Skip to content

നിനക്കായ് മാത്രം – ഭാഗം 1

നിനക്കായി മാത്രം

അലാറം കേട്ടാണ് നിത്യ ഉറക്കമുണർന്നത്
തലേദിവസത്തെ നൈറ്റ് ഷിഫ്റ്റ്‌ന്റെ ക്ഷീണം അവളെ അലട്ടുന്നുണ്ടാരുന്നു
അലാറം ഓഫ് ചെയ്ത് അവൾ കുറച്ചുനേരം കൂടി കിടന്നു
ഇന്ന് ഓഫ് ആണ് ഉച്ചയ്ക്ക് വീട്ടിൽ പോകാൻ ഇരിക്കുകയാണ്

നിത്യ മാത്യു ടെക്നോപാർക്കിൽ ഒരു കമ്പനിയിൽ HR മാനേജർ ആയി വർക്ക് ചെയ്യുന്നു
കോട്ടയം അച്ചായതി
അച്ഛൻ മാത്യു സ്വന്തം ആയി ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു
അമ്മ ആനി ഹൗസ് വൈഫ്‌ ആണ്
അനിയത്തി നിയ 10 ഇൽ പഠിക്കുന്നു

നിത്യ തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിൽ 2കൂട്ടുകാരികളോടൊപ്പം പെയിങ് ഗസ്റ്റ്‌ ആയി താമസിച്ചു വരുവാണ്
രണ്ടു മൂന്നു ദിവസം അടുപ്പിച്ചു അവധി കിട്ടിയാൽ അവൾ വീട്ടിലേക്ക് പോകും
പൂജയുടെ അവധി ആയതിനാൽ വീട്ടിൽ പോകാൻ ഇരിക്കുകയാണ്
മീര, മുംതാസ് എന്നിവർ ആണ് നിത്യയുടെ കൂടെ താമസിക്കുന്നത്
ഇവർ 3 പേരും പ്ലസ് ടു മുതലേ കട്ട ചങ്ക്സ് ആണ്
എന്ത് കാര്യത്തിനും 3 പേരും ഒരുമിച്ചാണ്
മീരയും നിത്യയും ഒരുമിച്ച് ആണ് ജോലി ചെയ്യുന്നത്
മുംതാസ് അവിടെ തന്നെ ഒരു പ്രേമുഖ ഹോസ്പിറ്റലിൽ ഡോക്ടർ ആയി വർക്ക്‌ ചെയ്യുന്നു
പഠനം മുതൽ മൂവരും ഒരുമിച്ചു ആണ്
ഇടക്ക് മുംതാസ് മാത്രം ആണ് പഠനസമയത് പിരിഞ്ഞത്
പിന്നെ ജോലി കിട്ടിയപ്പോൾ മൂവരും വീണ്ടും ഒരുമിച്ചു

മീര ജോലി കഴിഞ്ഞു വന്നപ്പോൾ കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്ന നിത്യയെ ആണ് കാണുന്നത്

“മുമ്മു ഇവൾ ഇതുവരെ എഴുന്നേറ്റില്ല അല്ലേ

അവൾ മുംതാസിനോട് ചോദിച്ചു

“എവിടുന്നു അലാറം ഓഫ്‌ ആകിയിട്ട് കിടക്കുവാ

“എടി എഴുനേറ്റെ

മീര അവളെ കുലുക്കി വിളിച്ചു

“എന്നതാടി വെളുപിനെ കിടന്നു കൂകുന്നെ

“വെളുപ്പിനേയോ സമയം 8 ആയി

“എന്റെ ഈശോയെ അത്രയും ആയോ

“പിന്നില്ലാതെ

“നിനക്ക് 11 മാനിക്കല്ലേ ബസ്

“അതേ നിനക്ക് എന്നെ ഒന്ന് വിളികമരുന്നില്ലേ മുമ്മു

“ബെസ്റ്റ് ഞാൻ നിന്നെ എത്രവട്ടം വിളിച്ചു എന്ന് അറിയോ
ആര് കേൾക്കാൻ

” സാരമില്ല നീ പെട്ടെന്ന് റെഡി ആവാൻ നോക്ക് ഈ ട്രാഫിക് ബ്ലോക്കിടയിൽ 11 മണിക്ക് മുൻപ് അവിടെ എത്താൻ പറ്റിയാൽ ഭാഗ്യം
ഇല്ലേൽ ട്രെയിൻ നോക്കാം

“ട്രെയിനു പോയാൽ ഞാൻ ലേറ്റ് ആകും ഡി
ഇനി കിട്ടിയാലും ജനറൽ കംപാർട്മെന്റ് അല്ലേ കിട്ടു
നിന്ന് നിന്ന് എന്റെ കാല് പൊട്ടും
ചെന്നിട്ട് പപ്പയുടെ സിസ്റ്ററിന്റെ കൊച്ചിന്റെ ബര്ത്ഡേ ഫങ്ക്ഷന് പോകണം അതിനല്ലേ ഇപ്പം അത്യവശ്യപ്പെട്ടു പോകുന്നത്

“ഒരു കാര്യം ചെയ്യ് നി വേഗം റെഡി ആകു ഞാൻ ഡ്യൂട്ടിക്ക് പോകുന്ന വഴിക്ക് നിന്നെ ബസ്റ്റോപ്പിൽ വിടാം
ബട്ട്‌ ഒരു ഫിഫ്റ്റീൻ മിനിറ്റിൽ റെഡി ആകണം

മുംതാസ് പറഞ്ഞു

“ഓക്കേ ഡാ ചക്കരെ

അവൾ അതും പറഞ്ഞു അകത്തേക്ക് പോയി

10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ റെഡി ആയി വന്നു
ഒരു ജീൻസും ഷർട്ടും ആയിരുന്നു വേഷം
ഒരു ട്രാവൽ ബാഗും
ബാഗ് അവൾ ഇന്നലെ പാക്ക് ചെയ്തു വച്ചിരുന്നു

“നീ കുളിച്ചില്ലേ…?

മീര ചോദിച്ചു

“അതൊക്കെ വീട്ടിൽ ചെന്നിട്ട്

“അയ്യേ വൃത്തികെട്ട ജന്തു

മീര പറഞ്ഞു

“പോടി പോടി

“നിങ്ങൾ കഴിക്കുന്നില്ലേ

മീര ചോദിച്ചു

“ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം
നീ പെട്ടന്ന് വെല്ലോo കഴിക്ക്

മുംതാസ് നിത്യയോട്‌ പറഞ്ഞു

“വേണ്ടടി വിശപ്പില്ല

“എങ്കിൽ ഇറങ്ങിക്കോ

“നിനക്ക് എന്താടീ ഞങ്ങളെ വിടാൻ ഇത്ര തിടുക്കം
നിന്റെ ഡോക്ടർ കാമുകൻ വരാം എന്ന് വല്ലോം പറഞ്ഞിട്ടുണ്ടോ

മുംതാസിന്റെ ഹോസ്പിറ്റലിലെ ഡോക്ടർ മിഥുനുമായി മീര പ്രണയത്തിൽ ആണ്

“പോടീ പിശാഛെ
നിനക്ക് വണ്ടി കിട്ടിക്കോട്ടെ എന്ന് വച്ചു പറഞ്ഞതാ

“മിഥുൻ ഡോക്ടർ നാട്ടിൽ പോയേകുവാ
മുംതാസ് പറഞ്ഞു

“അപ്പോൾ കറക്റ്റ് ആണ്

മീര നിത്യയെ ഇടിച്ചു

ശേഷം രണ്ടുപേരും ഒന്ന് കെട്ടിപിടിച്ചു യാത്ര പറഞ്ഞു

“അപ്പോൾ ബുധനാഴ്ച കാണാം ഡി

“ഓക്കേ ഡി

അവർ ലിഫ്റ്റിൽ കയറി പോയി
മീര ഫ്ലാറ്റിൽ കയറി കുളിക്കാൻ ആയി പോയി

മുംതാസിന്റെ സ്കൂട്ടിയിൽ ഇരുവരും യാത്ര തിരിച്ചു
മീര പറഞ്ഞപോലെ നല്ല ബ്ലോക്ക്‌ ആരുന്നു
അവൾ നിത്യയെ ബസ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്തു
അവളെ ഒന്ന് ഹഗ്ഗ് ചെയ്തു

“ഹാപ്പി ജേർണി ടേക് കെയർ
പപ്പയെയും മമ്മിയെയും നിയയെയും തിരക്കി എന്ന് പറയണം

“ഓക്കേ ഡാ

അവൾ പോയി

കുറേ നേരം പോസ്റ്റ്‌ ആയി നിന്ന് കഴിഞ്ഞപ്പോൾ ആണ് ആമാശയം അപ്പന് വിളിക്കാൻ തുടങ്ങിയത്
അവൾ വാച്ചിലേക്ക് നോക്കി
സമയം 10.05 ആയി കഴിക്കാൻ ഉള്ള സമയം ഉണ്ട്
ഇനി ഒന്ന് രണ്ടു മണിക്കൂർ ബസിൽ യാത്ര ചെയ്യണ്ടതാണ് കഴിക്കുന്നതാണ് നല്ലത് എന്ന് അവൾക് തോന്നി
പിന്നെ ഒന്നും ആലോചിച്ചില്ല അടുത്ത് കണ്ട ഹോട്ടലിലേക്ക് അവൾ കയറി
അവിടെ നിന്ന് അല്പം ഹെവി ആയി തന്നെ ഫുഡ്‌ കഴിച്ചു
അവിടെ നിന്ന് തന്നെ ഒരു ബോട്ടിൽ വെള്ളവും ഒരു ലെയ്സ് പാക്കറ്റും അവൾ വാങ്ങി

തിരിച്ചു വന്ന് ബസ് നോക്കി നിൽക്കുമ്പോഴാണ് അവൾ ആ കാഴ്ച കാണുന്നത്
അവൾ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി
അതെ അയാൾ തന്നെയാണ്
എത്ര ആൾകൂട്ടത്തിൽ കണ്ടാലും തനിക്ക് ആ മുഖം തെറ്റില്ല
എങ്കിലും അവൾ ഒരിക്കൽ കൂടി നോക്കി
അതെ
അയാൾ തന്നെ

“വിശാൽ മേനോൻ ”

അവളുടെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി

അയാൾ അവളെ കണ്ടു എന്ന് ഉറപ്പായി അവളുടെ അടുത്തേക്ക് വന്നു

” താൻ എന്താ ഇവിടെ”

വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം കേൾക്കാൻ കൊതിച്ച ശബ്ദം കാണാൻ കൊതിച്ച രൂപം തന്റെ അരികിൽ നിൽക്കുകയാണ്

“നിത്യ

അവൾ ഓർമ്മകളിൽ നിന്നും ഉണർന്നു

” ഞാ… ഞാൻ ഇവിടെ ടെക്നോപാർക്കിൽ വർക്ക് ചെയ്യുവാ

“ഓ

” സാർ എന്താ ഇവിടെ

” ഞാൻ ഇപ്പോൾ ഇവിടെ മാർ ഈവാനിയോസിലാ

അവൾ അത്ഭുതത്തോടെ അവനെ തന്നെ നോക്കി

“നാട്ടിലേക്ക് പോകുവാണോ

“അതേ

അവൾ യാന്ത്രികമായി മറുപടി പറഞ്ഞു

“ശെരി നടക്കട്ടെ

അവനത് പറഞ്ഞ് യാത്രയായി

ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് അവൾക്ക് മനസ്സിലായില്ല നടന്നത് സ്വപ്നമാണോ സത്യമാണോ എന്ന് മനസ്സിലാകാതെ അവൾ നിന്നു

അപ്പോഴേക്കും അവളുടെ ബസ് വന്നിരുന്നു

യാത്രയിലുടനീളം അവളുടെ മനസ്സ് അവനില്ലായിരുന്നു
എത്ര നാളുകളായി താൻ കാത്തിരുന്നതാണ് ഈ കൂടിക്കാഴ്ച
എന്നിട്ടും അവനോട് ഒന്നും ചോദിക്കാൻ പോലും തനിക്ക് കഴിഞ്ഞില്ല

അവളുടെ മനസ്സറിഞ്ഞ് എന്നപോലെ ബസിന്റെ സ്റ്റീരിയോയിൽ നിന്നും ഒരു പാട്ട് ഒഴുകിയെത്തി

“വിളി കേൾക്കുമെങ്കിൽ പൊന്നെ ഇനി ഏത് ദ്വീപിൻ കോണിൽ ഒരുപോലെ നമ്മൾ ചേർന്ന് പാടും ”

അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു
ഇടക്ക് എപ്പോഴോ അവളുടെ കണ്ണുകൾ അടഞ്ഞു

കോട്ടയം അടുക്കാറായപ്പോൾ ആണ് അവൾ ഉണർന്നത്
അവൾ കോട്ടയം എത്തിയപ്പോഴേക്കും 2 മണിയോളം ആയി

ഇറങ്ങിയപ്പോൾ താന്നെ കണ്ടു പപ്പയുടെ കാർ
ഓടി ചെന്ന് കെട്ടിപിടിച്ചു
അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് അവളുടെ പാപ്പ

അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് അയാൾ പറഞ്ഞു

“കഴിഞ്ഞ വട്ടത്തേക്കാൾ ക്ഷീണിച്ചല്ലോടാ

“ആണോ

“ആണെന്ന്

“പക്ഷെ മത്തായിച്ചൻ ഒന്നുടെ ഗ്ലാമർ ആയി

“പോടീ
വേഗം കേറിക്കോ
മമ്മി നോക്കി ഇരിക്കുവാ

“ഉപദേശിച്ചു കൊല്ലാനല്ലേ

അവൾ ചിരിച്ചോണ്ട് കയറി

പോകുന്നവഴിക്ക് അയാൾ അവളുടെ ഫെവറിറ് ഫ്രൂട്ട് സാലഡ് വാങ്ങി കൊടുത്തു
കുട്ടികാലം മുതൽ ഉള്ള അവളുടെ ഇഷ്ടങ്ങളിൽ ഒന്നാണ് ഫ്രൂട്ട് സാലഡ്

വീട്ടിലേക്ക് അടുക്കുതോറും സന്തോഷം കൂടി
ഡോർ തുറന്ന് ഇറങ്ങി വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ തന്നെ മൂക്കിലേക്ക് ഇരച്ചു കയറി
ആനീസ് സ്പെഷ്യൽ ബീഫ് വരട്ടിയതിന്റെ രുചിയുള്ള മണം
അപ്പോഴേക്കും നാവിൽ നിന്നും വെള്ളം വന്നു

ഹാളിൽ ചെന്ന് വിളിച്ചു

“ആനി കൊച്ചേ ഇത്തിരി ബീഫ് ഇങ്ങു തായോ

“നീ ആദ്യം പോയി കുളിച്ചു വാ
കോലം കണ്ടില്ലേ

ഒരുപാട് ചിണുങ്ങിയിട്ടും കുളിക്കാതെ മമ്മി ഒന്നും തരില്ല എന്ന് മനസിലാക്കി ഞാൻ പോയി കുളിച്ചു ഫ്രഷ് ആയി വന്നു

ഞാനും മമ്മിയും പപ്പയും ഒരുമിച്ച് ഇരുന്ന് കഴിച്ചു
നിയ സ്കൂളിൽ ആയിരുന്നു
അല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിയുമായിരുന്നുള്ളൂ
പണ്ട് മുതലേ ഉള്ള ശീലമാണ് അത് ഞങ്ങൾ നാല് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങളുടെ പതിവ് തമാശകൾ ഒക്കെ വന്നു
ഭക്ഷണം കഴിഞ്ഞ് ഞാൻ കുറച്ച് നേരം കിടക്കാനായി പോയി

അപ്പോഴേക്കും വീണ്ടും ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ തുടങ്ങിയിരുന്നു
മനസ്സിലേക്ക് ആ രൂപം വീണ്ടും കടന്നു വന്നു

“വിശാൽ മേനോൻ ”

തന്റെ വിശാൽ സർ
തന്റെ പ്രിയപ്പെട്ട അധ്യാപകൻ
അതിനുമപ്പുറം തന്റെ ആരെല്ലാമോ ഒക്കെ ആയിരുന്ന വിശാൽ സർ
താൻ സ്നേഹിച്ച
തന്നെ ഒരിക്കൽ പൊലും സ്നേഹികാത്ത ആൾ
തന്റെ ആദ്യ പ്രണയം
അവസാനത്തെയും

അവൾ ഓർമകളിലേക്ക് ഊളിയിട്ടു

(തുടരും )

Click Here to read full parts of the novel

4/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!