Skip to content

മിലൻ – Part 1

milan aksharathalukal novel

“അനു നീ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ? ”

“മ്മ്മ് ”

നാട്ടിലേക്ക് പോകുന്നതിന്റെ അവസാനവട്ട പാക്കിങ്ങിൽ ആയിരുന്നു ഞാൻ,.. അഞ്ചരക്കാണ് ഫ്ലൈറ്റ്,. മുംബൈ ടു കരിപ്പൂർ,..

“മത് ജാവോ യാർ,.. നീയില്ലാതെ ഞാനിവിടെ ബോറടിച്ചു ചാവും !”

ഐഷു, ഐഷ മുഹമ്മദ്‌ എന്റെ റൂം മേറ്റ്‌ ആണ്,. തനികോഴിക്കോട്ടുകാരി,. ഇവിടെ അടുത്തൊരു ഹോസ്പിറ്റലിൽ നേഴ്സ് ആയി വർക്ക് ചെയ്യുന്നു,. നാട്ടിൽ നിന്നേ ഉള്ള പരിചയമാണ് ഐഷുവിനെ,. ഇവിടെ വന്നപ്പോൾ അത് അൽപ്പം കൂടെ ദൃഢമായി,. ചുരുക്കി പറഞ്ഞാൽ മൈ ക്രൈം പാർട്ണർ,…

“ഇനി ഒന്നും മറന്നിട്ടില്ലല്ലോലെ? ” ഞാൻ ഒന്ന് കൂടെ ഉറപ്പ് വരുത്തി,. ഐഷു മുഖം വീർപ്പിച്ചു കൊണ്ട്,. എ. പി. ജെ യുടെ വിങ്‌സ് ഓഫ് ഫയർ എനിക്ക് നേരെ നീട്ടി,.

“എന്താണ് ഐഷു,.. എന്താ നീയിത്ര ഗ്ലൂമി ആയിരിക്കണേ? ”

“നിനക്കെന്നെ ഒട്ടും മിസ്സ്‌ ചെയ്യൂല്ലേ അനു? ”

“പിന്നെ,. മിസ്സ്‌ ചെയ്യാണ്ടാ? ഡെഫിനിറ്റിലി മിസ്സ്‌ ചെയ്യും !” ഞാനത് എന്റെ വാനിറ്റി ബാഗിലേക്ക് വെച്ചു,…

“എങ്കിൽ പിന്നെ പോണോ? ”

“പോവാതെ പിന്നെ? ”

അവൾ ഒന്ന് നിശബ്ദയായി,. പിന്നെ ചോദിച്ചു,.

“സത്യം പറ അനു,. ഇതൊരു ഒളിച്ചോട്ടമല്ലേ? ”

ഞാൻ അവളെ നോക്കി,.. എല്ലാം അറിയാവുന്നവളാണ് എന്നിട്ടും അവൾക്കത് എന്റെ നാവിൽ നിന്ന് തന്നെ കേൾക്കണം,…

“ക്യാബ് ബുക്ക് ചെയ്തിരുന്നു,. ഓൺ ദി വേ ആണ്,.. ഇപ്പൊ എത്തും !”

ഞാൻ കട്ടിലിൽ നിന്നും ട്രോളി ബാഗ് വലിച്ചിറക്കി,.. അവളുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു,.

“നീ വരുന്നില്ലേ ഐഷു എന്നെ യാത്രയാക്കാൻ? ”

“വരാതെ പിന്നെ,. ബെസ്റ്റി ആയിപ്പോയില്ലേ? ”

അതിൽ പരിഹാസം കലർന്നിരുന്നില്ലേ? ബെസ്റ്റി എന്ന വാക്കിനോട് എത്ര മാത്രം നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ല,. എങ്കിലും ഞാനവളോട് വല്ലാതെ ഓപ്പൺ ആയിരുന്നു,. ഈ ഒന്ന് രണ്ടു മാസങ്ങൾക്കിടയിലാണ് അതിനൊരു മാറ്റം വന്നത്,..

ഐഷു,. എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിച്ചു മുന്നിലിറങ്ങി,. ലിഫ്റ്റിൽ നിന്നും അവളൊന്നും മിണ്ടിയില്ല,. അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന് ഞാനും വിചാരിച്ചു,..

“5376 അല്ലേ നമ്പർ? ”

“എന്ത്? ”

“ടാക്സിയുടെ? ”

ഞാൻ ഫോണിൽ നോക്കി ഒന്ന് കൂടെ ഉറപ്പ് വരുത്തി,..

“യെസ് !”

“അതാ ഗേറ്റിന് പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട് !”

ഞങ്ങൾ അവിടേക്ക് നടന്നു,..

എയർപോർട്ടിലേക്കുള്ള യാത്രയിലും ഐഷു നിശ്ശബ്ദയായിരുന്നു,. അതെനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ സമ്മാനിച്ചു,.. ഇനിയും ബലം പിടിച്ചിരിക്കാൻ വയ്യ,. ഒന്നയഞ്ഞു കൊടുത്തേക്കാം,..

“ഐഷുമ്മാ,.. ”

അവൾ അനങ്ങിയില്ല,.. ഞാനവളുടെ കൈ പിടിച്ചു,..

“നീയിങ്ങനെ മിണ്ടാതിരിക്കല്ലേ, എന്തോ പോലെ? ”

“ഞാൻ മിണ്ടണതൊന്നും നിനക്ക് പിടിക്കണില്ലല്ലോ,. അപ്പോൾ സൈലൻസ് ആണ് ബെസ്റ്റ് !”

“പിണക്കമാണോ? ”

“എനിക്കൊരു പിണ്ണാക്കുമില്ല,. നീയൊന്ന് പോയേ!”

ഐഷു അയയുന്ന മട്ടൊന്നും കാണുന്നില്ല,. ശരിയാണ്,. ഒളിച്ചോട്ടം തന്നെയാണ് ഈ യാത്ര,.. രണ്ടു മാസങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഫ്രസ്ട്രേഷനിൽ നിന്നും, ഡിപ്രെഷനിൽ നിന്നുമൊക്കെയുള്ള ഒറ്റമൂലി,. അങ്ങനെയാണ് ഡോക്ടർ നവീൻ ശുക്ള ഈ യാത്രയെ വിശേഷിപ്പിച്ചത്,.

“അനു,.. ഇഷാൻ എന്നെ വിളിച്ചിരുന്നു ”

അവൾ മടിച്ചു മടിച്ചു പറഞ്ഞു,..

“എന്തിന്? ”

“നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞു !”

” ഇത്രയൊക്കെ കണ്ടതും ചെയ്തു കൂട്ടിയതും മതിയായില്ലേ അയാൾക്ക്? ”

“അനു ഇഷാന് നിന്നോട് സംസാരിക്കാനുണ്ട് !”

“എന്റെ പൊന്ന് ഐഷു,. നീ അവന്റെ വക്കാലത്തുമായാണ് എന്റെ കൂടെ വന്നതെങ്കിൽ,. നീ മിണ്ടാതിരിക്കുന്നത് തന്നെയാ നല്ലത്,. എനിക്ക് അവനോടും അവനെക്കുറിച്ചും സംസാരിക്കാൻ താല്പര്യമില്ല, സോ നീ വീണ്ടും വീണ്ടും,. ഇഷാൻ, ഇഷാൻ എന്നും പറഞ്ഞോണ്ട് വരണമെന്നില്ല !”

ഐഷുവിന് അത് നന്നായിക്കൊണ്ടുവെന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി,. അല്ലെങ്കിലും ഇവൾക്കിപ്പോൾ ഇഷാനെക്കുറിച്ച് പറയേണ്ട വല്ല കാര്യവുമുണ്ടോ?

ഇഷാൻ ചതുർവേദി,. എന്റെ കൊള്ളീഗ്,. അതിലുപരി എന്റെ,…

“ഹീ ചീറ്റഡ് മി,. ഒരുപാട് ഞാൻ വിശ്വസിച്ചിരുന്നു അവനെ !” അതുപറയുമ്പോൾ എന്റെ ശബ്ദമിടറി,. ഹൃദയം തകരുകയായിരുന്നു,.
അവൾ ഒന്നും മിണ്ടിയില്ല,.

“അയാം സോറി ഐഷു !”

ഐഷു പ്രതികരണമില്ലാതെ പുറത്തേക്ക് നോക്കിയിരുന്നു,…

ഇഷാന് വേണ്ടിയാണല്ലോ ഈ നിശ്ശബ്ദതയെന്നോർത്തപ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി,. അവനു വേണ്ടിയാണ് ഞാനീ മാനസിക പ്രയാസങ്ങളൊക്കെത്തന്നെയും അനുഭവിക്കുന്നത്,..

ഇറങ്ങിയപ്പോഴും ഐഷുവിന്റെ മുഖം കനത്തിൽ തന്നെയിരുന്നു,.. ഞാൻ പറഞ്ഞത് അവളെ ഹർട്ട് ചെയ്തുകാണും,. എങ്കിലും മിണ്ടാതിരിക്കാൻ മാത്രം വലിയ തെറ്റാണോ അത്, അതോ ഇനിയവൾക്ക് പറയാനുള്ളത് മൊത്തം ഇഷാനെക്കുറിച്ചാണോ?

“ഐഷു” ഞാനവളുടെ കൈ പിടിച്ചു !

അവളുടെ പ്രതീക്ഷിക്കാതെയുള്ള ആലിംഗനം ഒരു നിമിഷത്തേക്ക് എന്നെ സ്തബ്ധയാക്കികളഞ്ഞു,..

“നീ ഇനിയും എഴുതണം അനു,.. ”

എഴുത്ത്,.. എഴുത്തിനെക്കുറിച്ചാണോ ഐഷുവിന് സംസാരിക്കാനുള്ളത്,. അക്ഷരങ്ങളും ഞാനും തമ്മിൽ പിണങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു,.. രണ്ടല്ലേ ആയുള്ളൂ,. അതിൽ എന്താണിത്ര അത്ഭുതപ്പെടാണെന്നാവും എല്ലാവരും ചിന്തിക്കുന്നത്? പക്ഷേ കാര്യം അതീവ ഗുരുതരമാണ്,…

“കഴിഞ്ഞത് കഴിഞ്ഞു,. അതിന്റെ പേരിൽ നീ നിന്റെ കഴിവുകൾ നശിപ്പിക്കരുത്…. എന്തൊക്കെ സംഭവിച്ചോ അതൊക്കെ സംഭവിച്ചു കഴിഞ്ഞതാണ്,. നമ്മൾ അതൊക്കെ ഡീൽ ചെയ്തതാണ്,. എന്നിട്ടും നീ അതിൽ തന്നെ കിടന്ന് വട്ടം ചുറ്റുന്നു ”

“ശരിയാ ഐഷു,. നിനക്ക് പറയാൻ ഈസിയാ,. വട്ടം ചുറ്റിക്കൊണ്ടിരിക്കുക തന്നെയാ ഞാൻ,. ഞാനെത്രമാത്രം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് നിനക്ക് പറഞ്ഞാൽ മനസിലാവില്ല,.. യൂ നോ വൺ തിങ്,. മുംബൈയിലെ വൺ ഓഫ് ദി ബെസ്റ്റ് സൈക്കോളജിസ്റ്റ് നവീൻ ശുക്ലയുടെ പേഷ്യന്റ് ആണ് ഞാൻ,.. ഡിപ്രഷന് വേണ്ടി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗി !”

അത് പറയുമ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടിരുന്നു,.. ഐഷു എന്നെ ചേർത്ത് പിടിച്ചു,…

“ഇറ്റ്സ് ഓക്കേ,.. ഐ നോ ദാറ്റ്‌,.. അതിന്റെ ഭാഗമായിട്ടല്ലേ ഈ യാത്രയും,.നിന്റെ ഒരു മൈൻഡ് സെറ്റിനും നാട് തന്നെയാ നല്ലത്,. ലെറ്റ്‌സ് ഹോപ്പ് ഫോർ എ മിറാക്കിൾ,.. അനുപമ മേനോൻ എഴുത്തിലേക്ക് തിരിച്ചു വരുന്നു എന്നൊരു വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ആരാധിക മാത്രമാണ് ഇപ്പോൾ ഞാൻ,.. പെട്ടന്ന് തന്നെ സംഭവിക്കട്ടെ !”

ഞാനവൾക്ക് നേരെ വിരസമായി പുഞ്ചിരിച്ചു,..

“ഐഷു,.. ടൈം ആയി !”

“ഓക്കേ,.. ബൈ ! ഞാൻ പറഞ്ഞത് പോലെ ഒരു അത്ഭുതം സംഭവിക്കട്ടെ,… ”

“മിസ്സ്‌ യൂ യാർ !”

“മിസ്സ്‌ യൂ ടൂ,.. ” ഒരിക്കൽ കൂടെ ഐഷുവിനെ ഹഗ് ചെയ്തു ഉള്ളിലേക്ക് നടന്നപ്പോൾ വല്ലാത്തൊരു നഷ്ടബോധം ഉണ്ടായി,.. ഐഷു കാരണമാണ് ഞാൻ പിടിച്ചു നിന്നത് പോലും,…

*********

“അനുപമ മേനോൻ? ” അടുത്തിരുന്ന സഹയാത്രിക എന്നെ നോക്കി ചോദിച്ചു,…

“യെസ് !”

“ഐ ‘ആം വൈഷ്ണവി ബാലചന്ദ്രൻ,… ”
ആവേശത്തോടെ അവൾ എനിക്ക് നേരെ കൈ നീട്ടി,. ഊർജസ്വലയായവൾ,… എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിന്റെ ഇളപ്പമുണ്ടാകണം

“ഹലോ !”

“ഞാൻ മാഡത്തിന്റെ ഭയങ്കര ഫാൻ ആണ്,.. ബുക്സ് എല്ലാം വായിച്ചിട്ടുണ്ട്,.. ഒരുപാട് ഇഷ്ടമാണ് സ്റ്റോറീസ് ഒക്കെ !”

അപ്പോൾ മലയാളിയാണ്,.. ആരാധിക,… പണ്ടത്തെപ്പോലെയല്ല ആരാധകരെ കാണുമ്പോൾ ഇപ്പോൾ ഒരു ഭയമാണ്,.. എങ്കിലും ഞാൻ അവൾക്ക് നേരെ പുഞ്ചിരിക്കാൻ ശ്രമിച്ചു,… ഇനി ജാഡയാണെന്ന് തോന്നരുതല്ലോ,.. ഒരു ചീത്തപ്പേര് ഉണ്ടായതിന്റെ ആഘാതം ഇതുവരെ എന്നെ വിട്ട് പോയിട്ടില്ല,.. അപ്പോൾ ഇതുകൂടി,…

“മാഡം നാട്ടിലേക്കാണോ? ”

“മ്മ്മ്,… ”

“ഞാനും കോഴിക്കോടാ, നടുവണ്ണൂര്,… ഇപ്പോൾ മുംബൈയിൽ ഒരു വർക്ക്ഷോപ്പ് ഉണ്ടായിരുന്നു അതിന് പോയതാ !”

“ഓക്കേ,… ”

“പലവട്ടം വിചാരിച്ചിട്ടുണ്ട് മാഡത്തെ നേരിൽ കാണണമെന്ന്,.. ഇതുവരെ നടന്നില്ല,.. ബട്ട്‌ ഇപ്പോൾ,.. ഇറ്റ്’സ് ലൈക്ക് എ ഡ്രീം, അയാം റിയലി ബ്ലെസ്ഡ് ”

ആളിത്തിരി വായാടിയാണ്,.. എന്നെപ്പോലെ തന്നെ,. .

“ഇഫ് യൂ ഡോണ്ട് മൈൻഡ്,.. എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ? ”

അവൾ ബാഗിൽ നിന്നും ബുക്ക് എടുത്ത് നീട്ടിക്കഴിഞ്ഞിരുന്നു,..

“ലവ്, റിജെക്ഷൻ & റിഗ്രെറ്റ് ബൈ കെ & കെ പബ്ലിക്കേഷൻസ് !” ഞാനെഴുതിയ ബുക്ക്,.. എന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം എനിക്ക് നഷ്ടമായത് ഈ ഒരു ബുക്കിന്റെ പേരിലാണ്,…

രണ്ട് മാസം മുൻപ് ടൈംസ് ഡെയിലിയിലെ സൺ‌ഡേ സപ്പ്ളിമെന്റിൽ വന്ന വാർത്തയ്ക്ക് എന്റെ ജീവിതത്തിന്റെ വിലയുണ്ടായിരുന്നു,..

“ഇഷാൻ വാട്ട് ഈസ്‌ ദിസ്‌? ”

ഇന്റർവെൽ സമയത്ത് സഹപ്രവർത്തകർക്കൊപ്പം സൊറ പറഞ്ഞിരുന്ന ഇഷാന്റെ മുന്നിലേക്ക് ടൈംസ് ഡെയ്‌ലിയുടെ കോപ്പി വലിച്ചെറിയുമ്പോൾ,. എനിക്ക് എന്റെ സർവ്വനിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു,…

“ക്യാ ഹുവാ യാർ?

“തുറന്നു നോക്ക് !”

“ഇതിലെന്താ ഇത്ര ചൂടാവാൻ നല്ല കാര്യമല്ലേ, എനിവേ, കൺഗ്രാറ്റ്സ് അനുപമ,.. ഫോർ യുവർ ന്യൂ ബുക്ക് ലോഞ്ച് !” ശ്രീധരൻ സാർ എനിക്ക് നേരെ കൈകൾ നീട്ടി,..

“സാർ,.. അയാം സോറി,. എനിക്ക് ഇഷാനോടൽപ്പം സംസാരിക്കാനുണ്ട്, ഇഫ് യൂ ഡോണ്ട് മൈൻഡ് !”

“യാ ഷുവർ,.. യൂ ക്യാരി ഓൺ !”

“താങ്ക് യൂ സാർ !”

ശ്രീധരൻ സാറും മറ്റുള്ളവരും പുറത്തേക്കിറങ്ങിതന്നു,…

“അനു ആക്ച്വലി,.. ”

“ഇനഫ് ഇഷാൻ,.. നീയൊന്നും പറയണ്ട,.. ഞാനറിയാതെ എന്റെ ബുക്ക് ലോഞ്ച് ചെയ്യാൻ നിനക്കാരാ റൈറ്റ് തന്നത്? ”

“ആക്ച്വലി,. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ, എന്ന് കരുതിയാ, അല്ലാതെ,.. നെഗറ്റീവ് ആയി ഒന്നുമില്ല !”

“എന്നാൽ ഞാൻ നിനക്കൊരു സർപ്രൈസ് തരട്ടെ,.. യൂ വിൽ ബി ഹാപ്പി ആഫ്റ്റർ ഹിയറിംഗ് ദാറ്റ്‌ !”

ഞാൻ ടീവി ഓൺ ചെയ്തതും,. ന്യൂസ്‌ ചാനലിൽ തെളിഞ്ഞു വന്ന ഫ്ലാഷ് ന്യൂസ്‌ കണ്ട് ഇഷാൻ അമ്പരപ്പോടെ എന്നെ നോക്കി,..

“അനൂ ഹൗ ഈസ്‌ ഇറ്റ്,.. ? ”

“ഹാപ്പി ആയില്ലേ? റെയിൻബോ പബ്ലിക്കേഷൻസ് ഫയൽഡ് എ സ്യൂട്ട് എഗൈൻസ്റ്റ് മി,.. ഫോർ ചീറ്റിംഗ് !”

“ബട്ട്‌? ”

“ഞാൻ നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു ഇഷാൻ,.. ആ വിശ്വാസത്തെയാ നീ ഇല്ലാതാക്കിയത്,… നിനക്കൊരു വാക്ക് ചോദിക്കാമായിരുന്നു ഇഷാൻ,.. ഇങ്ങനൊക്കെ ചെയ്യും മുൻപ്,.. ഇപ്പോൾ ഞാനെല്ലാവരുടെയും മുൻപിൽ തെറ്റുകാരി ആയില്ലേ? അത്യാഗ്രഹിയായില്ലേ? ”

“അനു,… നീ റെയിൻ ബോ പബ്ലിക്കേഷൻസുമായി കോപ്പി റൈറ്റ് എഗ്രിമെന്റ് സൈൻ ചെയ്ത കാര്യം എനിക്കറിയില്ലായിരുന്നു,.. അയാം റിയലി റിയലി സോറി യാർ ”

“അതല്ലേ പറഞ്ഞത് നിനക്കെന്നോട് ചോദിക്കാമായിരുന്നുവെന്ന്,. ഒരു സോറി പറഞ്ഞാൽ എല്ലാം തീരുവോ ഇഷാൻ? ”

“നീ വിഷമിക്കാതെ,. എന്തെങ്കിലും ഓപ്ഷൻ ഉണ്ടാവാതിരിക്കില്ലല്ലോ !” ഇഷാൻ എന്റെ കൈ പിടിച്ചു,..

“ഒരു ഓപ്ഷനും ഇല്ല ഇഷാൻ, ബ്രേക്കിംഗ് ന്യൂസ്‌ ആയി ആളുകൾ കൊണ്ടാടുകയാണ്, യുവ എഴുത്ത്കാരി അനുപമ മേനോന്റെ അത്യാഗ്രഹത്തെക്കുറിച്ച്,.. ”

“അനു,.. പ്ലീസ് യാർ,.. നീയിങ്ങനെ ഇമോഷണൽ ആവാതെ,.. നമുക്ക് പരിഹാരം കാണാം !”

“നീ വിചാരിച്ചാൽ എനിക്കെന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു കിട്ടാനൊന്നും പോണില്ല ഇഷാൻ,… ഹൗഎവർ,.. ഇറ്റ്’സ് ഓവർ,.. നമുക്കിടയിലെ എല്ലാ റിലേഷനും,.. ഇവിടെ വെച്ച് തീരുന്നു !”

ഇഷാനോട്‌ ഞാൻ ചെയ്തത് എടുത്തുചാട്ടമാണെന്നേ പലർക്കും തോന്നുകയുള്ളൂ,. എന്നാൽ ആ ഒരു ഇഷ്യുവിന്റെ പേരിൽ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കരിയർ ആയിരുന്നു,.

ഇഷാനോട്‌ ഗുഡ് ബൈ പറഞ്ഞിറങ്ങിയപ്പോൾ, ഒപ്പം വേണ്ടെന്ന് വെക്കേണ്ടി വന്നത് ടൈംസ് ഡെയിലിയിലെ സബ് എഡിറ്റർ പോസ്റ്റ്‌ കൂടെയായിരുന്നു,..

. റെയിൻ ബോ പബ്ലിക്കേഷൻസിന് നല്ലൊരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു..

ഒടുവിൽ കോപ്പി റൈറ്റ്, കെ & കെ തന്നെ സ്വന്തമാക്കി,.. വിവാദങ്ങൾ ബുക്കിന്റെ ഹൈപ് കൂട്ടിയപ്പോൾ, അനുപമ മേനോൻ എന്ന എഴുത്തുകാരി വായനക്കാരുടെ മുൻപിൽ ചെറുതാവുകയായിരുന്നു,….

“മാഡം !”

ഞെട്ടലോടെ ഞാൻ വൈഷ്ണവിയെ നോക്കി,.. ബുക്ക് വാങ്ങി കയ്യിൽ വെച്ചിട്ട് നേരമേറെയായി,.. ഇതുവരെ സൈൻ ചെയ്തില്ല,…

“ഓ,.. സോറി !” സൈൻ ചെയ്ത ശേഷം അവളെ ഞാനത് തിരികെ ഏൽപ്പിച്ചു,.. പിന്നീട് അവൾ കൂടുതലൊന്നും എന്നോട് ചോദിച്ചില്ല,. അതൊരു കണക്കിന് നന്നായെന്ന് എനിക്കും തോന്നി,.. സൈലൻസ് ആണ് ഞാനും ആഗ്രഹിച്ചത്,.. ഞാൻ പതിയെ കണ്ണുകളടച്ചു,

********

എയർപോർട്ടിൽ നിന്നും പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ഞാൻ നടത്തിനല്പം വേഗത കൂട്ടി,.. കാരണം എനിക്ക് ആളുകളെ ഫേസ് ചെയ്യാനുള്ള ധൈര്യം നഷ്ടപ്പെട്ടിരുന്നു,. അത് കൊണ്ട് ഞാൻ ഈയിടെയായി ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങുക കൂടി പതിവില്ലായിരുന്നു,.. കാരണം ആളുകൾ എന്നെ നോക്കി നിന്ന് അടക്കം പറഞ്ഞിരുന്നു,.. ചുറ്റും എനിക്ക് നേരെ മൂർച്ചയേറിയ കഠാരകളുമായി പാഞ്ഞടുക്കുന്നവരെപ്പോലെയാണ് ആളുകളെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നത്,…

ഇവിടെ എത്ര പേർക്ക് എന്നെ അറിയാം എന്നതിനേക്കാൾ ഏറെ എന്നെ ഭയപ്പെടുത്തിയത് അവരുടെ തുറിച്ചുനോട്ടങ്ങളായിരുന്നു, നോക്കിയിരുന്നോ? ആവോ അറിയില്ല എങ്കിലും എനിക്കങ്ങനെ തോന്നി,. ഞാനെന്തോ വലിയ തെറ്റ് ചെയ്തെന്നപോലെ,…

“മാഡം !” ആ ശബ്ദം എനിക്ക് പരിചയം ഉണ്ട്,. വൈഷ്ണവിയാണ്,. എനിക്കെന്തോ നിൽക്കാതിരിക്കാൻ കഴിഞ്ഞില്ല,…

“ഇത് മാഡത്തിന്റെയാ,. എഴുന്നേറ്റപ്പോൾ സീറ്റിൽ വീണതാ !” അവൾ ഒരു കീ ചെയിൻ എനിക്ക് നേരെ നീട്ടി,…

അതെനിക്ക് ഇഷാൻ സമ്മാനിച്ച പിറന്നാൾ സമ്മാനമായിരുന്നു,… വാങ്ങിക്കണോ ഒരു നിമിഷം ഞാൻ ചിന്തിച്ചു,…

“താങ്ക്സ് !”

അവൾക്ക് ഇനിയും എന്നോടെന്തോ ചോദിക്കാനുണ്ടെന്ന് തോന്നി,..

“എന്താ വൈഷ്ണവി? ”

“ക്യാൻ ഐ ടേക്ക് എ സെൽഫി വിത്ത്‌ യൂ? ” മടിച്ചു മടിച്ച് അവൾ ചോദിച്ചു,….

എന്തോ എതിർത്തു പറയാൻ തോന്നിയില്ല,…

“യാ ഷുവർ !”

അവളെന്നോട് ചേർന്നു നിന്നപ്പോൾ ഒരു പോസറ്റീവ് എനർജി എനിക്ക് ചുറ്റുമുള്ളതായി എനിക്ക് തോന്നി,…

“താങ്ക് യൂ മാം !”

ഞാൻ അവൾക്ക് നേരെ പുഞ്ചിരിച്ചു,..

“എനിക്കറിയാം ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്,.. ”

“ഹേയ് ഇറ്റ് ‘സ് ഓക്കേ !”

“ഒരു ഫാൻ ഗേളിന്റെ ആകാംഷ കൊണ്ട് ചോദിക്കുവാ,.. മാഡം ഇനി എഴുതില്ലേ? ”

അവൾക്ക് മുൻപിൽ ഉത്തരമില്ലാതെ ഞാൻ നിന്നു,..

“എന്റെ വീട്ടുകാർക്ക് എന്നെയൊരു ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം,.. എനിക്കാണെങ്കിൽ അതിനൊട്ടും താല്പര്യവും ഇല്ലായിരുന്നു,.. എനിക്കും മാഡത്തെപ്പോലെ മീഡിയ ഫീൽഡിൽ ആയിരുന്നു ഇന്ററസ്റ്റ്,.. പക്ഷേ വീട്ടുകാരോട് അത് തുറന്നു പറയാൻ എനിക്കൊട്ടും ധൈര്യമുണ്ടായിരുന്നില്ല,. അപ്പോഴാ മാഡത്തെക്കുറിച്ച് ഞാൻ ഒരു ആർട്ടിക്കിൾ വായിക്കുന്നത്,. അഡ്മിഷൻ കിട്ടിയിട്ടും മെഡിസിന് പോകാതെ, ജേണലിസം പഠിക്കാൻ പോയ കഥ,.. യൂ ചെയിൻജ്ഡ് മൈ പാത്ത്,.. മാഡം ആയിരുന്നു എന്റെ മോട്ടിവേഷൻ,.. ആ വ്യക്തി എഴുത്തു നിർത്തി എന്നറിഞ്ഞപ്പോൾ,.. ഒരുപാട് സങ്കടം തോന്നി,…

ആരും എന്തും പറഞ്ഞോട്ടെ,.. യുവർ റൈറ്റിംഗ്‌സ് വാസ് ഓസം,.. & പവർഫുൾ,.. വീ നീഡ് യൂ ബാക്ക് !”

അവളെന്റെ കൈ പിടിച്ചു,.. എന്നേക്കാൾ എന്റെ എഴുത്തിനെ സ്നേഹിക്കുന്നത് എന്റെ വായനക്കാരാണ് എന്ന് അപ്പോഴാണ് എനിക്ക് മനസിലായത്,…

“ഞാൻ ശ്രമിക്കാം !”

“ശ്രമിച്ചാൽ പോരാ മാഡം എഴുതണം,.. വീ ആർ വെയ്റ്റിങ് ഫോർ യൂ !”

ഇത്രയും ഇമോഷണൽ ആയ ഒരനുഭവം എന്റെ ഒരു ആരാധകരുമായും എനിക്ക് ലഭിച്ചിട്ടില്ല വൈഷ്ണവി ഈസ്‌ സ്പെഷ്യൽ,..

“മ്മ്മ്,.. ബട്ട്‌ ഡോണ്ട് കാൾ മി മാഡം,.. കാൾ മി, ചേച്ചി ഓർ അനു വാട്ട്‌എവർ യൂ ലൈക്ക്, .. ”

അവൾക്ക് വിശ്വാസമായില്ലെന്ന് തോന്നി,…

“അച്ഛൻ പുറത്ത് വെയിറ്റ് ചെയ്യുകയാണ്,.. ഞാനെന്നാൽ പൊയ്ക്കോട്ടേ !” അവൾ തലയാട്ടി,…

മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തോന്നി,…

******

“അച്ഛാ !”

“വന്നോ എന്റെ കുട്ടി? ”

ആ നെഞ്ചോട് ചേർന്നു നിന്നപ്പോൾ അവിടെ ഞാൻ എഴുത്തുകാരി അനുപമ മേനോൻ ആയിരുന്നില്ല, അച്ഛന്റെ സ്വന്തം അനുകുട്ടിയായിരുന്നു,..

“യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു? ”

“യാ ഇറ്റ് ‘സ് ഗുഡ് !”

“എന്ത് പറയുന്നു നിന്റെ ഐഷു?”

“സുഖാണ് അച്ഛാ !”

“ആ കുട്ടിയെ കൂടെ കൂട്ടാമായിരുന്നില്ലേ? ”

“അവൾക്ക് ലീവ് ഇല്ല അച്ഛാ, അല്ല ഞാൻ പറഞ്ഞ കാര്യമെന്തായി? !”

“കാര്യമൊക്കെ ഓക്കേ ആയി, നിനക്കിഷ്ടപ്പെട്ടോ എന്ന് നോക്ക്,.. ”

“പിക് ഉണ്ടോ? ”

“മ്മ്മ്,.. ടാബിൽ ഉണ്ട് !”

ഞാൻ ടാബ് ഓപ്പൺ ചെയ്തു,…

“വൗ ഇറ്റ്’സ് റിയലി ബ്യൂട്ടിഫുൾ, എവിടെയാ അച്ഛാ ഇത്? ”

“വയനാട്,. മാനന്തവാടിയിൽ !”

അച്ഛനോട് എനിക്ക് താമസിക്കാൻ കാം ആൻഡ് കൂൾ ആയൊരു അന്തരീക്ഷത്തിൽ ഒരു വീട് വേണമെന്ന് പറഞ്ഞിരുന്നു,.. ഇത്ര പെട്ടന്ന് ഓക്കേ ആക്കുമെന്ന് കരുതിയില്ല,.. അതി മനോഹരം,.. തേയില തോട്ടത്തിന്റെ നടുവിൽ ഒരു കോവിലകം ടൈപ്പ് വീട്,..

“ഹൗ മച്ച് ഇറ്റ് കോസ്റ്റ്സ് അച്ഛാ? ”

“അതൊക്കെ എന്തിനാ നീയറിയണേ,.. നമ്മുടെ ജഗന്ധന്റെ കെയറോഫിൽ കിട്ടിയതാ,. ”

“ആഹാ ! അല്ല അമ്മ ഒന്നും പറഞ്ഞില്ലേ? ”

“എന്ത് പറയാൻ? നിനക്ക് വേണ്ടി വാങ്ങിച്ചതാണെന്ന് അമ്മയോട് പറഞ്ഞിട്ടില്ല !”

“പിന്നെന്താ പറഞ്ഞേ? ”

“എന്റെ പേരക്കുട്ടികൾക്ക് ഓടിക്കളിക്കാൻ ഒരു നാലു കെട്ടും നടുമുറ്റവും ഒക്കെ വേണന്നു !”

ഇഷാന്റെ മുഖം പെട്ടന്നാണ് മനസിലേക്കോടിയെത്തിയത്,. വല്ലാത്തൊരു മരവിപ്പ്,… കയ്യിലിപ്പോഴും അവൻ സമ്മാനിച്ച ചെയിൻ ഉണ്ട്,..

“എന്താടാ?”

“ഒന്നൂല്ലച്ഛാ,… എന്തോ ഒരു തലവേദന പോലെ,… ”

“ഹോസ്പിറ്റലിൽ കേറണോ,… ”

“ഹേയ് വേണ്ട കുഴപ്പമില്ല വീട്ടിൽ പോയാൽ മതി !”

“മ്മ്മ് !”

ദൂരെ വലിച്ചെറിയണമെന്ന് പലവട്ടം ആലോചിച്ചിട്ടും ചേർത്ത് പിടിക്കാനാണ് എന്റെ മനസ്സ് പറഞ്ഞത്,…

***********

വീട്ടിൽ ചെന്നപ്പോൾ തന്നെ പ്രതീക്ഷിച്ചപോലെ അമ്മയുടെ വിചാരണയുണ്ടായിരുന്നു,…

“എന്റെ സുമിത്രേ,.. നീയിങ്ങനെ ബഹളം വെയ്ക്കാതെ,… ”

“ഇതൊക്കെ കണ്ട് ഞാൻ മിണ്ടാതിരിക്കണമെന്നാണോ നിങ്ങള് പറയുന്നത്? എത്ര നല്ല ജോലി ആയിരുന്നു അത് !”

“അതവളുടെ ഇഷ്ടമല്ലേ? അവൾക്ക് കംഫർട്ടബിൾ അല്ലാത്തത് കൊണ്ടല്ലേ ജോബ് റിസൈൻ ചെയ്തത്,… ”

“നന്നായി. എന്ത് തോന്നിവാസം ചെയ്താലും നിങ്ങളുണ്ടല്ലോ സപ്പോർട്ട്,.. അവളുടെ ഇഷ്ടമല്ലേ? അവളുടെ ഇഷ്ടം നോക്കി തന്നെയാ മെഡിസിന് കിട്ടിയ അഡ്മിഷൻ വേണ്ടന്ന് വെച്ച് ജേണലിസം പഠിക്കാൻ പോയത്,. ജോലി കിട്ടിയപ്പോൾ അതും മടുത്തു,.. നല്ലതാ അല്ലേൽ തന്നെ കുറേ ചീത്തപേര് ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ,.. മനുഷ്യൻമാരുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥയായി,.. ”

“സുമിത്രേ,… ” അച്ഛൻ ശാസനയിൽ വിളിച്ചു,..

“ആ,. എന്റെ വാ അടപ്പിച്ചോ എപ്പോഴും,… എനിക്കത് വേണം ഇത് വേണം എന്ന് പറഞ്ഞു കരയുമ്പോൾ വാങ്ങിത്തരാൻ നിനക്കൊക്കെ ആളുകൾ ഉള്ളതിന്റെ കുഴപ്പവാ ഇതൊക്കെ, കഷ്ടപ്പാട് അറിഞ്ഞിട്ടില്ലല്ലോ,.. അതെങ്ങനാ ഫുൾ ടൈം എഴുത്ത് എന്നുള്ള ഒരു ഭ്രാന്തല്ലേ ഉണ്ടായിരുന്നുള്ളു,.. രാജി വെച്ചതാവില്ല പറഞ്ഞു വിട്ടതാവും !”

അമ്മ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് കേറി,…

“വിഷമിക്കണ്ടഡോ,.. അമ്മ വിഷമം കൊണ്ട് പറഞ്ഞതല്ലേ എല്ലാം,. മോൾക്ക് തലവേദന ആണെന്നല്ലേ പറഞ്ഞേ,.. പോയി കിടന്നോ,.. അച്ഛന് ടൗണിൽ ഒന്ന് പോണം !”

ഞാൻ തലയാട്ടി,.. റിസൈൻ ചെയ്ത കാര്യം രണ്ടാളോടും മറച്ചു വെച്ചത് തെറ്റാണ്,. അച്ഛന്റെ ഉള്ളിലും വിഷമമുണ്ട്,. പുറത്ത് കാണിക്കാത്തതാണ്,… എടുത്തുചാട്ടമായോ റിസൈൻ ചെയ്തത് ! ലീവ് എടുത്താൽ മതിയായിരുന്നു,.. ഇഷാനോടുള്ള വാശിക്ക്,… അതിലുപരി അവനൊപ്പം വർക്ക് ചെയ്യാൻ എന്നെക്കൊണ്ട് എങ്ങനെ കഴിയാനാണ്,..

റൂം പഴയത് പോലെ തന്നെയുണ്ട്,.. എന്റെ ഇഷ്ടത്തിന് അനുസരിച്ച്,.. എത്രയൊക്കെ വഴക്ക് പറഞ്ഞാലും അമ്മ എന്റെ താല്പര്യങ്ങൾ എല്ലാം കാത്തു സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്,.. ഇത്രയൊക്കെ എന്നെ സ്നേഹിച്ചിട്ടും ടെൻഷനും, വേദനയും മാത്രമേ എനിക്കവർക്ക് നൽകാൻ കഴിഞ്ഞിട്ടുള്ളൂ,…

ഞാൻ കട്ടിലിലേക്ക് വീണു… എന്ത് ചെയ്യാനാണ് എന്നെങ്കിലും ഒരു മാറ്റം അതുണ്ടാവും,.. അതിന് ഞാൻ തന്നെ മനസ്സ് വെക്കേണ്ടതായി വരും,.. അതിനായി എന്റെ പാഷൻ ചിലപ്പോഴെനിക്ക് ഉപേക്ഷിക്കേണ്ടതായി വരും,.. അല്ല ആൾറെഡി അതെന്നെ ഉപേക്ഷിച്ചു കഴിഞ്ഞല്ലോ !”

ഈ മുറിയിൽ എവിടെയോ ആ കുട്ടി അനുപമ ഉണ്ട്,.. കൗമാരക്കാരിയും, യൗവ്വനയുക്തയുമായ അനുപമ ഉണ്ട്,. അമ്മ കാണാതെ പാഠപുസ്തകത്തിന്റെ ഇടയിൽ താളുകൾ ഒളിപ്പിച്ചു കഥകൾ എഴുതിക്കൂട്ടിയ അനുപമയുണ്ട്,.. അതിന് വേണ്ടി തല്ലു കൊണ്ടത്തിന്റെ പാടുകൾ അദൃശ്യമെങ്കിലും തൊലിപ്പുറത്ത് തിണർത്തു കിടപ്പുണ്ട്,…

ഓർമകളിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലുവനായി ഞാൻ ഇമകൾ പൂട്ടി,.. വേദനയുണ്ടെങ്കിലും ആ ഓർമകൾക്ക് ഒരു പ്രേത്യേക സുഖമുണ്ട്,….

എന്റെ ചിന്തകൾക്ക് മുറിവേൽപ്പിച്ചു കൊണ്ട് ഐഷുവിന്റെ കോൾ എന്നെ തേടിയെത്തി,..

“ഹലോ !”

“ഇയ്യ് നല്ല ആളാട്ടോ, എത്തീങ്കിൽ നിനക്കൊന്ന് വിളിച്ചു പറഞ്ഞൂടെ മൊയന്തേ !”

“ഇപ്പൊ വന്നു കേറീട്ടേ ഉള്ളൂഡി !”

“കള്ളം പറയണ്ട നീയ്യ്,.. യാത്രയെങ്ങനെ ഉണ്ടായിരുന്നു? ”

“നന്നായിരുന്നു,…”

“അമ്മേന്റെ കയ്യീന്ന് കണക്കിന് കിട്ടിക്കാണുമല്ലോ ”

“പിന്നില്ലാതെ,. ”

“എന്നിട്ട് എന്താ പ്ലാൻ? ”

“നാട് വിടാൻ തീരുമാനിച്ചു !”

“അല്ല നീയ്യ് ഇവടന്ന് ഇന്നല്ലേ നാട് വിട്ടത്, ഇനി അവിടന്നും നാട് വിടുവാണോ?

“മ്മ്മ് ”

“എങ്ങട്ടാ? ”

“വയനാട് !”

“പൊളിച്ച്,.. അപ്പോൾ യുദ്ധം ഇനി പഴശ്ശിയുടെ മണ്ണിൽ? ”

“യെസ് !”

“എന്നാലേ ഞാൻ പിന്നെ വിളിക്കാട്ടോ,.. ഡ്യൂട്ടിയിലാ !”

“ഓക്കേ ബൈ !”

ഫോണിൽ നോട്ടിഫിക്കേഷൻ കണ്ടാണ് എഫ്. ബി തുറന്നത്,.. ചറപറ നിറഞ്ഞു കിടക്കുന്ന റിക്വസ്റ്റ്കളിൽ വൈഷ്ണവി ബാലചന്ദ്രൻ എന്ന പേരിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു,..

പ്രൊഫൈൽ എനിക്കൊപ്പം എടുത്ത സെൽഫി ആണ്,.. ക്യാപ്ഷൻ ഇങ്ങനെയായിരുന്നു,. “എ മിറാക്കിൾ ഈസ്‌ ആൻ അനതർ നെയിം ഫോർ എഫർട്ട്സ് – പ്രിയ എഴുത്തുകാരി അനുചേച്ചിക്ക് ഒപ്പം ”

ടു ദി ബ്യൂട്ടിഫുൾ യൂ എന്ന കൊറിയൻ സീരീസിലെ ഡയലോഗ്,.. നോക്കാം എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ എന്ന് !”

താഴേക്കുള്ള കമന്റ്‌സ് വായിച്ചു നോക്കാൻ ധൈര്യം കിട്ടിയില്ല,… എന്തായാലും പൊങ്കാല ഉണ്ടാവും,. വെറുതെ എന്തിനാ ചികഞ്ഞു വായിച്ചു മനസ്സ് വിഷമിപ്പിക്കുന്നത്,.. അല്ലേൽ തന്നെ ഉള്ള ഡിപ്രഷന്റെ ആഴം കൂട്ടുന്നത് എന്തിനാണ്?

*********

വെളുപ്പിന് എഴുന്നേറ്റു,. അച്ഛനും അമ്മയ്ക്കും ഒരു കുറിപ്പും എഴുതിവെച്ച് ഞാൻ വീടിന്റെ മതിൽ ചാടി,..അമ്മ അറിഞ്ഞാൽ സമ്മതിക്കില്ല അപ്പോൾ ഇതേ ഉള്ളൂ വഴി,…

എങ്ങനെ പോകും? വണ്ടി എടുത്താൽ ഗേറ്റ് തുറക്കുന്ന ശബ്ദമെങ്ങാനും കേട്ടാൽ തീരും,…

ദേ വരുന്നു മുനീർ, വീട്ടിൽ പത്രമിടാൻ വരുന്ന ചെക്കനാണ്, പത്രമെടുക്കാൻ പോകാനുള്ള വരവായിരിക്കും,. രണ്ടും കല്പിച്ചു അവന് നേരെ ഞാൻ കൈ നീട്ടി,…

“എന്നെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഒന്ന് ഇറക്കാവോ? ”

“ഓ അയിനെന്താ ഇങ്ങള് കേറിക്കോളി,… ”

“താങ്ക് യൂ !”

“ഇങ്ങളപ്പോൾ എന്നാ വന്നത്? ”

“ഇന്നലെ? ”

“ഇപ്പൊ എവിടെക്കാ? ”

“വയനാട്ടിൽ!”

“ബെർതെ പോവാ !”

“ഫ്രണ്ടിന്റെ വീട്ടിൽ !”

മിക്കവാറും നാളെ ഈ ചെക്കൻ വീട്ടിൽ പത്രമിടാൻ വരുമ്പോൾ ആവും എന്റെ തിരോധാനത്തിന്റെ കഥ വീട്ടിൽ അറിയുക ! രംഗങ്ങൾ എന്തൊക്കെയാവും എന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞു,..

രാവിലെ പത്രമിടാൻ വരുന്ന അവൻ,.. പത്രമെടുക്കാൻ വരുന്ന അമ്മ,. അവർ തമ്മിലുള്ള സംഭാഷണം,..

“അല്ല ടീച്ചറെ,. അനുചേച്ചി ഫ്രണ്ടിന്റെ വീട്ടിൽ പോയീക്കണല്ലേ? ”

“ഫ്രണ്ടിന്റെ വീട്ടിലോ? ”

“ആ ഞാനല്ലേ ബസ് സ്റ്റാൻഡിൽ ആക്കിയത് !”

പിന്നെ റൂമിൽ അന്വേഷണമായി ബഹളമായി, ലെറ്റർ കണ്ടെടുക്കലായി,.. കിതനാ മസാ ഹേ ഭായ് ! ഒളിച്ചോട്ടം സൂപ്പറാണ്

“അല്ല അനു ചേച്ചി ഇങ്ങളെന്താ ചിരിക്കണത്? ”

“ഹേയ് ഒന്നൂല്ല,.. ഇവിടെ നിർത്തിയാൽ മതി,.. ”

അവൻ റോഡിന്റെ അരികിൽ ആയി വണ്ടിയൊതുക്കി,…

“താങ്ക് യൂ ഡാ !”

“എന്നാ ശരി ചേച്ചി,.. ഞാൻ പോട്ടേ,… ”

അഞ്ചരക്കാണ് വണ്ടി,.. 5.25,.. സീറ്റ്‌ നേരത്തെ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നു,…

ദേ കിടക്കുന്നു,.. കോഴിക്കോട് മാനന്തവാടി സൂപ്പർഫാസ്റ്റ്,.. ഞാൻ ബസിൽ കയറി സീറ്റ്‌ നമ്പർ നോക്കി,.. വിൻഡോ സീറ്റ്‌ 13 ആണ്,…

ദേ ഒരു വെൽ ഡ്രസ്സ്‌ഡ് മനുഷ്യൻ എന്റെ സീറ്റിൽ ഇരുന്നു അരണ്ട വെളിച്ചത്തിൽ ബുക്ക് വായിക്കുന്നു,..

“ഹലോ, എക്സ്ക്യൂസ് മി,… ”

അയാൾ ഒരേ ഇരിപ്പ് ഇരിക്കുകയാണ്,..
മാന്യതയപ്പോൾ ഡ്രസ്സിങ്ങിന്റെ കാര്യത്തിൽ മാത്രമേ ഉള്ളൂ,..

“ഹലോ,.. മിസ്റ്റർ,.. ദാറ്റ്‌ ഈസ്‌ മൈ സീറ്റ്‌ !”

അയാൾ ബുക്കിൽ നിന്നും തലയുയർത്തി രൂക്ഷമായി എന്നെയൊന്നു നോക്കി,…

(തുടരും )

Click Here to read full parts of the novel

4.6/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!