Skip to content

എയ്ഞ്ചൽ – പാർട്ട് – 57

  • by
angel story

✍✍ *രചന – ഫർഷാദ് ഷ വയനാട്*

വീണ്ടും കുറച്ച് നിമിഷത്തേ ഒത്തിരി സന്തോഷങ്ങൾക്ക് ശേഷം കുന്നോളം വേദനകളുമായി ആ വീടിന്റേ പടിയിറങ്ങിക്കൊണ്ട് ഞങ്ങൾ രണ്ടും എന്റേ വീട്ടിലെത്തി…

പക്ഷേ … അവിടേ നടന്നതൊന്നും എന്റേയോ ഷാനയുടേയോ വീട്ടിലുള്ളവരേ അറിയിക്കാൻ ഞങ്ങൾക്ക് തോന്നിയതേയില്ല..

കാരണം കുറച്ച് മുമ്പേ ഷാനുവിന്റേ വീട്ടിലേ ആഘോഷത്തിൽ പങ്കെടുത്തവരാണവരും..

അങ്ങനേ ആഘോഷങ്ങളൊക്കേ കഴിഞ്ഞ് എല്ലാവരോടും യാത്രയും പറഞ്ഞ് ആ വീട്ടിൽ നിന്നും ഇറങ്ങിയ സമയം അവരിലെല്ലാം സന്തോഷം മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളൂ…

അത് ഒരൊറ്റ നിമിഷം കൊണ്ട് തകർക്കാൻ തോന്നിയതേയില്ല…

ഇത് വരേ ഒന്നും സംഭവിക്കാത്തത് പോലേ തന്നേ മറ്റുള്ളവരുടേ കൂടേ അവരുടേ പരാതികളും പരിഭവങ്ങളും വിശേഷങ്ങളും എല്ലാം പറയുന്ന കൂട്ടത്തിൽ ഞങ്ങളും പങ്കാളികളായി…

അപ്പോഴും അവർക്ക് കൂടുതലും പറയാനുണ്ടായിരുന്നത് ഇന്നത്തേ ഷാനക്ക് കൊടുത്ത സർപ്രൈസും ആഘോഷ വിശേഷങ്ങളും ഒക്കേ തന്നേയായിരുന്നു…

ഈ പറയുന്നതിനിടയിലെല്ലാം ഷാനൂ ഷാനു എന്നും പറഞ്ഞ് അവനെയങ്ങ് വാനോളം പുകയ്ത്തലായിരുന്നു എല്ലാവരുടേയും പണി…

അല്ലെകിലും അവന്റേ യഥാർത്ഥ സ്വഭാവം ഞങ്ങൾക്കല്ലേ അറിയുകയുള്ളൂ..

പിന്നേ …. എല്ലാം കേട്ട് കൊണ്ട് സഹിച്ച് നിൽക്കാ എന്നല്ലാതേ വേറേ നിവർത്തിയൊന്നുമില്ലല്ലോ…

അങ്ങനേ മണിക്കൂറുകൾ നീണ്ട സംസാരങ്ങൾക്ക് ശേഷം ഷാനയും കാക്കുവുമൊക്കേ ഞങ്ങളോട് യാത്രയും പറഞ്ഞ് അവരുടേ വീട്ടിലേക്ക് തിരിച്ച് പോയി…

പോകുന്ന സമയം ഷാനക്കും എനിക്കും പരസ്പരം പിരിയാൻ ഞങ്ങളുടേ മനസ്സനുവദിച്ചതേയില്ല..

പാവം ഷാന … ഇത് വരേ അവളേ ഒന്ന് ആശ്വസിപ്പിക്കാൻ ഞാനെങ്കിലും ഉണ്ടായിരുന്നു…

അവളുടേ മുഖത്താണേൽ നല്ല സങ്കടവും കാണുന്നുണ്ട് … എല്ലാം കൊണ്ടും ഷാന ആകേ തളർന്നു പോയിരുന്നു..

വീണ്ടും കാണാം എന്ന വാക്കിൽ അങ്ങനേ എല്ലാവരോടും യാത്രയും പറഞ്ഞ് അവർ അവരുടേ വീടുകളിലേക്ക് യാത്രയായി …..

📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

ഞാനും ഉമ്മിയും കാക്കുവും കൂടേ വീട്ടിലേക്ക് തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്….

ഫെബിയുടേ വീട്ടുകാരേയും എന്റേ പഴയ വീടും എല്ലാം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം ഒക്കേ ഉണ്ടങ്കിലും

എന്റേ ഷാനുവിന്റേ ഭാഗത്ത് നിന്നും ഉണ്ടായതെല്ലാം എന്നേ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്…

പിന്നിട്ട വഴികളിലെല്ലാം എനിക്ക് ന്റെ ഫെബിയേ വിട്ട് പോകാൻ തോന്നുന്നേയില്ല…

ഇത്രയും സമയം എനിക്കൊരാശ്വാസം അവൾ മാത്രമായിരുന്നു…

ഇപ്പോ ശരിക്കും ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു…

എന്റേ ഷാനു പോലും എന്നേ ഒറ്റപ്പെടുത്തിയിരിക്കുന്നു…

അതിനേക്കാളൊക്കേ എനിക്ക് വേദന തോന്നിയത് മിൻഹയുടേ കൂടേ കൂടി എന്നേ ഷാനു അവോയ്ഡ് ചെയ്ത ആ നിമിഷം ഓർക്കുമ്പോഴാണ്…

പഴയത് പോലേ ഞാൻ ശരിക്കും ഇപ്പോൾ ഏകാന്തതയേ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു…

എന്റേ മൗനം കാണേണ്ടി വന്ന ആ നിമിഷം കാക്കുവും ഉമ്മിയും ഒക്കേ വിചാരിച്ചത് ഫെബിയേ പിരിഞ്ഞതിലുളള വിശമമാണെന്നാണ് ..

ഞാനായിട്ട് പിന്നേ അത് മാറ്റാനും പോയില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി…

വീട്ടിലെത്തിയിട്ടും എന്റേ ഉള്ളിൽക്കിടന്ന് പിടയുന്ന വേദനകൾ മറ്റാർക്കും മനസ്സിലാക്കിക്കൊടുക്കാൻ അവരുടേ മുന്നിലൊന്നും മനപ്പൂർവ്വം പ്രത്യക്ഷപ്പെട്ടിട്ടില്ലായെങ്കിലും എന്റേ സ്വന്തം തലയിണക്ക് മാത്രം ഒരു പക്ഷേ എല്ലാം മനസ്സിലായിക്കാണും …..

അങ്ങനേ ഉറക്കമില്ലാത്ത മിനിറ്റുകളും മണിക്കൂറുകളും ഒക്കേയായി ഇന്നത്തേ ദിവസം അവസാനിച്ചിരിക്കുന്നു.

ജനൽ പാളികളിലൂടേ പുറത്തേക്ക് നോക്കിയങ്ങനേയിരുന്നപ്പോൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് തെന്നിമാറുന്ന സൂര്യന്റേ കുസൃതികളും ,

സൈക്കിളിലേ പത്രക്കെട്ടുകൾക്കിടയിൽ നിന്നും ഓരോന്നോരോന്നായി വീടുകളുടേ ഗെയ്റ്റുകൾക്കപ്പുറത്തേക്ക് വലിച്ചെറിയുന്ന പത്രക്കാരനും ,

കുളിച്ചണിഞ്ഞൊരുങ്ങി ജോലിക്ക് വേണ്ടി നടന്നു പോകുന്ന ചേച്ചിമാരും ചേട്ടന്മാരും ഒക്കേ ഒരു കൗതുകമെന്നപോൽ നോക്കി നിൽക്കേണ്ടി വന്നൂ….

ഇന്നാണ് ആ ദിവസം …

ന്റെ ഷാനുവും മിൻഹയും നിച്ചുവും കൂടേ പ്രോജക്ടിന് വേണ്ടി പുറപ്പെടുന്ന ആ ദിവസം ….

അതോർക്കുന്ന ഓരോ നിമിഷവും എന്റേ നെഞ്ചിനുള്ളിൽക്കിടന്ന് കൊണ്ട് എന്തോ ഒരു വലിയ ഭാരം വല്ലാതേ വേട്ടയാടികൊണ്ടയിരുന്നു….

ഓർക്കാതിരിക്കാം എന്ന് വെച്ചാൽ അതിനും കഴിയുന്നില്ല….

ഷാനുവിനേയും മിൻഹയേയും ഫേയ്സ് ചെയ്യാനുള്ള താൽപ്പര്യം തീരേ ഇല്ലാത്തത് കൊണ്ട് തന്നേ ഇന്ന് സ്കൂളിൽ പോകേണ്ട എന്ന് ഞാൻ തീരുമാനിച്ച് …

അത് മാത്രമല്ല…. ഇന്ന് അവരേ രണ്ടിനേയും പ്രോജക്ടിന് വേണ്ടി പോകുന്നതിന്റേ മുന്നോടിയായുള്ള അധ്യാപകരുടേയും കുട്ടികളുടേയും പ്രശംസിക്കലൊന്നും ചിലപ്പോ എനിക്ക് കണ്ട് നിൽക്കാൻ കഴിഞ്ഞെന്ന് വരില്ലാ .

പോരാത്തതിന് ഇവരിൽ നിന്നെല്ലാം എനിക്ക് നേരേ വിമർശനങ്ങളും കളിയാക്കലും കുറ്റപെടുത്തലുകളും ഒക്കേ പ്രതീക്ഷിക്കാം…

അത് കൊണ്ട് തന്നേ ഇന്ന് പോകേണ്ട എന്നെന്റേ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു…

📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

ഇപ്പോൾ നട്ടുച്ച 2 മണി സമയം… .[ സ്കൂൾ ]

എപ്പോഴും അസംബ്ലി വിളിച്ച് കൂട്ടാറുള്ള ഗ്രൗണ്ടിൽ അധ്യാപകരും കുട്ടികളും എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്…

മൈക്കിന്റേ മുന്നിൽ നിൽക്കുന്ന ഞങ്ങളുടെ പ്രിൻസിപ്പൽ അങ്ങനേ സംസാരിച്ചു തുടങ്ങി.

ഇപ്പോ അത്യാവശ്യമായി ഇങ്ങനൊരു അസംബ്ലി ഇവിടേ വിളിച്ച് കൂട്ടിയത് എന്തിനാകും എന്നായിരിക്കും എന്റേ മുന്നിൽ നിൽക്കുന്ന നിങ്ങൾ ഓരോരുത്തരും ചിന്തിക്കുന്നത് … ശരിയല്ലേ…

ഇവിടേ നമ്മുടേ സ്ക്കൂൾ പി.ടി.എ ഭാരവാഹികളും അവരോടൊപ്പം നമ്മുടേ ക്ഷണം സ്വീകരിച്ചെത്തിയ ജി.ബി.എസ്. അമേരിക്കൻ സൈന്റിഫിക് റിസർച്ച് സെന്ററിൽ നിന്നും റിട്ടേട് ആയി സേവനമനുഷ്ഠിക്കുന്ന 2 പേരുമാണ് നമ്മോടൊപ്പമുള്ളത്…

എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം പറയാൻ വേണ്ടി തന്നേയാണ് ഇങ്ങനൊരു ഒത്തുചേരൽ നടത്തിയിട്ടുള്ളത് ….

നമ്മുടേ സ്ക്കൂളിന്റേ നന്മ മരങ്ങളായ മൂന്ന് പേർ നമ്മുടേ സ്ക്കൂളിനെ പ്രതിനിധീകരിച്ച് കൊണ്ട് തന്നേ അത്യന്തം വാശിയും , ഒരുപാട് നിയമക്കുരുക്കുകളും , പോരാട്ട ഭീതിയും , എല്ലാം നില നിൽക്കുന്ന വലിയൊരു മത്സര പോരാട്ട വിജയ ലക്ഷ്യത്തിന് സാക്ഷികളാകാൻ വേണ്ടി ഇന്ന് വൈകുന്നേരം കൊച്ചിയിലേക്ക് തിരിക്കുകയാണ്…

നാളെയൊരു ദിവസം നമ്മുടേ പ്രോജക്ടിന്റേ മുന്നോടിയായുള്ള കാര്യങ്ങൾ ഇവർക്ക് അവിടേ വെച്ച് ചെയ്തു തീർക്കുവാനും മറ്റന്നാൽ എല്ലാവരും ഉറ്റു നോൽക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പോലും എത്തിയിട്ടുള്ള വിധികർത്താക്കൾ വിധി നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ദിവസമാണ്.

നമ്മുടേ ഈ സ്ക്കൂളിലേ എല്ലാവരുടേയും പ്രാർത്ഥനകൾ ഇവർക്കൊപ്പമുണ്ടാകണം എന്ന് എല്ലാവരോടും കൂടേ ഓർമ്മപ്പെടുത്തി കൊണ്ട് അവർക്ക് മൂന്ന് പേർക്കും നല്ലൊരു യാത്രയയപ്പ് നൽകുന്നതിന് വേണ്ടി നമുക്ക് ഈ വേദിയിലേക്ക് അവരേ സ്വാഗതം ചെയ്യാം…

ഷാനിദ് ഇബ്നു ഷാൻ (ഷാനു )

നിഷാദ് (നിച്ചു)

ആന്റ് ….മിൻഹാ ഫാത്തിമ ..

എന്ന് പറയേണ്ട താമസം എല്ലാവരും കൈയ്യടിച്ചു കൊണ്ട് അവരേ മൂന്ന് പേരേയും സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു…

അവസാനം എല്ലാം നേടിയെടുത്ത് തന്റേ ഉള്ളം കയ്യിൽ ആക്കിയതിന്റേ ഒരു പ്രത്യേക ഫീൽ ആയിരുന്നു മിൻഹയുടേ മുഖത്ത് കാണാൻ കഴിഞ്ഞത്…

ഇതിനെല്ലാം സാക്ഷിയാകേണ്ടി വന്നതിൽ നാജിയുടേയും പാത്തുവിന്റേയും മുഖത്ത് നിരാശ മാത്രമായായിരുന്നു…

എങ്കിലും ഇതെല്ലാം ഇന്ന് ക്ലാസ്സിൽ വരാത്തത് കാരണം ഷാനക്ക് കാണേണ്ടി വന്നില്ലല്ലോ എന്ന ഒരാശ്വാസവും അവർക്കുണ്ടായിരുന്നു…

മിൻഹയുടേ കൂടേ സ്റ്റേജിലേക്ക് കയറിയ നിച്ചു വിന്റേ മുഖത്തും മിൻഹയുടേ സ്ഥാനത്ത് ഷാനയില്ലാത്തതിന്റേ സങ്കടം നിലനിൽക്കുന്നുണ്ടായിരുന്നു…

എന്നാൽ ഇങ്ങനൊരു യാത്രയയപ്പ് കാണാൻ ഷാനയില്ലല്ലോ എന്ന നിരാശയും മിൻഹയുൾപ്പെടേ പലരിലും വ്യക്തമായിരുന്നു….

അങ്ങനേ അവർ മൂന്നും സ്റ്റേജിൽ കയറിയതും എല്ലാവരും അവർക്ക് പരസ്പരം ഷൈക്കാന്റ് ഒക്കേക്കൊടുത്ത് കൊണ്ട് വരവേറ്റു…

എല്ലാവരുടേയും ആശംസ വാക്കുകളും അവർക്ക് വിജയത്തിലേക്കെത്താനുള്ള ധൈര്യവും എല്ലാം നൽകി കൊണ്ട് തന്നേ …

വൈകുന്നേരം 5 മണിക്ക് സ്ക്കൂളിൽ എത്തണം .

ശേഷം സ്ക്കൂളിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടണം എന്ന തീരുമാനത്തിൽ അവരുടേ വീടുകളിലേക്ക് യാത്രയായി …

📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

ഷാന ഇന്നലേ എന്റേ വീട്ടിൽ നിന്നും പോയതിന് ശേഷം എനിക്കും അവളുടേ കാര്യങ്ങൾ ഓരോന്നാലോചിച്ച് കൊണ്ട് മനസ്സിന്റെ എല്ലാ സമാധാനവും നഷ്ടപ്പെട്ടിരുന്നു.

ഷാനുവിന്റേ വീട്ടിൽ വെച്ച് നടന്നതെല്ലാം പറഞ്ഞില്ലെങ്കിലും ഷാനുവിനും മിൻഹയാണ് പ്രോജക്ടിൽ പങ്കെടുക്കാൻ താൽപര്യം എന്ന് ഞാൻ ന്റെ ഇക്കാക്ക ചോദിച്ചപ്പോ പറയുകയുണ്ടായി…

ഷാനയുള്ള സമയത്ത് തന്നേ ഇക്കാക്ക ഒരുപാട് പ്രാവശ്യം പ്രോജക്ടിന് വേണ്ടി ഷാന സമ്മദിച്ചോ എന്ന് എന്നോട് ചോദിച്ചപ്പോഴും ഞാൻ അതിനേക്കുറിച്ച് അവൾ പോയിട്ട് സംസാരിക്കാം എന്നായിരുന്നു മറുപടി പറഞ്ഞത്…

അങ്ങനേ ഷാനുവിന്റേ ഇഷ്ടം മിൻഹ പങ്കെടുക്കുന്നതാണെന്നറിഞ്ഞപ്പോൾ പിന്നേ ഇക്കയും എന്നോടൊന്നും ചോദിക്കാൻ നിന്നില്ല…

മിൻഹക്കിട്ടൊരു പണി കൊടുക്കണമെന്ന് പറഞ്ഞിട്ടവസാനം ഇങ്ങനെയാണോ ഓൻ ചെയ്തത് ..

ഞാനൊന്ന് ഓനേ കാണട്ടേ എന്നും പറഞ്ഞ് പോയ ഇക്കാക്ക തിരിച്ച് വന്നിട്ടും അതിനേക്കുറിച്ചൊന്നും പറയുന്നത് കേട്ടില്ല..

ഞാനായിട്ട് അതിനേക്കുറിച്ച് ചോദിക്കാനും പോയില്ല…

അല്ലെങ്കിലും ഇനിയെന്ത് ചോദിച്ചിട്ടും എന്താ കാര്യം… ഷാനയേക്കൊണ്ട് കഴിയുന്നോട് ത്തോളം വെറുപ്പും വാങ്ങി കൂട്ടിയിട്ടല്ലേ ഓളേ ഓൻ പറഞ്ഞുവിട്ടത് തന്നേ…

ആകേ ഒരു സമാധാനം എന്ന് പറയാൻ ഷാനുവിന്റേ സമ്മതം ഇല്ലാതേ ഞങ്ങൾ ഇന്നലേ ആ വീട്ടിൽ നിന്നും ഇറങ്ങി വന്നെങ്കിലും …

നിച്ചുവിനെതിരേ ഷാനു ഞങ്ങളോട് മുഴക്കിയ ഭീക്ഷണിയുമായി ബന്ധപ്പെട്ട് കൊണ്ട് ഓനോട് ഒന്നും ചോദിക്കാനോ പറയാനോ ഷാനു നിന്നിട്ടില്ലാ എന്നതാണ്..

നിച്ചു രാവിലേ സ്കൂളിൽ പോകുന്നതിന് മുമ്പ് ഷാന ഇവിടേ നിന്നും പോയോ എന്നറിയാൻ വേണ്ടി ഇവിടേ വന്നിരുന്നു..

ഇന്നലേ തന്നേ അവളുടേ വീട്ടിലേക്ക് പോയി എന്ന് പറഞ്ഞപ്പോൾ ഇന്ന് സ്ക്കൂളിൽ നിന്നും കണ്ടോളാം എന്ന് പറഞ്ഞാണ് പോയത് തന്നേ…

ഇനിയിപ്പോ ഓൻ സ്കൂളിൽന്ന് വന്നാലേ ഷാനയുടേ സ്ഥിതി എന്താണെന്നറിയാൻ കഴിയുകയുള്ളൂ…

📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

എന്റെ റൂമിലേ ടേബിളിന്റേ മുകളിൽ ചിരിച്ച് കൊണ്ട് എന്നേ തന്നേ നോക്കി നിൽക്കുന്ന ന്റെ പൊന്നുപ്പച്ചിയുടേ ഫോട്ടോ നോക്കി കൊണ്ടും ന്റെ തലയണയോടുമൊക്കേയായി പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ഒരുപാട് സങ്കടങ്ങളും ,

പാതിവഴിയിൽ നഷ്ടപ്പെട്ടു പോയ ഒരുപാട് ആഗ്രഹങ്ങളും ഒക്കേ ഒന്ന് കൂടേ പൊടി തട്ടിയെടുത്ത് നഷ്ടങ്ങളുടേ ഏടിലേക്കൊരെത്തിനോട്ടമെന്നോണം എങ്ങനെയൊക്കേയോ ഇന്നത്തേ ദിവസം വൈകുന്നേരം ആക്കി എന്ന് തന്നേ പറയാം…

എന്റേ മനസ്സ് മുഴുവൻ മരവിച്ചു കഴിഞ്ഞിരിക്കുന്നു…

ഇന്ന് സ്ക്കൂളിൽ ഞാൻ പോയില്ലെങ്കിലും ഷാനുവിന്റേയും മിൻഹയുടേയും കാര്യങ്ങൾ ഓർത്ത് ഒരു മനസ്സമാധാനവുമില്ലെനിക്ക് …

അവർ രണ്ടുമൊരുമിച്ചൊരു യാത്ര പുറപ്പെടുകയാണിന്ന്…

ഇനിയങ്ങോട്ടുള്ള ഓരോ നിമിഷവും ഓർക്കുമ്പോൾ വല്ലാതേ വേദന തോന്നുന്നു.

മൂന്ന് ദിവസം അവരൊരുമിച്ച് ഒരേ സ്ഥലത്ത് ..

അള്ളാ … എന്തൊരു പരീക്ഷണമാണിത്.. എനിക്കോർക്കാൻ കൂടി കഴിയുന്നില്ലല്ലോ…

ഷാനുവിനും മിൻഹക്കും അവരുടേ വീട്ടുകാരൊന്നും ഇല്ലാതേ തന്നേ ശരിക്കും എല്ലാത്തിനും ഫ്രീഡം കിട്ടുന്ന ഒരു ദൂര യാത്രയാണല്ലോ അവർ പോകുന്നത്…

ഇനി ഇപ്പോ തന്നേ പുറപെട്ടു കഴിഞ്ഞിട്ടുണ്ടാകുമോ അവര് ….

അതറിയാൻ എന്താ ഒരു വഴി…

സജാദ്ക്കയേ വിളിച്ചാലോ കാക്കൂന്റേ ഫോണിൽന്ന് …

മൂപ്പര് കണ്ടു പിടിച്ച പ്രോജക്ട് ആയത് കൊണ്ട് ഇക്കാക്ക് അറിയാതിരിക്കാൻ വഴിയില്ല …

പക്ഷേങ്കിൽ ഞാനെന്ത് ചോദിക്കും സജാദ്ക്കയോട്… മൂപ്പരേ വിളിച്ചിട്ട് ഫെബിക്ക് ഫോൺ കൊടുപ്പിക്കുന്നതാകും ബുദ്ധി … അവളോട് ചോദിക്കാം… എന്തേലും അവൾക്കും അറിയാതിരിക്കില്ലല്ലോ.

📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊📚🖊
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

ഹലോ …

ആ… ഷാനിബേ പറയടാ… എന്താ വിശേഷം ..

കുഴപ്പമൊന്നുമില്ലടാ അങ്ങനേ പോണ് ..എന്താ അന്റേ പാട് ….

ഞാനും അങ്ങനേയൊക്കേ തന്നേ.. ഇപ്പോ വീട്ടിൽ വന്ന് കയറാടാ …..അപ്പോഴാ നീ വിളിച്ചതന്നേ…..

ഞാൻ നമ്മളേ ഷാനുവൊക്കേക്കൂടി പോകല്ലായിരുന്നു ഇന്ന്… അപ്പോ അവർക്ക് കൊണ്ട് പോകാനുള്ളതൊക്കേ പാക്ക് ചെയ്യാൻ വേണ്ടി ഓൻ വിളിച്ചിട്ട് പോയതായിരുന്നു…

ആഹ്… ശരിയാ … എന്നിട്ട് അവര് പോയോടാ..

ഉം. അവര് ഒരു 6 മണിയൊക്കേ ആയപ്പോഴേ പോയി.. ഷാന എവിടേടാ …

ഓള് ഇവിടേ എന്റേ അടുത്തുണ്ട്ടാ സജാദേ… ഓൾക്ക് ഫെബിയോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോ ഞാൻ നിന്നേ വിളിച്ചതാ …

ആണോ … നീ എന്നാൽ ഷാനക്ക് കൊടുക്ക് ഫോൺ , ..

ഷാന എന്തൊക്കെയുണ്ട് മോളേ വിശേഷം … ഇന്ന് ക്ലാസ്സിൽ പോയില്ലാ എന്ന് കേട്ടു… എന്ത് പറ്റി..

ഞാൻ പോയില്ലായെന്ന് ഇക്കാനോട് ആര് പറഞ്ഞു…

അതൊക്കേ അറിഞ്ഞൂന്നേയ് … എന്തേയ് പോകാഞ്ഞേ നീ …

ഹ… പറ സജാദ്‌ക്ക .. ആരാ പറഞ്ഞത് ന്ന് …

അത് നിച്ചു പറഞ്ഞതാടീ… ഞാനിപ്പോ അവരേ യാത്രയാക്കിയിട്ട് വന്നതേ ഉള്ളൂ…. അവര് പോയില്ലേ മത്സരത്തിന് വേണ്ടി…

ഇക്ക അത് പറഞ്ഞതും എന്റേ നെഞ്ചിൽ നിന്നും ഒരു പിടക്കലായിരുന്നു….

ഷാനാ … എന്താ നീ ഒന്നും മിണ്ടാത്തത് … പ്രോജക്ടിൽ നീ മത്സരിക്കാത്തത് കൊണ്ട് എല്ലാവരേയും ഫെയ്സ് ചെയ്യാൻ മടിച്ചിട്ടാണോ ഇന്ന് ക്ലാസ്സിൽ പോകാഞ്ഞത്…

ന്നോട് ഫെബീ രാവിലേ പറഞ്ഞിരുന്നു. നീയല്ല ഷാനുവിന്റേ കൂടേ പങ്കെടുക്കുന്നതെന്ന്…

സാരല്ല മോളേ … അത് നിനക്ക് വിധിച്ചിട്ടില്ലായെന്ന് വിചാരിക്ക്.. അവര് പോയി വിജയിക്കട്ടേ അല്ലേ മോളേ …

ഉം. അതേ … അല്ലാതേ ഞാനെന്ത് പറയാനാ .. ഇക്കാന്റേ ആഗ്രഹം അല്ലേ ആ പ്രോജക്ടിന്റേ വിജയം… അവര് വിജയിച്ച് വരും … എനിക്കുറപ്പാ ഇക്കാ..

എന്താ ഷാനാ … അത് പറയുമ്പോ മോളേ ശബ്ദം ഒക്കേ ഇടറുന്ന പോലേ….

ഏയ് … ഇല്ലല്ലോ.. ഇക്കാക്ക് തോന്നുന്നതാ…

മോള് ഇനി വെറുതേ അവിടേയിരുന്ന് ടെൻഷൻ ആവണ്ട… എന്തായാലും ഈ രണ്ട് ദിവസം നിന്നേ ആ വീട്ടിൽ ടെൻഷൻ ആക്കി ഇരുത്താൻ എനിക്കും ഫെബിക്കും തീരേ താൽപ്പര്യമില്ല…

അത് കൊണ്ട് ഷാനിബിനോട് ഞാൻ പറഞ്ഞോളാ ഇപ്പോ കാര്യങ്ങളൊക്കേ… എന്നിട്ട് നിങ്ങള് നാളേ രാവിലേ റെഡിയായി നിന്നോ …
ഞാൻ വരാം…

മോളേ ഉമ്മച്ചിനേ ഇവിടേ ന്റെ ഉമ്മചിക്ക് കൂട്ടിനാക്കിയിട്ട് നമുക്ക് നാലാൾക്കും എല്ലാം മറന്ന് സന്തോഷിച്ച് തകർത്ത് അടിച്ചു പൊളിച്ചിട്ട് ഒരു രണ്ടു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് തിരിച്ച് വരാം.

എന്ത് പറയുന്നു ഷാന… ഇപ്പോ ഹാപ്പിയായോ മോള് ..

വേണ്ട ഇക്ക … ഞാനെങ്ങോട്ടും ഇല്ല… എനിക്കൊന്നിനും ഒരു മൂഡില്ല…

ഇനിയൊന്നും മോളിങ്ങോട്ട് പറയണ്ട .. നീ ഷാനിബിന് ഫോൺ കൊടുത്തേ…

അങ്ങനെ നീണ്ട ഒരു മണിക്കൂറിലേ സംസാരങ്ങൾക്ക് ശേഷം നാളേ എല്ലാവരും കൂടേ ഒരു അടിച്ചു പൊളി ട്രിപ്പ് ഒക്കേ പ്ലാൻ ചെയ്തു.

എനിക്കാണേൽ ഒരു സമാധാനവുമില്ല…ന്റെ മനസ്സ് മുഴുവൻ ന്റെ ഷാനുവും മിൻഹയും ഒത്തുള്ള ദിവസങ്ങളാണ്…

ഫെബിയാണേൽ ഞാൻ ചോദിക്കുന്നതിനൊന്നുമല്ലാ ഓളേ മറുപടി…

പെണ്ണ് വീഗാലാന്റ് എന്നും പറഞ്ഞ് തുള്ളാണ്… എന്റേ (പശ്നങ്ങൾ ഒന്നും ഓൾക്ക് കേൾക്കേ വേണ്ടാ…

പിന്നേ ഒരുപാട് ആലോചിച്ചപ്പോ എനിക്കും തോന്നി എല്ലാം മറന്നു കൊണ്ടുള്ള ഒരു യാത്ര തന്നേയാണ് ഇപ്പോ എന്തിനും മരുന്നെന്ന് …

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

2.7/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!