Skip to content

എയ്ഞ്ചൽ – പാർട്ട് – 59

  • by
angel story

✍✍ *രചന – ഫർഷാദ് ഷ വയനാട്*

എന്താണ് നീ പറഞ്ഞു വരുന്നത് ഷാനു ….

അത് പിന്നേ മിൻഹാ ….ഷാന ഉണ്ടായിരുന്ന സമയത്ത് അവളാണ് പ്രോജക്ട് മറ്റുള്ളവർക്കു മുമ്പിൽ പ്രസൻറ് ചെയ്യുന്നത് എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത് .

പിന്നീട് അവൾക്കു പകരമാണ് നീ വന്നതും.

എന്ന് വെച്ചാൽ നീയാണ് പ്രോജക്ട് പ്രസന്റ് ചെയ്യേണ്ടത്.

അങ്ങനേയാണ് ഇത്രയും നാൾ നീ കരുതിയിരുന്നതും.

പക്ഷേ ചില കാരണങ്ങളാലേ ഞാൻ എല്ലാത്തിലും കുറച്ച് മാറ്റങ്ങൾ ഒക്കേ വരുത്തിയിട്ടുണ്ട്.

വാട്ട് … മാറ്റങ്ങൾ വരുത്തിയെന്നോ

തുടർച്ച
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

അതേ …. ഇപ്പോൾ പ്രൊജക്ടുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും നമുക്ക് മൂന്നു പേർക്കും നന്നായിട്ട് അറിയാവുന്നതുകൊണ്ട് തന്നേ നമ്മളിൽ ആർക്കും ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

കാരണം ഇതുമായി ബന്ധപ്പെട്ട് ആര് എന്ത് സംശയം നമ്മളോട് ചോദിച്ചാലും നമുക്ക് അതിനുള്ള മറുപടി കൊടുക്കാൻ പറ്റും… ശരിയല്ലേ …

മിൻഹാ … നിനക്കും ആ ഒരു വിശ്വാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സോ… നാളെത്തേ മത്സരത്തിൽ നിനക്ക് പകരം ഈ പ്രോജക്ട് മറ്റുള്ളവർക്കു മുമ്പിൽ പ്രസന്റ് ചെയ്യാൻ പോകുന്നത് ഞാനായിരിക്കും….

നീയാണ് പ്രസന്റ് ചെയ്യുന്നതെന്നോ … അതെങ്ങനേ ശരിയാകും…. അപ്പോ ആരിത് പ്രവർത്തിപ്പിക്കും ഷാനൂ…

ഇത് പ്രവർത്തിപ്പിക്കുന്നത് എനിക്ക് പകരം നിച്ചുവും അത് പോലേ അവൻ ചെയ്യാൻ വേണ്ടി നമ്മൾ ആദ്യം തീരുമാനിച്ച കാര്യം നീയും ചെയ്യും…

നാളേ നിന്റേ ശരീരത്തിലാണ് നിച്ചുവിന് പകരം ഈ സ്കാനിംഗ് മെഷിനറി ഉപയോഗിച്ച് മറ്റുള്ളവർക്കു മുമ്പിൽ പരീക്ഷണം
നടത്താൻ പോകുന്നത്…

വാട്ട് .. എന്റേ ശരീരത്തിലോ … നോ … ഷാനൂ നീ എന്താ ഈ പറയുന്നത്… എനിക്കൊന്നും പറ്റില്ലാ… എനിക്ക് പേടിയാ … പ്ലീസ്

അങ്ങനേ പറഞ്ഞാൽ എങ്ങനെ ശരിയാകും മിൻഹ …. നമ്മളെ ഈ പ്രോജക്ട് ജനങ്ങൾക്കു ഉപയോഗപ്രദമാകാൻ വേണ്ടിയാണ് നാളേ പബ്ലിസിറ്റി ചെയ്യാൻ പോകുന്നത് തന്നേ …

അപ്പോപ്പിന്നേ …..ഇത് കണ്ടു പിടിച്ചവർക്കു തന്നെ ഈ മെഷീനറിയേ നിയന്ത്രിക്കാൻ പേടിയാണെന്ന് സമൂഹത്തിന് മനസ്സിലായി കഴിഞ്ഞാൽ നമ്മൾ എങ്ങനെ വിജയിക്കും….

ഇതുപയോഗിക്കാൻ നമുക്ക് വരേ പേടിയാണെങ്കിൽ സമൂഹത്തിന് പേടിയില്ലാതെയിരിക്കുമോ മിൻഹാ …

സോ… ഞാനും ഷാനുവും ഇതിൽ പരീക്ഷിച്ചതാണ് …. ഞങ്ങളുടേ പേടിയൊക്കെ മാറിയതുമാണ് .

ഞങ്ങൾ ഈ മിഷനറിയിൽ 100% ഉറപ്പ് വരുത്തിയതിനു ശേഷമാണ് ഇങ്ങനൊരു പ്രൊജക്ട് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ തന്നേ തീരുമാനിച്ചത് …

അത് കൊണ്ട് ഈ ഉറപ്പ് വരുത്തൽ നിനക്കും ബാധകമായൊരു കാര്യമാണ്…

അതിനു വേണ്ടിയാണ് നാളെ ഞങ്ങൾ നിനക്കവസരം നൽകാൻ തീരുമാനിച്ചത്.

നിന്റേ ശരീരത്തിൽ ആയിരിക്കണം ജഡ്ജസ്ന് മുമ്പിലേ ഞങ്ങളുടേ പരീക്ഷണം……

നോ …. ഞാൻ ഇതിന് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും സമ്മതിക്കില്ല….

എന്നാൽ നീ ഒരു കാര്യം ചെയ്യ് മിൻഹാ … നിനക്കു പകരം ഞാൻ കിടക്കാം ഈ സ്കാനറിൽ …

പകരം ഈ മിഷിനറി നിനക്ക് നിയന്ത്രിക്കാൻ കഴിയുമോ … എങ്കിൽ എനിക്ക് കുഴപ്പമില്ല… എന്താ ധൈര്യമുണ്ടോ …

പിന്നേ ഒരു കാര്യം ….. നിനക്ക് അന്ന് പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ….

ഒരു മനുഷ്യ ശരീരം മുഴുവൻ സ്കാൻ ചെയ്തെടുക്കാൻ ഈ സ്കാനർന്റേ ഉള്ളിൽ 15 മിനിറ്റ് നേരം കിടക്കുന്ന ഒരു മനുഷ്യന് കിട്ടുന്ന ആകേ ഓക്സിജൻ എന്ന് പറയുന്നത് നമ്മൾ ഇവിടേ ഈ പാനലിൽ നിയന്ത്രിക്കുന്നത് പോലേയിരിക്കും. :

ആ നിയന്ത്രണത്തിൽ ഒരു പോയിന്റ് പോലും മാറ്റം സംഭവിച്ച് കഴിഞ്ഞാൽ C2 വിൽ നിന്നും B2 വിലോട്ട് വരുന്ന പ്രഷറിന്റേ സമ്മർദ്ദം കുറയും…

അതോടേ ഈ ഗ്ലാസ്സിനുള്ളിലേക്ക് കടത്തിവിടുന്ന ഓക്സിജന്റേ അളവിൽ വ്യത്യാസവും സംഭവിച്ചേക്കാം..:

അത് കാരണം ഇതിനുള്ളിൽ കിടക്കുന്ന വ്യക്തിയുടെ മരണത്തിന് വരേ ഒരു പക്ഷേ കാരണവുമായേക്കാം…

ഇതൊക്കേ അറിഞ്ഞു കൊണ്ട് നിനക്കീ മെഷിനറി നിയന്ത്രിക്കാൻ ധൈര്യമുണ്ടേൽ നാളേ നിനക്ക് പകരം ഞാൻ കിടന്നോളാം…

ഓഹോ… ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അറിഞ്ഞിട്ടാണ് എന്നോട് തന്നെ ഇതിൻറെ ഉള്ളിൽ കയറിക്കിടക്കാൻ പറയുന്നതല്ലേ …

അപ്പോ അതുകൊണ്ടായിരിക്കും ഷാനു രാവിലെ ന്നോട് ചോദിച്ചത്…

മത്സരത്തിന്റേ സമയത്ത് നമ്മള് മൂന്നിൽ ആർക്കേലും എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യുമെന്ന് .

അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് എനിക്ക് തന്നെ സംഭവിക്കട്ടെ എന്ന് അല്ലേ ഷാനൂ ….

മിൻഹാ … ഞാനത് ഉദ്ദേശിച്ച് ചോദിച്ചതല്ല രാവിലേ… ഇവനോ ഞാനോ ഈ മിഷിനറി നിയന്ത്രിച്ചാൽ അതിനുള്ളിൽ കിടക്കുന്ന ആളിന് ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്…

പക്ഷേ നീയാണ് നിയന്ത്രിക്കുന്നതെങ്കിൽ ഞങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലുമൊക്കേ സംഭവിക്കാം..

എന്നാ ഷാനു കിടക്ക് ഇതിൽ … ഞാൻ പ്രസന്റ് ചെയ്തോളാം…

എനിക്കും അറിയാവുന്ന കാര്യങ്ങളൊക്കെ തന്നെയല്ലേ ഉള്ളൂ പ്രസന്റ് ചെയ്യാൻ …

മിൻഹാ ….അതിന് നിനക്ക് എന്തറിയാം എന്നാണ് ഈ പറയുന്നത്…

ഒരു പക്ഷേ ഞങ്ങളേപ്പോലേ ഇതിനെക്കുറിച്ച് എല്ലാം പഠിച്ചിട്ടാണ് ഞങ്ങളുടെ മുന്നിൽ നീ ഈ നിൽക്കുന്നതെങ്കിൽ ഒരു പേടിയും കൂടാതെത്തന്നേ ഇതിൽ കിടക്കാം എന്ന് സമ്മതിച്ചേനേ …

സോ… ഞങ്ങൾ രണ്ടാളും പ്രതീക്ഷിച്ചതുപോലെ ത്തന്നേ നീ ഇപ്പോഴും ഈ പ്രോജക്ടിനേക്കുറിച്ച് ബോധവാനല്ല..

അത് കൊണ്ട് ഇനിയുള്ള തീരുമാനം ഞങ്ങളുടേതാണ്…

ഒരുപാട് ആളുകൾ ഇതിൻറെ വിജയവും പ്രതീക്ഷിച്ചു നിൽക്കുന്നവരാണ്…

അത് നിന്നെ വെച്ച് കൊണ്ട് ഒരു പരീക്ഷണത്തിനു മുതിരാൻ ഞങ്ങൾക്ക് താല്പര്യമില്ല….

നീയാണ് പ്രസന്റ് ചെയ്യുന്നതെങ്കിൽ

ആ സമയം മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുമ്പിൽ നിനക്ക് അവിടേ വെച്ച് ഉത്തരം നൽകാൻ കഴിഞ്ഞില്ലായെങ്കിൽ

അത് മതി നമ്മുടെ പ്രോജക്റ്റ് ഫെയ്ൽ ആകാൻ …

പിന്നേ…. തുല്യമായ അളവിൽ ഓക്സിജനേ സ്കാനറികത്തേക്ക് കടത്തി വിട്ട് കൊണ്ട് ഈ മെഷിനറിയേ നിയന്ത്രിക്കാൻ നിനക്ക് കഴിയുകയില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ് ….

സോ… പിന്നെയുള്ള ഒരേ ഒരു വഴി.. ഈ ഗ്ലാസിനുള്ളിൽ യാതൊരു ഭയവും ഇല്ലാതെ ഒരു 15 മിനിറ്റ് കിടന്നു കൊടുക്കുക എന്നുള്ളത് മാത്രം…

ഷാനു … എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്തൊക്കെയാണ് നിങ്ങൾ ഈ അവസാന നിമിഷം വെച്ച് പറയുന്നത്…

ആ ഗ്ലാസ്സിനുള്ളിൽ എനിക്കെന്തായാലും കിടക്കാൻ പറ്റില്ല….

മിൻഹാ…. നിനക്ക് തീരുമാനിക്കാൻ ഇനിയും ഒരുപാട് സമയമുണ്ട്

നാളേ പ്രോജക്ട് അവതരിപ്പിക്കാൻ വേണ്ടി നമ്മളേ ക്ഷണിക്കുന്ന സമയം വരേ നിനക്ക് തീരുമാനിക്കാം…..

പക്ഷേ … അറിയാലോ …. അവര് നമ്മളേ വിളിക്കുന്ന ആ സമയം നീ വന്ന് പറയുന്നിടത്ത് കിടന്നിട്ടില്ലായെങ്കിൽ പിന്നീട് നമുക്ക് നല്ല രീതിയിൽ യാത്രയയപ്പ് ഒക്കെ തന്ന് നമ്മുടെ സ്കൂളിനേ പ്രതിനിധീകരിച്ചുകൊണ്ട് ഇവിടേക്ക് വിട്ടവരുടെ മുമ്പിലും

ഇവിടെ നമ്മോടൊപ്പം വന്ന നമ്മുടെ ടീച്ചേഴ്സിന്റേ മുമ്പിലും പ്രോജക്ട് ഫ്ലോപ് ആകാൻ നീ മാത്രമായിരിക്കും കാരണം …. അത് മറക്കണ്ട …

അത് കൊണ്ട് ഇപ്പോ പോയി നല്ലോണം കിടന്നു ആലോചിക്ക്… എന്തുചെയ്യണമന്ന് ….

എന്നും പറഞ്ഞു നിച്ചു റൂമിലേക്കങ്ങ് കയറിപ്പോയി….

ഷാനു … എന്താ ഈ നടക്കുന്നത്…ഇതാണോ നിന്റേ സ്നേഹം … ശരിക്കും എന്നേ കൊല്ലാൻ വേണ്ടിയാണോ ഇവിടെ നിങ്ങൾ കൊണ്ടുവന്നത്…

എന്നും പറഞ്ഞ് ഞാൻ ഓന്റേ കോളറിൽ പിടിച്ചങ്ങ് വലിച്ച് ….

ഹേയ് മിൻഹാ.. നീ അടങ്ങിയിരിക്ക്… ന്നിട്ട് ഞാൻ പറയുന്നത് കേൾക്ക് …

ആ ഗ്ലാസ്സിനുള്ളിൽ കിടന്നു എന്നതു കൊണ്ട് നിനക്ക് ഒന്നും തന്നേ സംഭവിക്കാൻ പോകുന്നില്ല.

ഒരു 15 മിനിറ്റിലേ കാര്യമല്ലേയുള്ളൂ.. ഈ സമയം കൊണ്ട് നിന്റേ ശരീരത്തേ ഒന്നായി നമ്മളേ സ്കാനർ സ്കാൻ ചെയ്തെടുക്കും…

നിനക്കുള്ള ഏത് തരം രോഗങ്ങളേയും കണ്ടുപിടിക്കാനും കഴിയും…

അതിൽ കൂടുതൽ വേറെ ഒന്നും സംഭവിക്കാൻ പോകുന്നില്ല…

ആ ഒരു 15 മിനിറ്റ് നേരം പേടിയൊന്നും കൂടാതേ നീയൊന്ന് കണ്ണടച്ചാൽ …….ഈ പ്രോജക്ടിന്റേ അവസാനം വിജയമാണ് ഫലമെങ്കിൽ …..പിന്നേ ഈ ലോക ജനതക്ക് വേണ്ടി വലിയൊരു കാര്യമാകും നമ്മൾ ചെയ്യുന്നത്…

ഷാനു … എന്നാലും …. എനിക്കെന്തോ –

മിൻഹാ …ഞാനൊരു ഉദാഹരണം പറഞ്ഞു തരാം ..

നീ ഇപ്പോ നിന്റേ ബോഡി ഒക്കേ വീക്ക് ആയിട്ടുള്ള പേഷ്യന്റാണ് എന്ന് വിചാരിക്കുക..

അത്യാവശ്യം ആയിട്ട് നിന്നോട് ഒരു ഡോക്ടർ നിന്റേ ബോഡിയിലേ ഒരു നിശ്ചിത പാർട്ട് സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചാൽ നീ അവര് പറയുന്ന സ്ഥലത്ത് പോയി സ്കാൻ ചെയ്ത് റിപ്പോർട്ട് എടുക്കില്ലേ …

അങ്ങനേ സ്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന മെഷിനറിയിൽ അതിന്റേ ടെക്നിക്കൽസ് പറയുന്നത് പ്രകാരം നീ അവർക്ക് നിന്നോ കിടന്നോ ഇരുന്നോ കൊടുക്കില്ലേ…

ആ സമയം നീ ചിന്തിക്കാറുണ്ടോ … ഈ മെഷിനറി സ്കാൻ ചെയ്യുന്ന സമയം ഒരു അപകടകാരിയായി മാറുമോയെന്ന് … ഇല്ലല്ലോ…

അതിനെന്താ കാരണം … അവരോടുള്ള വിശ്വാസം… ശരിയല്ലേ…

അതിനർത്ഥം നമ്മുടേ ഈ മെഷിനറിയേ നിനക്ക് വിശ്വാസമില്ലായെന്നല്ലേ .

നിനക്ക് വിശ്വാസമില്ലാത്ത ഒരു പ്രോഡക്റ്റ് ആണോ നീ മറ്റുള്ളവർക്ക് മുമ്പിൽ പരിചയപ്പെടുത്താൻ പോകുന്നത് എന്നൊരു ചോദ്യം നാളെ ഉയരുന്ന സാഹചര്യം ഉണ്ടായാൽ …

അത് നമ്മളെ ഈ പ്രോജക്റ്റിനേ ബാധിക്കില്ലേ…

നിനക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് ഞാൻ കൂട്ടു നിൽക്കുമോ മിൻഹാ. അതെന്താ നീ ചിന്തിക്കാത്തത് ..

നമുക്ക് ഈ പ്രോജക്ട് വിജയത്തിലെത്തിക്കാൻ വേണ്ടിയിട്ടല്ലേ പറയുന്നത് …

നിനക്ക് ഒരു അപകടവും വരില്ല… ദേയ് എന്റേ മിൻഹക്ക് എന്നേ വിശ്വാസം ഉണ്ടെങ്കിൽ നാളേ നീ ഞാൻ പറയുന്നതുപോലെ കേൾക്കും …

പോയിട്ട് നന്നായിട്ട് ആലോചിച്ച് ഒരു തീരുമാനം എടുക്ക്…

ബാക്കിയൊക്കേ നാളേ മത്സര വേദിയിൽ … ഗുഡ് നൈറ്റ് ….

💝💝💝💝💝💝💝💝💝💝💝💝💝💝💝💝

ഷാനൂ ..എന്തായി കാര്യങ്ങൾ ….അവളെവിടേ ..

ഓള് റൂമിലേക്ക് പോയി…

സമ്മദിച്ചോ നാളേ സ്കാനറിൽ കിടക്കാംന്ന്….

അറിയില്ല മോനേ … നമ്മള് പറഞ്ഞ് പറഞ്ഞ് ലാസ്റ്റ് ഓള് പങ്കെടുക്കുമെന്ന് തന്നേയാണ് തോന്നുന്നത്…നല്ലോണം ആലോചിച്ചിട്ട് ഒരു തീരുമാനം എടുക്കാൻ പറഞ്ഞിട്ടുണ്ട്…

ടാ …അവസാനം നാളേ മത്സരസമയം എല്ലാവരുടെയും മുന്നിൽ നാണം കെടേണ്ട അവസ്ഥ വരുമോ ….
നമ്മള് വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കില്ലേ….

നടക്കും എന്ന് തന്നെ പ്രതീക്ഷിക്കാം…. എനിക്കും ഉണ്ട് നല്ല ടെൻഷൻ….

ഈ പ്രോജക്ട് എന്ന് ചെയ്യണമെന്ന് തീരുമാനിച്ചോ അന്ന് തുടങ്ങിയ ഓരോ പ്ലാനിങ്ങാ …

ഇതുവരെയുള്ള എല്ലാ പ്ലാനിംഗും നടക്കാതെ വന്നിട്ടേയുള്ളൂ ..എനിക്കതാണ് കൂടുതൽ പേടി..

ബാക്കിയൊക്കെ നാളെ കണ്ടറിയാം…നീ ഇപ്പോൾ കിടക്കാൻ നോക്ക് സമയം കളയാതെ …

💝💝💝💝💝💝💝💝💝💝💝💝💝💝💝💝

ഇന്നത്തേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്… എന്താണന്നല്ലേ …

അതിപ്പോ ഞാൻ പറഞ്ഞില്ലെങ്കിലും നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്…

നമ്മെളെന്ന് മുതൽ കൂടുതൽ അടുത്തറിഞ്ഞ് തുടങ്ങിയോ …. അന്നുമുതൽ കേൾക്കുന്ന ഒരു പ്രധാന കാര്യമാണ് ഞങ്ങളുടെ ഈ പ്രോജക്ട് .

ഈ ഒരു പ്രോജക്ടിനെ ചുറ്റിപ്പറ്റി കൊണ്ട് ഒരുപാട് കാര്യങ്ങൾ നമുക്ക് മുന്നിലൂടെ കടന്നു പോയി കഴിഞ്ഞു…

അങ്ങനേ ഇതിൻറെ പേരിൽ ഉണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പരാതികളും പരിഭവങ്ങളും പ്രയാസങ്ങളും പ്രതീക്ഷകളും ഒക്കേ ഒന്നുകൂടി പൊടി തട്ടിയെടുത്ത് കൊണ്ട് ഇതിന്റേയൊക്കേ ഇത്രയും നാളത്തെ പ്രയത്നങ്ങൾക്കും കാത്തിരിപ്പിനും അവസാനമെന്നോണം വിധിയെഴുതപ്പെടാൻ പോകുന്ന ഒരു സുപ്രധാന ദിവസം വന്നെത്തി കഴിഞ്ഞിരിക്കുന്നു….

അതുമാത്രമല്ലട്ടോ ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത എന്നു പറയുന്നത്…

അപ്പോപ്പിന്നെ അതെന്താകുമെന്നാണോ നിങ്ങൾ ചിന്തിക്കുന്നത് ….

തികച്ചും എന്നത്തതും പോലേ അതിരാവിലേ ഉദിച്ച് പൊങ്ങാൻ വെമ്പൽ കൊള്ളുന്ന മ്മളേ കൺ ഹിമകളേ തട്ടി തലോടാറുന്ന ന്റെ സ്ഥിരം നോട്ടപ്പുള്ളിയായ സൂര്യനേ ഞങ്ങൾക്കിന്നിവിടേ കാണാൻ കഴിഞ്ഞതേയില്ല…

ആ സ്ഥാനത്ത് പടുകൂറ്റൻ ബിൽഡുങ്ങുകൾ മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളൂ….

എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പ്രകൃതിരമണീയ പക്ഷിമൃഗാദികളുടെ കളകൂജനങ്ങളൊന്നും കേട്ടതേയില്ല….

ആ സ്ഥാനത്ത് കേൾക്കാൻ കഴിഞ്ഞത് തിങ്ങി നിറഞ്ഞ റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഈരടികൾ മാത്രം….

ശരിക്കും അപ്പോഴാണ് എന്റേ സ്വന്തം നാടിനോടൊക്കേ ഒരു പ്രത്യേക തരം മുഹബ്ബത്ത് തോന്നി തുടങ്ങിയത്…

ഇവിടം വെച്ച് നോക്കിയാൽ എൻറെ നാടൊക്കേ എത്രയെത്ര സുന്ദരം .. ആ സ്വർഗ്ഗ പൂങ്കാവനത്തിന്റേ മഹത്വം ശരിക്കും മനസ്സിലാക്കി തന്നതും ഇതേ ദിവസത്തിന്റേ പ്രത്യേകതയാ .

ടീ ഷാന….

എന്ന് വിളിച്ചതും ഞാൻ തിരിഞ്ഞ് നോക്കി….

ഇതെന്താ പുറത്തേക്കും നോക്കി ഇങ്ങനേ നിൽക്കാൻ തുടങ്ങിയിട്ട് സമയം കൊറേയായല്ലോ….

ഞാനെന്റോനേയും നോക്കി നിൽക്കാ … എന്തേയ് ഒരു കമ്പനിക്ക് വരുന്നോ …

അയ്യേ …. നിന്നേപോലേ വായി നോക്കാൻ നമ്മളില്ലേ…….

നീ ഒന്ന് പോയേ ഫെബീ… ഞാൻ ചുമ്മാ ഇരുന്നതാ ഇവിടേ….

അതേയ് ഷാനാ… … പോണ്ടേ നമുക്ക് … ഇവിടെയിങ്ങനേ ഇരുന്ന് ഈ കാണുന്നതൊക്കേ മാത്രം കണ്ടാൽ മതിയോ … അടിച്ചു പൊളിക്കണ്ടേ ഇന്നും …

പിന്നേയില്ലാതേ …. അതെന്ത് ചോദ്യാ ഫെബീ… നമ്മളിന്ന് തകർക്കും ..

ഉം. ന്നാ വാ….നിന്നേ വിളിച്ചോണ്ടരാൻ വിട്ടതാ കാക്കുമാരെന്നേ …

ഹ…. ന്നാ പറയണ്ടേ.. ഞാനെപ്പോയോ റെഡീ..

അല്ലടീ …ഇന്നെവിടൊക്കെയോ പോണേ നമ്മള് …

ഹാ … ബെസ്റ്റ് … ഇന്നലേ ഇത് ചോദിച്ചിട്ട് കാക്കുമാരെന്താ നിന്നോട് പറഞ്ഞത് …

ഏതാ സ്ഥലമെന്ന് പോകുമ്പോ മാത്രം കണ്ടാൽ മതീന്ന് …

ആണല്ലോ… അപ്പോ ഇന്നലേയും അങ്ങനേ പറഞ്ഞിട്ടെന്നേയല്ലേ പോയ സ്ഥലങ്ങൾ ഏതാണെന്ന് നമ്മൾ മനസ്സിലാക്കിയെടുത്തത്.. ഇന്നും അതൊക്കേ തന്നേ പ്രതീക്ഷിച്ചാൽ മതീ മോള്…

ഓ…..അതെന്തേലുമൊക്കേ ആവട്ടേ … പക്ഷേ ഇന്ന് ഫസ്റ്റ് മറൈൻ ഡ്രൈവ് … എന്നിട്ട് മതി ബാക്കിയെവിടേപ്പോകലും…
ഇല്ലേ … കാക്കൂന്റേ മയ്യത്തെടുക്കും ഞാൻ ….

ഉം .. പിന്നേ…. നീ അതും പറഞ്ഞ് ചെല്ല് അങ്ങട് വേഗം .. അവര് നീ പറഞ്ഞത് കേട്ടതന്നേ…

അവന്മാരേ വെറുതേ വാശിപ്പിടിപ്പിക്കണ്ട മോളേ … പിന്നേ ഇന്ന് അവസാനം കാണുന്നതാകും മറൈൻ ഡ്രൈവ്…

നീ വേഗം നടക്കാൻ നോക്ക് സമയം കളയാതേ…

അങ്ങനേ ഞങ്ങൾ കാറിന്റേ സമീപം എത്തി..

ഞങ്ങൾ റെഡീ..പോകാം …

കയറിക്കോ പോകാലോ …

പിന്നേ മ്മളേ കാക്കൂ … ഒന്ന് ഇങ്ങട് നോക്കിയേ …. ഫസ്റ്റ് മറൈൻ ഡ്രൈവ് …

ദേ തൊലിച്ച് … ഇനി നീ ഇന്ന് മറൈൻഡ്രൈവ് കണ്ടതന്നേ മോളേ ….

ഹ… മിണ്ടല്ലടീ കുതിരേ …

കാക്കൂ…. ചോദിച്ചത് കേട്ടില്ലേ … ഫസ്റ്റ് മറൈൻ ഡ്രൈവ് ….പ്ലീസ് …ന്റെ കാക്കുവല്ലേ…

എന്നും പറഞ്ഞ് ഓള് കാക്കൂന്റേ മേത്ത് ചെണ്ടകൊട്ടാൻ തുടങ്ങി…

ഉം. ഷാന … അടങ്ങ്..അടങ്ങ്..ശരി പോകാം … ന്റെമ്മോ … വേദനിക്കുന്നു പെണ്ണേ …..

അങ്ങനേ വഴിക്ക് വാ മോനേ …. കണ്ടോടീ ന്റെ കാക്കു ഞാൻ പറഞ്ഞാൽ കേൾക്കുന്നത് … അത്താണ് ഞങ്ങള്…

ഓഹ് സമ്മദിച്ച് … നീയും നിന്റേ ഒരു കാക്കുവും….

ഷാന നിനക്കെങ്ങോട്ടാ പോണ്ടേ ….

കേട്ടില്ലേ പൊട്ടൻ സജാദേ… മറൈൻ ഡ്രൈ വെന്ന് …

ടീ ടീ ടീ കളിച്ച് കളിച്ച് പേര് വിളിക്കുന്നോ …

ന്നാ മോൻ വണ്ടി വിടാൻ നോക്ക് വേഗം അങ്ങ് മറൈൻ ഡ്രൈവിൽ…

നിനക്കല്ലേ പോണ്ടേ …. റൂട്ട് പറയ് നിന്റേ മറെെൻ ഡ്രൈവിലേക്കുള്ളത്….

അപ്പോ അതൊന്നും അറിയാതേയാണോ .. ഈ ചക്കട വണ്ടിയും എടുത്ത് ഇറങ്ങി പുറപ്പെട്ടത്…

നിനക്കല്ലേ ഇപ്പോ തിരക്കിട്ട് അങ്ങട് പോണ്ടത്… അപ്പോ നീ തന്നേ പറയണം … ഇല്ലേ പിന്നേ നീ പറഞ്ഞ ഈ ചക്കട വണ്ടി അതിനിഷ്ടമുള്ളതിലേ പോകൂ….

അങ്ങനേ അങ്ങോട്ടും ഇങ്ങോട്ടും അടിയൊക്കേയുണ്ടാക്കി അവസാനം എന്റേ തീരുമാനം പോലേ മറൈൻ ഡ്രൈവിൽ തന്നേയെത്തീ…

അതേയ് നിങ്ങളൊക്കേ വിചാരിക്കും ഈ മറൈൻ ഡ്രൈവ് ഇത്രക്ക് വല്യ സംഭവമാണോന്ന്…

അത് പിന്നേ …. മ്മള് എല്ലാരും പറഞ്ഞു കേൾക്കാ എന്നല്ലാതേ ആദ്യമായ്ട്ടാണ് മ്മളേ ജില്ല തന്നേ വിട്ട് പുറത്തേക്കിറങ്ങുന്നത്…

അതിന്റേ ത്രില്ലിംഗിലാ … ഇങ്ങളിതൊന്നും കാര്യമാക്കേ വേണ്ട… ഞാനിതൊക്കേ ഒന്ന് ചുറ്റി കാണട്ടേന്നേയ്….

💝💝💝💝💝💝💝💝💝💝💝💝💝💝💝💝

പടച്ചോനേ എന്താ ഞാൻ ഈ കാണുന്നത്…

എന്താടാ ….

ടാ … ഇവിടേയാണോ നമ്മളിന്ന് പ്രോജക്ട് അവതരിപ്പിക്കേണ്ടത്… എനിക്ക് കണ്ടിട്ട് തന്നേ പേടിയാകുന്നു..

ഷാനൂ … എന്നെയും കൂടി പേടിപ്പിക്കല്ലേ …. ആകേ നീയാണ് ന്റെ ധൈര്യം തന്നേ :

ഹ … ബെസ്റ്റ് …

ബാക്കിയൊക്കേ നിനക്ക് പിന്നേ നോക്കി ബി.പി കൂട്ടാം… … നീ ഇതൊക്കേയൊന്ന് പിടിച്ചേ ….

ദേയ് … അതാണ് നിങ്ങൾക്കുള്ള ക്യാബിൻ… ചെസ് നമ്പർ 8… ഇതെല്ലാം അവിടേ കൊണ്ട് പോയി സെറ്റ് ചെയ്തോളൂ…

ശരി ടീച്ചർ… വാ നിച്ചൂ..

ഷാനൂ … ആ ക്യാബിനുള്ളിൽ ഒന്ന് നോക്കിക്കേ… അതൊക്കേ എന്തോന്നടാ സാധനം…
അവരോടൊക്കെ മത്സരിച്ച് നമുക്ക് ജയിക്കാൻ കഴിയുമോ . എനിക്ക് പേടിയാകുന്നു.

ഹ… മിണ്ടല്ലേടാ … ഇവിടെ ഞാൻ പ്രതീക്ഷിച്ചതിനേക്കാളും എത്രയോ വലിയ സംഭവങ്ങൾ ഒക്കെയാ കാണുന്നതെന്നേ…
ആയതുകൊണ്ട് ഇനിയിപ്പോ വിജയിച്ചില്ലെങ്കിലും വേണ്ടില്ല.. മത്സരിക്കാൻ സെലക്ഷൻ കിട്ടിയതെന്നെ വലിയ ഭാഗ്യം ….

ആ.. അത് ശരിയാ …

മിൻഹ എന്ത് പറഞ്ഞു… അവളങ്ങാനും കൊളമാക്കോ …. നമ്മളെ പ്ലാനിംഗ് ഒന്നും നടക്കാതേ വരോ …

ഏയ് … അങ്ങനേ വരാൻ വഴിയില്ല… ഒരു കുഴപ്പവുമില്ലാതേ തന്നേ നടക്കും… നീ സമാധാനിക്ക് ..

നീയൊന്നങ്ങട് ടീച്ചറെടുത്ത്ക്ക് നോക്കിയേ …… അവിടേ ഓളേ ഇരുത്തം കണ്ടിട്ട് എല്ലാം കൊളമാക്കുന്ന മട്ടാ. . . . .

ഒരുപാട് മീഡിയകളും ഉണ്ട് … വെറുതെയല്ല ഷാന പങ്കെടുക്കുന്നില്ലന്ന് പറഞ്ഞത്… ഓളേം കുറ്റം പറയാൻ പറ്റില്ല മോനേ …

പടച്ചോനേ ഒരു പ്രശ്നവും ഇല്ലാതേ എല്ലാം വിചാരിച്ചത് പോലേയൊക്കേ തന്നേ നടക്കണേ ….

മത്സരം തുടങ്ങാൻ ഇനി ഒരു മണിക്കൂർ കൂടേ….
എനിക്കെന്തോ വല്ലാത്തൊരു പേടിയൊക്കേ തോന്നണ്….

ടാ . വെറുതേ ടെൻഷൻ ആവണ്ടാ.. ഇവിടെ കാര്യങ്ങളൊക്കേ സെറ്റാ… നീ വാ നമുക്കിനി ടീച്ചറെ അടുത്തേക്ക് പോകാം ….

ഒക്കെ ഓക്കേയല്ലേ മക്കളേ …

ഉം. അതേ ടീച്ചർ… സെറ്റാണ്…

അപ്പോ നിങ്ങൾക്കെല്ലാവർക്കും All THE BEST… ആർക്കും അനാവശ്യമായ ഒരു ടെൻഷനും വേണ്ട …

ടൈം ആകുമ്പോ സ്റ്റേജിലേക്ക് കയറാ… നന്നായിട്ട് വർക്ക് ചെയ്യാ …. ബാക്കിയൊക്കേ ദൈവത്തിന്റേ കൈയ്യിൽ ..

ശരി ടീച്ചർ……

വീട്ടിൽ വിളിച്ച് പറയട്ടേ ടി.വി കാണാൻ … മീഡിയാസ് ഒക്കേ കൊറേയുണ്ട്…
ടീച്ചറേ ഫോൺ ഒന്ന് തരോ….

💝💝💝💝💝💝💝💝💝💝💝💝💝💝💝💝

Welcome back to The World Royal Scientific Fest 2020 .

ഇവിടേ നമുക്ക് മുന്നിലുള്ള ഈ ക്യാബിനുകളിലെല്ലാം നിരന്ന് നിൽക്കുന്ന

നമ്മളെയെല്ലാം അമ്പരപ്പിക്കാൻ പോകുന്ന ,

കൊച്ചു കൊച്ചു ജല കണികയേപ്പോലും പേമാരിയാക്കി മാറ്റാൻ കഴിവുള്ള

എല്ലാ ജൂനിയർ സൈന്റിസ്റ്റ് എന്ന് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന

യുവ തലമുറയുടേ ഭാവി വാഗ്ദാനങ്ങൾക്ക് ഒരിക്കൽ കൂടി ഈ വേദിയിലേക്ക് സ്വാഗതം …

ഇവിടേ നമുക്കറിയാം … നിമിഷ നേരം കൂടേ കഴിഞ്ഞാൽ വേൾഡ് റെക്കോർഡ് അടക്കം പ്രഖ്യാപിക്കാൻ പോകുന്ന ,

ഒരു ടീമിലേ തന്നേ 3 പേരുടേ തലവര വരേ മാറ്റിയെഴുതപ്പെടാൻ പോകുന്ന …

വലിയൊരു കർത്തവ്യത്തിന് സാക്ഷ്യം വഹിക്കാനാണ് ഈ വേദിയിൽ നമ്മളെല്ലാവരും എത്തിച്ചേർന്നിരിക്കുന്നത്…

നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെസ് കോഡിന്റേ അടിസ്ഥാനത്തിൽ ഓരോ ടീമിനും ഇവിടേ ഈ വേദിയിൽ നിങ്ങളുടെ പ്രവർത്തനം കാഴ്ച്ച വെക്കാവുന്നതാണ്…

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!