💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T-4⃣7⃣ 📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഇനി കാണാൻ പോകുന്നത് നിച്ചുവിന്റെ ഗെയിം ആണ്.. പക്ഷേ ഗെയിം ആസൂത്രണം ചെയ്തത് ഞാനാണെന്നത് മാത്രം ഇവരാരും ഒരിക്കലും അറിയാനും പാടില്ല..
കാരണം… ഒരു പക്ഷേ ഞാനാണ് ഇതിന്റെ പിന്നിലെന്ന് അറിയുന്നതോട് കൂടേ ഷാനക്ക് കൊടുത്ത വാക്ക് എനിക്ക് തെറ്റിക്കെണ്ടതായി വരും …
അല്ലെങ്കിൽ എന്നെന്നേക്കുമായി ഈ വീട്ടിൽ നിന്നും എന്നെ പുറത്താക്കപ്പെട്ടേക്കാം…..
പുറത്താക്കപ്പെടുന്നതിൽ ഞാൻ ഒരിക്കലും ഖേധിക്കേണ്ടതില്ല…. കാരണം ഇന്നെന്റെ ഈ ജീവിതം തന്നെ ഷാനയുടേ ഔദാര്യം മാത്രമാണ്…
ഞാൻ ചെയ്ത എല്ലാ തെറ്റുകൾക്കും പകരമായി എനിക്കവൾക്ക് ഇതെങ്കിലും ചെയ്തു കൊടുത്തേ മതിയാകൂ….
എന്റെ ഈ പ്ലാനിംഗ് പൂർത്തിയാകുന്നതോടെ അവൾടെ മനസ്സിൽ ഷാനുവിന് ഒരു സ്ഥാനം കണക്കാക്കിയിട്ടുണ്ടെങ്കിൽ അതും നഷ്ടമാകും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല…..
എങ്കിലും സജാദ്ക്ക നേരത്തേ പറഞ്ഞത് പോലേ അവൾ കാരണം നഷ്ടപ്പെട്ടു എന്ന് പറയുന്ന ഈ വീടെങ്കിലും അവർക്ക് തിരിച്ചു കിട്ടിയേക്കാം….
അല്ലെങ്കിലും അവർക്ക് ഈ വീടെങ്കിലും തിരിച്ച് കൊടുക്കാനുള്ള വഴി ഞാൻ കണ്ടെത്തിയല്ലേ പറ്റൂ….
എല്ലാവരും അവൾ കാരണമാണ് വീട് നഷ്ടപ്പെട്ടത് എന്നു പറയുന്നുണ്ടെങ്കിലും അത് നഷ്ടപ്പെടാനുള്ള പ്രധാനകാരണം ഉണ്ടാക്കിയത് ശരിക്കും ഈ ഞാൻ തന്നേയല്ലേ…..
ഞാൻ അന്ന് അങ്ങനെയൊന്നും ചെയ്തില്ലായെങ്കിൽ അവർക്കൊന്നും നഷ്ടപ്പെടില്ലായിരുന്നല്ലോ…
അത് കൊണ്ട് തന്നേ ഷാനക്ക് ഷാനുവിനേ നഷ്ടപ്പെടുമോ എന്നോർത്ത് ഞാൻ വേവലാധിപ്പെടേണ്ടതേയില്ല…
അവർക്ക് ഒരിക്കലും ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞെന്ന് വരില്ല. അവരേ ഒന്നിപ്പിക്കുന്നതിന് വേണ്ടി ഞാൻ ശ്രമിക്കുന്നതിലും അർത്ഥമില്ല…
അപ്പോപ്പിന്നേ എന്റേ ഒരേ ഒരു ലക്ഷ്യം ഷാനയേ പ്രോജക്ടിൽ പങ്കെടുപ്പിക്കുക… എന്നുള്ളതു മാത്രം.
അവൾക്ക് അവളുടെ നഷ്ടപ്പെട്ട ഈ വീട് അത് തിരിച്ചെടുക്കാനുള്ള ഒരു വഴി ഉണ്ടാക്കി കൊടുക്കുക. എന്നുള്ളതു മാത്രം.
അതെനിക്ക് അവൾക്ക് വേണ്ടി ചെയ്ത് കൊടുത്തേ മതിയാകൂ…..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഷാനുക്കാ……….. ഈ താത്താനേം കൂട്ടി താഴക്ക് വരാൻ പറഞ്ഞ് ഉമ്മച്ചി … ഫുഡ് എടുത്ത് വെച്ച്ക്ക് ന്ന് ….
എനിക്ക് വേണ്ടാ കാന്താരീ.. നീ ഇവളേം കൂട്ടി പോയ്ക്കോ കഴിക്കാൻ …
ഹ. അതെന്തടോ ഷാനൂ ….. ഒരാളേ വീട്ടിൽ ക്ഷണിച്ച് വരുത്തിയിട്ട് ഇങ്ങനൊക്കെയാ പെരുമാറാ….
അതിന് നിന്നെ ആരേലും ക്ഷണിച്ചുവരുത്തി യോ ഇങ്ങോട്ട് …നീ ആയിട്ട് വലിഞ്ഞുകയറി വന്നതല്ലേ …
അങ്ങനെയെങ്കിൽ അങ്ങനെ ..ഞാൻ ഇപ്പോ അത് തിരുത്താനൊന്നും വരണില്ല … എനിക്ക് വിശക്കുന്നു … നീ വാ കഴിക്കാൻ …
നീ വേണേൽ കാന്താരീ ടേ കൂടേ പോയി കഴിച്ചോ…
അത് ശരിയാവൂല … നീ വാ… പ്ലീസ് ഷാനൂ ….
നീ ഇവിടേ വന്നിരിക്കാണോ കാന്താരീ… ഇവരേ വിളിക്കാൻ പറഞ്ഞിട്ട് ….
ഞാൻ വിളിച്ചു…ദേയ് ഷാനുക്കാ വരണില്ലാ നിച്ചുക്കാ…
മിൻഹാ … ദാ നിച്ചു….ഇനി ഇവന്റേ കൂടേ പൊക്കോ കഴിക്കാൻ …
അതെന്താ ഷാനൂ … അപ്പോ നിനക്ക് വേണ്ടേ…
ഓൻക് വേണ്ടെന്ന് … വാശി പിടിച്ചാൽ പിന്നേ അങ്ങേയറ്റം വാശിയാണല്ലോ ഈ സാധനത്തിന് … എനിക്ക് വിശക്കുന്നുണ്ട് … നീ വാ നിച്ചു … ഇവൻ ഇവടേത്തന്നേയിരിക്കട്ടേ…
ടാ ഷാനൂ .. നീ വെറുതേ ആ ഉമ്മച്ചിനേ ടെൻഷൻ ആക്കിക്കല്ലേ. ആ പാവം നിങ്ങൾ ഇവിടേ പ്രോജക്ട് ചെയ്യാ എന്ന് വിചാരിച്ച് ഇരിക്കാണ്….
ഹും … .നല്ല ആളോടാ പറഞ്ഞു കൊടുക്കുന്നത് നിച്ചു നീ … ഇതൊക്കെ ഞാൻ വന്നതു മുതൽ പറഞ്ഞു മടുത്തതാ …
ദേയ് ഷാനൂ …പോയിട്ട് ഫുഡ് കഴിക്കാൻ നോക്ക് … നിന്റേ പ്രശ്നം എന്താ ഇപ്പോ ഷാനയില്ലാത്തതോ…. അവൾ നാളേ ഇവിടേക്ക് വരും … അത് പോരേ നിനക്ക് …
വാട്ട് … നിന്നോടാരാ പറഞ്ഞേ…
എന്ന് ചോദിച്ചപ്പോ ചെക്കന്റെ മുഖത്തുള്ളൊരു സന്തോഷം കാണണായിരുന്നു…..
ഏ.. എന്ത് … നാളെയോ … ഷാനയോ… ആ … ഷാന……അതെ വരും….
അതാരാ നിന്നോട് പറഞ്ഞതെന്ന് …
അത് … ദാ. ഇവള് … നാളേ മിൻഹ കൊണ്ട് വരും ഇവിടേ …. അവളെനിക്ക് വാക്ക് തന്നിട്ടുണ്ട്…
ഏ… ഞാനോ… എപ്പാ പറഞ്ഞ് …
ഇവനെന്താ എന്നെ നോക്കി സൈറ്റ് അടിച്ച് കാണിക്കിണ്…..
അല്ലേ… മിൻഹാ …
പടച്ചോനേ ഇവനിതെന്തിനുള്ള പുറപ്പാടാ… ഇനിയിപ്പോ ഷാനു ചോറ് തിന്നാൻ വേണ്ടി പണ്ട് ഉമ്മച്ചി ന്നോട് അമ്പിളി മാമനേ കാണിച്ച് തരാം എന്ന് പറഞ്ഞ പോലേ നിച്ചു വല്ല നമ്പറും ഇറക്കിയതാണോ…. അല്ലാ അതിന് ഇവനെന്താ ചെറിയ കുട്ടിയോ ….
മിൻഹാ … നിന്നോടാ ചോദിച്ചേ … കൊണ്ട് വരാം എന്ന് പറയ് നീ എന്നോട് പറഞ്ഞ പോലേ അവനോടും….
ദേയ് വീണ്ടും നിച്ചുവിന്റേ സൈറ്റടീ …..
അതേ ഷാനൂ ഞാൻ നാളേ കൊണ്ട് വരാം അവളേ ….
നിച്ചൂ നിനക്ക് വല്ല കാറ്റും ഉണ്ടോ ..വേറെ ആര് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനേ…
ഇവളേ ഈ വാക്ക് കേട്ട് കേട്ട് ആണ് ഇത്രേം ദിവസം വെറുതേ പോയത്….
ഇല്ലടാ അവൾ എപ്പോഴും പറയ്ണത് പോലേയല്ല… നാളേ കൊണ്ട് വരും… എനിക്കുറപ്പാ … നീ വാ വന്ന് ഫുഡ് കഴിക്കാ…
മിൻഹാ …. ഷാനൂനേം കൂട്ടി വേഗം താഴോട്ട് പോര് … ഞാൻ ഉമ്മച്ചിനേ സഹായിക്കട്ടേ……
പടച്ചോനേ ഈ ചെക്കൻ ഇതെന്ത് ഉദ്ദേശിച്ചാ നാളെ ഞാൻ ഷാനയേ കൊണ്ട് വരും എന്ന് പറഞ്ഞത്… എന്നും മനസ്സിൽ വിചാരിച്ച് കൊണ്ട് നമ്മൾ തിരിഞ്ഞതും … ഷാനുവിന്റേ മുഖമല്ലേ നേരേ ഫ്രണ്ടിൽ കാണുന്നത് – അതും എന്തൊക്കെയോ ചോദ്യങ്ങൾ എനിക്ക് നേരേ ഉന്നയിക്കാനുള്ള പരിപാടിയാ എന്ന് ഓന്റേ നോട്ടം കണ്ടാലുറപ്പാ ….
അപ്പോപ്പിന്നേ ഇവടേ നിന്നാൽ എന്തായാലും ഷാനൂന്റേ ചോദ്യത്തിന് ൻക് ഉത്തരമുണ്ടാവില്ല എന്നറിയാവുന്നത് കൊണ്ട് നിച്ചൂന്റേ ബാക്കിൽ തന്നേ നമ്മള് വെച്ച് പിടിച്ചു…..
ടാ പൊട്ടാ …. എന്നേ അവിടേ ലോക്കാക്കിയിട്ട് നീ ഇതെങ്ങോട്ടാ മുങ്ങുന്നേ….
നീ അവനേ വിളിച്ച് താഴേക്ക് വാ മിൻഹാ …
ഓനേ വിളിച്ച് ആനയിക്കാൻ ന്റെ കെട്ടിയോന ങ്ങാനും ആണോ …. നീ ചോദിച്ചതിന് മറുപടി പറയ് ആദ്യം…
കെട്ടിയോനാക്കാനുള്ള ആഗ്രഹമൊക്കെ നീ നിന്റേ മനസ്സിൽ തന്നേ വെച്ചോ മോളേ … അതെന്തായാലും നടക്കാൻ പോണില്ല.
ആ… അത് വിട് നീ….. ഷാനയേ നാളേ ഞാൻ കൊണ്ട് വരുംന്ന് നീ എന്ത് ഉദ്ദേശ്യത്തിലാ ഓനോട് പറഞ്ഞത്… നിന്നോട് ഞാൻ പറഞ്ഞിരുന്നോ അങ്ങനെ . ഇല്ലല്ലോ…
അതോന് ഫുഡ് കഴിക്കാൻ പറഞ്ഞതല്ലേ മിൻഹാ ….
ടാ ദുഷ്ടാ… അപ്പോ നാളേ ഓൻ എന്നോടല്ലേ ചോദിക്കാ ഷാനയെവിടെന്ന് …. നിന്റേ വാക്ക് കേട്ട് ഞാൻ സമ്മദിക്കുകയും ചെയ്തു.
ഹ ഹ … അതെന്റെ കുറ്റമല്ലല്ലോ മിൻഹാ ….നിന്നോട് ആരാ സമ്മദിക്കാൻ പറഞ്ഞത്… ഇനിയിപ്പോ ബാക്കി വരുന്നതും നീ തന്നേ അനുഭവിച്ചോ ….
ടാ ദുഷ്ടാ ….
അതേയ് മിൻഹാ … നിന്റേ കട്ട ചങ്ക് അല്ലേ അവള് … ന്നിട്ട് നീ വിളിച്ചിട്ട് അവള് വരുന്നില്ലാ എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഷാനൂനേപ്പോലേ പൊട്ടനല്ല ഞാൻ … ഏത് ചങ്ക് ആണടീ ഇങ്ങനേ നിർബന്ധിച്ച് വിളിച്ചിട്ടും വരാതിരിക്കാ… നീ പറഞ്ഞത് ഞാൻ എന്തായാലും വിശ്വസിക്കാൻ പോണില്ല…
ഒന്നുകിൽ ഈ പ്രോജക്ടിന് വേണ്ടി എന്നും പറഞ്ഞ് നീ അവളോട് വരണം എന്ന് ഇത് വരേ പറഞ്ഞിട്ടുണ്ടാവില്ല…
അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ അവൾ എന്തായാലും ഇവിടേക്ക് വരേണ്ടതാണ്…..കാരണം ഞങ്ങൾ അവളെ കാക്കുവിനോട് ഇതിനേ കുറിച്ച് സംസാരിച്ച സമയത്ത് മിൻഹയാണല്ലോ അതിന് പ്രോജക്ടിൽ പങ്കെടുക്കുന്നത് എന്നായിരുന്നു ഞങ്ങൾക്ക് അവരിൽ നിന്നും കിട്ടിയ മറുപടി.
അപ്പോ അതിനർത്ഥം നീ അത് തിരുത്താൻ പോയില്ല എന്നല്ലേ…. നീ തന്നേയാണ് മത്സരിക്കാൻ പോകുന്നതെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു.
അങ്ങനേ അവരെ പറഞ്ഞു വിശ്വസിപ്പിക്ക ണമെങ്കിൽ അതിന് നിന്റെ മനസ്സിൽ മറ്റെന്തെങ്കിലും ദുരുദ്ദേശ്യവും കാണും … അതല്ലേ ശരി മിൻഹാ …
പിന്നേ…അങ്ങനെയെന്തെങ്കിലും ഉദേശ്യം നിനക്കുണ്ടെങ്കിൽ അത് എന്നേ എന്തായാലും ബാധിക്കുന്നതേയില്ല . എനിക്കതിനേക്കുറിച്ചറിയേണ്ട ആവശ്യവുമില്ല.
പക്ഷേ … ഷാനയില്ലാതേ ഷാനു പ്രോജക്ടിൽ മത്സരിക്കില്ലെന്ന് ഇന്നത്തോടേ നിനക്ക് മനസ്സിലായിക്കാണുമല്ലോ ….
അപ്പോപ്പിന്നേ ഷാന ഇവിടേക്ക് വന്നേ പറ്റൂ….
അതല്ലാതെ വേറെ വഴിയൊന്നുമില്ല.
അതും നീ തന്നേ അവളേ കൊണ്ട് വന്നേ പറ്റൂ മിൻഹാ … ഈ പ്രോജക്ടിൽ അവളാണ് പങ്കെടുക്കുന്നതെന്ന് നീ പറയണ്ടത് പോലേ പറഞ്ഞാൽ ഒരു പക്ഷേ അവൾ വരാതിരിക്കില്ല.
പിന്നേ ബാക്കിയൊക്കെ നിന്റെ ഇഷ്ടം പോലേ നിനക്ക് തീരുമാനിക്കാം…. നീ തന്നേയാണ് കുറച്ച് മുമ്പേ അവളേ നാളേ കൊണ്ട് വരാം എന്ന് ഷാനുവിന് വാക്ക് കൊടുത്തത്…
നാളേയും നീ വാക്ക് തെറ്റിച്ചാൽ അറിയാലോ … പിന്നേ നീ ഷാനുവിന്റേ മുമ്പിലേക്കേ പോകേണ്ടി വരില്ല. അത് മാത്രമല്ല. നാളെ കഴിഞ്ഞാൽ പിന്നേ മുന്നോട്ട് ദിവസങ്ങളും ഇല്ലാ .. അത് കൊണ്ട് തന്നേ പ്രോജക്ട് നടക്കാതേയും വരും… അത് മറക്കണ്ടാ…… ബാക്കിയെല്ലാം നേരത്തേ പറഞ്ഞ പോലേ ……നിന്റേ ഇഷ്ടം പോലേ നിനക്ക് തീരുമാനിക്കാം .
ഓഹോ… അപ്പോ ഷാനുവിന്റേ മുന്നിൽ വെച്ച് നീ എനിക്ക് പണി തന്നതായിരുന്നല്ലേ ….
അതേ …. ഇപ്പൊഴാണോ മനസ്സിലായത് നിനക്ക് മിൻഹാ…
നിനക്ക് അവളേ കൊണ്ട് വരാൻ പറ്റില്ലേൽ ദേയ് ഇപ്പോ തന്നേ അവനോട് പോയി പറഞ്ഞേക്ക് .. അതാകുമ്പോ നാളേ മുതൽ നീയും ഇങ്ങോട്ടേക്ക് വരേണ്ടി വരില്ല. നിന്റേ കാര്യത്തിലും ഒരു തീരുമാനം ആയികൊള്ളും പെട്ടെന്ന് തന്നേ.. എന്ത് പറയുന്നൂ…
അപ്പോ എന്താ വേണ്ടതെന്ന് നീ തന്നേ തീരുമാനിച്ചോ …ന്നിട്ട് ഓനേയും കൂട്ടി വന്ന് ഫുഡ് കഴിക്കാൻ നോക്ക്….
ഇനി അതല്ലാ …. ഓനേ താഴേ ആനയിച്ച് കൊണ്ട് വന്ന് ഫുഡ് കഴിപ്പിക്കണം എന്നുണ്ടെങ്കിൽ അതിന് നിനക്ക് ഓന്റേ കെട്ടിയോളാവണം എന്നൊക്കെയുണ്ടെങ്കിൽ അത് നമ്മൾക്ക് പിന്നേ തീരുമാനിക്കാട്ടോ … അല്ലേലും നിങ്ങള് ഒന്നിക്കുന്നതിൽ എനിക്ക് ഇഷ്ടമേ ഉള്ളൂ…
വാട്ട് ….
അല്ലാ ഞാൻ പറഞ്ഞത് നിനക്കിഷ്ടപ്പെട്ടില്ലായെങ്കിൽ വേണ്ടാട്ടോ…. ഞാൻ എന്റേ ഒരിഷ്ടം പറഞ്ഞന്നേയുള്ളൂ…. നിനക്കങ്ങനൊരു ആഗ്രഹം ഉണ്ടങ്കിൽ പറഞ്ഞാൽ മതി… പിന്നേ ബാക്കിയൊക്കെ എന്താ ചെയ്യണ്ടതെന്നെനിക്ക് നന്നായിട്ടറിയാം….
ഒന്ന് പോടാ ….
എന്നും പറഞ്ഞ് മിൻഹാ മുകളിലോട്ട് പോയേങ്കിലും ഞാൻ ഇത് പറഞ്ഞ സമയം അവളുടെ മുഖം ഒന്നു കാണേണ്ടത് തന്നേയായിരുന്നു. എന്താ തിളക്കം പെണ്ണിന്റേ….
അവളെ ആഗ്രഹം എന്നോട് പറയണ്ട താമസം ബാക്കി എന്താ വേണ്ടത് എന്ന് എനിക്ക് തന്നേ നന്നായിട്ടറിയാം…
എന്തായാലും ഞാൻ വിചാരിച്ചപ്പോലേയൊക്കെ തന്നേ കാര്യങ്ങൾ അതിന്റേ വഴിക്ക് ഭംഗിയായി വരുന്നുണ്ട്…:
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നിച്ചു എട്ടിൻറെ പണിയാണല്ലോ അള്ളാ തന്നത്. ഇനിയിപ്പോ ഷാനുവിന്റേ മുമ്പിൽ ഞാൻ പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല….
എന്നിരുന്നാലും സ്നേഹമുള്ളവനാ അവൻ … അപ്പോ ഓന്റേ മനസ്സിലും ഞാനും ഷാനുവും ഒന്നിക്കണമെന്നൊക്കെയുണ്ട്…
ആ …. സമയം ഉണ്ടല്ലോ… എല്ലാ പഴുതും അടഞ്ഞ് കഴിഞ്ഞാൽ ലാസ്റ്റ് എന്റെ ഇഷ്ടം നിച്ചുവിനോട് തുറന്ന് പറയാം… ഓൻ തന്നേ പറഞ്ഞ സ്ഥിതിക്ക് എന്തായാലും സഹായിക്കാതിരിക്കില്ല.
പക്ഷേ അതല്ലല്ലോ ഇപ്പോഴത്തേ പ്രശ്നം…
നാളേ ഷാനയേ കൊണ്ട് വരാം എന്ന് പറഞ്ഞിട്ട് എനിക്ക് അതിന് എന്ത് ചെയ്യാൻ കഴിയും….
ഒരു വഴിയും എന്റേ മുന്നിൽ തെളിയുന്നു പോലുമില്ല.
അവളേ കൊണ്ട് വന്നില്ലേൽ നാളേ മുതൽ ഞാനും ഷാനുവിന്റേ മുന്നിൽ പ്രത്യക്ഷ്യപ്പെടേണ്ട ആവശ്യമുണ്ടാവില്ല.
എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…
അങ്ങനെയൊക്കെ ചിന്തിച്ച് കൊണ്ട് ഷാനുവിന്റേ റൂമിലെത്തി….
ഈ പഹയൻ കിടക്കണ കിടപ്പ് കണ്ടാൽ മ്മക്ക് സഹിക്കിണും ഇല്ല. ഇത്രയും അടുത്ത് ഇങ്ങനേ കിട്ടിയിട്ട് എനിക്ക് ഈ മൊതലിനേ സ്വന്തമാക്കാൻ കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോഴാ ഷാനയേ എടുത്ത് പൊട്ടക്കിണറ്റിൽ തള്ളിയിടാൻ തോന്നണേ….
ടീ മിൻഹാ ..നീ എന്താ അവിടേ തന്നേ നിൽക്കുന്നേ… പോയില്ലേ ഫുഡ് കഴിക്കാൻ …
പിന്നേ ഞാൻ അന്റേ കൂടേ വന്ന് കിടക്കണോ ഇങ്ങനേ നിൽക്കാതേ … നീ ഒന്ന് വാ ഷാനു ഭക്ഷണം കഴിക്കാൻ …. എന്തൊരു വെർപ്പിക്കലാ ഇജ്…
എന്റേ വെർപ്പിക്കൽ സഹിക്കാൻ പറ്റില്ലേൽ ഇവിട്ന്ന് പോകാൻ നോക്ക് നീ … ആരോടും ഇവിടേ നിക്കാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ…
എന്ത് ചെയ്യാനാ … ഇപ്പോ ഇതൊക്കെ സഹിച്ച് ഇവിടേ നിന്നല്ലേ പറ്റൂ… എന്റേ ആവശ്യമായിപ്പോയില്ലേ..
നിന്റേ ആവശ്വമോ …. മനസ്സിലായില്ല…
അതേയ് എനിക്ക് വിശക്കുന്നുണ്ട്… നീ വരുന്നോ ഇല്ലയോ….
വരാം.. നാളേ നീ ഷാനയേ കൊണ്ട് വരും എന്ന് പറഞ്ഞത് ഉള്ളത് തന്നെയാണോ … അത് ഞാൻ പ്രതീക്ഷിച്ചോട്ടേ….
ബെസ്റ്റ് ..ന്റെ ഷാനൂ.. നീയെന്നെയങ്ങ് കൊല്ല് … നീയും നിന്റെയൊരു ഷാനയും ..വേറേ ഒന്നും ഇല്ലേ നിനക്ക് പറയാൻ …
എന്നും പറഞ്ഞ് ഞാൻ ഓന്റേ അടുത്തക്ക് പോയിരുന്ന് …
ശ്ശോ… ആ ഡോർ കൂടേ അടച്ചിട്ട് വന്നിരുന്നാൽ മതിയായിരുന്നു… അപ്പോഴത്തേ ഒരു ഫ്ലോയിൽ എന്തൊക്കെയോ പറഞ്ഞ് വന്നിരുന്നും പോയി. ഇനിയിപ്പോ എണീറ്റ് പോയി ഡോർ അടച്ചിട്ട് ഇരിക്കാ എന്നത് ചിലപ്പോ നല്ലതിനാവൂല ….
അതേയ് ഷാനൂ … കൊറേ ദിവസമായി കേൾക്കാൻ തുടങ്ങിയിട്ട് നീയും നിന്റെയൊരു ഷാനയും… എന്ത് കണ്ടിട്ടാണാവോ അല്ലേലും ഓളേ ഇങ്ങനേ ഇവിടേ കയറ്റി വെച്ചത്….
എന്നും പറഞ്ഞ് ഞാൻ ഓന്റെ നെഞ്ചിനിട്ട് 4 കുത്തങ്ങ് കൊടുത്ത് …
ചോദിക്കേണ്ട താമസം ഈ പഹയൻ ഓളെക്കുറിച്ചങ്ങട് വർണ്ണിക്കാൻ തുടങ്ങിലേ.. എനിക്കിണ്ടോ അത് കേട്ടാ സഹിക്കിണ്…
അയ്യോ .. ഷാനു .. മതി.. മതി. നിർത്ത് … നിർത്ത് … ഞാൻ ഒരുപാട് പ്രാവശ്യം ഇതൊക്കെ കേട്ടതാ നിന്റെട്ത്ത്ന്ന് ….. ഇനി കേട്ടിരിക്കാൻ എനിക്ക് തീരേ മൂഡില്ലാ …
ഞാൻ ഒരു കാര്യം ചോദിക്കട്ടേ…
നീ ഈ വർണ്ണിക്കുന്നത് പോലെയൊന്നുമല്ല അവളെങ്കിൽ …
അവളുടേ ലൈഫിൽ സംഭവിച്ചതെല്ലാം അറിഞ്ഞു കഴിയുമ്പോൾ നീ തന്നേ അവളേ വെറുക്കുകയാണ് ചെയ്യുന്നതെങ്കിൽ ….
അവൾ എന്ത് കൊണ്ടും നിനക്ക് പറ്റിയ പെണ്ണല്ലയെങ്കിൽ ….
നിൻറെ വീട്ടുകാരടക്കം എതിർക്കുക യാണെങ്കിൽ
എന്തായിരിക്കും അപ്പോഴത്തേ നിന്റേ തീരുമാനം..
ഇതിനൊക്കെയുള്ളത് ഞാൻ ഒരുപാട് പ്രാവശ്യം നിങ്ങളോട് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു മിൻഹാ. എനിക്കവൾ എങ്ങനെയായാലും കുഴപ്പമില്ലാന്ന്…. എനിക്കവളില്ലാതേ പറ്റൂല …ഞാൻ എന്റേ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവള് മാത്രമായിരിക്കും എന്നുറപ്പിച്ചു കഴിഞ്ഞു.
അള്ളാ .. ഇവനോട് എന്ത് പറഞ്ഞാലും തലേ കേറില്ലല്ലോ…. നാളേ ഒരു ദിവസം കൂടി മാത്രമേ ഇവനേ ഇങ്ങനെ ഒറ്റക്ക് ഈ വീട്ടിൽ കിട്ടുകയുള്ളൂ….
അതും നാളേ ഷാന വന്നില്ലായെങ്കിൽ അതോടേ പിന്നേ നാളെ തൊട്ട് എനിക്കും ഈ മൊതലിന്റെ അടുത്തേക്ക് പ്രവേശനം ഉണ്ടായെന്ന് വരില്ല.
അതായത് ഇന്നൊരു ദിവസം കൊണ്ട് തന്നേ ഈ മൊഞ്ചന്റേ മനസ്സിൽ എനിക്ക് കയറിപ്പറ്റണം…
അതിനിപ്പോ എന്താ ഒരു വഴി.
എല്ലാ പഴുതും അടഞ്ഞു കഴിഞ്ഞാൽ അവസാനമായി ഞാൻ ഉപയോഗിക്കാൻ എന്റെ മനസ്സിൽ സൂക്ഷിച്ച ആ ഒരു വഴി തന്നേ ഇനി രക്ഷയുള്ളൂ…
അതിന് മോളേ ഷാനാ … നീയെന്നോട് ക്ഷമിക്ക് …. എന്നേ വിശ്വസിച്ച് നീ എന്നോട് പറഞ്ഞതൊക്കേ ഞാൻ ഈ മൊതലിനോട് പറയാൻ പോകാണ്…
ഇവൻ ഇപ്പോ നീ എങ്ങനേയായാലും കുഴപ്പമില്ലാ എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും നിന്റെ പഴയ കാലം മുഴുവനും അറിഞ്ഞു കഴിയുമ്പോൾ അവൻ ആയിട്ട് നിന്നെ ഒഴിവാക്കികൊള്ളും…
പിന്നേ കുറച്ചൊക്കേ എന്റെ വകയും സ്പെഷ്യൽ ആയിട്ട് ഞാൻ ഇതിന്റേ കൂടേ കൂട്ടി പറയുന്നുണ്ട് നിന്റെ പാസ്റ്റ്.. എന്ത് ചെയ്യാനാടീ നിന്നേ മാത്രം മതി എന്ന് പറയുന്ന ഈ മൊതലിനേ എനിക്ക് സ്വന്തമാക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടല്ലേ …
നീയെന്നോട് ക്ഷമിച്ചേക്ക് …. ഇന്നത്തോടേ ഈ മൊതല് നിന്നെ തള്ളിപ്പറഞ്ഞു കൊണ്ട് എന്നേ സ്വീകരിക്കുന്ന ഒരു സിറ്റുവേഷൻ ക്രിയേറ്റ് ചെയ്യാതെ എനിക്ക് ഇവിടെ നിലനിൽപ്പില്ല.
ബാക്കിയെല്ലാം വരുന്നിടത്ത് വച്ച് കാണാം.
ഷാനൂ എനിക്ക് ഷാനയേക്കുറിച്ച് കുറച്ച് കാര്യങ്ങൾ നിന്നോട് സംസാരിക്കാനുണ്ട്…എല്ലാം അറിഞ്ഞിട്ട് നീ തന്നേ തീരുമാനിച്ചോ അവളെ വേണോ വേണ്ടയോ എന്ന് ….
അവൾക്ക് പകരം നിന്റേ ജീവിതത്തിലേക്ക് ഞാൻ തന്നേ വരുന്നതല്ലേ എന്ത് കൊണ്ടും നല്ലതെന്ന് ….
വാട്ട് … എന്റേ ജീവിതത്തിലേക്കോ … നീ എന്താ പറഞ്ഞത്…
സോറീ … പ്രോജക്ടിലേക്ക് ….
എന്താ നിനക്ക് പറയാനുള്ളത് ഷാനയേ കുറിച്ച് ..
ഞാൻ പറയാം..പക്ഷേ അതെല്ലാം അറിഞ്ഞു കഴിഞ്ഞാലും ഒരിക്കലും നീ അറിഞ്ഞതായുള്ള ഭാവം നടിക്കരുത് ആരുടേ മുമ്പിലും …
ഈ പറയുന്നത് നീയല്ലാതെ നിച്ചു പോലും അറിയാനും പാടില്ല… അ ഒരു വാക്കും എനിക്ക് തരണം …
കെ. വാക്ക് .. ഇത് നമ്മൾ രണ്ടും അല്ലാതെ മറ്റൊരാളും അറിയില്ല…
എന്നാ ഞാൻ ആ കതക് അടച്ചോട്ടേ ഷാനൂ …
അതെന്തിനാ കതക് ഒക്കെ അടക്കുന്നത്….
ന്റെ ഷാനൂ … ഞാൻ അന്നേ ഒന്നും ചെയ്യാനൊന്നും പോണില്ല … ആരും ഇങ്ങോട്ട് വരാതിരിക്കാനാ … അല്ലേലും അന്നേ എന്തെങ്കിലും ചെയ്യുണങ്കിൽ ൻക് ഇപ്പോ കതക് അടക്കണോ …
വാട്ട് …
ഒന്നുല്ലടോ… ഞാൻ കതക് അടക്കാണ്…
ഏയ് … അതിൻറെ ആവശ്യമൊന്നുമില്ല.
അത് നിനക്ക് … പക്ഷേ കതക് അടക്കേണ്ട ആവശ്യം എനിക്കുണ്ട്.. സോ.. ഞാൻ അടച്ചു ട്ടോ ..
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission








