💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰® T- 5⃣0⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘
സമയം ഒരുപാട് ആയിരിക്കുന്നു. ഇനിയിപ്പോ കൂടുതൽ ഓരോന്ന് ഇവിടേക്കിടന്ന് ചിന്തിച്ച് കൂട്ടാതേ സജാദ്ക്കയുടേ വീട്ടിലേക്ക് പോയിട്ട് മൂപ്പരേ സോപ്പിട്ട് ഷാനയേ നാളേ ഇവിടേക്ക് കൊണ്ട് വരാനുള്ള പണി നോക്കാം ..
എന്നും വിചാരിച്ച് ഞാൻ വേഗം റൂമിൽ നിന്നും ഇറങ്ങി ഫെബിയുടേ വീട്ടിലേക്ക് പോയി….
അങ്ങനേ നടന്ന് നടന്ന് അവളുടേ വീടിന്റെ മുറ്റത്തെത്തിയതും…. ഞാനൊന്ന് ചുറ്റും കണ്ണോടിച്ചു….
ഷാനന്റേ കാക്കുവിന്റേ ബുള്ളറ്റ് ഒന്നും കാണുന്നില്ലല്ലോ…
അവരൊക്കേ അപ്പോ ഇവിടേ നിന്നും പോയോ…
എന്നും വിചാരിച്ച് ഞാൻ ആ വീടിന്റെ അകത്തേക്ക് കയറിച്ചെന്ന്……
അങ്ങനേ നേരേ സജ്ജാദ്ക്കയുടേ റൂമിൽക്കയറി നോക്കിയപ്പോ അവിടേ മൂപ്പരേ കണ്ടില്ല…
അള്ളാ ഷാനൂ ….. ഇവൻ എന്തിനാണാവോ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തേ…
ടാ ….. ഷാനൂ …
എന്ന് ഓന്റേ പുറകിൽ നിന്നും വിളിച്ചതും ഓൻ എനിക്ക് നേരേ തിരിഞ്ഞു…
ആ ഫെബീ…. എവിടേ സജാദ്ക്ക…
ഇക്കാക്കയോ ….
ഇവനിപ്പോ എന്തിനാ ഇനി ഇക്കാക്കാനേ അന്വേഷിച്ച് വന്നത്. തൽക്കാലം ഇക്കാക്ക പുറത്ത് പോയെന്ന് പറയണ്ടാ ഈ പൊട്ടനോട് ….
ഇക്കാക്ക എന്റെ റൂമിലുണ്ടടാ … എന്തടാ … വിളിക്കണോ …
നിന്റേ റൂമിലോ … വേണ്ട … ഞാൻ തന്നേ പൊക്കോളാം അങ്ങോട്ട് …
ആ…. ഓ… കെ … അതാ നല്ലത്…
നീ വേഗം എന്റെ റൂമിലേക്ക് ചെല്ല് മോനേ …. അവിടേ ന്റെ ഇക്കാക്കാക്ക് പകരം ഷാനയാ ഉള്ളത്…. ഓളേ വാഴിലിരിക്കുന്നത് പോയി കേട്ടിട്ട് വാ മോൻ ….
ഫെബി പറഞ്ഞ പ്രകാരം ഞാൻ സജാദ്ക്കയെ കാണാൻ ഫെബിയുടേ റൂമിലേക്ക് കയറിയതും……
മൂപ്പരേ ഇവിടേയൊന്നും കാണുന്നില്ലല്ലോ…. ഫെബിയല്ലേ ഇവിടേ ഉണ്ടെന്ന് പറഞ്ഞത്…. ഇനിയങ്ങാനും പറ്റിച്ചതാണോ …
അല്ലാ …. ഇതാരാ ഇനി ഈ കിടക്കുന്നേ …
എന്നും ചിന്തിച്ച് കൊണ്ട് ഞാൻ അയാളേ അടുത്തേക്ക് പോയതും….
അള്ളാ ….. ഷാനയല്ലേയിത്…. അപ്പോ ഇവള് പോയില്ലേ…
എന്തായാലും ഈ സാധനം എഴുന്നേൽക്കുന്നതിന് മുമ്പേ ഇവിടേ നിന്നും മുങ്ങുന്നതാകും എനിക്ക് എന്ത് കൊണ്ടും നല്ലത്….
എന്നും ചിന്തിച്ച് കൊണ്ട് അവിടേ നിന്ന് തിരിച്ച് പോകാൻ നിന്നതും …
അല്ലെങ്കിൽ പിന്നേ ….എന്തായാലും ഇവിടേ വരേ വന്നതല്ലേ …..
ഞാൻ പതുക്കേ ശബ്ദമൊന്നുമുണ്ടാക്കാതെ അവൾക്കഭിമുഖമായിട്ട് ഇട്ടിരുന്ന മേശയുടേ മുകളിൽ പോയി ഇരുന്ന് അവളറങ്ങുന്നതും നോക്കി അവളുടേ മുഖത്തേ മുറിപ്പാടികളേയും നിരീക്ഷിച്ച് അങ്ങനേയിരുന്നു കുറച്ച് നേരം ….
ഞാൻ എത്ര ആഗ്രഹിച്ച മൊതലാ അള്ളാ ഈ കിടക്കണേ …. എന്തിനാ എന്നേ ഇങ്ങനേ ആഗ്രഹിപ്പിച്ചേ … എനിക്ക് ഈ മുഖം കുറച്ച് മുമ്പേ ഒന്ന് കാണിച്ചു തന്നിരുന്നെങ്കിൽ ….
എന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിലായിരുന്നു ഫെബി ആ റൂമിലേക്ക് കയറി വന്നത്…
ടാ ….
അവളേ ശബ്ദം കേട്ട് പെട്ടന്ന് ഞെട്ടി തിരിഞ്ഞ് നോക്കിയതും….
എന്താ മോനേ നിനക്ക് ഓളെട്ത്ത് പണീ … ഓളവിടേ അടങ്ങിക്കിടന്ന് ഉറങ്ങുന്നത് കണ്ടിട്ട് സഹിക്കണില്ലേ നിനക്ക് ….നീയവിട്ന്ന് ഇങ്ങട് പോര് … വെറുതേ അതിനേ എഴുന്നേൽപ്പിച്ചിട്ട് കിട്ടണ വാങ്ങിക്കാൻ നിൽക്കണ്ടാ….
നീയല്ലേ ഫെബി പറഞ്ഞേ…. ഈ റൂമിൽ സജാദ്ക്കയുണ്ട്ന്ന് , എന്നിട്ടെവിടേ …
ആ… അത് പിന്നേ… ഇവിടേയില്ലേ…..എനിക്കറിയില്ലന്നാൽ എവിടേ പ്പോയെന്ന്…. നേരത്തേ ഇവിടേ ഉണ്ടായിരുന്നു.
ഇവിടേയോ … ഇവിടേ ഈ സാധനം ഉറങ്ങല്ലേ….
അതിനെന്താ …. ഇവളിവിടേ ഉറങ്ങുന്നതിന് ന്റെ ഇക്കാക്ക് ഈ റൂമില് ഇരിക്കാൻ പറ്റില്ലെന്നുണ്ടോ …
എന്ന് ഞാൻ പറഞ്ഞില്ലല്ലോ….
ന്നാലേയ് മോനവിടേയിരിക്ക്… ഇക്കാക്ക ഇപ്പോ വരും…. അപ്പോഴേക്കും ഞാനും ഇപ്പോ വരാം…
ഇവിടേയോ … ന്നിട്ട് വേണം ഈ സാധനം എന്റേ തലേൽ കയറി നെരങ്ങാൻ …
അതിന് അവളവിടേ അടങ്ങിക്കിടന്നോളും.. നീയായിട്ട് ഒന്നും ചെയ്യാതിരുന്നാൽ മതീ ….
അതേയ് ….ഉമ്മച്ചീ നിന്റേ വീട്ടിൽക്ക് പോകാൻ നിൽക്കാ .. നേരത്തേ അവിടെന്ന് കൊണ്ടന്ന പായസ്സത്തിന്റേ പാത്രം കൊടുക്കാൻ … ഞാൻ അതൊന്ന് ഉമ്മച്ചിക്ക് കഴുകിക്കൊടുത്തിട്ട് ഇപ്പോ വരാം… നീയിവിടേയിരിക്ക് ….
എന്നും പറഞ്ഞ് ഞാൻ അവിടേ നിന്നും മെല്ലേ വലിഞ്ഞു…
ഓൻക് എങ്ങനേലും ആ കിടക്കുന്നത് ഷാനയാണെന്ന് മനസ്സിലാക്കാൻ പറ്റാണേൽ മനസ്സിലാക്കിക്കോട്ടേ എന്ന് വിചാരിച്ചാ ഞാൻ അവിടേ ഇരിക്കാൻ പറഞ്ഞത്…. എനിക്ക് അവരേ ഒന്നിപ്പിക്കാൻ ഇതൊക്കെയല്ലേ ചെയ്യാൻ കഴിയൂ….
ഷാനാ ഞങ്ങളോട് ഒന്നും തുറന്ന് പറയുന്നില്ലെങ്കിലും എന്റേ മനസ്സ് പറയുന്നുണ്ട് അവൾക്കവനേയൊരുപാട് ഇഷ്ടമാണെന്ന് …..
ഓൻ കാത്തിരിക്കുന്ന ഷാനയാണ് ഇവളെന്ന് തുറന്ന് പറയാൻ എനിക്ക് നല്ല ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ അവള് സമ്മദിക്കാതേ ഞാൻ എങ്ങനേ പറയും ഓനോട് ….
അപ്പോപ്പിന്നേ എന്നേക്കൊണ്ട് ഇതൊക്കെയല്ലേ ചെയ്യാൻ കഴിയൂ….
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇവിടേ ഇങ്ങനേ ഈ റൂമിൽ ഇരുന്നിട്ടെന്താ കാര്യം…. എത്ര നേരം എന്ന് വിചാരിച്ചിട്ടാ ഇരിക്കാ….
സജാദ്ക്ക വരുന്ന വരേ ഇവിടേ ഇരിക്കാ എന്ന് വെച്ചാൽ മൂപ്പരേ കൂടേയങ്ങാനും ചിലപ്പോ ഇവളേ കാക്കുവും ഉണ്ടെങ്കിലോ…
അപ്പോപ്പിന്നേ ഈ കിടക്കുന്നത് ഷാനയാണെന്നത് എനിക്ക് മനസ്സിലായെന്ന് അവർക്കും മനസ്സിലാകില്ലേ….
അത് ശരിയാവില്ല… എനിക്ക് ഇവളേ കൊണ്ട് തന്നേ പറയിപ്പിക്കണം ഇത് ഷാനയാണെന്ന് …
.
അത് വരേ ഞാൻ മനസ്സിലാക്കിയ കാര്യം ഇവരാരും തൽക്കാലം അറിയാനും പാടില്ല…
നാളേ എന്റേ വീട്ടിൽ വെച്ച് ഇവളേക്കൊണ്ട് തന്നേ പറയിപ്പിക്കാം എന്നാ ഞാൻ വിചാരിച്ചേ ….
ബട്ട് … ഇവളിവിടെ നിന്ന് ഇത് വരേ പോകാത്ത സ്ഥിതിക്ക് ഇവളെ കാക്കു ഇപ്പോ സജാദ് ക്കാന്റേ കൂടേയങ്ങാനും കയറി വന്നാൽ എന്റെ നാളത്തേ പ്ലാനിംങ് ഒക്കെ പൊളിയും…. അതുറപ്പാ
കിടക്കണ കിടപ്പ് കണ്ടാലോ… വായിൽ വിരലിട്ടാ പോലും കടിക്കാത്തൊരു സാധനവും … എന്തൊരു പാവം … എത്ര സുഖായിട്ടാ ഉറങ്ങണേ കണ്ടില്ലേ … പിടിച്ചെഴുന്നേൽപ്പിക്കാ വേണ്ടേ ഇതിനേ …
അതാകുമ്പോ ഇനിയിപ്പോ ഇന്ന് തന്നേ ഇവളേ കൊണ്ട് ഷാനയാണെന്ന് പറയിപ്പിക്കാൻ പറ്റിയാൽ അതു തന്നെയാകും എന്ത് കൊണ്ടും നല്ലതും ….
അതിനിപ്പോ എന്താ ഒരു വഴി… എന്നും ചിന്തിച്ചു നമ്മളൊന്ന് ചുറ്റിലും നോക്കി….
ന്നിട്ട് … പതുക്കേ ആ മേശന്റേ മുകളിലുള്ള ഫ്ലവർ ഗ്ലാസ്സ് എടുത്ത് ഞാൻ കയ്യിൽ പിടിച്ചു….
അള്ളാ….. ഇത് നിലത്തിട്ട് പൊട്ടിച്ചാൽ ഫെബിയുടേ നര നായാട്ടായിരിക്കും എനിക്ക് നേരേ ..ന്നാലും സാരല്ല.
എന്നും പറഞ്ഞ് ഞാൻ നിലത്തേക്ക് ഇടാൻ വേണ്ടി നോക്കിയതും….
ഫെബി പുറത്ത് നിന്നും ,….ടാ ….. എന്ന് ….
അത് കേട്ട് ഞാൻ ഞെട്ടേണ്ട താമസം… ഫ്ലവർ ഗ്ലാസ്സ് ദേ കിടക്കുന്നു നിലത്ത് …
മ്മളെ ഉറങ്ങിക്കിടന്ന ഷാനയാണേൽ ആ സൗണ്ടും കേട്ട് എന്താ സംഭവിച്ചേ എന്നറിയാതേ ചുറ്റിലും നോക്കി കണ്ണ് തിരുമ്മാണ്….
ഞാൻ ഓളെയും നോക്കി ചുമ്മാ ഒരു
ഗുഡ് മോർണിംഗ് പറഞ്ഞു…
ഓളേ കട്ടക്കലിപ്പൻ മറുപടി പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ..
ആ പൊട്ടത്തി ഉറക്ക ഭ്രാന്തിൽ മോണിംഗ് എന്ന് തിരിച്ചും പറഞ്ഞു….
അപ്പോഴേക്കും ഫെബീ കയറി വന്ന് ഗ്ലാസ്സ് പൊട്ടിച്ചതിന് എന്റെ മേത്ത് പൊങ്കാലയിടുമ്പോ ആയിരുന്നു മൂപ്പത്തിയാർക്ക് ബോധം തിരിച്ച് വന്നത്….
പിന്നേ ഓള് എണീറ്റ് അവിടേ തന്നേ ഇരുന്നൂ…
ഒന്നും മനസ്സിലാകാതേ ഞങ്ങളേ രണ്ടാളേയും മാറിമാറി നോക്കുകയാണ്…
ഉറക്ക ഭ്രാന്തിൽ എണീറ്റത് കൊണ്ടാകാം നല്ല രസായിരുന്നു ഓളേ കാണാൻ ….
ന്റെ ഫെബീ ഞാൻ പുതിയത് വാങ്ങിച്ച് തരുംന്ന് പറഞ്ഞില്ലേ… നീ തന്നേയല്ലേ എന്നേ പേടിപ്പിച്ചത്…. അതുകൊണ്ടല്ലേ ഇതു നിലത്ത് വീണ് പൊട്ടാൻ തന്നേ കാരണം…
നീ എന്റേ പുറത്ത് ചെണ്ട കൊട്ടല് ഒന്ന് നിർത്ത് …
ടീ ഫെബീ…. എന്താ സംഭവം … ഇവനെന്താ ഇവിടേ ….
ഒന്നുല്ലാ ഷാനാ …. ഇനിയെന്നേ തല്ലല്ലേ പറയ് ഈ പിശാചിനോട് ….
ഷാനയോ….
അള്ളാ … ഇതിപ്പോ ഞാൻ തന്നേ അറിയാതേ വിളിച്ച് പോയല്ലോ ……
അത് പിന്നേ ഫെബീ…. ഞാൻ അറിയാതേ ….നിന്റേ ഇമ്മാതിരി തല്ല് ഒക്കെ കൊണ്ടപ്പോ ആ ഒരു നിമിഷം ന്റെ ഷാനയേ കുറിച്ച് വിചാരിച്ച് പോയി… അതാ അങ്ങനേ വിളിച്ച് പോയത് ….
ഓ…. അങ്ങനേ .. (ഷാന) എന്നും പറഞ്ഞ് ഒരു വളിഞ്ഞ ഇളിയും പാസ്സാക്കി…
എങ്ങനേ…. അതെന്താ ഷാനാ എന്ന് വിളിച്ചത് അങ്ങേക്ക് ഇഷ്ടപ്പെട്ടില്ലേ ആവോ …..
എന്നും പറഞ്ഞ് ഞാൻ ഷാനന്റേ അടുത്ത് തന്നേ പോയി ഇരുന്ന് അവളേയൊന്ന് പുഛിച്ചൂ ….
ആ സമയം ഓളെന്നെ കണ്ണുരുട്ടി പേടിപ്പിക്കായിരുന്നൂ …
ന്റെ പെണ്ണേ … നീ ഇങ്ങനെയൊന്നും എന്നെ നോക്കിയിട്ട് കണ്ണ് ഉരുട്ടാൻ നിക്കല്ലേ … ഇത് കാണുമ്പോൾ എനിക്ക് ന്റെ ഷാനയേ ആണ് ഓർമ്മ വരുന്നത്.
ഓ…. നീയും നിന്റൊരു ഷാനയും… ഒന്ന് പോയേ ചെക്കാ…
ഹ.ഹ ഹ
അതേയ് ഫെബീ… … നീ എന്താണാവോ അവിടേന്ന് കുറെ നേരമായല്ലോ കിണിക്ക്ണ്..അതിനുമാത്രമുള്ള എന്തെങ്കിലും തമാശ ഞാൻ പറഞ്ഞോ..
ഇത് നല്ല കഥ … എനിക്കെന്താ കിണിക്കാനും പറ്റില്ലേ ഷാനൂ . അതേയ് … എന്താണാവോ മോന്റേ ഈ വരവിന്റേ ഉദ്ദേശ്യം ….
ഞാൻ സജ്ജാദ്ക്കാനേ കാണാൻ വന്നതാന്ന് നിന്നോട് കൊറേ നേരായില്ലേ പറയണ് ഫെബീ….
ഹ…നിനക്ക് റോസ് പറിക്കാനാണേൽ കാക്കുവിനേ കാണണ്ടടോ … പുറത്തു പോയി പറിച്ച് സ്ഥലം കാലിയാക്കാൻ നോക്ക് വേഗം …
രാവിലെ കൊണ്ട് പോയതൊക്കെ വാടിപ്പോയല്ലേ ….
ഹോ …. ആക്കിയതാകും ലേ …..
അല്ലടാ …. അങ്ങനെ തോന്നിയോ നിനക്ക് … സാരല്ലാ ട്ടോ ….ഞാൻ കാര്യം പറഞ്ഞതാടാ ചെക്കാ ….അല്ലേലും ആ റോസ് നിന്റെ മൊഞ്ചത്തിക്ക് വേണ്ടി കാത്തിരിക്കുന്നതിന് ഒരു പരിധിയൊക്കെയില്ലേ മോനേ …
അതിന് ആര് പറഞ്ഞു നിന്നോട് എന്റേ മൊഞ്ചത്തി വന്നില്ലെന്ന് … ന്റെ മൊഞ്ചത്തി വരികയും ചെയ്ത് അവൾക്ക് വേണ്ടതൊക്കെ ഞാൻ കൊടുത്ത് അവസാനം നാളേ വരാന്നും പറഞ്ഞ് പോവുകയും ചെയ്ത് ….
എന്നും പറഞ്ഞ് ഞാൻ ഷാനയേ നോക്കിയതും അവളുടേ മുഖത്ത് അപ്പോഴുള്ള ടെൻഷ്യൻ കാണണായിരുന്നൂ….
ഫെബിയാണേൽ ഷാനയേയും നോക്കുന്നു…
എന്താ നീ പറഞ്ഞേ… നിന്റേ മൊഞ്ചത്തി വീട്ടിൽ വന്നൂന്നോ …..
അതേ ഫെബീ…. വന്നൂന്നേയ് …. അല്ലേലും നീ എന്താ അറിയാത്തത് പോലെ നിൽക്കുന്നു …
രാവിലേ കണ്ടതല്ലേ …..
ആര് മിൻഹയോ…. ന്നിട്ട് നീ അവളോടും നിന്റേ ഷാനയേയാണല്ലോ ചോദിച്ചത്…
ദേയ് ഇപ്പോ ഇവിടേ വന്നപ്പോഴും നീ നിന്റെ ഓള് ഷാന എന്നാ പറഞ്ഞേ…
ഹെലോ ഫെബീ… അതിന് നീ എന്തിനാ ഇത്രക്ക് ഹീറ്റ് ആകുന്നേ… നിൻറെ ടെൻഷൻ കണ്ടാൽ ഞാനും മിൻഹയും ഒന്നിച്ചത് നിനക്ക് ഇഷ്ടപ്പെടാത്തത് പോലെയുണ്ടല്ലോ….
എന്നും പറഞ്ഞ് ഷാനയേ നോക്കിയപ്പോൾ ഷാനാ ആ സമയം ആകെ മൂഡ് ഓഫ് ആകുന്നത് ഞാൻ കണ്ടൂ …
പിന്നേ എന്റേ ചോദ്യം അവൾക്കു നേരേയായി…
അല്ല … ഇയാള് പറയ്… ഞാൻ ഒരു പെൺകുട്ടിയേ ഓൾടേ മുഖം വരേ കാണാതേ ഇത്രയും കാലം സ്നേഹിച്ചു കൊണ്ടേയിരുന്നു….
അവൾക്ക് വേണ്ടി ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ കണ്ടു തുടങ്ങി … ന്നിട്ടും എന്റേ ഇഷ്ടം ഓള് ഒന്ന് മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നേം അതിന്റേ പുറകേ ഇനിയും നടക്കണോ …. എന്താ ഇയാളേ അഭിപ്രായം…
ആ ഒരു ചോദ്യത്തിന് മുമ്പിൽ എന്തുപറയണമെന്നറിയാതെ ഷാന അവിടേ തലയും താഴ്ത്തി ഇരിക്കുകയായിരുന്നു…
ഡീ ഷാനാ നീ ഇപ്പോഴെങ്കിലും ഒന്ന് പറയടീ ഓനോട് …. ഓൻക് മുന്നിൽ മുഖം കൊടുക്കാത്ത ആ പെൺകുട്ടി നീ തന്നെയാണെന്ന് …. പ്ലീസ് …
പക്ഷേ …. ഷാനയുടേ ഭാഗത്ത് നിന്നും മൗനം മാത്രമായിരുന്നു മറുപടി….
ടാ ഷാനൂ …. അവൾ നിന്റേ മുന്നിൽ വരാത്തതിന് …..അല്ലെങ്കിൽ നിന്നോട് ഇഷ്ടം തുറന്നു പറയാത്തതിന്ന് …… മറ്റെന്തെങ്കിലും കാരണം ഉണ്ടെങ്കിലോ… നീ എന്താ അവളെ ഭാഗത്തുനിന്ന് ചിന്തിക്കാത്തത് ….
ന്റെ ഫെബീ… ഉണ്ടായിക്കോട്ടേ… അവൾക്കെന്താ അത് ന്നോട് തുറന്നു പറഞ്ഞാൽ …
നിന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലും ആണെങ്കിലോടാ…
എത്ര കാലം തുറന്നു പറയാതെ ഇരിക്കും.
അതിനർത്ഥം അവൾക്ക് എന്നേ വേണ്ട എന്നല്ലേ. എന്നേ വേണം എന്നുണ്ടെങ്കിൽ എന്നാണേലും ഞാൻ അറിയേണ്ടതല്ലേ എല്ലാം അല്ലേ. …
ടാ … നീ എന്താ എല്ലാം അവളോട് ചോദിക്കുന്നത്… ഞാനല്ലേ നിന്നോട് സംസാരിക്കുന്നത് …
എനിക്കെന്തോ … ഇവളേ മുഖത്ത് നോക്കി ഇങ്ങനേ സംസാരിക്കുമ്പോൾ അതെന്റേ ഷാനയോട് ചോദിക്കുന്നത് പോലേയൊക്കെ ഒരു തോന്നൽ.
വാട്ട് …
അള്ളോ… ഇങ്ങനേ നോക്കല്ലേടീ എന്നേ … തോന്നൽ എന്നേ പറഞ്ഞുള്ളൂ… താൻ എൻറെ ഷാനയാണെന്ന് പറഞ്ഞില്ല…
നിന്റേ നോട്ടം കണ്ടാൽ നീയാണ് എന്റേ ഷാനയെന്ന് തോന്നുമല്ലോ….
എന്തായാലും അവൾക്കെന്നേ വേണ്ടായെങ്കിൽ എനിക്കവളേയും വേണ്ടാ….
ഞാൻ അവളേ ഫ്രണ്ട് മിൻഹയേ സ്വീകരിക്കാൻ പോകാണ്…. എന്താ ഫെബീ നിൻറെ അഭിപ്രായം… ഇനി ഷാനക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യം ഇല്ലല്ലോ…. ഉണ്ടോ …
നീ അത് എന്നോട് ചോദിച്ചിട്ട് എന്താ … അവളോട് തന്നെ പോയി ചോദിച്ചു നോക്ക്…
അല്ലാ . അത് ശരിയാ .അല്ലേലും ഞാനിതൊക്കെയിപ്പോ എന്തിനാലേ നിങ്ങളോട് ചോദിക്കുന്നത്…
അതൊക്കേ പോട്ടേ… നിന്റെ ഈ ഫ്രണ്ട് ഇന്ന് പോണില്ലേ ഫെബീ…
ഇല്ലടാ അവള് നാളേ പോണേ…
ആണോ … ഇവളേ കാക്കു വന്നിട്ടുണ്ട് പറഞ്ഞിട്ടെവിടേ … ഒന്ന് പരിചയപ്പെടുത്തിത്താടോ …
ഹലോ … ഇയാളോടാ ……..
ചോദിക്കുന്നത് ഒന്നും കേൾക്കുന്നില്ലേ … അതോ ഇരുന്ന് കൊണ്ട് ഉറങ്ങാണോ … ഇത്രയും നേരം എന്റേ ചോദ്യത്തിനൊക്കെ ചിമിട്ടൻ മറുപടി ആയിരുന്നല്ലോ…. ഇപ്പോ എന്ത് പറ്റീ…
നീയൊന്ന് പോടോ ചെക്കാ….
ഹാ … അത്താണ് …. അങ്ങനേ വഴിക്ക് വാ…
ടാ ഷാനു … ഓളോട് വെറുതേ ഓരോന്ന് കേൾക്കാൻ നിൽക്കണ്ടാ… അത് അവിടേ മിണ്ടാതേ ഇരുന്നോട്ടേ… നീ നിന്റെ പണി നോക്ക്…
ഫെബി ഇവളേ കാക്കു എവിടേ ….
നിനക്കെന്തിനാ അവളേ കാക്കൂനേ….
ഹ.. ഒന്ന് പരിചയപ്പെടാലോ…
ഓളേ കാക്കു ഓളേ വീട്ടിൽ പോയി … നീ അവിടേ പോയി കണ്ടോ സമയം കളയാതേ … ചെല്ല്…
അപ്പോ ഇവളിവിടേയാണല്ലേ ഇന്ന് ..
അതേയ് ചെക്കാ .. നീ എന്തിനാ എന്റേ കാര്യം അന്വേഷിക്കാൻ നിക്കണേ … നിനക്ക് വേറേ പണിയൊന്നും ഇല്ലേ …
ഹ… ചൂടാവല്ലേടോ… ഞാൻ ചോദിച്ചതൊക്കെ തിരിച്ചെടുത്തൂ.. പോരേ… ന്റെമ്മോ ..
ടീ .. ഫെബീ..നിനക്ക് ഇങ്ങനെത്തെ ഫ്രണ്ട് വേറേ ഉണ്ടോ ഒന്നിനേ കിട്ടാൻ …
നിനക്കെന്തിനാ …
ഇത് Layer പീസ്സാ മോളേ ..ഇങ്ങനത്തേ ഒന്നിനേ കെട്ടി വീട്ടിൽക്കൊണ്ടോയാൽ സമയം പോകുന്നേ അറിയില്ല.
എന്നാ നീ ഓളേത്തന്നേ കെട്ടിക്കോ ഷാനു… എന്തിനാ ഇനി വേറേയാക്കുന്നേ…
അതിന് എനിക്ക് കുഴപ്പൊന്നുല്യ ഫെബീ … പക്ഷേ ഈ സാധനം സമ്മതിക്കണ്ടേ ..
ഈ സാധനം സമ്മതിച്ചാലോ ..നീ റെഡിയാണോ അപ്പോ ഇവളേ സ്വീകരിക്കാൻ …..
അതെന്ത് ചോദ്യാ ഫെബീ …..
പിന്നേ ഷാനു … : നിനക്ക് അറിയാലോ ഇവളേ ജീവിതത്തിൽ കഴിഞ്ഞതൊക്കേ ..എല്ലാം അറിഞ്ഞു കൊണ്ട് നീ ഇവളേ സ്വീകരിക്കാൻ തയ്യാറാണോ ….
ആ സമയം ഞാൻ ഷാനയുടേ അടുത്തേക്ക് കുറച്ച് കൂടേ നീങ്ങിയങ്ങ് ഇരുന്ന് … അത് വരേ താഴ്ന്ന് കൊണ്ടിരുന്ന അവളുടേ തല പതുക്കേ എനിക്ക് നേരേ വരാൻ തുടങ്ങി… ശരിക്കും ദയനീയമായ ഒരു മുഖമായിരുന്നു അവളിൽ എനിക്ക് കാണാൻ കഴിഞ്ഞത്…
അപ്പോ… ഇതിനൊക്കെയർത്ഥം.. അവളുടെ ജീവിതത്തിൽ സംഭവിച്ച കാരണങ്ങൾ കൊണ്ടാണ് എന്നിൽ നിന്നും ഇത്രയും കാലം അകന്നെതെന്നാണോ … ഇവൾക്ക് ശരിക്കും എന്നേ ഇഷ്ടമായിരിക്കുമോ …
ഷാനായെന്ന് ഞാൻ പലാവർത്തി എന്റേ ചുണ്ടുകൾ കൊണ്ട് അവളേ വിളിക്കാൻ ശ്രമിച്ചു. പക്ഷേ എനിക്കവളേക്കൊണ്ട് തന്നേ അവൾ ഷാനയാണെന്ന് പറയിപ്പിക്കണമെന്ന് തോന്നി.
അതേയ് ആ കണ്ണൊക്കെ നിറഞ്ഞല്ലോ …എന്ത് പറ്റി.. പൊടിയങ്ങാനും പോയോ …
ഫെബീ… ഇവളുടേ ജീവിതത്തിൽ സംഭവിച്ച തൊന്നും എനിക്ക് ഒരു പ്രശ്നമേയല്ല … ഞാൻ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു.. പക്ഷേ അതെന്റേ ഷാനയാണെങ്കിൽ മാത്രം….
ഞാൻ അത്രയും അവളേ സ്നേഹിക്കുന്നുണ്ട്.. എന്ത് കൊണ്ടാണ് അവളേ ഇത്രയധികം ഞാൻ സ്നേഹിക്കുന്നത് എന്നൊന്നും എനിക്കറിയില്ല.
പക്ഷേ ഒന്നറിയാം … അവളില്ലാത്തൊരു ലോകം എന്റേ ജീവിതത്തിൽ ഇല്ല ഫെബീ.
ഇങ്ങനെയല്ലല്ലോ ഷാനൂ നീ വന്ന സമയം പറഞ്ഞത്.
ഇപ്പോ നിന്റേ മിൻഹ എവിടേ പോയി… വേണ്ടേ അവളേ നിനക്ക് ..
അത് ഞാൻ ചുമ്മാ നിങ്ങളേ മുന്നിൽ ഒരു നമ്പറിട്ടെന്നേ ഉള്ളൂ…
അപ്പോ എനിക്കവരോട് അങ്ങനേ പറയാനാണ് തോന്നിയത് … മിൻഹയേ വെച്ച് ഞാൻ പല പ്ലാൻ ഉദ്ദേശിച്ചിരുന്നെങ്കിലും എന്തോ എന്റേ മനസ്സ് അതിനനുവദിക്കുന്നില്ല എന്നതാണ് സത്യം.
ചുമ്മാ പറഞ്ഞതെന്നോ …
പിന്നേ ഞാൻ എന്താ നിങ്ങളോട് ഒക്കെ പറയേണ്ടത്..എന്റേ ഷാന വന്നില്ലെന്നോ …
ന്നിട്ട് എന്തിനാ …
നിന്റെയൊക്കെ കളിയാക്കൽ കേൾക്കണം…
പാവം ന്റെ ഉമ്മച്ചിയേയും ഓള് വരും പ്രതീക്ഷിച്ച് ഒരുപാട് കഷ്ടപ്പെടുത്തി.
ഓൾക്ക് വേണ്ടി ന്റെ റൂമൊക്കേ അലങ്കരിച്ചു…
ന്നിട്ട് അവസാനം എന്തുണ്ടായി…
അല്ലെങ്കിലും തെറ്റ് എന്റേ ഭാഗത്ത് അല്ലേ… അവളേ പ്രതീക്ഷിച്ച ഞാൻ അല്ലേ ശരിക്കും മണ്ടൻ …
ഓളെങ്ങനേ വരാനാ … അതും എന്റെ കാലിന്റേ ചുവട്ടിൽ … അത്രയും കഷ്ടപ്പെടുത്തിയതല്ലേ ഞാൻ …
ടീച്ചേഴ്സ് മുഴുവനും ഞാൻ കാരണം കുറ്റപ്പെടുത്തിയില്ലേ അവളേ….
ക്ലാസ്സ് മുഴുവനും ഒന്നടങ്കം അവളേ ശത്രുക്കളായില്ലേ……
ഇതിനൊക്കെ കാരണം എന്റെ പ്രോജക്ടിൽ അവൾ പങ്കെടുക്കണം എന്ന എന്റേ വാശിയും അല്ലേ ……
അത് കൊണ്ട് തന്നേ എല്ലാത്തിനും കാരണമായ ഈ പ്രോജക്ട് ഞാൻ ഇവിടേ വെച്ച് നിർത്തുന്നു…
അത് പറയാൻ വേണ്ടിയാ സജാദ്ക്കയേ കാണാൻ ഞാൻ വന്നത്….
എന്ന് പറയാനാണ് എനിക്ക് അപ്പോ തോന്നിയത് ….
വാട്ട് . പ്രോജക്ട് നിർത്തുകയാണെന്നോ … ഷാനൂ പാടില്ല. നീ പ്രോജക്ട് ചെയ്യണം… മിൻഹ ഒരുപാട് ആഗ്രഹിച്ചതാ നിന്റെ കൂടേ ആ പ്രോജക്ട് ചെയ്യാൻ …. അത് കണ്ടില്ലെന്ന് നടിക്കരുത്….. നീയും മിൻഹയും നിച്ചുവും നിങ്ങൾ മൂന്ന് പേരും കൂടേ ചെയ്യണം പ്രോജക്ട് …. പ്ലീസ് … എന്നും പറഞ്ഞ് ഷാന…. ഷാനുവിന്റേ കയ്യിൽ പിടിച്ചുകൊണ്ട് പൊട്ടി പൊട്ടി പൊട്ടി കരഞ്ഞു കൊണ്ടേയിരുന്നു….
ആ ഒരു നിമിഷം ഷാനു ഷാനയേ തന്നേ നോക്കി പുഞ്ചിരിക്കുകയായിരുന്നു….
ഫെബിയാണേൽ ഷാനയുടെ കൈയ്യിൽ നിന്നും എല്ലാം കൈവിട്ടു പോയ ഷോക്കിലും ….
അങ്ങനേ കരഞ്ഞു കൊണ്ടിരുന്ന ഷാന പെട്ടന്ന് എല്ലാം ഓർമ്മ വന്നത് കൊണ്ടാകാം…
അള്ളാ ഞാൻ എന്തൊക്കെയാ ഇപ്പോ ഷാനുവിനോട് പറഞ്ഞത്…. എന്തിനാ ഓന്റെ കൈയ്യും പിടിച്ച് കരഞ്ഞത്…. പടച്ചോനേ എല്ലാം കൈവിട്ട് പോയല്ലോ…. എങ്ങനെയാ ഓന്റെ മുഖത്തേക്ക് ഇനി നോക്കാ …. ഞാനെന്തിനാ കരഞ്ഞത് എന്ന് ഓൻ ചോദിച്ചാൽ …. ഓന്റേ പ്രോജക്ടിന്റെ വിവരങ്ങൾ എനിക്കെങ്ങനേ അറിയാം എന്ന് ചോദിച്ചാൽ ….
അങ്ങനേയോരോന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ ഷാനു അവന്റേ കൈകൾ കൊണ്ട് എന്റെ ഇരു കവിളിലും താടിയെല്ലിനോട് കൂടേ ചേർത്തി പിടിച്ച് അവന്റെ മുഖത്തിന് സമാനമായി പൊക്കി…
ആ സമയം ഞാൻ ഫെബിയേ നോക്കിയപ്പോൾ ഓള് വായയും പൊത്തി ചിരിക്കുകയായിരുന്നൂ ….
ഞാൻ പിന്നേ ഓളേ നോക്കിയിരുന്നാൽ ഞാനും ചിരിച്ചു പോകും എന്ന് അറിയാവുന്നതുകൊണ്ട് ഷാനുവിന്റേ മുഖത്തേക്ക് തന്നേ നോക്കി….
ഓന്റേ മുഖത്തും നേരിയ പുഞ്ചിരി തന്നേയായിരുന്നു….
ഓന്റേ ചിരിയുടേ ഉദ്ദേശം എനിക്ക് മനസ്സിലായില്ലെങ്കിലും ഓന്റേ ചോദ്യത്തിന് എന്തു മറുപടി കൊടുക്കും എന്നുള്ളതായിരുന്നു എന്റെ പ്രശ്നം.
ഷാനുവിന്റേ കൈ വിരലുകളാൽ ഒലിച്ചിറങ്ങിയ എന്റേ മിഴിനീർ തുള്ളികളേ ഓൻ മായ്ച്ചു കളഞ്ഞു…
അതേയ് …. ഇനി കരയണോ നിനക്ക് …. എനിക്കും കാണേണ്ടത് അത് തന്നേയാണ്… നിനക്ക് വേണ്ടുവോളം കരഞ്ഞോ..
വാട്ട് ….
മനസ്സിലായില്ലേ. നിന്റേ ഈ മിഴിനീർ കണങ്ങളേ നാളേ എൻറെ വീട്ടിൽ വച്ച് ഇത് പോലേ എനിക്ക് മുന്നിൽ പൊഴിക്കുന്നത് കണ്ട് കൊണ്ട് സന്തോഷിക്കാനായിരുന്നു എന്റേ പ്ലാൻ …
അത് കുറച്ചു നേരത്തെ ആയിപ്പോയെന്ന് മാത്രം… മാത്രമല്ല. അതിന് ഞാൻ മിൻഹയേ വെച്ച് പ്ലാൻ ചെയ്തതിന്റേയൊന്നും ആവശ്യം ഇനിയുണ്ടെന്ന് തോന്നുന്നുമില്ല.
നീ എന്തിനാ ഇപ്പോ കരഞ്ഞതെന്നും , നിനക്ക് എവിടെ നിന്നും എന്റേ പ്രോജക്ടിന്റെ വിവരങ്ങൾ കിട്ടിയെന്നും ചോദിക്കുന്നതിൽ അർത്ഥമില്ല എന്നെനിക്കറിയാം…. എല്ലാമറിഞ്ഞിട്ടു തന്നെയാ ഞാൻ ഇവിടെ നിന്റെ മുമ്പിൽ വന്നിരിക്കുന്നത്…
എങ്കിലും നിന്റേ അടുത്ത് നിന്നും തന്നേ കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചത് കൊണ്ട് എനിക്കതിന്റേ ഉത്തരം നീയായ്ട്ട് തന്നേ പറഞ്ഞു തരണം ….
എല്ലാവരും ആകാംക്ഷയോടെ ഷാനയുടേ മറുപടിക്കായി കാതോർത്തിരിക്കുകയാണ്…..
ഷാനയാണെങ്കിൽ എന്ത് പറയും എന്നറിയാതേ ഷാനുവിനേ തന്നേ നോക്കി നിൽക്കുന്നുമുണ്ട്……
ഹലോ …. ഇങ്ങനേ തന്നേ നോക്കി നിൽക്കാനാണോ ഉദ്ദേശ്യം…അപ്പോ നീയായ്ട്ട് ഒന്നും പറയില്ലെന്നുറപ്പാണോ ….ന്നാ പിന്നേ ഞാൻ തന്നേ പറയാം മോളേ ഷാനാ ….എന്ന് അവളുടേ മുഖത്തേക്ക് നോക്കി തന്നെ വിളിച്ചതും…
ഷാനൂ ….. എന്നും പറഞ്ഞ് ഞാൻ ആകെ ഷോക്കായി ഷാനുവിനേ തന്നേ നോക്കി നിന്നൂ…
ഇവനപ്പോൾ ഞാൻ ആണ് ഷാന എന്ന് മനസ്സിലായിട്ടാണോ അള്ളാ എന്റെ മുന്നിൽ വന്ന് നിൽക്കുന്നത്…
എന്തേയ് ഷാനാ …. ഞാൻ സ്നേഹിച്ച് സ്നേഹിച്ച് ഇത്രയും കാലം നിനക്ക് വേണ്ടി കാത്തിരുന്നു …..
എന്നും എന്റെ ക്ലാസ്സിൽ സുറുമകളെഴുതി തിളങ്ങുന്ന സുന്ദരക്കണ്ണുകളാലേ ഹിജാബുമണിഞ്ഞ് വരുന്നതും നോക്കിയിരുന്നു….
കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടും ഒരിക്കൽ പോലും ദാ ഇത് പോലേ ഈ മുഖം എനിക്ക് മുന്നിൽ ഒന്ന് തുറന്ന് കാണിക്കാൻ ശ്രമിക്കാതെ……
ഇപ്പോഴും എന്റെ മുന്നിൽ ഈ ഇരിക്കുന്നത് എന്റെ ഷാനയല്ല എന്ന് തന്നേയാണോ ഇനിയും നീ പറഞ്ഞ് വരുന്നത്
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission