരിഹാസ്യ ചിരിയുമായി ഞങ്ങളേ നോക്കി നിന്ന മിൻഹയുടേ ചെവിക്കല്ല് നോക്കിയങ്ങ് ഒരെണ്ണം കൊടുത്തൂ…

അവൾക്ക് നന്നായിട്ട് വേദനിച്ചു എന്ന് അവളുട മുഖത്ത് നിന്ന് തന്നേ വായിച്ചെടുക്കാൻ കഴിയുമായിരുന്നു….

ദേയ് മിൻഹാ … ഇപ്പോ ഞാൻ ഈ തന്നത് ഉണ്ടല്ലോ … അത് നിനക്കുള്ളതല്ല… ദേയ് ഇവന് നന്നായി വേദനിക്കണം എന്നുണ്ടങ്കിൽ അത് ഓൻ സ്നേഹിക്കുന്ന നിനക്കിട്ടായിരിക്കണം കിട്ടേണ്ടത്…

പിന്നേ നിനക്കുള്ളത് എന്നും പറഞ്ഞ് ഞാൻ ഷാനുവിന്റേ മുഖം നോക്കി ഒന്നങ്ങ് പൊട്ടിക്കാൻ നിന്നപ്പോഴേക്കും അതിനേക്കാൾ ഡബിൾ സ്ട്രോങ്ങിൽ പഠേ…. എന്നൊരു ശബ്ദം കേട്ടു…

പക്ഷേ … കിട്ടിയത് ഷാനുവിനായിരുന്നില്ല.
കൊടുത്തത് ഞാനുമായിരുന്നില്ല.

നന്നായിട്ട് ചുവന്ന് തുടിച്ച ആ മുഖത്തിന്റേ വേദന സഹിക്കാൻ കഴിയാതേ അവൾ അവളുടേ കൈകൾ കൊണ്ട് തന്നേ സ്വയം ആശ്വാസം കണ്ടെത്തുന്നത് കണ്ടപ്പോൾ അവൾക്ക് നേരേ മുഖാമുഖം നിൽക്കുന്ന ആളേ നോക്കിയപ്പോൾ ആണ് കാര്യം അങ്ങ് ശരിക്കും ഓടിയത്.

ഇത് നിനക്കു ഞാൻ എന്നോ തരേണ്ടതായിരുന്നൂ എന്നും പറഞ്ഞ് മിൻഹയേ നോക്കി കൊണ്ട് അവൾക്ക് നേരേ ഷാന നിൽക്കുന്നു…

അത് കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി…

ആ സമയം ഷാനയുടേ മുഖത്ത് ശരിക്കും പ്രതികാര ചിന്ത മാത്രമായിരുന്നു.

എന്നും സുറുമകളെഴുതി തിളങ്ങിക്കൊണ്ട് മാത്രം കാണാറുള്ള ആ കണ്ണുകളിൽ ചുവന്ന തീ ഗോളങ്ങൾ മാത്രം….

മിൻഹയുടേ മുഖത്ത് പതിഞ്ഞ ഷാനയുടേ മൈലാഞ്ചിയണിഞ്ഞ സുന്ദരമായ കൈകളിൽ ആ മൈലാഞ്ചി നിറത്തേക്കാൾ പ്രത്യേക തരം മനോഹാരിത തോന്നുന്നു…..

മിൻഹയോടുള്ള ഷാനയുടേ പ്രതികാരം അവളുടേ ചുണ്ടുകളിൽ പോലും വ്യക്തമാക്കാമായിരുന്നു…

ശരിക്കും ഒരു നിമിഷം പ്രതീക്ഷിക്കാതേ ഷാനു പോലും അടി പതറിപ്പോയ സമയം…

ഹ… അത് പൊളിച്ച് ഷാന…. ഇപ്പൊഴാ നീ നമ്മളേ പഴയാ ഷാനയായത്… ദേയ് അതേ പോലേ ഒരണ്ണം ഇവനും കൊടുത്ത് നോക്ക്…. ചിലപ്പോ ഉപകാരപ്പെടും…

എന്ന് പറഞ്ഞതും … ഷാനു എനിക്ക് നേരേ അവന്റേ കണ്ണുകൾ ഉരുട്ടുന്നു.

എന്തടാ നോക്കുന്നേ…

നിനക്ക് ഞാൻ പറഞ്ഞതെന്താ ഇഷ്ടമായില്ലേ.. ഇവളേ കൈ കൊണ്ട് ഒന്ന് കിട്ടാത്തതിന്റേ കുറവ് നിനക്കുമുണ്ട്ന്ന്…

നിന്റേ പെങ്ങളൊക്കെ തന്നെയായിരുന്നു ഈ സമയം വരേ ഷാനു ഞാൻ ….

പക്ഷേ ഇനി നീ അത് പ്രതീക്ഷിക്കേ വേണ്ട…

ഇവൾ പറഞ്ഞത് പോലേ തന്നേ ഇനി മുതൽ എന്റേ കൺമുമ്പിലും വന്ന് പോകരുത്…: പറഞ്ഞേക്കാം…

വാ ഷാന പോകാം നമുക്ക് … ഇവനും ഇവന്റേ ഒരു മിൻഹയും…

പോയീ ചത്തൂടടീ നിനക്ക് … ശവമേ …

എന്നും പറഞ്ഞ് ഞാനും ഷാനയും ആ വീടിന്റേ പടിയിറങ്ങി…

അവിടേ നിന്നും അങ്ങനേയൊക്കേ പറഞ്ഞെങ്കിലും അവനേ വിട്ട് തിരിച്ച് വരാൻ ഷാനയേ അവളുടേ മനസ്സാക്ഷി സമ്മദിക്കുന്നേ ഇല്ലായിരുന്നു…

പിന്നേ അവളേ വേണ്ടാത്തവരേ കുറിച്ച് വെറുതേ കുന്നോളം സ്വപ്നങ്ങളും പ്രതീക്ഷകളും നെയ്തു കൂട്ടിയിട്ട് ഒരു കാര്യവുവില്ല എന്ന് തോന്നിയിട്ടുണ്ടാവാം ആ പാവത്തിന്…

പലപ്പോഴും ഷാന തിരിഞ്ഞ് നോക്കിയെങ്കിലും ഒരു പക്ഷേ അവളുടേ അവസാന പ്രതീക്ഷയും നഷ്ടമായിട്ടുണ്ടാകാം….

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഹായ് ഫ്രണ്ട്സ്… ഇന്ന് നോവൽ കുറച്ചേ ഉള്ളൂ.. പകരം ഞാൻ ഇന്ന് എന്റേ മനസ്സ് തുറക്കുകയാണ് നിങ്ങളോട് …

നിങ്ങൾ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്ന ഈ എയ്ഞ്ചൽ എന്ന സ്റ്റോറിയിലേ പല കഥാപാത്രങ്ങളും ഇവിടേ നിർദ്ദേശിക്കപ്പെട്ട അവരുടേ പേരുകളിൽ വ്യത്യാസം ഉണ്ടങ്കിലും ഇന്നും ജീവിച്ചിരിക്കുന്നവർ തന്നേയാണ്…

പല കഥാപാത്രങ്ങളുടേയും യാഥാർത്ഥ്യ ജീവിതത്തിൽ നേരിടേണ്ടി വന്ന അവരുടേ പല സാഹചര്യങ്ങളിലൂടേയാണ് ഈ കഥ പറഞ്ഞു പോകുന്നത്…

ഇത് നിങ്ങളോട് പറയുന്നതോടൊപ്പം ഈ കഥയെഴുതുന്ന എനിക്ക് ഒരു ലക്ഷ്യമുണ്ട്…

ഇതിലൂടേ വ്യക്തമാക്കാൻ ഒരിക്കലും താൽപ്പര്യപ്പെടാത്ത ഇന്നും ജീവിച്ചിരിക്കുന്ന ഒരു പ്രധാന കഥാപാത്രം തന്നേയാണ് ഞാനും …

ഇങ്ങനൊരു തുറന്നു പറച്ചിൽ ഒരേ ഒരാൾ കാണാൻ വേണ്ടി മാത്രം… അതാരാണെന്നത് ഇത് വായിക്കുമ്പോൾ ആ വ്യക്തിക്ക് മനസ്സിലാകും എന്ന് തന്നേ പ്രതീക്ഷിക്കുന്നു.

എന്റേ ഈ നോവൽ വായിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ആ വ്യക്തിയോട് ഒരു ഏറ്റുപറിച്ചിൽ നടത്താനുള്ള പല പണി വർഷങ്ങളായിട്ട് നോക്കിയെങ്കിലും നാളിതു വരേ അത് നടക്കാതേ വരികയും പിന്നീട് അതിനുള്ള സാഹചര്യം അയാൾ തന്നേ നിഷേധിക്കുകയും ചെയ്തപ്പോയാണ് ഞാൻ അന്ന് എഴുതിത്തുടങ്ങിയിരുന്ന ഈ നോവലിലൂടേത്തന്നേ എനിക്ക് അയാളോട് പറയാനുള്ളത് – അല്ലെങ്കിൽ യഥാർത്ഥത്തിൽ നടന്നതെന്താണെന്നത് അയാളേ അറിയിക്കാൻ ഈ ഒരു നോവലിലൂടേ ശ്രമം കണ്ടെത്താമെന്ന് തീരുമാനിച്ചത്..

ഇതിലേ നായിക ഷാന (കഥയിലെ പേര് ) എന്ന കഥാപാത്രത്തിന്റേ യഥാർത്ഥ ജീവിതത്തിൽ നടന്ന നിങ്ങൾ വായിക്കാനിടയായ സംഭവങ്ങൾ 2012 ലെ ഒരു പൊൻപുലരിയിൽ ഒരു ജില്ലയേ അല്ലെങ്കിൽ കേരളത്തേ തന്നേ കണ്ണീരിലാഴ്ത്തിക്കൊണ്ട് ന്യൂസ് മാധ്യമങ്ങളിലൂടേ ഏറേ ചർച്ച ചെയ്യപ്പെട്ട വിശയമായിരുന്നു..

അത് പോലേ നിച്ചു എന്ന കഥാപാത്രത്തിന്റേ ജീവിതമായാലും … ഇന്നും ജീവിച്ചിരിക്കുന്നവർ തന്നേയാണ്…

ഈ നോവലിലൂടേ നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്ന പ്രോജക്ട് എന്ന വിഷയം ഇന്ന് ഒരുപാട് വലിയ വലിയ മൾട്ടി നാഷണൽ ഹോസ്പിറ്റലുകളിൽ നമ്മുടേ മനുഷ്യശരീരത്തേ സ്കാൻ ചെയ്യാൻ എടുക്കുന്ന ഒരു മെഷിനറി തന്നേയാണ്…

പല പരിമിതികൾ ഉള്ളതിനാൽ ആ ഉപകരണത്തിന്റേ പേര് തൽക്കാലം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ല…

ഞാൻ ആഗ്രഹിക്കുന്ന ആ വ്യക്തി ഈ നോവൽ വായിക്കാനുള്ള സാഹചര്യങ്ങൾ ഒക്കേ ഞാൻ തന്നേ പലപ്പോയായ്ട്ട് സൃഷ്ടിച്ചിട്ടുണ്ട്…

എന്തായാലും നീ ഈ ഒരു നോവൽ അവസാനം വരേ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

നീ ഇന്നും വിശ്വസിച്ച് കൂടേ നിർത്തിയ ആളുകൾ ഈ നോവൽ ഞാൻ മുഴുവനാക്കുന്നതിന് മുമ്പേ എനിക്ക് നേരേ അന്നുണ്ടാക്കിയത് പോലേ ഒന്നും തന്നേ വീണ്ടും ഉണ്ടാക്കുകയില്ലായെങ്കിൽ നിനക്ക് തന്നേ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിത്തരും..

ഞാൻ ഇത് വരേ എഴുതിയത് വെച്ച് കുറച്ചെങ്കിലും നിനക്ക് മനസ്സിലായിക്കാണും എന്നും പ്രതീക്ഷിക്കുന്നു.

എല്ലാം വായിച്ച് കഴിയുന്ന അന്ന് നിനക്ക് പറ്റുമെങ്കിൽ അവളേ വന്നൊന്ന് കാണുകയെങ്കിലും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു..

പിന്നേ എന്റേ ഈ നോവൽ നെഞ്ചോട് ചേർക്കുന്ന എന്റേ സുഹൃത്ത്ക്കളോട് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതിനേക്കാളും ഒരുപാട് ഒരുപാട് സ്നേഹവും കടപ്പാടും ഒക്കേയുണ്ട്…

ഓരോ ദിവസവും നിങ്ങളുടേ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞാൻ പ്രതീക്ഷിക്കുന്നു..

എന്റേ ഈ സ്റ്റോറി അവസാനിക്കുന്ന ആ ദിവസം ഒരു പക്ഷേ വർഷങ്ങളായിട്ട് എന്റേ മനസ്സിൽക്കിടന്ന് നീറി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു നെറികെട്ട ജീവിത പശ്ചാത്തലത്തിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന ഒരു മാറ്റം സംഭവിച്ചേക്കാം…

എന്റേ ഈ കൂട്ടുകാർക്ക് നിങ്ങൾ ആഗ്രഹിക്കുന്നത് പോലേ സന്തോഷത്തോട് കൂടിയുള്ള ഒരു എൻഡിംഗ് നൽകാൻ കഴിയാനും ….. ആ ദിവസം തൊട്ട് ഞാൻ ആഗ്രഹിച്ചത് പോലെയൊരു ജീവിതം എനിക്ക് ഉണ്ടാകട്ടേയെന്നും പ്രാർത്ഥിക്കുന്നു.

അതിന് എല്ലാം മനസ്സിലാക്കിക്കൊണ്ട് നീ അവൾക്കരികിൽ എത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

എന്ന്
നിനക്ക് വേണ്ടി
നിന്നേ കാത്തിരിക്കുന്നവർക്ക് വേണ്ടി
എന്റേ കൂട്ടുകാർക്ക് വേണ്ടി

ഫർഷാദ് ഷ From wynd
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!