✍✍ *രചന – ഫർഷാദ് ഷ വയനാട്*
എനിക്കാണേൽ ഒരു സമാധാനവുമില്ല…ന്റെ മനസ്സ് മുഴുവൻ ന്റെ ഷാനുവും മിൻഹയും ഒന്നിച്ച് ഇനിയുള്ള ദിവസങ്ങളാണ്…
ഫെബിയാണേൽ ഞാൻ ചോദിക്കുന്നതിനൊന്നുമല്ലാ ഓളേ മറുപടി തന്നേ…
പെണ്ണ് വീഗാലാന്റ് എന്നും പറഞ്ഞ് തുള്ളാണ്… എന്റേ (പശ്നങ്ങൾ ഒന്നും ഓൾക്ക് കേൾക്കേ വേണ്ടാ…
പിന്നേ ഒരുപാട് ആലോചിച്ചപ്പോ എനിക്കും തോന്നി എല്ലാം മറന്നു കൊണ്ടുള്ള ഒരു യാത്ര തന്നേയാണ് ഇപ്പോ എന്ത് കൊണ്ടും നല്ല തെന്ന് …
തുടർച്ച
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
ഞങ്ങള് ഏകദേശം കൊച്ചിയിലെത്താറായി….
പോയിക്കൊണ്ടിരിക്കുന്ന ബസ്സിലേ സൈഡ് സീറ്റിലിരുന്നു പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഷാനു.
അവന്റേ തൊട്ടടുത്ത് നിച്ചുവും ഗഫൂർ മാഷും ..
അതിന്റേ ബാക്കിലേ സീറ്റിൽ ഞാനും ലേഖ ടീച്ചറും…
പക്ഷേങ്കിൽ നന്നായി എഞ്ചോയ് ചെയ്യാൻ ആഗ്രഹിച്ച് വന്ന യാത്രയാണെങ്കിലും ഇത് വരേ നമ്മളേ മൊഞ്ചനേ ഒന്ന് ഒറ്റക്ക് വരേ കിട്ടിയില്ലെന്നതാണ് സത്യം…
എപ്പൊഴേലും ഒന്ന് ഓനേ ഒറ്റക്ക് കിട്ടുമ്പോഴേക്കും ആ ദുഷ്ടൻ നിച്ചു ഒരു കട്ടുറുമ്പ് ആയി ഞങ്ങൾക്കിടയിൽ വന്നു നിൽക്കാണ്…
ഓന്റേ കൂടേ ഒന്ന് ഒന്നിച്ച് നിൽക്കാൻ പോലും നിച്ചു തെണ്ടീ സമ്മദിക്കണില്ല…
എങ്കിലും അതിനേക്കാൾ കൂടുതൽ മ്മളേ പ്രശ്നം ഷാനുവിനേ കാണുമ്പോഴാണ്….
ഓന്റേ വീട്ടിന്ന് കാണിച്ച സ്നേഹത്തിലൊക്കേ ഒരൽപ്പം മാറ്റം വന്നിട്ടുണ്ടോ എന്നൊരു ചെറിയ സംശയം…
ഓന്റേ മുഖത്തൊന്നും ഇത്ര നേരായിട്ടും വല്യ സന്തോഷമൊന്നും ഞാൻ കണ്ടതേ ഇല്ല….
എന്തോ ഒരു ടെൻഷൻ ഉള്ളത് പോലേ …
ലേഖ ടീച്ചർ എന്റേ അടുത്ത് ഇരുന്ന് കൊണ്ട് ഉറങ്ങിയെന്നുറപ്പു വരുത്തിയ സമയം ഞാൻ എന്റേ കൈ കൊണ്ട് ഷാനുവിന്റേ സീറ്റിന്റേ സൈഡിലൂടേയൊക്കേ ഒരുപാട് ഓനേ തോണ്ടി നോക്കി…
പക്ഷേ … എന്തോ … ഓന്റേ ഭാഗത്ത് നിന്നും വല്യ റെസ്പോൺസ് ഒന്നും കണ്ടതേയില്ല. : .
അങ്ങനേ പിന്നേ തുടർന്നുള്ള യാത്രയൊന്നും എനിക്ക് അത്ര വലിയ സന്തോഷമൊന്നും തോന്നിയില്ല…
പിന്നേയും എനിക്ക് ആകേയുള്ളൊരാശ്വാസം . എന്റേ മുന്നിൽ ഇനിയുള്ള രണ്ട് ദിവസങ്ങളാണ്….
അങ്ങനേ വീണ്ടും ഒരു മണിക്കൂറിലേ യാത്രക്ക് ശേഷം ഞങ്ങൾ നല്ലൊരു ഫ്ലാറ്റിലെത്തിച്ചേർന്നു…
അപ്പോ സമയം ഏകദേശം പുലർച്ചയോടുത്തിരുന്നു….
ഒരു ഹാൾ , ബാൽക്കണി , കിച്ചൺ , 2 റൂം ഇതായിരുന്നു അടുത്ത 2 ദിവസത്തേക്കുള്ള ഞങ്ങളുടേ തട്ടകം….
ഞാനും ലേഖ ടീച്ചറും ഒരു റൂമിലും അവര് മൂന്നും തൊട്ടടുത്ത റൂമിലും ആയി നിലയുറപ്പിച്ചു.
പക്ഷേ അപ്പോഴും മ്മക്ക് മ്മളേ മൊഞ്ചനേ ഒറ്റക്ക് കിട്ടിയതേയില്ല…
പിന്നേ നമ്മള് വേഗം റൂമിൽക്കയറി ഫ്രഷായിക്കൊണ്ട് പുറത്തേ ബാൽക്കണിയിൽ പോയി അങ്ങനേയിരുന്നു….
ഒരുപാട് നേരം അങ്ങനേ അവിടേ തന്നേ നിന്നെങ്കിലും ഞാൻ ആഗ്രഹിച്ചത് പോലേ മ്മളേ മൊഞ്ചൻ അവരേ റൂമിൽ നിന്നും പുറത്തേക്കിറങ്ങി വന്നതേയില്ല. :
അങ്ങനേ ആ പ്രതീക്ഷയും പോയി എന്ന് വിചാരിച്ച് കുറച്ച് നേരം ഒന്നുറങ്ങാം എന്ന തീരുമാനത്തിൽ റൂം ലക്ഷ്യമാക്കി നടക്കാൻ നിന്നപ്പോഴാണ് അവരുടേ റൂമിന്റേ ഡോർ തുറക്കപ്പെട്ടത്…
വലിയ പ്രതീക്ഷയിൽ നമ്മളങ്ങട് നോക്കിയതും ദേയ് വരുന്നു മ്മളേ മൊഞ്ചൻ
ആ സമയം മ്മക്ക് മ്മളേ മൊഞ്ചന്റേ വരവ് കണ്ട് ഒരുപാട് സന്തോഷം ഒക്കേ തോന്നി…
പക്ഷേ ഓന്റേ മുഖത്താണേൽ വല്യ തെളിച്ചമൊന്നും ഇല്ലേയില്ല…
അങ്ങനേ ബാൽക്കണിയിൽ വന്ന് എന്നോട് വല്യ മൈന്റ് ഒന്നും കാണിക്കാതേ പുറത്തേ കാഴ്ച്ചകളും കണ്ടങ്ങനേ നിന്നൂ ….
കൊറേയൊക്കേ ഞാൻ ഓന്റേ മൊഞ്ചും നോക്കിയങ്ങനേ നിന്നെങ്കിലും ഇതിപ്പോ ഇങ്ങനേ പോയാൽ മാത്രം ശരിയാവില്ലാ എന്ന് തോന്നിയത് കൊണ്ട് പതുക്കേ ഓന്റേ അടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു….
ഈ സമയം ഒന്ന് പുറകിലോട്ട് തിരിഞ്ഞ് നോക്കി.
അതേ രണ്ട് റൂമിന്റേ ഡോറും ലോക്ക് ആണ് .
ഇനി അഥവാ ആരെങ്കിലും ഡോർ തുറക്കാൻ നിന്നാൽ തന്നേ ആ ശബ്ദം കേട്ട് കൊണ്ട് ഇവന്റേ അടുത്ത് നിന്നും അകന്ന് മാറാം എന്ന് കരുതി അവന്റേ കൈകൾ എന്റേ കൈകൾക്കുള്ളിലാക്കി അവനോട് ചേർന്ന് നിന്നൂ…
പക്ഷേ അപ്പോഴും അവന് എന്തോ മ്മളേ റൊമാൻസ് ഒന്നും ഇഷ്ടപ്പെടാത്തത് പോലേ ….
ഓന്റേ ഭാഗത്ത് നിന്നും ഞാൻ പ്രതീക്ഷതൊന്നും ഉണ്ടായതേയില്ല…
അപ്പോപിന്നേ..ഞാൻ വിട്ട് കൊടുക്കോ … അതും ഇല്ലാ … നമ്മള് പുറത്തേക്ക് കാഴ്ച്ചകൾ കണ്ട് കൊണ്ട് നിൽക്കുന്ന ഓന്റേ ബാക്കിലൂടേ വന്ന് ഓനേയും പറ്റിപ്പിടിച്ച് അങ്ങനേ നിന്നൂ …
ടാ … ഷാനു .. നിനക്കെന്താ പറ്റിയത് ചെക്കാ… ഞാൻ എന്ത് ചോദിച്ചാലും എന്ത് ചെയ്താലും നിന്റേ ഭാഗത്ത് നിന്നും ഒരു റെസ്പോൺസും ഇല്ലല്ലോ…
എന്തെങ്കിലും പ്രശ്നം ഉണ്ടോ …
ഇങ്ങോട്ടേക്ക് വന്നതിന് ശേഷം എന്നേയൊന്ന് മൈന്റ് വരേ ചെയ്യണില്ലല്ലോ നീ…
ടാ … കൊരങ്ങാ… നിന്നോടാ ചോദിക്കിണേ ..
