Skip to content

എയ്ഞ്ചൽ – പാർട്ട് – 61

  • by
angel story

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📢📣🎤 അതിന് ശേഷം ഗവേഷണങ്ങൾക്കൊടുവിൽ പരീക്ഷണം വിജയകരമാവുകയും ആ വിജയത്തേ ജനജീവിതങ്ങൾക്കിടയിലേക്ക് യാഥാർത്ഥ്യമാക്കുവാനായിട്ടുള്ള ഒരു വലിയ കടമ്പ കടക്കുന്നതിന്റേ മുന്നോടിയായിട്ടാണ് ഞങ്ങളുടേ പ്രോജക്ട് ഇവിടേ നിങ്ങൾക്ക് മുമ്പിൽ ഇന്ന് അവതരിപ്പിക്കപ്പെടാൻ പോകുന്നത്…

ഇവിടേയാണ് ഞാൻ നിങ്ങളോട് നേരത്തേ പറഞ്ഞത് ഇല്ലാഴ്മകളാണ് പല കണ്ടുപിടിത്തങ്ങൾക്കും വഴി തെളിക്കുന്നതെന്ന് ..

ഒരു പക്ഷേ ഈ ഒരു പ്രോജക്ടിന് ഒരു ജീവന്റേ ……..

അല്ലെങ്കിൽ ഒരിക്കൽ പ്രതീക്ഷകളറ്റു പോയ ഈ കുടുംബത്തിന്റേ വലിയൊരു സ്വപ്നം പൂവണിയാൻ പോകുന്നതിന്റേ ……

അതുമല്ലങ്കിൽ ആ ഒരു കുടുംബത്തേ പോലേ ഇന്നും എന്ത് ചെയ്യും എന്നറിയാതേ വലിയൊരു ചോദ്യ ചിഹ്നത്തിനു മുന്നിൽ അടിപതറി നിലച്ചുപോയ ഇതു പോലേയുള്ള അനേകായിരം കുടുംബങ്ങളുടേ ജീവിതങ്ങൾക്ക് ഒരു ആശ്വാസമേകാൻ ഒരു പക്ഷേ ഇന്ന് ഞങ്ങൾക്ക് സാധിച്ചേക്കാം…

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും നാനാ ഭാഗത്ത് നിന്നും കയ്യടികൾ ഉയർന്നു….

തുടർച്ച
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മറ്റു മത്സരാർത്ഥികൾ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു പോയി എന്നതാണ് സത്യം….

എന്നാൽ ഷാനക്ക് വേണ്ടി കണ്ടുപിടിക്കപ്പെട്ട മെഷിനറി ആണ് ഇതെന്ന് കൂടി പറഞ്ഞപ്പോൾ മിൻഹയുടേ മുഖത്ത് മാത്രം ഈ സന്തോഷം ഞാൻ കണ്ടതേയില്ല….

…. ഇനിയല്ലേ പ്രശ്നം.

പ്രോജക്ട് എന്താണെന്ന് മാത്രമേ എല്ലാവരോടുമായിട്ട് ഞാൻ പറഞ്ഞു കഴിഞ്ഞുള്ളൂ…

പക്ഷേ അതിന്റേ പ്രവർത്തനം എങ്ങനെയാണെന്ന് മറ്റുള്ളവർക്കു മുമ്പിൽ കാഴ്ച്ച വെക്കേണ്ട വലിയൊരു കടമ്പ എനിക്ക് മുന്നിലിനിയും അവശേഷിക്കുന്നുണ്ട്…..

അതാണല്ലോ ഞാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി….

ഏറേ വൈകാതേ തന്നേ 10 ചോദ്യമെന്ന ആ ടാസ്കും അവസാനിച്ചിരിക്കുന്നു .

ഇനി എനിക്ക് മുമ്പിൽ ഉള്ളത് ഒരേ ഒരു വെല്ലുവിളി മാത്രം …

ഇത്രയും ദിവസമായിട്ടും ഒരു ഉറച്ച തീരുമാനത്തിൽ പോലും എത്താൻ കഴിയാതേ ഈ കാണുന്ന അത്രയും ജനങ്ങളുടേ മുമ്പിൽ എന്ത് നാടകവും അരങ്ങേറാൻ സാധ്യതയുള്ള എന്റേ സ്കാനിംഗ് മെഷിനറിയുടേ പ്രവർത്തനം ..

ഞാൻ എന്റേ മുന്നിൽ ഇരിക്കുന്ന എല്ലാവർക്കും നേരേ ഒന്ന് കണ്ണോടിച്ചു…

ആ ഒരു സമയം ചെറിയൊരു ആശ്വാസം ഒക്കേ തോന്നിയെങ്കിലും എങ്ങനേ അവതരിപ്പിച്ച് തുടങ്ങും എന്ന് എനിക്കൊരയ്ഡിയയും ഇല്ലായിരുന്നു.

എന്റേ ടീച്ചർക്ക് നേരേ നോക്കിയപ്പോൾ നല്ല ആത്മവിശ്വാസമൊക്കേ തരുന്നുണ്ട്…

കാരണം ഇനിയങ്ങോട്ട് മിൻഹയേ പറഞ്ഞ് മനസ്സിലാക്കേണ്ട വലിയൊരു ഉത്തരവാധിത്വമാണ് ടീച്ചറേ ഞാൻ ഏൽപ്പിച്ചിട്ടുള്ളത്…

📢📣🎤 ഷാനിദ് യു ആർ ടൈം സ്റ്റാർട്ട് നൗ …

പടച്ചോനേ കാക്കണേ … അടുത്ത മുപ്പത് മിനിറ്റിൽ ഞാൻ ഉദ്ദേശിച്ചത് പോലെയൊക്കെ തന്നെ കാര്യങ്ങൾ കൊണ്ട് പോകാൻ കഴിയണേ ….

എന്നും പ്രാർത്ഥിച്ച് കൊണ്ട് ഞാൻ പറഞ്ഞു തുടങ്ങി….

📢📣🎤 അപ്പോ നമുക്ക് നോക്കാം… എങ്ങനെയാണ് ഈ ഒരു മെഷിനറിയിലൂടേ ഒരു മനുഷ്യന്റേ ബോഡി മുഴുവനായി സ്കാനിംഗ് ചെയ്യപ്പെടുന്നതെന്ന് ….

അതിന് മുമ്പ് ഇതിന്റേ നിർമ്മാണ സാമഗ്രികളേ കുറിച്ചും അവകളുടേ ആവശ്യകതകൾ എന്തൊക്കെയാണെന്നും നിങ്ങൾക്ക് മനസ്സിലാക്കി തരാം.

എന്നും പറഞ്ഞ് പ്രോജക്ടറിലൂടേ ഇതിന്റേ നിർമ്മാണത്തേക്കുറിച്ച് എല്ലാവർക്കും വ്യക്തമാക്കിക്കൊടുത്തു കൊണ്ടേയിരുന്നു….

ഈ സമയം നിച്ചു എഴുന്നേറ്റ് മിൻഹയുടേ അടുത്തേക്ക് പോയിരുന്നു…

ടീച്ചർ….. നമ്മൾ ജയിക്കില്ലേ ….

ഉം. നമ്മളല്ലാതേ വേറേ ആരടാ ജയിക്കാ… ഷാനിദ് നന്നായിട്ട് തന്നേ അവതരിപ്പിക്കുന്നുണ്ട്… ഇനിയുള്ളത് 25 മിനിറ്റ് സമയം…

നിഷാദ് നിങ്ങൾ സ്റ്റേജിലെത്തി കഴിഞ്ഞാൽ ഇതിന്റേ പ്രവർത്തനം സ്പീഡ് ആക്കി കാണിക്കണം . കേട്ടോ …

സമയം ഒരു പ്രധാന ഘടകമാണ്. അത് മറക്കരുത്…

ഉം. ശരി ടീച്ചർ… അപ്പോ മിൻഹാ … എങ്ങനെയാ സ്കാനറിൽ കയറിക്കിടക്കല്ലേ …
എന്ത് തീരുമാനിച്ചു നീ….

നിച്ചു …..ആ സ്കാനറിൽ നിങ്ങൾ പറയുന്നത് പോലേ കയറിക്കിടക്കാം എന്ന് തീരുമാനിച്ചിട്ട് തന്നെയാണ് ഞാൻ ഇന്ന് രാവിലേ നിങ്ങളേ കൂടേ ഇറങ്ങിപ്പുറപ്പെട്ടത്…. പക്ഷേ …

ഷാനയുടേ ജീവന്റേ വിലയുണ്ട് ഈ പ്രോജക്ടിനെന്നല്ലേ …ഇപ്പോ ഷാനു എല്ലാവരോടുമായിട്ട് പറഞ്ഞത്…

സോ…..ടീച്ചർ എന്നോട് ക്ഷമിക്കണം…. ഈ പ്രോജക്ടിൽ ഞാൻ പങ്കെടുക്കില്ല…

വാട്ട് … ഇത്രേം ഇവിടേ ചെയ്ത് വെച്ചിട്ട് എന്ത് സംസാരമാണ് മിൻഹാ നിന്റേ ഭാഗത്ത് നിന്നും വരുന്നത്… ഇതെന്താ കുട്ടിക്കളിയോ …

ഇതാണ് ഞങ്ങൾ രാവിലേ പറഞ്ഞത് ടീച്ചറോട്… നല്ല അടി കിട്ടാത്തതിന്റേ കുറവാണ് ഇവൾക്കെന്ന് …..

ആ പാവം ഷാനയോടുള്ള ഇവളുടേ ദേഷ്യവും വൈരാഗ്യവുമാണ് ഇന്നിവിടം വരേ കൊണ്ടെത്തിച്ചത്…

ഇനി മുന്നോട്ട് എന്ത് സംഭവിക്കുമെന്നു പോലുമറിയാതെ സ്വയമുരുകി കൊണ്ടാണ് ആ ഷാനിദ് അവിടേ പ്രോജക്ട് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്… അതറിയോ നിനക്ക് …

മിൻഹാ … എന്താ നിന്റേ ഉദ്ദേശ്യം…

സോറി ടീച്ചർ… അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശങ്ങളൊന്നുമില്ല… പക്ഷേ ഈ ഒരു പ്രോജക്ട് ഷാനു പറഞ്ഞത് പോലേ ഷാനയുടേ ജീവന്റേ വില ഉണ്ടെങ്കിൽ ഇതിന്റേ വിജയം എന്ന് പറയുന്നത് അവളുടേ കൂടേ വിജയമാണ്…

സോ… അങ്ങനേ അവളേ വിജയം ….. അത് ഞാൻ ഒരിക്കൽ പോലും ആഗ്രഹിക്കുന്നില്ല….

വാട്ട് നോൺസൺസ് … ഞാൻ നിന്റേ ടീച്ചറാണ് മിൻഹാ… നിങ്ങളേയൊക്കേ വിശ്വസിച്ചാണ് എന്റേ ചെറിയ കുട്ടിയേ പോലും വീട്ടിലാക്കി ഇതിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടത്…

ഒരാളുടെ ജീവൻ രക്ഷപ്പെടുക എന്നുപറയുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്… അവളുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിലോ….

പാവം … ഞാനാണേൽ ഇതൊന്നുമറിയാതെ ക്ലാസിലേ എല്ലാവരുടെയും മുന്നിൽവച്ച് ആ കുട്ടിയോട് ഒരുപാട് മോശമായി പെരുമാറുകയും ചെയ്തു.

മിൻഹാ … അവസാനമായിട്ട് ചോദിക്കുകയാണ് നീ പങ്കെടുക്കുമോ ഇല്ലയോ….. നമ്മുടെ ക്ലാസ് ടീച്ചർ പറഞ്ഞിട്ടും നീ കേൾക്കില്ല…

ഇല്ലാ … ഇല്ലാ …. ഇല്ലാ

ഉറപ്പിച്ചോ നീ … ഒന്നുകൂടേ ചിന്തിക്കുന്നോ …

ഇല്ലാന്ന് പറഞ്ഞില്ലേ ….

ടീച്ചർ കേട്ടല്ലോ.. ഇവളുടേ അഹങ്കാരം…

ടീച്ചർ ഇവളോട് പറഞ്ഞാൽ ഇവൾ കേൾക്കും എന്നായിരുന്നില്ലേ ടീച്ചറുടേ വിശ്വാസം.. ഇപ്പോ എങ്ങനേയുണ്ട്….

ഇനി ഇതിൽ കൂടുതൽ അവസരമൊന്നും ഇവൾക്ക് കൊടുക്കാനില്ല…

ടീച്ചർ…..ദേയ് ഷാനു എന്റേ പേര് അനൗൺസ് ചെയ്യുന്നു .. ഞാൻ സ്റ്റേജിലോട്ട് പൊക്കോട്ടേ… ബാക്കിയൊക്കേ വരുന്നോട്ത്ത് വെച്ച് കാണാം…

ഉം. നീ പൊക്കോ മോനേ… ഓൾ ദ ബെസ്റ്റ് ..

ഈ പിശാചിനേ നോക്കിക്കോണേ ടീച്ചറേ… അവസാനം മര്യാദക്ക് ഒന്ന് കാണാനുള്ളതാ..

അങ്ങനേ ഞാൻ സ്റ്റേജിലേക്ക് കയറിച്ചെന്നു.. ഈ ഒരു നിമിഷം ശരിക്കും എന്റേ നെഞ്ച് കിടന്ന് പിടക്കാൻ തുടങ്ങി….

ടാ എന്തായി… മിൻഹ എന്ത് പറഞ്ഞു….

എന്ത് പറയാൻ …. നമ്മൾ പറഞ്ഞതുപോലെയൊക്കേ തന്നെ …..അവൾ പങ്കെടുക്കില്ലടാ …

ടീച്ചർ സംസാരിച്ചില്ലേ അവളോട് …

എല്ലാ രീതിയിലും നോക്കി ഷാനു… ദേയ് സമയം പോകുന്നു…ഉള്ള ടൈം കളയാതേ എന്തെങ്കിലും ചെയ്യ് .. എല്ലാവരും നമ്മളെ തന്നെ ശ്രദ്ധിക്കുന്നു…

ഞങ്ങൾ രണ്ടുപേരും ടീച്ചറെ ഒന്ന് നോക്കി തുടങ്ങാൻ പോകുകയാണെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു…

ഞങ്ങളുടെ ആകെയുള്ള ഒരു ധൈര്യം എന്നുപറയുന്നത് ടീച്ചർ മാത്രമാണ്….

മിൻഹയുടെ മുഖത്താണെങ്കിൽ കടന്നൽ കുത്തിയത് പോലെയും … ഇത്രയും കല്ലായി മാറിയ ഒരു മനസ്സിനുടമയെ ഞാൻ എൻറെ ജീവിതത്തിൽ ഇത് വരേ കണ്ടിട്ടില്ല….

അങ്ങനേ ഷാനു വീണ്ടും സംസാരിച്ചു തുടങ്ങി….

📢📣🎤 അപ്പോ ഇതെങ്ങനെയാണ് നിർമ്മിച്ചത് എന്ന് നിങ്ങൾക്ക് ഞാൻ ഇത് വരേ പറഞ്ഞതിൽ നിന്നും മനസ്സിലായിട്ടുണ്ടാവും എന്ന് തന്നേ പ്രതീക്ഷിക്കുന്നു.

ഞങ്ങളുടേ ടീമിന് അനുവദിച്ചതിൽ 10 മിനിറ്റ് സമയം ഇത് വരേ അവസാനിച്ചു കഴിഞ്ഞു….

ഇനി അവശേഷിക്കുന്നത് വെറും 20 മിനിറ്റ് മാത്രം …

എന്റേ ഈ ഒരു സ്കാനിംഗ് മെഷിനറി ഒരു മനുഷ്യ ശരീരത്തേ മുഴുവനായി സ്കാൻ ചെയ്യാൻ എടുക്കുന്നത് 15 മിനിറ്റ് സമയമാണ് …

അതായത് എന്റേ ടീമിലേ മൂന്നാമത്തേ വ്യക്തിയേ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ ഇനി അവശേഷിക്കുന്നത് ഈ 15 മിനിറ്റിനേ മാറ്റി നിർത്തിയാൽ ബാക്കിയുള്ള 5 മിനിറ്റ് മാത്രം .

അങ്ങനേ ഒരു വ്യക്തിയേ പരിചയപ്പെടാൻ മാത്രം എന്തിനാണ് 5 മിനിറ്റ് സമയമെന്നൊക്കേ ആയിരിക്കും നിങ്ങളെല്ലാം ചിന്തിക്കുന്നത്….

അതേ … ഞങ്ങളേ സംബന്ധിച്ചോട്ത്തോളം ഇവിടേ വന്നിരിക്കുന്ന എല്ലാ ടീമുകളിൽ നിന്നും വ്യത്യസ്ഥമായൊരു കാര്യം ഞങ്ങൾക്കിടയിൽ ഇപ്പോഴും നടക്കുന്നുണ്ട്…

അതൊന്നും നിങ്ങളോട് വിശദീകരിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയും അതിനുപറ്റിയ ഒരു വേദിയുമല്ല ഇതെന്ന് ഞങ്ങൾക്ക് തന്നേ അറിയാം..

സോ… ഞങ്ങളിൽ ഇനി അവശേഷിക്കുന്ന സമയത്തിന്റേ മൂല്യം എത്രത്തോളമുണ്ടെന്ന് നന്നായി മനസ്സിലാക്കി കൊണ്ട് തന്നേ…… ഇതിന്റേ പ്രവർത്തനത്തിലേക്ക് ഒട്ടും സമയം കളയാതേ കടക്കുകയാണ്..

ഈ പ്രോജക്ടിലേ എന്റേ അവതരണത്തിന് അനുസരിച്ച് ഈ സ്കാനിംഗ് മെഷിനറിയുടേ പ്രവർത്തനം എങ്ങനേയാണെന്നത് നിങ്ങൾക്ക് മുമ്പിൽ കാഴ്ച്ച വെക്കാൻ പോകുന്നത് എന്റേ ടീമിലേ തന്നേ അംഗമായ നിഷാദാണ്…

അത് പോലേ …ഈ സ്കാനറിനുള്ളിൽ കിടന്നുകൊണ്ട് നിങ്ങൾക്കു മുമ്പിൽ ഫുൾ ബോഡി ചെക്കപ്പ് നടത്തിക്കൊണ്ട് ഇവിടേ പരീക്ഷിക്കപ്പെടാൻ പോകുന്നത് ….

എന്ന് പറഞ്ഞപ്പോഴേക്കും …. ആരായിരിക്കും ഞങ്ങളുടെ പരീക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആ ധൈര്യശാലി എന്ന ചിന്തയിൽ നാനാ ഭാഗത്ത് നിന്നും കൈയ്യടി ഉയർന്നു തുടങ്ങി…

അതിലുപരി അയാളേക്കാണാനുള്ള ആകാംക്ഷയും എല്ലാവരുടെയും മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

കുറച്ച് മുമ്പേ ഇതിന്റേ നിർമ്മാണത്തേക്കുറിച്ച് ഞാൻ സംസാരിച്ച സമയത്തേ ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും മനസ്സിലായി കാണും അത്രയും ധൈര്യശാലിയായ ഒരാൾക്ക് മാത്രമേ ഇങ്ങനൊരു പരീക്ഷണത്തിന് വേണ്ടി തയ്യാറായി മുന്നോട്ട് വരാൻ കഴിയുകയുള്ളൂ എന്നത് .

കാരണം ഇന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഇത് പോലേയുള്ള ഏതൊരു മെഷിനറിയുടേയും തുടക്കത്തിൽ മനുഷ്യർക്ക് പകരം മറ്റു ജന്തുക്കളേയാണ് പരീക്ഷണത്തിനായി കൂടുതലും ഉപയോഗിക്കാറ് …

പക്ഷേ ഇവിടേ ഞങ്ങളിലൊരാളാണെന്നറിഞ്ഞ നിമിഷം എല്ലാവരും ആകാംക്ഷയോടേ ആ വ്യക്തി ആരാണെന്നറിയാൻ വേണ്ടി കാത്തിരിക്കുമ്പോഴും എന്റേ ഉള്ളിൽ ഒരുപാട് ചോദ്യ ചിഹ്നങ്ങൾ ഉയരുകയായിരുന്നു…

ഇനി ഞാൻ ഇവിടേ പേര് വിളിക്കുന്ന സമയം അവൾ സ്റ്റേജിലേക്ക് വരാതെയെങ്ങാനും ഇരിക്കുമോ ….

അങ്ങനേയെങ്കിൽ എല്ലാവരുടേയും മുന്നിൽ വെച്ച് ഞങ്ങളുടേ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായി വരും…

പക്ഷേ …. പേര് വിളിക്കുകയെന്നല്ലാതേ വേറെയൊന്നും എനിക്കിവിടേ നിന്ന് കൊണ്ട് ചെയ്യാനും കഴിയില്ലല്ലോ…

മാത്രമല്ല…..അവളുടേ കൂടേ ടീച്ചർ ഒക്കേയില്ലേ… അവരൊക്കേ പറയുമ്പോ അവൾക്ക് എന്തായാലും കേൾക്കാതിരിക്കാൻ കഴിയില്ല.

അവൾ വരാതിരിക്കില്ല എന്ന് ഞാൻ എന്നോട് തന്നേ സ്വയം പറഞ്ഞു കൊണ്ട് മിൻഹയുടേ നേരേ ഒന്ന് നോക്കിയപ്പോൾ അവളുടെ തൊട്ടടുത്ത സീറ്റിൽ ഞങ്ങളേ ടീച്ചറെ കണ്ടതേയില്ല…

നിച്ചൂ… ടാ ടീച്ചർ…. എവിടേ

ഹാ … നീ പേടിക്കണ്ടടാ … നമ്മളേ ടീച്ചർ അവളേ ഇവിടേ കൊണ്ടുവരും… ആദ്യം അവളേ ഫോട്ടോ ഈ സ്ക്രീനിൽ എല്ലാവരും ഒന്ന് കാണട്ടേ …. നീ ധൈര്യമായിട്ട് അവളേ പേര് വിളിച്ചോ…

വിളിക്കട്ടേ…

വിളിക്കടാ മുത്തേ….

📢📣🎤 നിങ്ങളുടേ എല്ലാവരുടേയും ആകാംക്ഷയും കയ്യടിയുമെല്ലാം

ഞങ്ങൾക്ക് ലഭിച്ച പോസിറ്റിവ് എനർജിയാക്കി മാറ്റിക്കൊണ്ട്

ഈ സ്കാനിംഗ് മെഷിനറിയിൽ ഫുൾ ബോഡി ചെക്കപ്പ് നടത്താൻ വേണ്ടി ഈ സ്റ്റേജിലേക്ക് വരുന്ന ഞങ്ങളുടേ ടീമിലേ തന്നേ മൂന്നാമത്തേ ആ വ്യക്തിയേ ഞങ്ങൾ സ്വാഗതം ചെയ്യുന്നു….

Please Welcome Mrs. ഷഹന ഷാഹിൽ

വാട്ട് –

മിൻഹ ആ ഒരു നിമിഷം ആകേ ഷോക്കായി തരിച്ചു നിന്ന് കൊണ്ട് ചുറ്റിലും നോക്കാൻ തുടങ്ങി….

ഷഹനയോ… അതും ഇവിടേയോ … ഏ… ഇവിടേയിരുന്ന ഞങ്ങളേ ടീച്ചർ ഇതെവിടേ പോയി.. ഒരുപാട് നേരമായല്ലോ ഇപ്പോൾ വരാം എന്നും പറഞ്ഞു പോയിട്ട്…. എന്താ ഇവിടേ സംഭവിക്കുന്നത്… എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ……

ടാ ഷാനു … അവൾ വരുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ … നീ ഒന്നുകൂടെ വിളിച്ചേ .

ടാ … ഇനിയും അവളേ പേര് വിളിക്കുമ്പോൾ ഈ കണ്ടു നിൽക്കുന്നവരൊക്കെ എന്തു വിചാരിക്കും ..നിക്ക് വേറൊരു വഴിയുണ്ട്…

📢📣🎤 ഗയ്സ്, …ഒരു നിമിഷം … നിങ്ങളെല്ലാവരും ഈ ഷഹനയേയാണ് നോക്കുന്നതെന്ന് എനിക്ക് മനസ്സിലായി..

അതിന് മുമ്പ് ആരാണ് ഈ ഷഹന എന്ന് നിങ്ങൾക്കെല്ലാവർക്കും ഒന്നറിഞ്ഞിരിക്കാൻ ആഗ്രഹമുണ്ടാവില്ലേ…

അത് മറ്റാരുമല്ല… ഞാൻ ഇവിടേ ഈ വേദിയിൽ നിങ്ങളോട് സംസാരിച്ചു തുടങ്ങിയ സമയത്ത് പറഞ്ഞിരുന്നു.

ജീവിതത്തിൽ കഴിഞ്ഞുപോയ ഓരോ അനുഭവങ്ങളിൽ നിന്നുമാണ് ഓരോ കണ്ടുപിടുത്തങ്ങളും ഉണ്ടായിട്ടുള്ളതെന്ന് ….

അങ്ങനേ കഴിഞ്ഞു പോയ ജീവിതത്തിൽ ഷാനിബ്ക്കയുടേയും സജാദ്ക്കയുടേയും ഒരനുഭവം കൊണ്ടുണ്ടായ എന്റേ ഈ കണ്ടുപിടിത്തത്തിന് കാരണമായ ഞാൻ പറഞ്ഞ ആ കഥയിലേ അവരുടേ അനിയത്തിക്കുട്ടിയേ തന്നേയാണ് ഞാൻ ഈ വേദിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്…

ഈ മെഷിനറിയുടേ നിർമ്മാണ സമയത്ത് തന്നേ ഷഹന ഒരിക്കൽ ഇതേ മെഷിനറിയിൽ കിടന്ന് കൊണ്ട് ഞങ്ങളുടേ പ്രവർത്തനത്തിന് ഏറേ സഹായകരമാകുന്ന രീതിയിൽ നല്ല ധൈര്യപൂർവ്വം തന്നേ ഞങ്ങളോട് സഹകരിക്കുന്നതിന്റേ ഒരു വീഡിയോ കൂടി ഈ നിമിഷം നിങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ് ….

എന്നും പറഞ്ഞ് ആ വീഡിയോ ഞാനങ്ങ് പ്രോജക്ടറിൽ പ്ലേ ചെയ്തൂ ….

ടാ … അവശേഷിക്കുന്നതിൽ 2 മിനിറ്റ് മാത്രമേ ഈ വീഡിയോ കാണിക്കാൻ ബാക്കിയുള്ള ആകേ സമയം.

അതിനുള്ളിൽ ഷാന ഇവിടേ എത്തണം… പിന്നീട് സ്കാൻ ചെയ്യാൻ എടുക്കുന്ന 15 മിനിറ്റ് മാത്രമേ നമുക്ക് മുന്നിലുള്ളൂ…നീ ഇവിടേ നിക്ക് ..ഞാനിപ്പോ വരാം…

ഉം .. ശരി… വേഗം വാ…

ടീ … ഫെബീ ദേയ് എന്റേ ബർത്ത്ഡേക്ക് നിങ്ങൾ ഷാനുവിന്റേ വീട്ടിൽ വെച്ച് ആ മെഷിനറിയിൽ ഇട്ട് എന്നേ കാട്ടിക്കൂട്ടിയതൊക്കേ ഈ ജനങ്ങളെല്ലാം കാണുന്നു….

ഫെബീ…. പ്ലീസ് …..നിന്നോട് ഞാൻ ഇവിടേ വന്നത് മുതൽ ഓരോന്ന് ചോദിക്കുന്നില്ലേ ….
ചിരിക്കാതേ കാര്യം പറയ്…എന്തൊക്കെയാടീ ഈ നടക്കുന്നത്… എനിക്കൊന്നും മനസ്സിലാകുന്നില്ല….എന്റെ കൈയ്യും കാലുമൊക്കേ വിറക്കുന്നു…

കാക്കുമാരേ എന്തെങ്കിലുമൊക്കേ ഒന്ന് പറയ്… എനിക്ക് തല കറങ്ങുന്നു…

ന്റെ … ഷാന… ജ്ജ് ഇങ്ങനേ ഇവിടേക്കിടന്ന് ബി.പി കൂട്ടി തുള്ളല്ലേ …. എത്ര ചോദിച്ചാലും നിന്റേ കാക്കുമാരൊന്നും ഒരക്ഷരം മിണ്ടില്ലാ .. കണ്ടില്ലേ ചിരിക്കണേ …

ഓ ….. ഫെബി …. നിങ്ങളെല്ലാരും കൂടെ ചേർന്ന് എന്നെ ഭ്രാന്താക്കാൻ നിൽക്കല്ലേ …
അത് പോയിട്ട് ഓഫാക്കാൻ നിൽക്കുന്നുണ്ടോ …

എന്തൊക്കെയാ ആ ഷാനു പട്ടി തെണ്ടി എന്നേക്കുറിച്ച് അവിടേക്കിടന്ന് വിളിച്ച് കൂവിയത്…

ന്റെ ഷാന നീയൊന്നടങ്ങ്… നമുക്ക് വഴിയുണ്ടാക്കാം… ആവശ്യല്ലാണ്ട് ഓരോന്ന് വിളിച്ചു കൂവിയതിന് എനിക്കും കൊടുക്കാനുണ്ട് ഓൻക് …

പിന്നേ ഇത് വരേയുള്ളതൊക്കേ ഞങ്ങളെല്ലാവരും കൂടേ ചേർന്ന് നിനക്കിട്ടു തന്ന ചെറിയൊരു സർപ്രൈസ് മാത്രാ … ബാക്കിയൊക്കേ ഇതിന്റേ പിന്നാലേ വരുന്നുണ്ട് …

ദേയ് പറഞ്ഞ് നാവെടുത്തില്ലല്ലോ… അപ്പോഴേക്കും പിന്നാലെയെത്തിയല്ലോ…

എന്ന് ഫെബി എന്നോട് പറഞ്ഞപ്പോ ഞാനെന്റേ പുറകിലേക്ക് തിരിഞ്ഞ് നോക്കിയതും..

ഓഹോ …. അപ്പോ ഇതെല്ലാം ഇവന്റേ പ്ലാൻ ആയിരുന്നോ …

അതേയല്ലോ…. എങ്ങനേയുണ്ട് ഷാന….

പോടാ … നീയെന്തൊക്കെയാടാ എന്നേ കുറിച്ച് വിളിച്ച് കൂവിയത്.. മര്യാദക്ക് അത് പോയി ഓഫാക്കുന്നുണ്ടോ … ഞാൻ അറിയാതേ എന്നേ പിടിച്ച് ആ കുന്ത്രാണ്ടത്തിൽ കിടത്തി വീഡിയോയും എടുത്തിട്ട് … ഓന്റേ ഒലക്കമ്മ ലേ ഒരു ഡയലോഗും..

ഏയ് ഷാന… ശബ്ദം കുറക്ക് …

ന്നാലും ന്റെ കാക്കുമാരേ ഇങ്ങളും ഇവന്റേ കൂടേ ചേർന്ന് ….

എന്നും പറഞ്ഞ് ഷാന കാക്കുവിനേയും പിടിച്ച് കരയാൻ തുടങ്ങി…

എന്തൊക്കെയാ കാക്കൂ ഇതൊക്കേ …..

സോറി മോളേ … ഇവിടെ എന്തൊക്കെയാ സംഭവിച്ചതെന്ന് നിനക്ക് എന്നല്ലാ…. ആർക്കും മനസ്സിലായിട്ടില്ല…

ഇപ്പോ നിങ്ങള് സ്റ്റേജിലേക്ക് ചെല്ല്… നീ ഈ പ്രോജക്ടിൽ പങ്കെടുക്കണമെന്നത് ഞങ്ങളേ എല്ലാവരുടെയും ആഗ്രഹമായിരുന്നു.

അപ്പോ പിന്നേ നീയായിട്ടു പങ്കെടുക്കുകയില്ല എന്ന് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും കൂടേ ചേർന്ന് നിന്നേ പങ്കെടുപ്പിക്കാൻ വേണ്ടി ചെയ്ത ചെറിയ ഒരു പണി ആയിട്ട് മാത്രം കൂട്ടിയാൽ മതി ….

അതെന്നേ ഷാന ഇത്രയും ദിവസം എന്തൊക്കെയാ സംഭവിച്ചതെന്നൊക്കേ ഇവിടേ നിന്നും ഇറങ്ങിയിട്ട് വിശദമായി പറഞ്ഞു തരണ്ട് … നീ ഇവന്റേ കൂടേ പോയി ഈ പ്രോജക്ടിൽ വിജയിച്ചിട്ട് വാ ആദ്യം….

ഞാനോ….ഞാനൊന്നും വരില്ല… ഇവൻ നേരത്തേ ആ കുന്ത്രാണ്ടത്തിനേ കുറിച്ച് എല്ലാ വരോടും ഓരോന്ന് പറഞ്ഞ സമയത്ത് തന്നേ

ഞാനന്ന് എങ്ങനെയാ അതിൽ കിടന്നേ എന്നാലോചിച്ചിട്ട് അറ്റാക്ക് വരാത്തതെന്നേ വലിയ ഭാഗ്യം … എനിക്ക് പേടിയാ …

ഏയ് ഷാന പ്ലീസ് വാ… നിനക്കൊന്നും സംഭവിക്കില്ല… ദേയ് ഇപ്പൊഴേ 1 മിനിറ്റ് ലേറ്റ് ആണ് … എന്നേ വിശ്വാസം ഉണ്ടങ്കിൽ ഞാൻ പറയുന്നത് വിശ്വസിക്ക് …

നിന്നേ … ഇനിയും ഞാൻ വിശ്വസിക്കാൻ .. ബെസ്റ്റ് … ഒന്ന് പോടാ …

അതേയ് കാക്കുമാരേ … ഇനി നോക്കി നിന്നിട്ട് കാര്യല്ല…. സമയം നമ്മളേ കാത്തു നിൽക്കേയില്ല…..നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്ക് … ഞാൻ ഇതിനേ സ്റ്റേജിലോട്ട് പൊക്കിയെടുക്കാൻ പോകാ …

എന്നേ തൊട്ടാൽ നീ വിവരറിയും….

ഏയ് ഷാനു … വേണ്ട … അതിന്റേ ആവശ്യമില്ല. അവളോട് ഞാൻ പറഞ്ഞാൽ കേൾക്കും .

ടീച്ചർ….

ഉം.. അതേ ..ടീച്ചർ ആണ് പറയുന്നേ… ഞാൻ മോളേ ജീവിതത്തിൽ കഴിഞ്ഞതൊന്നും അറിയാതെ എല്ലാവരുടെയും മുന്നിൽ വെച്ച് ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട്… മോളെന്നോട് ക്ഷമിക്ക് …

ഈ മത്സരം തുടങ്ങുന്നതിന്റേ മുമ്പ് നീ ഇവിടേ എത്തും എന്നറിഞ്ഞപ്പോൾ ഞാൻ ഇവന് കൊടുത്ത വാക്കാ.. ഈ മത്സരത്തിൽ നീയും ഉണ്ടാകുമെന്ന് .. മോളനുസരിക്കില്ലേ ടീച്ചറേ…

എന്ന് ചോദിച്ച നിമിഷം തിരിച്ചു എന്തു പറയണമെന്ന് ഷാനക്ക് അറിയണില്ലായിരുന്നു.

അവൾ എല്ലാവരെയും മാറി മാറി നോക്കുകയാണ്…

ഷാന…. വാ എന്റെ കൂടേ….

എന്ന് പറഞ്ഞു ഷാനു അവന്റേ കൈ അവൾക്കു നേരെ നീട്ടി…

കുറച്ചു നേരം ആലോചിച്ചു നിന്നതിനുശേഷം ഷാന ഷാനുവിന് കൈ കൊടുത്തു…

അങ്ങനെ അവർ സ്റ്റേജിലേക്ക് കയറി പോയി…

ആ ഒരു നിമിഷം എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ… പക്ഷേ ഒരാളൊഴികേ……..

അതേ മിൻഹാ ..അവളുടെ മുഖത്ത് മാത്രം പ്രതികാരത്തിന്റേ അഗ്നി കത്തിപ്പടരാൻ തുടങ്ങി…
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!