✍✍ *രചന – ഫർഷാദ് ഷ വയനാട്*
മക്കളേ ഇവിടേക്കിടന്ന് അർമ്മാദിച്ചതൊക്കേ മതി … ഇനി നമ്മൾക്ക് റൂമിലേക്ക് പോകാൻ നോക്കാം….
ഹൈ …. ഇങ്ങളിതെന്തേയ്ത്തു വെറുപ്പിക്കലാ ന്റെ കാക്കൂ …. എങ്ങട് പോകാൻ …. കുറച്ചു കഴിഞ്ഞിട്ടൊക്കേ പോകാം ….
ന്റെ ഫെബീ … ഇവിടേക്കിടന്ന് തുള്ളിയിട്ട് മതിയാകണില്ലേ നിങ്ങൾക്ക് … ബാക്കിയൊക്കേ റൂമിൽ പോയിട്ടും തുള്ളാം…..
സമയമുണ്ടല്ലോ ഒരുപാട്….
അതേയ് കാക്കൂ …. ഇന്ന് ഞങ്ങൾക്ക് എത്ര തുള്ളിയാലും മതിയാകൂല മോനേ …. പ്രത്യേകിച്ച് ഇവിടേ വെച്ച് …
ആ മിൻഹ പിശാചിന്റേ മൂഞ്ചിയ മൂഞ്ചിയുമായിട്ട് ഇവിടേ നിന്നും ഇറങ്ങിപ്പോയത് ഇപ്പോഴും മനസ്സിന്നങ്ങട് പോകണെന്നെയില്ല….
അപ്പൊ പിന്നെ ആഘോഷിക്കണ്ടേ ഞങ്ങള് …
എന്തൊക്കെയായിരുന്നു ഓള് … അങ്ങനേ പവനായി ശവമായി …… അല്ലേ ഷാന…..
ഉം. ശരിയാ …. ഛെ … ഓളേ പറഞ്ഞയക്കണ്ടില്ലായ്നു….. കുറച്ച് കൂടേ നല്ല ഡോസ്സ് കൊടുക്കായ്നു…. കുറഞ്ഞു പോയോന്നൊരു സംശയം….
അതിനെന്താ ഷാന…. നമ്മക്ക് ക്ലാസ്സിലെത്തിയാൽ കൊടുക്കാലോ …
ഇത് വരേ നിന്നോട് ചെയ്തതിനൊക്കേ ഓരോന്നോരോന്നായ്ട്ട് കണക്ക് ചോദിക്കാലോ ….
എന്തോ … എങ്ങനേ ഷാനു … നമ്മളോ….. അതേത് വകയില് …. മനസ്സിലായില്ല…
ഏത് വകയിലാന്നൊക്കേ നിനക്ക് വഴിയേ മനസ്സിലാക്കി തരാട്ടോ…ഇപ്പോ മോൾക്ക് ഇത്രത്തോളം മനസ്സിലാക്കി തന്നില്ലേ …ഞാൻ വിചാരിച്ചാലും എന്തെങ്കിലുമൊക്കേ നടക്കുമെന്ന് ശരിക്ക് മനസ്സിലായില്ലേ..
എന്തൊക്കെയായ്നു ഫെബീ ഇവൾ പറഞ്ഞത്…. നമ്മളെന്തൊക്കേ പറഞ്ഞാലും ചെയ്താലും ശരി…മത്സരത്തിൽ ഈ ഷഹന ഷാഹിൽ പങ്കെടുക്കില്ല പോലും …. ന്നിട്ട് ഇപ്പോ നിന്റേ പ്രേതാ പങ്കെടുത്തേ ഷാനാ …… ഹ..ഹ..ഹ
ഓവർ അങ്ങട് ഇളിക്കല്ലേ ചെക്കാ … മുത്ത് കൊഴിയും ….
ഹീ…. കോമഡിയാണോ മോളേ …. നിന്റേ ഈ കോമഡിക്കെങ്കിലും ഞാനൊന്ന് ഇളിക്കട്ടേ….
ഉം .. പിന്നേ…നല്ലോണം ഇളിച്ചോട്ടോ …അല്ലേലും നിന്നേക്കൊണ്ട് അതിനൊക്കല്ലേ പറ്റൂ….
ദേയ് കാക്കുമാരേ…. ഇപ്പോ രണ്ടും കൂടേ പറഞ്ഞു പറഞ്ഞു അടി കൂടുമേ… ഞാൻ അപ്പൊഴേ പറഞ്ഞതാ…. ആ ടീച്ചറേ കൂടി കയറ്റി വിടാ ഈ തെണ്ടികളേന്ന് … ഇപ്പോ എങ്ങനേയുണ്ട്… തുടങ്ങീലേ കീരിയും പാമ്പും, …
ദേയ് ഷാനാ …. ഈ ഫെബിക്ക് നമ്മളേ കാര്യത്തിൽ അസൂയ ….
അയ്യേ ….ഒന്ന് പോടാ ഷാനൂ … അസൂയപ്പെടാൻ പറ്റിയ രണ്ടു സാധനങ്ങൾ …..
കണ്ടാലും മതി.അല്ലെങ്കിലും നീയൊക്കെ ടീച്ചറിന്റേയും മിൻഹന്റേയുമൊക്കേ കൂടേ പോകുന്നത് തന്നേയായിരുന്നു എന്ത് കൊണ്ടും നല്ലത്….
നീ ആ പറഞ്ഞത് സത്യം ഫെബീ…. എനിക്ക് മിൻഹന്റേ കൂടേ പോയാൽ മതിയായിരുന്നു . നഷ്ട്ടമായിപ്പോയി….അല്ലേ ഷാനാ ….
എന്ന് ഷാനയെ നോക്കിക്കൊണ്ട് പറഞ്ഞതും അവളുടെ മുഖത്ത് ചെറിയൊരു ദേഷ്യമൊക്കേ തോന്നിയെന്നുള്ളത് പരമയാഥാർത്ഥ്യം…
പിന്നേന്തേയ് പോകാഞ്ഞേ…. പൊക്കൂടായ്നോ നിനക്ക്…. അതോ ആരേലും പിടിച്ച് വെച്ചോ നിന്നേ……
അത് പിന്നേ…. നീ ഇങ്ങനേ ചൂടാവല്ലേ ഷാനാ ഓനോട്…. ഇങ്ങോട്ട് വന്നപ്പോ രണ്ട് ദിവസം അവളേ കൂടേയായിരുന്നില്ലേ ഇവൻ … അപ്പോ ആരായാലും ഒരു ചെയ്ഞ്ച് ഒക്കേ ആഗ്രഹിക്കില്ലേ…അത്രേ ഓനും ആഗ്രഹിച്ചുള്ളൂ…. ആ ആഗ്രഹം തെറ്റായെന്ന് ഈ പൊട്ടന് ഇപ്പോഴല്ലേ മനസ്സിലായത് . അല്ലേ ഷാനു ….
അത്താണ് …..ഫെബിക്ക് അപ്പോ കാര്യങ്ങളൊക്കേ മനസ്സിലായി…. ആ ….എനിപ്പോ പറഞ്ഞിട്ടെന്താ…. അവളൊക്കേ എപ്പൊഴോ ഇവിടേന്ന് പുറപ്പെട്ടു കഴിഞ്ഞില്ലേ….
ഓഹോ… അപ്പോ രണ്ട് ദിവസം ഇവിടേ അടിച്ചു പൊളിക്കായിരുന്നല്ലേ….
അതേലോ …. സമയം പോയതേ ഞങ്ങളറിഞ്ഞില്ല..അല്ലെടാ നിച്ചു….
മിണ്ടല്ലടാ ഷാനു ..വെറുതേ അതിനേ ഇങ്ങനേ ഓരോന്ന് പറഞ്ഞു ചൂടാക്കണ്ടാ… ഷാന ഓൻ വെറുതേ ചുമ്മാ ഓരോന്ന് പറയാ…. നീ അതൊന്നും കാര്യമാക്കണ്ടാ..
ഉം …ന്റെ നിച്ചു… ഇവൻ ഈ പറയുന്നതൊക്കെ ഞാൻ കാര്യമാക്കിയെടുത്ത് എനിക്കിപ്പോ അറ്റാക്ക് വരാത്തത് തന്നെ എന്തോ വലിയ ഭാഗ്യം . നിങ്ങളൊക്കെയൊന്ന് പോയേ…. ഇവനെന്തു ചെയ്താലും എനിക്കെന്താ .. ഇവനാരായെന്റേ …
ഓഹോ… ഇപ്പോ അങ്ങനായോ ….
ഇപ്പോയെന്നല്ല മോനേ ….എപ്പോഴും അതങ്ങനെ തന്നെയാണ്.
കാക്കു അതാ ഇങ്ങോട്ടേക്ക് വണ്ടിയെടുത്ത് വരുന്നു ഷാനാ….. റൂമിലേക്ക് പോകാം നമുക്ക് …. ബാക്കിയൊക്കേ അവിടേന്ന് …..
ഞാനില്ല ഈ പൊട്ടന്റേ കൂടേ . പ്രത്യേകിച്ച് റൂമിലേക്ക് …
ഓഹോ..അങ്ങനെയാണോ …. എന്നാ പിന്നേ നീ ഇവിടേ നിക്ക്ട്ടോ … ഞങ്ങള് പോകാണ്…..
അയ്യടാ… അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതീ…. നീ വേണേൽ വേറേ വണ്ടിയും വിളിച്ചങ്ങ് പോര് …
സോറി ഷാനാ … ഞാനെപ്പൊഴേ കയറി…. നീ ഇനിയിപ്പോ വേറേ വണ്ടിയൊക്കേ നോക്ക് … ഞാനിതിൽ കയറിയ സ്ഥിതിക്ക് ഇതിൽന്നിപ്പോ ഇറങ്ങാ എന്നൊക്കേ പറയുമ്പോ വല്യ പാടാന്നേയ് …..
ആ….കാക്കൂ …. ഇത് ചതിയാ…ന്റെ സീറ്റ് …. ടാ .. തെണ്ടി … ഇതെന്റേ സീറ്റാ… ഇറങ്ങിപ്പോടാ ….
സോറി മോളേ…..അതേയ് ഷാനാ …ഇതിന്റേ ഡിക്കിയിൽ നമ്മളേ സ്കാനിംഗ് മെഷിൻ ഉണ്ട് .. അതിൽ കയറിക്കോട്ടോ മോള് …
നീയല്ലേ സ്റ്റേജിൽന്ന് പറഞ്ഞത്… നിനക്ക് നന്നായിട്ടത് ഇഷ്ടപ്പെട്ടു… അതിൽന്നെഴുന്നേൽക്കാൻ തോന്നുന്നില്ലായെന്നൊക്കേ …
ഇനിയിപ്പോ നിൻറെ ആഗ്രഹം ഞാനായിട്ട് സാധിച്ചില്ലെന്ന് വേണ്ട…. പോയി കിടന്നോ സമയം കളയാതേ വേഗം …
ദേയ് ഷാനു …. ന്റെ സ്വഭാവം പുറത്തെടുപ്പിക്കരുതേ നീ …. പറഞ്ഞേക്കാം…
ആഹാ ….. കണ്ണൊക്കെ ഉരുട്ടി പേടിപ്പിക്കാന റിയാലോ ….. ന്നാ പിന്നെ നീ ഒന്ന് പുറത്തെടുത്തേ…. ഞാനൊന്നു കാണട്ടെ നിന്റേ സ്വഭാവം….
ഇത് വല്യ കഷ്ടായല്ലോ…..ന്റേ കാക്കൂ … ഇവനേ ഞാൻ ഒറ്റക്കുത്തിന് കൊല്ലേ …. പറഞ്ഞില്ലെന്നു വേണ്ട…..
നീ ആ ബാക്കിലെങ്ങാനും പോയിരിക്കടീ … ചുമ്മാ ഓനോട് വെറുതേ അടിയുണ്ടാക്കാതെ …
അത് ശരി…. ഓനേ കിട്ടിയപ്പോൾ ഇപ്പോ മ്മളേ കാക്കുവും നമ്മളേ പുറത്താക്കിയോ… ഇത് നല്ല കഥ …. ഞാൻ വരണില്ല … ഈ തെണ്ടിനേ തന്നേ കൂട്ടി പൊക്കോ…
എന്റെ കഞ്ഞിയിൽ പാറ്റയിട്ടിട്ട് ഇവിടേയിരുന്ന് കിണിക്കിന്നോ ചെകുത്താനേ … നിന്നേ ഞാൻ പിന്നേയെടുത്തോളാം മോനേ ….
അയ്യോ … അതൊക്കേ ബുദ്ധിമുട്ടാവില്ലേ… എടുത്താൽ പൊന്തോ….. അതും എന്നേ …
ടീ ഷാനാ …. നീ ഇതിൽ കയറുന്നുണ്ടോ ഇല്ലെയോ …. എനിക്ക് വിശക്കുന്നുണ്ട്… ഞങ്ങളേ കൂടേ വരാനുദ്ദേശമുണ്ടേൽ ഇങ്ങോട്ട് വാ…. ഇവിടേയിരിക്കാം…
ഞാനില്ല ഫെബീ ബാക്കില് …. ൻക് ഫ്രണ്ടില് തന്നേയിരിക്കണം….
ന്നാ പോയി ഓന്റേ മടിയിലിരിക്ക്…. രണ്ടും ഒരേ വാശിയാ … തെണ്ടികൾ … എനിക്ക് വിശക്കുന്നു ദജ്ജാലേ….
ടാ ഷാനൂ … അവിടേന്ന് എണീറ്റ് ഇങ്ങോട്ട് വരുന്നോ …ഇല്ലേ നിങ്ങളേ രണ്ടിനേം ബാക്കിലോട്ട് തട്ടിയിട്ട് ഞാൻ ഫ്രണ്ടിലിരിക്കും.. പറഞ്ഞേക്കാം….
രണ്ടിനും കുറച്ച് കൂടുന്നുണ്ട്…
എല്ലാത്തിനും ഈ രണ്ട് കാക്കുമാരേ തന്നേ പറഞ്ഞാൽ മതീ… അതെങ്ങനേ ….അവരും കൂടേ അറിഞ്ഞോണ്ട് വളം വെച്ച് കൊടുക്കല്ലേ ഈറ്റകൾക്ക് …
അത് ശരി…..ഇപ്പോ ഞങ്ങൾക്കായോ കുറ്റം…. ഇനി ഞങ്ങളേ തലേക്കേറി നിരങ്ങിക്കോളീ എല്ലാരും കൂടേ… ഞാൻ പറയാ ഒരു തീരുമാനം…..
ആ…. അതാ നല്ലത്… ഇങ്ങള് പറയ്…. ഇങ്ങളേ തീരുമാനം അന്തിമമാക്കാം കാക്കൂ…
ഷാനു …. ഷാനാ …. രണ്ടും കൂടേ ബാക്കിൽ വന്നിരുന്നേയ് … ഞാൻ ഫ്രണ്ടിലിരിക്കാം….
ബെസ്റ്റ് ഇനിയിപ്പോ രണ്ടിനേം ഒന്നിച്ച് ഇവിടേ ഇരുത്താത്ത കുറവേ ഉള്ളൂ…. ബാക്കിയൊക്കേ ആയി ….
അതെന്താ ഫെബീ അങ്ങനേ….
എന്ത് …. അത് ..അത് പിന്നേ … കാക്കൂ … രണ്ടിനേം കൂടേ ഒന്നിച്ചിരുത്തിക്കഴിഞ്ഞാൽ അവർക്ക് അടി കൂടാൻ എളുപ്പമായന്ന് പറഞ്ഞതാ …
ന്റെമ്മോ … ഇപ്പോ പണി പാളിയേനേ… അല്ലെങ്കിലും രണ്ടിനേം ഒന്നിച്ചിരുത്തി കഴിഞ്ഞാൽ സാധാരണ എന്താ നടക്കാറെന്ന്
എനിക്കല്ലേ അറിയൂ….
പക്ഷേങ്കിൽ കാക്കു പറഞ്ഞവസാനിച്ചപ്പോഴേക്കും ഷാനു എണീറ്റ് ബാക്കിലോട്ട് വേഗം വന്നു….
എന്നാൽ ഷാനയും ബാക്ക് സീറ്റിൽ അവന്റേ കൂടേ വന്നിരിക്കും എന്ന് വിചാരിച്ച ആ പൊട്ടന് തെറ്റീ…
ഷാനു ഫ്രണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ് പുറകിലേക്ക് വന്നതും ഷാന വേഗം അവിടേ സ്ഥാനമുറപ്പിച്ചു….
അങ്ങനേ അതിനേച്ചൊല്ലിയുള്ള സംസാരമൊക്കേ നടന്ന് കൊണ്ട് യാത്ര തുടരുകയും ഹോട്ടലിൽ നിർത്തി ഫുഡൊക്കേ കഴിച്ച് അവസാനം റൂമിലെത്തുകയും ചെയ്തു..
ഷാനൂ …. ഉമ്മാനേ വിളിച്ച് പറഞ്ഞേര് നാളേ ഇവിടേ നിന്നും പുറപ്പെടുവെന്ന് ….
അതൊക്കേ ഞാൻ എപ്പൊഴേ വിളിച്ച് പറഞ്ഞു കഴിഞ്ഞു…. അവരൊക്കേ ടിവിയിൽ നമ്മളേ പ്രോഗ്രാം കണ്ടിട്ട് നല്ല സന്തോഷത്തിലാണ്… നമ്മളേ കാത്തിരിക്കാണ് എല്ലാവരും…
ന്നാ ഇന്ന് തന്നേ തിരിച്ച് പോയാലോ …
അത് നടക്കൂലാ കാക്കൂ … എന്ത് വന്നാലും ഞങ്ങളതിന് സമ്മതിക്കില്ല….. നാളേ ഒരു ഡേ ഫുൾ വീഗാലാന്റ് … എന്നിട്ട് തിരിച്ച് പോയാൽ മതി നാട്ടിലേക്ക്… [ ഷാന ]
ഓ വന്നോ വനമാലകൾ … അതിന് നിങ്ങളോട് അഭിപ്രായം ചോദിച്ചില്ലല്ലോ…
ഞഞ്ഞായി…. ന്നാ നിങ്ങള് രണ്ടും തിരിച്ച് പൊക്കോ… ഞങ്ങള് വരണില്ല …. ഞങ്ങൾക്ക് നാളേ വീഗാലാന്റ് പോണം ..അതിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചക്കും ഞങ്ങളില്ല…. [ ഫെബി ]
ടാ … പൊട്ടാ … ഒന്ന് പോയി കുളിച്ചൂടേ.. നാറുന്നൂ…. [ ഷാന ]
ഹീ… നിങ്ങള് കുളിച്ചെന്നറിയിച്ചതാകുംലേ ഷാന……
അതേലോ ….. അല്ലേലും നല്ലതൊന്നും പറഞ്ഞ് തരാൻ പറ്റൂലല്ലോ നിന്നോട്….
ഇനി തുടങ്ങിക്കോ രണ്ടും കൂടേ… ടാ ഷാനു … നീയും കൂടേയുള്ളൂ… പോയി കുളിച്ചിട്ട് വാ വേഗം … ന്നിട്ട് താഴേ DJ ഉണ്ട് …
DJ യോ… എവിടേ .. ആര് പറഞ്ഞു…
അതൊക്കേ ഞങ്ങള് നേരത്തേ ആ റിസപ്ഷനിലേ ചേട്ടനേ ചാക്കിലിട്ട് …. ഇന്ന് ഡാൻസ് കളിച്ച് തകർക്കണം…
ഹാ … ബെസ്റ്റ് … അപ്പോ ഒരു തെണ്ടല് കഴിഞ്ഞിട്ടുള്ള വരവാണല്ലേ….
അതേ … എന്തേയ് …
എന്താണെന്ന് ഏതേലും കുട്ടിയാളേ പിടിത്തക്കാര് മിട്ടായി തരാമെന്നും പറഞ്ഞു പിടിച്ച് കൊണ്ട് പോകുമ്പോ മനസ്സിലായിക്കോളുംട്ടോ …
ഉം.. പിന്നേ… അതിന് ഞാൻ ചെറിയ കുട്ടിയങ്ങാനുമല്ലേ …. [ ഷാന ]
അതേലോ … ഇപ്പോഴും അന്റേ കുട്ടിക്കളി മാറിയിട്ടില്ലാലോ… മിട്ടായി കണ്ടാൽ ഓടുംന്ന് ൻകറിയാലോ ….
പോടാ തെണ്ടീ… പോയി കുളിച്ചിട്ട് വാ….
അതിന് നിച്ചു കുളിച്ചിട്ട് ഇറങ്ങട്ടേടോ …
ഞങ്ങളേ റൂമിൽ പൊക്കോ.. അവിടേ ആരും ഇല്ലാലോ… [ ഫെബി ]
അള്ളോ …. വേണ്ടായേ… എനിക്ക് ഒരു തിരക്കുമില്ലാ … നിച്ചു ഒക്കേ ഇറങ്ങിയിട്ട് സാവകാശം കുളിച്ചോളാം…
ന്നാ പിന്നേ എന്തേലും ചെയ്യ് … വാ ഷാന നമ്മക്ക് താഴേക്ക് പോകാം …. വാഴിനോട്ടം ആരോഗ്യത്തിന് സുഖപ്രദം…
ടീ ഫെബീ… നിക്ക് പോകല്ലേ … താഴേക്ക് ഒന്നിച്ച് പോകാം നമുക്ക്…
അയ്യടാ… കുളിക്കാതേ ഞങ്ങളേ കൂടേ വരണ്ടാ….
ഹോ … ഇത് വല്യ കഷ്ടായല്ലോ… ഷാനാ നിങ്ങളേ ടോയ്ലറ്റിൽ സോപ്പിണ്ടോ …. തോർത്തുമുണ്ടും വേണം…
അപ്പോ ഇതൊന്നും ഇല്ലാതേയാണോ നാട്ടിൽന്ന് എഴുന്നള്ളിയത് … [ ഫെബി ]
അതിന് ൻകും നിച്ചൂനും കൂടേ ഒന്നല്ലേ വാങ്ങിയത്… ഓനെറങ്ങണ്ടേ ടോയ്ലറ്റിൽന്ന്….
രണ്ടാൾക്കും ബ്രഷും ഒന്നാണോ വാങ്ങിയത്… അതോ അതും ഷാനന്റേ വേണ്ടി വരോ ….
അള്ളോ …. ഞാൻ പല്പ് തേക്കണില്ല ഫെബീ…. അത് പോരേ….
ഉം …ന്നാ വാ സോപ്പെടുത്തെരാ വേണേൽ…. ഷാനാ നിൻക് പ്രശ്നല്ലേൽ നിന്റേ ബ്രഷ് കൂടേ കൊടുത്തേര്ട്ടോ…. ഇനി ഓൻ പല്പ് തേച്ചില്ലേലും ഓന്റേ കൂടേ നടക്കണ നമ്മക്ക് തന്നേ പ്രോബ്ലം … പിന്നേ അതും സഹിക്കേണ്ടി വരും..
അയ്യടി… ന്റെ ബ്രഷ് … അതും ഓൻക് … ന്റെ പട്ടി കൊടുക്കും….
ഉം… അപ്പോ അൻക് കിട്ടുംന്നുറപ്പായി ഷാനൂ…
എന്ത് …
ന്റെ ഷാന…. രണ്ടും കൂടേക്കിടന്ന് കിസ്സ് ചെയ്യുമ്പോയൊന്നും കുഴപ്പമില്ലാലേ ,…ന്നിട്ട് നിന്റേ ബ്രഷ് കൊടുക്കാനാണ് ഇപ്പോ പ്രശ്നം…
ന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കാൻ നിക്കല്ലേ ….
മിണ്ടല്ലടീ തെണ്ടി….കാക്കുമാര് കേൾക്കും …
ന്നാ ഷാനു എന്റെ തോർത്തും സോപ്പും …
നിന്റേതോ … ൻക് ന്റെ ഷാനന്റേ മതീ…
അയ്യടാ…..എന്റേത് ഞാൻ തരൂലാ …. പോയി പണി നോക്ക്…
നീ തരണ്ടാ… ഞാനെടുത്തല്ലോ… എന്നും പറഞ്ഞ് അവിടേ കസേരയിൽ കണ്ട ഒരു തോർത്തങ്ങ് കൈക്കലാക്കി…
ഇനി സോപ്പ് കൂടി എവിടേ വെച്ചത് ഷാനാ …
ആ… ന്റെ തോർത്ത്…താടാ ൻക് … സോപ്പ് അന്റേ കെട്ടിയോളോട് പോയി ചോദിച്ചോ തെണ്ടി…
ഹാ … എങ്ങനേ ചോദിക്കണ്ടേ …എന്റെ ഓളേ നല്ലോണം വേദനിപ്പിച്ചിട്ട് ചോദിക്കാൻ പറ്റോ ഷാനാ ൻക്… അത് പാവല്ലേ
എന്നേ അടിച്ചാൽ ഇജ് വിവരറിയും ചെകുത്താനേ …
ഹാ … ഞാനതിന് എന്റെ കെട്ടിയോളേ അടിക്കണ കാര്യം അല്ലേ പറഞ്ഞത്…
അതെന്നെയാ പറഞ്ഞേ…
ന്നാ പിന്നേ… താ ന്റെ കെട്ടിയോളേ നമ്മളേ സോപ്പ് …
സ്വകര്യമില്ല തരാൻ ….
എന്നും പറഞ്ഞ് രണ്ടും കൂടേ അടിയുണ്ടാക്കാൻ തുടങ്ങി…
ടാ … ന്റെ മേത്തിന്ന് എണീറ്റ് പോടാ …. ഞാൻ കുളിച്ചതാ …. ന്റെ മുടിയൊക്കേ ഇപ്പോ നാഷാക്കും …..ചെകുത്താനേ…നിന്നോടല്ലേ പറഞ്ഞേ… ഷാനു … പ്ലീസ് … ഒന്ന് പോയി കുളിക്ക് … DJ ഇപ്പോ തുടങ്ങും…
നീ അങ്ങനേ DJ ക്ക് പോയി തുള്ളണ്ടാ മോളേ …
പ്ലീസ് … ൻക് പോണം .. പോകണ്ടാ പറയല്ലേ …
ന്റെ മുത്തല്ലേ … ഇന്നൊരു ദിവസം … വേറാരും അല്ലല്ലോ… നമ്മളൊക്കേ തന്നേയല്ലേ ഉള്ളൂ …
എന്നും പറഞ്ഞ് ഷാനയുടേ മേത്ത് കിടന്ന് കൊണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കി സംസാരിച്ച് കെട്ടിപ്പിടിച്ച് കിടക്കുന്ന ഷാനുവിന്റേ മുഖത്ത് അവളുടെ കൈകൾ കൊണ്ട് ചിത്രം വരക്കാൻ തുടങ്ങി…
അങ്ങനേ പതിയേ പതിയേ അവർ അവരുടേതായ ലോകത്തേക്ക് ചേക്കേറാൻ തുടങ്ങി…
ഷാനാ … എത്ര നേരായെന്നറിയോ നിന്നേ ഇങ്ങനേയൊന്ന് ഒറ്റക്ക് കിട്ടാൻ നിൽക്കുന്നു…
എനിക്ക് നിന്റേ വക ഇന്നത്തേ ദിവസം സമ്മാനിച്ചതിന് ഗിഫ്റ്റ് ഒന്നും ഇല്ലേ തരാൻ … ഹാപ്പിയായില്ലേ ഇന്ന് …
ഉം ഡബിൾ ഹാപ്പി… എന്നും പറഞ്ഞ് ഷാന ചെക്കനേയങ്ങ് വാരിപ്പുണരാൻ തുടങ്ങി…
ഹും….എന്തൊരു നാറ്റാടോ ..പോയി കുളിച്ചിട്ട് വാ ഷാനു… ന്നിട്ട് തരാ ഗിഫ്റ്റൊക്കേ …
അത് വേണ്ടാ… അപ്പോഴേക്കും ഫെബി വരും ഇങ്ങോട്ടേക്ക് … എനിക്കിപ്പോ വേണം…
ഷാനു പ്ലീസ് … പോയിട്ട് വാ… പോയി കുളിക്ക് … ഇല്ലേ ഞാൻ കുളിച്ചതിന് ഒരു കാര്യവും ഉണ്ടാവില്ല… ഇന്നത്തേ ചൂടിന്റേ വിയർപ്പ് മൊത്തം ഉണ്ട് ..ഒട്ടുന്നു നിന്നേ…
ന്നാ പിന്നേ.. ഇജ് ഒന്നു കൂടേ കുളിച്ചോ..അതാ നല്ലത്…
ആ …. വിടെന്നേ…ഷാനൂ .. വെറുപ്പിക്കല്ലേ … നോക്ക് ആരേലും ഡോറിൽ വന്ന് മുട്ടുമ്പോഴേക്കും പോയി കുളിക്ക് …
മുട്ടുമ്പോഴല്ലേ .. അപ്പോ ഞാൻ കയറിക്കോളാം കുളിക്കാൻ…
ഫെബി ഇപ്പോ വരും ഷാനു …
അവള് ഞാൻ പറയാതേ വരൂലാ മോളേ … ഞാനാ ഇവിടേന്ന് ഓളോട് പോകാൻ പറഞ്ഞത്.. അവളിപ്പോ പുറത്ത് നമുക്ക് കാവൽ നിൽക്കുന്നുണ്ടാകും..
വാട്ട് ….
ഇത്രേം പ്ലാൻ ഉണ്ടാക്കി നിന്നേ ഞങ്ങൾ ഈ മത്സരത്തിൽ എത്തിച്ചിട്ടുണ്ടേൽ ഓളേ മാറ്റാനാ ൻക് പണി ഷാനാ …
ഓഹോ… നിന്റേ പ്ലാനിംഗ് ഒന്നും അപ്പോ ഇപ്പോഴും കഴിഞ്ഞിട്ടില്ലേ…
അതങ്ങനെയങ്ങ് കഴിയോ ഷാന….
ന്നാ കുളിച്ചിട്ട് വാ…ന്നിട്ട് തരാം ന്റെ ഗിഫ്റ്റ് … ചെല്ല് ചെക്കാ …
ഷാനാ … നമ്മക്ക് ഒന്നുകൂടേ ഒന്ന് കുളിച്ചാലോ ….
അങ്ങനേ നമ്മള് കുളിക്കണില്ല … മോൻ തന്നത്താനേ പോയങ്ങ് കുളിച്ചാൽ മതിട്ടോ….
എന്നും പറഞ്ഞ് ഞാൻ ഓന്റേ മൂക്ക് പിടിച്ചങ്ങ് വലിച്ച് …
മതിയല്ലേ …
ഉം. മതി മതി….
സോപ്പ് …
ബാത് റൂമിൽ ഉണ്ട് …
ബ്രഷ് …
അയ്യടാ… തരൂലാ .
ന്നാ പിന്നേ നീ ഗിഫ്റ്റ് തരുമ്പോ ബോധം കെടാതേ നോക്കണ്ടി വരും മോളേ …
അങ്ങനെയിപ്പോ മോൻ അത്രക്കങ്ങട് വല്യ ഗിഫ്റ്റ് ഒന്നും പ്രതീക്ഷിക്കണ്ടട്ടോ…
ഓഹോ… അങ്ങനേയാണോ … ന്നാ പിന്നേ നീ ഇതങ്ങ് പിടിച്ചോ എന്നും പറഞ്ഞ് .. ചെക്കനങ്ങനേ ഷാനയേ നന്നായി സ്നേഹിക്കാൻ തുടങ്ങി…
ആ…. വിടടാ .. ഉമ്മാ ..ന്റെ ചുണ്ട് … നാറുന്നടാ നാറി… ടാ തെണ്ടീ… വിട്
ആരോട് പറയാൻ … ആ ഏതായാലും കിട്ടിയ ചാൻസ് അല്ലേ… അതും എന്റെ മുത്തിന്റേ കൂടേ.. അപ്പോ ഞാനുമങ്ങ് ആഘോഷിക്കാം എന്ന് തീരുമാനിച്ച് ….
ഞാനെന്റേ കണ്ണുകളേ പതിയേ ഇരുട്ടിലേക്ക് കൊണ്ട് പോയി…
എന്റേ അധരങ്ങൾ അവനേ ചേർത്ത് പിടിച്ചു…
ഞങ്ങളുടേ കാലുകൾ തമ്മിൽ പരസ്പരം ഒന്നായി മാറാൻ തുടങ്ങി…
എന്റേ ചുണ്ടുകൾ അവന്റേ ചുണ്ടുകൾക്കിടയിലൂടേ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു…
ഇരു നാവുകളും പരസ്പരസ്പർശനമെന്തെന്ന് അറിയാൻ തുടങ്ങി….
ഞങ്ങളിലേ ഉമിനീര് പോലും ഞങ്ങളിൽ അലിഞ്ഞു ചേർന്നു…
കുറച്ചു നേരത്തേക്ക് ഞങ്ങൾക്ക് ഞങ്ങൾ ടേത് മാത്രമായ ഒരു ലോകത്തേ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞു….
അങ്ങനേ എല്ലാം ആസ്വദിച്ച് കൊണ്ട് നിൽക്കുന്നതിനിടയിലായിരുന്നു എന്റേ കണ്ണുകൾ ഈറനണിയാൻ തുടങ്ങിയത്…..
ആ ജല കണികകൾ ഷാനുവിൽ സ്പർശിതമായപ്പോയായിരുന്നു അവൻ എന്റേ മുഖത്തേക്ക് പെട്ടെന്ന് നോക്കിയത്…
ഷാനാ … എന്ത് പറ്റീ… നീയെന്താ കരയുന്നത്..
ഷാനു … അത് പിന്നേ… നമ്മള് ഈ ചെയ്യുന്നത് തെറ്റല്ലേടാ … നമ്മളേ കാക്കുമാര് അവര് നമ്മളേ വിശ്വസിച്ചിട്ടല്ലേ ഇത്രയും സ്വാതന്ത്യം ഒക്കേ തരുന്നത്…. അത് നമ്മളായിട്ട് നഷിപ്പിക്കല്ലേ ചെയ്യുന്നത്…
എന്ന് പറഞ്ഞതും ഷാനുവും എന്തൊക്കെയോ ചിന്തിച്ച് കൂട്ടാൻ തുടങ്ങി…
സോറി ഷാനാ … നീ പറഞ്ഞത് ശരിയാ … അവർക്ക് നമ്മളോടുള്ള വിശ്വാസം അത് നമ്മൾ തന്നേ തകർക്കുകയാണ്… ഇനിയുണ്ടാവില്ല നമ്മളെ ഭാഗത്ത് നിന്നും ഇങ്ങനേ ഒന്നും… ഞാൻ പോയി കുളിച്ചിട്ട് വരാം…..
എന്നും പറഞ്ഞ് ഷാനയുടേ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് അവൻ അവളിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു….
ഈ നിമിഷം ഷാന അവസാനമായിട്ട് അവനേ ഒന്ന് കൂടേ ചേർത്ത് കെട്ടി പിടിച്ച് കൊണ്ട് ഒരുപാട് മുത്തവും വാരി വിതറി അവനേയങ്ങ് പറഞ്ഞയച്ചു…
അവൻ ബാത്റൂമിൽ കയറി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഷാന ഒന്ന് കണ്ണാടിയിൽ നോക്കി ഡ്രസ്സും മുടിയുമൊക്കേ ശരിയാക്കി ഡോർ തുറന്ന് റൂമിന്റേ പുറത്തേക്ക് പോയി…
പുറത്ത് ഡോർ തുറക്കുന്നതും കാത്ത് ഫെബി നിൽക്കുന്നുണ്ടായിരുന്നു…
ആ ഫെബീ നീ ഇവിടേ ഉണ്ടായിരുന്നോ …
പിന്നേയില്ലാതേ ..നീയില്ലാതേ ഞാനൊറ്റക്ക് അവരേ റൂമിൽ പോയിട്ട് പിന്നേ അവർക്കൊക്കേ ഓരോ സംശയം ഉണ്ടാക്കാനാ …
സ്വന്തം കസിനും കൂട്ടുകാരത്തിക്കും വേണ്ടി കാവൽ നിന്ന് കൊടുക്കുന്ന ഒരു സാധനം….
ദേയ് ഷാനാ … എന്നേക്കൊണ്ട് പറയിപ്പിക്കാൻ നിൽക്കല്ലേ….
എന്തോ … നിന്നോട് ഞാൻ പറഞ്ഞോ മിൻഹാ പുറത്തേക്ക് പോകാൻ … നിങ്ങളേ ഒടുക്കത്ത പ്ലാനിങ് കാരണം ഞാനല്ലേ അല്ലെങ്കിലും എപ്പോഴും ശശി ആകുന്നത് …
ഓഹോ… അപ്പോ അതും പറഞ്ഞോ ആ തെണ്ടീ… ഓനിങ്ങോട്ട് ഇറങ്ങി വരട്ടെ . കാണിച്ചു കൊടുക്കാം ഞാൻ ….
അയ്യേ… അതൊക്കെ മോശമല്ലേ ഫെബീ… അതും ഓനേ സ്വന്തമാക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ മുന്നിൽ വെച്ച് …
ഛീ പോടീ …അതൊക്കേ പോട്ടേ… എന്തായിരുന്നു അകത്ത് പരിപാടി .
അകത്തോ …. വാ പറഞ്ഞെരാ …..എന്നും പറഞ്ഞ് ഫെബിയേയും വിളിച്ച് അകത്തേക്ക് കൂട്ടി കൊണ്ട് പോയി അവൾക്കും കൊടുത്ത് കെട്ടിപ്പിടിച്ച് ഒരുമ്മ…
അയ്യേ ..അത്രേ ഉള്ളൂ…
ഉം. ബെസ്റ്റ് …. ഒന്ന് പോടീ ഫെബീ… എന്തേയ് മോളേ അത് പോരായിരുന്നോ…
ഞാൻ കുറച്ചു കൂടേ പ്രതീക്ഷിച്ചു പോയി ഷാനാ…. ഉം സാരല്ല സമയമുണ്ടല്ലോലേ …
ടീ.. ഫെബീ.. നിന്നേ ഞാൻ ഉണ്ടല്ലോ…. എന്നും പറഞ്ഞ് ഓളേ അടിക്കാൻ ഓഞ്ഞിയതും പെണ്ണ് ആ റൂമിലൂടേ അങ്ങോട്ടുമിങ്ങോട്ടുമൊക്കേ ഓടാൻ തുടങ്ങി… ഷാനാ അവളുടേ പുറകിലും …
അതിനിടയിൽ പെട്ടന്നായിരുന്നു തോർത്തു മുണ്ടുമുടുത്ത് ഷാനു കുളിയും കഴിഞ്ഞ് പുറത്തേക്ക് വന്നത്…
ഫെബി വേഗം ഷാനക്ക് പിടി കൊടുക്കാതേ ഷാനുവിന്റേ ബാക്കില് പോയങ്ങ് നിന്ന് …
അവർ രണ്ടുപേരുടെയും ഇടയിൽ ഷാനുവിനേ ഒരു തടസ്സമാക്കി നിർത്തിക്കൊണ്ട് ഫെബി അവനേ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കളിക്കാൻ തുടങ്ങി…
അങ്ങനേ ഫെബിയുടേ മുന്നിൽ നിന്നും ഷാനുവിനേ പിടിച്ച് മാറ്റാൻ ഷാന ഒരുപാട് ശ്രമം നടത്തിയെങ്കിലും അതിനവൾക്ക് കഴിഞ്ഞില്ല…
എന്നാൽ ഷാനുവും അവരേ ഇടയിൽ നിന്നും രക്ഷപ്പെടാൻ പരമാവധി ശ്രമിക്കുന്നുണ്ട്… പക്ഷേ ഫെബി വിട്ട് കൊടുക്കുന്നുമില്ല…
അങ്ങനേ അതിനിടയിൽ പ്രതീക്ഷിക്കാതേയായിരുന്നു ഫെബി ഷാനുവിനേ ഷാനക്ക് നേരേ പിടിച്ച് കൊണ്ടങ്ങ് തള്ളിയത് …
ദേയ് കിടക്കുന്നു ഷാനയേ കെട്ടിപ്പിടിച്ച് കൊണ്ട് ഷാനു നിലത്ത് ….
ഈ വീഴ്ച്ചയിൽ എപ്പോഴത്തതിൽ നിന്നും വെറൈറ്റിയായി കൊണ്ട് ഷാനയുടേ ഊരക്കിട്ട് ചെറുതായിട്ടൊരു എട്ടിന്റേ പണിയും കിട്ടി….
എന്നാൽ ഷാനു ഇതൊന്നും അറിയാതേ അവിടേ തന്നേ കിടക്കുകയാണ്… ചെക്കൻ പിന്നേ അവസരം കിട്ടിയാൽ പെണ്ണിനേ വെറുതേ വിടൂലല്ലോ…
അവളാണേൽ അവനേ പിടിച്ച് മാറ്റാനൊക്കേ നോക്കുന്നുമുണ്ട് ….
മര്യാദക്ക് കുളിച്ച വെള്ളം വരേ മേത്ത്ന്ന് തുടക്കാതേ വന്നിട്ട് ഓനെയുണ്ടോ ഷാനക്ക് പിടിച്ചാൽ കിട്ടണ് ….
പിന്നേ എന്തോ ഷാനക്കും എഴുന്നേൽക്കാൻ തോന്നിയില്ല…
രണ്ടാളും കിടന്ന് ഓരോ അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങിയപ്പോ കുറച്ച് നേരത്തേ ഇത്രേ നടന്നുള്ളൂ എന്ന് ഷാനയോട് ചോദിച്ചതിന് പകരം പലതും കാണേണ്ടിവരും എന്ന് മനസ്സിലാക്കിയ ഫെബി അവരേ പിടിച്ചങ്ങ് മാറ്റി…
പ്രത്യേകിച്ച് ചെക്കൻ നനഞ്ഞ് കൊണ്ട് ഒരു തോർത്ത് മുണ്ടിൽ മാത്രമാണ് ഈ അഭ്യാസങ്ങളത്രയും കാണിക്കുന്നതും…. ആർക്കായാലും മനസ്സ് മാറാൻ അത്രയൊക്കേ മതിയാകുമല്ലോ….
മ്മക്കാണേൽ കണ്ട് നിൽക്കാനും വയ്യ… അല്ലാ ഈ വിചാരവികാരങ്ങൾ എന്ന് പറയുന്നത് അവർക്ക് മാത്രമല്ലല്ലോ , മ്മക്കും ഉണ്ടാവില്ലേ… പിന്നെ പിടിച്ചുമാറ്റാ എന്നല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലല്ലോ.
അങ്ങനേ ഷാനു ഡ്രസ്സ് ഒക്കേ മാറ്റി എല്ലാവരും കൂടേ DJ ക്കൊക്കേ പോയി തകർത്താടിത്തിമിർത്ത് അവസാനം തളർന്ന് കൊണ്ട് പിന്നീട് റൂമിൽ തിരിച്ചെത്തി….
ഇനിയുള്ള ഇവരുടേ അടുത്ത ഒരേ ഒരു ലക്ഷ്യം… നാളത്തേ വീഗാലാന്റിലേ അടിച്ചു പൊളിക്കൽ …
റൂമിലെത്തിയതിന് ശേഷം നാളത്തേ വീഗാലാന്റും ….. ഇന്നത്തേ ദിവസത്തേ രാവിലേ മുതൽ കഴിഞ്ഞു പോയ കാര്യങ്ങളത്രയും ചർച്ചാ വിഷയമായി മാറി അവർക്കിടയിൽ ….
അതിനിടയിലായിരുന്നു ഷാനയുടേ ചോദ്യം…
അല്ലാ മക്കളേ … ഞാൻ ചോദിക്കാൻ വിട്ട് പോയി ….. നിന്റേ വീട്ടിൽ വന്ന അന്ന് മുതൽ നമ്മൾ പറഞ്ഞു തുടങ്ങിയ ഈ പ്രോജക്ടിന്റേ വിഷയത്തിൽ എന്റെ കാക്കുവടക്കം നിങ്ങളെല്ലാവരും എന്റേ ഭാഗത്തായിരുന്നല്ലോ ഫെബീ….
പിന്നേയെന്ന് തൊട്ടാ ഞാനറിയാതേ എനിക്കെതിരേ ഈ പ്രോജക്ടിൽ ഞാൻ പങ്കെടുക്കാൻ വേണ്ടി ഈ ഷാനുവിന്റേ കൂടേ ചേർന്ന് നിങ്ങളെല്ലാവരും കൂടേ കരുക്കൾ നീക്കി തുടങ്ങിയത്…
എങ്ങനെയായിരുന്നു നിങ്ങളേ പ്ലാൻ …
ഹ… നീയത് എന്താ ചോദിക്കാത്തതെന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു ഞങ്ങൾ … ഇപ്പോഴെങ്കിലും ചോദിച്ചല്ലോ…..
നീയെങ്ങനേ നമ്മളേ പ്രോജക്ടിൽ നീ പോലും പ്രതീക്ഷിക്കാതേ എത്തിപ്പെട്ടു… അതല്ലേ നിനക്കറിയണ്ടത്… എന്നാ കേട്ടോ ….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission