Skip to content

മിലൻ – Part 5

milan aksharathalukal novel

“ഒന്നുമില്ലച്ചോ,… ”

ഫാദർ ഡൊമിനിക് സേവിയർ, സെന്റ് തെരേസ ഐ ടി സിയുടെ മാനേജർ,..

“ഇയാളാരാ? ”

“അതച്ചോ,. നമ്മള് ഇലെക്ട്രിക്കൽ ഡിവിഷനിൽ ഒരധ്യാപകനെ വേണമെന്ന് പരസ്യം കൊടുത്തില്ലാരുന്നോ,. ഇന്റർവ്യൂന് വന്നതാ !”

“പിന്നെന്തിനാ ഇയാളെ ഇവിടെ നിർത്തിയേക്കുന്നത്? ”

“ഇയാള് ലേറ്റ് കമർ ആണ് അച്ചോ !”

അച്ഛൻ എന്നെ സൂക്ഷ്മമായി നിരീക്ഷിച്ചു,..

“താനെവിടെന്നാ? ”

“എറണാകുളം !”

“എന്താ ലേറ്റ് ആയത്? ”

“ട്രെയിൻ ലേറ്റ് ആയിരുന്നു ഫാദർ !”

“മ്മ്മ് ! സേവ്യറേ !”

“എന്താ അച്ചോ !”

“ഒന്നിങ്ങ്‌ വന്നേ !”

അച്ചൻ സേവ്യറെ അടുത്തേക്ക് വിളിച്ചു,. രഹസ്യമായി എന്തോ പറഞ്ഞു,… പിന്നെ എന്നെ നോക്കി ഒന്ന് കൂടെ ഗൗരവത്തിൽ നോക്കിയ ശേഷം നടന്നകന്നു,..

“താനെന്തായാലും വാ, ലേറ്റ് മാർക്ക്‌ ചെയ്തിട്ട് ഇന്റർവ്യൂന് കേറ്റിക്കോളാൻ പറഞ്ഞു അച്ചൻ !”

“താങ്ക് യൂ !”

“കൊലക്കയത്തിലേക്ക് കേറ്റി വിട്ടതിന് താങ്ക്സ് പറയുന്ന ആളെ ഞാൻ ആദ്യായിട്ട് കാണുവാ !”

കൊലക്കളമോ? അയാളുടെ ആ വിശേഷണത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നത് പോലെ എനിക്ക് തോന്നി,…

“അതെന്താ അങ്ങനെ പറഞ്ഞത്? ”

“എന്റെ പൊന്നു മാഷേ,.. ഇവിടെ വന്ന ഒരാളും ഇലെക്ട്രിക്കൽ 2ന്റ് ഇയർ ക്ലാസ്സിൽ ഒരു മാസം പോലും തികച്ചിട്ടില്ല,.. ക്ലാസ്സ്‌ തുടങ്ങി 6 മാസം ആവുന്നതേ ഉള്ളൂ,.. അപ്പോഴേക്കും ഇവിടന്ന് റിസൈൻ ചെയ്തു പോയ അധ്യാപകർ അഞ്ച് പേരാ ! ”

അഥവാ എനിക്കിവിടെ ജോലി കിട്ടിയാലും റിസൈൻ ചെയ്യേണ്ടി വരുമെന്നാണോ സേവ്യർ പറഞ്ഞതിന്റെ അർത്ഥം? അതോ കേറും മുൻപേ പറഞ്ഞു വിടാനുള്ള ഗൂഢാലോചനയോ?

“റിസൈൻ ചെയ്തു എന്നല്ല, ചെയ്യിപ്പിച്ചു എന്ന് പറയുന്നതാവും നല്ലത്,.. കരഞ്ഞോണ്ടല്ലാതെ ഒറ്റൊരാളും ഈ പടി ഇറങ്ങിയിട്ടില്ല, ഫുൾ ടൈം സ്ട്രൈക്ക്,. ന്യൂ അപ്പോയ്ന്റ്മെന്റ്നു വേണ്ടി,.. അല്ലെങ്കിൽ വേറെന്തെങ്കിലും കാരണമുണ്ടാക്കി !അങ്ങനത്തെ പിള്ളേരാ സാറെ,.. കള്ളും കഞ്ചാവും അങ്ങനെ ഇല്ലാത്ത ദുശീലങ്ങൾ ഒന്നും തന്നെയില്ല !”

“ഇവിടപ്പോൾ ഇതിനൊന്നും റെസ്ട്രിക്ഷൻസ് ഒന്നുമില്ലേ? ”

“എന്തോന്ന് റെസ്ട്രിക്ഷൻസാ സാറെ? കൊച്ചുപിള്ളേരൊന്നുമല്ലല്ലോ,. പിന്നെ അധ്യാപകരും കണക്കാ,.. പിള്ളേരുടെ കൂടെ കള്ളും കുടിച്ച് തോളിൽ കയ്യിട്ട് നടക്കണ സാറാണേൽ അവര് ഇവിടെ നിർത്തി മാലയിട്ട് പൂജിക്കും,.. സാറിനെ കണ്ടിട്ട് എനിക്ക് അങ്ങനൊന്നും തോന്നുന്നുമില്ല !”

“എനിക്ക് അങ്ങനത്തെ ദുഃശീലങ്ങൾ ഒന്നുമില്ല !”

“എന്നാ പിന്നെ അവർ നിർത്തി പൊരിക്കും,.. ദോ അവിടെയാ ഓഫീസ്,. അവിടേക്ക് ചെന്നോളു !”

“മ്മ്മ് !”

നാലഞ്ചു പേരെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ,. അതിൽ ഞാനടക്കം നാല് പുരുഷൻമാരും ഒരു സ്ത്രീയും,.. ആ സ്ത്രീ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം എന്നേക്കാൾ പ്രായമുള്ളവർ,..

എല്ലാവരും കഴിഞ്ഞ് അവസാനമായിരുന്നു എന്റെ ഊഴം,. എനിക്ക് മുൻപേ ക്ലാസ്സ്‌ എടുക്കാനായിക്കയറിയ സ്ത്രീ കരഞ്ഞുകൊണ്ട് ഇറങ്ങിവന്നപ്പോഴേ കുട്ടികളുടെ നിലവാരം എന്താണെന്ന് എനിക്ക് നന്നായി മനസിലായി,… പിന്നെ സേവിയർ തന്ന വിവരണവും !

എന്നാൽ എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഞാൻ ക്ലാസ്സിലേക്ക് കയറിയതും കുട്ടികൾ എല്ലാവരും എന്നെ എഴുന്നേറ്റ് വിഷ് ചെയ്തു,.. ഇതെന്ത് മറിമായം എന്ന അർത്ഥത്തിൽ സേവ്യർ എന്നെയും കുട്ടികളെയും മാറി മാറി നോക്കി, കുട്ടികൾ എന്ന് വിളിക്കാമോ? എല്ലാവർക്കും എന്നേക്കാൾ വലിപ്പവും പ്രായവും തോന്നിക്കും,. അവർക്കൊപ്പം നിന്നാൽ ഞാനാണ് സ്റ്റുഡന്റ് എന്ന് തന്നെ പറയും,..

സാവധാനം ഞാൻ ക്ലാസ്സ്‌ എടുത്ത് തുടങ്ങി, ഞാൻ ക്ലാസ്സ്‌ എടുത്ത 10 മിനിറ്റും അവർ അടങ്ങിയൊതുങ്ങിത്തന്നെ ഇരുന്നു,… അതീവ ശ്രദ്ധയോടെ,.. സേവ്യർ പറഞ്ഞതെല്ലാം കള്ളമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ,..

**********

അപ്പോയിന്മെന്റ് ലെറ്റർ എന്റെ കയ്യിലേക്ക് തന്നപ്പോൾ പ്രിൻസിപ്പാൾ ജേക്കബ് സാറിനെ ഞാൻ അത്ഭുതത്തോടെ നോക്കി,..

“മിസ്റ്റർ മിലൻ അബ്ദുൾ ഹക്കീം,… ”

“സാർ !”

“ഇന്ന് തന്നെ ജോയിൻ ചെയ്‌തോളൂ, ”

“താങ്ക് യൂ സാർ !”

“പിന്നെ ഇന്ന് ഒരു അവർ കൂടെയേ കാണു,.. അത് കൊണ്ട് ഇന്നിനിയിപ്പോൾ ക്ലാസ്സിൽ കേറണ്ട,.. നാളെ രാവിലെ പ്രാക്ടിക്കൽസ് ഉണ്ട്,.. 8 മണിക്ക്,.. അതോണ്ട് നാളെ തുടങ്ങാം !”

“ഓക്കേ സാർ !”

“ഇവിടെ അടുത്തൊരു കോട്ടേഴ്‌സ് ഉണ്ട്,.. തനിക്ക് അവിടെ താമസിക്കാം !”

“ആയിക്കോട്ടെ സാർ !”

“പിന്നെ കുട്ടികളെക്കുറിച്ച് ഞാൻ പറയാതെ തന്നെ അറിയാലോ,.. ഇന്ന് കണ്ട സൈലൻസ് ഒക്കെ വെറും ഷോ ആണ്,. നാളെയും അത് തന്നെ പ്രതീക്ഷിക്കരുത്, ഇതിപ്പോൾ ഇങ്ങനെ പോട്ടെ,. വരുന്ന ബാച്ചിനെ റെഡിയാക്കാം !”

ഞാൻ തലയാട്ടി,… അപ്പോൾ സേവ്യർ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്,…

“പിന്നൊരു കാര്യം കൂടി , തന്റെ പെർഫോമൻസ് കണ്ട് സാറ്റിസ്‌ഫൈഡ് ആയിട്ടൊന്നുമല്ല മാനേജ്മെന്റ് തന്നെ ഇവിടെ അപ്പോയ്ന്റ് ചെയ്തത്,.. ഇവിടെ തനിക്കൊപ്പം ഇന്റർവ്യൂ അറ്റൻഡ് ചെയ്തവരെല്ലാം തന്നെക്കാൾ കാലിബർ ഉള്ളവരായിരുന്നു,.. അവർ സ്വയം പിന്മാറിയപ്പോൾ പിന്നത്തെ ലാസ്റ്റ് ഓപ്ഷൻ താനായിരുന്നു,.. അത് കൊണ്ട് മാത്രം,.. സോ സൂക്ഷിച്ചും കണ്ടുമൊക്കെ നിന്നോളൂ,.. വെറുതെ പ്രശ്നങ്ങളിൽ പോയി തലയിടാൻ നിൽക്കണ്ട,… !”

“ശരി സാർ !”

എന്ത് കൊണ്ട് ഞാൻ അവിടെ അപ്പോയിന്റ് ആയി എന്നതിനുള്ള ഉത്തരമായിരുന്നു പ്രിൻസിപ്പാൾ ജേക്കബ് സാർ തന്നത്,…

“സാറെ ദോ അതാണ് സ്റ്റാഫ്‌ റൂം !”

“താങ്ക് യൂ സേവ്യറെ !”

“പിന്നൊരു കാര്യം,. ഇവരൊക്കെ ഇടപെട്ടിട്ടാ സാറിനിവിടെ ജോലി കിട്ടിയത്,.. അത്കൊണ്ട് തൽക്കാലം സാറ് സാറിന്റെ ഐഡന്റിറ്റി ഒന്ന് മറച്ചുവെക്കുന്നത് നന്നായിരിക്കും !”

“എന്ത്? ”

“സാർ മുസ്ലിം ആണെന്ന് ആരോടും പറയണ്ടാന്ന് !”

ഇവിടെ ഇനിയിപ്പോൾ വർഗീയ ലഹളയും ഉണ്ടാവോ,….

മടിച്ചു മടിച്ചു ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് കേറി,… സേവ്യർ എന്നെ എല്ലാർക്കുമായി പരിചയപ്പെടുത്തി,…

“ഇതാണ് മിലൻ സാർ,.. ന്യൂ അപ്പോയ്ന്റ്മെന്റ് !”

എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി,.. സൂക്ഷ്മമായ നോട്ടങ്ങളിലൂടെ എന്നെയവർ അളന്നു മുറിക്കുകയാണ്,..

“ഞാനെന്നാൽ ഓഫീസിലേക്ക് ചെല്ലട്ടെ നിങ്ങള് പരിചയപ്പെട്ടോളൂ !”
സേവ്യർ പുറത്തേക്കിറങ്ങി,…

“സാറിന്റെ വീടെവിടെയാ? ” മിനി ടീച്ചർ ചോദിച്ചു,.

“എറണാകുളം !”

“എറണാകുളത്ത് എവിടെ? ” ബെന്നി സാർ,..

“കാക്കനാട് !”

ഞാൻ ഡെസ്കിന്റെ ഒരൊഴിഞ്ഞ മൂലയിൽ സ്ഥാനം പിടിച്ചു,…

“വീട്ടിൽ ആരൊക്കെയുണ്ട് !” അടുത്ത ചോദ്യം പ്രവീണ മിസ്സിന്റേതായിരുന്നു,..

“അച്ഛൻ, അമ്മ രണ്ട് അനിയന്മാര് !”

“ആഹാ ഈ മിലൻ എന്നൊക്കെ പറയുമ്പോൾ, ഏതാ ആർ.സി ആണോ യാക്കോബിറ്റ് ആണോ? !” പ്രകാശ് സാർ ആണ്, പറഞ്ഞില്ലേലും ചോദ്യമുണ്ടായിരിക്കുന്നു,.. ഇയാൾക്കിതറിഞ്ഞിട്ട് എന്ത് കിട്ടാനാണ്?

“അത്,.. ഞാൻ ഇസ്ലാം ആണ് !”

എല്ലാവരുടെയും മുഖം അങ്ങ് മങ്ങി,.. ഏതോ നികൃഷ്ടജീവിയെ നോക്കുന്നത് പോലുള്ള നോട്ടങ്ങൾ,.. ഇത്കൊണ്ടാണപ്പോൾ സേവ്യർ ജാതി പറയണ്ടാന്നു പറഞ്ഞത്,..

സാരല്ല്യ,.. ഉമ്മച്ചി ക്രിസ്ത്യാനി ആണെന്ന് പറഞ്ഞു നോക്കാം,..

“അത് എന്റെ അമ്മ ക്രിസ്ത്യാനി ആണ് !”

“ആഹാ കൊള്ളാലോ,.. അപ്പോൾ പട്ടികയ്ക്ക് പുറത്ത് വരുന്ന ആളാണ്,… !”

“അങ്ങനെ പറയല്ലേ മനോജ്‌ സാറെ,.. ഇപ്പോൾ ഇങ്ങനെയുള്ളവർക്കൊക്കെ സർക്കാർ ധനസഹായം ഉണ്ടെന്നാണ് കേട്ടത്,.. സാർ ഇത് വരെ അപ്ലൈ ചെയ്തില്ലേ? ”

ആ ചോദ്യം ഉന്നയിച്ചത് എന്റെ ബെഞ്ചിന്റെ അങ്ങേ അറ്റത്തിരിക്കുന്ന ഒരു പെൺകൊടിയാണ്,.. പേര് സിബി എലിസബത് വർഗീസ്,.. സിവിലിലെ ട്രെയിനി ആണ്,.. ഈ നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയും രാഷ്ട്രീയ പ്രവർത്തകനുമായ വർഗീസ് അറയ്ക്കലിന്റെ മകൾ,… മെത്രാൻ കുടുംബം,. അതിന്റെ ആഢ്യത്വവും അഹങ്കാരവുമെല്ലാം ആ മുഖത്ത് തെളിഞ്ഞുകാണാം ..

ഇതിനപ്പുറം എന്തെങ്കിലും സഹിക്കാനുള്ള കഴിവ് എനിക്കില്ലായിരുന്നു,.. ദേഷ്യത്താൽ ഞാൻ പുറത്തേക്കിറങ്ങി….

******

അപമാനഭാരത്താൽ ഞാൻ ഉരുകുകയായിരുന്നു,.. ഇത്രയും കുഷ്ഠം പിടിച്ച ചിന്താഗതിയുള്ളവർക്കൊപ്പം ഞാനെങ്ങനെ ജോലി ചെയ്യും,…

ഉപേക്ഷിച്ചു പോകാനും വയ്യ, വീട്ടിലെ സ്ഥിതി അങ്ങനെയാണ് സഹിച്ചല്ലേ പറ്റൂ,.. രാത്രി ഏറെ വൈകിയാണ് എന്റെ റൂം മേറ്റ്‌ പ്രകാശ് സാർ കടന്ന് വരുന്നത്,.. എന്നെ കളിയാക്കുന്നതിൽ മുൻപന്തിയിൽ നിന്ന വ്യക്തി,.. പേരിൽ മാത്രമേ പ്രകാശമുള്ളൂ,. സ്വഭാവത്തിലും രൂപഭാവങ്ങളിലും എല്ലാം ഇരുട്ട് മാത്രം,.. സ്റ്റാഫ്‌ റൂമിലെ അവഗണന അയാൾ ഇപ്പോഴും തുടരുകയാണ്,. ആ അയാൾ എന്തെങ്കിലും ചെയ്യട്ടെ,.. ഞാൻ കണ്ണുകളടച്ചു കിടന്നു,…

********

ഇന്നാണ് ക്ലാസ്സ്‌ തുടങ്ങുന്നത്,.. കറക്റ്റ് 7.45 ആയപ്പോൾ ഞാൻ പ്രാക്ടിക്കൽ ഹാളിൽ കയറി,.. നീണ്ടുനിവർന്നു കിടക്കുന്ന ഹാളിൽ ഓരോ ടേബിളുകളിലുമായി മോട്ടോഴ്‌സും മറ്റു എക്വിപ്മെന്റ്സും എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നു,.. ഞാൻ എട്ടേ കാല് വരെ വെയിറ്റ് ചെയ്തു,.. ആകെ വന്നവർ ഏഴോ എട്ടോ പേർ മാത്രം,…

“നമ്പേഴ്സ് പ്ലീസ് !”

ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ നമ്പേഴ്സും പ്രെസെന്റ്,.. ഇതെന്ത് മറിമായം? ക്ലാസ്സിലാകെ 8-9 പേർ മാത്രം,…

“ഇത്രേം പേർ ക്ലാസ്സിൽ ഇല്ലല്ലോ !”

“സാറ് കാണാഞ്ഞിട്ടാ,.. ഒന്ന് സൂക്ഷിച്ചു നോക്കിക്കേ !” പരിഹാസവാക്കുകൾ,…

“ഞാനെന്നാൽ പേര് വിളിക്കാം !”

ഓരോരുത്തരെയായി പേര് വിളിച്ചു ഞാൻ അറ്റന്റൻസ് രേഖപ്പെടുത്തി,…

എന്ത് പ്രതിസന്ധിയുണ്ടായാലും അതിജീവിച്ചേ പറ്റുള്ളൂ,.. പഠിപ്പിച്ചു തുടങ്ങാം, ഞാൻ ബോർഡിന് സമീപത്തേക്ക് നടന്നു,…

“ഇലെക്ട്രിക്കൽ ഡ്രൈവ്സ് ” ടോപ്പിക്ക് എഴുതിയതും,.. പുറത്ത് കനത്തിൽ എന്തോ വന്നു പതിച്ചു,… ഒരു നിമിഷത്തേക്ക് എന്റെ കണ്ണിൽ ഇരുട്ട് കയറിപ്പോയി,…

സംയമനം പാലിച്ചു ഞാൻ തിരിഞ്ഞു നോക്കി,.. ഒരു ചെറിയ ബംബ്ലൂസ് നാരങ്ങയാണ്,.. നിലത്ത് വീണ് അത് പൊട്ടിയിട്ടുണ്ട്,.. ചെറുതാണെങ്കിലും ഞാൻ വേദനകൊണ്ട് നക്ഷത്രമെണ്ണി,..

ആരാണെന്നോ എന്താണെന്നോ ഒന്നും പറയാൻ പറ്റുന്നില്ല,.. എല്ലാവരുടെയും മുഖത്ത് എന്നെ വിഡ്ഢിയാക്കിയതിന്റെ സന്തോഷമുണ്ട്,…

ഞാൻ ഒന്നും മിണ്ടാതെ കസേരയിൽ വന്നിരുന്നു,.. ടേബിളിൽ തല വെച്ച് കണ്ണുകളടച്ചു കിടന്നു,.. പുറത്തെ വേദനയേക്കാൾ ഏറെ എന്നെ വേദനിപ്പിച്ചത് ഇവിടെ ഞാൻ നേരിടേണ്ടി വന്ന മനസികപീഡനങ്ങൾ ആയിരുന്നു,.. ഇനി എനിക്കിവിടെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല,.. കണ്ണുനീർ ടേബിളിൽ പടർന്നൊഴുകി,…

ഇന്റെർവെലിനുള്ള ബെൽ അടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്,.. ഞാൻ ഉറങ്ങിപ്പോയിരുന്നു,. ഏകദേശം രണ്ടര മണിക്കൂറോളം ഞാൻ ഉറങ്ങുകയായിരുന്നു,… ക്ലാസ്സിൽ ആരും ഉണ്ടായിരുന്നില്ല,. നല്ല ബാക്ക് പെയിൻ ഉണ്ട്,.. ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു,…

എനിക്ക് പണി കിട്ടിയ കാര്യം ഐ ടി സിയിൽ മൊത്തം പാട്ടായിരുന്നു,.. സ്റ്റാഫ്‌ റൂമിൽ ചെന്നപ്പോഴും സഹപ്രവർത്തകരുടെ ചുണ്ടിൽ ഊറിയ ചിരിയുണ്ട്,. എന്റെ അഹങ്കാരം അവസാനിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ നിന്നും ഉറവെടുത്തത്,..

പിന്നെ ഞാൻ ക്ലാസ്സിലേക്ക് പോയില്ല,.. അവിടെ തന്നെയിരുന്നു,…

“അല്ല മിലൻ സാറിന് ഇതെന്ത് പറ്റി,.. മുഖം ഒരു കൊട്ടയുണ്ടല്ലോ !” സിബി വന്നതും മിനി മിസ്സിനോട് രഹസ്യമായി അന്വേഷിച്ചു,..

“സിബിയറിഞ്ഞില്ലേ,.. പിള്ളേര് നല്ല പണി കൊടുത്തു,.. നീയാ ഷർട്ടിൽ ഒന്ന് നോക്കിക്കേ !”

എന്റെ വെള്ളഷർട്ടിൽ നാരങ്ങയുടെ കറ വട്ടത്തിൽ പടർന്നിരുന്നു,.. സിബിയുടെ മുഖത്ത് അത്രയും നേരമുണ്ടായിരുന്ന ചിരി മാഞ്ഞു,.. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടെന്ന് അവൾക്ക് തോന്നിക്കാണണം, അവരുടെ കളിയാക്കാകുകളിൽ പങ്കുചേരാതെ ഒരു മൂല പറ്റി സിബിയും ഇരുന്നു,…

***—-***

പ്രകാശ് കൂടുതൽ ഒന്നും സംസാരിച്ചില്ലെങ്കിലും എന്റടുത്ത് ചിരിക്കാനൊക്കെ തുടങ്ങിയിരുന്നു,…

ഇനിയും ഞാൻ പാവത്താനായിത്തന്നെ ഇരുന്നാൽ അവരെന്റെ തലയിൽ കേറുമെന്ന് എനിക്കുറപ്പായിരുന്നു,.. തോറ്റോടാനല്ല മിലൻ ഇവിടേക്ക് വന്നത്,.. വന്ന ഉദ്ദേശം സാധിച്ചിട്ട് മാത്രമേ ഞാനീ പടിയിറങ്ങൂ,.. ഇവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഗുണ്ടായിസം കാണിക്കണേൽ അങ്ങനെ,..

പിറ്റേന്ന് ഞാൻ പ്രാക്ടിക്കൽ ക്ലാസ്സിൽ എത്തി,.. ഇത്രയൊക്കെ ആയിട്ടും ഇയാൾ നിർത്തി പോയില്ലേ എന്ന അർത്ഥത്തിൽ കുട്ടികളും,. പതിവ് പോലെ രജിസ്റ്റർ എടുത്ത് ഞാൻ പേര് വിളിച്ചു,…

“അച്ചൻ കുഞ്ഞ്.. ” ആ പേരിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു,.. പ്രേത്യേകത നിറഞ്ഞ പേരായതുകൊണ്ടാവും,. ഇന്നലത്തെ ടെൻഷനിൽ ശ്രദ്ധിച്ചുമില്ല, ..

“അച്ചൻ കുഞ്ഞ് !” ഞാൻ ഉറക്കെ വിളിച്ചു,.. ഒരു റെസ്പോൺസും ഇല്ല,…

“അളിയാ അച്ചൻകുഞ്ഞേ,.. നിന്നെ സാറ് വിളിക്കുന്നെടാ !” ആരോ വിളിച്ചു പറഞ്ഞു,..

“അയാളോട് പോവാൻ പറ !” ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി,.. ഒരാൾ ടേബിളിനടിയിൽ കിടക്കുന്നു,.. ഞാൻ അവിടേക്ക് നടന്നു,…

“താനാണോ അച്ചൻകുഞ്ഞ്? ”

“ആണെങ്കിൽ? ”

“ഒന്നെണീക്കണം !”

“മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കൂല്ലേ? താനൊന്ന് പൊയ്ക്കേ !”

എനിക്ക് ദേഷ്യം ഇരച്ചു കേറി,..

“നിന്നോടല്ലേ എണീക്കാൻ പറഞ്ഞത് !”

“താനൊന്ന് പോടോ !”

എന്റെ ക്ഷമ മുഴുവൻ നശിച്ചിരുന്നു,.. അവന്റെ കോളറിൽ പിടിച്ചു പൊക്കി ഞാൻ പുറത്തേക്ക് വലിച്ചിട്ടു,.. എന്നേക്കാൾ ഭീമാകാരനായ അവനെ നേരിടാൻ എന്റെ ദേഷ്യം തന്നെയായിരുന്നു എനിക്ക് ആയുധവും,…

അവനെ ഞാൻ വരാന്തയിലേക്ക് പിടിച്ചു തള്ളി,.. അതവൻ തീരെ പ്രതീക്ഷിച്ചില്ല,.. ഇന്നലെ വരെ സൈലന്റ് ആയിരുന്ന മിലൻ സാർ ഇന്ന് വൈലൻറ് ആകുമെന്ന് അവനെന്നല്ല ആരും പ്രതീക്ഷിച്ചു കാണില്ല,..

ക്ലാസ്സ്‌ മുറികളിൽ നിന്നും പിള്ളേരോടി പുറത്തേക്കിറങ്ങി വന്നു,…

നാണം കേട്ടതിന്റെ വാശിയും അപമാനത്താലും അവൻ ചാടിയെഴുന്നേറ്റു,.. എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു,.. അവന്റെ ആക്രമണത്തിൽ ഞാനെങ്ങാനും ചത്തുപോകുമെന്ന് തോന്നിയത് കൊണ്ടാണോ എന്തോ കുട്ടികൾ ഇടപെട്ട് ഞങ്ങളെ പിടിച്ചുമാറ്റി,…

“സാറെ,.. വേണ്ടാ വിട്ടേക്ക്,.. അവനോട് കളിക്കാൻ നിക്കണ്ട !”

അവർ എന്നെ പിടിച്ചു വെച്ചു,.. അവനെയും പറഞ്ഞു സമാധാനിപ്പിക്കാൻ അവർ ശ്രമം നടത്തുന്നുണ്ട്,… അവനും എനിക്കും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു,… ഷർട്ടുകൾ കീറിയിരുന്നു,.. മേലാകെ ചെളി പടർന്നിരുന്നു,…

“വിടടാ എനിക്കയാളെ കൊല്ലണം !” അവൻ ഉറക്കെ അലറി,…

പെട്ടന്നാണ് അവൻ നിലത്തെ ചെളിയിലേക്ക് വീണത്,.. എല്ലാവരും ഞെട്ടലിൽ ആ രംഗം നോക്കി നിന്നു,…

സിബി,.. അവളാണ് അവനെ നിലത്തേക്ക് തള്ളിയത്,.. കൈയ്യിൽ മരത്തിന്റെ ഒരു സ്കെയിലും ഉണ്ട്,.. വീണു കിടന്ന അവനെ ആ സ്കെയിൽ വെച്ചവൾ തലങ്ങും വിലങ്ങും തല്ലി,…

(തുടരും )

Click Here to read full parts of the novel

4.4/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിലൻ – Part 5”

Leave a Reply

Don`t copy text!