എന്നും പറഞ്ഞ് നമ്മള് ഓനേയങ്ങ് പിടിച്ച് കുലുക്കീ …
അടങ്ങി നിൽക്ക് മിൻഹാ … നീയൊന്നങ്ങട് മാറി നിന്നേ …
ഇല്ല… എനിക്ക് ന്റെ കലിപ്പനേ ഇങ്ങനേ കെട്ടി പിടിച്ച് തന്നേ നിൽക്കണം… ഞാൻ വിടില്ല നിന്നേ….
മിൻഹാ …ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ
എന്തടാ ചെക്കാ … എന്നും ചോദിച്ച് നമ്മള് ഓനേം പിടിച്ച് തിരിച്ച് എന്റേ മുഖാമുഖം നിർത്തി കൊണ്ട് ഓന്റേ മാറത്തങ്ങ് ചാഞ്ഞ് കിടന്ന് …
ദേയ് നീയൊന്നെന്നേ വിട്ടേ …. ആരേലൊക്കേ ആ ഡോറും തുറന്ന് വരും ..പറഞ്ഞേക്കാം..
ആരും വരില്ല ഷാനു . എല്ലാവരും നല്ല ഉറക്കത്തിലാണ്.
ഇനി ഡോർ തുറന്നാൽ തന്നേ ഡോറിന്റേ ശബ്ദം നമുക്ക് കേൾക്കാവുന്നതേയുള്ളൂ.
അതുകൊണ്ട് അത് ഓർത്തു ന്റെ മോൻ ടെൻഷൻ ആവണ്ട.
എന്താ നിനക്ക് ചോദിക്കാനുള്ളത് എന്നു പറയ് ആദ്യം…
അത് പിന്നേ മിൻഹാ ….ഒരു പക്ഷേ ഇന്ന് നമുക്ക് ഈ പ്രോജക്ടിന് സെലക്ഷൻ കിട്ടിയില്ലെങ്കിലോ . നമ്മൾ ഇത്ര ദൂരം വരേ വന്നതും എല്ലാവരുടേയും പ്രതീക്ഷയും ഒക്കേ വെറുതേയാകില്ലേ..
അതിനാരാ പറഞ്ഞേ…നമുക്ക് സെലക്ഷൻ കിട്ടില്ലായെന്ന് … എന്താ ഇപ്പോൾ അങ്ങനെയൊക്കെ തോന്നാൻ…
ഏയ് ഒന്നുല്യാ ഞാൻ ചോദിച്ചെന്നേയുള്ളു….
അങ്ങനെ ആവശ്യമില്ലാത്തതൊന്നും ഇപ്പോൾ ചിന്തിച്ചു കൂട്ടാൻ നിൽക്കണ്ട … എനിക്കുറപ്പുണ്ട് നമുക്ക് സെലക്ഷൻ കിട്ടുമെന്ന് ….
ഇനിയിപ്പോ മിൻഹാ …. സെലക്ഷൻ കിട്ടിയെന്ന് തന്നെ വെക്ക് … മത്സരത്തിന്റേ ആ സമയം നമ്മളിൽ ആർക്കേലും എന്തെങ്കിലും ഒരു ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ . …
എല്ലാവരേയും കാണുമ്പോൾ നമുക്കുള്ള കോൺഫിഡൻസ് ഒക്കേ നഷ്ടപ്പെട്ടു പോയാൽ ….
നമ്മൾ മൂന്നിലാരായാലും ആദ്യമായിട്ടല്ലേ ഇങ്ങനെ ഒരു വേദിയിൽ ….
നീയെന്തിനാ ഷാനു വേണ്ടാത്തത് ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത്….അങ്ങനെയൊന്നും സംഭവിക്കില്ല….
അല്ലാ …മനുഷ്യൻറെ കാര്യം അല്ലേ അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ …. വരാനിരിക്കുന്നതെല്ലാം ഒന്ന് മുൻകൂട്ടി കാണുന്നത് നല്ലതല്ലേ മിൻഹാ ..
ഷാനൂ ഇനിയിപ്പോ നമ്മളിൽ ആർക്കേലും അങ്ങനേ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടായി എന്ന് തന്നേയിരിക്കട്ടേ… പക്ഷേ എന്തിന് ടെൻഷൻ ആവണം..
അതായത് മിൻഹാ …
മത്സര നിയമപ്രകാരം അവരുടേ കണ്ടീഷനിൽ ഒന്നാമതായി പറയുന്നത്
ഒരു ടീമിൽ മൂന്ന് പേർ ഉണ്ടായിരിക്കണമെന്നുള്ളതാണ്…
അതിന് നമ്മൾ മൂന്ന് പേരും സെറ്റല്ലേ ഷാനൂ…
ആണ് മിൻഹാ…
നമ്മളിലൊരാൾ മെഷിനറിയുടേ പ്രവർത്തനം നിയന്ത്രിക്കാൻ
മറ്റൊരാൾ എന്താണ് പ്രവർത്തനമെന്ന് ആ സമയം മറ്റുള്ളവർക്ക് വേണ്ടി എക്സ്പ്ലയ്ൻ ചെയ്യാൻ …
മൂന്നാമതൊരാൾ മറ്റു സഹായങ്ങൾക്ക് വേണമെങ്കിൽ ഉൾപ്പെടുത്താം എന്നുമാണ് മത്സരനിയമം…
അതിൽക്കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ നിയമപ്രകാരം പാടില്ല …
നമ്മുടേ പ്രോജക്ടിനേ സംബന്ധിച്ചിടത്തോളം നമുക്ക് മൂന്ന് പേർക്കും ഓരോ കാര്യങ്ങൾ ചെയ്യാനുണ്ട്.
അപ്പോപ്പിന്നേ ഞാൻ പറഞ്ഞതു പോലേ ആർക്കേലും എന്തെങ്കിലും ഒരു പ്രശ്നം സംഭവിച്ചു കഴിഞ്ഞാൽ അവർക്ക് പകരം ഒരാള് എന്ന് പറഞ്ഞു മാറ്റി നിർത്താൻ നമ്മളുടേയടുത്ത് നാലാമതൊരാളേ ഉൾപ്പെടുത്താൻ പറ്റില്ല.
അതിന് എന്ത് സംഭവിക്കാൻ ഷാനു ….. പോരാത്തതിന് ഇതൊക്കേ ഇപ്പോഴാണോ ചിന്തിക്കുന്നത്..
സംഭവിക്കാനൊന്നുമില്ല… എന്ന് വെച്ച് സംഭവിച്ച് കൂടായ്കയുമില്ല. അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ….
നീ എന്തോ മനസ്സിൽ വെച്ചുകൊണ്ട് ആണല്ലോ സംസാരിക്കുന്നത് ഷാനു ….എന്തോ ….എൻറെ മനസ്സ് അങ്ങനെ പറയുന്നു…..
നിനക്ക് അങ്ങനെ തോന്നിയോ മിൻഹാ … എന്നാൽ പിന്നെ ഞാനായിട്ട് മറച്ചുവെക്കുന്നില്ല . കാര്യത്തിലേക്ക് കടക്കാം നമുക്ക് ….
അതിനുമുമ്പ് ഞാൻ ഒന്ന് നിച്ചുവിനേക്കൂടി വിളിക്കാം… എന്നിട്ട് നമുക്ക് തീരുമാനിക്കാം…
നിച്ചുവിനേയോ … അതും ഇങ്ങോട്ടോ … എന്നാ ആ വിഷയം പിന്നീട് സംസാരിക്കാം നമുക്ക് … വന്നതല്ലേയുള്ളൂ ..സമയം ഇനിയും ഇല്ലേ ഒരുപാട് . ..
എനിക്കിപ്പോ എൻറെ ഷാനുവിന്റേ കൂടേ ഇങ്ങനേ ഇരിക്കണം കുറച്ചുനേരം … അല്ലെങ്കിലേ ഓനൊരു കട്ടുറുമ്പാ …. ആ പിശാച് അവിടെക്കിടന്നുറങ്ങിക്കോട്ടെ ..അതാ നമുക്ക് നല്ലത്….
നമുക്കല്ല … നിനക്ക് നല്ലത് എന്ന് പറയ്…. മതി സുഖിച്ചത്… എണീറ്റ് പോയേ…
സോറി …. ഞാൻ പോകൂല മോനേ … എത്ര കാലത്തേ ആഗ്രഹാന്നറിയോ… ഇപ്പോ ഈ മിൻ ഹന്റേ മാത്രം പ്രോപ്പർട്ടി ആയി മാറിയത്….
മിൻഹന്റേ പ്രോപ്പർട്ടി ആയതല്ലല്ലോ മോളേ … ആക്കിയെടുത്തതല്ലേ നീ…
വാട്ട് ….
അല്ലാ ….ഷാനന്റേയടുത്ത്ന്ന് തട്ടിപ്പറിച്ചെടുത്തതല്ലേയെന്ന് …
ആര് തട്ടിപ്പറിച്ചെന്ന് … അങ്ങനേ അത്രക്ക് കഷ്ടപ്പെട്ടിട്ട് ഇവിടേ ആരും നിക്കണമെന്നില്ല… നിനക്ക് ഓളേ വേണേ അങ്ങ് പൊക്കോ..അല്ലേലും ഓളെടുത്തുന്ന് തട്ടിപ്പറിച്ച് എടുക്കാൻ പറ്റിയ ഒരു സാധനം
ഓഹോ …അങ്ങനേയാണോ … എന്നാൽ ഞാൻ പോകും ഓളെടുക്ക്…
ന്നാ .. നീ ഒന്ന് പോയേ ..അതൊന്ന് കണ്ടിട്ടെന്നേ ബാക്കി കാര്യം…
ദേയ് മിൻഹാ ..ഞാൻ സീരിയസ്സാണേ …
അയ്യടാ… രണ്ടിനേം കൊല്ലും ന്നാ ഞാൻ …
തമാശയായിരിക്കുമല്ലേ പറഞ്ഞത്…
അല്ലാ .. കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും ഞാൻ …
ഉം. അങ്ങനേയാണേൽ … ന്നാ തൽക്കാലം ഞാൻ പോണില്ല.
അങ്ങനേ വഴിക്ക് വാ മോനേ…
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
സമയം ഏകദേശം പുലർച്ചയോടടുത്തിട്ടുണ്ടാകും….
അപ്പോഴാണ് പ്രതീക്ഷിക്കാതേ ഒരു നിലവിളി കേൾക്കേണ്ടി വന്നത്….
ആഹാ … എന്നും ഉന്നം തെറ്റാറാണല്ലോ കാക്കൂ… ഇന്നെങ്ങനേ കറക്ട് കൊണ്ടു ….
ആ… ന്റെ ഉമ്മച്ചിയേ….ന്റെ വയറ് … അള്ളോ…
ഓ വയറിനായിരുന്നോ കിട്ടിയത്.. പാവം … ജസ്റ്റ് മിസ്സ്….അങ്ങനേ വേണം… ഇങ്ങനേയുണ്ടാകും ഈ ഷാനയോട് കളിച്ചാൽ …
ഉമ്മാ .. അള്ളോ….പോടി തെണ്ടീ…
ഏ…ന്റെ കാക്കൂന്റേ ശബ്ദത്തിനെന്താ പെണ്ണിന്റേ അലർച്ച പോലേ ഒക്കേയൊരു മാറ്റം .
എന്നും വിചാരിച്ച് മ്മള് പതുക്കേ കണ്ണ് തുറന്ന് ചുറ്റിലും നോക്കിയതും….
അള്ളാ … ഇവൾക്കാണോ അപ്പോ കിട്ടിയത്…
പണി പാളിയല്ലോ..
എന്തായാലും ഒരു അളിഞ്ഞ ഇളിയങ്ങ് പാസ്സാക്കി കൊടുത്ത്….
പടച്ചോനേ അപ്പോ ഞാൻ ഈ സാധനത്തിന്റേ വീട്ടിലാണോ ഇന്നലേ കിടന്നത്.
അപ്പോ ന്റെ വീട് ഞാൻ സ്വപ്നത്തിലങ്ങാനും ആണോ കണ്ടത്…
എന്നും വിചാരിച്ച് നമ്മള് നമ്മളേ കണ്ണൊന്ന് തിരുമ്മി ശരിക്കും നോക്കി….
ഏയ് … എന്റേ വീട് തന്നെയാണല്ലോ… അപ്പോ ഇവളെന്താ ഇവിടേ.
ടീ. നീയെന്തടീ ഇവിടേ ….
പോടിപ്പട്ടീ …അള്ളോന്റെമ്മോന്റെ വയറ് … ആ
എന്തിനാടീ നുണ പറയണേ …ഉമ്മാന്റേയല്ല നിന്റേ വയറ് എന്ന് പറയ് :
നീ പോടി ഷാന ഭദ്രകാളി …
ഹ…. നീ എന്റെയടുത്ത് കിടന്ന് കയറ് പൊട്ടിച്ചിട്ടൊരു കാര്യവുമില്ല മോളേ.
ഇതെന്റെ കാക്കു ഉറങ്ങിക്കിടക്കിണ എന്നേ പിടിച്ച് രാവിലേ എഴുന്നേൽപ്പിക്കാൻ വരുമ്പോ സ്ഥിരമായി കൊടുക്കുന്നതാ…
അങ്ങനേ കിട്ടിക്കിട്ടി മൂപ്പർക്ക് ഇപ്പോ എന്റേ ചവിട്ട് കൊള്ളാതേ ഒഴിഞ്ഞ് മാറാൻ നന്നായിട്ടറിയാ …
ഇന്നിപ്പോ ആള് മാറിയത് ഞാൻ അറിയില്ലല്ലോ മോളേ …സാരല്ല ട്ടോ … ഇടക്ക് ന്റെ അടുത്ത്ന്ന് ഇങ്ങനേ ഓരോ ചവിട്ട് കൊള്ളുന്നത് നല്ലതാട്ടോ ….
നീ പോടി ഭൂദേവി… ഇങ്ങോട്ടെണീറ്റ് വാ… നിനക്ക് ഞാൻ പലിശയും കൂട്ടുപലിശയും ഒക്കേ ചേർത്ത് തിരിച്ച് തരണ്ട്.
സോറി ഡിയർ … അല്ലാ നീയെന്താ ഇവിടേ ..
എനിക്കെന്താ ഇവിടേ വരാൻ പറ്റില്ലെന്നുണ്ടോ ..
അതേയ് … ഇന്നലേ ഒരു ടൂർ പ്ലാൻ ചെയ്തതൊക്കെ മറന്നുപോയോ …
ഓഹോ… അപ്പൊ അതാണ് രാവിലെ തന്നെ ഈ വരവിന്റേ ഉദ്ദേശം. അല്ലേ ഫെബി ..
അതേയല്ലോ…
എന്നാ പിന്നേ മക്കള് സമയം കളയാതെ വേഗം പോയി ഒരുങ്ങാൻ നോക്ക്..:
മക്കളങ്ങനേ ഒരുങ്ങുന്നില്ലെങ്കിലോ…
പിന്നേ ഒരുങ്ങാതേ … നിന്നേ ഒരുക്കാൻ ഇനിയങ്ങാനും നിന്റേ മറ്റോൻ വരണോ …
ഓൻക്കിപ്പോ എന്നേ ഒരുക്കലല്ലേ പണി..
ആ.. അത് ശരിയാ … ഓനിപ്പോ മിൻഹയേ ഒരുക്കുന്നുണ്ടാകും ലേ…
എന്ന് ഷാനയേ കളിയാക്കിക്കൊണ്ട് പറഞ്ഞതും ആ സമയം അവളുടേ മുഖത്ത് സങ്കടം അണപൊട്ടാൻ തുടങ്ങി…
അയ്യേ … ഇതെന്താ ഷാനാ ഇപ്പോഴും ആ പൊട്ടനെ ഓർത്തു സങ്കടപ്പെടാൻ നിൽക്കാണോ … നീ ഇപ്പോഴും വിട്ടില്ലേ ഓനേ.. ഞാൻ ചുമ്മാ പറഞ്ഞതാ പെണ്ണേ…
നമ്മളൊന്ന് അടിച്ചു പൊളിച്ചു കറങ്ങി തിരിച്ചു വരുമ്പോഴേക്കും നിൻറെ ഈ സങ്കടം ഒക്കെ ഞാൻ മാറ്റിത്തരാം ….. …..അതുപോരേ നിനക്ക്….
ദേയ് ഇങ്ങോട്ട് നോക്കിയേ ഷാന…..ഇത് ഈ ഫെബിയുടെ വാക്കാണ്. വിശ്വാസമില്ലെങ്കിൽ നീ തന്നേ നോക്കിക്കോ…..
നിൻറെ എല്ലാ സങ്കടങ്ങളും എടുത്തു ചുരുട്ടിക്കൂട്ടി അങ്ങ് ദൂരേക്ക് വലിച്ചെറിഞ്ഞിട്ടേ ഇനി ഒരു തിരിച്ചുവരവുള്ളൂ…
വേഗം പോയി റെഡിയാക് ….ന്നിട്ട് താഴേക്ക് വാ…
ഫെബീക്കുട്ടി… എന്നേ എടുത്ത് ബാത്ത്റൂമിൽ ആക്കിത്തരോ…
എന്തോ … എങ്ങനേ…
നിനക്ക് ഞാൻ വരണമെന്നുണ്ടെങ്കിൽ മാത്രം മതി… ഇല്ലേ മോളേ ഗുഡ് നൈറ്റ് … എന്നേ ഉറങ്ങാൻ വിട്ടേക്ക് …
ഈ ഒരു സാധനം…. ഇനി അവിടേയെത്തുമ്പോ കുളിപ്പിച്ച് തരണം എന്ന് പറയോ തെണ്ടീ…
ദേയ് …ന്റെ കാക്കുന്റേ സെയിം ഡയലോഗ്…
ഓഹോ… അപ്പോ ഓന്റേ തലയാണ് ആദ്യം പൊട്ടിക്കേണ്ടത്… ഓരോന്ന് ശീലിപ്പിച്ച് വെക്കും… മനുഷ്യനേ ബുദ്ധിമുട്ടിക്കാൻ … ചക്കിക്കൊത്തൊരു ചങ്കരൻ തന്നേ…
ദേയ് ഫെബീ… ന്റെ കാക്കൂനേ പറഞ്ഞാലുണ്ടല്ലോ…
നീയെന്താക്കും മോളേ ഞാൻ പറഞ്ഞാൽ … ദേയ് മിണ്ടാതേ അടങ്ങി അവിടേയിരുന്നോ ..ഇല്ലേ ഒരൊറ്റ ഇടലിടും നിലത്തേക്ക് പറഞ്ഞേക്കാം…
എന്തൊരു വെയ്റ്റാഡീ…
ആ ചിലപ്പോ വെയ്റ്റൊക്കേ താങ്ങേണ്ടിവരും മോളേ …
ഓഹോ….നമ്മളങ്ങ് വീഗാലാന്റ് എത്തട്ടേ… നിന്നേ ഞാൻ വെള്ളത്തിൽ മുക്കിക്കൊല്ലും നോക്കിക്കോ…
നീയങ്ങട് വാ ന്നെ മുക്കാൻ … അള്ളോന്റേ ഊരാ ….
ഊരയല്ലേ സാരല്ല… അറിഞ്ഞോണ്ടല്ലല്ലോ ചെയ്തേ… മനപ്പൂർവമല്ലേ …. അപ്പോ അതൊക്കേ സഹിക്കേണ്ടി വരും…
ഒരു 15 മിനിറ്റ് കൊണ്ട് കുളിച്ച് താഴേയെത്തിക്കോണം..പറഞ്ഞേക്കാം..
അപ്പോ നീ പോകാണോ … എന്നേ കുളിപ്പിക്കണില്ലേ ഫെബീ…
അന്റെ ഓനോട് പറയ് കുളിപ്പിക്കാൻ… ദേയ് വേഗം ഇറങ്ങി താഴേ എത്തിക്കോണം ….
എന്നും പറഞ്ഞ് ബാത്റൂമിന്റേ ഡോറും അടച്ച് ഫെബീ താഴേക്ക് പോയി…
പിന്നീട് നിമിഷങ്ങൾക്ക് ശേഷം ഞങ്ങൾ നാലും കൂടേ യാത്രയങ്ങാരംഭിച്ചു….
ശരിക്കും ന്റെ ഷാനുവിന്റേയും മിൻഹ യുടേയും കാര്യങ്ങൾ ഓരോന്ന് ചിന്തിച്ച് കൊണ്ട് തല പെരുത്ത് കയറുന്നുണ്ടെങ്കിലും ഫെബിയുടേയും കാക്കുമാരുടേയും സന്തോഷമൊക്കേ കണ്ടപ്പോൾ ഈ കറക്കം നന്നായിട്ടങ്ങട് ആഘോഷിക്കാൻ തന്നെ ഞാനും തീരുമാനിച്ചു….
ഒരു പക്ഷേ ….എന്നെ കൂടുതൽ ടെൻഷൻ ആക്കേണ്ടാ എന്ന് കരുതിയാവും .
പോകുന്നവഴിയിലൊന്നും ഷാനുവിനേയും പ്രോജക്ടിനേയും കുറിച്ച് ആർക്കും ഒന്നും തന്നേ പറയാൻ ഉണ്ടായിരുന്നില്ല…
എല്ലാവരും കടന്നുവന്ന വഴികളിലേ മനോഹരമായ ഓരോ സ്ഥലങ്ങളേ കുറിച്ചും പാട്ടും കൊട്ടും ഡാൻസുമൊക്കേയായി ഓരോ ടൂറിസ്റ്റ് മേഘലകൾ കീഴടക്കിക്കൊണ്ടങ്ങനേ എല്ലാ സങ്കടങ്ങളും നിരാശകളും പാടേ ഉപേക്ഷിച്ച് നന്നായിട്ട് തന്നേ എല്ലാം മറന്ന് ആഘോഷിച്ച് കൊണ്ട് ഇന്നത്തേ ദിവസത്തിന് അങ്ങനേ അവസാനമായിരിക്കുന്നു…
ഷാനുവിനേക്കുറിച്ചോർത്ത് ഇന്ന് പലപ്പോഴും എന്റേ മനസ്സ് വേദനിച്ചിരുന്നെങ്കിലും ഒരിക്കലും കിട്ടാത്ത സന്തോഷത്തിന്റേ പുറകേ വെറുതേ പോകുന്നതിനേക്കാൾ നല്ലത് നമുക്ക് കിട്ടുന്ന സന്തോഷങ്ങൾക്ക് പുറകേ പോയി അതിനേ മാക്സിമം ഉപയോഗിക്കുന്നതാണെന്ന് ഇന്നത്തേ ദിവസം എനിക്ക് പഠിപ്പിച്ച് തന്നു …
ശരിക്കും ഞാൻ ഇന്നത്തെ ദിവസം നന്നായിട്ട് തന്നെ എൻജോയ് ചെയ്തു എന്നുതന്നെ പറയാം…
നാളെയാണ് ഷാനുവിന്റേ പ്രോജക്ട് നടക്കുന്ന ദിവസം .
ഇന്നത്തേ ദിവസം കഴിഞ്ഞു പോയത് പോലെ നാളേയും എന്റേ ദിവസം അടിച്ചുപൊളിച്ച് സന്തോഷത്തോടുകൂടി ഫെബിയുടേയും കാക്കുമാരുടേയുമൊക്കേക്കൂടേ തന്നേ കഴിഞ്ഞു പോകണം …
ആ ഒരു പ്രോജക്ടിന്റേ ചിന്ത പോലും എൻറെ മനസ്സിലേക്ക് കടന്നു വരാനേ പാടില്ല.
എന്ന് ഞാൻ മനസ്സിൽ ശബദം ചെയ്തുകൊണ്ട് ലുലു മാളിൽ വെച്ച് നല്ല അടിപൊളി ഫുഡ് ഒക്കേ കഴിച്ച് നല്ലൊരു ഷോപ്പിംഗ് ഒക്കേ നടത്തി മ്മളേ കാക്കുമാരേ പോക്കറ്റ് ഒക്കേ അന്തസ്സായിട്ട് കാലിയാക്കിക്കൊണ്ട് ലോഡ്ജിലെടുത്ത റൂമിൽ നാളത്തേ ദിവസത്തേ ചുറ്റിക്കറക്കമൊക്കേ സ്വപ്നം കണ്ട് കൊണ്ട് ഞാനും മ്മളേ ഫെബിയും കെട്ടിപ്പിടിച്ച് അങ്ങനേ ഉറങ്ങി…
📖📖📖📖📖📖📖📖📖📖📖📖📖📖📖📖
ടാ .. ഷാനു . നിനക്കെന്താ ഉറക്കമൊന്നും ഇല്ലേ …. സമയം നോക്ക്…
നിക്കട നിച്ചു … കുറച്ചു കൂടേ കഴിഞ്ഞിട്ട് ഉറങ്ങാം…
നോക്ക്… നാളേ രാവിലേ മത്സരസമയത്ത് കിടന്നുറങ്ങാനാണോ നിന്റേ പരിപാടി…
ഏയ് … ഞാൻ നാളത്തേ ഓരോന്ന് ആലോചിച്ച് അങ്ങനേ ഇരുന്ന് പോയതാടാ …
അതിലിപ്പോൾ എന്ത് ആലോചിക്കാനാണ് ഷാനു… അവിടെ പോകാ… മത്സരം തുടങ്ങുമ്പോൾ നമ്മൾ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ ചെയ്തു കാണിച്ചു കൊടുക്കുക….
അതിന് നമ്മൾ ഉദ്ദേശിച്ചത് പോലെയൊക്കെ തന്നെ പ്രോജക്ട് നടക്കും എന്ന് നിനക്ക് ഉറപ്പുണ്ടോ ….
എന്താ നീ ഇപ്പോ ഇങ്ങനെയൊക്കെ ചോദിക്കാൻ മാത്രം ഷാനൂ… എല്ലാം നമ്മൾ വിചാരിച്ച പോലെ ഒക്കെ തന്നെ നടക്കും… നമ്മൾ തന്നെ ഈ പ്രോജക്ടിൽ വിജയിക്കുകയും ചെയ്യും…
അതിൽ എനിക്ക് യാതൊരു സംശയവുമില്ല..നീ പോയി കിടന്നുറങ്ങാൻ നോക്ക്…
ഇതെന്താ രണ്ടാൾക്കും ഉറക്കം ഒന്നും ഇല്ലേ ..സമയം ഒരുപാട് ആയി .. മത്സരത്തിന് സെലക്ഷൻ മാത്രമേ കിട്ടിയിട്ടുള്ളൂ ….മത്സരം കഴിഞ്ഞിട്ടില്ല… അതു മറക്കണ്ട രണ്ടാളും ….
ഉറങ്ങാടീ കുറച്ചു കയ്യട്ടേ…. ഞങ്ങൾ നാളത്തെ ഓരോ കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു…
ആഹാ ….എന്നാ എന്നേയും വിളിക്കണ്ടേ നിങ്ങൾ ..ഞാനും ഈ മത്സരത്തിൽ ഉള്ളത് തന്നെയല്ലേ ….
ആദ്യം നീ ഈ മത്സരത്തിൽ പങ്കെടുക്കണോന്ന് ഞാനൊന്ന് തീരുമാനിക്കട്ടെ മിൻഹ .
നീ പോടാ ചെക്കാ … നീയല്ലേ അതിനു തീരുമാനിക്കുന്നത്…. ഇവിടേ മൂന്നാള് ഉണ്ടങ്കിൽ തന്നേ വിചാരിച്ച പോലേ എല്ലാം ചെയ്യാൻ കഴിയോ എന്ന ടെൻഷനിലാണ് ഷാനു … അപ്പോഴാണ് നിൻറെ ഒരു അളിഞ്ഞ കോമഡി ….
മിൻഹാ … ഒരു കാര്യം പറയാനുണ്ട്… ഞാൻ ഒരുപാട് ആലോചിച്ചതിന് ശേഷം എടുത്ത ഒരു തീരുമാനമാണ്….
കുറച്ച് നേരത്തേ നമ്മളേ ടീച്ചറോടും മാഷിനോടും എല്ലാ കാര്യങ്ങളും ഞാൻ സംസാരിച്ച് വെച്ചിട്ടുമുണ്ട്..
അവരൊക്കേ എന്താണെന്നുവെച്ചാൽ നമ്മളേ ഇഷ്ടത്തിന് ചെയ്യാൻ ആണ് പറഞ്ഞത്….
പക്ഷേ വിജയം അവസാനം നമുക്ക് ആയിരിക്കണമെന്നും പറഞ്ഞു….
എന്താണ് നീ പറഞ്ഞു വരുന്നത് ഷാനു ….
ഷാന ഉള്ള സമയത്ത് അവളാണ് പ്രോജക്ട് മറ്റുള്ളവർക്കു മുമ്പിൽ പ്രസൻറ് ചെയ്യുന്നത് എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത് .
അവൾക്കു പകരമാണ് നീ വന്നതും.
എന്ന് വെച്ചാൽ നീയാണ് പ്രോജക്ട് പ്രസന്റ് ചെയ്യേണ്ടത്.
അങ്ങനേയാണ് ഇത്രയും നാൾ നീ കരുതിയതും.
പക്ഷേ ചില കാരണങ്ങളാലേ ഞാൻ എല്ലാത്തിലും ഒരു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വാട്ട് …
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission