✍✍ *രചന – ഫർഷാദ് ഷ വയനാട്*
അങ്ങനേ ക്യാമറയും ബർത്ത്ഡേ സെലബ്രേഷന് വേണ്ടിയുള്ള സാധനങ്ങളുമൊക്കെ വാങ്ങി നമ്മളന്ന് മാളിൽ നിന്നും തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു….
മാളിലേക്ക് പോകുമ്പോൾ ഉണ്ടായിരുന്ന സന്തോഷമത്രയും തിരിച്ചു വരുന്ന വഴികളിലൊന്നും ഷാനയിൽ കാണാൻ കഴിഞ്ഞതേയില്ല.
അതിനു കാരണം നിച്ചു ഷാനയോട് പറഞ്ഞതാവും എന്നെനിക്കുറപ്പായിരുന്നു….
അവളുടെ ആ അകൽച്ച എന്നേ വല്ലാതെ വേദനിപ്പിച്ചെങ്കിലും എല്ലാം നല്ലതിനാകുമെന്നോർത്തു ഞാൻ സ്വയം ആശ്വാസം കൊണ്ടു …
എന്നാൽ എനിക്ക് ഏറെ വേദന ഉണ്ടാക്കിയത് ഫെബിയുടെ വീട്ടിലെത്തിയിട്ട് ഒരു യാത്ര പോലും പറയാതെ ഷാന കാറിൽ നിന്നും ഇറങ്ങി പോയതായിരുന്നു….
ആ സമയമത്രയും , എല്ലാം ശരിയാകുമെടാ , എന്നും പറഞ്ഞു ആശ്വസിപ്പിക്കാൻ എൻറെ കൂടെ നിച്ചുവും ഉണ്ടായിരുന്നു….
അങ്ങനേ ഷാനാ ….പിന്നീട് സെലിബ്രേഷന് വേണ്ടിയുള്ള ഒരുക്കങ്ങളും പിറ്റേന്ന് പുലർച്ചെ നീ പോലും അറിയാതേ നമ്മുടേ മിഷിനറി ഉപയോഗിച്ച് നിന്നേ എടുത്തു കൊണ്ട് എൻറെ വീട്ടിൽ എത്തിക്കുകയും ആരും ഇല്ലാത്ത തക്കം നോക്കി നിന്നേ ഞാനും നിച്ചുവും ചേർന്ന് ഒരുക്കി സുന്ദരിയാക്കുകയും എല്ലാം ക്യാമറയിൽ പകർത്തുകയും തുടർന്ന് അടിപൊളി ബർത്ത്ഡേ സെലബ്രേഷനും നിനക്കുള്ള സർപ്രൈസുകളുമെല്ലാം തകൃതിയായി നടക്കുകയും ചെയ്തു….
നിച്ചു നിന്നോട് തലേ ദിവസം എന്നേക്കുറിച്ച് അങ്ങനെയൊക്കേ പറഞ്ഞത് കൊണ്ട് നിനക്കുള്ള എന്റേ ഈ ബർത്ത്ഡേ സർപ്രൈസുകളൊക്കേയും കാണുമ്പോൾ ഇതൊന്നും ഇഷ്ടപ്പെടാതെ എനിക്ക് നേരേ നിന്റേ ഭാഗത്ത് നിന്നും ഒരു യുദ്ധ കോലാഹളം തന്നേ പൊട്ടി പുറപ്പെടുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്..
പക്ഷേ അതൊന്നും ഉണ്ടായില്ലെങ്കിലും നിൻറെ മുന്നിൽ വിഷ് ചെയ്യാൻ വേണ്ടി ഞാനന്ന് വന്നപ്പോൾ ഈ മുഖത്ത് ആ ഒരു ദേഷ്യം ആദ്യമൊക്കെ ഞാൻ കണ്ടിരുന്നു…
പിന്നേ പിന്നേ ആഘോഷങ്ങളെല്ലാം പൊടിപൊടിച്ചപ്പോൾ നീ സാവകാശം അതെല്ലാം മറന്നു കൊണ്ട് എന്നേ ഒരുപാട് സ്നേഹിക്കുകയും നമ്മളുടേതു മാത്രമായിട്ടുള്ള ഒരു ലോകം അവിടെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു….
അതിൽ പിന്നെ ഞാനും പ്രോജക്ടിന്റേ കാര്യവും മിൻഹ വീട്ടിലേക്ക് വരുന്ന കാര്യവും ഒക്കേ മറന്നുപോയിരുന്നു….
അതിനിടയിലായിരുന്നു പ്രതീക്ഷിക്കാതെ ഫെബി നമ്മുടെ അടുത്തേക്ക് വന്നു കൊണ്ടു മിൻഹ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞത്…
ആ സമയം ഞാൻ ശരിക്കും ഞെട്ടിപ്പോയി … നമ്മുടെ അതുവരെയുള്ള എല്ലാ സന്തോഷങ്ങളും അവിടെ അവസാനിച്ചു.
നിൻറെ മുഖത്തും മിൻഹ വന്നു എന്ന് പറഞ്ഞപ്പോൾ നല്ല സങ്കടം ഉള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നു.
അതിനേക്കാൾ കൂടുതൽ എനിക്ക് സങ്കടം തോന്നിയത് നിങ്ങൾ ഇവിടെ ഇങ്ങനെ കളിച്ചു ചിരിച്ചിരിക്കാതേ നമ്മളേ പ്ലാൻ പോലെ എല്ലാം ചെയ്യാൻ നോക്ക് എന്ന് ഫെബി നമ്മളോട് പറഞ്ഞപ്പോൾ ആയിരുന്നു….
നിങ്ങൾക്കറിയില്ലല്ലോ ആ സമയം… ഞാൻ നിങ്ങളെ ചതിക്കാൻ പോവുകയാണെന്നും…
നമ്മളുടെ പ്ലാൻ പോലെ മിൻഹയേ കരയിക്കാനല്ലാ …. പകരം മിൻഹയുടെ പ്ലാൻ പോലെ നിങ്ങളേ കരയിക്കാനാണ് ഞാൻ പോകുന്നതെന്ന് …
എന്റേ ഷാനയേ മിൻഹയിൽ നിന്നും ഒരു പ്രശ്നവും ഉണ്ടാക്കാതേ ഈ പ്രോജക്ടിൽ പങ്കെടുപ്പിക്കാൻ എനിക്ക് വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് തന്നേ ഞാൻ പിന്നെ ഒന്നും ചിന്തിക്കാൻ നിൽക്കാതെ നിങ്ങളുടെ അടുത്തു നിന്നും ചാടി എഴുന്നേറ്റു കൊണ്ട് മിൻഹയേ ലക്ഷ്യം വെച്ച് നടന്നു നീങ്ങാൻ തീരുമാനിച്ചു….
നമുക്കീ പ്ലാൻ വേണ്ട… നീ മിൻഹയേ സ്നേഹിക്കുന്നത് എനിക്കൊരിക്കലും സഹിക്കാൻ കഴിയില്ല എന്ന് ഷാന പലാവർത്തി എന്നോട് പറഞ്ഞെങ്കിലും
ഞാൻ അതൊന്നും ചെവിക്കൊണ്ടതേയില്ല …
പോരാത്തതിനെനിക്ക് ഫെബിയാണേൽ മിൻഹയേ കരയിക്കാൻ വേണ്ടിയായത് കൊണ്ട് കട്ട സപ്പോർട്ടും ഷാനയുടെ മുന്നിൽ വെച്ച് കൊണ്ട് …
അങ്ങനെ ഷാനയുടെ വാക്ക് കേൾക്കാൻ നിൽക്കാതേ ഞാനവിടെ നിന്നും നടന്നു നീങ്ങി… അതിനിടയിൽ ഫെബിയും എന്റേ ബാക്കിൽ വന്നുകൊണ്ടൊരു ചോദ്യം….
ടാ … ഷാനക്ക് നല്ല വിഷമം ഉണ്ട് . നമുക്ക് ഒന്നുകൂടി ആലോചിക്കണമോയെന്ന് ….
അതു കേട്ടപ്പോൾ ഒരു നിമിഷം ഞാനും ചിന്തിച്ചെങ്കിലും ഷാനയേ പ്രോജക്ടിൽ പങ്കെടുപ്പിക്കാൻ വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ടും …….
ഇപ്പോയേ ഷാനയുടേ വിഷമം കണ്ട് നിൽക്കാൻ കഴിയാതേ ഫെബി ഇങ്ങനൊരു ചോദ്യം എന്നോട് ചോദിച്ച സ്ഥിതിക്ക് തുടർന്നും എന്റേയും മിൻഹയുടേയും സ്നേഹപ്രകടനങ്ങൾ കൂടി കാണുമ്പോൾ …..
ഷാനയുടേ വിഷമം കാരണം ഫെബിക്കും ഈ പ്ലാനിങ്ങിൽ ഉറച്ചു നിൽക്കാൻ കഴിയാതേ ഒരു മാറ്റം വന്നേക്കാം എന്ന് തോന്നിയത് കൊണ്ടും എല്ലാം കഴിയുന്നത് വരേ ഷാനയേ ഇന്ന് എന്റേ വീട്ടിൽ പിടിച്ച് നിർത്താൻ വേണ്ടി ഫെബിക്കിട്ടൊരു ലോക്കിടാൻ ഞാൻ തീരുമാനിച്ചു…
അത് മാത്രമല്ല… അവിടേ നടക്കുന്നത് നിങ്ങളുടെ പ്ലാൻ അല്ല … പകരം മിൻഹയുടേ പ്ലാൻ ആണെന്ന് വൈകാതേ മനസ്സിലാകുമ്പോൾ ഫെബിയുടേ ഭാഗത്ത് നിന്നും ഒരു പ്രതിശേധം എനിക്ക് നേരേ വരാതിരിക്കണം എന്നുണ്ടെങ്കിൽ എനിക്കീ ലോക്കിട്ടേ മതിയായിരുന്നുള്ളൂ …..
അത് കൊണ്ടാണ് നിച്ചുവിനും ഷാനയുടേ ജീവിതം നഷിപ്പിച്ചതിൽ പങ്ക് ഉണ്ട് എന്നത് ഫെബീ ……നീ എന്നോട് പറയുതിനേക്കാളും മുമ്പേ കഴിഞ്ഞതെല്ലാം തുറന്ന് പറഞ്ഞ കൂട്ടത്തിൽ നിച്ചു തന്നേ എന്നോട് അതൊക്ക പറഞ്ഞിട്ടും അത് ഞാൻ നിന്നേ അറിയിക്കാതേ ……
നീ ഷാനയേയും കൂട്ടി എന്റേ സമ്മതം ഇല്ലാതേ എന്റേ വീട്ടിൽ നിന്നും ഇറങ്ങിയാൽ അതേ നിമിഷം തന്നേ നിച്ചുവിനേയും എന്റേ വീട്ടിൽ നിന്നും ഇറക്കി വിടുമെന്ന് ഞാൻ നിന്നോട് പറയാൻ കാരണം…
വാട്ട് …. അപ്പോ നിനക്ക് ഞാൻ പറയുന്നതിന് മുമ്പേ ഷാനക്ക് സംഭവിച്ചതിലേ നിച്ചുവിന്റേ പങ്കിനേ കുറിച്ചറിയാമായിരുന്നോ …
ഉം… അറിയാമായിരുന്നു… ഇവൻ തന്നേ എന്നോട് മാളിൽ വെച്ച് എല്ലാം തുറന്ന് പറഞ്ഞിരുന്നു…
ഓഹോ…. അത് ശരി… അപ്പോ നിങ്ങൾ രണ്ടാളും കൂടേ ചേർന്ന് ഞങ്ങളേ കുരങ്ങ് കളിപ്പിക്കുകയായിരുന്നല്ലേ ….ഉം.. ന്നിട്ട് ബാക്കി പറ…
ഉം… അങ്ങനേ നിച്ചുവിന്റേ പേരും പറഞ്ഞ് ഞാൻ നിന്നേ പേടിപ്പിച്ച് നിർത്തി…. ശേഷം മിൻഹയേയും കൂട്ടി നമ്മൾ ഷാനയുടേ അടുക്കലേക്ക് പോയി ….
ഈ നിമിഷമത്രയും ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു….
ഇനി എന്നായിരിക്കും എൻറെ ഷാനയെ ഇനിയങ്ങോട്ട് നടക്കാൻ പോകുന്നതിന്റേയെല്ലാം സത്യങ്ങൾ മനസ്സിലാക്കി കൊണ്ട് നല്ല സന്തോഷത്തോടുകൂടി എൻറെ കൂടെ ഉണ്ടാവുന്നത് ഒരിക്കൽക്കൂടി കാണാൻ കഴിയുകായെന്ന് …..
അങ്ങനെ ഒട്ടും ആഗ്രഹം ഇല്ലെങ്കിൽ കൂടി എല്ലാം നല്ല രീതിയിൽ ഞാൻ ആഗ്രഹിച്ചത് പോലെ അവസാനിക്കാൻ വേണ്ടി ഷാനയേ എന്നിൽ നിന്നും താൽക്കാലികമായി അകറ്റാൻ തന്നേ ഉറച്ച തീരുമാനത്തിൽ അവസാനം എത്തിച്ചേർന്നു…
ഞാനും മിൻഹയുമൊത്തുള്ള സംസാരമൊന്നും നിങ്ങൾക്ക് രണ്ടാൾക്കും പിടിച്ചില്ലെന്നും ഞങ്ങളുടേ ഒത്തുചേരൽ ഷാനയേ ഒരുപാട് വേദനിപ്പിച്ചെന്നും അറിയാമെങ്കിലും തൽക്കാലം അതൊന്നും കണ്ടില്ലെന്ന് നടിക്കാതേ വേറേ മാർഗ്ഗം ഇല്ലായിരുന്നു…
എങ്ങനെയെങ്കിലും നിന്നെ പ്രോജക്ടിൽ പങ്കെടുപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ….
അങ്ങനേ എന്റേയും നിച്ചുവിന്റേയും പ്ലാനിംഗ് പ്രകാരം നിങ്ങളേ നിച്ചുവിന്റേ റൂമിലേക്കെത്തിക്കുകയായിരുന്നു എന്റേ അടുത്ത ലക്ഷ്യം..
അതിന് വേണ്ടിയിട്ടാണ് മിൻഹയുടേ മുന്നിൽ വെച്ച് കൊണ്ട് ഷാനയേയും കൂട്ടി അപ്പുറത്തേ റൂമിൽ പോയി ഇരിക്കാൻ ഫെബിയോട് ഞാൻ പറഞ്ഞത്…
അതാകുമ്പോ നിങ്ങളേ ഞാൻ മിൻഹയുടേ മുന്നിൽ വെച്ച് കൊണ്ട് പുറത്താക്കപ്പെടുമ്പോൾ എന്റേയും മിൻഹ യുടേയും മാത്രം പ്രൈവസിക്ക് വേണ്ടി പുറത്താക്കിയെന്നാകും മിൻഹയുടേ മനസ്സിൽ അവൾ കരുതുക ..
എന്റേയും മിൻഹയുടേയും സ്നേഹപ്രകടനങ്ങൾ കാണാതിരിക്കാൻ വേണ്ടി നിങ്ങളേ പുറത്താക്കിയെന്നാകും നിങ്ങളുടേ മനസ്സിൽ നിങ്ങളും കരുതുക ….
അത് കാരണം ഷാന എന്നിൽ നിന്നും കൂടുതൽ അകലാനും മിൻഹ എന്നിൽ കൂടുതൽ അടുക്കാനും കാരണമാകും എന്നെനിക്കറിയാമായിരുന്നു….
പോരാത്തതിന് നിങ്ങളേ എന്റേ റൂമിൽ നിന്നും പുറത്താക്കിക്കൊണ്ട് നിച്ചുവിന്റേ റൂമിലേക്ക് പോകാൻ പറഞ്ഞപ്പോൾ അവിടേ നിന്നേക്കൊണ്ടൊരു കാര്യം മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ചിരുന്നു ഞാനും നിച്ചുവും…
സാധാരണ ഇങ്ങനൊരു സിറ്റുവേഷനിൽ ഒറ്റക്കിരിക്കാനാണ് ആരും ആഗ്രഹിക്കുക… അപ്പോപ്പിന്നേ നിച്ചുവിന്റേ റൂമിൽ അവനുണ്ടാകും എന്ന് കരുതി ആ റൂമിലേക്ക് പോകാതിരിക്കേണ്ട എന്ന് കരുതിയാണ് അവൻ പുറത്ത് പോയതാണ്… ആ റൂമിൽ പോയി ഇരുന്നോ എന്ന് ഞാൻ പറഞ്ഞത്…
സത്യത്തിൽ നിച്ചു ആ റൂമിൽ നിങ്ങളേ കാത്തിരിക്കുകയായിരുന്നു….
ഞങ്ങളേയോ …എന്തിന് കാത്തിരുന്നെന്ന് … അതിന് മാത്രം അന്ന് എന്താണ് അവിടേ നിന്റേ റൂമിൽ വെച്ച് ഉണ്ടായത് നിച്ചൂ….
അങ്ങനേ പ്രത്യേകിച്ചൊന്നും ഉണ്ടായില്ല ഷാനാ… എന്നാൽ ഉണ്ടായിട്ടുണ്ട്താനും….
മനസ്സിലായില്ലാ….
അതായത് … ഞങ്ങളുടേ പ്ലാനിംഗ് പ്രകാരമാണ് നീ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതെങ്കിൽ ഒരു പക്ഷേ സ്റ്റേജിൽ വെച്ചായിരിക്കും ഞങ്ങളുടെ മിഷിനറി തന്നേ ആദ്യമായി നീ കാണുന്നത്…..
ആ നിമിഷം ഒരു പക്ഷേ പരീക്ഷണത്തിന് വേണ്ടി അതിൽക്കയറിക്കിടക്കാൻ പറഞ്ഞാൽ നീ എന്തായാലും അത്രയും ജനങ്ങളുടേ മുന്നിൽ വെച്ച് ഒന്ന് ഭയക്കും… പോരാത്തതിന് അത് കാരണം പല പ്രശ്നങ്ങളും അവിടേ അരങ്ങേറാൻ സാധ്യതയേറേയുമാണ്….
അതു കൊണ്ട് തന്നേ ഞങ്ങളുടേ മിഷനറിയേ കുറിച്ച് ഒരു ബോധ്യം നിന്നിലുണ്ടാക്കലായിരുന്നു ഞങ്ങളുടെ ആ ലക്ഷ്യം…
അതിന് വേണ്ടിയാണ് മിഷിനറിയിൽ കിടത്തിക്കൊണ്ട് ഫെബിയുടേ വീട്ടിൽ നിന്നും ഷാനുവിന്റേ വീട്ടിലേക്ക് നിന്നേ അന്ന് ഞങ്ങൾ ബർത്ത് ഡേ സർപ്രൈസിന് വേണ്ടി കൊണ്ട് വരുന്നതിന്റേ ഷൂട്ട് ചെയ്ത വീഡിയോ ഞാൻ കമ്പ്യൂട്ടറിൽ കാണിച്ചു തന്നതും ആ സമയം മിഷിനറിയേ കുറിച്ച് നിനക്ക് പറഞ്ഞു തന്നതും……
ഓഹോ… അപ്പോ എല്ലാം നിങ്ങൾ രണ്ടും നല്ല പ്ലാനിംങ്ങോടേ ആയിരുന്നല്ലേ ചെയ്തത് ….ന്നാലും നിച്ചു നീ ഈ ചതി എന്നോട് ചെയ്യരുതായിരുന്നു… അന്നൊക്കേ ഇവനും മിൻഹയും റൂമിൽ കതക് അടച്ചിരുന്നപ്പോ ഞാൻ എത്രത്തോളം വേദന അനുഭവിച്ചെന്ന് എനിക്ക് മാത്രേ അറിയൂ….
ഷാന… അങ്ങനേ നീ പറയരുത്… അപ്പോഴും ഞാൻ നിനക്ക് റൂമിൽ വെച്ച് ഒരു സൂചന തന്നിരുന്നു. … ഓർക്കുന്നുണ്ടോ …
[ ഷാന ….. അത് കാര്യമാക്കണ്ടാ നീ … അവരൊന്നിച്ചൊരു റൂമിൽ ഇരിക്കുന്ന തോർത്ത് ടെൻഷൻ ആവുകയൊന്നും വേണ്ട…
ഞാൻ ഇന്നലേ പറഞ്ഞതോർമ്മയില്ലേ ഷാനാ… തൽക്കാലം ഒന്നും കണ്ടില്ലാന്ന് വെക്ക് … അവരായി അവരെ പാടായി … എല്ലാം ശരിയാകുന്നൊരു ദിവസം വരും വൈകാതേ… ആ ദിവസത്തിന് വേണ്ടി കാത്തിരിക്കാം നമുക്ക് ]
ഓർക്കുന്നുണ്ടോ ഇതൊക്കേ …
ഉം..
അങ്ങനേ നിങ്ങളെല്ലാം ബെഡിൽ ഇരിക്കുമ്പോൾ നിച്ചുവിന്റേ റൂമിലേക്ക് ഞാനും എന്റേ ബാക്കിലായി മിൻഹയും കയറി വരികയും അവിടേ വെച്ച് നമ്മള് തമ്മിലുള്ള പ്രശ്നങ്ങൾ അരങ്ങേറുകയും അതിന് ശേഷം ഷാനയും ഫെബിയും കൂടേ മിൻഹയുടേ ചെവിക്കല്ല് നോക്കിക്കൊണ്ട് ഓരോന്ന് പൊട്ടിക്കുകയും ചെയ്തപ്പോൾ എന്റേ ഉള്ളിൽ ഒരുപാട് സന്തോഷം ഒക്കേ തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാൻ മാത്രം എനിക്ക് പറ്റിയ ഒരവസ്ഥയായിരുന്നില്ല…
അതിന് ശേഷം നിങ്ങൾ എന്നോട് വഴക്കിട്ടുകൊണ്ട് ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിൽ എനിക്ക് ഒരുപാട് സങ്കടമൊക്കേ തോന്നിയെങ്കിലും എന്റേയും നിച്ചുവിന്റേയും അത് വരേയുള്ള പ്ലാൻ ഒക്കേ നന്നായിട്ട് തന്നേ വിജയിച്ചതിൽ നേരിയ സന്തോഷവും ഉണ്ടായിരുന്നു…
പക്ഷേ പിറ്റേ ദിവസം ഷാന സ്കൂളിൽ വരാത്തത് എന്നേ ഒരുപാട് സങ്കടപ്പെടുത്തി….
അന്ന് വൈകുന്നേരമായിരുന്നു പ്രോജക്ടിന് വേണ്ടി ഞങ്ങൾ പുറപ്പെടേണ്ടതും….
വൈകുന്നേരം ഞങ്ങൾ പുറപ്പെട്ട് കഴിഞ്ഞാൽ ഷാനയേ കൊച്ചിയിൽ എത്തിക്കാൻ എന്ത് ചെയ്യുമെന്ന് ഞങ്ങൾക്കൊരു പിടിയുമില്ലായിരുന്നു…..
എല്ലാ പ്ലാനിംങ്ങും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് പോലും ചിന്തിച്ച് പോയ നിമിഷം …
അങ്ങനെ എന്ത് ചെയ്യണമെന്നറിയാതേ ഓരോന്ന് ചിന്തിച്ച് കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോയായിരുന്നു സജാദ്ക്ക ഞങ്ങളുടേ അടുത്തേക്ക് വന്നത്….
ആ സമയം മൂപ്പരുടേ മുഖത്ത് ഞങ്ങളോട് നല്ല ദേഷ്യമുള്ളത് പോലേയാക്കേ തോന്നിയിരുന്നു…
ടാ… ഇന്നല്ലേ മത്സരത്തിന് വേണ്ടി നിങ്ങൾ പോകുമെന്ന് പറഞ്ഞ ആ ദിവസം . …..
ഇപ്പോ എന്താ നിങ്ങൾക്ക് പറ്റിയത്…. ഞങ്ങളെയെല്ലാം ഒഴിവാക്കിയോ ….
എല്ലാം സെറ്റായപ്പോ ഞങ്ങളൊക്കേ പുറത്തായോ…
തീരുമാനങ്ങളെല്ലാം നിങ്ങളുടേത് മാത്രമായോ ….
ഇത്രയും കാലം ഷാന തന്നേ വേണമെന്ന് പറഞ്ഞ നിനക്കിപ്പോ അവൾക്ക് പകരം മിൻഹ മതിയോ ….
അതിന് മാത്രം ഷാന എന്താ നിന്നോടൊക്കേ ചെയ്തത്….
അങ്ങനങ്ങനേ ഞങ്ങൾക്ക് നേരേ ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ടിരുന്നപ്പോൾ ഞാൻ ഇത് വരേ നടന്നതും ഞങ്ങളുടെ പ്ലാനിങ്ങുകളും ഷാനയേ എങ്ങനേയെങ്കിലും മത്സര വേദിയിൽ എത്തിക്കാൻ സഹായിക്കണമെന്നും സജാദ്ക്കയോട് പറഞ്ഞു….
തുടർന്നായിരുന്നു ഫെബിയേക്കൂടി വിളിച്ച് വരുത്തി അവളോടും കൂടേ ഞങ്ങൾ എല്ലാം തുറന്ന് സംസാരിച്ചത്…..
അങ്ങനേ ഫെബിയും സജാദ്ക്കയും ചേർന്ന് ഷാനയേ മത്സര വേദിയിൽ എത്തിക്കാമെന്ന് ഞങ്ങൾക്ക് വാക്കും തന്ന് ഞങ്ങളേ മത്സരത്തിന് വേണ്ടി യാത്രയാക്കി.
ഹാ …നിക്ക് നിക്ക് ഷാനു … ഇനി ബാക്കി കഥ ഞാൻ പറയാം…. [ ഫെബി ]
ഹീ….അങ്ങനേ മോളേ ഷാന …… ഇനിയങ്ങോട്ട് എന്റേ പ്ലാനിംഗ് ആയിരുന്നു….
എടീ ദുഷ്ട്ടി ഫെബീ… തുടക്കം മുതൽ കൂടേ നടന്നിട്ട് അവസാനം എനിക്കെതിരേ നിനക്കും പ്ലാനിങ്ങോ ….. അല്ലാ ….. ഇതിപ്പോ ഇനി ആരേലും ബാക്കി ഉണ്ടോ പ്ലാൻ ചെയ്യാൻ ….. മൊത്തത്തിൽ അങ്ങോട്ടും ഇങ്ങോട്ടും എത്രയെത്രാ പ്ലാനിങ്ങുകളാ….. അതും ഈ ഒരു പ്രോജക്ടിനും വേണ്ടിയിട്ട്….
സത്യം…
അങ്ങനേ മോളേ ഷാനാ … ഈ നടന്ന കാര്യങ്ങളൊന്നും നിന്നേ അറിയിക്കാതേ തന്നേ എങ്ങനേ മത്സര വേദിയിൽ ഞങ്ങൾക്ക് നിന്നേ എത്തിക്കാമെന്ന് ഒരുപാട് ചിന്തിച്ച് കൂട്ടിയതിന് ശേഷം അവസാനം ഞങ്ങൾ എത്തിച്ചേർന്ന ഒരു തീരുമാനം ആയിരുന്നു ഇത് വരേയുള്ള നിന്റേ എല്ലാ സങ്കടങ്ങളും ദൂരേ കളഞ്ഞു കൊണ്ട് എല്ലാം മറന്നൊരു ടൂർ കൊണ്ട് പോകാമെന്നത് ,…
തുടക്കത്തിൽ നിന്റേ കാക്കുവിനേയും ഇതൊന്നും അറിയിച്ചില്ലായിരുന്നുവെങ്കിലും ഇങ്ങോട്ട് വരാൻ വേണ്ടി നിങ്ങളേ കൂട്ടാൻ അന്ന് രാവിലേ നിങ്ങളുടെ വീട്ടിലേക്ക് വന്ന സമയം അറിയിക്കേണ്ടതെല്ലാം മൂപ്പരേയും ഞങ്ങൾ അറിയിച്ചിരുന്നു….
നീ മാത്രം ഇവിടേ നടക്കുന്നതൊന്നും അറിയാതേ ഒരു ടൂർ പോകുന്നതിന്റേ ത്രില്ലിൽ അടിച്ചു പൊളിക്കുമ്പോൾ ഞങ്ങളൊക്കേ നിന്നേ ആ മത്സരത്തിലേക്ക് എത്തിക്കാനുള്ള പെടാപാടിലായിരുന്നു മോളേ…
ഈ ഷാനുവാണേൽ നമ്മളേ ടീച്ചറേ ഫോണിൽ നിന്നും ഇടക്കിടക്ക് കാക്കൂനേ വിളിക്കും എവിടെയാ … എന്തായി… എത്തില്ലേ…. എന്നൊക്കേ ചോദിച്ചോണ്ട് …..
പിന്നേ പിന്നേ അവൻ സ്റ്റേജിൽ കയറാൻ സമയം അവനേക്കാൾ കൂടുതൽ ടെൻഷൻ നമ്മളേ ടീച്ചർക്കായ്……
പിന്നീടുള്ള കാക്കുവിന്റേ ഫോണിലേക്ക് വരുന്ന കോളുകൾ നമ്മളേ ടീച്ചറായിരുന്നു.. നമ്മളൊക്കേ എവിടേയെത്തിയെന്നറിയാൻ …
വാട്ട് ….അപ്പോ നമ്മളേ ടീച്ചറും തുടക്കം തൊട്ടേ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നോ … അപ്പോപ്പിന്നേ ഈ ടീച്ചറും മിൻഹ പങ്കെടുക്കാതിരിക്കാൻ വേണ്ടിയാണോ ആഗ്രഹിച്ചത്….
ഉം. അതേയല്ലോ… ഞാൻ റൂമിൽ വെച്ച് ഇത് വരേ നടന്നതെല്ലാം ടീച്ചറോട് സംസാരിച്ചിരുന്നു… ടീച്ചറും ആ സമയം മുതൽ മിൻഹക്ക് പകരം നീ തന്നേ മത്സരിക്കണമെന്ന വാശിയിലായിരുന്നു… [ ഷാനു ]
പോരാത്തതിന് എല്ലാം കഴിഞ്ഞ് മിൻഹയേ വേണ്ട പോലേ ഒന്ന് കാണുന്നുണ്ടെന്നും പറഞ്ഞ് ടീച്ചർ… നമ്മളിവിടേ നിന്നും നാട്ടിലൊന്നെത്തിക്കോട്ടേ…. എന്നിട്ടുണ്ട് മിൻഹ ക്കിട്ട് നല്ലൊരു വിരുന്നൊരുക്കൽ…
നമ്മളേ ടീച്ചർ പാവം …അന്ന് ശരിക്കും ഒരുപാട് കഷ്ടപ്പെട്ടു നിന്നേ സ്റ്റേജിലെത്തിക്കാൻ …. പോരാത്തതിന് മിൻഹയുടേ ഭാഗത്ത് നിന്നും ഒരു പ്രശ്നവും വരാതിരിക്കാൻ വേണ്ടി കഷ്ടപ്പെട്ടതും ടീച്ചറാണ്….
അതിനേക്കാളുപരീ നിങ്ങളവിടേയെത്തുന്നത് വരേ എന്ത് ചെയ്യണമെന്നറിയാതേ സ്റ്റേജിലുണ്ടായ ഞങ്ങൾക്ക് വേണ്ട കോൺഫിഡൻസ് തന്നതും നമ്മളേ ടീച്ചറാ… [ ഷാനു ]
എക്സ്ബിഷൻ നടക്കുന്നുണ്ടെന്നും അത് കാണാൻ പോകാമെന്നും പറഞ്ഞ് മറൈൻ ഡ്രൈവിൽ നിന്നും കൂട്ടിക്കൊണ്ട് നമ്മുടേ മത്സരം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയതും അവിടേ വെച്ച് ഒട്ടും പ്രതീക്ഷിക്കാതേ ഷാനുവിനേയൊക്കേ കണ്ടപ്പോഴും ഞങ്ങളുടെ എല്ലാവരുടേയും പ്ലാനിംഗ് പ്രകാരം നിന്നേ മത്സരത്തിന് വേണ്ടി അവിടേ എത്തിച്ചതാണെന്ന് മനസ്സിലായപ്പോഴും ഒക്കേ നിനക്കുണ്ടായ ഞെട്ടലും … ഹോ … ഒന്നും ഇപ്പോ ഓർക്കാൻ കൂടി വയ്യ…. [ ഫെബി ]
അതിന് ശേഷം നടന്നതൊന്നും പറയണ്ടല്ലോ മോളേ … നമ്മളെല്ലാം തന്നേ കണ്ടതല്ലേ… എന്തൊക്കെയാണ് സംഭവിച്ചതെന്ന് … [ ഷാനു ]
ഉം.. മതി.. മതി… അപ്പോ അങ്ങനേയാണ് നമ്മളേ പ്രോജക്ടിന്റേ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ ചാടിക്കടന്നതല്ലേ…. …
അതേ അതേ …
അപ്പോ എങ്ങനേ കിടന്നുറങ്ങല്ലേ … സമയം ഒരുപാടായി …. ഇനിയിപ്പോ നാളത്തേ വീഗാലാന്റ് കറക്കം കൂടേ കഴിഞ്ഞ് ഇവിടേ നിന്നും നാട്ടിലേക്ക് പറന്നിട്ട് വേണം നമ്മളേ മിൻഹയേ ഒന്ന് എല്ലാവർക്കും കൂടേ പരത്തി പപ്പടമാക്കിയെടുക്കാൻ …….
ഉം… ശരിയാ … അപ്പോ എല്ലാവരോടും ഗുഡ് നൈറ്റ് ….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission