Skip to content

എയ്ഞ്ചൽ – പാർട്ട് – 63

  • by
angel story

✍✍ *രചന – ഫർഷാദ് ഷ വയനാട്*

ഷാനയേ കാത്തിരിക്കുന്ന ആ വലിയ സർപ്രൈസ് അവളുമായി പങ്ക് വെക്കുമ്പോഴുണ്ടാകുന്ന അവളുടേ റിയാക്ഷൻ എന്താണെന്നറിയാൻ ഒരു ജനത ഒന്നടങ്കം അവളെഴുന്നേൽക്കുന്നതും കാത്ത് ആ മെഷിനറിയിലേക്ക് തന്നേ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്… …

അവൾക്ക് നൽകാനുള്ള സർപ്രൈസുകളത്രയും എന്റേ മനസ്സിൽ ഒരുപാട് സ്വപ്നങ്ങളേ …. അതിലുപരി നല്ലൊരു സന്തോഷസുധിനത്തേ തന്നേ വരവേൽക്കാൻ പോകുന്നതിന്റേ പ്രതീതിയായിരുന്നു …

മെഷിനറിയുടേ ഡോർ ഓപ്പൺ ആയ ഉടനേ തന്നേ ഷാനയേ ഇന്ന് എല്ലാവരേക്കാളുമേറേ ഞങ്ങൾക്ക് സന്തോഷിപ്പിക്കണമെന്ന ആഗ്രഹവുമായി ഞാനും നിച്ചുവും കൂടേ അതിനടുത്തേക്ക് ചെന്ന് കൊണ്ട് അവളേ വിളിച്ചെങ്കിലും…

ഞങ്ങളുടേ ആ സന്തോഷങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല…

ഷാനാ … ടീ … ഷാന…. മോളേ … എഴുന്നേൽക്ക് ഷാന…… കണ്ണ് തുറക്കടോ…. ….. കണ്ണ് തുറക്കാനല്ലേ പറഞ്ഞേ…. ടാ …

അള്ളാ ….എന്താ ന്റെ ഷാനക്ക് പറ്റിയേ … ഒരു അപകടവും വരുത്തല്ലേ … ഞങ്ങളേ വീണ്ടും പരീക്ഷിക്കല്ലേ നീ….

നിച്ചൂ….. ടാ …..നമ്മളേ ഷാന….. അവൾ എഴുന്നേൽക്കുന്നില്ലല്ലോ……

ഈ സമയം നിച്ചു ആ സ്റ്റേജിന് മുന്നിൽ ഇരിക്കുന്ന എല്ലാവരേയും നേരേ ഒന്ന് കണ്ണോടിച്ചു…

ഷാനു …എല്ലാവരും നമ്മളേ തന്നെയാ നോക്കണേ … ന്റെ കയ്യും കാലുമൊക്കേ വിറക്കുന്നടാ… ൻക് പേടിയാകുന്നു ….

നിച്ചൂ… നീ പോയ് സജാദ്ക്കയേ വിളിച്ചിട്ട് ഇങ്ങട് വരാൻ പറയ് ….

ഉം. ശരി… ഞാനിപ്പോ വരാം..

എന്നും പറഞ്ഞ് നിച്ചു സ്റ്റേജിൽ നിന്നും പുറത്തേക്കിറങ്ങി ഓടുന്നത് കണ്ടപ്പോൾ കണ്ടു നിൽക്കുന്നവരിൽ പലർക്കും എന്തോ പന്തികേടുണ്ടെന്ന് അനുഭവപ്പെട്ട് തുടങ്ങി…

കാരണം ഇത് വരേ ഷാനയേ എഴുന്നേൽപ്പിക്കാൻ വേണ്ടി ഞങ്ങൾ അവളേ വിളിച്ച് കൊണ്ടിരുന്നതൊന്നും ഒരാളും അറിഞ്ഞിരുന്നതേയില്ല…

ഷാന സ്കാനറിൽ നിന്നും എഴുന്നേറ്റ് വരുന്നതും കാത്ത് എല്ലാവരും ഞങ്ങളേ തന്നേ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ അതിന്റെ അകത്തേക്ക് തലയിട്ട് കൊണ്ട് പതുക്കേ യായിരുന്നു ഇത് വരേ ഞാൻ അവളേ വിളിച്ച് കൊണ്ടിരുന്നത്..

നിച്ചുവിന്റേ വെപ്രാളവും പുറത്തേക്കുള്ള പെട്ടന്നുള്ള പോക്കും ശ്രദ്ധയിൽ പെട്ടപ്പോൾ എല്ലാവരിലും ആശങ്കകൾ ഉയർന്നു തുടങ്ങി…

അവന്റേ വരവ് കണ്ട് ഫെബിയും കാക്കുമാരും എഴുന്നേറ്റ് കൊണ്ട് സ്റ്റേജ് ലക്ഷ്യം വെച്ച് നടക്കാനൊരുങ്ങി…

പക്ഷേ …. ഇത് കണ്ട മിൻഹയുടേ മുഖത്ത് മാത്രം പ്രതീക്ഷയുടേ തിരി വെട്ടി തുടങ്ങി എന്ന് തന്നേ പറയാം…

ഇരിക്കുന്നവരെല്ലാവരും പരസ്പരം സംസാര വിശയമായി …

പക്ഷേ … അപ്പോഴും ആ മെഷിനറിയിൽ നിന്നും അവളേ എഴുന്നേൽപ്പിക്കാൻ വേണ്ടി അതിന്റേയുള്ളിൽ എന്തൊക്കെയോ മിഷിനറി സെറ്റിങ്സ് ചെയ്യുകയായിരിക്കും ഷാനു എന്ന ചിന്തയിലായിരുന്നു ഇരുന്നവരിലധികവും…

അത് കൊണ്ടാകാം ഒരു പക്ഷേ … ഇവരിലാരും എഴുന്നേറ്റ് കൊണ്ട് ഞങ്ങളുടേ അടുത്തേക്ക് വരാതിരുന്നത്…

ഷാനു അവന് കഴിയും വിധമെല്ലാം അവളേ എഴുനേൽപ്പിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തി കൊണ്ടിരുന്നു..

മോളേ ഷാന എഴുന്നേൽക്ക് …നിന്റേ ഷാനു അല്ലേ ഈ വിളിക്കണേ …. പ്ലീസ് ..

എന്നും പറഞ്ഞ് സ്കാനറിനകത്തേക്ക് തലയിട്ട് അവളേ വിളിച്ചു കൊണ്ടിരുന്ന ഷാനുവിന്റേ കണ്ണുനീർ പോലും ഷാനയുടേ മുഖത്ത് പതിയാൻ തുടങ്ങി…..

ഇതിൽ നിന്നും തലയൊന്ന് ഉയർത്തിക്കൊണ്ട് സജാദ്ക്ക ഇവിടേക്ക് കയറി വരുന്നുണ്ടോ എന്ന് നോക്കാം എന്ന് വെച്ചാൽ ഒരു പക്ഷേ ആ സമയത്തേ മറ്റുള്ളവരുടേ എനിക്ക് നേരേയുണ്ടാകുന്ന നോട്ടം അതെന്നേ കൂടുതൽ തളർത്തും എന്ന് തോന്നിപ്പോയി….

എന്ത് ചെയ്യണമെന്നറിയാതേ അതിൽ കിടക്കുന്ന അവളുടേ മാറത്ത് തല വെച്ച് കൊണ്ട് എല്ലാ പ്രതീക്ഷയും വഴി തെറ്റി തോറ്റു നിൽക്കേണ്ടി വന്ന ആ നിമിഷം ….

പെട്ടന്നായിരുന്നു പ്രതീക്ഷിക്കാതേ ഒരു തണുത്ത കുളിർക്കാറ്റെന്റേ ചെവിയേ തട്ടി തലോടിയത്….

പതുക്കേ തല തിരിച്ച് കൊണ്ട് ഞാൻ ഷാനയേ നോക്കിയപ്പോൾ ….

അവൾ എന്നേയും നോക്കി അങ്ങനേ കിടക്കുന്നുണ്ടായിരുന്നു…..

പക്ഷേ അപ്പോഴും ഇത് വരേയുള്ള ഷോക്കിൽ നിന്നും ഞാൻ മുക്തി നേടിയിട്ടുണ്ടായിരുന്നില്ല…..

വീണ്ടും ആ തണുത്ത കുളിർക്കാറ്റെന്റേ കൺ ഹിമകളേ തട്ടി തലോടിയപ്പോഴാണ് ഈ പെണ്ണ് എനിക്ക് നേരേ ഊതിയതാണെന്ന് മനസ്സിലായത് ….

പോരാത്തതിന് ഒരു ഇളിഞ്ഞ ചിരിയും…

അപ്പോഴാണ് ശരിക്കും എനിക്ക് ശ്വാസം തന്നേ നേരേ വീണത്…

കഴിഞ്ഞോ മാഷേ ….

എന്ത് കഴിഞ്ഞോന്ന് ….

അല്ലാ ….ഈ കരച്ചിലും ബേജാറാകലുമൊക്കേ തന്നേ …ഞാൻ മരിച്ചെന്ന് കരുതിയോ മോന്…
എല്ലാവരും കൂടേ ചേർന്ന് പിടിച്ച് വലിച്ച് ഇതിന്റേയുള്ളിൽ കൊണ്ട് പോയി ഇട്ടതല്ലേ … അപ്പോപ്പിന്നേ ഞമ്മളും തരണ്ടേ ഇത് പോലേ ഒരു സർപ്രൈസ്….

ഓഹോ…. അപ്പോ അഭിനയമായിരുന്നോ …

അതേയല്ലോ… പേടിച്ച് പോയല്ലേ … നിന്നേ അങ്ങനേ ഒറ്റക്ക് സുഖായിട്ട് ജീവിക്കാൻ ഞാൻ വിടോ മോനേ ….

പിന്നേ മാഷേ…. ഈ കരച്ചിലൊക്കേ പരമ ബോറാട്ടോ …എന്താ പറഞ്ഞേ…നിന്റേ ഷാനക്ക് ഒന്നും വരത്തല്ലേയെന്നോ … ആ സമയം ശരിക്കും ചിരിച്ച് കൊളമാക്കിയേനേ ഞാൻ… ന്റെ ചിരി പിടിച്ച് നിർത്താൻ പെട്ടൊരു പാട് ….

എന്നും പറഞ്ഞ് ഷാന എന്റേ മിഴിനീർ തുള്ളികളേ അവളുടേ കരങ്ങൾ കൊണ്ട് മാഴ്ച്ചു കളഞ്ഞു….

ഈ സമയം അൽപ്പനേരത്തേ ടെൻഷൻ അവളേയും കെട്ടിപ്പിടിച്ചങ്ങ് തീർത്തു…..

വാ … എഴുന്നേൽക്ക് …

എങ്ങട് എഴുന്നേൽക്കാൻ … അതേയ് ആദ്യം ഇതിലൊരു തീരുമാനം ഉണ്ടാക്ക്… ന്നിട്ട് തീരുമാനിക്കാ… എഴുന്നേൽക്കണോന്ന്….

ഏതില് ….

ന്റെ ചുണ്ട് പൊട്ടിച്ചിട്ടാ തെണ്ടീ നേരത്തേ നീ ഇതടച്ചത്….നിന്റേയൊരു കോപ്പിലേ കിസ്സും …

ഓ… അതാണോ ….

എന്നും പറഞ്ഞ് ചെക്കൻ പിന്നേം പഴയ പണി തന്നേ തുടർന്നു….

ടാ … വിടടാ പട്ടീ …. ആ..ന്റെ …..ചുണ്ട് …..

എന്നും പറഞ്ഞ് ഷാന ഓനേ പിടിച്ച് പുറത്തേക്ക് തള്ളുന്നുണ്ട്….

അതിന് കാരണവും മറ്റൊന്നുമല്ല… ഓന്റേ ബാക്കിലായ്ട്ട് നിച്ചുവും ഫെബിയും അവരുടേ പുറകിൽ കാക്കുമാരുമൊക്കേ നിൽക്കുന്നത് ഷാനയുടേ ശ്രദ്ധയിൽ പെട്ടു…

ഭാഗ്യത്തിന് കാക്കുമാര് നോക്കുന്നതിന്ന് മുമ്പേ ഷാനുവിന് കൊടുക്കാനുള്ളത് ഫെബി പുറത്ത് നിന്നും കൊടുത്തത് കൊണ്ട് ഓൻ പിടി വിട്ടു…

ടാ .. തെണ്ടി.. രണ്ടും കൂടേ ചേർന്ന് ഞങ്ങളേ ടെൻഷനും ആക്കിയിട്ട് എന്നേ ഇവിടേ നിന്നും പറഞ്ഞയച്ചത് ഇതിനായിരുന്നോ …

ടാ … അതല്ലടാ … ഞാൻ ഇവൾക്ക് ക്രിത്രിമ ശ്വാസം കൊടുത്തപ്പോഴാ ഈ സാധനം എഴുന്നേറ്റത് തന്നേ…

ഉം. ഇനിയിപ്പോ അത് പറഞ്ഞോ…

ഇല്ലേ പിന്നേ ഓളോട് ചോദിച്ച് നോക്ക് നീ…
അല്ലേ ഷാന….

ഉം … അതേ .. അതേ … പല്ലും തേക്കൂല പിശാച്….

ദേയ് എല്ലാവരും നീയെഴുന്നേൽക്കുന്നതും നോക്കി നിൽക്കാണ് … നിനക്ക് എഴുനേൽക്കാനൊന്നുമുദ്ദേശ്യമില്ലേ ഷാനാ.. ഇത് വീടല്ലാ ഇങ്ങനേ കിടക്കാൻ ….

എഴുന്നേൽക്കാൻ ഉദ്ദേശ്വമില്ലല്ലോ ന്റെ കാക്കു… ഇത് വരേ എന്നേ ഇതിൽ പിടിച്ച് കിടത്താഞ്ഞിട്ടായിരുന്നില്ലേ നിങ്ങൾക്ക് …. ഇപ്പോ എഴുന്നേൽക്കാഞ്ഞിട്ടാണോ .. എന്തൊക്കേ പറഞ്ഞാലും ശരി
എനിക്കിത് വല്ലാണ്ടങ്ങട്ടിഷ്ടപ്പെട്ടു… ഞാൻ ഇതിൽ തന്നേ കിടക്കാൻ പോകാ…

ഓഹോ…നിന്നേ ഇനി ഞാൻ ഇതിൽ കിടത്തിത്തരാടീ ..

എന്നും പറഞ്ഞ് ഷാനു ഷാനയേ പിടിച്ചങ്ങ് പൊക്കിയെടുത്തു….

ടാ .. വിടടാ എന്നേ നിലത്ത് വെക്ക്…. ടാ തെണ്ടീ…

അങ്ങനേ ആകാംശയോടേ കാത്തിരുന്ന ജനസാഗരങ്ങൾ ഒന്നടങ്കം അവളേ കണ്ടതും എല്ലാവരും എഴുന്നേറ്റ് നിന്ന് കൊണ്ട് കൈയ്യടിയും ആശംസകളും കൂവലും ഒക്കേയായി കുറച്ച് നേരം ആഘോഷപ്പെരുമയ തന്നേയായിരുന്നു അവിടേ അരങ്ങേറിയത്…

അവളേ നിലത്തൊന്നിറക്കി വെക്കാൻ പോലും ഷാനുവിന്റേ കൂടേ ഫെബിയും നിച്ചുവും കാക്കുമാരും ചേർന്ന് ഒരവസരം ഉണ്ടാക്കിയ തേയില്ല.

അതിനിടയിൽ വിധികർത്താക്കളെല്ലാം സ്റ്റേജിൽ എത്തിക്കൊണ്ടിരുന്നു…

ആദ്യ അനൗൺസ്മെന്റിൽത്തന്നേ എല്ലാവരും അവരുടേ സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു …

അങ്ങനേ എല്ലാവരും നിശബ്ദതയേ കൂട്ട് പിടിച്ച് തുടങ്ങിയപ്പോൾ ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് ഷാനയേയും നിലത്തിറക്കി വെച്ചു…

വിധികർത്താക്കളെല്ലാം ഷാനക്ക് ഷൈക്കാന്റ് കൊടുത്ത് കൊണ്ട് ആശംസകളും അറിയിച്ച് സ്റ്റേജിൽ നിരത്തിയ കസേരകളിൽ സ്ഥാനമുറപ്പിച്ചു…

ഷാന പതുക്കേ തലയുയർത്തി ഷാനുവിനേ നോക്കിയപ്പോൾ ആള് നല്ല സന്തോഷത്തിലാണ്..

മൈക്കിൽ അധ്യക്ഷൻ സംസാരിച്ച് കൊണ്ടിരുന്ന സമയം ചുമ്മാ ഞാൻ അവനേയൊന്ന് തോണ്ടി…

ഓൻ ഓന്റേ പിരികം പൊക്കി കൊണ്ട് എന്നേ നോക്കി എന്താ എന്ന് ചോദിച്ചു….

അതേയ് ഈ ഷാനയുടേ സർപ്രൈസിന്റെ പവർ കണ്ടോ മോനേ …

സർപ്രൈസിന്റേ പവറോ …

ഉം. ഇത് വരേ എല്ലാവരും ഞാൻ മരിച്ചെന്നല്ലേ വിചാരിച്ചത് …ന്നിട്ട് ഇവരെയൊക്കേ അത്ഭുതപ്പെടുത്തിക്കൊണ്ട് നിന്റേ ആ കുന്ത്രാണ്ടത്തിൽന്ന് എഴുന്നേറ്റ് വന്നതിന്റേ ആഘോഷം കണ്ടില്ലേ മോനേ നീ …

ഇങ്ങനേയൊക്കേ ഒരേ സമയം ഈ കാണുന്ന വർക്കൊക്കേ സർപ്രൈസ് കൊടുക്കാൻ എനിക്കല്ലേ പറ്റൂ…. എന്റേ സർപ്രൈസിൽ കുറച്ച് സമയം എല്ലാവരും ടെൻഷ്യനായില്ലേ…
അതാണ് മോനേ ഈ ഷഹന ഷാഹിൽ… ഇവിടേ നീ എനിക്ക് തന്ന സർപ്രൈസ് ഒന്നും ഒന്നുമല്ല മോനേ … സർപ്രൈസ് കൊടുക്കുമ്പോ ഇങ്ങനേ എല്ലാവർക്കും കൂടേ കൊടുക്കണം ..കണ്ടു പടിക്ക് എന്നേ …

ഏ… ബെസ്റ്റ് …. അപ്പോ ഈ പൊട്ടത്തീ അവള് ജീവനോടേ പുറത്തേക്ക് വന്നതിന്റേ ആഘോഷം ആണെന്നാണോ വിചാരിച്ചത്…

അല്ലാ … അത് ശരിയാണല്ലോ.. അതിന് ഈ പ്രോജക്ടിൽ വിജയിച്ചതിന്റേ ആഘോഷമാണ് ഇത് വരേ നടന്നതെന്ന് ഇവളോട് ആരേലും പറഞ്ഞാലല്ലേ ഇവളറിയൂ…

മോളേ ഷഹന…നീ ഇവിടെയിരിക്കുന്നവർക്കെല്ലാവർക്കുമല്ലാ മോളേ സർപ്രൈസ് കൊടുത്ത് പേടിപ്പിച്ചത്.. അവരെല്ലാവരും കൂടേ നിനക്കാ സർപ്രൈസ് തരാൻ പോണത് .. കാത്തിരിക്ക് കുറച്ച് നേരം കൂടേ…

എന്നൊക്കേ ഞാൻ ഓരോന്ന് ചിന്തിച്ചു കൊണ്ടവളേയും നോക്കികൊണ്ടങ്ങനേ നിന്നു പോയി…

ഏ… ഇവനെന്താ പകൽ സ്വപ്നത്തിലങ്ങാനുമാണോ … ടാ . പൊട്ടാ ..നിന്നോടാ ചോദിച്ചേ ..നീ ഇതേത് ലോകത്താ… വെറുതേ ചുമ്മാ നിന്ന് കിണിക്കിണ്….

എന്നും പറഞ്ഞ് എന്നേ പിടിച്ച് ഷാന തള്ളിയ പ്പോഴാണ് സ്വബോധത്തിലേക്ക് ഞാൻ തിരിച്ചുവന്നത്.

അല്ലാ ..ഞാൻ ഓരോന്ന് ചിന്തിച്ചു നിന്നു പോയതാണ് മോളേ….

അതിനുമാത്രം എന്താണാവോ ഇത്രമാത്രം ചിന്തിച്ച് കിണിക്കാൻ …

അല്ലാ ..അത് പിന്നേ ഷാനാ … നീ നേരത്തേ എന്നോട് പറഞ്ഞത് പറഞ്ഞ് … ഈ കാണുന്നവരോടൊക്കെയാ ഇത് പോയി പറഞ്ഞതെങ്കിൽ അവരെല്ലാവരും കൂടേ ചേർന്ന് ഇത് കേട്ട് പൊട്ടിച്ചിരിച്ചേനേ …

അതെന്തിന്… അല്ലേലും നല്ല ആളോടല്ലേ ഞാൻ പോയി പറഞ്ഞത്… ഒന്ന് പോടാ … ഞാൻ പറഞ്ഞത് അവരോടാണെങ്കിൽ എല്ലാവരും കൂടേ കയ്യടിച്ചേനേ…

ഉം …. പിന്നേ… കൈ കൊണ്ടടിച്ചേനേ…
നിന്റെയൊരു സർപ്രൈസ്….

നീ പോടാ തെണ്ടീ…

ടാ … ഷാനു … മിണ്ടാതിരിക്കടാ ചെറിയ കുട്ടികളേ പോലേ .. ആളുകളുണ്ടെന്ന ബോധമില്ല രണ്ടിനും … അവള് പറഞ്ഞത് ഞാനും കേട്ട്ക്ക്ണ് … അതിനിനി അടി കൂടണ്ട ….തൽക്കാലം അതങ്ങനേ തന്നേ നിൽക്കട്ടേ…ഷാനക്ക് കുറച്ചു കഴിയുമ്പോൾ മനസ്സിലായിക്കൊള്ളും… ഇപ്പോ മിണ്ടാതിരിക്ക് നിങ്ങള്…

ഉം. നീ കണ്ടോ ഫെബീ …..ഒക്കേ കഴിഞ്ഞിട്ട് വേണം ആ പറഞ്ഞതിന് എനിക്ക് ഷാനക്ക് നല്ലൊരു മറുപടി കൊടുക്കാൻ ….

📢📣🎤 അടുത്തതായി ഈ വേദിയിലേക്ക് ക്ഷണിക്കുന്നു….നമ്മളെല്ലാവരും മുമ്പ് പറഞ്ഞു തീരുമാനിച്ചത് പോലേ ആ വലിയ കർത്തവ്യത്തിലേക്ക് കടക്കാൻ പോകുന്നതിന്റേ മുന്നോടിയായി 2 വാക്ക് സംസാരിക്കുന്നതിന് വേണ്ടി ….

നമ്മളെയെല്ലാവരേയും മുൾമുനയിൽ നിർത്തിക്കൊണ്ട് …..അൽപ്പനേരം എല്ലാവരുടേയും നെഞ്ചിടിപ്പ് കുത്തനേ കൂട്ടി ….. നമ്മളോരൊരുത്തരുടേയും മനസ്സിനേ …: ..മാന്ത്രിക ലോകത്തേ മായാജാലത്തിലേക്ക് കൊണ്ട് പോയി …. ആകാംശയുടേ അങ്ങേയറ്റം കൊണ്ടെത്തിച്ച് …. ജനപ്രീതി നേടിയ ടീമിന്റേ ടീം ക്യാപ്റ്റൻ ഷാനിദ് ഇബ്നു ഷാൻ….

അത് കേട്ടതും കിട്ടിയ ചാൻസ് അല്ലേ… നമ്മള് വിടോ ….

ടീ ഫെബീ…. പറഞ്ഞു നാവെടുത്തില്ല ഞാൻ.. അപ്പോഴേക്കും ഓൾക്ക് മറുപടി കൊടുക്കാനുള്ള ചാൻസും എന്നേ തേടിയെത്തി…

നീ ഇപ്പോ ഇവിടേ വെച്ച് എന്ത് മറുപടി കൊടുക്കാനാ ആ പാവത്തിന് … വേണ്ടടാ

അതൊക്കേയുണ്ട് മോളേ…. നീ കണ്ടോ ….

പടച്ചോനേ …. ലാസ്റ്റ് എപ്പോഴത്തതും പോലേ ഈ ബലാല് ഓൾക്ക് എന്തേലും പണി കൊടുക്കോ …. ന്നാ കഴിഞ്ഞ് … ഈ സാധനത്തിനേയാണേൽ വിശ്വസിക്കാനും കഴിയില്ല….

എപ്പോ എങ്ങനേ എവിടേ വെച്ച് ആർക്ക് എന്ത് പണി കൊടുക്കുംന്ന് ഓൻക് പോലും അറിയില്ല..

അള്ളാ … ഇനി ഒരു പ്രശ്നം ഉണ്ടാക്കി ഞങ്ങളേ ഈ സന്തോഷം തല്ലിക്കെടുത്തരുതേ ….

📢📣🎤 എല്ലാവർക്കും നമസ്ക്കാരം… ഇവിടേ 2 വാക്ക് സംസാരിക്കാൻ വേണ്ടി എന്നേ ക്ഷണിച്ചെങ്കിലും ഇവിടേയിരിക്കുന്ന നാമോരോരുത്തരുടേയും പ്രതിനിധി എന്ന നിലക്കാണ് ഞാൻ നിങ്ങൾക്ക് മുമ്പിൽ ഇപ്പോൾ നിൽക്കുന്നത്….

ഇവിടേ ഇതിന്റേ സംഘാടകർ എന്നേ ഏൽപ്പിച്ച ദൗത്യം എന്താണെന്നത് ഞാൻ പറയാതേ തന്നേ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്…

പക്ഷേ … അത് പറയുന്നതിന്റേ മുമ്പ് ഈ മിഷിനറിയിൽ ധൈര്യപ്പൂർവ്വം കിടന്ന് കൊണ്ട് ഞങ്ങളുടെ പ്രോജക്ട് പൂർത്തീകരിക്കാൻ വേണ്ടി ഞങ്ങളോട് സഹകരിച്ച ഞങ്ങളുടെ ടീമിലെ തന്നേ അംഗമായ ഷഹനക്ക് നിങ്ങളോടെല്ലാവരോടുമായിട്ട് എന്തോ ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞു.

അത് ആദ്യം ഒന്ന് കേട്ട് നോക്കാം നമുക്ക് ..

ഞാനോ… എപ്പോ പറഞ്ഞ് …ഇവൻ എന്തൊക്കെയാ ഈ വിളിച്ചു കൂവുന്നത് റബ്ബേ..

ഷാന പ്ലീസ് കം…

എനിക്കൊന്നും പറയാനില്ല… എന്ന് പറഞ്ഞതും ആ പഹയൻ എന്റേ അടുത്തേക്ക് വന്ന് എന്നേയും പിടിച്ച് വലിച്ച് സ്റ്റേജിന്റേ സെന്ററിൽ തന്നേ കൊണ്ട് പോയി നിർത്തി മൈക്കും എനിക്ക് നേരേ നീട്ടി….

പിന്നേ എൻറെ കാര്യം പറയണോ …അവിടെനിന്ന് എല്ലാവരുടെയും മുമ്പിൽ വെച്ച് എപ്പോ ഐസ്സായെന്ന് ചോദിച്ചാൽ പോരേ…..

📢📣🎤 ഗെയ്സ് … കാര്യം മറ്റൊന്നുമല്ല. ഇവളെന്നോടൊരു വെല്ലുവിളി നടത്തി കുറച്ച് മുമ്പ് അവിടേ വെച്ച് …

അത് എന്നോട് പറഞ്ഞത് പറഞ്ഞ് … നിങ്ങളോടൊക്കെയാ ഇത് വന്ന് പറഞ്ഞതെങ്കിൽ നിങ്ങളെല്ലാവരും കൂടേ ചേർന്ന് ഇത് കേട്ട് പൊട്ടിച്ചിരിക്കുമെന്നും ഞാൻ മറുപടി കൊടുത്തു…

എന്തേയ് ഷാനാ … ഇത്രേം പേരുടേ മുന്നിൽ വെച്ച് ഒന്ന് കൂടേ ആ വെല്ലുവിളി നടത്തുന്നോ …

ഓഹോ.. അപ്പോ അതാണ് കാര്യം… ഇവൻ ഇതും പറഞ്ഞ് ഇത്രേം പേരുടേ മുന്നിൽ വെച്ച് എന്നേ കളിയാക്കിയ സ്ഥിതിക്ക് അതറിങ്ങിട്ടു തന്നെ ബാക്കി കാര്യം…

നോക്കാലോ ചിരിക്കോ … കയ്യടിക്കുമോയെന്ന് … അല്ലെങ്കിലും എപ്പോഴും ഇവൻ മാത്രം ജയിച്ചാൽ ശരിയാവില്ലല്ലോ…

അവൾ എന്റേ കൈയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങാൻ നോക്കി….

📢📣🎤 ഫ്രണ്ട്സ് ഷഹന നമ്മളെ എല്ലാവരുടെയും മുന്നിൽ വെച്ച് കൊണ്ട് അവളെന്നോട് ഉന്നയിച്ച അതേ വെല്ലുവിളി സധൈര്യം മുന്നോട്ട് വന്ന് കൊണ്ട് വീണ്ടും നടത്താൻ പോവുകയാണ്….

ഈ വെല്ലുവിളി കേട്ടതിന് ശേഷം അവൾ പറഞ്ഞതാണ് ശരിയെങ്കിൽ എല്ലാവരും കൈയ്യടിക്കുകയും അല്ലാത്ത പക്ഷം നിങ്ങൾക്ക് ചിരിക്കാവുന്നതുമാണ്…

എന്നും പറഞ്ഞ് ഷാനു ഷാനക്ക് മൈക്ക് കൈമാറി…

മോനേ ഷാനൂ ….കണ്ടോ നീ ഞാൻ പറഞ്ഞ് കഴിഞ്ഞാൽ എല്ലാവരും കൂടേ കൈയ്യടിക്കുന്നത് …

ഉം. പിന്നേ….. കാണാം കാണാം…

📢📣🎤 ഹായ് … ക്ഷമിക്കണം…..എനിക്ക് മൈക്കിൽ ഇങ്ങനേയൊന്നും സംസാരിച്ച പരിചയമൊന്നുമില്ല….എങ്കിലും ഈ വെല്ലുവിളി കണ്ടില്ലെന്ന് നടിക്കാനും എനിക്ക് കഴിയില്ല…. പ്രത്യേകിച്ച് ഇവനോട് … കാരണം

ഈ പ്രോജക്ടിന് വേണ്ടി പങ്കെടുക്കണം എന്ന് പറഞ്ഞ അന്ന് മുതൽ ഞാൻ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പിന്നീടങ്ങോട്ട് ഇവരോരോരുത്തരും എനിക്കിട്ട് ഓരോ തരം സർപ്രൈസുകൾ തന്ന് കൊണ്ടിരിക്കുകയായിരുന്നു…

എന്റേ വീട്ടിൽ നിന്നും ഇന്ന് ഇവിടേ നിങ്ങൾക്കു മുമ്പിൽ ഞാൻ എത്തിയത് വരേ എന്റേ സ്വന്തം ഇക്കാക്ക പോലും ഇവരേകൂടേ ചേർന്ന് ഞാൻ അറിയാതേ എനിക്കിട്ട് തന്ന സർപ്രൈസിന്റേ പുറത്താണ് …

നിങ്ങൾ ഇവിടേ വെച്ച് നേരത്തേ കണ്ട എന്റേ വീഡിയോ ആയിരുന്നാലും അതും ഇവരെനിക്കു തന്ന സർപ്രൈസിൽ പെട്ടതാണ് …

ഷാനുവും ടീമും ഇങ്ങനൊരു മിഷിനറി രൂപകൽപ്പന ചെയ്തത് പോലും എന്റേ ജീവന് വേണ്ടിയിട്ടായിരുന്നെന്നതും എനിക്ക് സർപ്രൈസ് തന്നേയാണ്…

വർഷങ്ങളോളമായിട്ട് ഒരു ചെറിയ കുഞ്ഞിനേ നോക്കുന്നത് പോലേ ഒരു കുറവുകളും അറിയിക്കാതേ ….

ഞങ്ങൾക്കുണ്ടായിരുന്ന എന്റേ പൊന്നുപ്പച്ചിയുൾപ്പെടേ സകലതും….

ഞാൻ കാരണമാണ് നഷ്ടപ്പെടുത്തേണ്ടി വന്നത് എന്ന് പോലുമോർക്കാതേ ….

എന്നും സന്തോഷത്തോടേ മാത്രം എന്നേ കാണാൻ ആഗ്രഹിക്കുകയും അതിനനുസരിച്ച് എന്നേ കൊണ്ട് നടക്കുകയും ചെയ്ത ….

എന്റേ ഇക്കാക്കമാരുടേ ഉള്ളിൽക്കിടന്ന് കൊണ്ട് ഇത്രയും കാലം അവരേ എന്നും അലട്ടിയിരുന്ന …… എന്റേ ജീവനിലലിഞ്ഞുചേർന്ന …… എന്റേ ശരീരത്തിലേ ആ വലിയ രോഗമായാലും ഇന്നെനിക്കവർ തന്ന സർപ്രൈസ് തന്നേയാണ്….

അങ്ങനേ സർപ്രൈസുകളുടേ ഒരു പെരുമഴ തന്നേയായിരുന്നു ഇവർ എല്ലാവരും കൂടെ ചേർന്ന് എനിക്ക് തന്നു കൊണ്ടിരുന്നത്…

ഒരു പക്ഷേ ഇവരെല്ലാവരും എന്നിൽ നിന്നും ഇത്രയും കാലം മറച്ചുവെച്ച ….. എന്റേ ജീവനിലലിഞ്ഞുചേർന്ന ….. ഇന്ന് നിങ്ങളോടൊപ്പം ഞാനും അറിയാനിടയായ ….. എന്റേ ശരീരത്തിലേ ഈ രോഗം ഞാനിന്ന് അറിഞ്ഞതായിരിക്കാം ഇവിടേ വെച്ച് മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതേ ഇന്ന് ഈ മിഷിനറിയിൽ നിങ്ങളെല്ലാവരേയും സാക്ഷിയാക്കി ഞാൻ കയറിക്കിടക്കാൻ കാരണമായത്…

എന്ന് പറഞ്ഞപ്പോഴേക്കും എല്ലാവരും കൈയ്യടിച്ചു തുടങ്ങി….

അയ്യോ …. കൈയ്യടിക്കല്ലേ… കൈയ്യടിക്കല്ലേ …. ഇതല്ല. ഇവനോട് ഞാനുന്നയിച്ച വെല്ലുവിളി … അത് പുറകേ വരുന്നുള്ളൂ..

എന്ന് പറഞ്ഞതും എല്ലാവരും ചിരിക്കുന്നു….

ദേയ് ചിരിക്കുന്നു…. ചിരിക്കല്ലേ…. ചിരിക്കല്ലേ … വെല്ലുവിളിച്ച് കഴിഞ്ഞിട്ട് ചിരിച്ചാൽ മതി…

അള്ളോ…. ചിരിച്ചാൽ ഞാൻ തോക്കൂലേ അതും ഇവന്റേ മുന്നിൽ…. അപ്പോ ചിരിക്കണ്ടട്ടോ … കൈയ്യടിച്ചാൽ മതിയേ…..

ദേയ് ഷാന … ഞാൻ കൈ വെച്ചടിക്കുമിപ്പോ …. അതും നിന്റേ മുഖത്ത് … നീ ബാക്കി പറയുന്നുണ്ടോ…എല്ലാവരേയും കൂടേ വട്ടം കറക്കാതേ ….

ഉം. പറയാം… പറയാം…

📢📣🎤 അപ്പോ ഗയ്സ്, … അങ്ങനേ ഒന്നിന് പുറകേ ഒന്നായി ഇവർ എനിക്ക് ഓരോ സർപ്രൈസുകൾ തന്നുകൊണ്ടിരുന്നപ്പോൾ ഞാൻ തിരിച്ചൊരു സർപ്രൈസ് കൊടുത്തില്ലേൽ എങ്ങനേ ശരിയാകാ…..

അങ്ങനെ തിരിച്ചൊരു സർപ്രൈസ് ആയിട്ടാണ് നേരത്തേ ഈ മെഷിനറിയിൽ കിടന്ന് കൊണ്ട് ഞാൻ എനിക്ക് ബോധമില്ലാത്തത് പോലേ കിടന്നതും നിങ്ങളടക്കം എല്ലാവരും ടെൻഷൻ ആയതും…

അങ്ങനേ അതെല്ലാം കഴിഞ്ഞ് നിങ്ങളേ ഇവിട്ത്തേ ആഹ്ലാദ പ്രകടനവും ഒക്കേ കഴിഞ്ഞപ്പോൾ ഞാൻ ഇവനോട് ചോദിച്ചു….

നീ എനിക്ക് തന്ന എല്ലാ സർപ്രൈസിനും പകരമായി ഞാൻ തിരിച്ച് തന്ന ഒരൊറ്റ സർപ്രൈസിൽ ഇവിടേയിരിക്കുന്ന നിങ്ങളെല്ലാവരേയും ഞാൻ പേടിപ്പിച്ചില്ലേയെന്ന്…

അതിന് ശേഷം ഞാൻ അതിൽ നിന്നും എഴുന്നേറ്റ് വന്നപ്പോൾ അത് വരേ പേടിച്ചിരുന്ന നിങ്ങൾ ഓരോരുത്തരും എഴുന്നേറ്റ് കൊണ്ട് എന്റേ തിരിച്ച് വരവ് ആഘോഷമാക്കി മാറ്റിയില്ലേയെന്ന് …. അതാണ് എന്റേ സർപ്രൈസിന്റേ പവർ എന്ന് ഞാൻ പറഞ്ഞു…

തീർന്നപ്പോഴേക്കും എല്ലാവരും ചിരിച്ച് തുടങ്ങിയിരുന്നു….

ഫെബി വാ പൊത്തി ഷാനയേ നോക്കുന്നുണ്ട്…

ഷാന…. ആകേ ചമ്മി നിൽക്കുന്നു…

ഏ…. ഇതെന്താപ്പോ എല്ലാരും നിന്ന് ചിരിക്കുന്നു… എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ….

ഞാൻ ഷാനുവിനേ നോക്കിയതും അവൻ എന്റേ കൈയിൽ നിന്നും മൈക്ക് തിരികേ വാങ്ങി…

ഹീ….നിനക്ക് ഒന്നും ഓടിയില്ലാലേ …. കണ്ടില്ലേ നിന്റേ സർപ്രൈസിന്റേ പവർ …

ഷാന പിന്നേയും അവിടേ നിന്ന് ഐസ്സാവാൻ തുടങ്ങി..

അതായത് മോളേ ഷാനാ…. ഇവിടെയിരിക്കുന്നവർക്കെല്ലാവർക്കും കൂടേ നീയല്ലാ മോളേ സർപ്രൈസ് കൊടുത്തത്…

ഞങ്ങളെല്ലാവരും കൂടേ നിനക്കാ സർപ്രൈസ് തന്നത്…

അതിന്റേ ആഘോഷമാണ് നേരത്തേ കണ്ടത് ….

വാട്ട് … എനിക്കെന്ത് സർപ്രൈസ് തന്നെന്ന് …..

തന്നില്ല മോളെ …. തരാൻ പോകുന്നതല്ലേയുള്ളൂ.

📢📣🎤 അതേ ഈ വർഷത്തേ World Royal Scientific Fest 2020 വിന്നേഴ്സിനേ ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു….

ടീം ചെസ് നമ്പർ 8 ഷാനിദ് ഇബ്നു ഷാൻ, ഷഹന ഷാഹിൽ & നിഷാദ് …

യാ… അള്ളാ … എന്താ ഞാൻ ഈ കേൾക്കണേ … അപ്പോ ഇത് നേരത്തേ പ്രഖ്യാപിച്ചിരുന്നോ …

എന്നും ചോദിച്ച് ഷാന മതിമറന്ന് തുള്ളാൻ തുടങ്ങിയിരിക്കുന്നു…

എല്ലാവരും അവരേ കൈയ്യടിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കാൻ തുടങ്ങി…

📢📣🎤 ഇവർക്ക് ലഭിച്ചിരിക്കുന്നു ടീം GBS AMERICAN SCIENTIFIC RESEARCH CENTER
റെക്കോർഡ് പുരസ്ക്കാരവും കൂടാതേ 50 ലക്ഷം രൂപയുടേ ക്യാഷ് അവാർഡും…

അത് മാത്രമല്ല…. മത്സരത്തിന്റേ നിയമാവലികളേ മാറ്റി വെച്ച് കൊണ്ട് … നാമിത് വരേ ഒരു മത്സരം എന്നതിലുപരി .. .. ഇവിടേ പങ്കെടുക്കാൻ വന്ന ടീമുകളായാലും , ജഡ്ജ്മന്റിന് വേണ്ടി എത്തിയവരായാലും, കാണികളായിരുന്നാലും നാമോരോരുത്തരും ഒറ്റക്കെട്ടായി ഒരേ മനസ്സോട് കൂടി നിന്ന്ക്കൊണ്ട് ഈ ടീമിന്റേ മത്സരം ആരംഭിച്ചത് മുതൽ ഷഹന ഷാഹിൽ എന്ന ഈ മോളുടേ കഴിഞ്ഞു പോയ കാലഘട്ടത്തിലൂടേയൊക്കേ നമ്മളേ കൊണ്ട് പോവുകയും പിന്നീട് ആ മോളേ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഇവിടേ ഇരിക്കുന്ന പലരും ആഗ്രഹിച്ച് പോവുകയും അതിനിടയിൽ ആരും തന്നേ ഒട്ടും പ്രതീക്ഷിക്കാതേ വലിയൊരു സർപ്രൈസെന്നോണം അവളേ തന്നേ ഈ പ്രോജക്ടിൽ എത്തിക്കുകയും ….

അതും യാതൊരു പ്ലാനിംഗും ഇല്ലാതേ തന്നേ ഒരു ലൈവ് ഷോ കണ്ടിരിക്കുന്ന ഫീലിങ്ങോടേ നമുക്കെല്ലാവർക്കും നിരീക്ഷിക്കാൻ അവസരമൊരുക്കിയ ഈ ടീമിലേ തന്നേ ഷാനിദിന്റേയും നിഷാദിന്റേയും കൂടേയെത്തിയ ഷഹന മോൾക്ക് അവളുടേ തുടർ ചികിത്സക്ക് വേണ്ട മുഴുവൻ ഫണ്ടും ടീം ജി.ബി.എസ്. അമേരിക്കൻ സൈന്റിഫിക് റിസർച്ച് സെന്റർ ഏറ്റെടുത്ത കാര്യവും ഒരിക്കൽ കൂടി അറിയിച്ച് കൊണ്ട് നിർത്തുന്നു… നന്ദി. നമസ്ക്കാരം..

പിന്നീട് ആഘോഷപ്പെരുമഴ തന്നേ അവിടം അരങ്ങേറുമ്പോൾ ഷാന ഇത് കേൾക്കേണ്ട താമസം അവളുടേ കണ്ണുകൾ ഈറനണിയാൻ തുടങ്ങി…

അവൾ അവളുടേ കാക്കുവിനേ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു…

സജാദ്ക്കയും അവളുടേ തലയിൽ കൈ വെച്ച് നിൽക്കുന്നുണ്ട്…

നിച്ചുവും ഫെബിയും അവിടേ നിന്ന് കൊണ്ട് തുള്ളാണ്… അവര് ആഘോഷമാക്കാൻ തന്നേ തീരുമാനിച്ചു…

ഷാനു ഷാനയുടേ അടുത്ത് കൈ കെട്ടി കൊണ്ട് അവളേയും നോക്കി അങ്ങനേ നിൽക്കുന്നുണ്ട്.

അവന്റെ കണ്ണുകളും നിറയാൻ തുടങ്ങിയിട്ടുണ്ട്…

കാക്കുവിൽ നിന്നും തല പൊക്കാൻ നേരം ഷാനുവിനേ കണ്ടതും ഷാന കുറച്ച് നേരം അവനേ തന്നേ നോക്കി നിന്നു … പിന്നീട് ഒട്ടും പ്രതീക്ഷിക്കാതേ ഷാന ഷാനുവിനേയും കെട്ടിപ്പിടിച്ച്ക്കൊണ്ട് രണ്ടാളും അവിടേ എല്ലാവരേയും സാക്ഷിയാക്കി ആനന്ദക്കണ്ണീർ പൊഴിക്കാൻ തുടങ്ങി…

തുടരും …

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!