✍✍ *രചന – ഫർഷാദ് ഷ വയനാട്*
ന്റെ കാക്കുമാരേ… നിങ്ങളൊക്കേയൊന്നിവിടേ വന്നിരുന്നേ. ഞാൻ നിങ്ങളോടൊക്കേ ഒരു കാര്യം ചോദിക്കാൻ വിട്ട് പോയി …..
ടീ ഫെബീ ..വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ച്ച ആദ്യമായിട്ട് നിങ്ങളേ വീട്ടിലേക്ക് ഞാനും ന്റെ കാക്കുവും കൂടേ വന്ന അന്ന് ….
പണ്ട് എനിക്ക് നഷ്ടപ്പെടേണ്ടി വന്ന എന്റേ ഉപ്പച്ചിയുടേ ഓർമ്മകളുള്ള ഞങ്ങളുടേ ആ പഴയ വീട് ഒരിക്കൽ കൂടി കാണാനുള്ള ആഗ്രഹം നിന്നോട് ഞാൻ പറയുകയും ….
നിന്റേ ഫാമിലി റിലേറ്റിവ് ആണ് അവിടേ ഇപ്പോ താമസം എന്നും ആ വീട് കാണിച്ച് തരാമെന്നും പറഞ്ഞ് അവിടേക്ക് കൂട്ടിക്കൊണ്ട് പോവുകയും ….
ആ വീട്ടിൽ വെച്ച് ഞാൻ യാദൃശ്ചികമായി കാണാനിടവന്ന നിന്റേ കസിനായ ഈ ഷാനുവും പിന്നേ ഞാനും പഠിക്കുന്നത് ഒരു ക്ലാസ്സിലാണെന്നും …..
ഇവന് എന്നേ ഒരുപാട് ഇഷ്ടമാണെന്നും ….
ഇവൻ ചെയ്യാൻ പോകുന്ന പ്രോജക്ടിൽ ഓന്റേ കൂടേ പങ്കെടുക്കാൻ വേണ്ടി ഓൻ കാത്തിരിക്കുന്ന ആ പെൺകുട്ടി ഞാനാണെന്നും നിങ്ങൾക്കൊക്കേ പിന്നീട് മനസ്സിലാവുകയും ….
അതിന് ശേഷം അവന്റേ ആഗ്രഹം പോലേ നിങ്ങളും ഞാൻ അവന്റേ കൂടേ പ്രോജക്ടിൽ പങ്കെടുക്കാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചുകൊണ്ട് എന്നേ നിർബന്ധിപ്പിക്കുകയും ചെയ്തു. അല്ലേ സജാദ്ക്ക…
എന്നാൽ ഞാനാ പ്രോജക്ടിൽ പങ്കെടുക്കുന്നില്ലെന്നും അതിന്റേ കാരണം നിങ്ങളോടൊക്കേ വ്യക്തമാക്കുകയും ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാരണങ്ങൾ ശരിയാണെന്ന് മനസ്സിലാക്കി നിങ്ങള് അത് അംഗീകരിക്കുകയും ഞാനതിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചു കൊണ്ട് എന്റേ പക്ഷത്തായിരുന്നല്ലോ നിങ്ങളെല്ലാം ഉണ്ടായിരുന്നത്….
പിന്നേയെന്ന് തൊട്ടാ എന്നേ അറിയിക്കാതേ ഈ പ്രോജക്ടിൽ ഞാൻ പങ്കെടുക്കാൻ വേണ്ടി ഈ ഷാനുവിന്റേ കൂടേ ചേർന്ന് എന്റേ കാക്കു വുൾപ്പെടേ നിങ്ങളെല്ലാവരും കരുക്കൾ നീക്കി തുടങ്ങിയത്…
എങ്ങനെയായിരുന്നു നിങ്ങളേ പ്ലാൻ …
ഹ… നീയത് എന്താ ചോദിക്കാത്തതെന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു ഞങ്ങൾ … ഇപ്പോഴെങ്കിലും ചോദിച്ചല്ലോ….. [ ഫെബീ ]
ഫെബീ… എന്തായാലും ഇവളിത് ചോദിച്ച സ്ഥിതിക്ക് ഞാൻ തന്നേ പറയാ…. അതായത് ഷാനാ …..എന്തൊക്കേ സംഭവിച്ചാലും ….. ആരൊക്കെ പറഞ്ഞാലും ….ഒരിക്കലും പങ്കെടുക്കുകയില്ലെന്ന് തീരുമാനിച്ച ഈ പ്രോജക്ടിൽ അവസാനം ഒട്ടും പ്രതീക്ഷിക്കാതേ എങ്ങനേ നീയെത്തിപ്പെട്ടു… അതല്ലേ നിനക്കറിയണ്ടത്… എന്നാ കേട്ടോ …. [ ഷാനു ]
നിന്റേ ബർത്ത്ഡേ ആഘോഷത്തിന്റേ തലേ ദിവസം ഓർക്കുന്നുണ്ടോ മോളേ ഷാനാ ……
നീ നേരത്തേ പറഞ്ഞത് പോലേ നിങ്ങൾ താമസിച്ച നിങ്ങളുടേ പഴയ വീട്ടിൽ ഇപ്പോൾ ഞാനാണ് താമസിക്കുന്നതെന്നറിയാതേ ആ വീട്ടിൽ യാദൃശ്ചികമായി എന്നേ കാണേണ്ടി വന്ന അതേ ദിവസം …..
ഒരുപാട് പ്രാവശ്യം നിൻറെ മുഖം കാണാൻ ഞാൻ ആഗ്രഹിച്ചെങ്കിലും ഒരിക്കൽ പോലും ഹിജാബിനാലല്ലാതേ എന്റേ മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കുകയും …..
എന്നിട്ടും മറ്റാരെക്കാളും എത്രയോ പതിൽ മടങ്ങ് നിന്നേ ഞാൻ എങ്ങനെയോ സ്നേഹിച്ചു പോവുകയും …… എന്നും ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടുകയും ചെയ്ത എന്റേ ആ ഷാനയാണ് ഇന്ന് രാവിലേ എനിക്കൊരു പിടിയും തരാതേ ….നിന്റേ മുഖം ഹിജാബിനാൽ മറക്കപ്പെടാതേത്തന്നേ …. ഫെബിയുടേ ഫ്രണ്ട് ആണെന്നും പറഞ്ഞ് പരിചയപ്പെടുത്തി കൊണ്ട് എന്റേ വീട്ടിൽ വന്നു എന്നോട് അടിയും ഉണ്ടാക്കി ഇറങ്ങി പോയതെന്ന് മിൻഹയുടേ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയെടുക്കേണ്ടി വന്ന അതേ ദിവസം …..
അവസാനം അന്ന് വൈകുന്നേരം ഞാൻ ഫെബിയുടേ വീട്ടിലേക്ക് വരികയും അവിടേ വെച്ച് ഒരു ഹിജാബിനേയും കൂട്ടുപിടിക്കാതേത്തന്നേ പരസ്പരം മുഖത്തോട് മുഖം നോക്കി എന്റേ ഷാനയാണ് എനിക്ക് മുന്നിൽ ഈ ഇരിക്കുന്നതെന്ന് നിനക്ക് തുറന്ന് സമ്മദിക്കേണ്ടി വന്ന ആ ദിവസം …
നമ്മൾ രണ്ട് പേരും നമ്മളേ പരസ്പരം മനസ്സിലാക്കി കഴിഞ്ഞതിൽ ഒരുപാട് സന്തോഷിച്ച് കൊണ്ട് ഫെബിയുടേ ഇരു തോളിലും ചാഞ്ഞിരുന്ന് കൊണ്ട് കഴിഞ്ഞു പോയ പല കാര്യങ്ങളും ചർച്ച ചെയ്ത അതേ ദിവസം …
ചർച്ചക്കിടയിൽ നമുക്ക് രണ്ട് പേർക്കുമിടയിൽ ഒരു വില്ലത്തിയുണ്ടെന്നും ആ വില്ലത്തിയാണ് മിൻഹായെന്നത് നിങ്ങളിൽ നിന്നും ഞാനറിയാനിടയായി വന്ന ആ ദിവസം ….
അന്ന് നിങ്ങളേ അടുത്ത് നിന്നും എന്റേ വീട്ടിലേക്ക് നടന്ന് പോയ എന്റേ മനസ്സിലേ ചിന്തകൾ മുഴുവനും ഇനിയങ്ങോട്ട് മിൻഹയേ എങ്ങനേ നേരിടും എന്നുള്ളതായിരുന്നു…
ഷാന മിൻഹയേ വിശ്വസിച്ച് കൊണ്ട് അവളുടേ ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങൾ അവളോട് തുറന്ന് പറയുകയും എന്നാൽ മിൻഹ അവളുടേ സ്വന്തം നിലനിൽപ്പിന് വേണ്ടി അത് മുതലെടുക്കുകയും ചെയ്തപ്പോൾ എനിക്കൊരു കാര്യം നിങ്ങൾ പറഞ്ഞപ്പോൾ തന്നേ ഉറപ്പായിരുന്നു….
മിൻഹ അവളുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടി എന്ത് തരംതാഴ്ന്ന പ്രവർത്തിയും സ്വീകരിക്കുമെന്ന് …..
അപ്പോ പിന്നേ അവളുടേ ഭാഗത്തുനിന്നും ഒരു പ്രശ്നവും സംഭവിക്കാതെ ഷാനയേ ഞാൻ എങ്ങനെ ഈ പ്രോജക്ടിൽ ഉൾപ്പെടുത്തും….
അതിന് വേണ്ടി എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിച്ചു കൊണ്ടെന്റേ വീട്ടിലേക്ക് നടന്നു നീങ്ങുന്നതിനിടയിലായിരുന്നു സജാദ്ക്ക കാറിന്റേ ഹോണും മുഴക്കി എനിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്…..
സജാദ്ക്കയുടേ വീട്ടിൽ ഉള്ളത് എന്റേ ഷാനയാണെന്നത് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞതിന് ശേഷം തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴിയാണെന്ന് മൂപ്പർക്ക് മനസ്സിലായപ്പോൾ …..
ഈ സജാദ്ക്കയുൾപ്പെടേ നിങ്ങളെല്ലാവരും എന്നോട് മറച്ച് വെച്ച ……ഞാൻ പ്രോജക്ടിന് വേണ്ടി കാത്തിരിക്കുന്ന …..എന്റേ ഷാനയാണ് അവളെന്ന ആ കള്ളത്തരം ഞാൻ പൊളിച്ചതിൽ മൂപ്പരുടേ മുഖത്ത് നല്ല സന്തോഷമായിരുന്നു എനിക്ക് അവിടേ വെച്ച് കാണാൻ കഴിഞ്ഞത് …
പോരാത്തതിന് മൂപ്പരും ഷാനയേ എങ്ങനെ ഈ പ്രൊജക്ടിൽ മത്സരിപ്പിക്കും എന്ന് ആലോചിച്ചു കൊണ്ടുള്ള വരവാണെന്ന് പറഞ്ഞപ്പോൾ ഷാനയേ മത്സരിപ്പിക്കാൻ വേണ്ടി മൂപ്പരേയും കൂട്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു……
അങ്ങനേ ഓരോന്ന് സംസാരിച്ച് കൊണ്ട് മൂപ്പരേ കാറിൽ കയറി ഞങ്ങൾ എന്റേ വീട്ടിലേക്ക് പോവുകയും അവിടേ വെച്ചുള്ള സംസാരത്തിനിടയിലായിരുന്ന സജാദ്ക്കയുടേ പ്രതീക്ഷിക്കാതേയുള്ള ചോദ്യം…
ഷാനാ അപ്പോ നാളേ മുതൽ പ്രോജക്ടിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചോടാ എന്ന് …
അപ്പോഴാണ് ഞാനും ആ കാര്യം ചിന്തിച്ചത് ….
നാളേ എന്റേ വീട്ടിൽ എത്തുന്ന ഞങ്ങളുടേ ശത്രു മിൻഹക്ക് കൊടുക്കാൻ വേണ്ടി ഞാനും ഷാനയും ഫെബിയും ഒരുക്കിയിട്ടുള്ള എട്ടിന്റേ പണികളും ….
ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞതിന്റേ സ്നേഹപ്രകടനങ്ങളും അല്ലാതേ ഇത്രയും കാലം തന്റേ മുഖത്തേ മുറിപ്പാടുകളേച്ചൊല്ലി പ്രോജക്ടിൽ പങ്കെടുക്കുകയില്ല എന്ന് പറഞ്ഞ ഷാന ഇനിയങ്ങോട്ടും പ്രോജക്ടിൽ അവളുടേ പഴയ തീരുമാനത്തിൽ തന്നേ ഉറച്ചുനിൽക്കുമോ എന്നത് അവളോട് ചോദിക്കാൻ വിട്ട് പോയി എന്ന കാര്യം എനിക്കോർമ്മ വന്നത്….
അങ്ങനേ ആ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ വേണ്ടിയും സജാദ്ക്കാക്ക് എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞതിന്റേ അടിസ്ഥാനത്തിൽ ആയിരുന്നു മൂപ്പരേ കൂടേ എന്റേ വീട്ടിൽ നിന്നും അവരുടേ വീട്ടിലേക്ക് ഞാൻ പോയത്.
അവിടേയെത്തിയപ്പോൾ നാളത്തേ ദിവസം ഷാനയുടേ ബർത്ത്ഡേയാണെന്നും അത് ഒത്തിരി വർഷങ്ങൾക്ക് ശേഷം നാളേ എല്ലാവർക്കും കൂടേ അടിപൊളിയായി ആഘോഷിക്കണമെന്നും അവൾക്കായ് നല്ലൊരു സർപ്രൈസ് ഗിഫ്റ്റ് റെഡിയാക്കണമെന്നും എന്നോടും ഫെബിയോടുമായി സജാദ്ക്ക പറഞ്ഞപ്പോൾ പിന്നീടുള്ള ചിന്തകളും പ്ലാനിങുമൊക്കേ അതിനേ കുറിച്ചുള്ളതായിരുന്നു.. ….
അങ്ങനേ ഒരുപാട് നേരത്തേ ഒത്തിരി ആലോചനകൾക്ക് ശേഷമാണ് എനിക്ക് തോന്നിയത് ഷാനക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സർപ്രൈസ് ഗിഫ്റ്റ് നാളേ രാവിലേ അവൾ എഴുന്നേറ്റ് കൊണ്ട് കണ്ണ് തുറക്കപ്പെടുമ്പോൾ ഷാന ഉണ്ടാകേണ്ടത് അവരുടേ പഴയ വീട്ടിലേ അവൾടേ ഉപ്പയുടേ ഓർമ്മകളുള്ള എന്റേ ഇപ്പോഴത്തേ വീട്ടിലേ അവളുടേ പഴയ റൂമിലായിരിക്കണമെന്നും വർഷങ്ങൾക്ക് മുമ്പ് അവർക്ക് ആ വീട് നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് അവർ നടത്തിയ അവസാനത്തേ ആ ബർത്ത് ഡേ സെലബ്രേഷൻ ഒന്നുകൂടേ റീക്രിയേറ്റ് ചെയ്യണമെന്നും ….
ഒരു പക്ഷേ അതായിരിക്കണം അവൾക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ സർപ്രൈസ് ഗിഫ്റ്റ് എന്ന് എന്റേ മനസ്സ് എന്നോട് തന്നേ പറഞ്ഞു.
ഈ ഒരു തീരുമാനം അവിടെ വെച്ച് എല്ലാവരെയും അറിയിക്കുകയും എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു….
എന്നാൽ എൻറെ മനസ്സിൽ ഇത് കൂടാതെ മറ്റൊരു പ്ലാൻ കൂടെ ഉണ്ടായിരുന്നു …. അത് ആ ഒരു നിമിഷം ഞാൻ മറ്റാരെയും അറിയിച്ചിരുന്നില്ല….
ഷാന പ്രോജക്ടിൽ എന്തൊക്കേ വന്നാലും ആരൊക്കേ നിർബന്ധിച്ചാലും പങ്കെടുക്കുകയില്ലായെന്നും അതിന് വേണ്ടി അവളെ ഇനി നിർബന്ധിക്കരുതെന്നും അവിടേ വെച്ച് ഫെബി ഞങ്ങളോട് പറഞ്ഞപ്പോഴായിരുന്നു ഈ ഒരു ബർത്ത്ഡേ സർപ്രൈസിലൂടേ തന്നേ ഷാനയേ പ്രോജക്ടിൽ എങ്ങനേയെങ്കിലും പങ്കെടുപ്പിക്കാനായിട്ടുള്ള ഒരു സർപ്രൈസും കൂടേ ആരേയും അറിയിക്കാതേ ഞാൻ സ്വയം മനസ്സിൽ പ്ലാൻ ചെയ്ത് തുടങ്ങിയത്….
ഷാനയേ എൻറെ വീട്ടിലേക്ക് അവൾ ഉറങ്ങിയതിനു ശേഷം എടുത്ത് കൊണ്ട് പോകുമ്പോൾ അവൾ പോലുമറിയാതേ ഞങ്ങളുടെ പ്രോജക്ടിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള മിഷിനറി ഉപയോഗിച്ച് കൊണ്ട് ഇവരുടേയൊക്കേ സഹായത്തോടെയും സഹകരണത്തോടെയും അതിൽക്കിടത്തിയവളേ കൊണ്ടുപോകുന്നതിന്റേ ഒരു ഫുൾ വീഡിയോ എങ്ങനെയെങ്കിലും ഷൂട്ട് ചെയ്യണം ..
അങ്ങനെയൊരു വീഡിയോ തയ്യാറാക്കാൻ വേണ്ടിയിട്ട് തന്നേയാണ് അതിൽ ക്കിടത്തിക്കൊണ്ട് ഷാനയേ എന്റേ വീട്ടിലേക്ക് കൊണ്ട് പോകാം എന്ന് ഞാൻ അവരോടൊക്കേ പറയാനുണ്ടായ പ്രധാന കാരണം….
ഈ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നത് കൊണ്ട് ഞാൻ മനസ്സിൽ കണ്ടത് ഷാന പ്രോജക്ടിൽ പങ്കെടുക്കുന്നില്ലെന്ന് തന്നെയാണ് അവസാന നിമിഷവും പറയുന്നതെങ്കിൽ പ്രോജക്ടിലേ പ്രസന്റേഷൻ എന്ന ടാസ്കിൽ ഈ വീഡിയോ ആയിരിക്കണം വിധി കർത്താക്കൾക്ക് മുമ്പിൽ ഞാൻ കാണിക്കപ്പെടേണ്ടത്….
അങ്ങനേ എന്റേ പ്ലാനിംഗ് പ്രകാരം നടക്കണം എന്നുണ്ടെങ്കിൽ ഞാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രോജക്ട് എല്ലാവർക്കും മുമ്പിൽ പ്രസന്റ് ചെയ്യുന്നതും ഞാൻ തന്നെയായിരിക്കണം എന്നുള്ളതായിരുന്നു.
ഞാൻ ആളുകൾക്ക് മുമ്പിൽ പ്രോജക്ടിനേ കുറിച്ച് പ്രസന്റ് ചെയ്താൽ മാത്രമേ എന്റേ ഉദ്ദേശ്യം പോലേ ഷാനയേ കുറിച്ച് എനിക്ക് എല്ലാവരോടും പറയാനും അപ്പോഴത്തേ സാഹചര്യത്തിനനുസരിച്ച് അവളുടേ ഷൂട്ട് ചെയ്ത വീഡിയോ പ്ലേ ചെയ്യാനും ഒക്കേയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ…
ആദ്യം നിശ്ചയിപ്പിച്ചുറപ്പിച്ചതു പോലേയായിരുന്നെങ്കിൽ പ്രസന്റേഷൻ എന്നും പറഞ്ഞ് മിൻഹ സ്റ്റേജിൽക്കയറി എല്ലാം കൊളമാക്കുമായിരുന്നു…
പ്രത്യേകിച്ച് ഷാനയുടേ കാര്യവും പറഞ്ഞ് മിൻ ഹയുടേ അടുത്തേക്ക് പോയാൽ എപ്പോ അവൾ കുളമാക്കിയെന്ന് ചോദിച്ചാൽ മതി….
അപ്പോപ്പിന്നേ മിൻഹ അറിയാതേ വേണം എല്ലാ കാര്യങ്ങളും നടത്താൻ എന്ന് ഞാൻ തീരുമാനിച്ചു…..
അതിന് വേണ്ടി പ്രസന്റേഷൻ എന്നത് മിൻഹക്ക് പകരം ഞാനും എനിക്ക് പകരം മിഷിനറിയുടേ പ്രവർത്തനം നിച്ചുവും നടത്തേണ്ടിവരുമെന്നും എനിക്ക് തോന്നി….
അങ്ങനേയെങ്കിൽ ആദ്യം തീരുമാനിച്ചത് പോലേ നിച്ചുവിന് ഏൽപ്പിച്ചിരുന്ന ടാസ്ക്കായ മിഷിനറിയിൽ കിടന്നുകൊണ്ടുള്ള പരീക്ഷണം മിൻഹ ചെയ്യണമെന്നും പറഞ്ഞ് അവളേ തൽക്കാലം പേടിപ്പിച്ച് നിർത്താം എന്ന് തന്നേ തീരുമാനിച്ചു….
മിഷിനറിയിൽ കിടക്കാൻ വേണ്ടി പറഞ്ഞാൽ മിൻഹ തയ്യാറാവില്ലെന്ന് എനിക്കുറപ്പായിരുന്നു….
ആ സാഹചര്യം മുതലാക്കിക്കൊണ്ട് മത്സരം നടക്കുന്ന വേദിയിൽ എങ്ങനേയെങ്കിലും ഷാനയേ എത്തിക്കുകയായിരുന്നു എന്റേ പ്ലാൻ ….
മാത്രമല്ല … ആ വേദിയിൽ ഞങ്ങൾ എത്തുന്നത് വരേ മിൻഹയുടേ മനസ്സിൽ അവൾ തന്നേയായിരിക്കണം ഷാനക്ക് പകരം പ്രോജക്ടിൽ പങ്കെടുക്കുന്നതും…
എങ്കിൽ മാത്രമേ മത്സരം തുടങ്ങുന്നത് വരേ മിൻഹയുടേ ഭാഗത്ത് നിന്നും പ്രോജക്ടിനെതിരേ ഒരു പ്രശ്നവുമില്ലാതേ എന്റേ പ്ലാനിംഗ് പ്രകാരം മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ എന്നെനിക്ക് തോന്നി…
പിന്നീടുള്ള ശ്രമങ്ങളെല്ലാം അതിന് വേണ്ടിയായിരുന്നു…
തൽക്കാലമിതെല്ലാം ഫെബിയറിഞ്ഞാൽ ഷാനയറിയാൻ സാധ്യതയുള്ളത് കൊണ്ട് തന്നേ സമയമാകുമ്പോൾ പറയേണ്ട സാഹചര്യം വരികയാണെങ്കിൽ അവളേയും അവരുടേ കാക്കുമാരേയും അറിയിക്കാമെന്ന് ഞാൻ തീരുമാനിച്ചു…
അതുകൊണ്ടുതന്നെ ആരെയും ഞാൻ എൻറെ പ്ലാനിങ് അറിയിച്ചിരുന്നില്ല….
ഈ പ്ലാനിംഗ് ഒക്കേയും നടക്കണമെന്നുണ്ടെങ്കിൽ എനിക്ക് ആദ്യം വേണ്ടിയിരുന്നത് ഷാനയേ കിടത്തി കൊണ്ടുപോകുന്നത് ഷൂട്ട് ചെയ്യാൻ ഒരു ക്യാമറയായിരുന്നു….
അങ്ങനേ ഷാനക്ക് വേണ്ടി ബർത്ത്ഡേക്ക് എന്റേ വക ഞാൻ കൊടുക്കാൻ പോകുന്ന ഡ്രസ്സ് എടുക്കാൻ നമ്മൾ എല്ലാവരും കൂടെ മാളിലേക്ക് പോകാൻ പ്ലാൻ ഇട്ട സമയത്ത് ഉമ്മച്ചിയേ സോപ്പിട്ട് ക്യാമറക്കുള്ള ക്വാഷ് ഞാൻ സെറ്റാക്കി…
അതിനിടയിൽ ഞങ്ങളേ വീട്ടിൽ വെച്ച് ഇങ്ങനൊരു ബർത്ത്ഡേ ഫംഗ്ഷൻ നടത്തുന്നതിനെക്കുറിച്ച് എന്റേ ഉമ്മച്ചിയോട് സജാദ്ക്ക സംസാരിക്കുന്നതിനിടയിൽ ഞാൻ നിച്ചുവിന്റേ അടുത്തേക്ക് കയറിച്ചെന്നു…
അവന് ഫെബിയുടേ വീട്ടിൽ ഉള്ളത് ഷാനയാണെന്നത് അറിഞ്ഞിട്ടു കൂടി എന്നോട് എല്ലാം മറച്ചു വെച്ചതിന് ഓൻക്കുള്ള ഒരു എട്ടിന്റേ പണി കൊടുക്കാം എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടായിരുന്നു ഞാൻ അങ്ങോട്ട് കയറിച്ചെന്നത് .
അപ്പോഴാണ് അന്ന് ഞാനും മിൻഹയും തമ്മിൽ കെട്ടിപ്പിടിച്ചത് കാണാനിടയായ നിച്ചുവിന് അത് ഇഷ്ടപ്പെട്ടിട്ടില്ലെന്നും ഞാൻ ഷാനയേ ചതിക്കുകയാണെന്നും കരുതി ടെൻഷൻ അടിച്ച്
ഇരിക്കുകയാണെന്ന് എനിക്ക് മനസ്സിലായത് ….
ഓൻ അവിടേ ഇരുന്ന് കൊണ്ട് ഷാനയേ കുറിച്ചുള്ള അവനറിയാവുന്ന എല്ലാ കാര്യങ്ങളും എന്നോട് തുറന്ന് പറഞ്ഞു…
പക്ഷേ അപ്പോഴും ഓൻക്കറിയില്ലായിരുന്നു ഞാൻ ഇതെല്ലാം അറിഞ്ഞു കൊണ്ട് ഷാനയേ തിരിച്ചറിഞ്ഞതിന് ശേഷമാണ് ഇവന്റേ മുന്നിൽ വന്നിരിക്കുന്നതെന്ന് ….
അങ്ങനേ ഓൻക് പറയാനുള്ളതൊക്കേ എന്നോട് പറഞ്ഞു കഴിഞ്ഞതിന് ശേഷം അന്ന് രാവിലേ മുതൽ നടന്നതും …… മിൻഹ അവളുടേ ആഗ്രഹം നടപ്പിലാക്കാൻ വേണ്ടി ഷാനയേക്കുറിച്ചറിയാവുന്ന ഷാനയുടേ ജീവിതത്തിൽ പണ്ട് കഴിഞ്ഞു പോയതെല്ലാം എന്നോട് തുറന്ന് പറഞ്ഞതും …..അത് കാരണം ഫെബിയുടേ വീട്ടിൽ ഉള്ളത് ഷാനയാണെന്നത് എനിക്ക് മനസ്സിലായതും….. ഷാനയേ പ്രോജക്ടിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള എന്റേ നമ്പറായിരുന്നു മിൻഹയേ കെട്ടിപ്പിടിക്കാനുണ്ടായ കാരണമെന്നതും …….തുടർന്ന് ഫെബിയുടേ വീട്ടിൽ വെച്ച് ഷാനയാണവളെന്ന് ഷാന തന്നേ എന്നോട് തുറന്ന് സമ്മദിച്ചതും …… ഞങ്ങളിൾക്കിടയിലേ ശത്രുവായിരുന്നു മിൻഹ എന്നത് എനിക്ക് മനസ്സിലായതും……നാളത്തേ ബർത്ത് ഡേ സെലബ്രേഷനും …….തുടർന്നു നടക്കേണ്ട പോജക്ടിന് വേണ്ടിയുള്ള എന്റേ എല്ലാ പ്ലാനിംങ്ങും ഞാൻ മാളിൽ വെച്ച് നിച്ചുവിനോട് തുറന്ന് പറഞ്ഞു…
കാരണം എന്റേ എല്ലാ പ്ലാനിംങും ഞാൻ ഉദ്ദേശിച്ചതുപോലെ നടക്കണം എന്നുണ്ടെങ്കിൽ അവൻറെ സഹായം കൂടേ ഉണ്ടെങ്കിൽ എളുപ്പമാകുമെന്നെനിക്ക് തോന്നി….
അങ്ങനെ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഷാനയേ പ്രോജക്ടിൽ പങ്കെടുപ്പിക്കാൻ വേണ്ടിയുള്ള തുടർന്നുള്ള പ്ലാനുകൾ ഞങ്ങൾ രണ്ടും ചേർന്ന് അണിയറയിൽ ഒരുക്കാൻ തുടങ്ങി …
ടാ ഷാനു … അപ്പോ നമ്മളെല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും എല്ലാ രഹസ്യങ്ങളും അറിഞ്ഞു കഴിഞ്ഞു….
നീ എല്ലാം അറിഞ്ഞു കൊണ്ട് ഷാനയേ സ്വീകരിച്ചതിൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷവുമുണ്ട്….
ഷാന പ്രോജക്റ്റിൽ പങ്കെടുക്കണമെന്ന് തന്നെയാണ് നമ്മൾ എല്ലാവരുടെയും ആഗ്രഹവും…
പക്ഷേ അതിന് നീ പറഞ്ഞ പോലേ രഹസ്യമായ ഒരു പ്ലാനിംങ് വഴി ഷാനയേ പങ്കെടുപ്പിക്കൽ മാത്രമേ നമുക്ക് നടക്കുകയുള്ളൂ.
സ്വയം പങ്കെടുക്കാം എന്ന് സമ്മതിച്ചു കൊണ്ട് ഷാന ഒരിക്കലും നമ്മുടെ ഈ പ്രോജക്ടിലേക്ക് വരില്ല…. മാത്രമല്ല അങ്ങനെ വരികയാണെങ്കിൽ തന്നേ അത് മിൻഹ അറിഞ്ഞാൽ അവൾ വെറുതെ നിൽക്കുകയും ഇല്ല … [നിച്ചു ]
അതേ നിച്ചൂ… പ്രോജക്ട് സ്റ്റേജിൽ ആരംഭിക്കുന്നതുവരെ മിൻഹയുടേ മനസ്സിൽ അവൾ തന്നെയായിരിക്കണം നമ്മുടെ കൂടെ ഷാനക്ക് പകരം മത്സരിക്കുന്നത്… എങ്കിൽ മാത്രമേ മിൻഹയുടേ ഭാഗത്തുനിന്നും ഒരു പ്രശ്നവും വരാതെ നമുക്ക് എല്ലാം ഉദ്ദേശിച്ച രീതിയിൽ തന്നേ ചെയ്തു തീർക്കാൻ കഴിയുകയുള്ളൂ. [ ഷാനു ]
എടാ ഷാനു അത് മാത്രമല്ലല്ലോ പ്രശ്നം… ഈ പ്രോജക്ട് ആരംഭിക്കുന്ന ആ നിമിഷം ഷാനയേ നമ്മൾ എങ്ങനേ മത്സര വേദിയിൽ എത്തിക്കും…. അവൾ പ്രോജക്ടിൽ പങ്കെടുക്കുകയില്ല എന്ന നിലപാടിൽ അപ്പോഴും ഉറച്ചു നിൽക്കുകയാണെങ്കിൽ . [നിച്ചു ]
അതൊന്നും എനിക്കറിയില്ല നിച്ചു… പക്ഷേ ഷാനയെ എങ്ങനെയെങ്കിലും അവിടെ ആ സമയം എത്തിച്ചേ മതിയാകൂ… അവളവിടേ എത്തിക്കഴിഞ്ഞാൽ പിന്നെ മത്സരത്തിൽ പങ്കെടുപ്പിക്കുന്ന കാര്യം ഞാനേറ്റു . [ ഷാനു ]
ആദ്യം നമുക്ക് നീ പറഞ്ഞതുപോലെ ഷാനയേ ഈ മിഷിനറിയിൽ കിടത്തി കൊണ്ടുള്ള വീഡിയോ ഷൂട്ട് ചെയ്യാൻ വേണ്ടി നോക്കാം . അതുണ്ടെങ്കിലേ ഷാനയേ ആ നിമിഷം അവിടേയെത്തിക്കുന്നതിലും അർത്ഥമുള്ളൂ…
ഉം.. അതേ … ഇപ്പോ നീയും ഫെബിയും സജാദ്ക്കയും പോയി ഷാനക്കുള്ള സർപ്രൈസ് കൊടുക്കാനുള്ള ഡ്രസ്സ് എടുക്ക് ആദ്യം…. ഞാൻ ക്യാമറയെടുക്കാൻ എന്നും പറഞ്ഞ് ഷാനയേ ഇവിടേ പിടിച്ച് നിർത്താം… എന്നിട്ട് നീ വന്നതിനു ശേഷം നമുക്ക് മൂന്നു പേർക്കും ചേർന്ന് ക്യാമറ വാങ്ങിക്കാൻ വേണ്ടി പോകാം ….[ ഷാനു ]
ഉം.. ഓക്കേ ….
ടാ ഷാനു …..പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടേ….
നാളേ മിൻഹയേ നമ്മളേ വീട്ടിൽ വെച്ച് കരയിക്കാനല്ലേ നീയും ഷാനയും ഫെബിയും കൂടേ തീരുമാനിച്ചത്…
ഉം.. അതേ …
ഷാനയേ കരയിക്കാൻ വേണ്ടി ഞാനും മിൻഹയും ചേർന്ന് തീരുമാനിച്ചത് പോലെ അവിടെ അരങ്ങേറും …. ഞങ്ങള് തമ്മിൽ കട്ട റൊമാൻസ് …. അതും ഷാനയുടേ മുമ്പിൽ വെച്ച് …
ഇത് കാണുമ്പോൾ ഷാനയുടെ സമനില തെറ്റും എന്നായിരിക്കും മിൻഹ പ്രതീക്ഷിക്കുക….
എന്നാൽ അതുണ്ടാവില്ലായെന്ന് മാത്രമല്ല.. ഷാനക്ക് എല്ലാം മുൻകൂട്ടി അറിയാവുന്നത് കൊണ്ട് ഞാനും ഷാനയും ചേർന്ന് മിൻഹയേ കരയിക്കാൻ വേണ്ടിയുള്ള പ്ലാനിങ് ആണ് അവിടെ അരങ്ങേറിയത് എന്നറിയുമ്പോൾ മിൻഹയുടെ സമനില അവസാനം തെറ്റിക്കൊള്ളും.
ടാ പൊട്ടാ … നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്… മിൻഹയേ ഇപ്പോൾതന്നെ കരയിച്ചു കൊണ്ട് നീയും ഷാനയും ഒന്നായി എന്ന് മിൻഹയറിഞ്ഞാൽ അതോടുകൂടി തകരില്ലേ നമ്മുടെ എല്ലാ പ്ലാനിങ്ങും …
നാളെ അങ്ങനെ ഒരിക്കലും നടക്കാൻ പാടില്ല… ഈ പ്രോജക്ട് ആരംഭിക്കുന്നത് വരേ മിൻഹയോട് നീ നല്ല സ്നേഹത്തിൽ തന്നേയായിരിക്കണം… അവളുടെ ഏറ്റവും നല്ല വിശ്വസ്തനായി മാറണം ഷാനു നീ ….
ഈ മത്സരം നടക്കുന്ന വേദിയിൽ നമ്മളെത്തുന്നത് വരേ മിൻഹ വിചാരിക്കേണ്ടത് ഷാനയുമായി നീ പിണക്കത്തിലാണെന്നായിരിക്കണം…അത് വരേ ഒരു ബന്ധവും നീയും ഷാനയും തമ്മിൽ ഉണ്ടാവാനും പാടില്ല …
നീ എന്താണ് നിച്ചൂ ഈ പറഞ്ഞു വരുന്നത്… നാളെ ഷാനയുടേ ബർത്ത്‌ഡേയല്ലേ .. നാളെ തന്നെയാണ് മിൻഹാ വീട്ടിലേക്ക് വരുന്നതും. പിന്നെ ഞാൻ എങ്ങനെയാണ് ഷാനയോട് പിണങ്ങിയിരിക്കുക… ഞാൻ ഷാനയുടേ മുന്നിൽ പിണങ്ങി കഴിഞ്ഞാൽ അവളുടെ ബർത്ത് ഡേ ആഘോഷവും നമുക്ക് അടിച്ചുപൊളിക്കാൻ കഴിയാതെ വരില്ലേ ….
അതിനൊക്കെ വഴിയുണ്ടടാ …. ബർത്ത് ഡേ സെലിബ്രേഷൻ മിൻഹ വരുന്നതിനു മുമ്പേ കഴിയുകയാണെങ്കിൽ യാതൊരു കുഴപ്പവുമില്ല.
ഇനി അതല്ല ആ സമയം മിൻഹ അവിടെത്തന്നേ ഉണ്ടെങ്കിൽ നീ ഷാനയോട് തെറ്റാനൊന്നും പോവുകയും വേണ്ടാ….
അതിന് പകരം അവിടേ വെച്ച് ഷാന നിന്നിൽ നിന്നും അകലാനുള്ള വഴി ഞാൻ തന്നേ ഉണ്ടാക്കിക്കോള്ളാം.
നീ ഞാൻ പറയുന്നതുപോലെ ചെയ്താൽ മാത്രം മതി…
നിച്ചൂ… അത് വേണോടാ .. ഞാനും ഷാനയും പരസ്പരം എല്ലാം അറിഞ്ഞുകൊണ്ട് ഇന്ന് എങ്ങനെയോ ഒന്ന് സെറ്റ് ആയി വന്നതാണ്… ആ സന്തോഷം ഇനി നമ്മളായിട്ട് ഇല്ലാതാക്കണോ …. അവളെനി എന്നിൽ നിന്നും അകലുന്നത് എനിക്ക് ചിന്തിക്കാൻ കൂടി വയ്യടാ….
ഹാ …. ഈ പ്രോജക്ട് കഴിയുന്നതുവരെ നീയൊന്നു ക്ഷമിക്ക് ഷാനു …. അതുവരേയല്ലേ അവളോട് തെറ്റേണ്ടി വരുന്നുള്ളൂ… പിന്നെയങ്ങോട്ട് നിങ്ങളുടെ ദിവസങ്ങളല്ലേ …
അല്ലെങ്കിലും ഷാനയെ ഈ പ്രോജക്ടിൽ പങ്കെടുപ്പിക്കാൻ വേണ്ടി കുറച്ചൊക്കെ ത്യാഗം ചെയ്യേണ്ടിവരും മോനേ ….
ന്നാലും അവളുടെ ബർത്ത് ഡേ ദിവസം തന്നെ വേണോ….
നീ ഇപ്പോ അതൊന്നും ചിന്തിക്കേണ്ട ഷാനൂ തൽക്കാലം ഞാൻ പറയുന്നതുപോലെ കേൾക്ക് ….
എന്തായാലും ഈ മാളിൽ വെച്ച് തന്നേ നിങ്ങളേ തമ്മിൽ തെറ്റിക്കാനുള്ള ചെറിയൊരു സൂചന ഷാനക്ക് ഞാൻ കൊടുക്കുന്നുണ്ട്….
സൂചനയോ … എന്ത് സൂചന…
ടാ … നീയും മിൻഹയും തമ്മിൽ കെട്ടിപ്പിടിച്ചത് നേരത്തെ ഞാൻ കണ്ടില്ലേ… അതങ്ങ് ഷാനയോട് ഞാൻ നൈസായി പോയി പറയും…
അപ്പോ ഷാനക്ക് തോന്നില്ലേ …. നീ അവളേ ചതിക്കുകയാണെന്ന് …. പോരാത്തതിന് നാളത്തേ ദിവസത്തേ മിൻഹയോടുള്ള നിന്റേ അടുപ്പം കാണുമ്പോൾ ഷാനക്ക് തന്നേ മനസ്സിലായിക്കോളും …
നിങ്ങളേക്കുറിച്ച് ഞാൻ ഷാനയോട് പറഞ്ഞതിലും കാര്യമുണ്ടെന്ന് …..
അതാകുമ്പോ ഇതൊന്നും കണ്ട് നിൽക്കാർ കഴിയാതേ ഷാനക്ക് നിന്നിൽ നിന്നും അകലാനുള്ള ഒരു കാരണവുമായി …. അത് കാണാനിടയാകുന്ന മിൻഹക്ക് നിന്നോട് കൂടുതൽ അടുക്കാനും നിന്നിൽ കൂടുതൽ വിശ്വാസമർപ്പിക്കാനും കാരണവുമാകും…
ടാ നിച്ചു … അപ്പോ ഷാന നമ്മളോട് പിണങ്ങക്കൂടി ചെയ്താൽ പിന്നേ എങ്ങനേ അവളേ മത്സര വേദിയിൽ എത്തിക്കും…
അവളേ അവിടേ എത്തിക്കുന്ന കാര്യമൊക്കേ നമുക്ക് പിന്നേ ചിന്തിക്കാ ഷാനു … ഇപ്പോ ഇത്രേം കാര്യങ്ങൾ എവിടേ വരെ എത്തുമെന്ന് നോക്കാം…
അങ്ങനേ ഞങ്ങൾ രണ്ട് പേരുടേയും പ്ലാനിങ് പ്രകാരമായിരുന്നു ഞാനും മിൻഹയും തമ്മിൽ കെട്ടിപ്പിടിക്കുന്നത് കാണാനിടയായി എന്ന കാര്യം നിന്നേ അറിയിക്കാൻ വേണ്ടി മാളിൽ വെച്ച് നിച്ചുവിനേ നിന്റേ അടുക്കൽ കഫേ കോഫി ഷോപ്പിന്റേ മുന്നിൽ നിർത്തി കൊണ്ട് ഞാൻ ഫെബിയുടേ അടുക്കലേക്ക് പോവുകയാണെന്നും പറഞ്ഞ് നിങ്ങളുടേ അടുത്ത് നിന്നും മാറിയത്.
ഇത് കേൾക്കേണ്ടി വരുന്ന നിനക്ക് സ്വാഭാവികമായും എന്നോട് ദേഷ്യമായിരിക്കും ഉണ്ടാവുക എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു….
അങ്ങനേ നിച്ചു നിന്നോട് പറയുന്ന കാര്യങ്ങളും അടുത്ത ദിവസത്തേ മിൻഹയുമൊത്തുള്ള എന്റേ അടുപ്പവും കാണുമ്പോൾ അത് വഴി നിന്നേ എന്നിൽ നിന്നും താൽക്കാലികമായി അകറ്റാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
പിന്നേ ഈ ഒരു കാര്യം നിച്ചുവിൽ നിന്നും അറിഞ്ഞു കഴിഞ്ഞാൽ എന്റേ കൈ കൊണ്ട് ഒരു തുള്ളി വെള്ളം നീയിനി കുടിക്കില്ല എന്നറിയാവുന്നത് കൊണ്ടായിരുന്നു ഞാനന്ന് ഫെബിയുടെ കയ്യിൽ നിനക്ക് കോഫി വാങ്ങി കൊടുക്കണം എന്നും പറഞ്ഞു പൈസയും കൊടുത്തു നിങ്ങളുടെ രണ്ട് പേരുടേയും അടുക്കലേക്ക് വിട്ടത്…
പോരാത്തതിന് പ്രോജക്ടിന് വേണ്ടി ഷാനയറിയാതെ അവളേ മിഷിനറിയിൽ കിടത്തിക്കൊണ്ട് ഷൂട്ട് ചെയ്യുന്നത് മത്സര ദിവസം ഒരുപാട് ആളുകൾ കാണാനിടയുള്ളതുകൊണ്ടാണ് ഫെബി അന്ന് രാത്രി നിന്നോട് ഞാൻ പറഞ്ഞത്..
അവൾ മാളിലേക്ക് വരുമ്പോളിട്ട ഡ്രസ്സിൽ തന്നേ ഉറങ്ങാൻ വിട്ടാൽ മതി…. നിൻറെ പഴയ ഡ്രസ്സ് ഒന്നും കൊടുക്കരുതെന്ന് …
പിന്നേ നിന്റേ വീട്ടിൽ നിന്നും അടിച്ചു മാറ്റിയ മേക്കപ്പ് സെറ്റ് കൊണ്ട് ഷാനയേ ഞാൻ സുന്ദരിയാക്കിയതും ഇതിനാണെന്ന് ഇപ്പോ മനസ്സിലായില്ലേ..
ഇല്ലായെങ്കിൽ ഉറക്ക ഭ്രാന്തിൽ എഴുന്നേൽക്കുന്ന ഇവളുടേ വിശ്വരൂപം എല്ലാവരും കണ്ടേനേ….
എടാ .. തെണ്ടി … നിന്റേയൊരു ബുദ്ധി ….
ഹാ …ഷാനാ … അതിന്റേ ക്രെഡിറ്റ് എനിക്കാണേ …
ഉം.. ന്നിട്ട് ബാക്കി പറയ്….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission