Skip to content

പ്രണയാഞ്ജലി – Part 1

aksharathalukal novel

“പ്രണവ്… ” അവൾ തന്നാലാവും വിധം ഉച്ചത്തിൽ വിളിച്ചു,.. അതവന്റെ ഉള്ളിൽ കൂരമ്പ് കണക്കെ തറച്ചു നിന്നു,.. അഞ്ജലി അവന്റെ അരികിലേക്ക് ഓടി… വർഷങ്ങൾക്ക് ശേഷം തന്റെ മുന്നിൽ അവൻ വന്ന് നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിരുന്നു,..

അപ്രതീക്ഷിതമായിരുന്നു ഈ കണ്ടുമുട്ടൽ, ആ ഷോക്കിൽ നിന്നും മുക്തനാവാൻ അവൻ കുറച്ചു സമയമെടുത്തു,… പ്രണവിന്റെ നെഞ്ചോട് ചേർന്നപ്പോൾ ഒരു നിമിഷത്തേക്കവൾ പരിസരം പോലും മറന്നു പോയി,.

“പ്രണവേട്ടാ,… ”

ആ വിളി കേട്ടതുകൊണ്ടാവണം ഭയപ്പാടോടെ പ്രണവ് അഞ്ജലിയിൽ നിന്നുമടർന്നു മാറി,.. അഞ്ജലിക്ക് അത് അവിശ്വസനീയമായി തോന്നി,. കൈക്കുഞ്ഞുമായി ഒരു യുവതി പ്രണവിനെ കാത്തു നിൽക്കുന്നു,. അവളുടെ കണ്ണുകളിലും സംശയം തളം കെട്ടി നിൽക്കുന്നു,…

അവൾ അരികിലേക്ക് വന്നു,… പ്രണവിനെ വല്ലാതെ വിയർത്തിരുന്നു,. അവന്റെ ചങ്കിടിപ്പിന്റെ ആഴം കൂടുന്നത് അവൾ അറിഞ്ഞു,.

“ദിവ്യ,.. ഇതെന്റെ ഫ്രണ്ട് ആണ് അഞ്ജലി,.. കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു,… ”

അഞ്ജലിക്ക് തന്റെ മുന്നിൽ നടക്കുന്നത് എന്താണെന്ന് മനസിലായില്ല,. ജൂനിയർ ആയിരുന്നു പോലും,. വെറും ജൂനിയർ മാത്രം,.. മറ്റൊരു ബന്ധവും അവന് തന്നോടില്ലേ ?
അഞ്ജലിയുടെ മിഴികൾ നിറഞ്ഞതവൻ ശ്രദ്ധിച്ചു,..

“അഞ്ജലി ഇത്,. ”

“പ്രണവ്,.. എനിക്കൽപ്പം തിരക്കുണ്ട്,.. ഓഫീസിൽ അർജന്റ് ആയിട്ട് എത്തണം,.. ”
അവന്റെ മറുപടിക്ക് കാക്കാതെ അവൾ നടന്നു,.. ഇത്രയും കാലം പ്രതീക്ഷയോടെ കാത്തിരുന്നത് ഇവന് വേണ്ടിയായിരുന്നു,.. എന്നാൽ,.. അഞ്ജലിയുടെ മിഴികൾ നിറഞ്ഞൊഴുകി,..

“വെറൈറ്റി ക്യാരക്ടർ ആണല്ലോ ആ കുട്ടി,… ”

“മ്മ്,… ”

അഞ്ജലി ഒന്ന് നിന്നു, മിഴികൾ തുടച്ചു,. പല വട്ടം മനസ്സ് വിലക്കിയിട്ടും അവൾ തിരികെ നടന്നു,..

“പ്രണവ്,.. എനി വേ ദിസ്‌ ഈസ് മൈ കാർഡ്, . വൈഫിനേയും കൂട്ടി ഒരു ദിവസം ഫ്ലാറ്റിലേക്ക് വരൂ,… ”
ദിവ്യ പുഞ്ചിരിച്ചു,.. പ്രണവ് അവളോട്‌ എന്താ പറയേണ്ടതെന്നറിയാതെ നിന്നു,. അവന്റെ മനസ്സ് വായിക്കാൻ അഞ്ജലിക്ക് കഴിഞ്ഞു,..

“ഓക്കേ, ബൈ,… ”

പ്രണവിനോട് യാത്ര പറയുമ്പോൾ അഞ്ജലിയുടെ ശബ്ദം ഇടറിയിരുന്നു,.

“ഓക്കേ,… ”

ചങ്ക് പറിച്ചെടുക്കുന്ന വേദനയിലും അവൾ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി,… വിട്ട് പോരാൻ കഴിയുന്നില്ല അവകാശമില്ലെന്നറിഞ്ഞിട്ടും,..

പ്രണവ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു,.
ദിവ്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മുന്നിൽ ഇരുത്തി ,…
“ഹഗ് ചെയ്തത് ഞാൻ കണ്ടു,… ”
ദിവ്യ കളിയാക്കാൻ എന്നവണ്ണം പറഞ്ഞു,… പ്രണവിന്റെ ഉള്ളിൽ ഒരാളൽ ഉണ്ടായി. പിന്നെ അത് മറയ്ക്കുവാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു,..

“അത് ആ കുട്ടി പുറത്തൊക്കെ പഠിച്ചു വളർന്നത് കൊണ്ട് ശീലങ്ങളൊക്കെ അങ്ങനാ,… ”

“അല്ലെന്നു ഞാൻ പറഞ്ഞില്ലാലോ,.. ” പ്രണവ് വണ്ടി മുന്നോട്ടേക്ക് എടുത്തു …

” പ്രണവേട്ടാ ഈ മുംബൈ സിറ്റിയ്ക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടല്ലേ ?”

“ആവോ അറിയില്ല !”

“എന്തൊരു മുരടൻ സ്വഭാവമാ ഇത്,… ” അവൻ മറുപടി പറഞ്ഞില്ല,..

” ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?”

“എന്താ ???”

“കോളേജിൽ ജൂനിയർ ആയിപ്പഠിച്ച ഒരു പെൺകുട്ടിയെ ഇത്രയേറെ ഓർത്തിരിക്കണമെങ്കിൽ എന്തൊക്കെയോ സീരിയസ് ആയി ഉണ്ടാവുമല്ലോ ?”

“നീയിപ്പോൾ നിന്റെ ഏതേലും സീനിയർ ചേട്ടനെ ഓർത്തിരിക്കുന്നത് അങ്ങനെ എന്തേലും ഉണ്ടായിട്ടാണോ ? അല്ലല്ലോ,.. അവളെന്റെ നല്ലൊരു ഫ്രണ്ട് ആയിരുന്നു…. അതുകൊണ്ട് ഓർത്തിരിക്കുന്നു, അത്രേ ഉള്ളൂ ”

“വേറൊന്നും ഇല്ലല്ലോ ? !” അവളിൽ സംശയം ബാക്കിയാണെന്നവന് തോന്നി,…

“എന്ത് ?”

“ഒന്നൂല്ലേ ഞാനൊന്നും ചോദിച്ചില്ല !”

താൻ ദിവ്യയോട് മറച്ചു വെക്കാൻ ശ്രമിച്ചത് വലിയൊരു സത്യമാണ്,. തന്റെ ഹൃദയത്തോടെന്നും ചേർന്നു നിൽക്കുന്ന സത്യങ്ങൾ,..

അഞ്ജലിക്ക് അവൻ കാണിച്ച അപരിചിതത്വം താങ്ങാവുന്നതിലുമേറെയായിരുന്നു,.. തനിക്കിന്ന് പരിഭവിക്കാൻ പോലും അധികാരം ഇല്ല,… ആ അവകാശം ഇന്ന് മറ്റൊരു പെണ്ണിന്റെ സീമന്തരേഖയിൽ സിന്ദൂരമായി കിടക്കുന്നു,… തനിക്കത് മരണതുല്യമാണ്,..

*******—*******
സ്കൂൾ പരിസരത്ത് ആകെ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങി,.. “മോളേ, ദാ ഇന്ന് മാത്‍സ്ന്റെ ടെസ്റ്റ്‌ പേപ്പറിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു,.. ഇന്ന് സ്ട്രൈക്ക് ആണ്.. കോളേജിൽ നിന്നും നല്ല കിടു ചേട്ടന്മാർ വന്നിട്ടുണ്ട്,.. ”

അഞ്ജലിക്ക് ദേഷ്യമാണ് വന്നത്,…
“ഉത്തരേന്ത്യയിലെ ഏതോ കോളേജിൽ ആരൊക്കെയോ തല്ല് കൂടിയതിന് ഇവരെന്തിനാ ഇവിടെ സ്ട്രൈക്ക് വെക്കണത്,.. ”

“എന്റെ അഞ്ജലി നീ ഇങ്ങനെ ഒരുമാതിരി ബൂർഷാസ്വികളെ പോലെ സംസാരിക്കരുത്,. എക്സാം മുടങ്ങിയില്ലേ സന്തോഷിക്കൂ മോളേ,.. ”
അമൃത ബാഗിൽ ബുക്ക്സ് എടുത്തു വെച്ചു,…

“നീയെന്താ ഈ ചെയ്യണത് അമൃത,.. ”

“എന്തേ, ഇപ്പോൾ സ്കൂൾ വിടും,…,, ” കുട്ടികൾ എല്ലാം പെറുക്കി ബാഗിലാക്കി, അഞ്ജലി അവിടെ തന്നെ ഇരുന്നതേ ഉള്ളൂ,…

“അഞ്ജലി വേഗം അവരിപ്പോൾ എത്തും,. ഹ്യൂമാനിറ്റീസുകാരുടെ ക്ലാസ്സിന്റെ അവിടെ എത്തീട്ടൊ,. ”

അതിനകം നിർദ്ദേശങ്ങൾ വന്നു,..
“വേഗം എല്ലാരും ബാഗ് ഒക്കെ എടുത്ത് ഇറങ്ങിക്കോ,. ഇന്ന് സ്ട്രൈക്ക് ആണ്,… ക്ലാസ്സ്‌ ഒന്നും നടക്കില്ല,… ”

അഞ്ജലി ഇറങ്ങാൻ കൂട്ടാക്കിയില്ല,..

“അഞ്ജലി വാ,.. ”

“ഞാനെങ്ങോട്ടേക്കും ഇല്ല നീയും പോണില്ല,… ”

“അഞ്ജലി പ്ലീസ്, ഇത് നീ പഠിച്ചത് പോലെ മുബൈയിലെയോ ബാംഗ്ളൂരിലെയോ സ്കൂളല്ല, ഇത് കേരളവാ,. ഇതൊക്കെ പതിവാ,.. ”

“എന്താ മോളെ അവിടെ ഒരു കുശുകുശുപ്പ്,. ബാക്കി പുറത്തേക്കിറങ്ങി സംസാരിച്ചോ,.. സമയമില്ല ക്ലാസ്സ്‌ അടപ്പിക്കണം ഇനി അടുത്ത സ്കൂളിൽ പോവണ്ടതാ,.. ”

“ഓഹോ,.. ഞാനിവിടെ പഠിക്കാനാണ് വന്നത്,.. നാലര വരെയാണ് ക്ലാസ്സെങ്കിൽ നാലര വരെ ഞാൻ ഇവിടിരുന്നു പഠിക്കുക തന്നെ ചെയ്യും,.. അതെന്റെ അവകാശമാണ് !”

“നീ കൊള്ളാലോ കൊച്ചേ,… അവകാശങ്ങളെക്കുറിച്ചൊക്കെ നന്നായി അറിയാമല്ലോ,.. ” അമൃത അവളുടെ കൈകളിൽ പിടിച്ചു,..

“എന്താ ഇവിടൊരു പ്രശ്നം ?”

“എന്ത് ചെയ്യാനാ പ്രണവേട്ടാ, ഈ കൊച്ചിന് പഠിക്കാൻ വല്ലാത്ത ത്വര, .. ”

“ആഹാ കൊള്ളാലോ,. ഒരാൾക്ക് മാത്രമാണോ അതോ രണ്ടാൾക്കും ഉണ്ടോ,.. ”

അമൃത ഇല്ലെന്ന് തലയാട്ടി,..
“എന്നാ മോള് വേഗം വീട്ടിലേക്ക് പൊക്കോ !”
“ചേട്ടാ, അത് അഞ്ജലി,. ”
“അഞ്ജലിയോ ?”
അമൃത അഞ്ജലിയെ നോക്കി,…

“ഓ ഇതാണോ അഞ്ജലി,.. ആ കുട്ടിക്ക് പഠിക്കണമെന്നൊക്കെ ഉണ്ട് നിങ്ങളെ പോലൊന്നുമല്ല,… അതോണ്ട് മോളിപ്പോൾ ചെല്ല് ആ കുട്ടി സ്കൂൾ വിടുന്ന സമയം നോക്കി വീട്ടിലെത്തിക്കോളും,.. ”

അഞ്ജലി ദേഷ്യമടക്കാൻ പാട് പെട്ടു,… അമൃത നിസ്സഹായയായി അഞ്ജലിയെ നോക്കി,…
“എന്താ പറഞ്ഞത് കേട്ടില്ലേ ?” അമൃത മനസില്ലാമനസോടെ നടന്നു,.. പ്രണവ് അഞ്ജലിക്കരികിലേക്ക് നടന്നു,…

“എന്താരുന്നു പേര്? … ” അവൻ ബുക്ക്‌ തുറന്നു നോക്കി,….
“ആ അഞ്ജലി,.. കുട്ടി പഠിച്ചോളൂ,.. പഠിച്ചു തീരണ വരെ ചേട്ടനിവിടെ ഇരിക്കാം,.. ”
പ്രണവ് മേശമേൽ കാലും കയറ്റി വെച്ച് കസേരയിൽ ഇരുന്നു,…

അഞ്ജലിയെ ഇത് ക്ഷുഭിതയാക്കി എങ്കിലും അവളത് പുറത്ത് കാണിച്ചില്ല,. അവന് മുൻപിൽ തോറ്റു കൊടുക്കാൻ അവളും തയ്യാറായിരുന്നില്ല എന്ന് വേണം പറയാൻ,…

“പിന്നെ പഠിച്ചു കഴിഞ്ഞാൽ ചേട്ടൻ ചോദ്യം ചോദിക്കും,.. കറക്റ്റ് ആൻസർ പറഞ്ഞോളണം ഇല്ലെങ്കിൽ,… ”

“എന്ത് തോന്നിവാസമാണ് നിങ്ങളീ കാണിക്കുന്നത് ? ഇവിടെ കയറി സ്ട്രൈക്ക് നടത്താനും ക്ലാസ്സ്‌ നിർത്തിവെക്കാനും ഒക്കെ ആരാ നിങ്ങൾക്ക് അധികാരം തന്നത് ? ഇത് സ്കൂൾ ആണ് അല്ലാതെ നിങ്ങടെ കോളേജ് അല്ല,… ” അഞ്ജലി പൊട്ടിത്തെറിച്ചു,…

പ്രണവിന്റെ ക്ഷമ നശിക്കാൻ അത് ഒരു കാരണമായിരുന്നു,. ദേഷ്യത്താൽ അവന്റെ മുഖം ചുവന്നു,… അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു,…

“ആരാ അധികാരം തന്നതെന്ന് നിനക്കറിയണമല്ലേ ? നിന്റപ്പനാടി ! എന്തേ ?”

“ഡോ,.. മൈൻഡ് യുവർ വേർഡ്‌സ്,… ”
പ്രണവ് അവളുടെ കയ്യിൽ പിടിച്ചു,…

“ആമ്പിള്ളേരോട് കൈ ചൂണ്ടി സംസാരിക്കുന്നോ ? ”

അഞ്ജലി വേദനയാൽ പുളഞ്ഞു,.. അവളുടെ മിഴികൾ നിറഞ്ഞു,… അപ്പോഴവൻ പുഞ്ചിരിയോടെ കൈ വിട്ടു,…

“എല്ലാരും ഇറങ്ങിക്കോ,.. മോളിവിടെ ഒറ്റയ്ക്കിരുന്നു പഠിച്ചോളും,… ”

ക്ലാസ്സിൽ ഉണ്ടായിരുന്നവരെല്ലാം പുറത്തിറങ്ങി,. അഞ്ജലിയ്ക്ക് ശ്വാസം നേരെ വീണു,….

അടുത്ത നിമിഷം വാതിലുകൾ കൊട്ടിയടക്കപ്പെട്ടു,.
*****—-*****

അഞ്ജലിയുടെ ഉള്ളൊന്ന് കാളി,.. അവൾ സഡൻ ബ്രേക്ക് ഇട്ടു,. നിയന്ത്രണം വിട്ട തന്റെ കാർ ഒരു ബൈക്കിൽ പോയി ഇടിച്ചിരിക്കുന്നു, അഞ്‌ജലി വണ്ടി നിർത്തി,. ബൈക്ക് മറഞ്ഞിട്ടുണ്ട്,.. ചുറ്റും ആള് കൂടി,.. ആക്രോശങ്ങൾ തുടങ്ങി,… അവളുടെ ഉള്ളിൽ ഒരു ഭയം രൂപപ്പെട്ട് വന്നു,.. തനിക്ക് തെറ്റ് പറ്റിയിരിക്കുന്നു,…

“ബാഹർ ആവോ മാഡം,… ” അഞ്‌ജലി എന്ത് ചെയ്യണമെന്നറിയാതെ വിയർത്തു…

(തുടരും )

Click Here to read full parts of the novel

3.8/5 - (14 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പ്രണയാഞ്ജലി – Part 1”

Leave a Reply

Don`t copy text!