Skip to content

എയ്ഞ്ചൽ – പാർട്ട് – 62

  • by
angel story

✍✍ *രചന – ഫർഷാദ് ഷ വയനാട്*

ഈ മത്സരം തുടങ്ങുന്നതിന്റേ മുമ്പ് നീ ഇവിടേ എത്തും എന്നറിഞ്ഞപ്പോൾ ഞാൻ ഇവന് കൊടുത്ത വാക്കാ മത്സരത്തിൽ നീയും ഉണ്ടാകുമെന്ന് .. മോളനുസരിക്കില്ലേ ഈ ടീച്ചറേ…

എന്ന് ചോദിച്ച നിമിഷം തിരിച്ചു എന്തു പറയണമെന്ന് ഷാനക്ക് അറിയണില്ലായിരുന്നു.

അവൾ എല്ലാവരെയും മാറി മാറി നോക്കുകയാണ്…

ഷാന…. വാ എന്റെ കൂടേ….

എന്ന് പറഞ്ഞു ഷാനു അവന്റേ കൈ അവൾക്കു നേരെ നീട്ടി…

കുറച്ചു നേരം അങ്ങനേ ആലോചിച്ചു നിന്നതിനുശേഷം എല്ലാവരുടേയും മുഖത്ത് അവൾ പങ്കെടുക്കണം എന്നാണ് ആഗ്രഹം എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം ഷാന ഷാനുവിന് കൈ കൊടുത്തു കൊണ്ട് അവർ സ്റ്റേജ് ലക്ഷ്യം വെച്ച് നടക്കാനൊരുങ്ങീ….

ആ സമയം ടീച്ചർക്ക് അഭിമുഖം ഷാനു എത്തി ച്ചേർന്നപ്പോൾ …

ടീച്ചർ … മിൻഹയേ ഒന്ന് ശ്രദ്ധിച്ചോണേ… ഇങ്ങോട്ട് കൊണ്ട് വന്ന പോലേ തന്നേ വീട്ടിലെത്തിക്കണ്ടേ നമുക്ക് …

നീ പൊക്കോടാ ധൈര്യത്തിൽ … അവളേ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോള്ളാം പറഞ്ഞില്ലേ…

ഓക്കേ ….പിന്നേ അവസാനം ഓൾക്ക് ടീച്ചർ പറഞ്ഞ ആ ഗിഫ്റ്റ് കൂടി കൊടുക്കാൻ മറക്കണ്ട … ടീച്ചർത് കഴിഞ്ഞിട്ട് വേണം ഞങ്ങൾക്കും കൊടുക്കാൻ ..

എന്ത് ഷാനൂ …

അത് ഞാനെന്റേ മിൻഹക്ക് ഒരു ഗിഫ്റ്റ് കൊടുക്കാനുണ്ടെന്ന് പറഞ്ഞതാ …എന്തേയ് …. ഇഷ്ടായില്ലേ ഷാനാ ആ പറഞ്ഞത്….

ഇല്ലെങ്കിലോ…. നീയും നിന്റെയൊരു ഷാനയും…. ന്നാ ഓളേ അങ്ങട് എഴുന്നള്ളിച്ചൂടായ്നോ … ന്തിനാ ന്നെ ബുദ്ധിമുട്ടിക്കിണേ ….

അതേയ് …. ബുദ്ധിമുട്ടിച്ചതൊക്കേ ഇപ്പോ അവിടേ നിൽക്കട്ടേ…
ദേയ് ആ മെഷിനറിന്റേയുള്ളിലേ അന്നത്തേ നിന്റേ ലീലാവിലാസങ്ങളൊക്കേ എല്ലാവരും കണ്ട് കഴിഞ്ഞ്ക്ക്ണ് … വേഗം നടക്കങ്ങട് …
ഇല്ലെങ്കിൽ ചിലപ്പോ അന്ന് നിന്നേ ഞാൻ മേക്കപ്പ് ചെയ്ത വീഡിയോ അടക്കം എല്ലാരും കാണുമ്പോ അത് നിനക്കൊരു ബുദ്ധിമുട്ടായ് മാറും…

ന്നാ അന്റേ മയ്യത്തെടുക്കും ഞാൻ കോന്താ …

ആണോ … ന്നാ പിന്നേ അതിന് ശേഷം ഉള്ളതും എല്ലാവരും കാണും ….

അതിന് ശേഷം എന്ത്…

ന്റെ ബർത്ത്ഡേ ഗിഫ്റ്റ് … പിന്നേയങ്ങട് ഞാൻ പറഞ്ഞിട്ട് വേണോ നിനക്കറിയാൻ …

ടാ .. തെണ്ടീ… അതൊക്കെയാണോ പട്ടീ ഷൂട്ട് ചെയ്തത്…

ഉം … അതേലോ … അത് കൊണ്ട് പറഞ്ഞതൊക്കേ അനുസരിച്ച് നല്ല കുട്ടിയായി നിന്നാൽ നിനക്ക് കൊള്ളാ..ഇല്ലേ മോളേ … കഴിഞ്ഞ് അന്റേ കഥ …

യാ… റബ്ബേ… ഈ പഹയൻ .. നിന്നേ ഞാൻ ഇന്ന് കൊല്ലും… നോക്കിക്കോ..

അതിന് നീ ഉണ്ടായിട്ട് വേണ്ടേ മോളേ…. നിന്നെ ഇപ്പോ തന്നേ ഞാൻ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കയല്ലേ ..

ഓഹോ…

അങ്ങനേ അവര് ഓരോന്ന് പറഞ്ഞ് പറഞ്ഞ് സ്റ്റേജ് ലക്ഷ്യം വെച്ച് നടന്ന് …

അവർ കടന്നു വന്ന വഴികളിലെല്ലാം എല്ലാവരുടെയും മുഖത്ത് സന്തോഷവും അതിലുപരി ആഘാംഷയും മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ… പക്ഷേ ഒരാളൊഴികേ……..

അതേ മിൻഹാ ..അവളുടെ മുഖത്ത് മാത്രം പ്രതികാരത്തിന്റേ അഗ്നി കത്തിപ്പടരാൻ തുടങ്ങി…

ടാ കോന്താ … സത്യം പറ … നീ ആ മിൻഹന്റേ കൂടേ കൂടി എന്നേ കൊല്ലാനുള്ള അടുത്ത പ്ലാൻ അല്ലേ….

അതേയല്ലോ…. എങ്ങനേ മനസ്സിലായി …

എന്തോ … അതേയ് മോനേ എന്റേ കൈ വിട്ടേ …. നീ തന്നത്താനങ്ങ് പോയി ചെയ്താൽ മതി…

ഇല്ലേ … ദേയ് … നിന്റേ മിൻഹ അവിടേന്ന് എന്നേ ഉണ്ടക്കണ്ണുരുട്ട്ന്ന് … ഓളേ പോയി കിടത്തിക്കോ അതിൽ …

ഓളേ ഞാൻ കൊല്ലോ ഷാന…. ഓളെന്റെ മുത്തല്ലേ ….

ഓഹോ… അപ്പോ എന്നേ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് എഴുന്നള്ളിച്ചേ… കൊല്ലാൻ തന്നേയാ ഉദ്ദേശം…

അതേ …. അതും ശ്വാസം മുട്ടിച്ച് കൊല്ലാൻ … ദേയ് അതിന്റേ ഉള്ളിൽ കിടത്തിയിട്ട് …. വേദനയില്ലാത്ത മരണം… സന്തോഷായില്ലേ…

അയ്യടാ… ഞാനില്ല…അല്ലേലും നിന്റേ ഈ വൃത്തികെട്ട കൈ കൊണ്ട് മരിക്കാനാണല്ലോ ഞാനിങ്ങോട്ട് തന്നേ പോന്നത്…

ഏത് നേരത്താണാവോ ഫെബിന്റേയും കാക്കു മാരുടെയും വാക്കും കേട്ട് പോരാൻ തോന്നിയത് .

നിന്നോട് ഞാൻ പറഞ്ഞോ വയനാട്ടിന്ന് ന്റെ പുറകേ ലോറിയും വിളിച്ച് വരാൻ … ഞാൻ എവിടെ പോയാലും ന്റെ പുറകേ കൂടിക്കോള്ളും…

ടാ .. ചെക്കാ .. വേണ്ടാ.. എന്നേക്കൊണ്ട് പറയിപ്പിക്കല്ലേ …

ഷാന……ദേയ് വേണേൽ സ്റ്റേജിനേ ഒന്ന് തൊട്ട് നമസ്കരിച്ചോ …നല്ലൊരു കാര്യത്തിന് കയറല്ലേ …

എന്നേ കൊല്ലാൻ കൊണ്ടോകുന്നതാ ദുഷ്ഠാ നല്ല കാര്യം. ….

വേണേൽ മതീ… ഇനിയങ്ങാനും നിനക്കാ ചാൻസ് കിട്ടിയില്ലെങ്കിലോ …

ഒന്ന് പോടാ …. മനുഷ്യനേ പേടിപ്പിക്കാതേ ..

അങ്ങനേ നടന്ന് നടന്ന് ഞങ്ങൾ സ്റ്റേജിലെത്തീ…

അപ്പോഴാണങ്കിലോ നിച്ചുവിന്റേ മുഖത്ത് 100 ന്റെ ബൾബ് തന്നേ പ്രകാശിക്കുന്നു…

ന്തടാ ഇളിക്കുന്നേ… എല്ലാരും കൂടേ ചേർന്ന് പ്ലാൻ ചെയ്ത് എന്നേ ഇവിടേ കൊല്ലാൻ കൊണ്ടന്നതാലേ … നിങ്ങളെയെല്ലാം ശരിയാക്കിത്തരാം ഞാൻ ..പുറത്തേക്കിറങ്ങ് ഇത് കഴിഞ്ഞിട്ട് …

അതിന് മരിച്ചവർ പുറത്തേക്കിറങ്ങില്ലല്ലോ ബേബീ… (ഷാനു )

ഞഞ്ഞായി പോയി… അന്നോട് ചോയ്ച്ചില്ലല്ലോ….

ദേയ് ആ മൈക്ക് ഒന്ന് തരോ നിച്ചു.. –

ന്തിനാ …

ഉറങ്ങിക്കിടന്ന എന്നേ ഞാൻ പോലും അറിയാതേ
ആ കുന്ത്രാണ്ടത്തിൽ പിടിച്ച് കിടത്തി വീഡിയോയും എടുത്തിട്ട് ഇപ്പോ അതും വെച്ച് എന്നേ ബ്ലാക്ക് മെയ്ൽ ചെയ്തു ഇവിടേക്ക് കൊണ്ടു വന്നതാന്ന് എല്ലാരേയും അറിയിക്കാനാ …. അതും അറിയട്ടേന്നേയ് ഇവരൊക്കേ ….

ഓ… അതിനെന്താ ഇപ്പോ തരാലോ … (ഷാനു )

ടാ ഷാനു … തമാശ കളിക്കാതേ തുടങ്ങ്. already 5 മിനിറ്റ് ലേറ്റ്…. ..

അള്ളോ.. ശരിയാണല്ലോ…ഷാന… അപ്പോപ്പിനേ എല്ലാം കഴിഞ്ഞ് നീ ബാക്കിയുണ്ടേൽ നിനക്ക് പറയാൻ മൈക്ക് തരാട്ടോ… ഇപ്പോ മോള് വന്ന് ഇതിൽ കയറിക്കിടക്ക് …

നോ … ഞാനില്ല… നിങ്ങളെന്നേ കൊല്ലും…

അതേയ് … കൊല്ലല്ലോ… അവസാന ആഗ്രഹം എന്തേലും ഉണ്ടെങ്കിൽ പറഞ്ഞോ അതിന് മുമ്പ്…

പോടാ പട്ടി ….

താങ്സ് … അതേയ് ഷാന…..ഒന്നും വിചാരിക്കരുത്… ന്റെ ഒരു ആഗ്രഹം ഞാനങ്ങ് സാധിപ്പിക്കാൻ പോകാ…

അന്റേ എന്താഗ്രഹം ആണാവോ…

അത് പിന്നേ…ഇത്രേം ജനങ്ങളേ മുന്നിൽ വെച്ച് നിന്നേ ഞാൻ …….

എന്നേ നീ …

എന്ന് ചോദിച്ചപ്പോഴേക്കും ഷാനയേയും പിടിച്ച് പൊക്കി കൈയ്യിലെടുത്തുക്കൊണ്ട് ഓനതിൽ കിടത്തി കഴിഞ്ഞിരുന്നു…. ന്നിട്ട് ഓളേയും നോക്കിക്കൊണ്ട് ഒരു ഇളിയും പാസ്സാക്കി കൊടുത്ത്…

പ്രതീക്ഷിക്കാതേയുള്ളതായോണ്ട് ചെറിയ പൊട്ടലും ചീറ്റലും ശബ്ദവും ഒക്കേ ഉണ്ടായെങ്കിലും ജനങ്ങൾക്ക് മുമ്പിൽ ഷാനയുടെ ശബ്ദമങ്ങ് വേണ്ടുവോളം പൊന്തിയതേയില്ല…..

ടാ .. തെണ്ടി… ഇറക്കി വിടടാ … ൻക് പേടിയാകുന്നു….പ്ലീസ്

സോറി ഡിയർ… ഒരു 15 മിനിറ്റ് അവിടേ അടങ്ങിക്കിടക്ക് … ഗുഡ് നൈറ്റ് …

എന്നും പറഞ്ഞ് ഷാനു കാണികളാരും ശ്രദ്ധിക്കാത്ത വിധം മെഷിനറിയുടേ ഡോർ അവർക്കിടയിൽ ഒരു മറയായി കാണിച്ച് കൊണ്ട് ആ ഡോർ അടക്കുന്നതിനിടയിൽ
പെണ്ണിന് നല്ല അഡാറ് കിസ്സും പാസ്സാക്കി…

പെട്ടന്നുള്ള ഷോക്കായത് കൊണ്ട് ഷാനയാണേൽ ഡോറടഞ്ഞതും അറിഞ്ഞില്ല…
പെണ്ണിന്റേ കിളി പോയില്ലേ അതിന് മുമ്പേ…

പക്ഷേ ഈ സമയങ്ങളിലെല്ലാം ഇവരുടേ മെഷിനറിയുടേ പ്രവർത്തനങ്ങൾ കണ്ട് കൊണ്ട്
എല്ലാവരും ഇനി എന്ത് സംഭവിക്കുമെന്നറിയാതെ ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു.

ഇതിനിടയിൽ പലരും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും മറന്നില്ല.

മിൻഹയാണേൽ ഇതെല്ലാം കണ്ട് കൊണ്ട് ഭദ്രകാളിയേ പോലേ നിന്ന് തുള്ളണും ഉണ്ട്…

അവൾക്കാണേൽ ഇതെല്ലാം കണ്ടു നിൽക്കാ എന്നല്ലാതേ ഒന്നും ചെയ്യാനും കഴിയുന്നില്ലല്ലോ..

പാവം ടീച്ചർ… ടീച്ചർക്ക് ആ പോത്തിനേക്കൂടി നോക്കേണ്ട അവസ്ഥയായില്ലേ…

ഷാനു അതിനിടയിൽ മൈക്ക് കൈയ്യിൽ എടുത്ത് കൊണ്ട് എല്ലാവരോടുമായിട്ട് സംസാരിച്ച് തുടങ്ങി…

📢📣🎤 ഗയ്സ്, … ഇതിനിടയിൽ നിങ്ങളെ ഒന്നടങ്കം കോമാളികളാക്കി മാറ്റിക്കൊണ്ട് കുറച്ചു സമയം ഇവിടേ അരങ്ങേറിയ ഞങ്ങളുടേ നാടകങ്ങൾ കണ്ടു നിൽക്കേണ്ടി വന്നതിൽ എല്ലാവരോടുമായിട്ട് ക്ഷമ ചോദിക്കുന്നു.

സത്യത്തിൽ അതിന്റേ പ്രധാന കാരണം ദേയ് ഈ മെഷിനറിയിനുള്ളിൽ കിടക്കണ ഷാന തന്നേയാണ് …….

അവളേ കുറ്റപ്പെടുത്തുകയല്ലാ നിങ്ങൾക്ക് മുമ്പിൽ ഞാൻ ചെയ്യുന്നത്… നേരത്തേ ഈ വേദിയിൽ വെച്ച് ഷാനയുടേ പേര് വിളിച്ച് കൊണ്ട് ഇവിടേക്ക് വരാൻ വേണ്ടി ഞാൻ ക്ഷണിച്ചപ്പോഴാണ് അവൾ പോലും അറിഞ്ഞത്…

ഓൾക്ക് മുമ്പിൽ ഇങ്ങനൊരു വലിയ ട്രാപ് ഞങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട് എന്നുള്ളത്…

അത് വരേ ഷാന അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. ഇന്ന് ഈ വേദിയിൽ വെച്ച് ഇങ്ങനെ ഇത്രയും ജനങ്ങളുടേ മുമ്പിൽ ഒരു പരീക്ഷണ വസ്ഥുവായി 15 മിനിറ്റ് നേരം ഇതുപോലേ അനങ്ങാതേ കിടക്കേണ്ടി വരുമെന്നത് …

പക്ഷേ … ഇവളേ തന്നേ ഇവിടേ കൊണ്ട് വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത്….

ഞങ്ങൾ ആർക്ക് വേണ്ടിയാണോ ഈ മെഷിനറി കണ്ട് പിടിക്കാനിടയായത്…അയാളേ തന്നേ ഇങ്ങനൊരു വേദിയിൽ ഇങ്ങനൊരു സാഹചര്യത്തിൽ തന്നേ കൊണ്ടെത്തിക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു….

മാത്രമല്ല….ഇങ്ങനൊരു മെഷിനറിക്കുള്ളിൽ ഷാനയുടെ അതേ സ്ഥാനത്ത് കിടന്ന് കൊണ്ട് നിങ്ങളിൽ ഒരാളേ ഞാൻ പരീക്ഷണത്തിനായ് ക്ഷണിച്ചിരുന്നെങ്കിൽ എനിക്കറിയാം ഞങ്ങളെ വിശ്വസിച്ച് കൊണ്ട് ഒരാളും മുന്നോട്ട് വരാൻ ധൈര്യം കാണിക്കില്ലായെന്ന് …

നിങ്ങളേപ്പോലേ നിങ്ങളിലൊരാളായി അവിടേ യിരുന്ന ഷാനയേ പറഞ്ഞ് മനസ്സിലാക്കി കൊണ്ട് ദേയ് ഈ ഒരവസ്ഥയിലെത്തിക്കാൻ കുറച്ച് സമയം നഷ്ടപ്പെടുത്തേണ്ടി വന്നു…

ഞാൻ പറഞ്ഞു വരുന്നത് ശരിയാണോ എന്നെനിക്കറിയില്ലാ… ഈ മത്സരത്തിന്റേ നിയമം എല്ലാ ടീമിനും ഒരുപോലേ ബാധകമാണെന്നും അറിയാം…

പക്ഷേ ബഹുമാനപ്പെട്ട ഞങ്ങൾക്ക് മുമ്പിലിരിക്കുന്ന വിധി നിർണ്ണയിക്കാൻ വേണ്ടി ഇവിടേ എത്തിച്ചേർന്നിരിക്കുന്നവർ ഷാനയേ ഇവിടേക്കൊണ്ട് വരാൻ വേണ്ടി ഞങ്ങൾക്ക് നഷ്ടപെടുത്തേണ്ടതായി വന്ന ആ 7 മിനിറ്റ് സമയം അധികമായി നൽകിയാൽ മാത്രമേ ഈ 15 മിനിറ്റ് പൂർത്തീകരിച്ച് കൊണ്ട് ഈ പ്രോജക്ട് പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ…

എന്ന് പറഞ്ഞപ്പോഴേക്കും എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കാൻ തുടങ്ങി….

വിധികർത്താക്കൾ പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി..

മറ്റു ടീം അംഗങ്ങളും ആളുകളും ഒക്കേ എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ട് …

ഷാന നല്ല മയക്കത്തിലാണ്… 15 മിനിറ്റിൽ ഏകദേശം 6 മിനിറ്റ് ഇത് വരേ അവസാനിച്ചിരിക്കുന്നു..

ഇനി അവശേഷിക്കുന്നത് 9 മിനിറ്റ് സമയം …

പക്ഷേ ഞങ്ങൾക്ക് അനുവദിച്ച സമയം അവസാനിക്കാൻ വെറും 2 മിനിറ്റ് മാത്രം…

ഷാനു … അവരൊന്നും പറയുന്നില്ലല്ലോ… നമുക്ക് പൂർത്തീകരിക്കാൻ കഴിയില്ലെടാ ….

അറിയില്ലടാ …

നമ്മടേ ഇത്രേം ദിവസത്തേ ശ്രമമെല്ലാം വെറുതേയായന്നാ തോന്നണേ….

അള്ളാ …. അവർക്കൊരിക്കലും കൂടുതൽ സമയം അനുവദിച്ചു കൊടുക്കരുതേ … അവര് വിജയിക്കരുതേ …..
എന്നും പറഞ്ഞ് മിൻഹയാണേൽ പ്രാർത്ഥന പൊലിപ്പിക്കുന്നുണ്ട്…

എന്നാൽ കൂടേ വന്ന ബാക്കിയുള്ളവരെല്ലാം ആകേ ടെൻഷ്യനിലാണെന്ന് തന്നേ പറയാം…..

ടാ … ഒരു മിനിറ്റ് മാത്രം… എന്ത് ചെയ്യും…

അള്ളാ …. ഞങ്ങളുടേ വലിയൊരു ശ്രമം ഇത്രയും കൊണ്ടെത്തിച്ച് അവസാനം പാതിവഴിയിലാക്കരുതേ … ഒരു 7 മിനിറ്റ് കൂടേ എങ്ങനേയെങ്കിലും ഞങ്ങൾക്ക് കൂട്ടി തരണേ …

പക്ഷേ അനുവദിച്ച സമയം അവസാനിച്ചതും വിധി കർത്താക്കൾക്കിടയിൽ നിന്നും ഒരാൾ എഴുന്നേറ്റ് കൊണ്ട് മൈക്ക് ലക്ഷ്യം വെച്ച് നടന്നു വന്നു…

ആ സമയം ഞങ്ങളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു…..

ഞങ്ങളുടേ എല്ലാ ശ്രമവും പരാചയപ്പെട്ടു പോയിരുന്നു..

📢📣🎤 ചെസ് നമ്പർ 8 ടീമിന്റേ അനുവദിച്ച സമയം ഇവിടേ അവസാനിച്ചിരിക്കുന്നു….

എന്ന് കേട്ടതും….

എന്റേ മിഴിനീർ കണങ്ങൾപോലും എന്നിൽ നിന്നും ഓരോ തുള്ളികളായി അകലാൻ തുടങ്ങി…. .

കണ്ടു നിൽക്കുന്നവരിൽ ഒരാളിൽ മാത്രം സന്തോഷം അണപൊട്ടി തുടങ്ങിയ നിമിഷം…..

📢📣🎤 ഈ ടീമിന്റേ പ്രോജക്ട് അവർക്ക് പൂർത്തീകരിക്കാൻ വേണ്ടി ഇവർ നമ്മളോട് വീണ്ടും ചോദിച്ച ആ ഒരു 7 മിനിറ്റ് സമയം അത് അനുവദിച്ചു നൽകിയാൽ തന്നേ പിന്നീട് എന്താണ് ഇവിടേ സംഭവിക്കാൻ പോകുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം …

അത് നമ്മളെല്ലാവരും കുറച്ച് മുമ്പ് ഇവിടേ പ്രദർശിപ്പിച്ച ഇവരുടേ വീഡിയോയിൽ നിന്നും തന്നേ വ്യക്തമാക്കി മനസ്സിലാക്കിയതുമാണ്…

ശരിക്കും ഒരു എക്സ്പിരിമെന്റ് നമുക്ക് മുന്നിൽ വെച്ച് നടന്നുകൊണ്ടിരിക്കുന്നത് പോലേ തന്നേ ആ വീഡിയോയിൽ വ്യക്തമായി എല്ലാവർക്കും കാണാൻ കഴിഞ്ഞു എന്നതാണ് സത്യം…

നമ്മൾ ഈ കത്തിയും വാളുമൊക്കേ വയറ്റിലും കഴുത്തിലും ഒക്കേ കുത്തിയിറക്കുന്ന അതി ഗംഭീരമായ നമ്മളേയെല്ലാം പേടിപ്പെടുത്തുന്ന മാജിക്ക് ഷോകൾ ആകാംശയോടേ ഇരുന്ന് കാണാറുണ്ട്..അല്ലേ

അത് പോലേ മര്യാദക്ക് ഓക്സിജൻ പോലും കടന്ന് ചെല്ലാൻ കഴിയാത്ത ആ ഗ്ലാസ്സിനുള്ളിലൊക്കേ ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയേ പിടിച്ച് കൊണ്ട് പോയി ഇട്ടിട്ട് അവൾക്ക് ഇനിയെന്ത് സംഭവിക്കും എന്ന ആകാംശയായിരുന്നു ഈ കണ്ടിരുന്ന നമ്മളിലൊക്കേ ആ സമയംഉണ്ടായിരുന്നത്….

ശരിക്കും ഈ കുട്ടിയേ അന്ന് ഇതിൽ കൊണ്ട് പോയി ഇത് പോലേ കിടത്തി പരീക്ഷണം നടത്തിയ നിങ്ങളേ ഓരോരുത്തരുടേയും ധൈര്യത്തേ സമ്മദിക്കണം….

ആ കുട്ടിക്ക് അന്ന് അതിനുള്ളിൽ വെച്ച് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അകത്ത് കിടന്ന് അരിയെണ്ണേണ്ടി വന്നേനേ നിങ്ങൾ …

സർ , അങ്ങനേ എന്തായാലും സംഭവിക്കില്ല എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ആദ്യം ഞങ്ങളുടേ ശരീരത്തിൽ ഈ പരീക്ഷണം നടത്തി 100 % ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ തയ്യാറായത്….

എന്ന് ഷാനു പറഞ്ഞതും എല്ലാവരിൽ നിന്നും കൈയ്യടികൾ വീണ്ടും ഉയർന്നു തുടങ്ങി…

📢📣🎤 സോ… ഞാൻ പറഞ്ഞു വരുന്നത് ഈ വീഡിയോ കണ്ടിരുന്ന ആ ഒരു നിമിഷം തന്നേ ഇവരുടേ പ്രോജക്ടിന്റെ വിധി നിർണ്ണയം ഞങ്ങൾ നടത്തി കഴിഞ്ഞിരുന്നു…

കാരണം നമ്മുടേ ഈ ലോകത്തേ പാവപ്പെട്ടവനും പണക്കാരനും ഒരുപോലേ രോഗം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഏറേ സഹായകരമാകാൻ പോകുന്ന വലിയൊരു കണ്ടുപിടിത്തം തന്നേയാണിത് .

ഇവിടേ എല്ലാ ടീമും ഇനി വരാൻ പോകുന്ന കാലഘട്ടത്തിന്റേ പ്രാധാന്യവും വികസനവും ലക്ഷ്യം വെച്ച് ഓരോ പ്രോജക്ടുകൾ കാഴ്ച്ച വെച്ചപ്പോൾ അവയിൽ നിന്നും വ്യത്യസ്ഥമായി കൊണ്ട് നമ്മൾ മനുഷ്യ ജീവന്റേ മൂല്യത്തേ തൊട്ടുണർത്തുന്ന ഈ പ്രോജക്ട് കണ്ടില്ലെന്നു നടിക്കാൻ നമുക്കൊരാൾക്കും കഴിയില്ല.

And the World royal scientific fest 2020 award goes to the TEAM CHESS NUMBER 8 Shanid and team ….

ഇത് കേട്ടതും എല്ലാവരും ഈ നിമിഷം നന്നായിട്ട് തന്നേ ആഘോഷിക്കുകയായിരുന്നു…

എങ്ങും സന്തോഷം മാത്രം…

അവാർഡ് വേദിയുടേ ചരിത്രത്തിൽ ഇതാദ്യമായിട്ടാകും ഒരു പക്ഷേ സ്വന്തം ടീമിന്റേ തോൽവി ആഗ്രഹിച്ച് കൊണ്ട് മറ്റു എതിർ ടീമിന്റേ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതും അവസാനം ആ ടീമിൻറെ വിജയത്തിൽ എല്ലാം മറന്ന് എല്ലാ ടീമുകളും ഒത്ത് ചേർന്ന് സന്തോഷിക്കുന്നതും…

കാരണം ആ പ്രോജക്ടിന്റേ വിജയത്തിന് ഒരു ജീവന്റേ വിലയുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു….

പക്ഷേ ഇപ്പോഴും പുറത്ത് നടക്കുതൊന്നും അറിയാതേ ഒരാൾ മാത്രം ആ ഗ്ലാസ്സിനുള്ളിൽ കിടക്കുന്നുണ്ട്….

📢📣🎤 അപ്പോ മത്സരത്തിന്റേ വിജയിയേ നമ്മൾ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഒരു സന്തോഷ വാർത്ത കൂടി നിങ്ങളേ അറിയിക്കാൻ ഈയൊരു സമയം ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.

അത് മറ്റൊന്നുമല്ല… ഇപ്പോഴും ഇവിടെ നമ്മൾ പ്രഖ്യാപിച്ചത് ഒന്നും തന്നേ അറിയാതെ ഈ മെഷിനറിയുടേയുള്ളിൽ പരീക്ഷണത്തിന് വിധേയയായി ക്കൊണ്ട് കിടക്കുന്ന ഷഹനയേ ഇവർ പറഞ്ഞത് പ്രകാരം അവളുടേ ബോഡി യേ മുഴുവനായി സ്കാൻ ചെയ്ത് കൊണ്ട് ഈ ടാസ്ക് കംബ്ലീറ്റ് ചെയ്യാൻ ആവശ്യമായ 15 മിനിറ്റിൽ അവശേഷിക്കുന്ന 3 മിനിറ്റ് കൂടേ കഴിഞ്ഞാൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വാർത്ത ഷാനയേ അറിയിക്കുന്നതോടൊപ്പം ഇവരുടേ ഈ മെഷിനറിയിലൂടേ നമുക്ക് ലഭിക്കുന്ന ഷാനയുടേ സ്കാനിംഗ് റിപ്പോർട്ട് പ്രകാരം ഇവളുടെ രോഗത്തിനുള്ള തുടർ ചികിത്സാ ഫണ്ടും ഞങ്ങൾ ഓഫർ ചെയ്യുന്നതായി അറിയിക്കുന്നു….

എന്ന് പറഞ്ഞതും പിന്നീടവിടേ ഒരാഘോഷം തന്നേയായിരുന്നു…

ഷാനിബ്ക്കയുടേയും സജാദ്ക്കയുടേയും മനസ്സിൽക്കിടന്ന് വർഷങ്ങളായിട്ട് നീറിക്കൊണ്ടിരുന്ന വലിയൊരു പ്രശ്നത്തിന് അവസാനമായിരിക്കുന്നു…

അവരുടേയൊക്കേ കണ്ണുകളിൽ നിന്നും ആനന്ദക്കണ്ണീർ ഒഴുകി തുടങ്ങിയിരിക്കുന്നു…

അങ്ങനേ എല്ലാവരുടേയും സന്തോഷവും ആകാംശയും എല്ലാം മുൻ നിർത്തിക്കൊണ്ട് തന്നേ ഏവരും കാത്തിരുന്ന 15 മിനിറ്റ് പൂർത്തീയായ ആ നിമിഷം അവിടേ ഒത്തുചേർന്ന ഒരു ജനത ഒന്നടങ്കം ഷാനക്ക് നൽകാനുള്ള ആ വലിയ രണ്ട് സർപ്രൈസുകളുമായി അവൾ അതിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതും കാത്തിരുന്നു.

അതിനിടയിൽ ആ വേദിയിൽ വെച്ച് കൊണ്ട് തന്നേ ഷാനയുടേ ലൈവ് ബോഡി സ്കാനിംഗ് റിപ്പോർട്ട് ഓൺ ദ സ്പ്പോർട്ടിൽ വിധികർത്താക്കൾക്ക് കൈമാറിക്കൊണ്ട് ഷാനു അവന്റേ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി അവരുടേ മെഷിനറിയുടേ ഡോർ ഓപ്പൺ ചെയ്തു…

ഷാനയേ കാത്തിരിക്കുന്ന ആ വലിയ സർപ്രൈസ് അവളുമായി പങ്ക് വെക്കുമ്പോഴുണ്ടാകുന്ന അവളുടേ റിയാക്ഷൻ എന്താണെന്നറിയാൻ എല്ലാവരും ഒന്നടങ്കം ആ മെഷിനറിയിലേക്ക് തന്നേ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്… …

പക്ഷേ ….

ഡോർ ഓപ്പൺ ആയതിന് ശേഷം ഷാനുവും നിച്ചുവും ആ മെഷിനറിയുടേ അടുത്തേക്ക് ചെന്ന് കൊണ്ട്…

ഷാനാ … ടീ … ഷാന…. മോളേ … എഴുന്നേൽക്ക് ഷാന…… കണ്ണ് തുറക്കടോ…. ….. കണ്ണ് തുറക്കാനല്ലേ പറഞ്ഞേ…. ടാ … അള്ളാ

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!